നാറുന്ന ഫലം കായ്ക്കുന്ന വൃക്ഷത്തെ പൂജിക്കുന്നു

വളരെ വലുതും ആകർഷണീയവുമായ പൂവുണ്ടാകുന്ന ഒരു ചെടി മലേഷ്യയിൽ ഉണ്ട്. എന്നാൽ, ആ ചെടിയിൽ നിന്നും ജനങ്ങളെ അകറ്റുന്ന ഒരു ഭീകരമായ മണം പുറപ്പെടുന്നു. ഈ പുഷ്പത്തിൻ്റെ പേരാണ് റാഫ്ലേഷ്യ (REFFLESIA). വിവേചനത്തിൻ്റെ ആത്മീയ മൂക്കിനു വേണ്ടിയുള്ള ടിപിഎമ്മിലെ സ്ഥിതിയും സമാനമാണ്.

Venerating the Tree that gives the Stinking fruit

ഞങ്ങളുടെ ആത്മീയ മൂക്കിൽ എത്തുന്നതിനാൽ ടിപിഎമ്മിലെ ഫലം അഴുകി നാറുന്നു എന്ന് മനസ്സിലാകുന്നു. അഴുകി നാറുന്നതിൻ്റെ കാരണം അത് വിവാഹം ചെയ്തിരിക്കുന്ന ഉപദേശങ്ങൾ ആകുന്നു. ഇപ്പോഴും ടിപിഎം, വൃക്ഷത്തെ (ALWYN) നിന്ദിച്ചിട്ട് ഫലത്തെ ന്യായീകരിച്ചിരുന്നു. വൃക്ഷത്തിൽ നിന്നും ഫലം വേർപെടുത്താൻ കഴിയില്ലെന്ന കാഴ്ച പ്പാട് ഞങ്ങൾ എല്ലായ്‌പ്പോഴും സ്വീകരിക്കുന്നു. യേശു എപ്പോഴും പുറപ്പെടുന്ന ഫലത്തെ അടിസ്ഥാനമാക്കി വൃക്ഷത്തിൻ്റെ ഗുണമേന്മയെ ബന്ധപ്പെടുത്തുന്നു.

മത്തായി 7:17, “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്‌ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്‌ക്കുന്നു.”

ഉപദേശം പ്രോത്സാഹിപ്പിച്ച ആത്മാവിനെ ഒതുക്കുവാൻ കഴിയാത്ത ഒരു ആൽവിൻ മമത കാരൻ്റെ (M T THOMAS) ഒരു ഓഡിയോ ക്ലിപ്പ് ഞങ്ങളുടെ കൈവശം ഉണ്ട്. അതൊന്നു ശ്രദ്ധി ക്കുക. ഈ കണ്ടുപിടുത്തക്കാരനെ (ആൽവിൻ) അംഗീകരിക്കാൻ അദ്ദേഹം സദസ്സിനെ നിർബ്ബന്ധിക്കുന്നു. അതിനാൽ നമ്മൾ പ്രത്യേക ആളുകളാണെന്ന് ചിത്രീകരിക്കാൻ പ്രേക്ഷകരെ ഉയർത്തിക്കൊണ്ട് അദ്ദേഹം തുടങ്ങുന്നു. തുടർന്ന് ആ നാശത്തിൻ്റെ മകനെ സ്തുതിച്ച് അവനെ അപ്പൊസ്തലനായ പൌലോസിനൊപ്പം താരതമ്യപ്പെടുത്തുന്നു. അതിനു പുറമെ , ഈ കൾട്ടിൻ്റെ മസ്തിഷ്ക ക്ഷാളന (BRAINWASHING) വിജയത്തെ അദ്ദേഹം സാക്ഷ്യ പ്പെടുത്തുന്നു. നരകത്തിൻ്റെ പടുകുഴിയിൽ നിന്ന് ഉടലെടുത്ത ഈ ദുഷ്ട ഉപദേശം ഒഴികെ മറ്റൊന്നും പുതുതായി കേൾക്കാൻ വിസമ്മതിക്കുന്ന പ്രേക്ഷകരെ അദ്ദേഹം അഭിനന്ദി ക്കുന്നു. ഈ ഭീകരമായ ഉപദേശം മറ്റൊരിടത്തും കണ്ടെത്താൻ കഴിയുന്നില്ലെന്നും സമ്മ തിക്കുന്നു. അതിനാൽ അപ്പൊസ്തലനായ പൌലോസിൻ്റെ ലേഖനങ്ങളിൽ അത് കാണാത്ത തിൽ അതിശയിക്കാൻ ഒന്നുമില്ല.

പൗലോസ് അപ്പൊസ്തലൻ പാസ്റ്റർ ആൽവിനെ നിന്ദിക്കുന്നു

പൗലോസ് അപ്പൊസ്തലനുമായി ആൽവിനെ താരതമ്യം ചെയ്യാൻ എം ടി തോമസിന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ഇപ്രകാരമുള്ള ടിപിഎം പ്രസംഗകരുടെ മനസ്സ് ഒരു പോൾ (രാമൻകുട്ടി), ആൽവിനുമായി വന്നത്‌ നിമിത്തം ആയിരിക്കാം.

ടിപിഎമ്മിൽ പ്രവഹിക്കുന്ന ഈ ദുരുപദേശത്തിൻ്റെ ഫലങ്ങൾ ഞങ്ങളുടെ സൈറ്റ് വെളി പ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ ലേഖനത്തിൽ, ടിപിഎം മാതൃകയിലുള്ള അവിവാഹിതരുടെ ശുശ്രൂഷയും അലസമായ ജീവിത ശൈലിയും ഉയർത്തുന്ന അവരുടെ വാദങ്ങൾ തുറന്നു കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

പൌലോസിൻ്റെ ചില തിരുവെഴുത്തുകൾ നോക്കി ടിപിഎമ്മിലെ ആൽവിൻ്റെ സിദ്ധാന്തം ശരിയാണോ എന്ന് പരിശോധിക്കാം.

വിവാഹം വിലക്കുന്നു ഭോജ്യങ്ങൾ വർജ്ജിക്കുന്നു

1 തിമൊഥെയൊസ്‌ 4:1-3, “എന്നാൽ ഭാവികാലത്ത്‌ ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങ ളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.”

Venerating the Tree that gives the Stinking fruit

വിവാഹം വിലക്കുകയാണെങ്കിൽ നിങ്ങൾ പിശാ ചിൻ്റെ ഉപദേശം പ്രസംഗിക്കുകയും സ്വന്തമനസ്സാ ക്ഷിയിൽ ചൂടുവെച്ചവരായി കപടവിശ്വാസിക ളായി ഭോഷ്ക്ക് പറയുകയും ചെയ്യുന്നതായി പൗലോസ് വ്യക്തമായി പറയുന്നു. മേല്പറഞ്ഞ വാക്യത്തിലെ ഏത് ഭാഗമാണ് വ്യക്തമാകാത്തത്? കൂടാതെ, മൂന്നാമത്തെ വാക്യത്തിൻ്റെ രണ്ടാം ഭാഗം ഭോജ്യങ്ങൾ വർജ്ജിക്കുക എന്ന കല്പ നയെ പറ്റി പറയുന്നു. ടിപിഎം പാസ്റ്റർമാർ വിവാഹത്തിൽ ഭക്ഷണം കഴിക്കാതിരിക്കു കയും, പ്രത്യേക ഭക്ഷണം അവർക്ക് വേണ്ടി തയ്യാറാക്കി പ്രത്യേകിച്ച് വിശ്വാസ ഭവനങ്ങ ളിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ വിശ്വാസികൾ എന്ന് തരം തിരിച്ചിരിക്കുന്നവരുമായി ഭക്ഷണം പങ്കുവെയ്ക്കാതി രിക്കുന്ന ഈ ഉന്നതരായവരുടെ അഹങ്കാരങ്ങൾ നിങ്ങൾ കണ്ടിട്ടില്ലിയോ? ഇതെല്ലാം അവരിൽ പ്രവർത്തിക്കുന്ന പൈശാചിക ആത്മാവിൻ്റെ പ്രകടനങ്ങൾ ആകുന്നു. ടിപിഎം വൈദികരുടെ വൃത്തികെട്ട അധാർമികതയും സ്വവർഗ്ഗരതിയും അപലപിച്ചാൽ മാത്രം മതിയാവില്ല, നമ്മുക്ക് വേരിലേക്ക് പോകേണ്ടതുണ്ട്.

ഈ ഉപദേശം മൂലം ആൽവിൻ ടിപിഎം ജനങ്ങളെ “വിശ്വാസത്തിൽ നിന്നും മാറ്റുകയാണ്” ചെയ്തത്. നിങ്ങൾ സ്വയം വിധിക്കുക.

അപ്പൊസ്തലന്മാരാണെന്ന് അവകാശപ്പെടുന്നു

1 തിമൊഥെയൊസ് 3 അവരുടെ അവിവാഹിത പദവിയെ തീർച്ചയായും അയോഗ്യമാ ക്കുന്നു, അവരുടെ ഭക്തികെട്ട ഉപദേശങ്ങൾ തുടരുന്നതിന് ഈ വാക്യങ്ങൾ ഉപായത്താൽ ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ തങ്ങൾ അപ്പൊസ്തലന്മാരാണെന്ന് അവകാശ പ്പെടാൻ തുടങ്ങി. ഇത് ഒരു അപ്പൊസ്തലൻ അവിവാഹിതനായിരിക്കണമെന്ന അനുമാന ത്തോടെയാണ്. അത്തരമൊരു സങ്കല്പം വേദ വിരുദ്ധമാകുന്നു.

1 തിമൊഥെ. 3:2-5, “എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർ ണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടും ബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”

മൂപ്പന്മാരുടെ ഇടയിൽ ബഹുഭാര്യത്വം പുലർത്തുന്നവരെ ഒഴിവാക്കാൻ “ഏകഭാര്യയുടെ ഭർത്താവ്” എന്ന് എഴുതിയിരിക്കുന്നതായി എങ്ങനെയും ടിപിഎം, അവരുടെ വിശ്വാസി കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. കുട്ടികളുള്ള ഒരു കുടുംബ നാഥനെ പറ്റി എഴുതി യിരിക്കുന്ന 4-ഉം 5-ഉം വാഖ്യങ്ങൾ അവരുടെ വാദങ്ങൾ പിഴുതെറിയുന്നു. ഈ മാനദണ്ഡം അവരുടെ തെറ്റായ ഉപദേശം വിളിച്ചോതുന്നതുകൊണ്ട്, അവർക്ക് മറ്റൊരു സ്ഥലത്തേക്ക് എടുത്തു ചാടേണ്ടി വരുന്നു.

അപ്പൊസ്തലന്മാർ അവിവാഹിതരായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവരെ അപ്പൊ സ്തലന്മാരായി സ്വയം മുദ്രകുത്തുന്നു എന്നതാണ് ഈ പുതിയ സ്ഥലം. അവരുടെ ദുർഭാഗ്യ മെന്നു പറയട്ടെ, അപ്പൊസ്തലൻ ആ സ്ഥലം പോലും ശ്രദ്ധിച്ചിരുന്നു.

2 കൊരിന്ത്യർ 12:12, “അപ്പൊസ്തലൻ്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങ ളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടു വന്നുവല്ലോ.”

ഒരു ഈച്ചയെ പോലും സൌഖ്യമാക്കാൻ കഴിയാത്ത ഇവരുടെ അപ്പൊസ്തലന്മാരെന്ന അവകാശവാദം പൊളിയാണെന്ന് സാധൂകരിക്കാൻ ഇതിലും വലിയ തെളിവ് എന്ത് വേണം? അവർ ചെയ്യുന്നത് കുറച്ച് വാക്കുകൾ (പരോക്ഷമായി അന്യഭാഷയിൽ) ഉച്ച ത്തിൽ അലറി പിശാച് പുറത്തുപോകാൻ കല്പിക്കുന്നു. അവരുടെ വാക്കുകൾ പിശാചിനു സംഗീതമാണെന്ന് അവർ തിരിച്ചറിയുന്നില്ല. ഈ ടിപിഎം ശുശ്രുഷകന്മാരെ ബൈബിളി ലുള്ളവരുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, ഞാൻ അവരെ സ്കേവായുടെ മക്കളു മായി താരതമ്യം ചെയ്യും (അപ്പൊ.പ്രവ. 19:11-20) പൗലോസുമായല്ല.

അപ്പൊ.പ്രവ. 19:15, “ദുരാത്മാവ് അവരോട് : യേശുവിനെ ഞാൻ അറിയുന്നു; പൗലൊസി നെയും പരിചയമുണ്ട് ; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.”

അപ്പൊസ്തലന്മാർ അവിവാഹിതരായിരിക്കുമെന്ന് പ്രതീക്ഷിച്ച് ടിപിഎം വിശ്വാസികൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ടിപിഎമ്മിൽ നിങ്ങൾ ദുരുപദേശപ്പെടുമ്പോൾ അത്തരം കാര്യങ്ങൾ സംഭവിക്കും. ഭാര്യ മരിച്ചുവെന്ന് അനുമാനിക്കുന്ന ഒരാളായ പൗലോസിന് വിവാഹം കഴിച്ച് ഭാര്യയെ നയിക്കാനുള്ള അവകാശം ഉണ്ട്.

1 കൊരിന്ത്യ. 9:5, “ശേഷം അപ്പൊസ്തലന്മാരും കർത്താവിൻ്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്ക് അധി കാരമില്ലയൊ?”

ടിപിഎമ്മിൻ്റെ വ്യാജ അപ്പൊസ്തലന്മാർ ഔദ്യോഗികമായി വിവാഹം കഴിക്കാതെ, കുറച്ച് സഹോദരിമാരെ അവരോടൊപ്പം നയിക്കുന്നു. ആൽവിൻ എന്തൊരു വക്രത പഠിപ്പി ച്ചിരിക്കുന്നു?

അലസമായ ജീവിതശൈലി

ഈ വ്യാജ അപ്പൊസ്തലന്മാർക്ക് അവരുടെ ആധിപത്യത്തിൽ കുറച്ചു സഹോദരിമാർ ഉള്ള തിനാൽ അലസമായ ജീവിതം നയിക്കാൻ ചില തെറ്റായ അധികാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

പൌലോസ് അപ്പോസ്തലൻ ഇത്തരത്തിലുള്ള ജീവിതശൈലി നിന്ദിക്കുന്നു. തെസ്സലോനി ക്യയിലെ വിശുദ്ധർക്ക് അദ്ദേഹം നൽകിയ ഉപദേശം നോക്കാം.

2 തെസ്സലോനിക്യർ 3:6-10, “സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമം കെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താ വായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. ഞങ്ങളെ അനുകരിക്കേണ്ടിയത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങ ളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചി ട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുക രിപ്പാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ. വേലചെയ്‍വാൻ മനസ്സി ല്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.”

2 തെസ്സലോനി. 3:10-13, “നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമം കെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോട് വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്.”

2 തെസ്സലോനി. 3:14-15, “ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ട് അവനെ വേറുതിരിപ്പിൻ. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.”

മേൽപ്പറഞ്ഞ തിരുവെഴുത്തുകളിലെ ഏത് ഭാഗമാണ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്? തെസ്സലോനിക്യർ പൗലോസിൻ്റെ മാതൃകയോടൊപ്പം ജീവിക്കണം. നിങ്ങളുടെ വ്യാജ അപ്പൊസ്തലന്മാരെ പറ്റി ആർക്കെങ്കിലും അങ്ങനെ പറയാമോ?

ഉപസംഹാരം

തിരുവെഴുത്ത് നിങ്ങളുടെ സ്വന്തം നേട്ടങ്ങൾക്കായി തിരുത്താനും നിങ്ങളുടെ വേദവിരു ദ്ധമായ ജീവിതരീതി പ്രചരിപ്പിക്കാനും അനുവദിക്കുന്നില്ല. ഈ ആൽവിൻ സിദ്ധാന്തം അവസാന സമയത്തിൻ്റെ ഒരു അടയാളമാണ്. അത് നാം തിരിച്ചറിയുകയും അതിന് അർ ഹിക്കപ്പെട്ട ചവറ്റുകൊട്ടയിൽ എറിയുകയും ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

റോമൻ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിപരീതമായ ദ്വന്ദ്വപ ക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

3 Replies to “നാറുന്ന ഫലം കായ്ക്കുന്ന വൃക്ഷത്തെ പൂജിക്കുന്നു”

  1. ടിപിഎം എന്ന പൈശാചിക സങ്കടനയുടെ പൈശാചികകത്വം എംടി തോമസ് എന്ന സാത്താന്റെ അനുയായി ഇവിടെ പച്ചക്കു വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് മുകളിൽ കേൾക്കുന്നത് . ഈ എംടി തോമസ് എന്നയാൾക്ക്‌ തലയ്ക്കു വെളിവില്ല എന്ന കാര്യത്തിൽ 100 % ഉറപ്പാണ് . കാരണം ആൽവിൻ എന്ന സാത്താന്യ ഉപദേശകന് ശേഷം , മരിച്ചുപോയ അൽവിനെ സ്തുതിക്കാൻ ലൂസിഫർ തിരഞ്ഞെടുത്ത ഒരു ഉപകരണമാണ് എംടി തോമസ് . എംടി തോമസ് എന്ന വാക്കിന്റെ അർദ്ധം അതാണല്ലോ . ഏംടീ എന്ന വാക്കിന്റെ അർദ്ധം ഒന്നുമില്ലാത്ത , ഒഴിഞ്ഞ , പൊള്ളയായ , ……….. അപ്പോൾ ഇയാൾ പറയുന്ന വാക്കുകളിലും ഒന്നുമില്ല . ഈ മഹാന്റെ ഒരു വിവരക്കേട് കൊട്ടാരക്കര ഇയാൾ ഭരിച്ചിരുന്ന കാലത്തു ഒരു മാസയോഗത്തിൽ വളരെ വലിയ ഒരു അത്ഭുദം ഇയാൾ താഴ്‍നാട്ടിൽ നടത്തി എന്ന് പ്രസംഗിച്ചു , സംഭവം ഇങ്ങനെ ………മനുഷ്യനെ ദുരുപദേശത്തിലേക്കു ആകഷിക്കുമ്പോൾ ഇയാൾ ദുരുപദേശം നടത്തിയിരുന്ന ഫെയിത് ഹോമിന്റെ തൊട്ടടുത്ത സ്ഥലങ്ങൾ ഒരു ചെട്ടിയാരുടേതായിരുന്നുപോലും . അതും കൂടെ ഇങ്ങോട്ടു കിട്ടിയിരുന്നെങ്കിൽ സഹോദരിമാർ തുണികഴുകിയിടുന്നത് ആളുകൾ കാണുകയില്ലായിരുന്നു പോലും . ഒരുദിവസം, ഏംറ്റി (പൊള്ളയായവൻ , ശൂന്യൻ ) പസവിക്കാതെ അമ്മയായവളെയും (അവിടുത്തെ മദർ ) സംഗീതക്കാരിയെയും , പ്രവാചകിയെയും , ശുശ്രുഷ കാരത്തിയേയും ( ഇവിടെ മൂന്ന് സ്ത്രീ കളുടെ കൂടാ ഏംറ്റി (ശൂന്യൻ , ഒഴിഞ്ഞവൻ ) താമസിക്കുന്നത് ,…. വിളിച്ചു ഒരു സ്പെഷ്യല് പ്രാർഥന അങ്ങ് നടത്തിപോലും . അതുകാണുകയുഎം , കേൾക്കുകയും ചെയ്ത ചെട്ടിയാര് ശൂന്യനു വേണ്ടുന്ന സ്ഥലം സൗജന്യമായി നൽകുകയും , ആസ്ഥലം വിട്ടു പോവുകയും ചെയ്തു അത്രേ . അത് എന്ത് പ്രാർഥന ആയിരുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല . കുട്ടികളും , ഭാര്യയും , ഉള്ളവൻ ആയിരുന്നിരിക്കാം ഈ ചെട്ടിയാർ . അല്ലെങ്കിൽ നാട് വിടേണ്ട കാര്യം ഇല്ലാലോ ?. ശൂന്യനു സ്വര്യമായി വിലസാൻ പറ്റി എന്നാണ് അയാൾ കൂകിയതു . പോളിന്റെ ജീവചരിത്രം എന്ന് പറഞ്ഞു ……താഴ്മ , താഴ്മ …………………………….താഴ്മ . എന്നൊരു കിരന്തത്തിൽ (ഗ്രന്തം, അല്ലെങ്കിൽ പുസ്തകമല്ല ഇത് വിശുദ്ധമാണല്ലോ) പറയുന്നത് ആൽവിനെ സിപിഎം എന്ന സങ്കടന അതിൽ നിന്നും പുറത്താക്കി എന്നാണ് , അപ്പോൾ ഏംറ്റി ( ശൂന്യൻ ) തന്റെ പ്രിതിർ ശൂന്യത ഇവിടെ വെളിപ്പെടുത്തി . ഇവനെ ഭരിക്കുന്നത് പിശാച് അല്ലെ ? വായിക്കുന്നവക്ക് എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാവുന്നതാണ് +917559902957

  2. നാലാം ക്‌ളാസുകാരനായ ഒരു എലെക്ട്രിസിറ്റി വകുപ്പ് മന്ത്രി , അദ്ദേഹം ഒരു 110 kv സുബ്സ്റ്റേഷൻ സന്നർശിച്ചപ്പോൾ കുറെ സ്വിച്ചുകൾ ഓഫ് ചെയ്തിരുന്നതായി കണ്ടു , ഉടൻ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇലെക്ട്രിക്കൽ എംടെക് യോഗ്യതതയുള്ള എഞ്ചിനിയറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു , കാരണം തിരക്കിയപ്പോൾ ,എല്ലാം ഓഫാക്കി ഇട്ടിരിക്കുന്നു ……… പോസ്റ്റിനു മുകളിൽ ഇരുന്നു പണിചെയ്യുന്നവനെ മന്ത്രിക്കു അറിയില്ലലോ . ഇതാണ് ടിപിഎം , നിത്യ നരകത്തിന് വേണ്ടി ആളുകളെ കൂട്ടുന്ന സാത്താന്യ ഏജന്റുമാർ . വിവരം ഇല്ലാത്ത അധികാരികൾ .

  3. ഫ്രം ടിപിഎം .കോം എന്ന വെബ്സൈറ്റിന്റെ ഉടമകൾക്ക് നന്ദി . കാരണം , ദുരുപദേശത്തെ ( പെന്തക്കോസ്ത് ഉപദേശം എന്നപേരിൽ വിഗ്രഹാരാധന പ്രചരിപ്പിക്കുന്ന ) ഈ സങ്കടനയുടെ (ടിപിഎം , സിപിഎം ) പ്രവർത്തനത്തെ ഇത്ര ഷ്കമായോടെ……കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതു പോലെ പഠിപ്പിക്കാൻ തയാറായ നിങ്ങളെ ഭരിക്കുന്നത് യേശുവിന്റെ പ്രവർത്തനമാണ് . കൊട്ടാരക്കരയിൽ ഇവർ കാണിക്കുന്ന കൊള്ളരുതായ്മകൾ ഇവരുടെ പ്രസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് താമസക്കാരായ ഞങ്ങൾക്ക് (ഹൈന്ദവർ ) എല്ലാം അറിയാം . പക്ഷെ ഞങ്ങൾ ഇതെല്ലം കണ്ടില്ല എന്ന് വിചാരിക്കുന്നു . ഞാൻ എങ്ങനെ ഇതിൽ കമ്മെന്റ് ഇട്ടു എന്ന് ചിന്ദിക്കുന്നവർ കാണും , പറയട്ടെ, ഹൈന്ദവരായ ഞങ്ങൾ ഇവരുടെ പ്രവർത്തികളിൽ ഒരു നേരും കണുന്നില്ല . ഈ സൈറ്റ് എങ്ങനെ പരിചയപ്പെട്ടു എന്നാകും . നിങ്ങളുടെ ഇടയിൽ പെട്ട ചില ദൈവ വിശ്വാസികളാൽ അറിഞ്ഞതാണ് . ഇവർ വേഷത്തിൽ മാത്രം വെള്ളയിട്ടവരാണ് . ഇതുപോലെ കൊട്ടാരക്കരയിൽ ഒരുപാടു അനുഗ്രഹ പ്രസ്ഥാനങ്ങൾ ഉണ്ട് . പക്ഷെ നിങ്ങൾ ബൈബിൾ പറയുന്നത് പോലെ യേശുവിനെ വീണ്ടും ക്രൂശിക്കുന്നവരാണ് . നിങ്ങൾ വെറും പാഴ് വസ്തുക്കൾ

Leave a Reply

Your email address will not be published. Required fields are marked *