“നിങ്ങളുടെ അഭിഷേകം പുതുക്കുക” എന്ന് ടിപിഎം ശുശ്രുഷകന്മാർ പറയുന്നത് സാധാ രണ ഞാൻ കേൾക്കാറുണ്ട്. അപ്പോൾ വിശ്വാസികൾ എല്ലാവരും ചേർന്ന് ഒരാൾ പറയു ന്നത് ആർക്കും മനസ്സിലാകാത്ത ബുദ്ധിശൂന്യമായ വാക്കുകൾ ആവർത്തിച്ച് ഒച്ചയിടാൻ തുടങ്ങും.
അവസാനം, കാത്തിരുപ്പ് യോഗം തീരാറാകുന്ന സമയം ആകുമ്പോൾ, ഒരാൾ എഴുന്നേറ്റ് പറയും, “എൻ്റെ അഭിഷേകം പുതുക്കാൻ എനിക്ക് അവസരം തന്ന ദൈവത്തിന് ഞാൻ നന്ദി പറയുന്നു”. അവരുടെ ഗാനങ്ങളിൽ കൂടെയും പ്രസംഗങ്ങളിൽ കൂടെയും സാക്ഷ്യ ങ്ങളിൽ കൂടെയും “നിങ്ങളുടെ അഭിഷേകം പുതുക്കുക” എന്ന് യുദ്ധപ്രിയന്‍ പലപ്പോഴും ബോംബിടുന്നതിൽ ഞങ്ങൾക്ക് അതിശയിക്കാൻ ഒന്നും കാണുന്നില്ല. നിഷ്കളങ്കരായ ടിപിഎം വിശ്വാസികൾ അവരുടെ മനുഷ്യ ദൈവങ്ങൾ പറയുന്നതെല്ലാം വിഴുങ്ങുന്നു. “അഭിഷേകം പുതുക്കാനുള്ള” ആശയം പുതിയനിയമത്തിൽ ഒരിടത്തും കാണുന്നില്ല. ഇത് ടിപിഎമ്മിൻ്റെ വളച്ചൊടിച്ച വ്യാഖ്യാനമാകുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ, എന്തെ ങ്കിലും പുതുക്കണമെങ്കിൽ അത് പുതിയതായി മാറ്റണം. പുതുക്കപ്പെടേണ്ടതായ എന്തെ ങ്കിലും പഴയത് ആയിരിക്കണം. അഗാധമായ പരിശുദ്ധാത്മാവ് പഴയതൊ, അഴിമതിയൊ, ദുർബലമാവുകയൊ ഇല്ല. അത് എക്കാലവും നിലനിൽക്കുന്നു. അതിൻ്റെ ശക്തി കുറയു ന്നുമില്ല. നമ്മിൽ സഹവാസിയായ പരിശുദ്ധാത്മാവ് വയസ്സനൊ അഴിമതിയൊ ബലഹീ നനൊ ആകത്തില്ല. അത് എന്നന്നേക്കും ഒരുപോലെ തന്നെയാകുന്നു. അതിൻ്റെ ശക്തി അല്പം പോലും കുറയത്തില്ല. പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നതിനാൽ അത് പുതു ക്കേണ്ട ആവശ്യമില്ല. ദൈനംദിന പുതുക്കം അനിവാര്യമാണെന്ന് ബൈബിൾ നമ്മോട് പറയുന്നു (2 കൊരിന്ത്യർ 4:16). ഈ പുതുക്കൽ മനസ്സിൽ സംഭവിക്കുന്നു.
റോമർ 12:12, “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ“
അഭിഷേകം പുതുക്കുക, പരിശുദ്ധാത്മാവിനെ പുതുക്കുക എന്നൊക്കെ സംസാരിക്കു ന്നത് ദൈവത്തെ പരിഹസിക്കുന്നതു പോലെയാകുന്നു. ഞാനും നിങ്ങളും എന്നെന്നും മനസ്സിൽ നിരന്തരം പുതുക്കം പ്രാപിക്കാൻ ദൈവം ആഗ്രഹിക്കുന്നു. എന്നാൽ ടിപിഎ മ്മിലെ ചെറിയ കൊമ്പ് വളരെ ഉച്ചത്തിൽ പറയുന്നു, “നിങ്ങളിലെ ദൈവത്തെ (പരിശു ദ്ധാത്മാവ്) പുതുക്കുക” അല്ലെങ്കിൽ “നിങ്ങളിൽ വസിക്കുന്ന അഭിഷേകം പുതുക്കുക!!” എന്തൊരു വിവരക്കേട്.
വാക്യഘടനാനയിലെ വളച്ചൊടിക്കലും ദാനങ്ങൾ പ്രകടി പ്പിക്കുന്നതിലെ അപക്വതയും
പുതുക്കുക എന്നതുകൊണ്ട് ടിപിഎം ശുശ്രുഷകന്മാർ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ പുതുക്കുക എന്നാണ് അർഥമാക്കുന്നത്, മറിച്ച് പരിശുദ്ധാത്മാവിനെ പുതുക്കുക എന്ന ല്ലെന്ന് നിങ്ങളിൽ ചിലർ പറയുമെന്ന് എനിക്കുറപ്പുണ്ട്. ശനിയാഴ്ച അലറിവിളിച്ച് ദൈവ ത്തിൻ്റെ ദാനങ്ങൾ നിലനിർത്തണമെന്ന് ടിപിഎം ശുശ്രുഷകന്മാർ കരുതുന്നു. ശനിയാഴ്ച അലറിവിളിച്ച് മുഖസ്തുതി പറഞ്ഞില്ലെങ്കിൽ ദൈവം അവരെ പോലെ പ്രസാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണെന്ന് അവർ വിചാരിക്കുന്നു, ഇത് ദൈവത്തിന് ബുദ്ധിമു ട്ടായി തീരും. ഒരു വാഖ്യത്തിൽ കൂടെ ഞാൻ നിങ്ങളുടെ കണ്ണുകൾ തുറപ്പിക്കട്ടെ.
റോമർ 11:29, “ദൈവം തൻ്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കു ന്നില്ലല്ലോ.”
അനുതപിക്കുന്നില്ലല്ലോ എന്ന വാക്കിൻ്റെ ഏത് ഭാഗമാണ് മനസ്സിലാകാത്തത്?
ടിപിഎമ്മിൽ നിങ്ങൾ കേൾക്കുന്ന അന്യഭാഷയിൽ മിക്കവയും കൃത്രിമമായി വികാരപര മായ സ്വാധീനം ചെലുത്തുകയാണെന്ന് ഞാൻ കരുതുന്നു. ശരി ഒരു വാദഗതിയ്ക്കായി, ഞാൻ അത് അംഗീകരിക്കുന്നു, നമ്മുക്ക് താഴെ കൊടുത്തിരിക്കുന്ന പരിണതഫലങ്ങൾ വിശകലനം ചെയ്യാം.
പക്വതയില്ലാത്ത ഒരാൾക്ക് മാത്രമേ ഉപയോഗിക്കാനാവാതെ ഒരു വരം പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു. 99% ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും വരങ്ങൾ ഉപയോഗി ക്കാതെ പ്രദർശിപ്പിക്കുന്നതിൽ മാത്രം താല്പര്യം പ്രകടിപ്പിക്കുന്നു. അവർക്ക് ഉപയോഗിക്കു ന്നതിൽ താല്പര്യം ഇല്ല, പ്രദർശിപ്പിക്കുന്നതിൽ മാത്രം താല്പര്യമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? ഞാൻ ഒരു ലളിതമായ സമവാക്യം (FORMULA) തരാം. മിക്ക കാത്തിരുപ്പ് യോഗ ങ്ങളിലും നടത്തിപ്പുകാരൻ ബ്രദർ “ഈ അഭിഷേകം പോരാ” എന്ന് പറയും. അത്തരം അഭിഷേകം കർത്താവ് വീണ്ടും വരുമ്പോൾ പറക്കുവാൻ നിങ്ങളെ അനുവദിക്കുകയില്ല. എന്താണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? കാരണം ആർപ്പിടൽ, ചാട്ടം, തൊഴിക്കൽ എന്നിവ അദ്ദേഹം ആസ്വദിക്കത്തക്ക വിധത്തിൽ ഉഗ്രമായിരുന്നില്ല. അയാൾക്ക് അത് വിലമതിക്കാനാകുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് അതിനെ വിലമതി ക്കുമോ? നിങ്ങൾക്ക് എൻ്റെ പോയിൻറ്റ് മനസ്സിലായൊ?
പാപത്തെക്കുറിച്ചും നീതിയെകുറിച്ചും ന്യായവി ധിയെകുറിച്ചും ലോകത്തെ മനസ്സിലാക്കുക എന്ന താണ് പരിശുദ്ധാത്മാവിൻ്റെ ഉദ്ദേശ്യം. ശനിയാഴ്ച ത്തെ ടിപിഎമ്മിൻ്റെ ശബ്ദകോലാഹലത്തിൽ ഇതി ൽ ഏതെങ്കിലും ഉണ്ടോ എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ചിലപ്പോൾ ശനിയാഴ്ചത്തെ ആ ക്രോശം വളരെ അധികമാകുമ്പോൾ അയൽവാ സികൾ ഈ കുഴപ്പങ്ങളെക്കുറിച്ച് പൊലീസിൽ പരാതിപ്പെടുന്നു. ടിപിഎമ്മിൽ പ്രവർത്തി ക്കുന്ന ആത്മാവ് ഒരു അരാജകത്വത്തിൻ്റെ ആത്മാവ് ആകുന്നു, ഈ വലിയ ശബ്ദമാണ് അതിൻ്റെ പരിണിതഫലം. മാത്രമല്ല, ഈ ശബ്ദ കോലാഹലക്കാരുടെ ജീവിതം ഒരിക്കലും നല്ല രീതിയിൽ മാറ്റപ്പെട്ടിട്ടില്ല. അനേകം കാത്തിരുപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയും ഉച്ച ത്തിൽ കരയുകയും ചെയ്തതിനു ശേഷവും അവർ അവരുടെ സ്വന്തം വഞ്ചനയും ലൗകീക ജീവിതവും തുടരുന്നു.
യെശയ്യാവിൻ്റെ ലേഖനം വളച്ചൊടിക്കുന്നു
ടിപിഎം അവരുടെ വിഡ്ഢി ആശയം പ്രചരിപ്പിക്കുന്നതിനായി യെശയ്യാവ് 40:31 ഉപയോ ഗിക്കുന്നു.
യെശയ്യാ. 40:31, “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.”
അധ്യായത്തിൻ്റെ ബാക്കി വാഖ്യങ്ങളിൽ നിന്ന് ഈ വാക്യം ഒറ്റപ്പെടുത്തുകയാണെങ്കിൽ നിങ്ങൾ ടിപിഎമ്മിൻ്റെ തെറ്റായ പഠിപ്പിക്കലുകളിൽ വീഴും. എന്നാൽ അധ്യായം മുഴു വനും നിങ്ങൾ വായിച്ചാൽ മശിഹായുടെ വരവിനെക്കുറിച്ച് ഈ അധ്യായം മുൻകൂട്ടി പറ യുന്നുവെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. കടുപ്പിച്ചിരിക്കുന്ന ഭാഗത്തിൻ്റെ സൂചനകൾ ശ്രദ്ധിക്കുക. യെശയ്യാ. 40 ആരംഭിക്കുന്നു, “യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തൻ്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമി രിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ [(വാഖ്യം 2)]. കേട്ടോ ഒരുത്തൻ വിളിച്ചുപറ യുന്നത്: മരുഭൂമിയിൽ യഹോവെക്ക് വഴി ഒരുക്കുവിൻ….. [സ്നാപക യോഹാഹന്നാൻ (വാഖ്യം 3)]…… ഒരു ഇടയനെപ്പോലെ അവൻ തൻ്റെ ആട്ടിൻകൂട്ടത്തെ മേയിക്കും [(ഇടയൻ യേശു ക്രിസ്തു – വാഖ്യം 11)].” നിങ്ങൾ കണ്ടതുപോലെ യെശയ്യാവ് 40-ാം അധ്യാ യത്തിൻ്റെ പശ്ചാത്തലം മശിഹായിലൂടെ ഇസ്രായേൽ ജനതയുടെ രക്ഷയാണ്. പ്രവചന ത്തിലെ അവസാന ഏതാനും വാക്യങ്ങളിൽ, പ്രവാചകൻ പ്രതീക്ഷയറ്റ അവസ്ഥയിൽ നിന്ന് ഇസ്രായേലിനെ ആശ്വസിപ്പിക്കുന്നു. അദ്ദേഹം ചോദിക്കുന്നു, “..എൻ്റെ ന്യായം എൻ്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന് യാക്കോബേ, നീ പറകയും യിസ്രായേ ലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്? (യെശയ്യാവ് 40:27)” അടിമത്വവും ബന്ധനവും മൂലം നിരാശയിൽ കഴിഞ്ഞിരുന്ന രാജ്യത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം ഉറപ്പിക്കുക എന്നതാണ് ആശയം {മനുഷ്യവർഗ്ഗത്തിൻ്റെ പാപ ബന്ധനം പുതുക്കു ന്നതിനെ ഇത് പ്രതിപാദിക്കുന്നു}.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യെശയ്യാവ് 40 “യിസ്രായേലിൻ്റെ അകൃത്യം ക്ഷമിക്കാ നുള്ള ഒരു നിശ്ചിത സമയം വന്നെത്തിയെന്ന് പറയാനാകും. സ്നാപകയോഹന്നാൻ്റെ ശബ്ദം കേൾക്കപ്പെടും … ഇസ്രായേലിൻ്റെ രക്ഷയും വീണ്ടെടുപ്പും ഉറപ്പാണ്, അതിനാൽ ഇസ്രാ യേൽ പ്രത്യാശ നഷ്ടപ്പെടുത്താതെ കർത്താവിനായി കാത്തിരിക്കണം” എന്ന് വ്യാഖ്യാനി ക്കാം. അതിനാൽ “….യഹോവയെ കാത്തിരിക്കുന്നവർ” എന്ന പദാവലിയുടെ അർത്ഥം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും എന്നാകുന്നു. യഹോവയെ കാത്തിരിക്കു ന്നവർ == ദൈവത്തിൽ വിശ്വസിക്കുന്നവർ. മശിഹായ്ക്കായി കാത്തിരിക്കുന്ന ജനങ്ങൾ (ദൈവത്തിൽ വിശ്വസിക്കുക) പുതുക്കം പ്രാപിച്ച് അവർക്ക് പുതിയ ജീവിതം ലഭിക്കും. “യഹോവയെ കാത്തിരിക്കുന്നവർ” എന്നതിന് എല്ലാ ശനിയാഴ്ച വൈകിട്ടും അഭിഷേകത്തിനായി കാത്തിരുപ്പ് യോഗം നടത്തണം എന്നല്ല അർത്ഥം. കഴുകന് ചിറകു കൾ പൊഴിച്ച് പുതിയ ചിറക് ലഭിക്കുന്നതുപോലെ, (അത് കഴുകന് ഒരു പുതിയ ജീവിതം പോലെയാകുന്നു), അങ്ങനെ ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവർക്ക് പുതിയൊരു ജീവിതം നൽകപ്പെടും. കർത്താവിൽ ആശ്രയം വെക്കുന്നവർ പുതുക്കപ്പെടും (ദൈവത്തി ലുള്ള വിശ്വാസം). യെശയ്യാവ് 40:31 ആണ് സംക്ഷിപ്തം. രക്ഷ യേശുവിലൂടെയാണ് എന്ന താകുന്നു സന്ദർഭം. പാപത്തിൻ്റെ അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും സ്വത ന്ത്രമായ പുതിയ ജീവിതം. ഇത് ടിപിഎമ്മിൻ്റെ കാത്തിരുപ്പ് യോഗത്തിൽ പങ്കെടുക്കു ന്നതൊ അഭിഷേകം പുതുക്കുന്നതൊ അല്ല.
103-ാം സങ്കീർത്തനം വളച്ചൊടിച്ചത് പരിശോധിക്കുന്നു
പാപമോചനം ലഭിക്കുമ്പോൾ അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള വീണ്ടടുപ്പിൻ്റെ അതേ ആശയം സങ്കീർത്തനം 103:1-5 ൽ നാം വായിക്കുന്നു (വീണ്ടും ടിപിഎം വേലക്കാർ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു).
സങ്കീർത്തനം 103:5, “നിൻ്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം …….”
അഭിഷേകം പുതുക്കുക എന്ന അവരുടെ പ്രാകൃത സിദ്ധാന്തം നടപ്പിലാക്കാൻ ടിപിഎം വേലക്കാർ ഈ വാക്യം ആവർത്തിക്കുന്നു. ഈ വാക്യത്തിന് മുകളിലുള്ള വാക്യങ്ങൾ വായിച്ചാൽ, അതായത് സങ്കീർത്തനം 103:1-4, മനുഷ്യ രക്ഷയെ കുറിച്ചാണ് ഈ വാഖ്യങ്ങ ളെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. സങ്കീർത്തനം 103:1-5 ൽ നിന്നും എടുത്തിരിക്കുന്ന കടുപ്പിച്ചിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. 3-ാം വാഖ്യം, “അവൻ നിൻ്റെ അകൃത്യം ഒക്കെയും മോചിക്കുന്നു….” അതിനുശേഷം 4-ാം വാഖ്യം പറയുന്നു, “അവൻ നിൻ്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു….” അവസാനം 5-ാം വാഖ്യത്തിൽ പറയുന്നു, “നിൻ്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം….“ അതു കൊണ്ട് ഈ വാക്കുകളെല്ലാം, അതായത്, ക്ഷമ, അകൃത്യം, വീണ്ടെടുക്കൽ, പുതുക്കൽ (പുതിയ ജനനം) സുവിശേഷ കേന്ദ്രികൃതമാകുന്നു. അത് മനസ്സിലാകുന്നില്ലെങ്കിൽ നമ്മൾ എത്രമാത്രം അന്ധരാകുന്നു. എന്നിട്ടും ടിപിഎം ഇത് വളച്ചൊടിക്കുകയും, അവരുടെ വക്ര തയേറിയ പഠിപ്പിക്കലുകൾ എളുപ്പം കബളിക്കാവുന്ന ആത്മാക്കളുടെ മേൽ അടിച്ചേൽപ്പി ക്കുകയും ചെയ്യുന്നു.
ടിപിഎമ്മിൻ്റെ സീയോൻ അഭിഷേകത്തെ പറ്റി ഒരു ധ്യാനം
ഈ ലേഖനം അവസാനിപ്പിക്കുന്നതിനു മുമ്പ്, ഞാൻ ടിപിഎമ്മിൻ്റെ മറ്റൊരു ദൈവദൂഷണ പ്രവർത്തനത്തെ തുറന്നു കാണിക്കാൻ ശ്രമിക്കുന്നു. സീയോൻ്റെ അഭിഷേകം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ചെന്നൈ കൺവെൻഷനിൽ നിങ്ങൾക്ക് അതിൻ്റെ ഒരു ചെറിയ ദർശനം കിട്ടിയതായി ഞാൻ കരുതുന്നു. പുതിയ ശുശ്രുഷകർ ചീഫ് പാസ്റ്ററുടെ ശക്തമായ കൈ അവരുടെ തലയിൽ വെയ്ക്കുന്ന ഉടൻ ഭ്രാന്തന്മാരെ പോലെ കുതിച്ചു ചാടി അലറാൻ തുടങ്ങും. ചീഫ് പാസ്റ്റർ പുതിയ ശുശ്രുഷകന്മാരുടെ തലയിൽ കൈ വെയ്ക്കുമ്പോൾ സീയോൻ്റെ അഭിഷേകം അവരുടെമേൽ വരുന്നതായി അവർ പറയുന്നു. ടിപിഎം ചീഫ് പാസ്റ്റർ അവരുടെ തലയിൽ കൈ വെയ്‌ക്കേണ്ടത് നിർ ബന്ധമാണ്, അല്ലെങ്കിൽ അവരെ ശുശ്രുഷക്ക് എടുക്കില്ല. ചീഫ് പാസ്റ്ററെ കൂടാതെ, സീയോൻ്റെ അഭിഷേകം ഇല്ല. സീയോനിലേക്കുള്ള പ്രവേശന കവാടം ചീഫ് പാസ്റ്റർ ആകുന്നു. മുഖ്യ പുരോഹിതനെ മറികടന്ന് നിങ്ങൾക്ക് സീയോനിൽ ജനിക്കാനാവില്ല. ഇത് ദൈവത്തെ അപമാനമാനിക്കുകയാകുന്നു. സാധാരണ സ്വതന്ത്രരായ സഭാ വിശ്വാസി കൾക്ക് സ്വാഭാവിക സ്വർഗത്തിലേക്കുള്ള കവാടം യേശു ക്രിസ്തുവാകുമ്പോൾ (യോഹ ന്നാൻ 10:7, 14:6), കൂടുതൽ മഹത്വകരമായ സ്ഥലത്തിൻ്റെ വഴിയും വാതിലും ടിപിഎം ഇടയ ശ്രേഷ്ഠൻ ആകുന്നു, അവിടേക്ക് ക്രിസ്തുവാകുന്ന വാതിലിന് നിങ്ങളെ നയിക്കാൻ കഴിയുകയില്ല. സീയോൻ്റെ ഈ അഭിഷേക സങ്കല്പം സ്വർഗത്തിലേക്കുള്ള ഏക വഴിയും വാതിലും ക്രിസ്തു മാത്രം എന്നതിൻ്റെ അവഗണനയാകുന്നു.
ഉപസംഹാരം
ടിപിഎം അതിനെത്തന്നെ സ്വയം “ദി പെന്തക്കോസ്ത് മിഷൻ” എന്ന് വിളിക്കുന്നു. എന്നാൽ, പരിശുദ്ധാത്മാവിനെ അപമാനിക്കുന്ന കൂട്ടങ്ങളെ നയിക്കുന്നത് അവരാകുന്നു. ഞാൻ നിങ്ങളോട് ചോദിക്കട്ടെ: ഇത് അപ്പൊസ്തലനായ പൌലോസിലൂടെ ആത്മാവ് കാത്തിരുപ്പ് യോഗം നടത്തരുതെന്ന് സഭയെ പ്രബോധിപ്പിച്ച കല്പനയുടെ അതിലംഘനവും മത്സരവും അല്ലെ? (ഇവിടെ പരിശോധിക്കുക). നിത്യതയ്ക്കായി ജനങ്ങളെ ഒരുക്കുവാൻ ഭൂമിയി ലേക്ക് അയച്ച പരിശുദ്ധാത്മാവിനെ നിത്യതയിൽ നിന്നും പുറത്താക്കാൻ അവർ ധൈര്യ പ്പെട്ടിരിക്കുന്നു. (ഇവിടെ പരിശോധിക്കുക). ജനങ്ങളെ വഴി തെറ്റിച്ച് സ്വന്തം നിയമങ്ങ ളാൽ നിയന്ത്രിച്ച് അവർ പരിശുദ്ധാത്മാവിനെ മാറ്റുവാൻ ശ്രമിക്കുന്നു, എന്നാൽ സത്യം മനുഷ്യവർഗ്ഗമല്ല പരിശുദ്ധാത്മാവ് മനുഷ്യരെ നയിക്കണം എന്നാകുന്നു (ഇവിടെ പരി ശോധിക്കുക). ക്രിസ്തുവിൻ്റെ മണവാട്ടിയെ ഒരുക്കുവാൻ ഭൂമിയിലേക്ക് അയച്ചതാണ് പരിശു ദ്ധാത്മാവ്. എന്നാൽ ഈ വ്യാജ ഷണ്ഡന്മാർ ക്രിസ്തുവിൻ്റെ മണവാട്ടിയെ ഞങ്ങൾ ഒരുക്കുക യാണെന്ന് പറയുന്നു. അവരുടെ ശുശ്രുഷകരുടെ പട്ടം കൊടുക്കല്‍ (ORDINATION) പരിശു ദ്ധാത്മാവിൻ്റെ പരിഹാസവും കൂടിയാകുന്നു (ഇവിടെ പരിശോധിക്കുക). അവ സാനമായി ഈ ലേഖനം വെളിപ്പെടുത്തുന്നതുപോലെ, “വിശ്വാസികളിലെ അഭിഷേകം എല്ലാ ശനിയാഴ്ചയും പുതുക്കണം” എന്നു പറഞ്ഞ് TPM പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നു. അഭിഷേ കത്തെ സംബന്ധിച്ച ടിപിഎം ദൈവദൂഷണം കണക്കിലെടുത്ത്, ടിപിഎമ്മിനെ ഒരു പെന്തക്കോസ്ത് സഭ എന്ന് വിളിക്കുന്നത് നിർത്തേണ്ട സമയം എത്തിയിരിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.