ഈ പരമ്പരയിലെ ആദ്യ ലേഖനത്തിൽ, TPM പണത്തിനുവേണ്ടി ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾ തുറന്നുകാട്ടിയിരുന്നു. രണ്ടാമത്തെ ലേഖനത്തിൽ, സാത്താൻ്റെ വഞ്ചനയുടെ ഈ ആരാധനയാലയം (ഫെയിത് ഹോം) തങ്ങളുടെ വിശ്വാസികളെ എങ്ങ നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണിച്ചുതന്നു. ഈ ലേഖനത്തിൽ, അവർ തങ്ങളുടെ വൈദികന്മാരെയും വൈദികരാകാൻ പോകുന്നവരെയും കൈകാര്യം ചെയ്യുന്ന വിധം തുറന്നുകാണിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.
അവരെ അവരുടെ കുഴപ്പത്തിൽ പിടിക്കുക
ജനങ്ങൾ തങ്ങളുടെ ജീവിതത്തിലെ ദുർബലമായ ഘട്ടത്തിൽ ആയിരിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സാധ്യതയുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തി ലേക്ക് ഒരു വ്യക്തിയുടെ തീരുമാനം മാറ്റാൻ ശ്രമിക്കുന്നത് കൗശലം ആകുന്നു.
സാഹചര്യം 1 : വിവാഹ പ്രശ്നങ്ങളുള്ള അവിവാഹിതയായ ഒരു യുവതിയുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാം. അവളുടെ മാതാപിതാക്കളുടെ സാമ്പ ത്തിക അവസ്ഥ ആ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അപ്പോൾ മാതാപി താക്കളും പെൺകുട്ടിയും സാഹചര്യ ത്തിൻ്റെ പീഡനത്തിൽ നിന്നും രക്ഷപ്പെ ടാനായി ശുശ്രുഷയിൽ ചേരുന്നത് സ്വാഭാ വികമായും യുക്തിസഹജമായ ഒരു സാഹചര്യം ആകുന്നു. തീർച്ചയായും, അവർക്ക് “വിളി” എന്നറിയപ്പെടുന്ന വാഗ്ദത്തങ്ങളും പ്രവചനങ്ങളും ലഭിക്കുന്നതിന് അല്പം പോലും ബുദ്ധിമുട്ടുണ്ടാകില്ല. അവർ പിടികൊടുക്കാത്ത സീയോൻ്റെ വാഗ്ദത്തത്താൽ ടിപിഎം അടുക്കളയിലൊ പാട്ട് “ശുശ്രുഷയിലൊ” ചേർക്കപ്പെടും. അവർ മാംസഭുക്കുക ളുടെ താളത്തിനൊത്ത് നൃത്തം ചെയ്ത് അവരുടെ ജീവിതം പാഴാക്കുന്നു. അവരുടെ മുഖ ത്തേക്ക് നോക്കുക. അവരിൽ അധികപേരും ഒരു വാക്കുപോലും പറയാതെതന്നെ അവ രുടെ ജീവിതത്തിലെ ഖേദകരമായ അവസ്ഥയെപ്പറ്റി പറയും. അവരുടെ കൗശലക്കാരുടെ BRAINWASHING അല്ലാതെ ഈ സഹോദരിമാർക്ക് അടിസ്ഥാനപരമായ രക്ഷയെ പറ്റിയോ ദൈവത്തെ കുറിച്ചൊ യാതൊരു അറിവുമില്ല.
സാഹചര്യം (SCENARIO) 2 : സ്വന്തം കാലിൽ നിൽക്കാൻ ബുദ്ധിമുട്ടുന്ന മസ്തിഷ്ക ക്ഷാളന ത്തിൻ്റെ പുഴുക്കൂട്ടിൽ കഴിയുന്ന ഒരു യുവാവിൻ്റെ അവസ്ഥ നമുക്ക് നോക്കാം. ടിപിഎ മ്മിൽ ചേർന്നാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ എളുപ്പമാ ണെന്ന് അദ്ദേഹം കരുതുന്നു. ഈ പ്രക്രിയയിൽ അവൻ അപ്പൊസ്തലനായും വിശുദ്ധനായും മാറുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, സുഖപ്രദമായ ജീവിതം നയിക്കാവുന്ന പ്രാദേ ശിക മാഫിയ ഏജൻറ്റായി നിയമിതനാകും. സഭയിലെ അജ്ഞരായ ജനങ്ങളിൽ നിന്നും “ഹഫ്ത” ശേഖരിച്ച് സെൻറ്റെർ തെമ്മാടിക്ക് കുറച്ച് കമ്മീഷൻ കൊടുക്കും.
സാഹചര്യം 3 : ആരെങ്കിലും ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ, ലക്ഷ്യം കൈവരിക്കേണ്ട വൈദികൻ അവരുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കുന്നു. ദൈവ “വിളി” നിരസിച്ചതുകൊണ്ട് ദൈവം നിങ്ങളുടെ പുരോഗതിയും വഴികളും തടയുന്നു വെന്ന ആശയം അവരുടെ ഉള്ളിൽ വളരെ സൂക്ഷ്മമായി നട്ടുവളർത്തും. അങ്ങനെയുള്ള ദുർബലമായ ഒരു ഘട്ടത്തിൽ, ശുശ്രുഷയിൽ ചേരാൻ ദൈവം ഹേമിക്കുന്നുവെന്ന അമിത മായ ചിന്ത ഈ വ്യക്തിയെ മൂടും.
ടിപിഎം വേലക്കാർ അവരുടെ റാങ്കുകളിൽ ചേരുവാൻ ആളുകളെ കൗശലപ്പെടുത്തുന്ന അനേകം സംഭവങ്ങളും സന്ദർഭങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. ഒരു വിവരമില്ലാത്ത വ്യക്തിയെ നിർബന്ധിക്കാൻ ദൈവം അത്തരം കപടമായ തന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ചിന്തിക്കുക.
അവരെ അവരുടെ തകർച്ചയിൽ പിടികൂടുക
ഇപ്പോൾ പുതിയയായി റിക്രൂട്ട് ചെയ്തവർ, കൂട്ടത്തിൽ ചേർന്നുകഴിഞ്ഞു, അവരെ സംഘട നയ്ക്കുള്ളിൽ നിർത്തുന്നത് തികച്ചും വേറെയൊരു കളിയാകുന്നു. എതിർ ലിംഗത്തിൽ പ്പെട്ട അംഗങ്ങൾ തമ്മിലുള്ള പരസ്പര ആകർഷണം മൂലം വൈദികന്മാരുടെ ശോഷണം (DEPLETION) ഒരു വലിയ വെല്ലുവിളി ആയിരിക്കുന്നു. ഇതുകൂടാതെ, “എന്തിനാണ് ഞാൻ ചേർന്നത്?” എന്ന ചിന്തയിൽ നിന്ന് ജനങ്ങളെ അകറ്റിനിർത്താനും അവർ ശ്രദ്ധിക്കണം. “ഞാൻ വേറൊരു വഴി തെരഞ്ഞെടുത്തെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?” വാങ്ങുന്നവരുടെ ഖേദവും (REMORSE) വിൽക്കുന്നവരുടെ ഖേദവും പോലെ, ചേർന്നവ രുടെ ഖേദം എന്ന ഒന്നും ഉണ്ട്.
ഈ ചേർന്നവരുടെ ഖേദം മറയ്ക്കുവാനും ചുരുക്കുവാനും ടിപിഎമ്മിൽ മികച്ച വഴികൾ ഉണ്ട്. തീർച്ചയായും, അവർ “വേലക്കാരുടെ യോഗങ്ങൾ” എന്നു വിളിക്കപ്പെടുന്ന ഈ യോഗങ്ങൾ അവരുടെ ഭിന്നത പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമല്ല വൈദികരോടൊത്ത് ഒട്ടിച്ചുനിർത്തുന്ന സംഘടനയുടെ പശയായും ഇതിനെ ഉപയോഗിക്കുന്നു. വൈദിക വ്യവസ്ഥിതിയിലുടനീളം ഈ വഞ്ചന പ്രവർത്തിക്കുന്നുണ്ട്, അവരുടെ ചുറ്റും പമ്പരം പോലെ കറങ്ങുന്ന അടിസ്ഥാന നൂല് ടിപിഎമ്മിനെ സേവിക്കുന്നത് ദൈവത്തെ സേവി ക്കുന്നതിന് തുല്യമാണ് എന്ന ചിന്ത ആകുന്നു. സ്വാഭാവികമായും, ഈ വഞ്ചനയിലൂടെ ദൈവത്തിന് ലഭിക്കേണ്ട വിശ്വസ്തത അവർക്ക് ലഭിക്കുന്നു. ചില സീനിയർ വൈദികന്മാർ യുക്തിസഹജമായ ചിന്തകൾ മുളയ്ക്കാൻ അനുവദിക്കില്ല. അവർ യുക്തിജസഹമായ ചിന്തകൾ സാത്താന്യ പ്രലോഭനനമായോ വഞ്ചനയോ ആയി മറ്റും.
അവർ ബ്രയിൻ വാഷിംഗിലുള്ള ഒരു ചെറിയ വിടവ് പോലും അടയ്ക്കുന്നതിന് ലൂക്കോസ് 9:62 പോലുള്ള വാക്യങ്ങൾ ദുരുപയോഗിക്കുന്നു.
ലൂക്കോസ് 9:62 : “യേശു അവനോട്: “കലപ്പെക്ക് കൈവെച്ചശേഷം പുറകോട്ടു നോക്കുന്ന വൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല ” എന്നു പറഞ്ഞു.”
ദൈവരാജ്യത്തിൻ്റെ സേവനത്തിന് അല്ല, മറിച്ച് ടിപിഎമ്മിലെ ഭരണകൂടത്തിൻ്റെ സേവന ത്തിനായി അവരെ ചേർത്തിരിക്കുന്നുവെന്ന് ഇരകൾക്ക് മനസ്സിലാകത്തില്ല. കാരണം, ടിപിഎം = ദൈവം എന്ന ടിപിഎമ്മിൻ്റെ ബ്രെയിൻവാഷിങ് വളരെ ഫലപ്രദമായി പ്രവ ർത്തിക്കുന്നതാകുന്നു. അതുകൊണ്ട്, ടിപിഎം ഉപേക്ഷിക്കുന്നത് ദൈവത്തെ ഉപേക്ഷി ക്കുന്നതിന് തുല്യമായി അവർ കരുതുന്നു.
വാതിൽ അടയ്ക്കുക (CLOSE THE DOOR)
ടിപിഎമ്മിലെ സീനിയർ വൈദികന്മാർ വാതിൽ അടയ്ക്കുക എന്ന ഒരു തന്ത്രം ഉപയോ ഗിക്കുന്നു. ഈ മസ്തിഷ്ക ക്ഷാളനം (BRAINWASHED) സംഭവിച്ച അന്തേവാസികളെ കൊണ്ട് അവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അവർക്കുള്ള എല്ലാ യോഗ്യതകളും കത്തി പ്പിക്കുകയും നശിപ്പിക്കുകയും ചെയ്യിക്കുന്നു. വൈകാരിക തലത്തിൽ, പൂർണ്ണമായി കർത്താവിനെ പിന്തുടരുന്നതിന് വേണ്ടി ഇത് ചെയ്യുന്നു എന്ന ലാഘവത്തോടെ വഞ്ചന പൂർത്തീകരിക്കുന്നു. അവരുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിക്കുന്നതിനെ നിഷേധിക്കുന്ന പക്ഷം ഉണ്ടാകുന്ന പരിഹാസവും കുറ്റബോധവും നേരിടാൻ ആർക്കും കഴികയില്ല. വികാരപരമായി ഉയർന്ന അവസ്ഥ കൊഴിഞ്ഞ ശേഷം പലരും ഈ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിക്കുന്നു. ഈ വാതിൽ അടയ്ക്കുന്ന വ്യായാമത്തിൽ കൂടി രക്ഷപ്പെടാനുള്ള എല്ലാ സാധാരണ വഴികളും അടച്ചതായി അവർ ഉറപ്പുവരുത്തിയിട്ടുണ്ട്. ആരെങ്കിലും പുറത്തു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും, അവർ നേടിയതെല്ലാം നശിപ്പിച്ചു എന്ന കാരണത്താൽ മുൻപിലുള്ള അജ്ഞാത അവസ്ഥയെ പേടിക്കും. അവരുടെ വാക്കുകൾ വിശ്വസിക്കുന്ന ഒരാൾ അവർക്ക് തൊഴിൽ നൽകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കൂടാതെ, സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നത് എവറസ്റ്റ് പർവ്വതം കയറുന്നതിന് തുല്യമാണ്.
കെണി പൂട്ടുക (LOCK THE TRAP)
വളർത്തിയില്ലെങ്കിൽ ഒരു ബന്ധം നിലനിൽക്കുന്നത് വിരളമാണ്. ശവപ്പെട്ടിയിലെ അവ സാന ആണി എന്ന നിലയിൽ, ടിപിഎം സംവിധാനം ഈ അന്തേവാസികളെ തങ്ങളുടെ രക്തബന്ധത്തിലുള്ളവരുമായി ബന്ധം വിച്ഛേദിക്കുന്നതിന് നിർബന്ധിക്കുന്നു. അവർ ഇതിനകം ടിപിഎമ്മിനെ ദൈവവുമായി തുലനം ചെയ്ത് ബ്രയിൻ വാഷ് ആയതിനാൽ ദൈവത്തോടും യേശുവിനോടും വിശ്വസ്തത കാട്ടുന്ന വാക്യങ്ങൾ എടുക്കുന്നതിലൂടെ ഇത് സംഭവിക്കുന്നത് എളുപ്പമാകുന്നു.
പലപ്പോഴും അവർ എടുക്കുന്ന ഒരു വാക്യം ലൂക്കോസ് 14:26 ആണ്. “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.”
ടിപിഎമ്മിൻ്റെ ഈ വഞ്ചനയെക്കുറിച്ച് ഞങ്ങൾ ഇതിനകം ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഇവിടെ ക്ലിക്കുചെയ്ത് നിങ്ങൾക്ക് അത് വായിക്കാം.
ഇപ്പോൾ ഈ സംവിധാനത്തിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടുകയും ടിപിഎമ്മിൽ നിന്ന് പുറത്തുപോകുകയുമാണെങ്കിൽ, ആ വ്യക്തിയുടെ സൽപ്പേരിനെ അപകീർത്തി പ്പെടു ത്താൻ പ്രചരിപ്പിച്ച വാർത്തകളും കഥകളും ഉണ്ടെന്ന് ഉറപ്പാക്കുക. സാധാരണ ജനങ്ങൾ ആ വ്യക്തിയുമായുള്ള ബന്ധം പോലും ആഗ്രഹിക്കാത്ത വിധത്തിൽ ഈ കിംവദന്തികൾ അത്രമാത്രം ഹീനമായിരിക്കും. അവരുടെ ബന്ധം ഉപേക്ഷിച്ച വ്യക്തിയുമായി ബന്ധപ്പെ ടുന്ന ഒരു വ്യക്തിയുടെ മേൽ TPM ഒരു പടികൂടി മുന്നോട്ടു പോയി ദുഷ്‌പേര് ഉണ്ടാക്കും. മുമ്പ് സൂചിപ്പിച്ചതുപോലെ, ബ്രയിൻ വാഷ് ആയ സമൂഹത്തിൽ ചിന്ത വിജയിക്കുകയില്ല. ഈ ദുരാരോപിക്കപ്പെട്ട വ്യക്തി ഇക്കാലത്ത് ടിപിഎമ്മിൽ തുടരുന്നത് എന്തിനാണെന്ന് പോലും ആരും ചോദിക്കുകയില്ല, അയാൾ പെട്ടെന്ന് പുറത്തേക്ക് പോകുമ്പോൾ ഉടനെ തന്നെ ഈ ദുർഗ്ഗന്ധങ്ങൾ എല്ലാം പുറത്തുവരാൻ തുടങ്ങും. ഇത്രയുംകാലം എന്തിനാണ് അവർ ഈ വ്യക്തിയെ മൂടിവെച്ചത് എന്ന് ആരും ചോദിക്കുകയില്ല. അവൻ ടിപിഎമ്മിൽ ആയിരുന്നപ്പോൾ ഒരു അപ്പൊസ്തലൻ ആയിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു.
ഉപസംഹാരം
വിശ്വാസികളിൽ കുടുങ്ങിക്കിടക്കുന്നതുപോലെ, ജൂനിയർ വേലക്കാർ കൂടുതൽ കുടു ങ്ങിയിരിക്കുന്നു. അവർ തടവുകാർക്കുവേണ്ടി സംസാരിക്കുന്നതായി തോന്നിയേക്കാം, സത്യത്തിൽ അവർ ഖേദിക്കുകയും അനുതപിക്കുകയും ചെയ്യുന്നു. പുറത്തുപോകുന്ന അവരുടെ ജോലി ഒരു വിശ്വാസിയെക്കാൾ കടുത്തതാണ്. അവരുടെ വിടുതലിനുവേണ്ടി നാം പ്രാർഥിക്കുകയും അവരോട് ഹൃദയം തുറന്ന് സംസാരിക്കുകയും വേണം. അത് അവരുടെ പാതയുടെ അവസാനമല്ലെന്ന് അവർ അറിയട്ടെ. സാധ്യമെങ്കിൽ ഈ വെബ് സൈറ്റിലെ ലേഖനങ്ങളുടെ കോപ്പികൾ നൽകുകയും ശരിയായ തീരുമാനമെടുക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക.
നിങ്ങളുടെ പ്രവൃത്തികൾക്കൊപ്പം തിരുവെഴുത്തുകൾ സന്തുലിതമാക്കാൻ സഹായി ക്കുന്ന ഒരു വീഡിയോയുമായി ഈ പരമ്പര അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിരുവെഴുത്തുപരമായി പിന്തുണയില്ലാത്ത ഏതെങ്കിലും പഠിപ്പിക്കലുകളിലൊ ഉപദേ ശത്തിലൊ വീഴരുത്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.