ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ, യഥാർത്ഥ സുവിശേഷവുമായി ചേർത്ത് ടിപിഎമ്മിൻ്റെ വേറൊരു സുവിശേഷം ഞങ്ങൾ നിങ്ങളെ കാണിച്ചു. ടിപിഎമ്മിൻ്റെ സീയോനിൽ വിശ്വസിക്കാതെ നമ്മുക്ക് രക്ഷ നേടാനാവില്ലെന്ന് ടിപിഎം പറയുന്നു. യഥാർത്ഥ സുവിശേഷത്തിൽ ചേർക്കുന്ന എന്തും ഒരു വേറൊരു സുവിശേഷമാകുന്നു. രക്ഷിക്കപ്പെടാൻ നിങ്ങൾ പരിച്ഛേദന ഏൽക്കണം എന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദ സേനകൾ (സുവിശേഷം + പരിച്ഛേദന) പറഞ്ഞു. പൌലോസ് അതിനെ വേറൊരു സുവിശേഷമെന്നും അത് പ്രസംഗിക്കുന്നവർ ശപിക്കപ്പെട്ടവരെന്നും പറയുന്നു. 2000 വർ ഷങ്ങൾക്ക് ശേഷം ടിപിഎം പറയുന്നു സീയോനും ഒന്നാം നൂറ്റാണ്ടിൽ കേട്ടിട്ടില്ലാത്ത നൂറു കണക്കിന് വ്യത്യസ്ത പഠിപ്പിക്കലുകളും ചേർന്നതാണ് ഈ സുവിശേഷം. ടിപിഎമ്മിൻ്റെ “ഈ സുവിശേഷം” പൌലോസ് എത്ര ശക്തമായി നിന്ദിക്കുന്നു?
ഈ ലേഖനത്തിൽ ടിപിഎമ്മിൻ്റെ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ നോക്കാം. ടിപിഎം ദൈവ വചനം വളച്ചൊടിച്ച് തിരുവെഴുത്തുകളിൽ പ്രതിപാദിക്കാത്ത “ഉന്നതമായ ആത്മീയത” എന്ന ആശയം കൊണ്ടുവരുന്നത് എങ്ങനെയെന്ന് നമുക്ക് മനസ്സി ലാക്കാം. സീയോൻ അവരുടെ വിഗ്രഹം ആയതിനാൽ, തങ്ങളെത്തന്നെ മറ്റുള്ളവരെക്കാ ളേറെ ശ്രേഷ്ഠരാക്കാൻ ഒരു വ്യാജ ആത്മീയത അവർക്ക് ഊഹിച്ചെടുക്കണം.
ടിപിഎമ്മിൻ്റെ “ആത്മീയത” ദൈവത്തിന് മുകളിൽ ആകുന്നു
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ചില ഉദ്ധരണികൾ
“വിവാഹിതരായ ദമ്പതികളുടെ 3 തലങ്ങളെ കുറിച്ച് പൗലോസ് സംസാരിക്കുന്നു. (1) തുടർച്ചയായി ലൈംഗിക ബന്ധം പുലർത്തുന്ന ആരംഭ ലെവൽ (1 കൊരിന്ത്യർ 7: 2,41) (2) പരസ്പരസമ്മതത്തോടെ തമ്മിൽ വേർപെട്ട് ദൈവത്തോട് അവർ തങ്ങളുടെ സ്നേ ഹവും വിശ്വസ്തതയും കാട്ടുന്ന ഉന്നത തലം, ആ അവസ്ഥയിൽ അവർ കൂടുതലായി പ്രാർ ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യാം. (1 കൊരിന്ത്യർ 7: 5) (3) അവർ അങ്ങനെ വളരു ന്നതോടെ, അവർ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തും. അപ്പോൾ അവരുടെ ശരീ രത്തെ നിയന്ത്രിക്കുന്നത് അവരുടെ പ്രധാന ലക്ഷ്യം ആകും. അവരുടെ പ്രധാന ഉദ്ദേശ്യം ഐക്യതയോടെ കർത്താവിനെ പ്രസാദിപ്പിക്കുകയും ആരാധിക്കുകയും എന്നതാകും. (1 കൊരിന്ത്യർ 7: 29-31)” (പെന്തക്കോസ്ത് മാസിക, ജനുവരി 1976)
“നിങ്ങൾ ഏശാവിൻ്റെ പർവ്വതത്തെ ന്യായംവിധിക്കാൻ സീയോൻ മലയിൽ ഒരു “രക്ഷ കൻ” ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഏശാവ് ജഡത്തെ കാണി ക്കുന്നു. നിങ്ങളുടെ മക്കൾക്ക് ജഡമോഹങ്ങൾ ജയിക്കുവാൻ കഴിയും എന്നുള്ളത് നിങ്ങൾക്കു കാണിച്ചുതരുവാൻ ദൈവം പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് ഒരു വലിയ അഭിഷേകം നല്കുവാനായി കാത്തിരിക്കുന്നു.” (പെന്തക്കോസ്ത് മാസിക, മാർച്ച് 2003)
“ദൈവവചനം നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും നിറയ്ക്കട്ടെ. ഈ നിർണായക നടപടി നിങ്ങളുടെ ഭാവനകളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും ലൈംഗികതയെ പിഴുതെടുത്ത് നിങ്ങളുടെ ശരീരത്തിൽ സമാധാനവും അച്ചടക്കവും കൊണ്ടുവരുന്നു.” (പെന്തെക്കോസ്ത് മാസിക, ഫെബ്രുവരി 1976)
“അവർ പൂർണമായും ദൈവത്തോട് ചേർന്നിരിക്കുന്നതിനാൽ ലൈഗീകബന്ധത്തിൽ പോലും പൂർണ വിജയം പ്രാപിച്ചിരിക്കുന്നു എന്നാണ് അവർ അർത്ഥമാക്കുന്നത്. അത്തര മൊരു ജീവിതം അനേകം വിശുദ്ധന്മാരെ സംബന്ധിച്ചിടത്തോളം അപരിചിതമല്ല. “സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു” എന്ന് പൗലോസ് പറയുന്നു. (1 കൊരിന്ത്യർ 7: 7) “(പെന്തെക്കോസ്ത് മാസിക, ഫെബ്രുവരി 1971)
വിവാഹവും വിവാഹ ജീവിതത്തിലെ ലൈഗീകതയും സൃഷ്ടിച്ച ദൈവം അതിനെ നല്ല തെന്ന് കാണുന്നതായി ഉല്പത്തി പുസ്തകത്തിൽ നാം കാണുന്നു.
ഉല്പത്തി 1:28 പറയുന്നതുപോലെ, ഇത് ദൈവത്തിൻ്റെ അനുഗ്രഹങ്ങളിൽ ഒന്നാകുന്നു, “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുക“.
ഉല്പ. 1:31 പറയുന്നു, “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്ന് കണ്ടു.”
എബ്രായർ 13:4 പറയുന്നു, “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയി രിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”
വിവാഹത്തിനുള്ളിൽ നടക്കുന്ന ലൈംഗിക ബന്ധം നിർമ്മലമാണെന്ന് ദൈവം പൂർണ്ണ മായി വ്യക്തമാക്കുന്നു. “വിവാഹ കിടക്ക നിർമ്മലം ആകുന്നു”. ലൈംഗിക അധാർമിക തയും വ്യഭിചാരവും “കിടക്ക” മലിനമാക്കുന്നു.
TPM എന്ത് പഠിപ്പിക്കുന്നു? TPM പഠിപ്പിക്കലായ 3 തലത്തിലുള്ള ആത്മീയത അപ്പൊസ്തല നായ പൌലോസിൻ്റെ ഉപദേശങ്ങളെ തികച്ചും അധിക്ഷേപിക്കുന്നു. 1 കൊരിന്ത്യർ 7, നിങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചിട്ടുണ്ടെങ്കിൽ, പൗലോസ് എന്തെങ്കിലും നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. അല്പനേരത്തേക്ക് ഒഴിഞ്ഞു നില്കാനുള്ള തൻ്റെ ഉപദേശം കഴിഞ്ഞ്, വീണ്ടും ഒന്നിച്ചു കഴിയാൻ പറയുന്നു (അത് ഒരു കല്പനയല്ല, ഒരു അഭിപ്രായം മാത്രമായിരുന്നു).
രണ്ടാമത്തെ ഉദ്ധരണി ടിപിഎം ശുശ്രുഷ “ജഡത്തിൻ്റെ മോഹത്തെ മറികടന്നതിന്” തുല്യ മാകുന്നു. ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ ആത്മീയനാണെന്ന് പൌലോസ് ഒരിടത്തും പഠിപ്പിക്കുന്നില്ല. അദ്ദേഹം വിവാഹത്തെയും ബ്രഹ്മചര്യയെയും ഒരു ദാനം എന്ന് വിളി ക്കുന്നു. ഒന്ന് മറ്റൊന്നിനു മീതേ അല്ല. എന്തുതന്നെ ആയാലും, പൗലോസിൻ്റെ ഏകൻ (SINGLE) ആയിരിപ്പാനുള്ള ഉപദേശം (ദൈവത്തിൽ നിന്നുള്ള ഒരു കല്പനയല്ല) “ഇപ്പോഴത്തെ കഷ്ടത” നിമിത്തം ആയിരുന്നു (1 കോരിന്ത്യർ 7:26). ഇത് മൊത്തത്തിലുള്ള ഒരു പ്രസ്താവന യല്ല . ടിപിഎം നിയമം (LOGIC) അനുസരിച്ച്, യേശുവിൻ്റെ ശിഷ്യന്മാരിൽ ആരും തന്നെ തങ്ങളുടെ ഭാര്യമാരോടൊത്ത് അവരുടെ ശുശ്രൂഷ തുടർന്നതുകൊണ്ട് ജഡത്തിൻ്റെ മോഹ ങ്ങൾ ജയിച്ചവരല്ല (1 കൊരിന്ത്യർ 9:5).
ദൈവം തന്നെ ” നല്ലത് (GOOD)” എന്ന് വിളിച്ചതിനെ ”കുറഞ്ഞ ആത്മീയത (LESS SPIRITUAL)” എന്നു വിളിക്കുന്ന കാര്യം വിളിച്ചുപറയാൻ ധൈര്യപ്പെടരുത്. എപ്പോഴും അന്യമായ ആത്മീയത പഠിപ്പിക്കുന്നതിൽ TPM കുറ്റകാരാകുന്നു. ദൈവം “ആത്മീയം” ആയി സൃഷ്ടി ച്ചതിനെ “ലൗകീകം” ആക്കുന്നത് ജ്ഞാനവാദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകുന്നു.
വിവാഹം എന്ന ചിന്ത മലിനമാകുന്നു
വിവാഹം മലിനമാണെന്ന് ടിപിഎം കരുതുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയല്ല, ടിപിഎം അവരുടെ “കൂടുതൽ ആത്മീയത” കാണിക്കാനുള്ള ഭ്രാന്തിൽ ഒരു പടി കൂടി മുന്നോട്ടു പോയി വിവാഹം കഴിക്കാനുള്ള ആഗ്രഹം പോലും മലിനമാണെന്ന് പറയുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണി
“നമ്മളുടെ മനസ്സ് സീയോൻ ആയിരിക്കണം – എല്ലാ വിധമായ മലിനതയിൽ നിന്നും സുര ക്ഷിതമായി ഒരു പാടുപോലും ഇല്ലാത്ത ശുദ്ധി – അതായത് എല്ലാത്തരം അശുദ്ധിയിൽ നിന്നും വിടുതൽ. അവിവാഹിതനായിരിക്കുന്നത് പര്യാപ്തമല്ല. വിവാഹ ജീവിതത്തെ കുറിച്ചുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയാൽ അപ്പോൾ തന്നെ നമ്മുടെ ആത്മീയ ജീവിതം മലിനമായിത്തീരും. ഇങ്ങനെയുള്ള എല്ലാ അശുദ്ധികളിൽ നിന്നും സീയോനെ കുറിച്ചുള്ള വെളിപ്പാട് നിങ്ങളെ സൂക്ഷിക്കും. (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ – പേജ് 51)
ടിപിഎമ്മിൽ ജനങ്ങൾ വിധേയമാകുന്ന മസ്തിഷ്ക ക്ഷാളനം (BRAINWASHING) ഇത്രമാത്രം ആകുന്നു. തിരുവെഴുത്തുകളുടെ സ്പഷ്ടമായ സത്യം ഒളിച്ചുവെച്ച് വ്യാജമായ ആത്മീയ തയെ കുറിച്ച് പ്രസംഗിക്കുന്നു. വിവാഹം മലിനമെന്ന് വിളിക്കുന്ന ഒരു വാഖ്യമെങ്കിലും ടിപിഎമ്മിന് സൂചിപ്പിക്കാൻ കഴിയുമോ?
അതെ, വിവാഹജീവിതത്തിനായി മറ്റുള്ളവരെ വിളിക്കുന്നതു പോലെ ദൈവം ബ്രഹ്മചാ രികളായി ജീവിക്കാൻ ചിലരെ വിളിക്കുന്നു (മത്തായി 19). എന്നാൽ ബ്രഹ്മചര്യം തിരുവെ ഴുത്തിൽ ഒരു നിബന്ധനയല്ല, അത് വിവാഹത്തെക്കാൾ “കൂടുതൽ വിശുദ്ധം” എന്ന് കണ ക്കാക്കപ്പെടുന്നുമില്ല.
ദൈവം ഏർപ്പെടുത്തിയ ചുമതലകൾ ത്യജിക്കണം
“കൂടുതൽ ആത്മീയത” ആയിത്തീരുന്ന പ്രക്രിയയിൽ, പ്രായംചെന്ന മാതാപിതാക്കളോടും മറ്റ് ആശ്രിതരോടുമുള്ള തങ്ങളുടെ ദൈവിക ചുമതല ത്യജിക്കുവാൻ ടിപിഎം അനുയാ യികളോട് കല്പിക്കുന്നു.
ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ചില ഉദ്ധരണികൾ
“പ്രതിഷ്ഠിക്കപ്പെട്ട പൂർണ സമയ ശുശ്രൂഷയിൽ വരുമ്പോൾ, മനുഷ്യരുടെ ഇടയിൽ നിന്ന് നാം വീണ്ടെടുക്കപ്പെടുന്നു. അതായത് നമ്മുടെ രക്ഷകർത്താക്കൾ, സഹോദരീ സഹോ ദരന്മാർ എന്നിവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് നാം സ്വതന്ത്രരാ കുന്നു – കർത്താവ് അതിനുവേണ്ടി വില കൊടുക്കുന്നു ഇപ്പോൾ നാം സ്വതന്ത്രരാകുന്നു”. (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ – പേജ് 49 ENGLISH VERSION)
“യഥാർഥത്തിൽ പ്രതിഷ്ഠിക്കപ്പെട്ട എല്ലാ ദൈവ വേലക്കാരുടെയും കുടുംബത്തിലെ എല്ലാ അംഗങ്ങളും ആത്മീയരായിത്തീരും. നിങ്ങളുടെ കുടുംബാംഗങ്ങൾ രക്ഷിക്കപ്പെട്ടിട്ടി ല്ലെങ്കിൽപ്പോലും നിങ്ങൾ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, പ്രാർത്ഥിക്കുകയും വേണ്ട.” (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ – പേജ് 53 ENGLISH VERSION)
ടിപിഎമ്മിൻ്റെ മുകളിലത്തെ പഠിപ്പിക്കലുകളെ ദൈവ വചനം കൊണ്ട് എതിർക്കാം.
1 തിമൊഥെയൊസ് 5:4,8, “വല്ല വിധവയ്‌ക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ച് അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്‍വാൻ പഠി ക്കട്ടെ; ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാ സിയെക്കാൾ അധമനായിരിക്കുന്നു.”
മർക്കോസ് 7:10-13, “നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടത് വഴി പാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്ന് പറയുന്നു. തൻ്റെ അപ്പനോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവ കല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.”
വാസ്തവത്തിൽ, മൂപ്പന്മാരാകാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച്, തിരുവെഴുത്ത് എതിരായു ള്ളത് പറയുന്നു. മൂപ്പന്മാർ വിവാഹിതരാകുകയും കുട്ടികൾ ഉണ്ടാകുകയും വേണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. അതാകുന്നു വ്യവസ്ഥ. ദൈവഭയത്തിൽ തൻ്റെ മക്കളെ വളർത്തിയ സാക്ഷ്യം ഉള്ളവരായിരിക്കണം മൂപ്പന്മാരെന്ന് പൗലോസ് ആഗ്രഹിക്കുന്നു.
തീത്തോ. 1:6, “മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിൻ്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.”
1 തിമൊഥെയൊ. 3:4,5, “ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണ ത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാ ത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”
നോക്കുക, ഒരു മൂപ്പനോ അദ്ധ്യ ക്ഷനോ ആയിത്തീരാൻ ആഗ്ര ഹിക്കുന്ന ഏതൊരാളും തൻ്റെ കുടുംബത്തെയും ഉത്തരവാദി ത്തത്തെയും ഉപേക്ഷിക്കണമെ ന്നോ “ദൈവം അവരെ പരിപാ ലിക്കും” എന്നോ പൗലോസ് പറ യുന്നില്ല. അത് യഥാർത്ഥ അപ്പൊ സ്തലിക ഉപദേശം ആയിരുന്നെങ്കിൽ അദ്ദേഹം അത് പറയുമായിരുന്നു.
ഒരു കുടുംബത്തെ പരിപാലിക്കാനാകുന്നത് ഒരു മൂപ്പനായിത്തീരുന്നതിന് ഒരു മുൻ വ്യവ സ്ഥയാകുന്നു. ടിപിഎം നേരെ വിപരീതം പഠിപ്പിക്കുന്നു. ഒന്നുകിൽ പൗലോസ് പഠിപ്പിക്കു ന്നത് “അപ്പൊസ്തലികം” ആകുന്നു അല്ലെങ്കിൽ ടിപിഎം പഠിപ്പിക്കുന്നത് “അപ്പൊസ്തലികം” ആകുന്നു. രണ്ടും ശരിയാകാൻ സാധ്യമല്ല.
എന്നാൽ നിങ്ങൾ പറയും: ‘പിതാവിനെയും മാതാവിനെയും വെറുക്കണം എന്ന് യേശു പറഞ്ഞില്ലേ? തീർച്ചയായും അദ്ദേഹം പറഞ്ഞു! പക്ഷെ ടിപിഎം നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.
ലൂക്കോസ് 14:26, “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെ ക്കാതിരിക്കയും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.”
ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉള്ളതാണ് ഈ വാക്യം. അത് ഒരു കൂട്ടം “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാരെ” പറ്റിയല്ല. ക്രിസ്തുവിനെ അനുഗമി ക്കാൻ വേണ്ടി, ക്രിസ്തുവിനെ എല്ലാവരേക്കാളും അധികം സ്നേഹിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഓരോ വാക്യവും എല്ലാ വിശ്വാസികൾക്കും അതിൻ്റെ ഉചിതമായ സന്ദർഭങ്ങൾക്കും ബാധകമാണ്, ഇത് ക്രിസ്തു വിനെ മറ്റുള്ളവർക്ക് മുകളിലായി സ്നേഹിക്കുന്നതും തിരഞ്ഞെടുക്കുന്നതും സംബന്ധി ച്ചാകുന്നു. സുവിശേഷങ്ങളിൽ ഉടനീളം സ്ഥിരമായി കാണുന്ന വാർത്ത അതാകുന്നു. തിരുവെഴുത്തുകൾക്ക് വിപരീതമായ തങ്ങളുടെ സിദ്ധാന്തങ്ങൾ അവതരിപ്പിക്കാൻ TPM തിരുവെഴുത്ത് തിരുത്തുന്നത് എങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപസംഹാരം
പ്രിയ വായനക്കാരെ, ദൈവവചനത്തെ എതിർക്കുന്ന എന്തും ദൈവത്തിൽ നിന്നുള്ളതല്ല. ദൈവം വിവാഹം സൃഷ്ടിച്ചുവെന്നും അത് ദൈവത്തിന് മഹത്ത്വം കൊടുക്കുന്നുവെന്നും തിരുവെഴുത്ത് വ്യക്തമായി പഠിപ്പിക്കുന്നു. വിവാഹം വിലക്കുന്നത് ഭൂതങ്ങളുടെ ഉപദേശ മാണെന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു.
1 തിമൊഥെയൊ. 4:1-5, “എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ച് ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്ന് കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിൻ്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരി ക്കപ്പെടുന്നുവല്ലോ.”
ടിപിഎമ്മിൻ്റെ വിഗ്രഹം അതിൻ്റെ നിർമ്മിത ഉപദേശമായ സീയോൻ ആകുന്നു. അവരുടെ കൈയ്യെഴുത്തു പ്രതിയെ കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ ദൈവിക വെളിപ്പാടുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് തിരുവെഴുത്തിനെ വളച്ചൊടിക്കുകയാണ് അവർ ചെയ്യുന്നത്.
നിങ്ങൾ തിരുവെഴുത്തിൻ്റെ അടിസ്ഥാനത്തിൽ ദൈവം “നല്ലത്” ആയി സൃഷ്ടിച്ചതിനെ അങ്ങനെ വിളിക്കുമോ അതോ ടിപിഎമ്മിൻ്റെ വശത്തു നിന്ന് ദൈവം “നല്ലത്” എന്ന് വിളി ച്ചതിനെ “മലിനം” എന്ന് വിളിക്കുമോ? നിങ്ങളുടെ ഇഷ്ടം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.