ഞങ്ങളുടെ വായനക്കാരിൽ പലരും ടിപിഎം പുരോഹിതന്മാരുടെ അഹങ്കാരങ്ങൾ റിപ്പോ ർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. തൻ്റെ കാലയളവിൽ യുഎഇ (UAE) യിൽ സ്വന്തം മുൻഗണന മാറ്റിയ തമ്പി ദുരൈയെ പറ്റി ഞങ്ങൾക്ക് പരമാവധി റിപ്പോർട്ട് കിട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ മനസ്സിലാക്കിയതിൽ നിന്നും അദ്ദേഹത്തിന് ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു. വിശ്വാസിക ളുടെ പോക്കറ്റിൽ കിടക്കുന്ന പണം സ്വന്തം പോക്കറ്റിൽ കൊണ്ടുവരുക എന്നതല്ലാതെ മറ്റൊന്നുമില്ല. ടിപിഎം ദുബായി വിശ്വാസ ഭവനത്തിൽ വരുന്നവരെ പറ്റി അദ്ദേഹത്തിന് യാതൊരു താല്പര്യവുമില്ല, പ്രത്യേകിച്ച് ആ വ്യക്തി സാമ്പ ത്തികമായി പിന്നോക്ക പശ്ചാത്തലത്തിൽ നിന്നാണെങ്കിൽ. അടുത്ത കാലത്ത് വേറൊരു സഭയിൽ നിന്നും വന്ന ഒരാൾ ടിപിഎമ്മിൻ്റെ അല്ലാത്ത ഒരു പാട്ട് സാക്ഷ്യത്തിനു മുൻപ് പാടാൻ ശ്രമിച്ച ഒരേയൊരു കാരണം കൊണ്ട് അദ്ദേഹത്തെ പരസ്യമായി അപമാനിച്ചു.
ഈ ദുരാത്മാവിൻ്റെ അഹങ്കാരം നിറഞ്ഞ വഞ്ചന, കടിഞ്ഞാണില്ലാത്ത അധികാരം തരുന്നുണ്ടെന്ന ഒരു വികാരം സൃഷ്ടിക്കുമ്പോഴും നിങ്ങൾ അഹങ്കാ രിയാണെന്ന് തിരിച്ചറിയുന്നില്ല എന്നതാകുന്നു. ദൈവത്തിൻ്റെ” ശ്രേഷ്ഠൻ എന്ന നിലയിൽ അഹങ്കാ രത്തെ ന്യായീകരിക്കാൻ നിങ്ങൾക്ക് എപ്പോഴും ഒരു കാരണം ലഭിക്കുന്നു. തികച്ചും പരിപൂർണ മായ അധികാരം പരിപൂർണമായി വഷളാക്കുന്നു വെന്ന് നമുക്ക് അറിയാം. ഈ മിഥ്യ, മസ്തിഷ്കത്തി ലേക്ക് കടന്ന് ഈ വ്യക്തി സാത്താൻ്റെ അധികാര ധാരണക്ക് അടിമയായിത്തീരുന്നു. ഈ വ്യക്തിക്ക് അതിശക്തമായ ശക്തി ഉണ്ടെന്ന വസ്തുത കാരണം, തൻ്റെ ഭിന്നാഭിപ്രായ വികാരങ്ങൾക്ക് വിപരീതമായ ഒരു ഉപദേശവും അംഗീകരിക്കാൻ സാധിക്കുകയില്ല. ഹിറ്റ്ലർ, സ്റ്റാലിൻ, മാവോ, ലെനിൻ തുടങ്ങിയവർ സാമ്പിൾ മാസ്റ്റർപീസ് ആകുന്നു.
ചോദ്യം : അത്തരം ഏകാധിപതികൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയാമോ?
ഉത്തരം : അത്തരം സ്വേച്ഛാധിപതികൾ നിലവിൽ വരുന്നതിൻ്റെ കാരണം പ്രേക്ഷകർ അവരുടെ കോമാളിത്തരങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ടാകുന്നു. പ്രേക്ഷകർ മുളയിലേ ഇതിനെ ഞുള്ളിയിരുന്നുവെങ്കിൽ ഈ സത്വം നിലനിൽക്കില്ലായിരുന്നു. അതുകൊണ്ട് തമ്പി ദുരൈയുടെയും അതുപോലെയുള്ള മറ്റുള്ളവരുടെയും അത്തരത്തിലുള്ള പെരു മാറ്റത്തിൻ്റെ ഉത്തവാദിത്തം ടിപിഎം, “വിശ്വാസികൾ” എന്ന് വിളിക്കുന്ന ഗ്രൂപ്പിനാകുന്നു. ടിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, ഈ ഘട്ടത്തിൽ എത്തിച്ചേർന്നതിൻ്റെ കാരണം 90 വർഷത്തിലധികമായി നിലനില്കുന്ന ദുരുപദേശങ്ങളും ഭയത്താൽ ഉളവായിരിക്കുന്ന സമർപ്പണവുമാകുന്നു.
അഹങ്കാരവും അജ്ഞതയും പരിപോഷിപ്പിക്കുന്നു.
വേലക്കാരുടെ അഹങ്കാരവും സാധാരണക്കാരുടെ അജ്ഞതയും കൃഷി ചെയ്യുന്ന ടിപിഎ മ്മിലെ ഈ വലിയ കൃഷിയിടത്തെ സൺഡേ സ്കൂൾ എന്ന് വിളിക്കുന്നു. സൺഡേ സ്കൂളിൽ തുടക്കം മുതൽ, വഞ്ചകരായ പുരോഹിതന്മാർ നിയന്ത്രിക്കുന്ന അജ്ഞരായ അദ്ധ്യാപക രാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത്. അത്തരം ഒരു കൃത്രിമ സന്ദേശം വാട്സ്ആപ്പി ലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.
മേല്പറഞ്ഞ സന്ദേശത്തിൻ്റെ മലയാള പരിഭാഷ
സൺഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള നിർദ്ദേശങ്ങൾ
സഹോദരിമാർക്കും പെൺകുട്ടികൾക്കും
- മുഖത്ത് (FACIAL) മേക്കപ്പ് ഇടരുത്. (ആവർത്തനം 14:1)
- മുടി ഡൈ ചെയ്യുകയോ കളർ അടിക്കുകയോ ചെയ്യരുത്. (മത്തായി 5:36)
- നഖം വളർത്തുകയോ പോളിഷോ (NAIL POLISH) അരുത്. (ദാനിയേൽ 4:33)
- ചെറിയ കുർത്ത ധരിക്കരുത്, അതായത് മുട്ടിനു മുകളിലുള്ള കുർത്ത ധരിക്കരുത്. മുറിക്കയ്യൻ കുർത്തയോ കഴുത്ത് തുറന്നു വെട്ടിയ കുർത്തയോ ധരിക്കരുത്. (സെഫ ന്യാവ് 1:8, 1 തിമൊഥെയൊസ് 2:9-10)
- ലെഗ്ഗിങ്ങ്സ് ധരിക്കരുത്. (സൽവാറിനുള്ളിൽ ധരിക്കാം).
- ജീൻസ് പാൻറ്റ് ഉപയോഗിക്കരുത്. (ആവർത്തനം 22:5).
- ആഭരണങ്ങൾ അണിയരുത്. (1 പത്രോസ് 3:3)
- മുടി U-ഷെയ്പ്പിലോ V-ഷെയ്പ്പിലോ ഒതുക്കരുത്, മുറിക്കയുമരുത്. (1 കൊരി. 11:5)
- എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിക്കണം. (സഭാപ്രസംഗി 9:8)
സഹോദരന്മാർക്കും ആൺകുട്ടികൾക്കും
- തല മുണ്ഡനം ചെയ്യുകയോ, മുടി നീട്ടി വളർത്തുകയോ ചെയ്യരുത്. മുടി ചെറുതായി വെട്ടണം, (യെഹെസ്കേൽ 44:20)
- നഖം നീട്ടി വളർത്തരുത്. (ദാനിയേൽ 4:33)
- LOW WAIST PANTS ധരിക്കരുത്. (സെഫന്യാവ് 1:8)
- എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിക്കയും മുടിയിൽ എണ്ണ പുരട്ടുകയും വേണം. (സഭാപ്രസംഗി 9:8)
അവർ മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ, തങ്ങളുടെ കൗശലങ്ങൾ അടിച്ചേല്പിക്കാൻ തിരുവെ ഴുത്തുകളുടെ സന്ദർഭം നീക്കംചെയ്ത് അവ ഭാഗീകമായി മുറിച്ചുവെന്ന് നമുക്ക് കാണാൻ കഴിയും. തങ്ങൾ വിധേയമായി കൊണ്ടിരിക്കുന്ന കൃത്രിമങ്ങളുടെ അളവ് സ്വയം പരി ശോധിക്കാൻ ഈ ലേഖനം പ്രത്യേകിച്ച് സൺഡേ സ്കൂൾ വിദ്യാർഥികൾക്ക് എഴുതുന്നു. അവർ ഈ തിരുവെഴുത്ത് വിപരീത നിയമങ്ങളിലൂടെ നിങ്ങളുടെ മേൽ അടിച്ചേൽപ്പി ക്കുന്ന ഓരോ കൃത്രിമ വിഭാഗങ്ങളും ഞങ്ങൾ ചർച്ച ചെയ്യും. കർത്താവിൻ്റെയും അപ്പൊ സ്തലന്മാരുടെയും വളരെ കൃത്യമായ കല്പനകൾ നിര്‍ലജ്ജമായി ടിപിഎം നിരാകരിക്കു ന്നത് ഞങ്ങൾ നിങ്ങളെ കാണിക്കും.
മുഖത്ത് (FACIAL) മേക്കപ്പ് ഇടരുത് (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 1)
അവർ ഉദ്ധരിച്ച വാഖ്യം കുറിക്കുന്നു.
ആവർത്തനം 14:1, “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കു കയോ ചെയ്യരുത്.”
ദയവായി നിങ്ങൾ ബ്യൂട്ടി പാർലറിലോ സലൂണിലോ പോയി ഫേഷ്യൽ ചെയ്യുമ്പോൾ ജന ങ്ങളെ മുറിവേല്പിക്കുകയോ അവർക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുമോ എന്ന് അറിഞ്ഞിട്ട് എന്നെ അറിയിക്കുക. എനിക്ക് അറിയാവുന്നിടത്തോളം, ഫേഷ്യലിൽ മേല്പ റഞ്ഞ ഒരു കാര്യങ്ങളുമില്ല. മാത്രമല്ല, അത് ആ കാലഘട്ടത്തിൽ കനാന്യർ അവരുടെ മരി ച്ചവനു വേണ്ടി ചെയ്ത അനുഷ്ടാനം ആയിരുന്നു. ഒരു വാദഗതിയ്ക്കായി, അവർ ജനങ്ങളെ മുറിവേല്പിക്കുകയും അവർക്ക് മുൻകഷണ്ടി ഉണ്ടാക്കുകയും ചെയ്തെന്ന് ഞാൻ സമ്മതി ക്കുന്നു. അപ്പോൾ നമ്മൾ “മരിച്ചവനു വേണ്ടി” എന്ന പശ്ചാത്തലം എങ്ങനെ കൈകാര്യം ചെയ്യും? ഈ സുപ്രധാന പശ്ചാത്തലം അവഗണിക്കുവാൻ കഴിയുമെങ്കിൽ, ഉല്പത്തി 2:17 ഉദ്ധരിച്ച് “ആരും പഴം കഴിക്കരുത്” എന്നു പറഞ്ഞുകൊണ്ട് പുതിയ നിയമങ്ങൾ സൃഷ്ടി ക്കാൻ കഴിയുകയില്ലിയോ? വേലക്കാരുടെ അത്തരം കപട കാര്യങ്ങൾക്കതിരെ നാം എഴു ന്നേല്കുന്നില്ലെങ്കിൽ, നാം നരകത്തിലേക്കുള്ള വിശാലമായ വഴി ആസ്വദിക്കുന്നു. നിങ്ങൾ ക്കിഷ്ടമുള്ള കാര്യം വിളിച്ചു പറയുക (സീയോൻ, പുതിയ യെരുശലേം). നിങ്ങൾ അറി ഞ്ഞുകൊണ്ട് ചെയ്യുന്ന അനുസരണക്കേടിനെ ദൈവം മാനിക്കുമെന്ന് പ്രതീക്ഷിക്കരുത്.
മുടി ഡൈ ചെയ്യുകയോ കളർ അടിക്കുകയോ ചെയ്യരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 2)
അവർ ഉദ്ധരിച്ച വാഖ്യം കുറിക്കുന്നു.
മത്തായി 5:36, “നിൻ്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്ക് കഴികയില്ലല്ലോ.”
നിങ്ങളുടെ മസ്തിഷ്കങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടില്ലെങ്കിൽ, “സാധ്യമല്ല“, “പാടില്ല” എന്നി വാക്കുകൾ തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സിലാക്കിയിരിക്കണം. യേശു മുടി ഡൈ ചെയ്യുന്നതിനെ കുറിച്ച് പറയുകയാണോ അതോ സ്വാഭാവിക ജീവിതരീതിയിൽ മാറ്റം വരുത്താൻ നിങ്ങൾക്ക് കഴിയാത്തതിനെ കുറിച്ച് പറയുകയാണോ? വ്യക്തിപരമായി, എനിക്ക് തലമുടി ഡൈ ചെയ്യുന്നത് ഇഷ്ടമല്ല, കാരണം അത് ഉപരിപ്ലവമായ (SUPERFICIAL) ഒരു ചിന്തയാകുന്നു. മറ്റുള്ളവരുടെ മനസ്സ് നിയന്ത്രിക്കാനായി ദൈവശ്വാസീയമായ തിരു വെഴുത്തുകൾ തുച്ഛമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നതിനേക്കാൾ ഭയങ്കര അപകടമാകുന്നു. ദൈവം അത് അംഗീകരിക്കു മെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ദൈവം അന്ത്യത്തിൽ എത്താനായി ഉപയോഗിക്കുന്ന മാർഗ്ഗത്തിൽ തികച്ചും ബോധവാനാകുന്നു. ആഗ്രഹിച്ച ലക്ഷ്യം കൈവരിക്കാൻ ഉപയോ ഗിക്കുന്ന ഒരു അഴിമതി മാർഗ്ഗവും ദൈവം ഒരിക്കലും അംഗീകരിക്കുകയില്ല.
നഖം വളർത്തുകയോ പോളിഷോ (NAIL POLISH) അരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 3)
അവർ ഉദ്ധരിച്ച വാഖ്യം കുറിക്കുന്നു.
ദാനിയേൽ 4:33, “ഉടൻ തന്നേ ആ വാക്ക് നെബൂഖദുനേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവൻ്റെ രോമം കഴുകൻ്റെ തൂവൽപോ ലെയും അവൻ്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്ന പോലെ പുല്ലു തിന്നുകയും അവൻ്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു.”
നെബൂഖദ്നേസറിൻ്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണിത്. നെബൂഖദ്നേസർ നഖം പോളിഷ് ചെയ്തതായി പറയുന്ന ഒരു സ്ഥലവും ഞാൻ കാണുന്നില്ല. മാത്രമല്ല, ഒരാളുടെ ബോധം നഷ്ടപ്പെട്ടാൽ രോമവും നഖവും മുടിയും വളരുന്നത് സ്വാഭാവികമാണ്. ഇത് മുറി ക്കാതിരുന്നാൽ പൂർണമായും താറുമാറാകും. ഒരു വിധത്തിലും, ഈ വാക്യങ്ങൾ ബാബി ലോണിയയിലെ രാജാവിനെ തൻ്റെ നഖങ്ങൾ മുറി ക്കാത്തതിന് കുറ്റം വിധിക്കുന്നില്ല. മുക ളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഇത്തരം വാഖ്യം ഉദ്ധരിക്കാതെ ഈ പ്രസ്താവന വ്യക്തമാ ക്കിയിരുന്നെങ്കിൽ, ഒരു കൃത്രിമത്വവുമില്ലാതെ നിങ്ങളുടെ നഖം വെട്ടി അതിനെ മനോഹ രമായി സൂക്ഷിക്കുന്നത് നല്ലതാണെന്ന് ഞാൻ സമ്മതിക്കുമായിരുന്നു. എന്നാൽ നിങ്ങൾ കുട്ടികളെ നിയന്ത്രിക്കാനായി അനുചിതമായ തിരുവെഴുത്തുകൾ ഉദ്ധരിക്കുമ്പോൾ, നിങ്ങൾ കൃത്രിമത്വം ചെയ്യുകയും മന്ത്രവാദ ത്തിൻ്റെ ആത്മാവ് പ്രവർത്തിക്കാൻ അനുവ ദിക്കുകയും ചെയ്യുന്നു. ആത്മീകരായി നടിക്കുന്ന അത്തരം ഇസബേലുകൾക്ക് നമ്മൾ വാതിൽ കാണിക്കേണ്ടതുണ്ട്.
ചെറിയ കുർത്ത ധരിക്കരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 4)
എപ്പോഴും മാന്യമായ വസ്ത്രങ്ങൾ ധരിയ്ക്കുന്നത് നല്ലതാണ്, അത് ഞാൻ തീർത്തും ശുപാ ർശ ചെയ്യുന്നു. കുറ്റങ്ങൾ പ്രലോഭനങ്ങൾ എന്നിവക്ക് കാരണമായേക്കാവുന്ന വിധത്തിൽ ശരീര ഭാഗങ്ങൾ വെളിപ്പെടുത്താതെ നമ്മുടെ വസ്ത്രങ്ങൾ ശരീരം മൂടണം. അതിനായി ഉദ്ധരിച്ച തിരുവെഴുത്തുകളോട് ഞാൻ യോജിക്കുന്നു. എന്നാൽ, കർശനമായി വ്യത്യസ്ത മായ ഒരു സാഹചര്യം ഉള്ളതിനാൽ സെഫന്യാവ് 1:8 ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സെഫന്യാവ് 1:8, “എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്ക ന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദ ർശിക്കും.”
1 തിമൊഥെയൊസ് 2:9-10, “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാ ശീല ത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീക ൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.”
തിമൊഥെയോസിൻ്റെ പരാമര്‍ശം പ്രത്യേകമായി “വിലയേറിയ നിര” യെക്കുറിച്ച് സംസാ രിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മാർക്കറ്റിൽ ഒരു ഇനത്തിൻ്റെ നിറം ശ്രദ്ധിക്കാതെ വില നോക്കുന്നതുപോലെ ആകുന്നു. എന്തുകൊണ്ട് ഈ സർക്കുലർ ഈ ഭാഗം അഭിസം ബോധന ചെയ്യുന്നില്ല? ആയിരക്കണക്കിന് രൂപ വിലവരുന്ന വെള്ള സാരിയിൽ വരുന്ന ടിപിഎം അധ്യാപകരും വിശ്വാസികളുമുണ്ട്. കണ്ണടയുടെ സ്വർണ്ണനിറത്തിലുള്ള റിമും റോളക്സ് വാച്ചുകളും ചോദ്യം ചെയ്യുന്നില്ല?
ലെഗ്ഗിങ്ങ്സ് ധരിക്കരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 5)
അവരുടെ ആജ്ഞകളെ പിന്തുണയ്ക്കുന്നതിന് ഏതെങ്കിലും തിരുവെഴുത്ത് ഉദ്ധരിക്കാ ത്തതിനാൽ അഭിപ്രായങ്ങളൊന്നും ഇല്ല.
ജീൻസ് പാൻറ്റ് ഉപയോഗിക്കരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 6)
അവർ ഉദ്ധരിച്ച വാഖ്യങ്ങൾ കുറിക്കുന്നു.
ആവ. 22:5, “പുരുഷൻ്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരൊക്കെയും നിൻ്റെ ദൈവമായ യഹോവയ്‌ക്ക് വെറുപ്പ് ആകുന്നു.”
ടിപിഎം തന്നിഷ്ടപ്രകാരം (CHERRY PICKING)പഴയനിയമ വാഖ്യങ്ങൾ തിരഞ്ഞെടുത്ത് ചില പ്രത്യേക പുതിയനിയമ വിശ്വാസികളുടെ മേൽ പ്രയോഗിക്കുന്നതിന്റെ മികച്ച മാതൃക കളിൽ ഒന്നാണ് ഈ പോയിൻറ്റ് (എനിക്ക് ടിപിഎംകാരെ പുതിയനിയമ വിശ്വാസികൾ എന്ന് വിളിക്കാമെങ്കിൽ). അവർ എന്തുകൊണ്ട് മോശെയുടെ പുസ്തകങ്ങളിലുള്ള അത്തരം അനേകം കല്പനകളിൽ പലതും അവഗണിക്കുകയും ഇതു മാത്രം സ്വീകരിക്കുകയും ചെയ്യുന്നു?
എന്തുകൊണ്ട് ടിപിഎം പാസ്റ്റർമാർ അവരുടെ മേലാടയിൽ പൊടിപ്പുണ്ടാക്കി അനുസരി ക്കുന്നില്ല? അതേ അധ്യായത്തിലെ ശേഷിച്ച വാക്യങ്ങൾ അവർ എന്തുകൊണ്ട് വായി ക്കുന്നില്ല?
ആവർ. 22:12, “നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.”
ടിപിഎം വൈദികന്മാരുടെ തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് (CHERRY PICKING) കാണി ക്കുന്ന ചില തിരുവെഴുത്തുകൾ നോക്കാം.
ലേവ്യ 11:10-12, “എന്നാൽ കടലുകളിലും നദികളിലുംഉള്ള വെള്ളത്തിൽ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തത് ഒക്കെയും നിങ്ങൾക്ക് അറെപ്പായിരിക്കേണം. അവ നിങ്ങൾക്ക് അറെപ്പായി തന്നേ ഇരി ക്കേണം; അവയുടെ മാംസം തിന്നരുത്; അവയുടെ പിണം നിങ്ങൾക്ക് അറെപ്പായിരി ക്കേണം. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറെപ്പായിരിക്കേണം.”
മുകളിൽ പറഞ്ഞ വാഖ്യങ്ങൾ അനുസരിച്ച് കൊഞ്ച്, വലിയ ചെമ്മീന്‍, ഞണ്ട്, കടൽ മത്സ്യങ്ങൾ തുടങ്ങി അറെപ്പായി തരം തിരിച്ച ധാരാളം സമുദ്രജീവികൾ ഭക്ഷിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറേണ്ടതല്ലേ? ഇതുവരെയുള്ള എൻ്റെ അറിവനുസരിച്ച് മിക്കവാറും എല്ലാവരും കടൽ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്ക് എവിടെ കിട്ടുന്നു ഈ തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് (CHERRY PICKING) തന്ത്രങ്ങൾ?
ഒരു ഉദാഹരണം കൂടി താഴെ ചേർക്കുന്നു.
ലേവ്യ 19:19, “നിങ്ങൾ എൻ്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിൻ്റെ വയലിൽ കൂട്ടുവിത്ത് വിതെയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.”
എന്തുകൊണ്ട് TPM ലേവ്യ 19:19 അവഗണിച്ച് ആവർത്തനം 22:5 കാര്യമായിട്ടെടുക്കുന്നു?
അവരുടെ അടിവസ്ത്രങ്ങൾ സോക്സുകൾക്ക് ശരിക്കും നൈലോണിൻ്റെയോ ഇലാസ്റ്റിക്കി ൻ്റെയോ നൂലുകൾ ലിനനുമായി ചേർത്ത് നെയ്തതാണെന്ന് നിങ്ങൾക്ക് അറിയാമോ? TPM പാസ്റ്റർമാർ ഒരു അന്താരാഷ്ട്ര വിമാനം എടുക്കുമ്പോൾ പലതരത്തിലുള്ള തുണികൾ, പോളിസ്റ്റർ മുതലായവ കൊണ്ട് ഉണ്ടാക്കിയ കോട്ടും സ്യൂട്ടും ധരിച്ച് യാത്ര ചെയ്യാൻ ഇഷ്ട പ്പെടുന്നതിനെ കുറിച്ച് എന്ത് പറയുന്നു?
പഴയനിയമ നിയമങ്ങൾ കൊണ്ട് അവർ പൂർണരാകുന്നുവെങ്കിൽ അവർക്ക് ചിലത് സ്വീകരിക്കാനും ബാക്കിയുള്ളവ അവഗണിക്കാനും കഴിയില്ല. അവർ മുഴുവൻ 613 നിയമ ങ്ങളും പൂർത്തീകരിക്കേണ്ടതുണ്ട്. ഒഴിവാക്കലുകൾ (EXCEPTIONS) ഒന്നും അനുവദിച്ചിട്ടില്ല.
യാക്കോബ് 2:10, “ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു.”
ഉപസംഹാരം
സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ പ്രിയ മാതാപിതാക്കളെ,
തിരുവെഴുത്തുകൾ അവഗണിച്ച് അദ്ധ്യാപകരും വേലക്കാരും നിങ്ങളുടെ കുട്ടികളെ പരി പാലിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധ്യമല്ല. നിങ്ങൾ കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടവരാ കുന്നു, ദൈവം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഒരു ഉത്തരവാദിത്തം ഉണ്ട്. മതപരമായ ബ്രോക്കർമാർക്ക് നിങ്ങളുടെ ആത്മീയ ഉത്തരവാദിത്തത്തെ പുറം പണി കരാറായി (OUTSOURCING) കൊടുക്കുന്നത് സാധുതയുള്ള ഒരു ന്യായമല്ല.
സാദൃശ്യവാഖ്യ. 22:6, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”
നിങ്ങളുടെ കുട്ടിയെ നിങ്ങൾ ടിപിഎമ്മിൻ്റെ വളഞ്ഞ വഴി പരിശീലിപ്പിച്ചാൽ, അവൻ അതിൽ നിന്ന് വിട്ടുമാറുകയില്ലെന്ന് മുകളിൽ പറഞ്ഞ വാചകം അർത്ഥമാക്കുന്നു.
തുടരും…….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.