തിരുവെഴുത്തുകൾ വിഗ്രഹാരാധനയാക്കുന്നു – 1

ടിപിഎം ശുശ്രുഷകന്മാർ അവരുടെ സംഘടനയുടെ ഭാഗമായി തങ്ങളുടെ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാമോ? ആശ്ചര്യം, അല്ലേ? അതെ, ഇത് ശരിയാണ്. അവർ തങ്ങളുടെ വിശ്വാസികളോട് അങ്ങനെ പറയുകയില്ല, കാരണം അത് അവർ ഇരിക്കുന്ന കൊമ്പുകൾ മുറിച്ചുമാറ്റുന്ന ഒരു പ്രവൃത്തിയായിരിക്കും.

ഭാരത സർക്കാർ ടിപിഎം സഭയെ ഒരു ക്രിസ്ത്യൻ ചർച്ച് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ശരിയാണ്, കാരണം ടിപിഎം, കത്തോലിക്കാ / ഓർത്തോഡോക്സ് / ആംഗ്ലിക്കൻ പള്ളി ഘടനയിൽ വരാത്തതുകൊണ്ടാണ്. അതുകൊണ്ട്, ഇത്തരം എല്ലാ സഭകളും സൊസൈറ്റി ആക്ടിൻ്റെ (SOCIETY ACT) കീഴിൽ രജിസ്റ്റർ ചെയ്യണം.

അപ്പോൾ ഈ സൊസൈറ്റി രജിസ്ട്രേഷൻ്റെ ഒരു സുപ്രധാന ഭാഗം ഭാരവാഹികളെ സൊസൈറ്റിയിലെ അംഗങ്ങൾ തെരഞ്ഞെടുക്കണം എന്നതാകുന്നു. ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും മറ്റ് സഭകളിലെ പോലെ തങ്ങളുടെ സംഘടനയിൽ തെരഞ്ഞെടുപ്പില്ലെന്ന് പൊങ്ങച്ചം പറഞ്ഞ് പ്രശംസിക്കുന്നു. എന്നാൽ വാസ്തവത്തിൽ, അവർ അറിഞ്ഞോ അറിയാതെയോ വസ്തുത മറയ്ക്കുന്നു.

  • അവർക്ക് തിരഞ്ഞെടുപ്പ് ഇല്ലാത്ത പക്ഷം അവർ സൊസൈറ്റി രജിസ്ട്രേഷൻ നിയമത്തിൻ്റെ നിബന്ധനകൾ ലംഘിക്കുന്നു.
  • തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ കള്ളം പറഞ്ഞ് പ്രശംസിക്കുന്നു.

നിങ്ങൾ ഒരു ടിപിഎം വിശ്വാസി ആണെങ്കിൽ, നിങ്ങൾ ഈ തിരഞ്ഞെടുപ്പിൽ അവസാനമായി പങ്കെടുത്തത് ഓർക്കുന്നുണ്ടോ? ഞാൻ ഓർക്കുന്നില്ല. എന്നാൽ ടിപിഎമ്മിൽ ഒരു തിരഞ്ഞെടുപ്പില്ലെന്ന് താങ്കൾ കരുതുന്നുണ്ടോ? ടിപിഎമ്മിൽ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നും വോട്ടർമാർ തങ്ങളുടെ ഐഡി കാർഡുകൾ വിതരണം ചെയ്ത തങ്ങളുടെ സ്വന്തം ശുശ്രുഷകന്മാരാണെന്നും ഞാൻ വിശ്വസിക്കുന്നു. ഈ ഐഡി കാർഡുകൾ തങ്ങളുടെ ശുശ്രുഷകന്മാരെ ടിപിഎമ്മിൽ അംഗങ്ങളായി ഉറപ്പിക്കുന്നു. വടക്കൻ കൊറിയയിലെ ഭരണകൂടം തിരഞ്ഞെടുപ്പ് നടത്തുന്നതുപോലെ തന്നെയാണ് ടിപിഎമ്മിലെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫലങ്ങൾ അറിയപ്പെടും. ചോദ്യങ്ങൾ ഒന്നും അനുവദിക്കുകയില്ല.

അപ്പോൾ ടിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വിശ്വാസികൾ ആരാകുന്നു? സാങ്കേതികമായി, വിശ്വസികൾ അവർക്ക് വെറും ഉപഭോക്താക്കൾ മാത്രമാകുന്നു. ഉപഭോക്താക്കൾ ഒരിക്കലും സംഘടനയുടെ ഭാഗമാകുകയില്ല, എന്നാൽ ബിസിനെസ്സ് ആവശ്യങ്ങൾക്കായി സംഘടനയുമായി ഇടപെടുന്നു. ഉപഭോക്താക്കൾ അവരുടെ വരുമാനത്തിൻ്റെ ഉറവിടം ആകുന്നു, എന്നാൽ ഈ വസ്തുത അവരുടെ സംവിധാനത്തിൽ വളരെ ഒളിച്ചുവെയ്‌ക്കപ്പെട്ടിരിക്കുന്നു.

ടിപിഎം ബിസിനെസ്സ് മാതൃക

ജനങ്ങൾ അവരുടെ സമൂഹത്തിൽ ചേരാനും തങ്ങളുടെ ശുശ്രുഷകന്മാരായിരിക്കാനും ടിപിഎം മുഴുവനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ കൾട്ടുകളും ഇങ്ങനെ തന്നെ പ്രവർത്തിക്കുന്നു. അവരുടെ ശ്രദ്ധ ഒരിക്കലും ക്രിസ്തുവിൻ്റെ മലിനപ്പെടാത്ത സുവിശേഷ പ്രസംഗമല്ല. ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളെയും അവരുടെ വക്രമായ ഉപദേശത്തെ “സത്യം” എന്ന് വിശേഷിക്കുമ്പോൾ ഈ വസ്തുത മനസ്സിലാക്കാൻ കഴിയും. മറ്റ് സഭകൾ ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നുവെന്ന് അംഗീകരിക്കാൻ അവർക്ക് ഭയങ്കര ബുദ്ധിമുട്ടാകുന്നു. നിത്യമായ വാസസ്ഥലത്തെ തരം തിരിക്കുന്നതിനുള്ള അവരുടെ യഥാർഥ പ്രചോദനവും ഇതാകുന്നു (അവരുടെ ശുശ്രൂഷകന്മാർക്ക് സീയോനും, അവരുടെ വിശ്വാസികൾക്ക് പുതിയ യെരുശലേമും, പുതിയ സ്വർഗ്ഗവും പുതിയ ഭൂമിയും മറ്റു ക്രിസ്ത്യാനികൾക്കും പഴയനിയമ വിശുദ്ധന്മാർക്കും).

ഇപ്പോൾ ഈ ശുശ്രുഷയുടെ ഘടനയിൽ അവർ ചില തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നത് കാണിക്കുന്നു. അതിനായി അവർ അപ്പോസ്തല പ്രവൃത്തിയുടെ പുസ്തകത്തിൽ നിന്ന് ഒരു ഉപേക്ഷിക്കപ്പെട്ട ആശയം വളച്ചൊടിക്കുകയും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്തു.

ആദ്യകാല അപ്പോസ്തലിക കാലഘട്ടത്തിൽ നിന്നും ചില പാഠങ്ങൾ

മനുഷ്യരുടെ ചിന്തകൾക്കും തത്ത്വചിന്തകൾക്കും എതിരെ ദൈവ പ്രവൃത്തികളുടെ വിജയം കാണിക്കുന്ന ഒരു മാസ്റ്റർപീസ് ആകുന്നു അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകം. വാസ്തവത്തിൽ, ആദിമ അപ്പോസ്തലന്മാർ പല മാനുഷിക പ്രവണതകളും തകർക്കുന്നത് കാണിച്ചുകൊണ്ട് അത് തുടങ്ങുന്നു. വിശുദ്ധന്മാരുടെ രക്തത്താൽ വിലയ്ക്ക് വാങ്ങിയ ഒരു ആഗോള ശരീരം ആകുന്നു ക്രിസ്തുവിൻ്റെ സഭ. എന്നാൽ, ആദ്യകാല അപ്പോസ്തലന്മാർക്ക് ഈ ആശയത്തെ അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല. സഭ ഒരു സമൂഹമെന്ന നിലയിൽ ഏകീകരിക്കാനും ഇസ്രായേൽ കേന്ദ്രികൃതമായിരിക്കാനും അവർ ആഗ്രഹിച്ചു. പ്രകോപിതമായ സാഹചര്യങ്ങളിൽ അവരുടെ ഈ ന്യായം തികച്ചും മാനുഷികമാകുന്നു. എന്തുതന്നെ ആയാലും, ഈ പ്രക്രിയയിൽ, അവർ യേശുവിൻ്റെ നേരിട്ടുള്ള കല്പനക്ക് മേൽ തങ്ങളുടെ മാനുഷിക പ്രവണതയ്ക്ക് മുൻതൂക്കം നൽകി.

മർക്കോസ് 16:15, “പിന്നെ അവൻ അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.”

മത്തായി 28:19-20, “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”

യേശുവിൻ്റെ മേൽപ്പറഞ്ഞ കല്പന ആദ്യകാല അപ്പോസ്തലിക കാലഘട്ടത്തിൽ എങ്ങനെയോ അവഗണിച്ച് അവരുടെ ചില തത്ത്വങ്ങൾ തങ്ങളുടെ ജീവിതത്തിൽ അവർ സ്ഥാപിച്ചു. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക്‌ അറിയാമോ? അവരെ ഭരിച്ചിരുന്ന ഒരു യഹൂദരാജ്യത്തിൻ്റെ അടിസ്ഥാനം അവർക്കുണ്ടായിരുന്നു.

അപ്പൊ.പ്രവ. 1:6, “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു.”

അതിൻ്റെ കാതല്‍, ലോകത്തിൻ്റെ രക്ഷകനായിട്ടാണ് യേശു വന്നത് എന്ന വസ്തുത ഗ്രഹിക്കുവാൻ അവർക്കായില്ല എന്നതാകുന്നു. അതുകൊണ്ട് അവർ തങ്ങളുടെ ശുശ്രുഷ പ്രാദേശിക യെരുശലേം പരിസ്ഥിതിയിലേക്ക് ഏകീകരിക്കുകയും ചെയ്തു. മുഴു സമൂഹത്തിനും സമ്പത്ത് നിയന്ത്രിക്കാനായി നേതാക്കന്മാർക്ക് വ്യക്തിപരമായ എല്ലാ സ്വത്തും നൽകിയിരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്തു (അപ്പൊ.പ്രവ. 4: 32-35). ക്രിസ്തുവിൻ്റെ രണ്ടാം വരവ് വരെ ഈ വിധത്തിൽ തുടരുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.


ടിപിഎം പാസ്റ്റർമാർ അപ്പോസ്തലന്മാരെന്ന് സ്വയം വിളിക്കുന്നതിൻ്റെ കാരണം എന്താണെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കി കാണുമല്ലോ? തീർച്ചയായും. സമുദായ നേതാക്കന്മാർ എന്ന നിലയിൽ അവർ തങ്ങളെത്തന്നെ യേശുവിൻ്റെ അപ്പോസ്തലന്മാരായി കരുതുവാൻ തുടങ്ങി. പിശാച് അവർക്ക് വേണ്ടി ഒരുക്കിയ കെണിയിലേക്ക് നേരെ ചെല്ലുകയാണെന്ന് അവർക്ക് മനസ്സിലായില്ല. ഖേദകരമെന്നു പറയട്ടെ, അവരുടെ അഹങ്കാരം അവരിൽ കർതൃത്വം നടത്തി, അതിൽ നിന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല.

അപ്പോസ്തലന്മാർ അപ്പൊസ്തലന്മാരായത് അവർ സമൂഹത്തിൻ്റെ നേതാക്കന്മാരായതുകൊണ്ടല്ല മറിച്ച് യേശു നേരിട്ട് വിളിച്ചതുകൊണ്ടാകുന്നു. അവർ  വ്യാജ അപ്പോസ്തലൻ്റെ വേഷം ധരിക്കുന്നവർ മാത്രമാകുന്നു (വെളിപ്പാട് 2: 2).


വളച്ചൊടിക്കല്‍

The Paganization of the Scripturesഅപ്പോസ്തല പ്രവൃത്തിയുടെ പുസ്തകത്തിൻ്റെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ ഒരു ഭാഗം തിരുവെഴുത്തുകൾ വളച്ചൊടിച്ച് ഈ രീതി തുടരാൻ വേണ്ടി ടിപിഎം ബാക്കി ഭാഗം അവഗണിച്ചു. ദൈവം വ്യക്തികളോട് ആദരവ് കാട്ടുന്നില്ലെന്ന് നമുക്കറിയാം. അപ്പോസ്തലന്മാർ പോലും അദ്ദേഹത്തിൻ്റെ കല്പപനകൾക്കെതിരായി പ്രവർത്തിച്ചാൽ ദൈവം അത് ക്ഷമിക്കുകയില്ല. തൻ്റെ പദ്ധതികൾ തുടരുമെന്ന് ദൈവം ഉറപ്പുവരുത്തും.

അത് മനസ്സിലാക്കാൻ സാത്താൻ ശുശ്രുഷയെ ഭൂമിശാസ്ത്രപരമായ ഒരു വർഗ്ഗീയ കൂട്ടമായി ഒതുക്കിനിർത്താൻ മുന്‍കൂട്ടി നിശ്ചയിച്ച നടപടിയെ ദൈവം എങ്ങനെ തകർത്തുവെന്ന് നോക്കുക.

അപ്പൊ.പ്രവ. 10:9-16, “പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ട് ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന് ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ട് ഭൂമിയിലേക്ക് ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്ക് വലിച്ചെടുത്തു.”

ദൈവം തൻ്റെ ജനത്തെ ഈ സമൂഹ സംവിധാനത്തിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ഒരു മാർഗ്ഗമായി പീഡനം അയയ്ക്കുന്നു. പീഡനത്തിനുശേഷംപോലും, വ്യത്യസ്ത ദേശങ്ങളിൽ പോകേണ്ടി വരികയാണെങ്കിൽപ്പോലും, അവർക്ക് അവരുടെ വംശീയ വിഭാഗത്തിൽപ്പെട്ട ആളുകളോട് പ്രസംഗിക്കുന്ന മാനസിക പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നില്ല.

അപ്പൊ.പ്രവ. 11:19, “സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.”


സുവിശേഷ പ്രചാരണത്തിനു വേണ്ടി തങ്ങൾക്കായി സൃഷ്ടിച്ച സുരക്ഷിത മേഖലയിൽ നിന്ന് ജനങ്ങളെ ദൈവം പുറത്തെടുക്കുന്ന ഒരു കഥയാണ് പ്രവൃത്തികളുടെ പുസ്തകം.


സ്വന്തമായി രാജ്യം നിർമ്മിക്കുക എന്ന ദൈവം തകർത്ത അതേ മനുഷ്യ സങ്കൽപമാണ് ടിപിഎം ഉപയോഗിക്കുന്നത്. ഇത് ആധുനിക കാലത്തെ എല്ലാ കൾട്ടുകളും ഉപയോഗിക്കുന്ന ഏറ്റവും വലിയ വഞ്ചനയാകുന്നു.

ടിപിഎം പൗലോസ് അപ്പോസ്തലൻ്റെ ബ്രഹ്മചര്യയെ പ്രശംസിക്കുന്നുവെങ്കിലും, അദ്ദേഹം ജാതികളുടെ ഇടയിൽ സുവിശേഷം ഏറ്റവും അധികമായി എത്തിച്ച് (റോമർ 11:13) സമൂഹ വ്യവസ്ഥ തകർത്തുവെന്ന വസ്തുത അംഗീകരിക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടാകുന്നു.

അപ്പോസ്തലിക കാലഘട്ടത്തിൻ്റെ അവസാന നാളുകളിൽ, ഈ സമൂഹ ജീവിതരീതി പൂർണമായും ഉപേക്ഷിക്കപ്പെട്ടതായി നാം കാണുന്നു. ജനങ്ങൾ അവരുടെ ആഹാരത്തിനായി ജോലി ചെയ്തു ദൈവഭയമുള്ള വിവാഹിത ദമ്പതികളായി കുടുംബമായി ജീവിച്ചു.

2 തെസ്സലോനിക്യർ 3:6-10, “സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. ഞങ്ങളെ അനുകരിക്കേണ്ടിയത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ. വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.”

2 തെസ്സലോനിക്യർ 3:11-15, “നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.”

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികൾ,

നിങ്ങളുടെ ജീവിതത്തിൻ്റെ ഉദ്ദേശം എന്താകുന്നു? നിങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം കൊടുക്കുന്ന ഒരു സ്ഥാപനത്തിൻ്റെ ഉപഭോക്താവായിരിക്കാൻ ഒരിക്കലും ആഗ്രഹിക്കരുത്. നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, നിങ്ങൾക്കുള്ളതെല്ലാം കർത്താവിൻ്റെ മഹത്വത്തിനായി നിക്ഷേപിക്കേണ്ടതുണ്ട്. പരാജപ്പെട്ട സമൂഹം എന്ന തെറ്റായ ആശയം പിൻപറ്റരുത്. നിങ്ങൾ വേദപുസ്തകം പഠിക്കുകയും കർത്താവിൻ്റെ മുഴുവൻ ആലോചനയും മനസ്സിലാക്കുകയും ചെയ്യുക. ടിപിഎം ചെന്നായ്ക്കളുടെ സുഗമമായ വാക്കുകളാൽ യാത്ര ചെയ്യാൻ പാടില്ല.

അപ്പൊ.പ്രവ. 20:27, “ദൈവത്തിൻ്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.”

തുടരും……….

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *