ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ, പണം ലഭിക്കാൻ വേണ്ടി അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും സമ്മാനവും ശിക്ഷയും മാറിമാറി നല്‍കുന്ന ടിപിഎം വൈദികന്മാരുടെ നയം കാണിച്ചു. ഈ നയം മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. അവർക്ക് തിരുവെഴുത്ത് പ്രസക്തമല്ല. നമ്മെപ്പോലെയുള്ളവർ ആത്മാവിനാൽ നയിക്കപ്പെടുമെന്ന് അവർ കരുതു ന്നില്ല. ഈ വെള്ള വസ്ത്ര ധാരികൾ ദൈവത്തിൽനിന്നുള്ള നിർദ്ദേശങ്ങൾ അവരുടെ ഉന്നത പുരോഹിതന്മാരിലൂടെ കടന്നുവരുമെന്ന് ഒരു നിഗമനത്തിൽ എത്തിയിരിക്കുന്നു. fromtpm.com സൈറ്റിലുള്ളവർ ഈ പ്രലോഭനക്കാരുടെ ഇടപെടൽ കൂടാതെ നമ്മിൽ ഓരോ രുത്തരിലും ദൈവാത്മാവിന് നേരിട്ട് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
1 യോഹന്നാൻ 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്ത് ഞാൻ ഇത് നിങ്ങൾക്ക് എഴുതി യിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശി ച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശി ച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
അവരുടെ ഉപഭോക്താക്കളെ, അതായത്, വിശ്വാസികളെ കൂടെ നിർത്തുവാനായുള്ള ചില കൃത്രിമങ്ങൾ
വിശ്വാസികൾ എന്ന് അവർ തരംതിരിച്ചിരിക്കുന്ന ജനങ്ങൾ ഈ ഭീമമായ യന്ത്രം ഓടുവാ നായി പണം കൊണ്ടുവരുന്നു. സ്വാഭാവികമായും, അതിനാൽ അവരുടെ ഉപഭോക്താ ക്കളെ സ്വന്തന്ത്രരായി നടക്കാൻ അവർ അനുവദിക്കയില്ല. അതുകൊണ്ട് അവരുടെ കൂട്ട ത്തിലും നിയന്ത്രണത്തിലും നിർത്തുവാൻ ചില തന്ത്രങ്ങൾ ചെയ്യേണ്ടതുണ്ട്.
അവരുടെ വൈദികന്മാരാൽ യേശുവിനെ മാറ്റുന്നു
ഈ സൂക്ഷ്മമായ വഞ്ചനകളിലൊന്ന് ഈ വെള്ള ധരിച്ചിരിക്കുന്ന പുരോഹിതന്മാരുടെ ജീവിതത്തിൽ യേശുവിൻ്റെ പങ്ക് മാറ്റി സ്ഥാപിക്കുക എന്നതാകുന്നു. തെളിവിനായി ഒരു വായനക്കാരിയുടെ കമ്മെൻറ്റ് നോക്കാം. നിങ്ങളുടെ ജീവിതത്തിൽ വളരെ സമാനമായ സംഭവങ്ങൾ നിങ്ങൾ ഓർക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.
ഹൈലൈറ്റുചെയ്ത ഭാഗത്തിൻ്റെ ശൈലി ശ്രദ്ധിക്കുക. ഈ സ്ത്രീ അവരുടെ കല്പനകൾ പിൻ പറ്റുന്നില്ലെങ്കിൽ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ അവൾ ഉപേക്ഷിക്കപ്പെടുമെന്ന് മനസ്സിൽ തീർച്ചപ്പെടുത്തി. അവരോട് കാട്ടുന്ന വിശ്വസ്തത യേശുവിനോട് കാട്ടുന്ന വിശ്വസ്തതായി അവൾ തുലനം ചെയ്യുന്നു. ഈ വഞ്ചനാപരമായ വാക്കുകൾ തള്ളിക്കളയാനായി ഉള്ളിലെ അഭിഷേകം ശ്രദ്ധിച്ച LD പോലുള്ള ജനങ്ങൾക്കായി ദൈവത്തിന് നന്ദി പറയുന്നു. അവൾ തൻ്റെ രോഗാവസ്ഥയിലിരിക്കുന്ന മുത്തശ്ശിയെ വിട്ടിട്ട് അലറുകയും തുള്ളുകയും ചെയ്യുന്ന സെഷനിൽ പോയി ഈ കൾട്ട് വേലക്കാരുടെ കൂട്ടത്തിൽ ചേരാൻ പ്രേരിപ്പിക്കുന്ന പ്രസംഗ ങ്ങളാൽ വഴിതെറ്റാന്‍ സാധ്യതയുളള ഒരു വ്യക്തിയാണെന്ന് കരുതുക. അവൾ അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ സമയത്ത് അവളുടെ മുത്തശ്ശി മരിച്ചു എങ്കിൽ, അവൾ തന്നിൽ ത്തന്നെ കുറ്റബോധം വഹിച്ചു കൊണ്ട് ബാക്കി ജീവിതം നയിക്കേണ്ടി വരുമായിരുന്നു, അത് ആരോടും പറയാനും കഴിയുകയില്ലായിരുന്നു. സത്യത്തിൽ സംഘടനയുടെ തട്ടിപ്പു കളുടെ തന്ത്രത്തിൽ കുടുങ്ങിയതാണെന്ന് അറിഞ്ഞിട്ടും അവൾ ക്രിസ്തുവിനുവേണ്ടി ചെയ്തതാണെന്ന് അഭിനയിക്കാൻ തുടങ്ങുമായിരുന്നു.
നിങ്ങൾക്കും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുള്ളത് നിങ്ങൾക്ക് ഓർക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ കാത്തിരുപ്പ് യോഗങ്ങൾക്ക് വരുന്നി ല്ലെങ്കിൽ കർത്താവിൻ്റെ വരവിങ്കൽ എടുക്കപ്പെടുകയില്ലെന്ന് പുരോഹിതന്മാർ പറയുന്ന തെങ്കിലും കുറഞ്ഞപക്ഷം നിങ്ങൾ കേട്ടിട്ടുണ്ടാകും.
ഇപ്പോൾ, ഈ തരത്തിലുള്ള കൃത്രിമങ്ങൾ ഉപയോഗിച്ച് അവർ എന്താണ് നേടുന്നതെന്ന് നിങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ, വികടത്തരം കളിക്കുന്ന ഒരു മോശം ഡിസൈനർ ഉണ്ടെന്ന് നിങ്ങൾക്ക് ഉറപ്പിക്കാനാകും. ഈ വൈദികന്മാരിൽ അധികവും സ്വയം വഞ്ചിതരാകുകയാണ്. അവർ അജ്ഞാതമായിട്ടാണ് ഇത് ചെയ്യുന്നത്. എന്നാൽ അറിഞ്ഞോ അറിയാതെയോ അവർ സാങ്കേതികമായി തങ്ങളുടെ ഉപഭോക്താക്കളായ വിശ്വാസികളുടെ ജീവിതത്തിൽ യേശുവിൻ്റെ പങ്ക് മാറ്റുന്നു.
ഈ കൃത്രിമങ്ങളിൽ മിക്കവയും വ്യക്തി വികാരങ്ങളെ സ്വാധീനം ചെയ്യുന്നു. ഇവയൊന്നും ഒരിക്കലും ഒരു ബുദ്ധിമത്തായ നിലവാരത്തിൽ ഉള്ളതല്ല. അവ രുടെ ഇരകൾ കുടുതലും സ്ത്രീകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യേശു പ്രസാധിപ്പിക്കാന്‍ പ്രയാസമായ നിസ്സാരകാര്യങ്ങളില്‍ അതിശ്രദ്ധയുള്ള ഒരുതരം വ്യക്തിയാണെന്നും യേശുവിനെ തൃപ്തിപ്പെടുത്താൻ സംഘടനയുടെ ഈ വിധത്തിലുള്ള ആശ്വാസങ്ങൾ ആവശ്യമാണെന്നും അവർ ചിന്തിക്കുന്നു.
അവരുടെ വിശ്വാസികളിൽ ചെയ്യുന്ന മറ്റ് ചില വൈകാരിക കൃത്രിമങ്ങൾ പരി ശോധിക്കാം.
- ഈ വൈദിക ന്മാർ അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് അവർക്കുവേണ്ടി പ്രാർഥി ക്കുന്നുവെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. വാസ്തവത്തിൽ, അവരിൽ അധികം പേരും ആ സമയം കൂർക്കം വലിച്ചു ഉറങ്ങുകയായിരിക്കും. അവർ പ്രാർത്ഥിക്കുക യാണെങ്കിൽ പോലും, കുടുംബങ്ങളുടെ ഒരു നീണ്ട പട്ടികയിൽ നിന്ന് അവരുടെ പേര് പരാമർശിച്ചതിനു ശേഷം ചില “PRAISE THE LORD” മന്ത്രിക്കുന്നതാകുന്നു. ഈ വെള്ള വസ്ത്ര ധാരികൾ അവരെ സംരക്ഷിക്കുന്നതിനാൽ പല അനിഷ്ട സംഭവങ്ങളിൽ നിന്നും രക്ഷപ്പെടുന്നതായി അവർ വിശ്വസിക്കുന്നു. അതേസമയം, അവരുടെ ദൈനം ദിന ജീവിതത്തിൽ യേശുവും പരിശുദ്ധാത്മാവും ദൂതന്മാരും വളരെ ശക്തി യില്ലാത്തവരാണ് എന്ന ഒരു ചിന്താഗതി ഈ വിശ്വാസികളുടെ മനസ്സിൽ വളരുന്നു. കാലക്രമേണ ഈ വെളുത്ത വസ്ത്ര ധാരികൾ യേശുവിന് പകരമായി മാറുന്നു. വിശു ദ്ധന്മാരുടെ പ്രാർത്ഥനയാൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറുമെന്ന് TPM വിശ്വാ സികൾ സാക്ഷികരിക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ?
- കർത്താവിൻ്റെ വരവിൽ എടുക്കപ്പെടണമെങ്കിൽ നാം പരിപൂർണരായിരിക്കണം എന്ന് ടിപിഎം, വിശ്വാസികളെ ബ്രയിൻ വാഷ് ചെയ്തിരിക്കുന്നു. അതുകൊണ്ട്, നമ്മെ പരിപൂർണരാക്കാൻ കഴിയുന്ന ഗ്രൂപ്പിൽ നിന്നാൽ മാത്രമേ നമുക്ക് പൂർണ്ണത പ്രാപി ക്കാൻ കഴിയൂ. സ്വാഭാവികമായും, തികച്ചും പൂർണതയാക്കാനുള്ള ലൈസൻസ് ടിപിഎം വൈദികന്മാർക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് മറ്റു സഭാ സംഘടനക ളിൽ ഉള്ള എല്ലാവരും തരം താണ ജനങ്ങൾ ആകുന്നു. ഈ വിശ്വാസ സമ്പ്രദായം ടിപിഎം വൈദികന്മാർ അവരെ സന്തോഷത്തോടെ കുഴിമാടങ്ങളിലേയ്ക്ക് കൊണ്ടു പോകാൻ സഹായിക്കുന്നു. ടിപിഎമ്മിൽ ഭൂരിപക്ഷവും യേശുവിനോട് യാതൊരു ബന്ധവുമില്ലാത്തവരാകുന്നു. കർത്താവിനോടുള്ള ആ കൂട്ടായ്മ കൊണ്ടുവരുമ്പോൾ അതിൽ അവർക്ക് ഗുരുതരമായ പ്രതിബദ്ധതയുണ്ട്. കർത്താവിനെ ടിപിഎം വൈദി കരാൽ മാറ്റപ്പെട്ടിരിക്കുന്നു. ഇപ്പോൾ, ടിപിഎം വിശ്വാസികൾ എല്ലാ ചെറിയ കാര്യങ്ങ ൾക്ക് പോലും പ്രാർത്ഥന അഭ്യർത്ഥനയ്ക്കായി അവരുടെ പുരോഹിതന്മാരുടെ അടു ത്തേക്ക് ഓടി പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായോ? അവർക്ക് പിതാവു മായി യാതൊരു ബന്ധവുമില്ല എന്നതാണ് ഉത്തരം. അവർക്ക് ബന്ധത്തിനായി ഒരു പ്രതിനിധിയുടെ ആവശ്യമുണ്ട്.
- വിശ്വാസികളുടെ തെറ്റായ പ്രവൃത്തികൾ കാരണം അവരുടെ വൈദികന്മാർ
രോഗി കളാകുന്നുവെന്ന് TPM വിശ്വാസികളെ പഠിപ്പി ക്കുന്നു. ഈ വെളുത്ത വസ്ത്ര ധാരികൾ അവ രുടെ പ്രവൃത്തികളുടെ ശാപം വഹിക്കുന്നു വെന്ന് അവർ വിശ്വസിക്കുന്നു. ജനങ്ങളുടെ വികാരങ്ങൾ കൃത്രിമമായി കൈകാര്യം ചെയ്യാൻ ഈ വഞ്ചനാപരമായ തിരുവെഴുത്ത് ഉപദേശങ്ങൾ ടിപിഎം പുരോഹിതന്മാർ പഠിപ്പിക്കുന്നു. ഒരു ടിപിഎംകാരൻ്റെ മന സ്സിന് അത്തരമൊരു പ്രഭാഷണം കേൾക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോൾ പരിശോധിക്കാം. വളരെ സൂഷ്മമായ വിധത്തിൽ, യേശുവിനെ വീണ്ടെടുപ്പു കാരൻ എന്ന അവസ്ഥയിൽ നിന്നും മാറ്റുന്നു. യേശുവിൻ്റെ അടിപ്പിണരുകളും മര ണവും പുനരുത്ഥാനവും നമ്മുടെ വീണ്ടെടുപ്പിന് അല്പം പോലും ആവശ്യം ഇല്ല. TPM വൈദികന്മാരുടെ രോഗത്താലും കഷ്ടപ്പാടിനാലും യേശുവിൻ്റെ ക്രൂശിലെ പ്രവൃ ത്തിയെ മയപ്പെടുത്തിരിക്കുന്നു.
- TPM വിശ്വാസികൾ തങ്ങളുടെ വൈദികന്മാരെ ഒരു തരത്തിലുള്ള പരിശുദ്ധ പശുക്ക ളായി കണക്കാക്കുന്നു. ഈ ജനങ്ങൾ തങ്ങളുടെ മഹത്തായ സമ്പത്ത്, സ്നേഹിക്കുന്ന കുടുംബങ്ങൾ, വീടുകൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം ഉപേക്ഷിച്ച് തങ്ങളെ സേവിക്കുന്നതായി അവർ ബ്രയിൻ വാഷ് ചെയ്യപ്പെട്ട് ചിന്തിച്ചുകൊണ്ടിരുന്നു. അവർ പശ്ചാത്തലത്തെക്കുറിച്ച് തികച്ചും അജ്ഞരാണ്. ഈ വൈദികരിൽ ഭൂരിപക്ഷവും ഏതെങ്കിലും സംഘടനങ്ങളിൽ ലൗകികമായ ജോലിയൊന്നും ചെയ്തിട്ടില്ല. അപ്പോൾ അവർക്ക് ഉപേക്ഷിക്കാൻ എന്തിരിക്കുന്നു? മാത്രമല്ല, എല്ലാ വസ്തുവകകളും അവർ ഉപേക്ഷിച്ചുവെന്നത് സത്യമല്ല. വാസ്തവത്തിൽ, അവരുടെ പാരമ്പര്യസ്വത്ത് മുഴുവൻ ഈ സമൂഹത്തിൽ ചേരുന്നതിന് ആവശ്യപ്പെടുന്നു. കുറച്ചു കൊണ്ടുവരുന്നവർ ഈ വിഭാഗത്തിൽ താഴെയായി കണക്കാക്കപ്പെടുന്നു, അത് സംഘടനയിൽ അവരുടെ വളർച്ച സാധ്യതകളെ ബാധിക്കും. ഈ അടവ് വിശ്വാസികൾ മനസ്സിലാക്കുന്നില്ല. അവർ ഈ പരിശുദ്ധ പശുക്കളെ യേശുവിനോടൊപ്പം കണക്കാക്കുന്നു.
ഉപസംഹാരം
ഈ പ്രശ്നങ്ങളെ നേരിടാനുള്ള ഞങ്ങളുടെ ഉദ്ദേശം ടിപിഎം തുറന്നുകാണിക്കുക മാത്രമല്ല. നിങ്ങളെ വിവേചനം പരിശീലിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നാം ജീവിക്കുന്ന ഈ നാളുകൾ യഥാർഥത്തിൽ തിന്മയാൽ നിറഞ്ഞതാകുന്നു, ഈ വഞ്ചകന്മാർക്ക് അവർ ഇരയായിക്കൊണ്ടിരിക്കുന്നു എന്ന് ജനങ്ങൾ അജ്ഞരാകുന്നു. ടിപിഎം വൈദികർ സദൃശവാഖ്യങ്ങൾ 7-ാം അധ്യായത്തിലെ വേശ്യയെപ്പോലെയാകുന്നു.
സദൃശവാഖ്യങ്ങൾ 7:11, “അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവ ളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.”
അവളുടെ പാപത്തിൻ്റെ ഭാഗമായി തീരാൻ അവൾ ബോധ്യപ്പെടുത്തിയിരുന്ന അജ്ഞാത നായ ഭോഷനെപ്പോലെ ആയിരിക്കരുത്.
സദൃശവാഖ്യങ്ങ. 7:21-27, “ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീ കരിച്ചു അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ള തെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കു വോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എൻ്റെ വാക്ക് കേൾ പ്പിൻ; എൻ്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിൻ്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്. അവൾ വീഴിച്ച ഹതന്മാ ർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിൻ്റെ അറകളിലേക്ക് ചെല്ലുന്നു.“
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.