ദി പെന്തക്കോസ്ത് മിഷൻ, ബൈബിളിലെ അനേകം പദങ്ങൾ ഒരു കൾട്ട് വളച്ചൊടിക്കൽ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. അത്തരം വളച്ചൊടിക്കലുകളിൽ ഒന്നാകുന്നു “വിശുദ്ധ ന്മാരുടെ കൂട്ടായ്മ”. ബൈബിളിൻ്റെ നിർവചനത്തിന് വിരുദ്ധമായ ഒരു പുതിയ നിർവചനം അവർക്ക് ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം.
വിശുദ്ധന്മാർ എന്ന പദത്തിൻ്റെ വേദപുസ്തക നിർവചനം : ക്രിസ്തുവിനെ കർത്താ വായി സ്വീകരിച്ചവരും ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഏവരും വിശുദ്ധന്മാർ ആകുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങൾ. (എഫെസ്യർ 1:1, കൊലോസ്യർ 1:2, 1 കൊരിന്ത്യർ 1:2, ഫിലിപ്പിയർ 1:1)
വിശുദ്ധന്മാർ എന്ന പദത്തിൻ്റെ TPM നിർവചനം : അവരുടെ ഔദ്യോഗിക വൈദിക ഗണങ്ങൾ.
ടിപിഎം സർവീസിൽ സഭയുടെ ഇരിപ്പിടത്തിൽ കൂടിവരുന്നവരെ “വിശ്വാസികൾ” എന്ന് വിളിക്കുന്നു. ഈ വിശ്വാസികളെ ടിപിഎം പദാവലിയിൽ വിശുദ്ധന്മാർ എന്ന് വിളിക്കാൻ പാടില്ല. നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാണെങ്കിൽ, പദാവലി തിരുത്താൻ ആഗ്രഹിക്കു ന്നുവെങ്കിൽ, വീണ്ടും ജനനം പ്രാപിച്ച എല്ലാ ക്രിസ്ത്യാനികളെയും വിശുദ്ധന്മാരെന്ന നില യിൽ പരസ്യമായി അംഗീകരിക്കേണ്ടതുണ്ട്. നിങ്ങൾ ഇത് ആവർത്തിച്ച് ചെയ്യുമ്പോൾ, ടിപിഎം വൈദികന്മാർക്ക് വേണ്ട സന്ദേശം ലഭിക്കും. ഈ ഘട്ടത്തിൽ, നിരവധി ടിപിഎം വിശ്വാസികൾ ഉപയോഗിക്കുന്ന മറ്റൊരു പദാവലിയിലേക്ക് വ്യതിചലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ തങ്ങളുടെ ശുശ്രൂഷകന്മാരെ ദൈവ വേലക്കാർ എന്ന് പരാമർശി ക്കുന്നു. അവരെ സംബന്ധിച്ചടത്തോളം വിശുദ്ധന്മാർ, ദൈവ വേലക്കാർ എന്നി പദങ്ങൾ പരസ്പരം മാറ്റാവുന്നതാകുന്നു. എന്നാൽ അവരെ ദൈവദാസന്മാർ എന്ന് പറയുമ്പോൾ, സത്യത്തിൽ നമ്മൾ ദൈവത്തെ കളിയാക്കുന്നു. നിങ്ങൾ ഈ ആളുകൾ “ദൈവദാസന്മാർ” ആണെന്ന് യഥാർഥത്തിൽ കരുതുന്നുണ്ടോ? അതിൻ്റെ അർത്ഥം TPM ശുശ്രുഷകന്മാരെ യഥാർത്ഥത്തിൽ ദൈവം അയച്ചതാണെന്ന് സമ്മതിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഞാൻ അവരെ ദൈവദാസന്മാരെന്ന് വിളിക്കുന്നത് വർഷങ്ങൾക്ക് മുൻപ് നിർത്തി. ഞാൻ അവരെ എപ്പോഴും “ടിപിഎം ശുശ്രുഷകന്മാർ” എന്ന് വിളിക്കുന്നു. എന്നെ സംബന്ധിച്ചട ത്തോളം അവർ ദൈവത്തെ ഏതെങ്കിലും രൂപത്തിലൊ പ്രവൃത്തിയിലൊ പ്രതിനിധീക രിക്കുന്നില്ല. ഇത് ബിസിനസ്സ് പരിപാടിയുടെ ഭാഗമായി ഒരു സംഘടനയെ പ്രതിനിധീകരി ക്കുന്നതിന് തുല്യമാണ്. അതിനാൽ അവർക്ക് യോജിച്ച വിധത്തിൽ അവരെ അഭിസം ബോധന ചെയ്യുന്നത് നല്ലതായിരിക്കും.
“സഹോദരൻ (BROTHER)” എന്ന പദത്തിൻ്റെ ടിപിഎം പദാവലിയും വളരെ സാമ്യമുള്ളതാ കുന്നു. ടിപിഎം പുരോഹിതൻ മറ്റൊരു സഭ വിശ്വാസിയെ സഹോദരനെന്ന നിലയിൽ പൂർണ്ണമായ ഉദ്ദേശ്യത്തോടുകൂടി അഭിസംബോധന ചെയ്താൽ നിങ്ങൾ ആശ്ചര്യപ്പെടണം. മറ്റൊരു ഉചിതമായ വാക്കിൻ്റെ അഭാവം മൂലം അവർ അത് ഉപയോഗിക്കാം.
നമ്മൾ പ്രതീക്ഷിക്കുന്ന വേദപുസ്തക കൂട്ടായ്മ എന്താകുന്നു?
യോഹന്നാൻ അപ്പൊസ്തലൻ “ക്രിസ്തീയ കൂട്ടായ്മയെ” കുറിച്ച് നമ്മുക്ക് വ്യക്തമായ നിർവ ചനം നല്കിയിട്ടുണ്ട്.
1 യോഹന്നാൻ 1:3-7, “ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാ കേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവൻ്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണ്ണ മാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു. ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങൾ അവനോട് കേട്ട് നിങ്ങളോട് അറിയിക്കുന്ന ദൂതാകു ന്നു. അവനോട് കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കു ന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ട്; അവ ൻ്റെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.”
ഒരു ക്രിസ്തീയ കൂട്ടായ്മയുടെ അടിത്തറയെപ്പറ്റി അപ്പൊസ്തലൻ വ്യക്തമായി പറയുന്നു. ഒരു ക്രിസ്തീയ കൂട്ടായ്മയുടെ അടിസ്ഥാനം പിതാവിനോടും അദ്ദേഹത്തിൻ്റെ പുത്രനായ യേശു ക്രിസ്തുവിനോടും നിങ്ങൾക്കുള്ള സംസര്‍ഗമാണ്. അതുകൊണ്ട് ക്രിസ്തീയ കൂട്ടായ്മയുടെ അടിസ്ഥാന തത്വങ്ങൾ നിങ്ങൾ ശരിയാക്കുമ്പോൾ, നിങ്ങൾ തികവുറ്റ ഒരു യൂണിറ്റ് ആയി ത്തീരുന്നു (ക്രിസ്തുവിൻ്റെ ശരീരത്തിലെ ഒരു അംഗം). അപ്പോൾ, സമാന മനസ്സുള്ളവരും സമാന ആത്മാവുള്ളവരുമായി ക്രിസ്തുവിൻ്റെ സ്നേഹം പങ്കുവെക്കുമ്പോൾ, ഒഴുക്ക് സംഭ വിക്കുന്നു. ഈ സാഹചര്യം ഒരു ഉപമയിൽ ക്രിസ്തു വെളിപ്പെടുത്തുന്നു.
യോഹന്നാൻ 15:4-6, “എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തി രിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്ക് കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്‌ക്കും; എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും.”
മുന്തിരിവള്ളിയുടെ ഫലം കൊമ്പുകളിലൂടെ പോകുന്ന മുന്തിരിയുടെ പ്രകടനമാണ്. നാം നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ, യേശു (മുന്തിരിവള്ളി) നമ്മിലൂടെ ഫലം പുറപ്പെടുവിക്കുന്നു. ആത്മാവിൻ്റെ മറ്റ് ഫലങ്ങളുടെ കാര്യവും സമാനമാണ്. സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം.
ഒരു ശരിയായ കൂട്ടായ്മയിൽ, എല്ലാ ബാഹ്യരൂപങ്ങളും കണക്കിലെടുക്കാതെ, ആത്മാ വിൻ്റെ യൂണിയനും ശരീരത്തിൽ സമത്വവും ഉണ്ട് (1 കൊരിന്ത്യർ 12:21). ശരീരത്തിൽ എല്ലാ ഭാഗവും സ്വന്തം ശുശ്രൂഷ ചെയ്യേണ്ടതാകുന്നു. ഒരു ശുശ്രൂഷ പോലും ഇല്ലാത്ത ഒരു ഭാഗവും ഇല്ല. കൂടാതെ, ശുശ്രുഷയും വരങ്ങളും തലവൻ്റെ നേരിട്ടുള്ള നിയന്ത്രണത്തി ലാകുന്നു (മുന്തിരിവള്ളി, പിതാവ് / പുത്രൻ).
1 കൊരിന്ത്യ. 14:26, “ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോ രുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.”
അടിവരയിട്ട് ഹൈലൈറ്റുചെയ്ത ഭാഗം ശ്രദ്ധിക്കുക. ആരെയും ഒഴിവാക്കിയിരുന്നില്ല. അത് ഒരു മൂപ്പനോ, പുരോഹിതനോ ആധിപത്യം പുലർത്തുന്ന യോഗം അല്ലായിരുന്നു. ചില സംഘടനയുടെ നിയമങ്ങളില്ലാതെ, പരിശുദ്ധാത്മാവ് ശുശ്രുഷയുടെ ക്രമം നിയന്ത്രിച്ചു.
ടിപിഎമ്മിലെ സൗഹാർദ്ദം
ലൗകീകമായ വിധത്തിൽ കൂട്ടായ്മ, സൗഹാർദ്ദം എന്നീ രണ്ടു വാക്കുകളും തുല്യമാണെന്ന് പറയാം. കൂട്ടായ്മയുടെ അർത്ഥമെന്താണെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. ബൈബിളിലെ കൂട്ടാ യ്മ വളരെ സ്പഷ്ടമായ വൈജാത്യതയുടെ (DIVERSITY) ഒരു ആത്മീയ കേന്ദ്രത്തെ സൂചിപ്പിക്കുന്നു. ഒരു കൂട്ടം നിയമങ്ങളും ചട്ടങ്ങളും ചേർത്ത് കൂട്ടായ്മ യുടെ പകർപ്പ് ഉണ്ടാക്കുന്ന ബാഹ്യമായ ഐക്യമാ ണ് സൗഹാർദ്ദം. ഈ പറയപ്പെടുന്ന കൂട്ടായ്മയിൽ ഞങ്ങൾ പൂർണമായി യോഗിച്ചിരിക്കുന്നുവെന്ന് അവരിൽ പലരും പറയും, പക്ഷെ ഞാൻ അതിനെ സൗഹാർദ്ദം എന്ന് പരാമർശിക്കും. കമ്യൂണിസ്റ്റ് പാർട്ടി, RSS/ BJP തുടങ്ങിയ സഖാവ് അടി സ്ഥാനത്തിലുള്ള സംഘടനകളിൽ സൗഹാർദ്ദം നന്നായി പ്രവർത്തിക്കും.
അവരുടെ താലന്തുകളെയും ശുശ്രുഷകളെയും കുറിച്ച് നിങ്ങൾ ഒരു ടിപിഎം വിശ്വാസി യോട് ചോദിച്ചാൽ, നിങ്ങൾക്ക് വളരെ അവ്യക്തമായ ഉത്തരങ്ങൾ ലഭിക്കും, കാരണം അവർക്ക് അതൊന്നുമില്ല. ഒരു സംഘടനയും അതിൻ്റെ യോഗങ്ങളും നടത്തുന്നതിന് ചില നിശ്ചിത നിയമങ്ങൾ വേണം, എന്നാൽ ഒരു വേദപുസ്തക കൂട്ടായ്മ നിയമങ്ങളുടെ അടിസ്ഥാ നത്തിൽ അല്ല നടത്തുന്നത്. ഇത് ആത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കൊണ്ടാണ് നട ത്തുന്നത്. ടിപിഎമ്മിൽ, അവരുടെ അജൻഡ നടപ്പാക്കാൻ യേശു വെറും ഒരു റബ്ബർ സ്റ്റാമ്പ് മാത്രമാകുന്നു. ഇത് അവരുടെ വിശുദ്ധന്മാർ, കേന്ദ്രികൃത മീറ്റിംഗ് ആകുന്നു.
ഒരു ടിപിഎം സൺഡേ സർവീസ് പരിഗണിക്കുക. മീറ്റിംഗ് അജണ്ട എപ്പോഴും താഴെ പറ യുന്നതുപോലെ ആയിരിക്കും.
ക്രമം |
പരിപാടിയുടെ പേര് |
നടത്തുന്ന ആൾ |
1 | ആരംഭ ഗാനം | വേലക്കാരി സഹോദരി |
2 | സ്തുതി ആലാപനം | വേലക്കാരൻ ബ്രദർ/പാസ്റ്റർ |
3 |
3-4, പ്രാദേശിക ഗാനങ്ങൾ | വൈദീക സിസ്റ്റർ (വേറൊരു സിസ്റ്റർ ഡ്രം അടിക്കും) അവസാന പാട്ടിന് ഡ്രം അടി കൂടും. |
4 |
അന്യഭാഷയിൽ സംസാരിക്കുക | വൈദീക ബ്രദർ |
5 |
സാക്ഷ്യം പറയുക | തങ്ങളുടെ വൈദികരുടെ പ്രവൃത്തിയെ പുകഴ്ത്തി പ്രാർത്ഥനകൾക്കായി അപേക്ഷിക്കുന്ന വിശ്വാസികളുടെ കൂട്ടം |
6 | ഇംഗ്ലീഷ് പാട്ട് | വേലക്കാരി സഹോദരി |
7 |
ദുരുപദേശ പ്രസംഗം | പുരുഷ വൈദീക അംഗം, വൈദീക സിസ്റ്റർ ബൈബിൾ വായിക്കും |
8 | അവസാന പ്രാപക്ഷെത്ഥന | പ്രായം കൂടിയ വേലക്കാരി സിസ്റ്റർ |
9 | ആശിർവാദം | പ്രായം കൂടിയ വേലക്കാരൻ |
പ്രിയ വായനക്കാർ, 1 കൊരിന്ത്യർ 14:26 കൊണ്ട്, മുകളിൽ പറഞ്ഞിരിക്കുന്ന പ്രോഗ്രാം ഷീറ്റ് വിപരീതം ആക്കുക.
“ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർ ത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.”
ടിപിഎമ്മിലെ ഇരിപ്പിട കൂട്ടങ്ങൾക്ക് ലളിതമായ ഒരു കാര്യം മാത്രമാണുള്ളത്. മീറ്റിംഗിൽ പങ്കെടുത്ത് ഷോ കാണുക. വരിക, കേൾക്കുക, കാണുക, കൊടുക്കുക, പോവുക. നിങ്ങൾക്ക് നന്മ നേരാനല്ലാതെ വേറെ ഒന്നും ചെയ്യാൻ എനിക്ക് സാധ്യമല്ല. നിങ്ങൾ വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിയല്ല. നിങ്ങൾ മരിച്ച ഒരു കൊമ്പൊ ഒരു സംഘടനയുടെ സഖാവൊ ആകുന്നു. ഒരു സഖാവ് അടിസ്ഥിത സംഘടനയുടെ ഔദ്യോഗിക പരിപാടി മാറ്റാൻ കഴിയില്ല. “ഒരു സാക്ഷി പറയുക” എന്ന് പലരും പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ കുമിള പൊട്ടിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഒരു സാക്ഷി പറയുന്നതും ഒരു സാക്ഷി ആകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പുതിയനിയമത്തിൽ ഒരിടത്തും നിങ്ങൾക്ക് “സാക്ഷി പറയുന്നത്” കണ്ടെത്താനാകില്ല. അതിനെ ഒരു ശുശ്രുഷയായി തരം തിരിക്കുന്നത് വിടുക. ഈ “സാക്ഷി പറച്ചിൽ” സമയം ജനങ്ങളെ നിയന്ത്രിക്കാനുള്ള ഒരു അസംബന്ധം ആകുന്നു.
ഉപസംഹാരം
ഈ സൈറ്റ് മൂലം ഉറക്കം നഷ്ടപ്പെട്ട TPM തീവ്രവാദികളിൽ നിന്നും ഞങ്ങൾക്ക് ധാരാളം ഇമെയിലുകളും അഭിപ്രായങ്ങളും ലഭിക്കുന്നു. ഓരോ തവണയും അവർക്ക് ഒരു മറുപടി മാത്രമേ ഉള്ളൂ. ടിപിഎം ദൈവ ത്തിൻ്റെ സംഘടനയാണെന്നും അവർക്കെ തിരെ എന്തെങ്കിലും പറയുന്നവർ നരക ത്തിൽ കടുത്ത പീഡനം അനുഭവിക്കും എന്നാണ് അവർ പറയുന്നത്. ഇത് അവരെ പിടിച്ചിരിക്കുന്ന ഭയം ആകുന്നു. മറ്റൊരു ക്രിസ്തീയ സംഘടനയിലെ വ്യക്തികളെ കാണുവാനൊ ഒരു ടിപിഎം കാരനെ പോലെ അവരെ സ്നേഹിക്കാനോ അവർക്ക് സാധ്യമല്ല. ആധിപത്യ മനോഭാവം (SUPERIORITY COMPLEX) എങ്ങനെയൊ വന്നുകൂടുന്നു. മറ്റൊരു ക്രിസ്ത്യാനിയെ കാണുമ്പോൾ നിങ്ങ ൾക്ക് ഈ “ഞങ്ങളും അവരും” എന്ന മനോഭാവം ഉണ്ടെങ്കിൽ നിങ്ങൾ ക്രിസ്തുവിൻ്റെ ശരീര ത്തിലെ അംഗമല്ല. മറ്റൊരു ക്രിസ്ത്യാനിയെ നിങ്ങൾ കാണുമ്പോൾ ടിപിഎമ്മിൽ കയറ്റാ നുള്ള വഴികൾ ചിന്തിക്കുക ആണെങ്കിൽ നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമല്ല. നിങ്ങൾ ഒരു സംഘടനാ സഖാവ് മാത്രം ആകുന്നു. ലളിതവും വ്യക്തവുമാകുന്നു.
പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും കൂടെ കൂട്ടായ്മ ഉണ്ടാകുമ്പോൾ നിങ്ങൾ ശരിയായ പാതയിൽ ആകുന്നു. നിങ്ങളുടെ നിത്യതയെ കുറിച്ച് നിങ്ങൾ ഗൌരവ പൂർണ്ണ രാണെങ്കിൽ വിഭജനങ്ങൾ വെറുക്കുക, സംഘടനാ സൗഹാർദ്ദം ഒഴിവാക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.