സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 3

ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ ഉയർത്തി പ്പിടിച്ചുകൊണ്ട് ടിപിഎം ദൈവം സൃഷ്ടിച്ച സ്ഥാപനമായ വിവാഹത്തെ തളച്ചിടുന്നതെങ്ങ നെയെന്ന് നമ്മൾ കണ്ടു. ദൈവം വിശുദ്ധമെന്ന് പറയുന്ന വിവാഹത്തെ കപടതയോടെ ടിപിഎം മലിനമെന്നും “ആത്മീയതയുടെ താഴത്തെ തലം” എന്നും വിളിക്കുന്നതും നമ്മൾ കണ്ടു.

ഈ മനുഷ്യ നിർമ്മിത പാരമ്പര്യങ്ങൾ എങ്ങനെയാണ് അങ്ങേയറ്റം അഹങ്കാരികളെയും അവരുടെ ഉന്നത ചിന്തകളെയും പ്രകടമാക്കുന്നതെന്ന് ഈ ലേഖനത്തിൽ നമുക്ക് നോക്കാം. ടിപിഎമ്മിൻ്റെ പ്രസിദ്ധീകരണങ്ങളിൽ നിന്നും ചില ഉദ്ധരണികൾ എടുത്ത്‌ അവർ ദൈവ വചനങ്ങൾ വളച്ചൊടിച്ചു ഒരു വിധത്തിൽ തങ്ങളെത്തന്നെ മഹത്ത്വപ്പെടു ത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം.

കൂടുതലായി വായിക്കുന്നതിന്‌ മുമ്പ് മനസ്സിലാക്കേണ്ട ഒരു വസ്തുത.

സദൃശ്യവാ. 11:1, “കള്ളത്തുലാസ്സ് യഹോവെക്ക് വെറുപ്പ്; ഒത്ത പടിയോ അവന് പ്രസാദം.”

നിങ്ങൾ ടിപിഎമ്മിൻ്റെ പഠിപ്പിക്കലുകൾ ഏറ്റെടുത്ത ഒരാളാണെങ്കിൽ, മുകളിൽ പറഞ്ഞ വാക്യം വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇവിടെ കള്ളത്തുലാസ്സിനെ പറ്റി പറയുന്നു. ഈ ലേഖനം വായിക്കുന്ന സമയത്ത് സ്വയം ചോദിക്കുക, ഈ ഉദ്ധരണികൾ ടിപിഎം അല്ലാതെ മറ്റൊരു സംഘടനയിൽ നിന്നായിരുന്നെങ്കിൽ അത് നിങ്ങൾക്ക് കുഴപ്പം ഉണ്ടാക്കുമായിരുന്നോ അതോ നിങ്ങൾ പറയുമോ: “ഒരാൾ ഇത്രമാത്രം സ്വയമായി മഹത്വപ്പെടുത്തുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല“. നിങ്ങൾ അത് ദൈവ ദൂഷണമായി കാണുന്നില്ലേ? നിങ്ങൾ സത്യസന്ധമായ തുലാസ്സ് ഉപയോഗിക്കുന്ന വരാണെങ്കിൽ, ടിപിഎംകാരല്ലെങ്കിൽ, ടിപിഎമ്മിൽ നിന്നുള്ള ഈ ഉദ്ധരണികൾ അങ്ങേ യറ്റം നിന്ദ്യമായി കരുതും.

അന്യപ്രവേശനമില്ലാത്ത ഒരു അഭിഷേകം

ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ


“ലോകത്തിൽ മറ്റാർക്കും കിട്ടാത്ത ഒരു പ്രത്യേക അഭിഷേകം ദൈവദാസന്മാർക്ക് ഉണ്ട്. നാം അത് ഉപയോഗിക്കണം. അപ്പോൾ നമ്മുടെ വിജയകരമായ ജീവിതം നിത്യതയിൽ ഒരു ഗീതമായിത്തീരും” (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 28, ENGLISH VERSION)


പുതിയനിയമത്തിൽ “അഭിഷേകം” എന്ന വാക്കിനെ പറ്റി ഞാൻ ഒരു തിരച്ചിൽ നടത്തി. ടിപിഎമ്മിലെ അപ്പൊസ്തലിക ഉപദേശങ്ങൾ ശരിയാണെങ്കിൽ, അത്തരം പദാവലികൾ കൊണ്ട് പുതിയനിയമം നിറയണം. യഥാർഥത്തിൽ 3 പ്രാവശ്യം അഭിഷേകം എന്ന പദം എഴുതിയിരിക്കുന്നു (യേശുവിൻ്റെ ശുശ്രൂഷക്കാലത്ത് രോഗികളെ രണ്ടോ മൂന്നോ പ്രാവശ്യം അഭിഷേകം ചെയ്തതും പാപിയായ സ്ത്രീ ശിമോൻ്റെ വീട്ടിൽ യേശുവിനെ അഭിഷേകം ചെയ്തതും ഒഴികെ).

1 യോഹ. 2:20, “നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.”

1 യോഹന്നാൻ 2:27, “അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സക ലവും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”

യാക്കോബ് 5:14, “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിൻ്റെ നാമത്തിൽ അവനെ എണ്ണ പൂശി (എണ്ണ കൊണ്ട് അഭിഷേകം ചെയ്ത്) അവനുവേണ്ടി പ്രാർത്ഥിക്കട്ടെ.”

Zion, TPM's Idol - Part 3

പുതിയനിയമത്തിൽ “ആർക്കും ലഭിക്കാത്ത ഒരു പ്രത്യേക അഭിഷേകം” ഉള്ളതിനെപ്പറ്റി നാം എന്തു കൊണ്ട് പരാമർശങ്ങൾ കാണുന്നില്ല? അത്തര മൊരു പഠിപ്പിക്കൽ വേദപുസ്തക വിരുദ്ധം ആയതി നാലാണോ? അവർ സവിശേഷമാണെന്ന് കാണി ക്കാൻ ടിപിഎം   കെട്ടിച്ചമച്ചതാണോ?

സഭയിലെ ഒരു മൂപ്പനോ അദ്ധ്യക്ഷനോ ആകണ മെങ്കിൽ അത്തരമൊരു “അഭിഷേകം” ഒരു മുൻവ്യ വസ്ഥ ആണെങ്കിൽ കഴിഞ്ഞ ലേഖനത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് പറയുന്നു. പുതി യനിയമ സഭയിലെ മൂപ്പന്മാർക്കും അദ്ധ്യക്ഷന്മാർക്കുമുള്ള യോഗ്യതകൾ പൗലോസ് പറ ഞ്ഞപ്പോൾ ഈ മുൻവ്യവസ്ഥ എന്തുകൊണ്ട് മുന്നോട്ട് വെച്ചില്ല? സുഹൃത്തുക്കളെ നോക്കുക, ബൈബിൾ എന്താണ് പറയുന്നതെന്നും ടിപിഎം പറയുന്നത് എന്താണെന്നും തമ്മിൽ നിങ്ങൾ തിരഞ്ഞെടുക്കണം. ഈ കാര്യത്തിൽ രണ്ടും ശരിയാവുകയില്ല.

മാത്രമല്ല, നിത്യതയിൽ അവരുടെ ജീവിതത്തെ കുറിച്ച് പാടുന്ന ഒരു പാട്ട് ഉണ്ടെന്ന ധാരണ യിൽ അത് നേടിയെടുക്കുന്നതിനുള്ള പ്രേരണയാണ് ഈ അഭിഷേകം. അതൊരു ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കേണ്ട പ്രചോദനമാണോ? നിത്യതയിൽ ദൈവത്തെ സേവി ക്കുന്നതും മഹത്വപ്പെടുത്തുന്നതും നമ്മുടെ പ്രചോദനം ആയിരിക്കേണ്ടതല്ലിയോ?

ടിപിഎം വിശുദ്ധന്മാർ – സന്തോഷത്തിൻ്റെ ഉറവിടം

ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ


“സർവ്വഭൂമിയുടെയും ആനന്ദം സീയോൻ ആകുന്നു (സങ്കീർത്തനം 48:2). സീയോനിലെ വിശുദ്ധന്മാർ സർവ്വഭൂമിയുടെയും ആനന്ദം ആയിത്തീരും. ഒരു ദിവസം സീയോനിലെ വിശുദ്ധന്മാർ ഈ ലോകത്തിൽ നിന്നും എടുക്കപ്പെടും (ഉൾപ്രാപണത്തിൽ). അങ്ങനെ സംഭവിക്കുമ്പോൾ, ഈ ലോകത്തിലുള്ള സന്തോഷവും നീക്കം ചെയ്യപ്പെടും. ലോകത്തിൽ ഒരു സന്തോഷവും ഉണ്ടായിരിക്കില്ല. ലോകത്തിൽ കാണപ്പെടുന്നത് വഴക്കുകൾ, കലഹങ്ങൾ, രക്തചൊരിച്ചിലുകൾ, ക്ഷാമം എന്നിവ ആയിരിക്കും. അപ്പോൾ ലോകം സങ്കീർത്തനം 48: 2 അർഥമാക്കുന്നതെന്തെന്ന് മനസ്സിലാക്കും.” (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 29, ENGLISH VERSION).

“ഇവിടെ മാത്രമല്ല, നിത്യതയിലും സീയോനിലെ വിശുദ്ധന്മാർ മറ്റുള്ളവർക്ക് സന്തോഷം ആയിത്തീരും. അവർ പുതിയ ഭൂമിയിലും പുതിയ ആകാശത്തിലും പുതിയ യെരുശലേമിലും മറ്റുള്ളവർക്ക് സന്തോഷം ആയിരിക്കും (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 29, ENGLISH VERSION)


തിരുവെഴുത്തുകളിൽ ദൈവം വിഷയമായി കാണേണ്ടടത്ത്‌ ടിപിഎം ശുശ്രുഷകന്മാർ തങ്ങളെത്തന്നെ വിഷയമാക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇത്. സങ്കീർത്തനം 48:2 ഉദ്ധരിച്ചുകൊണ്ട് ടിപിഎം ഇത് അവരെ കുറിച്ചാകുന്നു എന്നു പറഞ്ഞ് സമാപിക്കും.

അവർക്ക് ഇതിലും വലിയ തെറ്റ് സംഭവിക്കാനില്ല.

സീയോൻ പർവ്വതത്തിൽ യെരുശലേം ദേവാലയം നിർമ്മിച്ചു. ദൈവത്തിൻ്റെ ശാരീരിക സാന്നിധ്യം പ്രത്യക്ഷപ്പെടുന്നത് അവിടെ ആകുന്നു. അതുകൊണ്ട് അവിടെ നോക്കി യഹൂ ദന്മാർ “ദൈവം നമ്മോടു കൂടെയുണ്ട്” എന്ന് പറയുന്നു. അത് ദൈവം അവരോട് കൂടെയു ണ്ട് എന്നതിൻ്റെ അടയാളമായിരുന്നു. എല്ലാ സന്തോഷത്തിൻ്റെയും ഉറവിടവമായ ദൈവം സീയോനിൽ വസിച്ചിരുന്നതിനാൽ സീയോൻ സർവ്വഭൂമിയുടെയും സന്തോഷമായിരുന്നു.

എന്നാൽ, പുതിയ നിയമത്തിൽ വരുമ്പോൾ നമ്മൾ വിശ്വാസികൾ ദൈവത്തിൻ്റെ മന്ദിരമാ കുന്നു (1 കൊരിന്ത്യ. 3:16, എഫെസ്യ. 2:19-22). അതിനാൽ നമുക്കുള്ള സന്തോഷം ദൈവം നമ്മിൽ വസിക്കുന്നു എന്നതാകുന്നു. ദൈവം യഥാർത്ഥ സന്തോഷത്തിൻ്റെ ഉറവിടമാ കുന്നു (റോമർ 15:13, റോമർ 14:17, ഗലാത്യർ 5:22, 1 തെസ്സ 1: 6, സങ്കീർത്തനം 16:11). അത് ആത്മാവിൻ്റെ ഫലം ആകുന്നു. ദൈവാത്മാവിൻ്റെ അഭാവം സന്തോഷം ഇല്ലായ്മയിൽ കലാ ശിക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് അവനെ വിട്ടപ്പോൾ ശൗലിന് എന്ത് സംഭവിച്ചെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ?

ലോകത്തിൽ ടിപിഎം ശുശ്രുഷകന്മാരുടെ അഭാവം ലോകത്തിൽ നിന്നും സന്തോഷം ഇല്ലാതാക്കുമെന്ന് പറയുന്നത് അങ്ങേയറ്റം വിവരക്കേടും അഹങ്കാരവുമാകുന്നു. സന്തോ ഷത്തിൻ്റെ യഥാർത്ഥ സ്രോതസ്സായ ദൈവത്തെ അവർ അപഹരിക്കുന്നു. ലോകം അവരെ ചുറ്റിപ്പറ്റിയിരിക്കുന്നുവെന്ന് TPM ശുശ്രുഷകന്മാർ ചിന്തിക്കുന്നതായി എനിക്ക് തോന്നുന്നു. ഒരുപക്ഷെ അത് മനഃപൂർവ്വമായി ചെയ്യുന്നതല്ലായിരിക്കാം. അവരുടെ ദൈവശാസ്ത്രം കുടുതലും മനുഷ്യ കേന്ദ്രീകൃതം ആയതിനാൽ അത്തരം വീക്ഷണം അത്യാവശ്യമാണ്.

നിത്യതയിലും ദൈവം സന്തോഷത്തിൻ്റെ ഉറവിടമാകുന്നു. അതിന് എതിരായി നിർദ്ദേശി ക്കുന്നത് ദൈവദൂഷണം ആകുന്നു.

ഈ ലളിതമായ പരീക്ഷണം ചെയ്യുക : ടിപിഎം ശുശ്രുഷകന്മാരിൽ മിക്കവരുടെയും മുഖങ്ങൾ ശ്രദ്ധിച്ചാൽ അവരുടെ മുഖത്ത് സന്തോഷമുണ്ടോ? പ്രത്യേകിച്ചും അടിമകളെ പോലെ പണി എടുക്കുന്ന സഹോദരിമാരുടെ മുഖത്ത്‌. ഭൂമിയിലെ അവരുടെ രാജ്യമായ വിശ്വാസഭവനത്തിൽ അവരുടെ മുഖത്ത്‌ സന്തോഷം ഇല്ലെങ്കിൽ, നിത്യതയിൽ അങ്ങനെ സംഭവിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കുവാൻ കഴിയും?

അപൂർണ്ണനായ ഒരു ദൈവം

ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ


1,44,000 വിശുദ്ധന്മാർ സീയോനുവേണ്ടി ഒരുങ്ങിയിരിയ്ക്കുന്ന ഒരു മഹനീയമായ ദിനം വരാൻ പോകുകയാണ്. അപ്പോൾ കർത്താവ് പൂർണമായ ആനന്ദം അനുഭവിക്കും. ‘കർ ത്താവ് തന്നെ സ്വർഗത്തിൽനിന്ന് ഒരു ഗംഭീരനാദത്തോടെ വരും’ (1 തെസ്സലോ 4:16). ഒരു പക്ഷെ അദ്ദേഹം സീയോൻ കീർത്തനം പാടിക്കൊണ്ട് ആയിരിക്കും വരുന്നത് (സൌന്ദര്യ ത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 33, ENGLISH VERSION).


ഈ മനുഷ്യ നിർമ്മിത പഠിപ്പിക്കലുകളുടെ വ്യാപാരശക്തിയുടെ അളവ് അതിഭീകരമായി രിക്കുന്നു, ദൈവത്തിൻ്റെ സന്തോഷം അവരെ ആശ്രയിക്കുന്നതായി ടിപിഎം അവകാശ പ്പെടുന്നു. ദൈവത്തിൻ്റെ സന്തോഷം അപൂർണ്ണമാണെന്നും ടിപിഎമ്മിലെ 1,44,000 എണ്ണം കൂടുന്നതുവരെ ദൈവത്തിൻ്റെ സന്തോഷം അപൂർണ്ണമായിരിക്കും എന്നും ഇത് അർത്ഥ മാക്കുന്നു.

പ്രിയ വായനക്കാരെ, നിങ്ങൾ അങ്ങനെയുള്ള ഒരു ദൈവത്തെയാണോ സേവിക്കുന്നത്? കുറവുകളുള്ള അപൂർണനായ ഒരു ദൈവം? ദൈവം തൻ്റെ കുറവ് നികത്തനായി നമ്മെ സൃഷ്ടിച്ചതല്ല. ദൈവം സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സംഗ്രഹം ആയതു കൊണ്ടും എല്ലാം നല്ലതായതുകൊണ്ടും നമ്മെ സൃഷ്ടിച്ചു. ദൈവം തൻ്റെ മഹത്വത്തിനായി നമ്മെ സൃഷ്ടിച്ചു.

തിരുവെഴുത്ത് എന്ത് പറയുന്നു? സന്തോഷം കുറവുള്ളത് നമ്മളിലാകുന്നു.

യോഹന്നാൻ 15:11, “എൻ്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർ ണ്ണമാകുവാനും ഞാൻ ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു.”

സങ്കീർ. 16:11, “ജീവൻ്റെ വഴി നീ എനിക്ക് കാണിച്ചുതരും; നിൻ്റെ സന്നിധിയിൽ സന്തോഷ പരിപൂർണ്ണത ഉണ്ട്.”

യോഹന്നാൻ 17:13,ഇപ്പോഴോ ഞാൻ നിൻ്റെ അടുക്കൽ വരുന്നു; എൻ്റെ സന്തോഷം അവർ ക്കുള്ളിൽ പൂർണ്ണമാകേണ്ടതിന് ഇത് ലോകത്തിൽവെച്ചു സംസാരിക്കുന്നു.”

ചില സ്ഥിതിവിവരക്കണക്കുകൾ (STATISTICS) വിശകലനം ചെയ്യാം.

“42 സഹോദരന്മാരും 97 സഹോദരിമാരും ദൈവത്തിൻ്റെ കുഞ്ഞാടിനെ പിന്തുടരുവാനും  അവനോടൊപ്പം കഷ്ടം സഹിക്കുവാനും തീരുമാനിച്ചു, ശുശ്രൂഷയ്ക്കായി കീഴടങ്ങി” (പെന്തക്കോസ്ത് മാസിക മാർച്ച് 1996).

“39 സഹോദരന്മാരും 72 സഹോദരിമാരും കർത്താവിൻ്റെ മഹത്തായ ശുശ്രുഷയ്ക്കായി വേർപിരിഞ്ഞു.” (പെന്തക്കോസ്ത് മാസിക മാർച്ച് 1997).

“45 സഹോദരന്മാരും 94 സഹോദരിമാരും ക്രിസ്തുവിൻ്റെ സൈന്യത്തിൽ പൂർണ്ണസമയ ശുശ്രുഷകരായി പേരെഴുതി” (പെന്തക്കോസ്ത് മാസിക മാർച്ച് 1998).

“ഈ കൺവെൻഷനിൽ മഹത്ത്വമാർന്ന ശുശ്രൂഷയ്ക്കായി 46 സഹോദരന്മാരും 129 സഹോദരിമാരും ദൈവത്തിൻ്റെ മുഴുസമയ സേവകരായി വേർപിരിഞ്ഞു” (പെന്ത ക്കോസ്ത് മാസിക മാർച്ച് 1999).

“108 സഹോദരിമാരും 43 സഹോദരന്മാരും മുഴുസമയവും പ്രതിഷ്ഠിക്കപ്പെട്ട ശുശ്രൂഷയ്ക്ക് നിയമിക്കപ്പെട്ടു” (പെന്തക്കോസ്ത് മാസിക മാർച്ച് 2002).

ഈ വർഷം 64 സഹോദരിമാരും 36 സഹോദരന്മാരും ശുശ്രുഷകന്മാരായി നിയമിക്കപ്പെട്ടു. (2018)

അതായത് ഓരോ വർഷവും ശുശ്രുഷയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ശരാശരി 150-200 ആകുന്നു. ദൈവത്തിൻ്റെ സന്തോഷം ടിപിഎമ്മിനെ പോലെ ഒരു സംഘടനയെ ആശ്ര യിച്ചാണെങ്കിൽ, ദൈവത്തിന് ദീർഘനാൾ കാത്തിരിക്കേണ്ടി വരും. കുറഞ്ഞുകുറഞ്ഞു വരുന്ന എണ്ണത്തിൽ, 1,44,000 ആളുകൾ ഒരു വലിയ പൈപ്പ് സ്വപ്നം മാത്രം ആകുന്നു. ഈ കണക്കുകളും ടിപിഎമ്മിൻ്റെ സിദ്ധാന്തം നിരസിക്കുന്നു. ഈ വർഷം 100 പേര് (2018) മാത്രം ശുശ്രുഷയ്ക്ക് ചേർന്നപ്പോൾ, 144,000 എണ്ണം ആകുന്നതിന് ഒരു 1000 വർഷമെ ങ്കിലും എടുക്കും. (അതും അവർ “വീണുപോകാതെ” ശുശ്രുഷയിൽ തുടരുകയാണെന്ന് കരുതുമ്പോൾ).

ഞങ്ങൾ അത്തരമൊരു ദൈവത്തെ സേവിക്കാത്തതിനാൽ ദൈവത്തിന് നന്ദി പറയുന്നു! എല്ലാ സന്തോഷത്തിൻ്റെയും ഉടവിടവും ഒരു കുറവും ഇല്ലാത്തതുമായ ഒരു പൂർണ്ണദൈ വത്തെ ഞങ്ങൾ സേവിക്കുന്നു!

ആത്മീയതയുടെ അത്യുന്നതി

ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും എടുത്ത ഉദ്ധരണികൾ


ആർക്കും സീയോനിലെ പാട്ട് പഠിക്കാൻ കഴിഞ്ഞില്ല (വെളിപ്പാട് 14:3). ഇതിൻ്റെ അർത്ഥമെ ന്താകുന്നു? മറ്റുള്ളവർക്ക് ഈ ഉയർന്ന ആത്മീയജീവിതം നയിക്കാൻ കഴിയത്തില്ല. ഒരാ ളുടെ മാതാപിതാക്കളെ ഉപേക്ഷിച്ച് ജീവിക്കാൻ എങ്ങനെ കഴിയുമെന്ന കാര്യം പലർക്കും മനസിലാക്കാൻ സാധിക്കില്ല, ഒരാൾക്ക് വിശ്വാസത്താൽ എങ്ങനെ ജീവിക്കാനാകും, പരി ശുദ്ധമായ ചിന്തകൾ കൊണ്ട് വിശുദ്ധമായ ജീവിതം എങ്ങനെ ജീവിക്കാനാകും” (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 34, ENGLISH VERSION).


മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്ത ആത്മീയതയുടെ ഉന്നതിയിലെത്തിയെന്ന് ടിപിഎം അവകാശപ്പെടുന്നു. ഞാൻ ഒരിക്കൽ എൻ്റെ മാതാവിനോട് പറഞ്ഞു, ശുശ്രുഷയ്ക്ക് ഇറ ങ്ങിയ ഒരു ടിപിഎം സഹോദരിയും വിവാഹിതയായ നിങ്ങളും തമ്മിൽ ഞാൻ യാതൊരു വ്യത്യാസവും കാണുന്നില്ല. ഇരുവരും മാതാപിതാക്കളുടെ വീട് വിട്ടിറങ്ങി, പുതിയ വീട്ടിൽ താമസിക്കുന്നവർക്ക് ആഹാരം പാകം ചെയ്യുക, തുണി അലക്കുക, തുണി തേയ്ക്കുക മുതലായവ ചെയ്യുന്നു. അവർക്ക് അതിനെ ഒരു ‘ശുശ്രൂഷ’ എന്ന് എങ്ങനെ വിളിക്കാനാകും? സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഒരു പട്ടണത്തിൽ നിന്നും മറ്റൊരു പട്ടണത്തിലേക്ക് പോകുന്നതാണ് ശുശ്രൂഷയെന്ന് തിരുവെഴുത്തുകളിൽ നാം വായി ക്കുന്നു. ടിപിഎം ചെയ്യുന്നത് അതല്ല.

എന്ത് തന്നെ ആയാലും, ഇതെല്ലാം ഞങ്ങൾ കേൾക്കുന്ന അവകാശവാദങ്ങളാകുന്നു. TPM ശുശ്രുഷകന്മാർ മാത്രം “പരിശുദ്ധമായ ചിന്തകളുള്ള വിശുദ്ധമായ ജീവിതം” നയിക്കുന്ന അത്യുന്നതമായ ആത്മീയ ജീവിതമുള്ളവർ. ഇവയെല്ലാം അപ്പൊസ്തലിക ഉപദേശങ്ങളാ ണെങ്കിൽ, ബൈബിളിലെ അപ്പൊസ്തലന്മാർക്ക് യാതൊരു സൂചനയുമില്ലാതിരുന്നത് എന്തുകൊണ്ടെന്ന് ഞാൻ വീണ്ടും ചോദിക്കട്ടെ? എന്തുകൊണ്ട് പൗലോസിൻ്റെയും പത്രോസിൻ്റെയും ലേഖനങ്ങൾ “സീയോൻ, സീയോൻ, സീയോൻ” കൊണ്ട് നിറഞ്ഞില്ല? അത് ചിന്തിക്കേണ്ട ഒരു കാര്യമാകുന്നു.

ഉപസംഹാരം

ഞാൻ ഈ ലേഖനത്തിൻ്റെ ആരംഭത്തിൽ തുല്യ തുലാസ്സുകൾ (ഒത്ത പടി) ഉപയോഗിക്കണ മെന്ന് പറഞ്ഞു. ഈ ഉദ്ധരണികൾ ദൈവത്തെ മാത്രം മഹത്വപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളുടെ വാക്കുകളോ? ഈ അവകാശവാദങ്ങൾ ഒരു ടിപിഎം അല്ലാത്ത പാസ്റ്ററാണ് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ അതിനെ കുറ്റപ്പെടുത്തുമായിരുന്നോ? സത്യസന്ധമായ തുലാസ്സുകൾ ഉപയോഗിക്കുക.

അവരുടെ പഠിപ്പിക്കലുകളിൽ മാത്രമല്ല, അവരുടെ പെരുമാറ്റത്തിലും വ്യത്യസ്തമായ തുലാസ്സുകൾ ഉപയോഗിക്കുന്നത് നമുക്ക് കാണാൻ കഴിയും. അവരുടെ അടുക്കളയും കൺവെൻഷനിലും വ്യക്തികളുടെ സംഘടനാ പദവി അനുസരിച്ച് ആഹാരം നല്കുന്നത് ഇതിൻ്റെ മികച്ച ഉദാഹരണമാണ്. ദൈവം അതിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ?

ആവർത്തനം 25:13-16, “നിൻ്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്. നിൻ്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുത്. നിൻ്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിൻ്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിൻ്റെ പറയും ഒത്ത തും ന്യായമായതുമായിരിക്കേണം. ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിൻ്റെ ദൈവമായ യഹോവെക്ക് വെറുപ്പ് ആകുന്നു.”

TPM വൈദികന്മാരിൽ മിക്കവർക്കും ഹ്രസ്വമായ ജീവിതം മാത്രം ഉള്ളതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?

താഴ്മ നിങ്ങളെ പറ്റി കുറച്ചു ചിന്തിക്കുന്നതല്ല, ഇത് നിങ്ങൾ കുറച്ചാണെന്ന് ചിന്തിക്കുന്നതാ കുന്നു” – സി.എസ്.ലൂയിസ്

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *