ഷ്ഷ്ഷ്….മിണ്ടരുത് (KEEP QUIET)

ഈ സൈറ്റ് തുടങ്ങിയതുമുതൽ, “ഷ്ഷ് … ഷ്ഷ് … നിങ്ങളുടെ വിരലുകൾ നിങ്ങളുടെ ചുണ്ടി ന്മേൽ വെയ്ക്കുക, ടിപിഎമ്മിലെ പാപങ്ങളെ പറ്റി അനങ്ങി പോകരുത്” എന്ന് സീയോ നിലെ പാപികൾ ഞങ്ങളോട് പറയുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. “ജീവിതം തരണം ചെയ്തവർ” എന്ന പൊങ്ങച്ചം കുലുക്കുന്ന കപടവിശ്വാസികളുടെ പാപങ്ങൾ വെളിപ്പെടു ത്തുന്നത് തികച്ചും തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ആണെന്ന് അവർക്ക് വിശ ദീകരിച്ചു കൊടുക്കാൻ ഞങ്ങൾ ശ്രമിച്ച നിരവധി ലേഖനങ്ങളുണ്ട്. ഈ സൈറ്റ് അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. പുറമെ അലക്കി തേച്ച വെളുത്ത വേഷം ധരിച്ചു വിശുദ്ധി എന്ന് ഉറക്കെ അലറുന്ന കിലുക്കം, മനുഷ്യ മനസ്സിൻ്റെ ദുഷിച്ച സ്വഭാവം കാണി ക്കുന്നു. ദൈവം തൻ്റെ കരുണയിൽ ഒരു ദിവസം തൻ്റെ വിരൽത്തുമ്പിലേക്ക് പ്രവേശിക്കു ന്നതുവരെ ഇത് തുടരും. എന്നിട്ടും, അവരുടെ ദുഷ്ടമനസ്സാക്ഷികൾ, യാതൊരു പ്രയോജന വുമില്ലെന്നും അഭയാർഥി പട്ടണത്തിലേക്ക് ഓടിപ്പോകേണ്ടിവരുമെന്നും അംഗീകരി ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, അന്ധരും നിഗളികളുമായ അവർ എത്രമാത്രം ആശ്ചര്യം ജനിപ്പിക്കും!

ടിപിഎം ആത്മാവ് (TPM SPIRIT) പ്രദർശിപ്പിക്കുന്നു

Shh Keep Quiet

ടിപിഎമ്മിൻ്റെ ഒരു പുതിയ ഭക്തൻ നമ്മുടെ ഈ സൈറ്റിൽ വന്ന് ടിപിഎം വിശുദ്ധന്മാരുടെ കാപ ട്യത്തെ ഞങ്ങൾ  തുറന്നുകാട്ടുന്നതിൽ ദുഖിക്കുന്ന കമെൻറ്റിട്ടു. തുറന്നുകാട്ടുന്ന പ്രവർത്തിയേക്കാൾ  അതിൽ നടന്നുകൊണ്ടിരിക്കുന്ന തിന്മയെക്കുറിച്ച് കൂടുതൽ ആകുലനാകുകയാണ് വേണ്ടത്. ഒരേ ലിംഗവുമായി അസ്വാഭാവിക ലൈംഗികബന്ധ ത്തിൽ ഏർപ്പെടുന്നതിനേക്കാൾ അത് വെളിപ്പെടു ത്തുന്നത് വലിയ പാപമാണെന്ന് അദ്ദേഹം ചിന്തി ക്കുന്നു. പാവം പിടിച്ച മനുഷ്യനിൽ ഭീഷണിയും ശാപങ്ങളും നിറഞ്ഞിച്ചിരിക്കുന്നു. ടിപിഎം ഗുണ്ടകൾ ദൈവത്തിൻ്റെ വിശ്വസ്തരാണെന്നും അദ്ദേഹം കരുതുന്നു. അദ്ദേഹം വൈകാരികമായി ബ്ലാക്ക്മെയിൽ (BLACKMAIL) ചെയ്യപ്പെട്ടി രിയ്ക്കയാൽ ഞങ്ങളുടെ സ്വന്തം നന്മയ്ക്കായി ഞങ്ങളെ അറിയിക്കുന്നുവെന്ന് അദ്ദേഹം വിചാരിക്കുന്നു. മനസ്സാക്ഷി ചൂടു പിടിച്ചവർ ഇവരാകുന്നു. ദൈവമുമ്പാകെ ഉള്ളതിനേ ക്കാളധികം മനുഷ്യരുടെ ദൃഷ്ടിയിൽ അവരുടെ പ്രതിച്ഛായയെക്കുറിച്ചും പ്രശസ്തിയെക്കു റിച്ചും അവർ കൂടുതൽ വേവലാതിപ്പെടുന്നു. ഏലിയുടെയും അദ്ദേഹത്തിൻ്റെ പുത്രന്മാരു ടെയും പാപങ്ങളെ പറ്റി ശമുവേൽ മിണ്ടാതിരുന്നതായി അദ്ദേഹം ശമുവേലിൻ്റെ കഥ വ്യാഖ്യാനിച്ച് ഞങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശമുവേൽ എഴുതിയ ഈ ശമു വേലിൻ്റെ ഗ്രന്ഥങ്ങളിൽ ഏലിയുടെ പാപങ്ങളെക്കുറിച്ച് ശമുവേൽ എന്നേക്കും അതിൽ കൊത്തിയിരിക്കുന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു.

Shh Keep Quiet

                      എല്ലാ ടിപിഎം വിശ്വാസികളുടെയും സാധാരണ സംഭവം … അവർ വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടിരിക്കുന്നു.

ഇവർ തിരുവെഴുത്തുകളിൽ നിന്നും മുറി വാഖ്യങ്ങൾ തെരഞ്ഞെടുത്ത്‌ വായിക്കുന്നവരാ കുന്നു. ഇവർ ഒരുപക്ഷേ ബൈബിൾ ഒരു വർഷത്തിനുള്ളിൽ ആദ്യം മുതൽ അവസാനം വരെ വായിക്കുന്നവരായിരിക്കാം, എന്നാൽ, പൗലോസ് ഇവരെക്കുറിച്ചു പറയുന്നത് പൂർ ണമായും യോജിക്കും, “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപി പ്പാൻ കഴിയാത്തവർ ….(2 തിമൊഥെയൊസ് 3:7). അവർ എപ്പോഴും ബൈബിൾ വായിച്ചു കൊണ്ടിരിക്കും, പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. അവർക്ക് മനസ്സിലായാലും അത് പിന്തുടരുകയില്ല, കാരണം അത് തങ്ങളുടെ വിളിക്കപ്പെടുന്ന വിശുദ്ധന്മാരുടെ കല്പനകൾ ലംഘിക്കുകയാകുന്നു.

ലൂക്കോ. 6:49, “കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോട് തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിൻ്റെ വീഴ്ച വലിയതു മായിരുന്നു”.

യാക്കോബ് 1:22, “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ട് തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.”

തിരുവെഴുത്തുകളിൽ നിന്ന് നാം പഠിക്കുന്ന പാഠം

അത്തരത്തിലുള്ള എല്ലാ TPM ഭക്തർക്കും വേണ്ടി, നിങ്ങൾ പഠിക്കാൻ എൻ്റെ കൈവശം വളരെ ലളിതമായ ഒരു സത്യമുണ്ട്. ലോകം ഉണ്ടായതു മുതൽ ജനങ്ങളുടെ ധാരാളം തെറ്റു കൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ആർക്കും വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നില്ലെങ്കിലും അവയിൽ നിന്ന് എന്തെങ്കിലും പഠിക്കാനായി എല്ലാ പ്രായത്തി ലുമുള്ള ആളുകൾക്കും വേണ്ടി അവ എഴുതപ്പെട്ടിരിക്കുന്നു. ആദ്യമനുഷ്യനായ ആദാ മിൻ്റെ പാപം വെളിപ്പെടുത്തിക്കൊണ്ട് ബൈബിൾ ആരംഭിക്കുന്നു. തുടർന്ന് കയീൻ്റെ കൊലയെ പറ്റി പരാമർശിക്കുന്നു. പിന്നെ, പുരാതന ലോകത്തിലെ പാപങ്ങൾ  സൂചിപ്പിച്ചി രിക്കുന്നു. പിന്നെ നാം കാണുന്നു ….

  • അബ്രാഹാമിൻ്റെ തെറ്റുകൾ, ഭാര്യ സാറാ ചിരിച്ച് ദൈവത്തിൽ അവിശ്വസിക്കുന്നു,
  • യാക്കോബിൻ്റെ വഞ്ചന,
  • യെഹൂദയുടെ മരുമകളുടെ വ്യഭിവാരം,
  • യോസേഫ് സഹോദരന്മാരുടെ തെറ്റുകളെ പറ്റി പിതാവിനോട് പരദൂഷണം പറയുന്നു,
  • മോശയുടെ പാപങ്ങൾ,
  • അഹരോൻ്റെയും മിരിയത്തിൻ്റെയും പാപങ്ങൾ,
  • മരുഭൂമിയിൽ ഇസ്രായേലിൻ്റെ വിഗ്രഹാരാധവും പാപങ്ങളും,
  • ന്യായാധിപന്മാരുടെ പുസ്തകങ്ങളിലെ ന്യായാധിപന്മാരുടെ പാപങ്ങൾ, എല്ലാ രാജാക്ക ന്മാരുടെയും പാപങ്ങൾ ശൗൽ, ദാവീദ്, ശലോമോൻ തൂടങ്ങിയവർ,
  • ആഹാബ്, ഇസബേൽ എന്നിവരുടെ പാപങ്ങൾ ഏലിയാവ് വെളിപ്പെടുത്തുന്നു,
  • യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയ, യോനാ, മലാഖി തുടങ്ങിയ മറ്റ് പ്രധാന പ്രവാചകന്മാർ ഇസ്രായേലിൻ്റെ പാപങ്ങൾ തുറന്നുകാട്ടുന്നു.

യോനാ നീനെവേക്കാർക്ക് താക്കീത് നൽകുവാൻ വിസമ്മതിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് ഓർക്കുക? തിരുവെഴുത്തുകളിലെ എല്ലാ ഗ്രന്ഥങ്ങളിലും മാനവകുലത്തിൻ്റെ പാപ ങ്ങളുടെ ഒരു രേഖ (RECORD) എഴുതിയിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. യേശു പരീശന്മാരു ടെയും സദൂക്യരുടെയും പാപങ്ങൾ തുറന്നുകാട്ടി കൊണ്ട് പുതിയനിയമം ആരംഭിക്കുന്നു. ഒന്നാമതായി, പുതിയനിയമത്തിലെ ആദ്യത്തെ നാല് ഗ്രന്ഥങ്ങളിൽ പകുതി ഭാഗവും യേശു പരീശന്മാരെയും മറ്റ് നേതാക്കന്മാരെയും ശാസിക്കുന്നത് പ്രതിപാദിച്ചുകൊണ്ട് നിറഞ്ഞിരിക്കുന്നു. അദ്ദേഹം ഹെരോദാവിനെ കുറുക്കനെന്നും പരീശൻന്മാരെ സർപ്പ സന്തതികളെന്നും വിളിച്ചു.

അപ്പൊസ്തല പ്രവർത്തികളിൽ അനന്യാസിൻ്റെയും സഫീറയുടെയും പാപങ്ങൾ, മന്ത്രവാ ദിയായ ശിമോൻ, ക്രിസ്ത്യാനികളെ പരിഛേദന ചെയ്യാൻ ശ്രമിച്ച പരീശന്മാരുടെ പാപ ങ്ങൾ, ഇസ്രായേല്യർ സ്തെഫാനൊസിനെ കൊന്ന പാപവും സൂചിപ്പിക്കുന്നു. പൗലോസ്, യോഹന്നാൻ, പത്രോസ് മുതലായ ലേഖനങ്ങളിൽ സഭയുടെ തെറ്റായ പ്രവൃത്തികൾ, തെറ്റായ സിദ്ധാന്തങ്ങൾ, അനുചിതമായ നടപടികൾ എന്നിവയെ ശാസിക്കുവാൻ നിദ്ദേശി ക്കുന്നു. ഗലാത്യർക്കുള്ള ലേഖനത്തിൽ യേശുവിൻ്റെ 12 ശിഷ്യന്മാരിൽ ഒരാളെ പത്രോസ് ശാസിക്കുന്നു. കൊരിന്ത്യർക്ക് എഴുതിയ ലേഖനങ്ങളിലെ ഓരോ അധ്യായത്തിലും കൊരിന്ത്യസഭയിലെ തെറ്റായ കാര്യങ്ങൾ ശാസിക്കുന്നു. യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കാൻ ശ്രമിക്കരുതെന്നും നമ്മൾ പിന്മാറ്റക്കാർ ആകരുതെന്നും എബ്രായർക്കുള്ള ലേഖനം മുന്നറിയിപ്പ് നല്കുന്നു. വ്യാജവിശ്വാസത്തിൻ്റെ പ്രകടനത്തെ യാക്കോബ് വിമർശി ക്കുന്നു. അദ്ദേഹം അവരുടെ ഇരട്ട നിലവാരത്തെയും മതപ്രതിപത്തിയേയും കുറ്റം വിധി ക്കുന്നു. അവസാന പുസ്തകമായ വെളിപ്പാട് 7 സഭകളുടെ പാപങ്ങൾ വെളിപ്പെടുത്തുന്നു. അങ്ങനെ, ജനങ്ങൾ വായിക്കാനും അതിൽ നിന്ന് പഠിക്കാനുമായി മനുഷ്യവർഗത്തിൻ്റെ പാപങ്ങൾ ബൈബിളിലെ ആദ്യപുസ്തകം മുതൽ അവസാന പുസ്തകം വരെ കൊത്തിയി രിക്കുന്നു.

ആഴമേറിയ സത്യങ്ങൾ അറിയാമെന്ന് അവകാശപ്പെടുന്ന ടിപിഎമ്മിലെ അന്ധരായ ഭക്ത ന്മാർക്ക് വേദപുസ്തകത്തിലെ എല്ലാ പേജിലും വെളിപ്പെടുത്തിയിരിക്കുന്ന വളരെ ലളിത മായ സത്യം കാണാൻ സാധിക്കാത്തതിൽ എനിക്ക് അതിശയം തോന്നുന്നു. ഈ പാപങ്ങ ളെല്ലാം എന്തിന് എഴുതിയിരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? മാനവകുലത്തെ നമ്മുടെ ഹൃദയത്തിൻ്റെ യഥാർത്ഥ സ്വഭാവം കാണിക്കുവാൻ ഇത് എഴുതിയിരി ക്കുന്നു. മനുഷ ഹൃദയം എല്ലാറ്റിനും മേൽ വഞ്ചകമാകുന്നു (സഭാപ്രസം. 7:29, യിരെമ്യാവ്‌ 17:9). മറ്റുള്ളവരുടെ പാപങ്ങളെ നോക്കിക്കൊണ്ട്, ഇത് എനിക്ക് സംഭവിക്കില്ലെന്ന് ഞങ്ങൾ നിർ ദ്ദേശിക്കുന്നു. പാപമില്ലാത്ത ഒരു ജീവിതം നയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുവാൻ നമ്മുടെ ഹൃദയം നമ്മെ വഞ്ചിക്കുന്നു. ബൈബിളിലെ എല്ലാ വ്യക്തികളെയും പോലെ നമ്മളും അതേ മനുഷ്യരാണെന്ന് നമ്മെ പഠിപ്പിക്കുന്നതിന് ഈ പാപങ്ങൾ ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മളെല്ലാവരും തുല്യരാകുന്നു. ഇത് നമുക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് പറയുന്നു. നമ്മുടെ ബൈബിൾ മേൽ തട്ടാൻ ധൈര്യപ്പെട്ട് ഞങ്ങൾ വിജ യികളാണെന്ന് പറയരുതെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. TPM ചിന്തിക്കുന്നതുപോലെ ഞങ്ങൾക്ക് പാപരഹിതമായ പൂർണത കൈവരിക്കാമെന്ന് ചിന്തിക്കുന്ന ആയിരക്കണ ക്കിന് മനുഷ്യരുടെ പാപങ്ങൾ നമ്മുടെ മുൻപാകെ നോക്കിക്കാണുമ്പോൾ നാം ഭയപ്പെട്ടു പോകും. ബൈബിൾ മേൽ അടിച്ച് പൂർണതയുടെ സുവിശേഷവും വിജയകരമായ ജീവി തവും മനുഷ്യ പൈതലിന് പ്രസംഗിച്ചത് ഈ സണ്ണി ജോർജ് തന്നെയായിരുന്നു. അവിവാ ഹിതരായ സീയോൻകാരുടെ വിശുദ്ധിയെ കുറിച്ച് ആയിരം പ്രാവശ്യമെങ്കിലും അദ്ദേഹം പ്രഭാഷണം നടത്തിയിരിക്കണം. ഇത് നിങ്ങളും ഞാനും മനുഷ്യരുടെ പ്രവൃത്തിയാലുള്ള നീതിപ്രസംഗം നടത്തരുതെന്ന് പഠിപ്പിക്കാനാകുന്നു.

ഉപസംഹാരം

ബൈബിൾ കറുപ്പും വെളുപ്പും പേജുകളാൽ നിറഞ്ഞിരിക്കുന്നു. കറുത്ത പേജുകൾ മനു ഷ്യരുടെ പാപങ്ങൾ, പിശകുകൾ, തെറ്റുകൾ എന്നിവയുടെ രേഖകൾ (RECORDS) ആകുന്നു. വെളുത്ത പേജുകളിൽ നഷ്ടപ്പെട്ട മാനവജാതിക്കുള്ള ഒരേയൊരു സങ്കേതമായ ക്രിസ്തു വിൻ്റെ നീതി തിളങ്ങുന്നു. നമ്മൾ മഹാപാപികളാണെന്നും ക്രിസ്തു മഹാനായ രക്ഷിതാവാ ണെന്നും ഈ രണ്ട് നിറങ്ങളും നമ്മളോട് പറയുന്നു. ടിപിഎമ്മിലെ അഹങ്കാരോന്മാദകർ (MEGALOMANIACS) അവരുടെ അനുയായികളുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ദുഷ്ട ഉപദേശങ്ങൾ ഉപേക്ഷിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷി ക്കുന്നു. ദൈവം അവരുടെ കണ്ണുകൾ തുറക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

സദൃശവാഖ്യങ്ങൾ 28:13, “തൻ്റെ ലംഘനങ്ങളെ മറെക്കുന്നവന് ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണലഭിക്കും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *