ടിപിഎമ്മിലെ നാർസിസത്തിൻ്റെ (NARCISSISM) ആത്മാവ്

ഒരു ഗ്രീക്ക് പുരാണകഥയിൽ നാർസിസിസ് എന്നു പേരുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം വളരെ സൗന്ദര്യമുള്ള ഒരു വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ സാധാരണ തുച്ഛീകരിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു തടാകത്തിനരികിൽ വന്ന്, അതിൽനിന്നു വെള്ളം കുടിക്കാൻ കുനിഞ്ഞു. തടാകത്തിൽ, സ്വന്തം പ്രതിബിംബ ത്തിൻ്റെ പ്രതിഫലനം അദ്ദേഹം കണ്ടു. തൻ്റെ സ്വന്തം സൗന്ദര്യം കണ്ട അദ്ദേഹം സ്വന്തം സൌന്ദര്യത്തെ പ്രശംസിച്ചു കൊണ്ട് തൻ്റെ കണ്ണുകൾ മാറ്റുവാൻ പോലും അസാദ്ധ്യമായി തീർന്നു. സ്വന്ത സൗന്ദര്യം നോക്കി അതിനെ പ്രശംസിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം തടാകത്തിൽ വീണു മരിച്ചു. അവർ എല്ലായ്‌പ്പോഴും സ്വന്തം നേട്ടങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അവിടെ പോയി ഇതു ചെയ്തു അത് ചെയ്തു എന്നൊക്കെ അവർ പറയും. ഞാൻ ഇങ്ങനെ ആകുന്നു. ഞാൻ ഇത് ഇഷ്ടപ്പെടുന്നു. ഞാൻ അതിൽ ഒരു വിദഗ്ധ നാണ്. അത്തരം കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. ഈ ആളുകൾ സ്വയം ആഗിരണം (SELF ABSORBED) ചെയ്തവരാകുന്നു. തങ്ങളെക്കുറിച്ച് എല്ലാ നന്മയും സംസാരിക്കാൻ അവർ ഇഷ്ട പ്പെടുന്നു. അവരെ നാർസിസിസ്റ്റുകൾ എന്ന് വിളിക്കുന്നു. അഡോൾഫ് ഹിറ്റ്ലർ, അലക്സാ ണ്ടർ രാജാവ്, ഹെൻട്രി ഏഴാമൻ രാജാവ്, പ്രധാനമന്ത്രി മോദിഡൊണാൾഡ് ട്രംപ് തുട ങ്ങിയ കുറച്ചുപേർ നാർസിസിസ്റ്റ് സ്വഭാവക്കാരായ പ്രശസ്തരാകുന്നു.

പ്രസിഡൻറ്റ് ട്രംപിൻ്റെ നാർസിസിസ്റ്റ് മനോഭാവം കാണിക്കുന്ന താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ശ്രദ്ധിക്കുക.

“എന്നെക്കാൾ കൂടുതൽ ആരും സ്ത്രീകളെ ബഹുമാനിക്കുന്നില്ല. ആരും എന്നെ ക്കാൾ അധികം ബൈബിൾ വായിക്കുന്നില്ല. എന്നെക്കാൾ കൂടുതൽ നികുതിയെ കുറിച്ച്  അറിയാവുന്ന ആരും ഇല്ല. നിങ്ങൾ കണ്ടുമുട്ടാവുന്ന ഏറ്റവും കുറഞ്ഞ വർഗ്ഗീയ ചിന്താഗതിക്കാരൻ ഞാൻ ആകുന്നു. എന്നെക്കാളും വ്യാപാരത്തെ കുറിച്ച് കൂടുതലറിയാവുന്ന ആരും ഇല്ല. ഞാൻ ഒന്നാമനായ എന്നോട് തന്നെ സംസാരിക്കുന്നു, കാരണം എനിക്ക് നല്ല ബുദ്ധിയുണ്ട്.”

ഇതിനെ സ്വയം സ്നേഹം അഥവാ നാർസിസിസം എന്ന് വിളിക്കുന്നു. മനഃശാസ്ത്രത്തിൽ, ഒരു വ്യക്തിക്കു പകരം ഒരു ഗ്രൂപ്പ് ഈ രീതിയിൽ സ്വയം സ്നേഹം പ്രകടിപ്പിക്കുമ്പോൾ അതിനെ കൂട്ടായ നാർസിസിസം (COLLECTIVE NARCISSISM) എന്നറിയപ്പെടുന്നു.

ടിപിഎമ്മിലെ നാർസിസിസ്റ്റ് ആത്മാവ്

TPM വേലക്കാർ തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് കാണിക്കുവാനുള്ള ഭ്രാന്തിൽ അവരുടെ അവിവാഹിത ജീവിതം, മാതാപിതാക്കളെ വിട്ടുപോന്നത്, മരുന്ന് ഉപയോഗി ക്കാത്തതെല്ലാം 24 മണിക്കൂറും പുലമ്പുന്നത് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അവർ ഒരു പുതിയ ആത്മാവിനെ കൈകാര്യം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അവർ പുതി യൊരു കുടുംബം സന്ദർശിക്കുമ്പോൾ വീട്ടുകാരോട് ലൂക്കോസ് 14:26 തുറക്കാൻ ആവശ്യ പ്പെടും. “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്ത ജീവനെയും കൂടെ പകെക്കാതിരിക്ക യും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” അവർ യഥാർത്ഥ ശിഷ്യന്മാരും മറ്റുള്ളവർ താഴ്നന്നവരുമാണെന്ന് കാണിച്ചുകൊണ്ട് അവർ തുടങ്ങും. ശമ്പളം പറ്റാതെ വിശ്വാസത്തിൽ ജീവിക്കുന്നതെങ്ങനെയെന്ന് പറയും. അപ്പോൾ, കഴിഞ്ഞ ഇത്രയും വർഷ ത്തിനുള്ളിൽ, ഒരു മരുന്നുപോലും എൻ്റെ ശരീരത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊങ്ങച്ചം പറയും. പിന്നീട് ദൈവദാസന്മാർ രാവിലെ 4.00 മണിക്ക് ഉണരുകയും നിങ്ങൾക്കായി പ്രാർ ഥിക്കുകയും ചെയ്യുമെന്ന് പറയും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് രാത്രി 10 മണിക്ക് വിശ്വാസികൾക്കായി പ്രാർത്ഥിക്കുമെന്നും അവർ പറയും. പുതിയ ആത്മാക്കളോടുള്ള അവരുടെ സുവിശേഷം തങ്ങളെത്തന്നെ പുകഴ്ത്തികൊണ്ട് തുടങ്ങുന്നു.

Spirit of Narcissism in TPM

അവരുടെ ആരാധന യോഗങ്ങളിൽ പങ്കെടുക്കുക, പിതാക്കന്മാരുടെ പേരുകൾ നെറ്റികളിൽ എഴുതപ്പെട്ട 144,000 ആരാണെന്ന് അവർ പാടുന്നത് നിങ്ങൾക്ക് കാണാം. സീയോനിലെ മഹത്തായ ആഹ്വാനത്തെ ക്കുറിച്ച് അവർ എപ്പോഴും പ്രവചിച്ചുകൊണ്ടിരിക്കും. നിത്യതയിലെ ഏറ്റവും അഭിലഷണമായ വസ്തുതയായി ടിപിഎം കരുതുന്ന സീയോൻ അവരാണെന്ന് അവർ പാടുകയും പ്രസംഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. ചുരുക്കത്തിൽ, അവർ ചെയ്യുന്നതെന്തും തങ്ങ ളുടെ മനോഹരങ്ങളായ ഗുണവിശേഷങ്ങളും പ്രവർ ത്തനങ്ങളും ഉറപ്പിക്കാൻ ആകുന്നു. അപ്പൊസ്തലനായ പൌലോസിൻ്റെ വാക്കുകൾ എത്രമാത്രം നിവൃത്തിയാ യിരിക്കുന്നു എന്ന് നോക്കുക ? “അന്ത്യകാലത്ത്‌ ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും …. “ (2 തിമോ 3:1-2).” സീയോൻ,  ടിപിഎമ്മിൻ്റെ വിഗ്രഹം എന്ന പരമ്പരയിൽ, ടിപിഎം എത്രമാത്രം തങ്ങളെതന്നെ സ്വയമായി സ്നേഹിക്കുന്നുവെന്ന് ഞങ്ങൾ കാണിച്ചുതന്നു. നിങ്ങളുടെ സ്മരണയ്ക്കായി കുറച്ച് മാതൃകകൾ ഇവിടെയുണ്ട്.

  • “സർവ്വഭൂമിയുടെയും ആനന്ദം സീയോൻ ആകുന്നു (സങ്കീർത്ത. 48:2). സീയോനിലെ വിശുദ്ധന്മാർ സർവ്വഭൂമിയുടെയും ആനന്ദം ആയിത്തീരും. ഒരു ദിവസം സീയോ നിലെ വിശുദ്ധന്മാർ ഈ ലോകത്തിൽ നിന്നും എടുക്കപ്പെടും (ഉൾപ്രാപണത്തിൽ). അങ്ങനെ സംഭവിക്കുമ്പോൾ, ഈ ലോകത്തിലുള്ള സന്തോഷവും നീക്കം ചെയ്യപ്പെടും. ലോകത്തിൽ ഒരു സന്തോഷവും ഉണ്ടായിരിക്കില്ല. ലോകത്തിൽ കാണപ്പെടുന്നത് വഴക്കുകൾ, കലഹങ്ങൾ, രക്തചൊരിച്ചിലുകൾ, ക്ഷാമം എന്നിവ ആയിരിക്കും. അപ്പോൾ ലോകം സങ്കീർത്തനം 48:2 അർഥമാക്കുന്നതെന്തെന്ന് മനസ്സി ലാക്കും.” (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 29, ENGLISH VERSION).
  • ആർക്കും സീയോനിലെ പാട്ട് പഠിക്കാൻ കഴിഞ്ഞില്ല (വെളിപ്പാട് 14:3). ഇതിൻ്റെ അർ ത്ഥമെന്താകുന്നു? മറ്റുള്ളവർക്ക് ഈ ഉയർന്ന ആത്മീയജീവിതം നയിക്കാൻ കഴിയ ത്തില്ല. (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ, പേജ് 34, ENGLISH VERSION).
  • നിങ്ങൾ സീയോനെ സ്നേഹിച്ചില്ലെങ്കിൽ തെറ്റിനെ സ്നേഹിക്കും. (സൌന്ദ ര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ).
  • സീയോനെ സ്നേഹിക്കുന്നവർ ഒരിക്കലും വീണുപോകയില്ല. (സൌന്ദര്യ ത്തിൻ്റെ പൂർണ്ണതയായ സീയോൻ).
  • നിങ്ങൾ സീയോനിൽ വിശ്വസിച്ചില്ലെങ്കിൽ, രക്ഷ ലഭിക്കുകയില്ല …… സാധാര ണക്കാരായ ലൗകീകർക്ക് ഈ സുവിശേഷം പ്രസംഗിക്കുവാൻ സാധിക്കുകയില്ല. (പെന്തക്കോസ്ത് മാസിക, നവംബർ 1975).
  • സീയോനെ സ്നേഹിച്ചെങ്കിൽ മാത്രമേ നമ്മുക്ക് കൂടുതലായി ദൈവത്തെ സ്നേഹി ക്കാൻ സാധിക്കു. (സൌന്ദര്യത്തിൻ്റെ പൂർണ്ണതയായ സീയോൻ).

തിരുവെഴുത്തുകളിലെ നാർസിസിസം (സ്വസ്നേഹം)

അഭിഷിക്ത കെരൂബും സ്വസ്നേഹിയായിരുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. യെഹെ സ്കേലിൽ നാം വായിക്കുന്നു:നിൻ്റെ സൗന്ദര്യംനിമിത്തം നിൻ്റെ ഹൃദയം ഗർവ്വിച്ചു … [യെഹെസ്കേൽ 28:17].” നെബൂഖദ്നേസറും ഒരു സ്വയം സ്നേഹിയായിരുന്നു. അദ്ദേഹം 666 അളവുകൾ (ഉയരം 60 മുഴം വണ്ണം 6 മുഴം) വലിപ്പമുള്ള ഒരു ബിംബം നിർമ്മിച്ചു. “ഇത് ഞാൻ എൻ്റെ ധനമാഹാത്മ്യത്താൽ എൻ്റെ പ്രതാപമഹത്വത്തിന്നായിട്ട് രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ (ദാനിയേൽ 4: 30)” എന്നു പറഞ്ഞുകൊണ്ട് സ്വന്തം നേട്ടങ്ങളെ പുകഴ്ത്തി. അഗാധ കൂപത്തിൽ നിന്നും വരാൻ പോകുന്ന മൃഗവും നാർസിസിസ്റ്റ് (സ്വയം സ്‌നേഹി) ആയിരിക്കും. “ആ മൃഗത്തോട് തുല്യൻ ആർ? ആർക്കൊ ക്കെ യുദ്ധത്തിന് കഴിയും? (വെളിപ്പാട് 13: 4)” എന്ന് ജനങ്ങളെ കൊണ്ട് ആലപിപ്പിക്കും. ടിപിഎമ്മും ജനങ്ങളെ കൊണ്ട് അതേ ഗാനം ആലപിപ്പിക്കുന്നു. താഴെ കാണുന്നവ പരി ശോധിക്കുക.

English Hymn No 340 The Beast makes people sing songs of his own praise
1.      Who can belittle decry from Zion…………………..

………………………..

Chorus:………………..

 2.      Who can resist and defy great Zion

……………………………………………

3.      Who can dishonour the song of Zion

…………………………..

Who is like unto the beast.

Who can make war with him (Rev 13:4)

ഉപസംഹാരം

നാർസിസിസം അഥവാ സ്വസ്നേഹം തിരുവെഴുത്തുകളുടെ ആത്മാവിന് വിരുദ്ധമാണ്. നമ്മെത്തന്നെ സ്നേഹിക്കുന്നതുപോലെ ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കാൻ തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്നു. ഒരു യഥാർത്ഥ ദൈവദാസൻ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ക്രിസ്തുവിനെ ലോകത്തിന് സമർപ്പിക്കുവാനും വേണ്ടി എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു, എന്നാൽ നാർസിസിസ്റ്റ് ശുശ്രുഷകന്മാർ തങ്ങളെത്തന്നെ ഓരോ അവസരത്തിലും പ്രഖ്യാപിക്കുവാൻ താല്പര്യപ്പെടുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *