ക്രിസ്തുവിന് തുല്യമായ ചൈനയിലെ പ്ലാസ്റ്റിക്കുകൾ

ഏതാനം മാസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്ന് യഥാർഥ ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അനേകം വാട്സ് ആപ്പ് സന്ദേശങ്ങളും വീഡി യോകളും ഉണ്ടായിരുന്നു. ഈ വീഡിയോകളിൽ വ്യാജ അരി, വ്യാജ കാബേജുകൾ, വ്യാജ മുട്ട മുതലായവ എങ്ങനെ തിരിച്ചറിയാമെന്ന് കാണിച്ചിരുന്നു. ഇതിന് ഒരേയൊരു ഉദ്ദേ ശ്യം മാത്രമേയുള്ളു. നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന പണം അവരുടെ പോക്കറ്റിൽ എത്താൻ അവർ ആഗ്രഹിക്കുന്നു. നിങ്ങളുടെ ക്ഷേമത്തിലൊ നല്ല ആരോഗ്യത്തിലൊ അവർക്ക് താൽപ്പര്യമില്ല. പ്ലാസ്റ്റിക് ഭക്ഷണസാധനങ്ങൾ കഴിച്ച ശേഷം നിങ്ങൾ മരിച്ചോ ജീവിച്ചോ എന്നതും അവർക്ക് പ്രശ്നമല്ല. നിങ്ങളുടെ പ്ലാസ്റ്റിക് അസുഖം മാറ്റാൻ പ്ലാസ്റ്റിക് മരുന്നുകൾ ഇതിനോടകം അവരുടെ കൈവശം ഉണ്ടായിരിക്കാം.

തിരുവെഴുത്തുകളുടെ ഉദ്ദേശ്യം

“ധാർമ്മികത” എന്ന മനോഹരമായ രചനാശൈലിയിൽ വ്യാജമായ ഉൽപ്പന്നങ്ങൾ ഉണ്ടാ ക്കാൻ ബൈബിൾ സംഭവങ്ങളും കല്പനകളും ദുരുപയോഗം ചെയ്യുന്ന ഒരു സാഹചര്യത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കാം. വേദപുസ്തക കഥകൾ ഈസോപ്പിൻ്റെ കഥാപാത്രമൊ പാഠ പുസ്തക കഥകളൊ അല്ല. അത് ധാർമ്മിക ജീവിതശൈലി നമ്മെ പഠിപ്പിക്കാനുള്ള മാധ്യ മവും അല്ല. സി എച്ച് സ്പർജൻ (C H SPURGEON) ഇങ്ങനെ പറഞ്ഞു, “സദാചാരം നിങ്ങളെ ജയിലിൽ നിന്ന് രക്ഷിച്ചേക്കാം, എന്നാൽ ക്രിസ്തുവിൻറെ രക്തത്തിന് മാത്രമേ നിങ്ങളെ നരകത്തിൽ നിന്ന് രക്ഷിക്കാൻ ഇടയാക്കു.” നിങ്ങൾക്ക് മനസ്സിലാകുമെ ങ്കിൽ ഈ വാക്കുകളെല്ലാം വെള്ളികൊണ്ടുള്ള ചിത്രത്തിലെ സ്വർണ്ണ ആപ്പിൾ പോലെ യാണ്. തിരുവെഴുത്തുകൾ അവയിൽ രണ്ടെണ്ണം ഉൾക്കൊള്ളുന്നു. ഒന്നാമത് ഞാൻ മഹാ പാപിയാണ്, രണ്ടാമത് ക്രിസ്തു രക്ഷകനാണ്. രണ്ട് വശങ്ങളുള്ള നാണയം പോലെ, ഞാനും നിങ്ങളും വേദപുസ്തകത്തിലെ സംഭവങ്ങളിൽ നിന്ന് ഉരുത്തിരിയിക്കേണ്ട രണ്ട് നിഗമന ങ്ങൾ ഇവയാണ്. ബൈബിളിലുള്ള ഓരോ കഥയും, പാപത്തിൻ്റെ അനുഗാമികൾ സ്വയം മാനസാന്തരപ്പെടുന്നതിനും ക്രിസ്തുവിന് കീഴടങ്ങുന്നതിനും മുൻകൂട്ടി പറഞ്ഞിരിക്കുന്ന സുവിശേഷമാകുന്നു. നിങ്ങൾ അതിനെ വെറുതെ സദാചാര മൂല്യത്തിലേർപ്പെടുത്തുന്ന നിമിഷം, അതിൽ ഉൾക്കൊള്ളുന്ന നിധി (TREASURE) നിങ്ങൾ നഷ്ടപ്പെടുത്തും.

തിരുവെഴുത്തുകളുടെ ഉദ്ദേശ്യം യേശു മനസ്സിലാക്കിയ വിധം നമുക്ക് നോക്കാം.

ലൂക്കോസ് 24:25,27, “അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞി രിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, മോശെ തുടങ്ങി സകല പ്രവാചകന്മാ രിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്ക് വ്യാഖ്യാനിച്ചു കൊടുത്തു.”

ലൂക്കോസ് 24:44-45, “പിന്നെ അവൻ അവരോട്: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കു മ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങ ളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തി യാകേണം എന്നുള്ളത് തന്നേ” എന്നു പറഞ്ഞു. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.”

എബ്രായർ 10:7, “അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെ ക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിൻ്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു.”

തിരുവെഴുത്തിൻ്റെ ഉദ്ദേശ്യം ക്രിസ്തുവും അദ്ദേഹത്തിൻ്റെ ശുശ്രൂഷയും അതിൽ കണ്ടെ ത്തുക എന്നതാകുന്നു. ഇത് വ്യാജ സീയോനും ചില വ്യാജ പ്രതിഷ്ഠയും കണ്ടെത്താൻ ഉപയോഗിക്കരുത്. ടിപിഎമ്മിൽ നിങ്ങൾക്ക് ലഭിക്കുന്ന വ്യാജ പ്ലാസ്റ്റിക് ക്രിസ്തു നിങ്ങളെ വീണ്ടെടുക്കില്ല, അത് നിങ്ങളുടെ ആത്മീയ മരണത്തിന് ഒരു കാരണമാകും.

ക്രിസ്തുവിൻ്റെ മലിനപ്പെടാത്ത യഥാർത്ഥ സുവിശേഷം

ഒന്നാം നൂറ്റാണ്ടിൽ പോലും വ്യാജ ക്രിസ്തുവിനെ കണ്ടെത്തുവാൻ ശ്രമിച്ചിരുന്നവർ ഉണ്ടാ യിരുന്നു. ഈ വ്യാജ പ്ലാസ്റ്റിക് വ്യവസായം അക്കാലത്ത് പോലും തല ഉയർത്തിയിരുന്നു.

ഗലാത്യർ 1:6-9, “ക്രിസ്തുവിൻ്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ട് നിങ്ങൾ ഇത്ര വേഗ ത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നതുകൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിൻ്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവി ശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”

സുവിശേഷത്തിലെ ലാളിത്യം

തിരുവെഴുത്തുകൾ ലളിതമാണ്. ഒരു വ്യാജ കഥയിൽ നിന്നും 10 മുതൽ 100 ​​വരെ പോയി ൻറ്റുകൾ ഉണ്ടാക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നില്ല, ഇത് ചില വ്യാജ ശുശ്രുഷകന്മാ രെയും അവരുടെ പരിപാടികളെയും സൂചിപ്പിക്കുന്നു. ആദ്യം മുതൽ അവസാനം വരെ ദൈവത്തിൻ്റെ സന്ദേശം ലളിതമാകുന്നു. ഒന്നാമതായി മനുഷ്യൻ പാപിയാണെന്നും രണ്ടാ മതായി മനുഷ്യവർഗത്തിന് യേശു ആവശ്യമാണെന്നും അത് അറിയിക്കുന്നു. അത്രയേ യുള്ളൂ! ബൈബിളിൻ്റെ എല്ലാ പേജിലും നിങ്ങൾക്ക് ഈ രണ്ട് സന്ദേശങ്ങൾ കണ്ടെത്താം. എന്നാൽ വഞ്ചകന്മാർ ലളിതമായ കാര്യങ്ങൾ സങ്കീർണമാക്കും, രക്ഷയുടെ  ലളിതമായ ഒരു പടി (STEP) ഏഴ് പടികളാക്കി മാറ്റും.

ഒരു മാതൃക ചിത്രീകരണം :

ടിപിഎം സന്ദേശം : ദാവീദ് ഗൊല്യാത്തിനെ തോൽപ്പിക്കുന്നത് ചിന്തിക്കാം. TPM പ്രഘോ ഷകർ ഈ ധാർമ്മിക സന്ദേശത്തെ അഞ്ച് ഉപവിഭാഗങ്ങളായി വിഭജിക്കും (ഇവിടെ പരി ശോധിക്കുക). ദാവീദ് ഗൊല്യാത്തിനെ തോൽപ്പിച്ചതുപോലെ നമ്മൾ പിശാചുക്കളെ തോൽപ്പിക്കണമെന്ന് അവർ പറയും, എന്നാൽ അതിനുവേണ്ടി അവർ നിങ്ങൾക്ക് അഞ്ച് പടികൾ തരും. ദാവീദ് 5 മിനുസമായ കല്ലുകൾ തിരഞ്ഞെടുത്തു എന്ന് അവർ പറയും. അതേപോലെ ദാവീദിൻറെ അഞ്ചു കല്ലുകൾ പോലെയുള്ള അഞ്ച് ഗുണവിശേഷങ്ങൾ 1,2,3,4,5 നമ്മുക്ക് ആവശ്യമാകുന്നു. മറ്റ് ക്രിസ്ത്യാനികൾക്കില്ലാത്ത ആഴത്തിലുള്ള സത്യ ങ്ങൾ അവർക്ക് ഉണ്ടെന്ന് വിശ്വസിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിക്കും.

നിങ്ങൾ ടിപിഎം ശുശ്രുഷകന്മാരെക്കാൾ ശ്രേഷ്ഠന്മാരാണെന്ന് തെളിയിക്കണമെങ്കിൽ, നിങ്ങൾ ദാവീദിൻ്റെ അഞ്ച് മിനുസമായ കല്ലുകൾ തെരഞ്ഞെടുത്താൽ മാത്രം പോരാ, ദാവീദിൻ്റെ മിനുസമായ കല്ലുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള കഥയും ഗൊല്യാ ത്തിനെ തോല്പിച്ച ശേഷമുള്ള കഥയും പലതായി വിഭജിച്ച് 50 ധാർമ്മിക സന്ദേശങ്ങൾ ഉണ്ടാക്കണം. ഒരു ലളിതമായ കഥ അഞ്ച്, പത്ത്, പതിനഞ്ച് പോയിൻറ്റായി വേർതിരിച്ചു കൊണ്ട് അന്ധരായ ജനക്കൂട്ടത്തെ നിങ്ങൾ ടിപിഎമ്മുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള രഹസ്യങ്ങളുണ്ടെന്ന് തെളിയിക്കാം. എന്നാൽ അത് തിരുവെഴുത്തുകളുടെ ഉദ്ദേശ്യമാണോ? പ്ലാസ്റ്റിക് ഭക്ഷണം യഥാർഥ ഭക്ഷണത്തിന് പകരം കഴിക്കാൻ സാധിക്കുമോ?

ലളിതമായ സുവിശേഷ ഉദ്ദേശം : നമുക്ക് ദാവീദിൻ്റെയും ഗൊല്യാത്തിൻ്റെയും കഥ സുവിശേഷ കാഴ്ചപ്പാടിൽ നിന്നും നോക്കാം. ദാവീദിൻ്റെയും ഗൊല്യാത്തിൻ്റെയും കഥ യിൽ കൂടി നാം എങ്ങനെ പാപികളാണെന്നും ക്രിസ്തു എങ്ങനെ രക്ഷകനാണെന്നും നിങ്ങ ൾക്ക് കാണിച്ചുതരാം. ഈ കഥ ഒരു സുവിശേഷ കേന്ദ്രീകൃത കഥയാണെന്നും വെറും ധാർമ്മിക ചിന്തയുള്ള ഒരു കഥയല്ലെന്നും പ്രത്യേകം ശ്രദ്ധിക്കുക. മനുഷ്യവർഗത്തിൻ്റെ രക്ഷകനായ യേശു  ക്രിസ്തുവിൻ്റെ സന്ദേശം ദാവീദിൻ്റെയും ഗൊല്യാത്തിൻ്റെയും കഥ യിൽ ദൈവം ഉൾപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിൻ്റെ എല്ലാ ശത്രുക്കളെയും തോൽപ്പിച്ച ദാവീദ് ഇസ്രായേലിലെ മഹാരാജാവായിരുന്നു (1 രാജാക്കന്മാർ 5: 4). അദ്ദേഹം യേശു ക്രിസ്തുവിൻ്റെ സിംഹാസനത്തിൻ്റെ സൂചകമാകുന്നു. ഇക്കാര്യത്തിൽ ദാവീദ് ഒരു തരം യേശുവാകുന്നു. അദ്ദേഹം വിശുദ്ധ തിരുവെഴുത്തുകളുടെ സൂചകനല്ല. അദ്ദേഹം മശി ഹായെ പ്രതീകപ്പെടുത്തുന്നു! മറുവശത്ത് ഗൊല്യാത്ത് പിശാചിൻ്റെ സൂചകമാകുന്നു. ഈ കഥയിലെ ഇസ്രായേല്യർ മനുഷ്യവർഗത്തെ പ്രതിനിധീകരിക്കുന്നു.

ഇസ്രായേല്യർക്ക് ഗൊല്യാത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല (1 ശമു. 17:24). അതുപോലെ നമ്മുക്കും പാപത്തെയും മരണത്തെയും കീഴ്പ്പെടുത്താൻ കഴിയുന്നില്ല (റോമ. 8:3,37). യേശു വന്ന് സാത്താനെ ക്രൂശിൽ തോൽപിച്ചു (ഉല്പത്തി 3:15, എബ്രായ. 2:14). ദാവീദിൻ്റെ വിജയം ഇസ്രായേല്യർ എല്ലാവർക്കും വിജയം ആയിരുന്നു (1 ശമുവേൽ 18: 6). ആരാണ് യുദ്ധം നടത്തിയത്? ഉത്തരം = ദാവീദ്. വിജയം നേടിയത് ആരാണ്? ഉത്തരം = ഇസ്രായേല്യർ. ഒരു വ്യക്തിയുടെ അനുസരണത്താൽ നമ്മൾ എല്ലാവരും നീതിമാന്മാരായിത്തീർന്നു എന്ന് പഠിപ്പിക്കുന്ന ഒരു സുവിശേഷമാണ് ദാവീദിൻ്റെയും ഗൊല്യാത്തിൻ്റെയും കഥ (റോമ. 5:19). യേശുവിൻ്റെ വിജയം നമ്മുടെ വിജയമായും അതുമൂലം നാം ക്രിസ്തുവിൽ ഒരു അവകാശം പ്രാപിക്കുന്നു എന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. ബൈബിളിൽ ഈ വിഷയം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും. ദൈവം “നില്പിൻ” എന്നു പറയുന്നു, എന്നിട്ട് അവൻ അവർക്കുവേണ്ടി പോരാടുന്നു, അവരുടെ ശത്രുവിനെ ജയിക്കുന്നു, അവരെ വിജയികളായി പ്രഖ്യാപിക്കുന്നു. ഇത് വിശ്വാസത്താൽ നീതീകരിക്ക പ്പെടുന്നതാകുന്നു, അത് നമ്മുടെ പ്രവൃത്തിയാലുള്ള നീതിക്ക് തുല്യമല്ല. നമ്മൾ ഒന്നും ചെയ്യാതിരുന്നിട്ടും ക്രൂശിൽ യേശുവിൻ്റെ മരണം നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കു ന്നു. ദാവീദിൻ്റെയും ഗൊല്യാത്തിൻ്റെയും കഥയിലെ ലളിതമായ സന്ദേശമാണിത്.

നമ്മൾ പാപികളാണെന്നും ക്രിസ്തു നമ്മുടെ രക്ഷകനാണെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുക്ക് ഗൊല്യാത്തിനെ തോൽപ്പിക്കാനാകില്ലെന്നും എന്നാൽ യേശു ഗൊല്യാത്തിനെ തോൽപിച്ച് നമ്മൾ എല്ലാവർക്കും വിജയം നൽകിയെന്നും അത് പഠിപ്പിക്കുന്നു. എന്നാൽ അഹങ്കാരികളായ ടിപിഎമ്മിലെ പുരുഷന്മാർ പറയും “ഹ! ഞങ്ങളുടെ പ്രതിഷ്ഠയാൽ, ആഭരങ്ങൾ ധരിക്കാത്തതിനാൽ, മരുന്നുകൾ ഉപയോഗിക്കാത്തതിനാൽ, വിവാഹം കഴി ക്കാത്തതിനാൽ, മുതലായ ജല്പനങ്ങളാൽ ഞങ്ങൾ പിശാചിനെ പരാജപ്പെടുത്തും ..” അവർ ലളിതമായ കാര്യങ്ങൾ സങ്കീർണ്ണമാക്കുകയും വിശ്വാസത്താൽ നീതികരിക്കുന്ന സുവി ശേഷത്തെ മറച്ചുവെയ്ക്കുകയും ചെയ്യും. അവർ ബൈബിൾ കഥകളെ ധാർമ്മീകരിച്ച്, അതിനെ വിഭാഗങ്ങളാക്കി സങ്കീർണ്ണമാക്കുകയും ഏഴ് എട്ട് പോയിൻറ്റുള്ള ഉപവിഭാഗമാ ക്കുകയും ചെയ്യും. ബൈബിളിലെ എല്ലാ കഥകളിലും എല്ലാ ഭാഗങ്ങളിലും അവർ ഇത് ചെയ്യും. വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് എത്തിക്കാനുള്ള ഒരേയൊരു മാർഗനിർദ്ദേശ മായി അവരെ അവർ നയിക്കുന്നു എന്ന് വിശ്വസിപ്പിക്കുന്നതിൽ വിജയിക്കുന്നു. ഇങ്ങനെ അവർ പല ടിപിഎം വിശ്വാസികളുടെയും ജീവിതത്തിൽ വ്യാജ ക്രിസ്തുവിനെയും വ്യാജ ചൈനീസ് പ്ലാസ്റ്റിക് സുവിശേഷത്തേയും പകർത്തുന്നു.

ഉപസംഹാരം

പ്രിയ സഹോദരി സഹോദരന്മാരെ, BIBLE പഠനങ്ങളിൽ നിന്ന് ഒരു ധാർമിക നിവൃത്തി ഉണ്ടാക്കിയെടുക്കുന്നത് തെറ്റാണ്, എന്നാൽ ഈസോപ് കഥാപാത്രങ്ങളെ പോലെ അത് വെറും ധാർമ്മിക കഥകളായി അവരെ പഠിപ്പിക്കുന്നത് വളരെ അപകടകരം ആകുന്നു. യേശു നമ്മുടെ നായകനും രക്ഷകനുമായി ഉള്ളപ്പോൾ നിങ്ങളെ സ്വയം നായകനാക്കുന്ന കാര്യം അരോചകമാകുന്നു. ക്രിസ്തുവിനെ ഒരു സൂചകനായി കാണിക്കേണ്ട സ്ഥാനത്ത്‌ നിങ്ങളെ വെയ്ക്കുന്നത് ക്രിസ്തീയവിരുദ്ധ മനോഭാവമാണ്. ഉണരുക! ഈ വെളുത്ത വഞ്ച കന്മാർ ദിവസവും ഏഴ് എട്ട് പോയിൻറ്റ് ധാർമ്മിക പ്രഭാഷണങ്ങൾ നടത്തുന്നത് വിവേചി ക്കുക. ഗുരു ഗോപാൽ ദാസ്, ബി കെ ശിവാനി വർമ തുടങ്ങിയ സന്യാസിമാർ ഈ വെള്ള വസ്ത്രങ്ങൾ ധരിച്ച വഞ്ചകരെക്കാളും നല്ല ധാർമ്മിക പ്രഭാഷണങ്ങൾ നിങ്ങൾക്ക് തരും. ഈസൊപ്പിൻ്റെ കഥാപാത്രങ്ങളും ചാണക്യ പരമ്പരകളൊ അക്ബർ-ബിർബൽ പരമ്പര കളും നിങ്ങളെ ഈ ചെവി പൊട്ടിക്കുന്ന വിരസതയേറിയ ഏഴെട്ട് പോയിൻറ്റുകൾ കേൾ ക്കുന്നതിനേക്കാൾ കൂടുതൽ ജ്ഞാനികളും ധാർമ്മികരും ആക്കും. അവർ നിങ്ങൾക്ക് എന്ത് തരുന്നുവെന്ന് നിങ്ങളോട് തന്നെ ചോദിക്കുക. ദൈവം നിങ്ങൾക്ക് നല്ല ആഹാരം നൽകിയപ്പോൾ പ്ലാസ്റ്റിക് ഭക്ഷണ സാധനങ്ങൾ വിഴുങ്ങുന്നത് യോഗ്യതയാണോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *