തിരുവെഴുത്തുകൾ വിഗ്രഹാരാധനയാക്കുന്നു – 2

മുൻ ലേഖനത്തിൽ, മനുഷ്യ മനസ്സും യഹൂദ സ്വാധീനവും ദൈവത്തിൻ്റെ കല്പനകൾ മറികടക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടു. ഇപ്പോൾ കൂടുതൽ സമയവും (1900+ വർഷം) ഒരു വ്യത്യസ്ത ഭൂമിശാസ്ത്രവും (പൗരസ്‌ത്യ / ഹൈന്ദവ / തെക്കൻ അദ്ധ്യാത്മദര്‍ശനം) പരിഗണിച്ച് വ്യതിയാനത്തിൻ്റെ അതേ സ്വഭാവം നമ്മൾ കണക്കിലെടുക്കുകയാണെങ്കിൽ, ടിപിഎം പോലുള്ള സംഘടനകൾ നമുക്ക് ലഭിക്കും.

രാമൻകുട്ടിയും ആൽവിനും വളർന്നുവന്ന ഒരു സാഹചര്യം ഉണ്ടായിരുന്നതായി നമ്മൾ മനസ്സിലാക്കണം. നമ്മളുടെ അറിവ് അനുസരിച്ച്, അവരുടെ പക്വത അവർ വളർന്നുവന്ന പരിസ്ഥിതിയുടെ ഉല്പന്നമാകുന്നു. പോളായി മാറിയ രാമൻകുട്ടി തൻ്റെ ആദ്യകാലങ്ങളിൽ ഒരു ഹിന്ദുവായിരുന്നു. ആൽവിൻ ഒരു ബുദ്ധമത രാജ്യത്തിലെ ഒരു നാമധേയ ക്രിസ്ത്യാനി ആയിരുന്നു. അപ്പോൾ യേശുവിൻ്റെ വചനങ്ങളെ ഈ പൗരസ്‌ത്യ ആശയത്തിൽ ഉൾപ്പെടുത്തുമ്പോൾ എന്തു സംഭവിക്കും? രണ്ട് വസ്തുക്കൾ കൂട്ടിച്ചേർത്താൽ രണ്ടും അല്ലാത്ത ഒരു രാക്ഷസൻ ലഭിക്കും. ഈ കൂട്ടുകെട്ടിൻ്റെ ഫലമായി സംഭവിച്ച ഒരു പ്രധാന വളച്ചൊടി നമുക്ക് പരിഗണിക്കാം.

ടിപിഎമ്മിൻ്റെ “ഉപേക്ഷിക്കുന്ന ആശയം”

പശ്ചാത്തലത്തിന് എതിരായി വാഖ്യങ്ങൾ മാറ്റി ടിപിഎമ്മിൻ്റെ വാർത്തെടുത്ത ധാരാളം ഉപദേശങ്ങൾ ഞങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. മുൻകൂട്ടി മുൻകരുതൽ ചെയ്ത ഒരു വ്യക്തിയുടെ ഊഹം സന്ദർഭങ്ങളിൽ നിന്ന് വേർതിരിച്ചുകഴിഞ്ഞാൽ, നമുക്ക് വളച്ചുകെട്ടിയ ഒരു അസാധാരണത്വം ഉറപ്പാക്കുന്നു.

രാമൻകുട്ടി ഒരു ഹിന്ദുവായിരുന്നെന്ന് നമ്മൾക്ക് അറിയാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ലൂക്കോസ് 14: 33 ൽ (സന്ദർഭത്തിൽ നിന്ന് വേർതിരിക്കുമ്പോൾ) യേശു പറഞ്ഞ കാര്യങ്ങൾ ഹിന്ദു സന്യാസിമാർ അനുഷ്ഠിച്ചിരുന്ന ലോക സുഖങ്ങൾ ത്യജിക്കുന്നതിന് സമാനമായിരുന്നു. ഇന്ത്യയിലും മറ്റ് പൗരസ്ത്യ മത സംവിധാനങ്ങളിലും ചില വ്യക്തികൾ തങ്ങൾക്ക് ജീവിതത്തിലുള്ളതെല്ലാം ഉപേക്ഷിച്ച് മലകളിലോ വനത്തിലോ ആശ്രമത്തിലോ പോയി ആനന്ദാനുഭവങ്ങൾ ഒന്നും ഇല്ലാത്ത ജീവിതം നയിക്കുന്നത് സാധാരണമാണെന്ന് നമുക്കറിയാം. നിർവാണം പ്രാപിക്കാനുള്ള ഒരു ഉപാധിയായി അന്തിമ ബ്രഹ്മാവുമായി യോജിച്ച് ഒരുതരം അദ്ധ്യാത്മദര്‍ശനം നേടിയെടുക്കാൻ അവർ തയ്യാറാകുന്നു. ഇത് കൊണ്ടാണ് ഞങ്ങളുടെ പ്രിയപ്പെട്ട രാമൻകുട്ടിയും ആൽവിനും ഈ വാക്യത്തിൽ ഇടറിപ്പോയത്.

യേശു ഉപേക്ഷിക്കുന്നതിനെ പറ്റി എന്ത് പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തു?

ആ തിരുവെഴുത്തിൻ്റെ മുൻപുള്ള വാക്യങ്ങൾ വായിച്ചാൽ, നമുക്ക് സന്ദർഭം മനസ്സിലാകും. തങ്ങൾക്ക് പൂർണ്ണമായി നിർവ്വഹിക്കാൻ കഴിയാത്ത ചുമതലകൾ ഏറ്റെടുത്ത വ്യക്തികളുടെ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു യേശു പറഞ്ഞത്.

ലൂക്കോസ് 14:28-32, “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോട് പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.”

Paganization of the Scriptures

യേശു തൻ്റെ ശിഷ്യന്മാരിൽനിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമായി പറയുക ആയിരുന്നു. യേശുവിനെ അനുഗമിക്കുമ്പോൾ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾ തികച്ചും അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്നു പോലും വരാം. ഈ വെല്ലുവിളികളെ നേരിടാനുള്ള പ്രക്രിയയിൽ, നിങ്ങൾ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്ന എന്തും യേശു നാമത്തിനായി ഉപേക്ഷിക്കാൻ തയ്യാറാകണം. സ്വർഗരാജ്യത്തിലെ ഓഹരികൾ എത്ര ഉയർന്നതാണെന്ന കാര്യം തൻ്റെ ശിഷ്യന്മാരെ അറിയിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം. ഈ ലോകത്തിലെ ഒന്നും തന്നെ അതിനേക്കാൾ വിലമതിക്കുന്നില്ല.

മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ എന്നിവരെ ഒരു സമൂഹത്തിൽ ചേരുന്നതിന് ഉപേക്ഷിക്കണമെന്ന് ഏകപക്ഷീയമായി യേശു തൻ്റെ ശിഷ്യന്മാരോട് ഒരിക്കലും ആവശ്യപ്പെട്ടില്ല. യേശു ഒരിക്കലും സ്വയം ആക്ഷരീകമായി ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്യാൻ ഒരിക്കലും തൻ്റെ ശിഷ്യന്മാരോട് ആവശ്യപ്പെടില്ല. നിങ്ങൾ യേശുവിനെ പിന്തുടരുന്നതിന് ഒരു തടസ്സം നേരിട്ടല്ലാതെ, നിങ്ങളുടെ വഴികൾ നിന്ന് മാറരുത്. നിങ്ങളുടെ വിശ്വാസികളായ രക്ഷകർത്താക്കളെ, ജീവിത പങ്കാളിയെ, കുട്ടികളെ ഒരു സംഘടനയിൽ ചേരുന്നതിന് യേശുവിൻ്റെ വാക്കുകൾ ദുരുപയോഗം ചെയ്തുകൊണ്ട് ഉപേക്ഷിക്കുന്നത് നിഷിദ്ധവും അപമാനകരവുമാണ്. ഈ വാക്കുകൾ യേശു പറഞ്ഞപ്പോൾ യേശുവിൻ്റെ ശിഷ്യന്മാർ തങ്ങളുടെ കുടുംബത്തോടൊപ്പം താമസിച്ചു. ഒരു ഘട്ടത്തിലും, അവർ തങ്ങൾക്ക് പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിക്കുകയും വിവാഹപ്രതിജ്ഞ ലംഘിക്കുകയും ചെയ്തില്ല.

ടിപിഎമ്മിലെ ലോകം ത്യജിച്ചവർ

വിചിത്രമെന്ന് പറയട്ടെ, ടിപിഎമ്മിലെ ഈ നിബന്ധന ഹിന്ദു യോഗികളുമായി ഒത്തുചേരുന്നു. അവർ തങ്ങളുടെ അടുത്ത പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് രാമകൃഷ്ണ മഠം, ബ്രഹ്മ കുമാരികൾ തുടങ്ങിയ വിചിത്ര സംഘടനകളിൽ ചേരുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ (പ്രത്യേകിച്ച് ക്രിസ്ത്യൻ രാജ്യങ്ങളിൽ) ടിപിഎം ഒരിക്കലും ഒരു സ്വാധീനം ഉണ്ടാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അതെ സമയം ഇന്ത്യയിലും ശ്രീലങ്കയിലും നല്ലൊരു അനുയായികളുണ്ട്? പാശ്ചാത്യ രാജ്യങ്ങളിലെ ടിപിഎംകാരിൽ മിക്കവാറും എല്ലാം തന്നെ തെക്കൻ ഏഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ തലമുറകളാണെന്ന് നിങ്ങൾക്കറിയാമോ? ഹിന്ദു ബുദ്ധ ജൈന മതത്തിലെ ഭാവനയായ ലോകം ത്യജിക്കണമെന്ന ആശയം ഇന്ത്യയിലെ ടിപിഎം മനസ്സുകളിൽ ആഹ്വാനം ചെയ്യുന്നു. “വിശുദ്ധന്മാർ” എന്ന് അവർ തങ്ങളുടെ വൈദികരെ അഭിസംബോധന ചെയ്യുന്നതിൽ അതിശയിക്കാനില്ല കാരണം, ഹിന്ദു സംവിധാനത്തിൽ ആ കാവി വസ്ത്രധാരികളെ “വിശുദ്ധന്മാർ / സന്യാസിമാർ” എന്ന് വിളിക്കുന്നു. ഹിന്ദു മനസ്സുകൾക്ക് സാധാരണക്കാരെ വിശുദ്ധന്മാർ എന്ന് അഭിസംബോധന ചെയ്യാൻ സാധിക്കുകയില്ല.

ഹൈന്ദവ ചിന്താഗതിക്ക്, ഒരു “വിശുദ്ധൻ” ഭക്തിയുടെ വേഷത്തിൽ വരുമ്പോൾ അവരുടെ വസ്ത്രധാരണം അവരുടെ മേൽക്കോയ്മ വ്യക്തമാക്കുന്നു. സിപിഎമ്മിൻ്റെ ആദ്യകാലങ്ങളിൽ രാമൻകുട്ടിയും ആൽവിനും അവർ “വിശുദ്ധന്മാർ” ആണെന്ന് ബാഹ്യമായി കാണിക്കാൻ കാവി വസ്ത്രങ്ങൾ ധരിച്ചിരുന്നു. പിന്നീട്, പ്രാദേശിക ജനവിഭാഗം ബുദ്ധമത / ഹിന്ദു സന്യാസികൾക്കൊപ്പം ഈ ജനതയെ വേർതിരിച്ചു കാണുവാൻ തുടങ്ങിയപ്പോൾ ഒരു മാറ്റം വരുത്തി. അതുകൊണ്ട് ഈ നവ-ക്രിസ്തീയ വിശുദ്ധന്മാർ അതിനെ വെളുത്ത നിറമുള്ള വസ്ത്രമായി മാറ്റി.

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികൾ,

ഒരിക്കൽ ഞാനും ടിപിഎം ശുശ്രുഷകന്മാരുടെ പ്രതിഷ്ഠയും ക്രിസ്തുവിനു വേണ്ടി അവർ എല്ലാം ഉപേക്ഷിച്ചെന്ന ചിന്തയും ഉയർത്തി പ്രശംസിക്കുമായിരുന്നു. എന്നാൽ അത് എൻ്റെ അജ്ഞതയുടെ കാലമായിരുന്നു. നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും നിങ്ങളുടെ ഭാര്യയെ വിവാഹ ഉടമ്പടിയിൽ നിന്നും വേർപെടുത്തുന്നതും ബ്രയിൻ വാഷിംഗിൻ്റെ ഒരു അടയാളവും തികച്ചും ദൈവത്തെ അനുസരിക്കാത്തതും ആകുന്നു. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ദൈവം അതിന് മറുപടി നല്കി. നിങ്ങൾ സ്ഥിതിവിവരക്കണക്കുകൾ നോക്കുകയാണെങ്കിൽ, വലിയൊരു ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും അകാലത്തിൽ മരിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് ദൈവത്തിൻ്റെ വാഗ്ദാനത്തിൻ്റെ നിവൃത്തി അല്ലേ?

പുറപ്പാട് 20:12, “നിൻ്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത്‌ നിനക്ക് ദീർഘായുസ്സുണ്ടാകുവാൻ നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.”

എഫെസ്യർ 6:2, “നിനക്ക് നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

നിങ്ങൾ അറിഞ്ഞുകൊണ്ട് ഭോഷ്ക്കിനെ സ്നേഹിക്കുന്നതിനാൽ ദൈവം സൂര്യന് കീഴെ വ്യക്തമായി നൽകിയിട്ടുള്ള മുകളിലത്തെ തെളിവുകൾ അവഗണിക്കുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പിതാവിൻ്റെ സമ്പത്തിൽ നിന്നും നിങ്ങളുടെ പങ്ക് എടുത്ത്‌ തെക്കൻ ഏഷ്യയിലെ ഒരു സമൂഹത്തിന് കൊടുക്കുന്നത് അപ്പൻ്റെ ഓഹരി എടുത്ത മുടിയനായ പുത്രനെക്കാൾ അല്പം പോലും ശ്രേഷ്ട്ടമല്ല.

മതത്തിൻ്റെ മേലങ്കി ധരിച്ചുകൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടുന്നത് ഭീരുത്വമാകുന്നു. നിങ്ങൾക്ക് യേശുവിൻ്റെ ശിഷ്യനോ മുടിയനായ പുത്രനോ ആകാം. ഇത് ഒരു തിരഞ്ഞെടുപ്പാകുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *