ടിപിഎം സംവിധാനം ചില തിരുവെഴുത്ത് വിരുദ്ധ കൃത്രിമത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഈ സംഘടനയുടെ നടത്തിപ്പിന്, താഴെ പറയുന്ന കാര്യങ്ങൾ ആവശ്യമാണ്.
- പണം.
- വിശ്വാസികൾ എന്ന നിലയിൽ അവർ വർഗ്ഗീകരിച്ചിരിക്കുന്ന ആളുകളായ ഉപഭോക്താക്കൾ അല്ലെങ്കിൽ കൂട്ടങ്ങൾ.
- വിശുദ്ധന്മാർ / അപ്പോസ്തലന്മാർ / വേലക്കാർ എന്ന നിലയിൽ അവർ വർഗ്ഗീകരിച്ചിരിക്കുന്ന സ്വമേധയാ ഉള്ള തൊഴിലാളികൾ.
പറയേണ്ട ആവശ്യം ഇല്ല, മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ഇനങ്ങൾ ലഭിക്കുന്നതിന് അവർക്ക് ഈ തന്ത്രങ്ങൾ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് ഓരോ തന്ത്രത്തിൻ്റെയും ഉദാഹരണങ്ങൾ നോക്കാം.
സ്ഥിരമായ പണമൊഴുക്ക് ഉറപ്പു വരുത്തുന്നു
ഇത്ര വലുപ്പമുള്ള ഒരു സ്ഥാപനം നടത്തി കൊണ്ടുപോകുന്നതിന് നിരന്തരമായ പണം ആവശ്യമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ടിപിഎം ശുശ്രുഷകന്മാർ പല കോർപ്പറേഷനുകളേയും സാദൃശ്യം പുലർത്തുന്ന ഒരു കെണിയിൽ ഒതുങ്ങിയിരിക്കുന്നു. അവരുടെ ബിസിനസ്സ് മോഡൽ പല കോർപ്പറേഷനുകളേക്കാളും വ്യത്യസ്തമായതാൽ, ഈ ബിസിനസ്സിൻ്റെ ആവശ്യങ്ങൾക്ക് അവ ക്രമീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ടിപിഎം ഈ പണമൊഴുക്ക് അവരുടെ വ്യവസ്ഥയിൽ യാതൊരു പരാജയവും സംഭവിക്കാതെ എങ്ങനെ നിലനിർത്തുന്നുവെന്ന് നമുക്ക് നോക്കാം.
ധനപരമായ ദശാംശത്തിൻ്റെ അനുഗ്രഹ വാഗ്ദാനം
മുമ്പ് പല ലേഖനങ്ങളിലും വിശദീകരിച്ചതുപോലെ ഓരോ വിശ്വാസിയിലേയും ജഡികനായ മനുഷ്യനെ അവർ കൈകാര്യം ചെയ്യുന്നു. തുടക്കത്തിൽ തന്നെ, ധനപരമായ ദശാംശം പണം കൊള്ളയടിക്കാനുള്ള തിരുവെഴുത്ത് വിരുദ്ധമായ ഒരു ഇടപാടാണെന്ന് ഞാൻ ആവർത്തിക്കുന്നു. സാമ്പത്തികമായി സമ്പന്നമായ ഒരു ജീവിതം നമ്മൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് 21->0 നൂറ്റാണ്ടിലെ മനുഷ്യർ. അതുകൊണ്ട്, അവരുടെ വരുമാനത്തിൽ പത്തിലൊന്ന് അടയ്ക്കുന്ന ആളുകൾക്ക് ടിപിഎം അനുഗ്രഹം വാഗ്ദാനം ചെയ്യുന്നു. അവർ പതിവായി ദശാംശം അടച്ചതുകൊണ്ട് സമ്പന്നനായിത്തീർന്നവരുടെ കഥകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദശാംശമായി “X” തുക അടച്ച ആളുകളുടെ ഉദാഹരണങ്ങൾ പ്രസംഗങ്ങളിൽ ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് കുറച്ച് മാസങ്ങൾക്കൊ വർഷങ്ങൾക്കൊ ശേഷം 10X, 20X ദശാംശമായി കൊണ്ടുവരാൻ അവർക്ക് സാധിച്ചു. വിശ്വാസികളുടെ ഉള്ളിൽ മാമ്മോൻ്റെ ആത്മാവ് പ്രേരിപ്പിക്കുന്നതിന് അവർ ഈ സംഭവങ്ങൾ ഉദ്ധരിക്കുന്നു. വളരെ വിശ്വസ്തതയോടെ ദശാംശം കൊടുത്തിട്ടും ജോലി നഷ്ടപ്പെടുകയോ ബിസിനെസ്സിൽ നഷ്ട്ടം നേരിടുകയോ ചെയ്തവരുടെ കഥകൾ വളരെ കൗശലത്തോടെ അവർ ഉദ്ധരിക്കാറില്ല. എല്ലാ കോർപ്പറേഷനുകളും പോലെ, അവർ ഈ കാര്യങ്ങൾ പരവതാനിക്ക് കീഴിൽ മൂടാൻ ശ്രമിക്കും.
ജനങ്ങളുടെമേൽ മാമോൻ്റെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ സമ്പാദിക്കുകയും സ്വരൂപിക്കുകയും ചെയ്യുമ്പോൾ അവർ യേശുവിൻ്റെ ആത്മാവിന് വിരുദ്ധമായി പോകുന്നു (ലൂക്കോസ് 12: 21). ഈ ദുഷ്ടാത്മാവിനെ അപ്പോസ്തലൻ തിരിച്ചറിഞ്ഞത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
1 യോഹന്നാൻ 2:16, “ജഡമോഹം, കണ്മോഹം, ജീവനത്തിൻ്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.”
ദൈവത്തിൻ്റെ ഉദ്ദേശം ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത അന്ധന്മാരാണ് ടിപിഎമ്മിലെ ആളുകൾ. ദൈവവുമായി ഒരു നിക്ഷേപ ബിസിനെസ്സ് ചെയ്യാൻ കഴിയുമെന്ന് അവർ ചിന്തിക്കുന്നു. അവർ ‘X’ തുക പണം കൊടുത്ത്, അതിനോട് ദൈവത്തിൻ്റെ “അനുഗ്രഹ ഊഹക്കച്ചവടം” ചേർക്കുകയാണെങ്കിൽ, അതിൻ്റെ ഫലം നിങ്ങളുടെ പ്രമോഷൻ / ഉയർച്ച / ബിസിനെസ്സ് വളർച്ച മുതലായവയാണെന്ന് അവരെ പഠിപ്പിച്ചിരിക്കുന്നു. കൂടാതെ തീർച്ചയായും അവർ ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ഏജൻറ്റുമാരോട് (ടിപിഎം ശുശ്രുഷകന്മാർ) അടുത്തിരിക്കണം. ഈ ജഡിക ആളുകൾ ദൈവത്തെ അവരുടെ വീണുപോയ നിലയിലേക്ക് കൊണ്ടുവരുന്നു.
ഈ തട്ടിപ്പിൽ വീഴരുത്. ധനപരമായ ദശാംശത്തിൽ ദൈവീകമായ ഒന്നുമില്ല. അത് നിങ്ങളുടെ ഉള്ളിൽ മാമോന്റെ ആത്മാവിനെ ഉണർത്തുന്നു, അത് ഒരു ആത്മീയ മനുഷ്യന് വളരെ അപകടകരമായ ഒരു സംഗതിയാകുന്നു.
ധനപരമായ ദശാംശത്തിൻ്റെ ശാപ ഭീഷണി
ബിസിനസ്സ് ഉദ്ദേശത്തോടെയുള്ള എല്ലാ സഭാ സംഘടനകളും മലാഖി 3: 9-11 തങ്ങളുടെ അജ്ഞരായ ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്നു. ആ വാഖ്യങ്ങളുടെ പശ്ചാത്തലവും ആത്മാവും മനസിലാക്കിയിരുന്നെങ്കിൽ, അവർ അത്തരം തട്ടിപ്പിൽ വീഴില്ലായിരുന്നു. സങ്കടകരമെന്നു പറയട്ടെ, കൂടുതൽ പണം സമ്പാദിക്കാൻ എലി മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ വാഖ്യങ്ങൾ സമൃദ്ധിയുടെ പ്രത്യേക ബൂസ്റ്ററുകൾ ആകുന്നു.
മറ്റു പല സഭകളേക്കാളും കൂടുതൽ നൂതനമായതിനാൽ ടിപിഎമ്മിനെ അക്കാര്യത്തിൽ അഭിനന്ദിക്കേണ്ടതുണ്ട്. ടിപിഎം മലാഖി കൊണ്ട് ദശാംശ ഉപദേശങ്ങൾ നിർത്തുന്നില്ല. ജനങ്ങളെ ഭീഷണിപ്പെടുത്താൻ ഉല്പത്തി മുതൽ ബന്ധമില്ലാത്ത വാക്യങ്ങൾ അവർ എടുക്കുന്നു. അതിനാൽ നമുക്ക് ടിപിഎമ്മിൻ്റെ ദുഷ്ട ധനപരമായ ദശാംശ ഉപദേശത്തിൻ്റെ വളച്ചൊടിക്കൽ നോക്കാം.
മനുഷ്യൻ പാപം ചെയ്തപ്പോൾ, ദൈവം ഭൂമിയെ ശപിച്ചു (ഉല്പത്തി 3:17). ടിപിഎം ഈ വാക്യം എടുത്ത് ഒരു മെഗാ-ട്വിസ്റ്റ് (MEGA TWIST) നടത്തുന്നു. ഉല്പത്തി 3:17 ലെ ശാപം നിമിത്തം നമ്മുടെ സകല പ്രയത്നങ്ങളും ശപിക്കപ്പെട്ടതായി അവർ പറയുന്നു. അതുകൊണ്ട് നിങ്ങൾ സമ്പാദിക്കുന്ന ശമ്പളം, ലാഭം എല്ലാം പൂർണമായും ശാപിതമാകുന്നു. അതിനാൽ നിങ്ങളുടെ വരുമാനത്തിന്മേലുള്ള ശാപം നീക്കുന്നതിനായി അതിൻ്റെ പത്തിലൊന്ന് പണം അവർക്ക് കൊടുക്കണം. ടിപിഎം പാസ്റ്റർമാർ ഈ പണം സ്വീകരിക്കുമ്പോൾ, നിങ്ങളുടെ വരുമാനത്തിന്മേലുള്ള ശാപം നീക്കപ്പെടും. പാസ്റ്റർ മോഹൻ ദാസ് അല്പം മുന്നോട്ട് പോയി, ഈ ശപിക്കപ്പെട്ട പണവുമായി ഇഷ്ടികയും ചരലും വാങ്ങുകയും കെട്ടിട നിർമ്മാണം നടത്തുകയും ചെയ്യുമ്പോൾ ഭൂമിയിലെ ശാപം അത്തരം വസ്തുക്കളിൽ അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ടിപിഎമ്മിലെ ഈ ഭീഷണി ഉപദേശം, പണം കൊടുക്കാൻ താല്പര്യമില്ലാത്തവരെ കബളിപ്പിച്ച് നിർബന്ധത്താൽ കൊടുപ്പിക്കുന്നു. തീർച്ചയായും അവർ എല്ലായ്‌പ്പോഴും അത് ദൈവത്തിന് നൽകപ്പെട്ട പണമായി ചിത്രീകരിക്കുന്നു. സ്വാഭാവികമായും, ജനങ്ങൾ തങ്ങളുടെ സ്വന്തം ബൈബിൾ പഠിക്കുന്നതിനേക്കാൾ ഇത്തരം തന്ത്രങ്ങളിൽ കൂടുതൽ ചായ്‌വ് ഉള്ളവരാകുന്നു. ഈ ദശാംശ ഉപദേശം ക്രിസ്തീയതയിൽ ഒരു മെഗാ കുംഭകോണം നടത്തുന്നു, ടിപിഎം അതിൻ്റെ ഫലങ്ങൾ ആസ്വദിക്കുന്നു.
ഉപസംഹാരം
ഒരിക്കലും ആദ്യകാല പുതിയനിയമ സഭയുടെ ഭാഗമല്ലാതിരുന്ന ഈ ദുഷ്ട ഉപദേശം എങ്ങനെ വ്യവസ്ഥയിൽ വന്നു? കൗൺസിൽ ഓഫ് ട്രെൻറ്റിൽ ആദ്യമായി കത്തോലിക്ക സഭ അത് അവതരിപ്പിച്ചു. അതിനു ശേഷം, വേശ്യാ മാതാക്കളുടെ എല്ലാ പെൺമക്കളും അവരുടെ വേശ്യാവൃത്തിയിൽ നിന്ന് പണം സമ്പാദിക്കാൻ ആഗ്രഹിച്ചു. പുൾപിറ്റ് നടത്തിപ്പുകാർ ഈ പണത്തിൻ്റെ ഒഴുക്ക് തുടരുമെന്ന് ഉറപ്പുവരുത്തി.
ആധുനിക ദശാംശ ഉപദേശങ്ങൾ യേശു പഠിപ്പിച്ചതിന് തികച്ചും എതിരാകുന്നു. ആധുനിക പുൾപിറ്റ് നടത്തിപ്പുകാർ സൂചിപ്പിക്കുന്നത് പോലെ ഒരു നിക്ഷേപ പദ്ധതിയും യേശു ഒരിക്കലും പഠിപ്പിച്ചിട്ടില്ല. യേശുവിൻ്റെ കാഴ്ചപ്പാട് വളരെ വ്യക്തമാക്കുന്ന തിരുവെഴുത്ത് പരിശോധിക്കാം. നമ്മൾ കൊടുക്കുന്ന രീതിക്ക് നിത്യമായ പ്രതിഫലങ്ങൾ ഉണ്ട്.
മത്തായി 25:31-34, “മനുഷ്യപുത്രൻ തൻ്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തൻ്റെ തേജസ്സിൻ്റെ സിംഹാസനത്തിൽ ഇരിക്കും. സകലജാതികളെയും അവൻ്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തൻ്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തൻ്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എൻ്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”
മത്തായി 25:35-40, “എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എൻ്റെ അടുക്കൽ വന്നു. അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ട് ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ട് കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിൻ്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.”
മത്തായി 25:40, “രാജാവ് അവരോട്: എൻ്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്നു അരുളിച്ചെയ്യും.”
തുടരും…….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.