ടിപിഎമ്മിൻ്റെ മിഥ്യാബോധം (DEJA VU) – ആധുനിക ക്രിസ്തീയ സന്യാസിമാർ (FRIAR)

ഇന്നലെ ഞാൻ ഇന്ത്യയുടെ ഇപ്പോഴത്തെ  ചുറ്റുപാടിൽ ഒരു ചെറിയ ആക്ഷേപ ഹാസ്യം (TROLL) കണ്ടു. നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്നലെയുടെ രാഷ്ട്രീയ സാഹചര്യത്തിൻ്റെ ആവർത്തനം ആകുന്നു. ഇന്ന് കാണുന്നതുപോലെ ഈ തന്ത്രങ്ങൾ ഇതിനുമുമ്പും പലതവണ ഉപയോഗിച്ചിട്ടുണ്ട്. ഒരേയൊരു വ്യത്യാസം അന്ന് കോൺഗ്രസ്സ് ആയിരുന്നു, ഇപ്പോൾ ബിജെപി ആണ് എന്നതാകുന്നു. ദാരിദ്ര്യ നിർമാർജ്ജ നവും രാഷ്ട്രത്തിൻ്റെ വികസനവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഓർക്കുക? ഇത് പുതിയതല്ല! കോൺഗ്രസ് കഴിഞ്ഞ കാലഘട്ടത്തിൽ ഇതു തന്നെ ഉപയോഗിച്ചു. വർഗീയ അടിസ്ഥാനത്തിൽ ജാതികളെ വിഭജിക്കാനുള്ള രാഷ്ട്രീയ പരിപാടിയെ കുറിച്ച് നിങ്ങൾ ആകുലപ്പെടുന്നുണ്ടോ?  ഇതൊരു പഴഞ്ചൻ തന്ത്ര മാകുന്നു. ഒന്നാമതായി, ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും ഉപയോഗിച്ചു, ഇപ്പോൾ ബിജെപിയും ഉപയോഗിക്കുന്നു. ഭരണവർഗത്തെ എതിർക്കുന്നതുകൊണ്ട് അന്ധരായ അനുയായികൾ രാജ്യത്തെ എതിർപക്ഷത്തെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? ഇത് പുതിയതല്ല. വിമർശനാത്മക മാധ്യമങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകക്ഷിയെ നിങ്ങൾ കാണുന്നില്ലേ? ഇതും നേരത്തെ സംഭവിച്ചതിൻ്റെ ഒരു ആവർത്തനമാണ്! സഞ്ജയ് ഗാന്ധി ഭരണ കക്ഷിയെ പരിഹസിക്കുന്ന സിനിമയുടെ വിത രണാവകാശം വാങ്ങുകയും അതിൻ്റെ എല്ലാ പകർപ്പുകളും കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ടിപിഎം ഉപയോഗിച്ച് മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം നിങ്ങൾ താര തമ്യം ചെയ്താൽ, വ്യവസ്ഥിതിയുടെ പ്രവർത്തന രീതി സമാനമായി നിങ്ങൾക്ക് കാണാൻ കഴിയും. ചുവടെയുള്ള പട്ടിക പരിശോധിക്കുക.

ബിജെപി കോൺഗ്രെസ്സ് ടിപിഎം
ഓരോ ഇന്ത്യക്കാരൻ്റെ യും അക്കൗണ്ടിൽ കളള പ്പണം നിക്ഷേപിച്ച് രാജ്യ ത്തെ വികസിപ്പിക്കു മെന്ന് വാഗ്ദാനങ്ങൾ നല്കി. ദാരിദ്ര്യം നിർമാർജ്ജനം ചെയ്ത് രാഷ്ട്രത്തെ വികസി പ്പിക്കുമെന്ന് വാഗ്ദാനം നല്കി. അപ്പോൾ പ്രശ്നം ഉടൻ അവ സാനിക്കുമെന്ന് ആളുകൾ വിചാരിച്ചു. നിങ്ങൾ ദശാംശം കൊടു ത്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും എന്ന സമൃ ദ്ധിയുടെ വാഗ്ദാനം, പ്രശ്നം ഉടൻ അവസാനിക്കു മെന്ന് ആളുകൾ വിചാരി ക്കുന്ന വാഗ്ദാനങ്ങൾ.
ജനങ്ങളെ ജാതിയുടേയും വർഗത്തിൻ്റെയും അടി സ്ഥാനത്തിൽ വിഭജി ക്കുന്നു. ജനങ്ങളെ ജാതിയുടെയും വർഗത്തിൻ്റെയും അടിസ്ഥാ നത്തിൽ വിഭജിക്കുന്നു. ജനങ്ങളെ ഭരിക്കാനായി ക്രിസ്തീയലോകത്തെ സൂപ്പർ ക്ലാസ് (സീയോനും പുതിയ യെരുശലേമും) ആയും മറ്റു സഭകളെ താണ ക്ലാസുമായി (പുതിയ ഭൂമി, ആകാശം) വിഭജിക്കുന്നു.
വിമർശനാത്മക മാധ്യമ ങ്ങളുടെ ശബ്ദം അടിച്ചമർ ത്താൻ മാധ്യമങ്ങളെ നിയ ന്ത്രിക്കാനും വള ച്ചൊടിക്കാനും ശ്രമി ക്കുന്നു. ആക്ഷേപകരമായ സിനിമ യുടെ ശബ്ദം അടിച്ചമർ ത്താനായി അവയെ കത്തിക്കാൻ ശ്രമിച്ചു. തങ്ങളുടെ മാർഗ്ഗങ്ങളും കൃത്രിമങ്ങളും ആരും അറി യാതെ സൂക്ഷിക്കാൻ മാധ്യമ ങ്ങളായ ഫെയ്സ്ബുക്ക്, ഇൻറ്റർ നെറ്റ്, ടിവി ,വാട്സ് ആപ്പ് തുട ങ്ങിയവയുടെ ഉപയോഗം തടയുന്നു. കനകരാജ് കേസിൽ മാധ്യമസ്ഥാപന ങ്ങൾക്ക് കൈക്കൂലി നല്കി അടിച്ചമർത്താൻ ശ്രമിച്ചു.
എതിരാളികളെ രാജ്യ ദ്രോഹികളെന്ന് വിളി ക്കുന്നു. അത് കഴിഞ്ഞ കാലങ്ങളിൽ ചെയ്തു. അനുയായികൾ മറ്റുള്ളവരെ വീണുപോയവർ എന്ന് വിളിക്കുന്നു.

കാതലായ വിഷയം

Déjà vu, TPM - the Modern Friars

മുകളിൽ പറഞ്ഞിരിക്കുന്ന പട്ടികയിൽ ടിപിഎമ്മിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആരംഭത്തിൽ അത് ഉൾ പ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. ഞങ്ങൾ അത് കൂടുതൽ മെറ്റീരിയലായി ചേർത്തു, കാരണം പ്രവർ ത്തന പ്രക്രിയയെ താരതമ്യം ചെയ്യുമ്പോൾ ടിപിഎമ്മി നെ വിട്ടുകളയുക അസാധ്യമാണ്. എന്നിരുന്നാലും, ഈ ലേഖനം എഴുതാനുള്ള എൻ്റെ ആദ്യത്തെ ഉദ്ദേശ്യം എങ്ങനെ “ചരിത്രം ആവർത്തിക്കുന്നു” എന്ന് നിങ്ങളെ കാണിക്കുന്നതിനാണ്. സഭാപ്രസംഗി അത് സ്ഥിരീകരി ക്കുന്നു, “ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തു കഴിഞ്ഞത് ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന് കീഴി ൽ പുതുതായി യാതൊന്നും ഇല്ല. (സഭാപ്രസംഗി 1:9).”  അപ്പൊസ്തലനായ പത്രോസും ഇതേക്കുറിച്ച് അതുതന്നെ പറയുന്നു, “എന്നാൽ കള്ള പ്രവാ ചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു.” (2 പത്രോസ് 2:1). ഒരേ തന്ത്രം വീണ്ടും വീണ്ടും ഉപയോഗിക്കുന്നതുകൊണ്ട് പിശാചിനെ പഴയ പാമ്പെന്ന് വിളിക്കുന്നു (വെളിപ്പാട് 12:9). സാത്താൻ്റെ രീതികളെ കുറിച്ച് നാം അജ്ഞരായിരിക്കരുതെന്ന് പൗലോസ് പറയു ന്നു.  അവൻ്റെ പഴയ രീതികൾ ഒരു പുതിയ തലമുറയ്ക്ക് പുതിയ തന്ത്രങ്ങളായിതീരുന്നു. ടിപിഎമ്മിൻ്റെ ചീത്ത പഴങ്ങളും ദുഷ്ടമായ സംവിധാനവും 20-‍ാ‍ം നൂറ്റാണ്ടിലെ ഒരു പുതിയ സൃഷ്ടിയല്ല. അനേക നൂറ്റാണ്ടുകളായി സാത്താൻ പലതവണ സ്വന്തം രൂപത്തിലും സാദൃ ശ്യത്തിലും സമാനമായ വ്യവസ്ഥകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിക്ക് (NICK), അവിടെയും നിക്ക് അഭിവൃദ്ധി – ഒരു പുതിയ സ്ഥാപനം രൂപപ്പെട്ടു.

DEJA VU എന്നാൽ ഒരനുഭവമുണ്ടാകുമ്പോള്‍ അത്‌ നേരത്തേ അനുഭവിച്ചുണ്ടെന്ന മിഥ്യാ ബോധം ആകുന്നു. 14-‍ാ‍ം നൂറ്റാണ്ടിലെ പഴയ ഒരു പരിഷ്കർത്താവിനെ കുറിച്ച് ഞാൻ വായിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് DEJA VU തോന്നി. അദ്ദേഹം അന്ന് പറഞ്ഞ കാര്യ ങ്ങൾ ഞാൻ ഇപ്പോൾ ടിപിഎമ്മിൽ കണ്ടതാണെന്ന് എനിക്ക് ഓർമ്മ വന്നു.

ജോൺ ഡി വൈക്ലിഫിൻ്റെ (JOHN DE WYCLIFFE) കാലഘട്ടം

മധ്യകാലഘട്ടങ്ങളിൽ, കത്തോലിക്കാ സഭയുടെ കുടക്കീഴിൽ പലവിധത്തിലുള്ള “സന്യാ സിമാരുടെ ഉത്തരവുകൾ” ഉണ്ടായിരുന്നു. അതിലൊന്നിനെ ക്രിസ്തീയ സന്യാസിമാർ (FRIAR) എന്ന് അറിയപ്പെട്ടിരുന്നു. അവിവാഹിതരായ ഈ സന്യാസിമാർ ജനങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് ആഡംബരമായി ജീവിച്ചു. കുട്ടികൾ അവരെ വളരെയധികം ഭയന്നിരുന്നതു കൊണ്ട് സ്കൂളിൽ പോകുന്നതിൽ നിന്നും ഒഴിഞ്ഞു മാറി, കാരണം, ഈ സന്യാസിമാർ കുട്ടികളെ തങ്ങളുടെ ശുശ്രൂഷയിൽ ചേരാനും അവരെ പോലെ പെരുമാറാനും പഠിപ്പിച്ചു. എൻ്റെ ശവത്തിന്മേൽ കൂടി കയറിയിട്ട് നീ ക്രിസ്തീയ സന്യാസി ആകാൻ പറഞ്ഞാൽ നിങ്ങൾ അവരുടെ ശരീരം ചവിട്ടിമെതിക്കണം എന്ന് അവർ കുട്ടികളെ പഠിപ്പിക്കുമായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ടിപിഎം യുവാ ക്കൾ ആരും എൻടിസി (NTC) ശുശ്രുഷയിൽ ചേരാതിരുന്നതിനാൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. ഈ വർഷവും ആ ശുശ്രൂഷയിൽ ആരും തന്നെ ചേർന്നില്ല.

നിശ്ചിതസമയത്ത്, ദൈവം തൻ്റെ ജനത്തെ രക്ഷിക്കാൻ ജോൺ ഡി വൈക്ലിഫ് എന്ന വ്യക്തിയെ വിളിച്ചു. പോപ്പിനെതിരെയും കത്തോലിക്കാ സഭയ്ക്കെതിരെയും അദ്ദേഹം നിർഭയം പ്രസംഗിച്ചു. അദ്ദേഹത്തിൻ്റെ ഇംഗ്ലണ്ടിൽ വിതരണം ചെയ്ത പ്രസിദ്ധീകരിക്കപ്പെട്ട രചനകളിൽ ഒന്നാകുന്നു – “ക്രിസ്തീയ സന്യാസിക്കെതിരെ (AGAINST THE FRIARS).” 14-ാം നൂറ്റാണ്ടിൽ അദ്ദേഹം എഴുതിയത്, 20-ാം നൂറ്റാണ്ടിലെ ടിപിഎമ്മിന് തികച്ചും ബാധകമാ കുന്നു. ഈ ലേഖനം “ക്രിസ്തീയ സന്യാസിക്കെതിരായ” ചില ലഘുലേഖകളുടെ ഒരു പുനഃ പ്രസിദ്ധീകരണമാണ്. താങ്കൾ മുഖപക്ഷമില്ലാത്ത സത്യസന്ധനായ ഒരു ടിപിഎം ശുശ്രുഷ കനെങ്കിൽ DEJA VU  പോലെയുള്ള എന്തെങ്കിലും അനുഭവപ്പെടും. TPM പുതിയ പേരോടെ പഴയ പാമ്പിൻ്റെ പഴയ തന്ത്രം ആണെന്ന് ജോൺ ഡി വൈക്ലിഫിൻ്റെ കൃതികളിലൂടെ നിങ്ങൾ മനസ്സിലാക്കും.

Against the Friarsൽ നിന്നുള്ള ഉദ്ധരണികൾ

ചുവടെയുള്ള ഓറഞ്ച് നിറത്തിലുള്ള അക്ഷരങ്ങൾ ജോൺ ഡി വൈക്ലിഫിൻ്റെ എഴുത്തു കളിൽ നിന്നും എടുത്തതാകുന്നു (ലളിതമായ വായനയ്ക്ക് പര്യാപ്തമായത്). നിങ്ങൾ വളരെ ആർത്തിയുള്ള വായനക്കാരനാണെങ്കിൽ നിങ്ങൾക്ക് വലിയ ഗ്രന്ഥങ്ങളും പഴയ ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, ഈ ലിങ്ക് വഴി യഥാർത്ഥ സൃഷ്ടി വായിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു (കൃത്യമായ പദങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക).

1. ക്രിസ്തീയ സന്യാസിമാർ (FRIARS) സൗജന്യ സുവിശേഷ പ്രസംഗം തടയുന്നു.

ഒരു പുരോഹിതനായി സ്ഥാനാരോഹണം ചെയ്ത വ്യക്തി ക്രിസ്തുവിനെ പോലെ ജീവിക്കു ന്നത് വിശ്വാസത്യാഗവും ദൈവനിന്ദയുമാണെന്ന് ക്രിസ്തീയ സന്യാസിമാർ പറയുന്നു. ഏതെങ്കിലും ഒരു പുരോഹിതൻ ഒരു സ്ഥലത്തുനിന്നും മറ്റൊരു ദേശത്തേക്ക് സഞ്ചരിച്ച്, യേശുവും അപ്പൊസ്തലന്മാരും വിതച്ച പോലെ വിത്ത്‌ വിതക്കുകയാണെങ്കിൽ അദ്ദേ ഹത്തെ വിശ്വാസത്യാഗിയായി കുറ്റാരോപണം ചെയ്ത് തടവിലാക്കും. ഈ രീതി സ്ഥാപിച്ച് കല്പിച്ചത് യേശു ആയതിനാൽ സ്വതന്ത്രമായും സൗജന്യമായും പ്രസംഗിക്കുന്നത് ശരിയാ കുന്നു. കൊട്ടാരം പോലെയുള്ള അടച്ചിരിക്കുന്ന കെട്ടിടങ്ങളിൽ (സന്യാസിമഠം) ജീവി ക്കാൻ യേശു പ്രസംഗകരോട് കല്പിച്ചില്ല. അതുകൊണ്ട് ക്രിസ്തീയ സന്യാസിമാർ അടച്ച കെട്ടിടങ്ങളും അവരുടെ നാട്യമായ അനുസരണ ജീവി തശൈലിയും ഉപേക്ഷി ക്കണം. ക്രിസ്തു തൻ്റെ എല്ലാ ശിഷ്യന്മാരേയും അപ്പൊസ്തലന്മാരേയും, തുറന്ന ഒരു നല്ല ജീവിതം നയിക്കാനും സൌമ്യതയും നിർഭയവും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തിലൂടെ, ജനങ്ങളോട് സുവിശേഷം അറിയിക്കാനും, കൂറ്റമായ സന്യാസിമഠങ്ങളിലും വിലയേറിയ കൊട്ടാരങ്ങളിലും താമസിക്കാതിരിക്കാനും വിളിച്ചു. ഇത് എതിർ ക്രിസ്തുവിൻ്റെ തുറന്ന ഒരു പ്രവർത്തനമാണെന്ന് തോന്നുന്നു. പുരോഹിതന്മാർ സ്വതന്ത്രമായി സുവിശേഷം പ്രസംഗിക്കാതെ നിയമ നടപടികളുടെ അടിസ്ഥാനത്തിൽ ഒരു വിഡ്ഢിയുടെ (പോപ്പ്) ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നു. അത് യേശുവിൻ്റെ മാതൃകയല്ല. ഒരു അടച്ചിരിക്കുന്ന കെട്ടിടത്തിൽ ജീവിക്കുന്ന ഈ ശുശ്രൂഷ പാപികളായ മനുഷ്യരുടെ പാരമ്പര്യമനുസരിച്ച് ആകുന്നു. (ജോൺ ഡി വൈക്ലിഫ് 14-‍ാ‍ം നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ അധ്യായം 2 ഭാഗം 3).

TPM ശുശ്രുഷകന്മാർ സ്വതന്ത്ര പാസ്റ്റർമാരെ അപലപിക്കുകയും നിരന്തരമായി അവരെ തരംതാഴ്ത്തി കാണിക്കുകയും ചെയ്യുന്നു. സുവിശേഷസന്ദേശം പ്രചരിപ്പിക്കു ന്നതിനു പകരം അവരും ഒരു അടച്ച കെട്ടിടത്തിൽ ജീവിക്കുന്നു. എന്തുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് ക്രിസ്തീയ സന്യാസിമാർ ചെയ്ത അതേ തെറ്റുകൾ ദൈവത്താൽ സ്ഥാപിതമായെന്ന് പറയ പ്പെടുന്ന ഈ സഭ (ടിപിഎം) ആവർത്തിക്കുന്നു?

2. ഒരിക്കൽ അവരുടെ മതം പ്രചരിപ്പിച്ച വ്യക്തി ഒരിക്കലും അത് വിടുകയില്ല.

കൂടാതെ, ഒരു മനുഷ്യൻ അവരുടെ മതത്തോട് (അവരുടെ സംഘടനയോട്) അടുപ്പം പ്രക ടിപ്പിച്ചാൽ അയാൾ ഒരിക്കലും അത് ഉപേക്ഷിക്കുകയില്ലെന്ന് ക്രിസ്തീയ സന്യാസിമാർ പറ യുന്നു… (ജോൺ ഡി വൈക്ലിഫ് 14-‍ാ‍ം നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ അധ്യായം 3 ഭാഗം 3).

ടിപിഎമ്മിനെയും അവരുടെ സംഘടനയെയും വിടുന്നത് പിന്മാറ്റമാണെന്ന് ടിപിഎം ശുശ്രുഷകന്മാർ പറയുന്നു. ഒരു വേലക്കാരൻ സീയോനിൽ നിന്ന് വീഴുമ്പോൾ അവൻ നേരിട്ട് നരകത്തിൻ്റെ ആഴത്തിലേക്കാണ് വീഴുന്നതെന്ന് ടി യു തോമസ് വേലക്കാരുടെ യോഗത്തിൽ പറയുകയുണ്ടായി. ഇത്തരത്തിലുള്ള കൃത്രിമത്വം മനസിലാക്കാൻ ശ്രമി ക്കുന്ന മനസ്സുകൾ ടിപിഎമ്മിൽ വളരെ ദുർല്ലഭമാകുന്നു.

3. ക്രിസ്തീയ സന്യാസിമാരുടെ പാരമ്പര്യങ്ങൾ (TRADITIONS) ക്രിസ്തുവിൻ്റെ കല്പനക ളേക്കാൾ ഇഷ്ട പ്പെടുന്നു.

ദൈവകൽപ്പനകൾ ലംഘിക്കുന്നതിനേക്കാൾ, അവരുടെ സ്വന്തം പാരമ്പര്യങ്ങൾ ലംഘി ക്കുന്നത് വലിയ കുറ്റമാകുന്നു. ഒരു ക്രിസ്തീയ സന്യാസിക്ക് അവരുടെ പാരമ്പര്യങ്ങൾ ലംഘിക്കുമ്പോൾ ദൈവ കല്പനകൾ ലംഘിക്കുന്നതിനേക്കാൾ കൂടുതൽ ശിക്ഷ ലഭി ക്കുന്നു. ഇത് അവർ തങ്ങളുടെ ആരാധന ദൈവത്തേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നു വെന്ന് കാണിക്കുന്നു. ഒരു ക്രിസ്തീയ സന്യാസി ശാരീരിക സ്വഭാവം (യൂണിഫോം) വിട്ടാൽ, അവനെ വിശ്വാസത്യാഗി (പിന്മാറ്റക്കാരൻ) എന്ന് വിളിക്കുന്നു. അയാൾ അവരുടെ നിയമ ങ്ങളെക്കാൾ കൂടുതൽ ദൈവ കാര്യങ്ങൾ ചെയ്താൽ പോലും അവനെ തീവ്രമായി പിന്തുട ർന്ന്, ചിലപ്പോൾ തടവറയിൽ, ചിലപ്പോൾ മരണത്തിൽ കൊണ്ടെത്തിക്കും. അവൻ ദാന ധർമ്മങ്ങൾ വിരോധിക്കുക, ദുരുപദേശം, അഹങ്കാരം, നിഗളം ഇവ ഒക്കെയും പ്രവർത്തി ച്ചാലും യാതൊരു കുഴപ്പവുമില്ലാതെ വെറുതെ വിടാം(ജോൺ ഡി വൈക്ലിഫ് 14-‍ാ‍ം നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ അധ്യായം 7 ഭാഗം 3).

ക്രിസ്തീയ സന്യാസിമാർ അവരുടെ നിയമങ്ങളും പാരമ്പര്യവും അനുസരിക്കാതിരുന്ന വേലക്കാർക്കെതിരെ കുറ്റം ചുമത്തി ശിക്ഷ കൊടുക്കുമായിരുന്നുവെന്ന് വൈക്ലിഫ് പറയുന്നു. തടവറയിൽ ഇട്ട് അവരെ ശിക്ഷിക്കും. ടിപിഎമ്മിലെ നിയമങ്ങളനുസരിച്ച് പെരുമാറാത്ത ടിപിഎം വേലക്കാരനെ സെൻട്രൽ ഫെയ്‌ത്ത്‌ ഹോമിലേക്ക് മാറ്റി ഒരു മുറിയിൽ അടച്ചുപൂട്ടും (ജയിൽ പോലെ). അയാൾക്ക് വിശ്വാസ ഭവനങ്ങളുടെ ചുമതല കൊടുക്കുകയില്ല, കുറച്ചു കാലത്തേക്ക് കുറഞ്ഞ നിലവാരമുള്ള ഭക്ഷണം കൊടുക്കുന്നു. എന്നാൽ ദൈവത്തോട് അനുസരണക്കേടു കാണിച്ചവരെ ദണ്ഡിപ്പിക്കുന്നില്ലെന്ന് വൈക്ലിഫ് പറയുന്നു.

എന്നാൽ, പല പ്രകൃതിവിരുദ്ധഭോഗം പ്രവർത്തിക്കുന്നവരും, അധാർമിക വേലക്കാരും, കൊലപാതകികളും ടിപിഎമ്മിൽ ശിക്ഷിക്കപ്പെടാതിരിക്കുന്നത് നാം കാണുന്നു. മരുന്ന് എടുക്കുന്നവരെയും മുതിർന്ന വേലക്കാരെ അനുസരിക്കാത്തവരെയും ടിപിഎമ്മിൻ്റെ മനുഷ്യനിർമിത നിയമങ്ങൾക്ക് എതിരായവരെയും സെൻട്രൽ ഫെയ്‌ത്ത്‌ ഹോമിലെ ഒരു മുറിയിൽ അടച്ചു ശിക്ഷിക്കുന്നു. ഏതെങ്കിലും ഒരു ക്രിസ്തീയ സന്യാസി തൻ്റെ സ്വഭാവം (യൂണിഫോം) മാറ്റുകയും ഒരു പൗരൻ്റെ സാധാരണ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്താൽ, അവർ അവനെ ഒരു വിശ്വാസത്യാഗിയെന്ന് വിളിക്കുന്നു, അല്ലെങ്കിൽ പിന്മാറ്റത്തിൻ്റെ ആത്മാവ് ഉള്ളവനെന്ന് വിളിക്കുമെന്ന് വൈക്ലിഫ് പറയുന്നു. ഒരു ടിപിഎം വേലക്കാരൻ ടിപിഎം യൂണിഫോം ധരിച്ചു കഴിഞ്ഞാൽ പിന്നീട് സാധാരണ പൗരന്മാരുടെ സാധാരണ യൂണിഫോം ധരിക്കുകയില്ലെന്ന കാര്യം നമുക്ക് അറിയാം. ഒരാൾ അങ്ങനെ ചെയ്താൽ കഴിയുമെങ്കിൽ അയാളെ പുറത്താക്കുകയോ ശിക്ഷിക്കുകയോ ചെയ്യും. എന്നാൽ, കപട ഭക്തി, അധാർമികത, പ്രകൃതിവിരുദ്ധഭോഗം, പക്ഷപാതിത്വം, ദുർന്നടപ്പ് മുതലായവ യ്‌ക്കെതിരായ ഒരു ശിക്ഷയും ഉണ്ടാവില്ല. ചിലപ്പോൾ അവർ അപകീർത്തി ഒളിച്ചുവ യ്ക്കാൻ സ്ഥലമാറ്റം ചെയ്തേക്കാം.

4. കുട്ടികളെ മോഷ്ടിച്ചു അവരുടെ കൂട്ടത്തിലേക്ക് അവരെ വശീകരിക്കുന്നു.

കൂടാതെ, ക്രിസ്തീയ സന്യാസിമാർ ക്രിസ്തുവിൻ്റെ മതത്തിൽ നിന്ന് കുട്ടികളെ അവരുടെ സ്വകാര്യ ക്രമത്തിലേക്ക് അടുപ്പിക്കുന്നു. അവരുടെ കല്പന മറ്റുള്ളവരെക്കാളും അധികം വിശുദ്ധമാണ്, അവർ മറ്റുള്ളവരെക്കാളും ശ്രേഷ്ഠരാണെന്നും അവർ പറയുന്നു. അവരുടെ ക്രമത്തിൽ ഉള്ളവർ ഒരിക്കലും നരകത്തിൽ പോകത്തില്ലെന്ന് അവർ പറയുന്നു, അവർ ക്രിസ്തുവിനോടൊപ്പം മറ്റുള്ളവരെ ന്യായവിധി ദിവസത്തിൽ ന്യായം വിധിക്കുമെന്നും പറയുന്നു: അങ്ങനെ പറഞ്ഞ്, ദൈവ കല്പന അനുസരിച്ചു മാതാപിതാക്കളെ സംര ക്ഷിക്കേണ്ട കുട്ടികളെ മാതാപിതാക്കളിൽ നിന്നും അവർ മോഷ്ടിക്കുന്നു. പരീശ ന്മാർ ക്രിസ്തുവാൽ ശപിക്കപ്പെട്ടതുപോലെ അവരും ദൈവത്താൽ ശപിക്കപ്പെട്ടവരായിരി ക്കണം. അവരെപ്പറ്റി യേശു ഇപ്രകാരം പറയുന്നു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരു ത്തനെ മതത്തിൽ ചേർ ക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു;” ദൈവ നിയമ പ്രകാരം കാളയെയോ പശുവി നെയോ മോഷ്ടിക്കുന്നവൻ ശപിക്കപ്പെട്ടവനാകുന്നു, അപ്പോൾ കുട്ടി കളെ മോഷ്ടിക്കുന്ന വർ എത്രയധികം ശപിക്കപ്പെട്ടവനാകുന്നു. 

ശുശ്രുഷയുടെ പേരിൽ മാതാപിതാക്കളിൽ നിന്നും കുട്ടികളെ മോഷ്ടിക്കുന്ന ടിപിഎ മ്മിൻ്റെ നിർലജ്ജാകരമായ പ്രവൃത്തി ഞങ്ങൾ എത്രയോ പ്രാവശ്യം വിമർശിച്ചിരുന്നു. സാരമില്ലാത്ത വസ്തുക്കൾ മോഷ്ടിക്കുന്നത് ദൈവനിയമത്താൽ ശിക്ഷാർഹമാണെങ്കിൽ, മാതാപിതാക്കളിൽ നിന്നും കുട്ടികളെ മോഷ്ടിക്കുന്നത് കഠിനമായ ശിക്ഷാർഹമാണ്. മാതാപിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉള്ളുവെങ്കിൽ, വാർദ്ധക്യത്തിൽ അവരെ സേവി ക്കേണ്ടതിനു പകരം സെൻറ്റെർ പാസ്റ്ററിനെയും (അപ്പച്ചൻ), അമ്മച്ചിയെയും സേവിക്കു ന്നതിന് അവനെ മോഷ്ടിക്കുന്നത് ക്രൂരമായ പ്രവൃത്തിയാകുന്നു. പുരോഗമനാത്മക സമൂ ഹങ്ങളായി നാം കരുതുന്ന പാശ്ചാത്യ രാജ്യങ്ങളിൽപ്പോലും ഇത് കാണുന്നു. അത്തരം ഒരു സാക്ഷി വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

5. സഭ കെട്ടിടങ്ങളും വിലയേറിയ സന്യാസിമഠങ്ങളും.

കൂടാതെ, ക്രിസ്തീയ സന്യാസിമാർ ധാരാളം വലിയ പള്ളികൾ നിർമ്മിക്കുകയും കൊട്ടാരം പോലെയുള്ള വിലയേറിയ വീടുകളും സന്യാസിമഠങ്ങളും നിർമ്മിക്കുകയും ചെയ്തു. അത്തരം കെട്ടിടങ്ങൾ യാതൊരു വിധത്തിലും ആവശ്യമില്ല. വിശുദ്ധ പൗലോസിൻ്റെ പഠി പ്പിക്കലുകൾക്ക് വിപരീതമായി, അങ്ങനെ അവർ തങ്ങളുടെ പ്രവർത്തനങ്ങളാൽ മനുഷ്യ ർക്ക് പാരമ്പര്യവും താമസസ്ഥലവും ഉണ്ടായിരിക്കണമെന്ന് പഠിപ്പിക്കുന്നു. സാധാരണ പള്ളികളിലെ അൾത്താരയിൽ മഴയത്ത്‌ ഭയങ്കരമായി ചോരുമ്പോൾ, അന്ധരായ ജനങ്ങൾ സ്വതന്ത്ര പ്രസംഗകരുടെ തകർന്ന ചെറിയ സഭകൾക്ക് കൊടുക്കാതെ ക്രിസ്തീയ സന്യാസി മാരുടെ വലിയ കൊട്ടാരങ്ങൾക്ക് സംഭാവന നൽകും. ഈ വലിയ സഭകളിൽ ദൈവം സൌജന്യമായി സേവിക്കുന്നുവെന്ന് ആളുകൾ പറയുകയാണെങ്കിൽ, ഈ വലിയ വീടു കൾ ആളുകളെ വിശുദ്ധീകരിക്കില്ലെന്ന് ഞാൻ പറയും. സ്വർഗ്ഗത്തിൽ ഇത്ര മനോഹരമാ യിരുന്ന ലൂസിഫർ പരാജയപ്പെട്ടു, കൂടാതെ ആദം പറുദീസയിൽ പരാജയപ്പെട്ടു. “ഒരി ക്കൽ പ്രാർത്ഥനാലയം ആയിരുന്ന യെരൂശലേമിലെ വലിയ മന്ദിരം കള്ളന്മാരുടെ ഗുഹ യായിത്തീർന്നുവെന്ന്” യേശു പറഞ്ഞു. എന്നാൽ, ഇയ്യോബ് ദൈവത്തെ പൂർണ മായി പൊടിയിലിരുന്നു സേവിച്ചു. ക്രിസ്തു പർവ്വതങ്ങളിലും മരുഭൂമികളിലും പ്രാർത്ഥിച്ചു. ആകയാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും വലിയ പള്ളികളോ സന്യാസിമഠ ങ്ങളോ നിർമ്മിക്കാതെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സുവി ശേഷം പ്രസംഗിച്ചുകൊണ്ട്, വലിയ കെട്ടിടങ്ങൾക്കുവേണ്ടി പണം പാഴാക്കാതെ ദരിദ്രർക്കു തങ്ങളുടെ ദാനധർമ്മങ്ങൾ ചെയ്യുന്നതിനും ഉപദേശിച്ചു. ആത്മാ വിലും സത്യത്തിലും പ്രാർത്ഥിപ്പാൻ ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചു(ജോൺ ഡി വൈക്ലിഫ് 14-‍ാ‍ം നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ, 2-‍ാ‍ം അധ്യായം 3-‍ാ‍ം ഭാഗം).

അവരുടെ വാക്കുകൾ ദൈവാത്മാവിനാൽ നിറഞ്ഞുനിൽക്കുന്നു എന്ന് തോന്നും. ടിപി എമ്മിൻ്റെ വിലയേറിയ കെട്ടിടങ്ങളുടെ മികച്ച ശൃംഖല സങ്കൽപ്പിക്കുക. കൺവെൻ ഷൻ സമയത്ത്‌ നാലു ദിവസം മാത്രം ഉപയോഗിക്കുന്ന കൺവെൻഷൻ ഗ്രൌണ്ടുകൾ വാങ്ങാനും നിർമ്മിക്കാനും ദശലക്ഷക്കണക്കിന് കോടിക്കണക്കിന് രൂപ അവർ ചെല വിടുന്നു. അവർ ഈ ലോകത്തിലുള്ളവരല്ലെന്ന് പറയുകയും, മറിച്ച് ദൈവ നാമത്തിൽ ദേശവും സുസ്ഥിരമായ ഭവനവും ആസ്വദിക്കുന്നവരുമാകുന്നു. ചെറിയ ഗ്രാമങ്ങളിൽ താമസിച്ച് ഭൂമിയിലെ വിദൂര പ്രദേശങ്ങളിൽ സുവിശേഷം അറിയിക്കുന്ന പാവപ്പെട്ട പ്രസംഗികർക്ക് കൊടുക്കേണ്ടതിന് പകരം അന്ധരായ വിശ്വാസികൾ ഈ കപടഭക്തി ക്കാർക്ക് ലോറിക്കണക്കിന് പണം കൊടുക്കുന്നു.

6. അവരുടെ യൂണിഫോമിനോട് ശക്തമായി അവർ വിവാഹിതരായിരിക്കുന്നു.

ക്രിസ്തീയ സന്യാസിമാർ അവരുടെ യൂണിഫോമിനോട് കൂടുതൽ ശക്തമായി വിവാഹം ചെയ്തിരിക്കുന്നു … ദൈവത്തിൻ്റെ കല്പനപ്രകാരം ഭർത്താവ് ഭാര്യയോടൊപ്പം ഉള്ളതി നേക്കാൾ അധികം. കാലക്രമേണ ഭർത്താവ് നിയമനുസരമായി ഭാര്യയിൽ നിന്നും അകലാം, അല്ലെങ്കിൽ അവരുടെ ജീവിതകാലം മുഴുവൻ അവരുടെ പൊതു സമ്മത പ്രകാരമം വേർപിരിയാം (ഉപേക്ഷിക്കുക); മറിച്ച്, ഒരു മണിക്കൂറിൽ കൂടുതൽ ക്രിസ്തീയ സന്യാസിമാർ, അവർ കൂടുതൽ ദൈവത്തെ സ്നേഹിച്ചാലും, കൂടുതൽ സേവിച്ചാലും ക്രിസ്ത്യാനികൾക്ക് കൂടുതൽ പ്രയോജനം ആയിരുന്നാലും അവരുടെ യൂണിഫോം ഊരി വെച്ചാൽ അവർ വിശ്വാസത്യാഗികൾ (പിന്മാറ്റക്കാർ) ആകും. ക്രിസ്തുവോ അപ്പൊസ്തല ന്മാരോ തങ്ങളുടെ വസ്ത്രത്തിന് കൊടുത്തതിനെക്കാൾ അധികം പ്രാധാന്യം അവർ തങ്ങളുടെ ചീഞ്ഞ യൂണിഫോമിന് കൊടുക്കുന്നു.

7. അവരുടെ അഭേദ്യമായ ചടങ്ങുകളുടെ അനിവാര്യകതയും ആവശ്യകതയും.

ക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ സ്വാതന്ത്ര്യവുമായി പഴയനിയമത്തിൻ്റെ ആചാരങ്ങൾ പ്രമാണിക്കുന്ന യഹൂദന്മാരെക്കാളും ക്രിസ്തീയ സന്യാസിമാർ കൂടുതൽ മോശമാണ്. ദൈവം കുറച്ചുകാലത്തേക്ക് യെഹൂദന്മാർക്ക് കൊടുത്ത നിയമങ്ങൾ അനുഷ്ഠിക്കുന്നു, എന്നാൽ ഫ്രൈയറുകൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നു … പഴയനിയമ നിയമങ്ങൾ ക്രിസ്തുവിൻ്റെ വരവും വികാരവുമാകുന്നു, അവ സുവിശേഷത്തിലേക്ക് ജനങ്ങളെ നയി ക്കുന്നു, എന്നാൽ ഫ്രൈയറുകളുടെ പുതിയ നിയമങ്ങൾ അത്തരത്തിലല്ല. സുവിശേഷ ത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ദൈവം നല്ല നിയമങ്ങൾ കൊടുത്തു, എന്നാൽ ദൈവനിയ മത്തിനുവേണ്ടിയല്ലാതെ, സുവിശേഷം മോചിപ്പിക്കപ്പെടാതിരിക്കേണ്ടതിന് ദുഷ്പ്രവൃ ത്തിക്കാരായ പാപികളായ മനുഷ്യർ, ലൗകീകമായി അത് നിർത്തി.

മോശെയുടെ നിയമങ്ങൾ പാലിക്കുന്നതിനുവേണ്ടി പൌലോസിനോട് ശഠിക്കുകകയും യുദ്ധം ചെയ്യുകയും ചെയ്ത യെഹൂദന്മാരെക്കാൾ, ‘ക്രിസ്തീയ സന്യാസിമാർ’ കൂടുതൽ ക്രൂരരാണെന്ന് ജോൺ വൈക്ലിഫ് പറയുന്നു. ക്രിസ്തുവിൻ്റെ മരണം അവരെ ന്യായപ്രമാ ണത്തിൻ്റെ ബന്ധനത്തിൽ നിന്നും സ്വതന്ത്രരാക്കിയെങ്കിലും അവർ തങ്ങളെ തന്നെ ദൈവം കൊടുത്ത ന്യായപ്രമാണത്തിന് കീഴ്പ്പെടുത്തിയിരിക്കുന്നു, എന്നാൽ ക്രിസ്തീയ സന്യാസിമാർ തങ്ങളെ മനുഷ്യനിർമ്മിത ചട്ടങ്ങൾക്ക് കീഴ്പ്പെടുത്തിയിരിക്കുന്നു. പഴയ നിയമ നിയമങ്ങൾ നമ്മളെ ക്രിസ്തുവിലേക്ക് നയിക്കുന്ന കാര്യങ്ങളും ട്യൂട്ടറുമാകുന്നു , എന്നാൽ ഫ്രൈയറുകളുടെ നിയമങ്ങൾ നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്നില്ല. പഴയനിയമ നിയമങ്ങൾ എടുത്തു മാറ്റേണ്ടതാണെങ്കിൽ, മനുഷ്യനിർമ്മിത നിയമങ്ങൾ എത്രയധികം മാറ്റേണ്ടിയിരിക്കുന്നു! അതുപോലെ ടിപിഎമ്മിൽ അനേകം വ്യർഥമായ ചടങ്ങുകളും പാരമ്പര്യ ങ്ങളും ഉണ്ട്. ശവസംസ്കാര നിയമങ്ങൾ, വിവാഹ ചട്ടങ്ങൾ, മീറ്റിംഗ് നിയമങ്ങൾ തുടങ്ങിയവ. ചില മാതൃകകൾ താഴെ കൊടുക്കുന്നു.

  • ഒരു സഹോദരി വലിയ സഹോദരിയുടെ അനുമതിയോടേ പാചകം ചെയ്യാവു.
  • വിവാഹ ക്ഷണ കാർഡ് വെളുത്തതായിരിക്കണം.
  • വിവാഹ പന്തലിൽ പുഷ്പങ്ങൾ ഉണ്ടാകരുത്.
  • മണവാളൻ വെളുത്ത ഷർട്ടും പാൻറ്റും ധരിക്കണം. പുറങ്കുപ്പായം (BLAZER) അനുവ ദനീയമല്ല.
  • വിവാഹാനന്തരം മണവാളനും മണവാട്ടിക്കും ഒരു കപ്പ് പാൽ കൊടുക്കുന്നു.
  • ഉത്തമഗീതത്തിൽ നിന്നും ഒരു പുതിയ ശുശ്രുഷകൻ പ്രസംഗിക്കാൻ പാടില്ല.
  • ചെറിയ സഹോദരി ചെറിയ സഹോദരൻ്റെ വസ്ത്രം അലക്കാൻ പാടില്ല, അലക്കി യാൽ അവളെ വ്യഭിചാരത്തിൻ്റെ ആത്മാവ് പിടികൂടും.
  • ശുശ്രൂഷയിൽ ഏർപ്പെടുന്ന പുതിയ സഹോദരനോ സഹോദരിക്കോ വിവാഹ സമ്മേ ളനത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. അപ്പോൾ വിവാഹം കഴിക്കാനുള്ള ആശ അവരുടെ ഹൃദയത്തിൽ പ്രവേശിക്കും.
  • വിശ്വാസികളുടെ സാധാരണ പായകൾ കൂടാതെ, അപ്പച്ചനും അമ്മച്ചിക്കും വെളുത്ത ഒരു ബെഡ് ഷീറ്റ് ഉണ്ടായിരിക്കണം.

ടിപിഎമ്മിൻ്റെ പ്രസിദ്ധീകരിക്കാത്ത ചില നിയമങ്ങൾ ഇവയാകുന്നു. ഈ നിയമങ്ങൾ പരി ശോധിക്കുന്നതിനെ അന്ധന്മാരായ ഭക്തന്മാർ അവഗണിക്കുന്നു (അവരെ അന്ധരാക്കുന്ന ആത്മാവ് ഏതെന്ന് എനിക്കറിയത്തില്ല). ഒപ്പം ടിപിഎമ്മിൻ്റെ വിപണന ചട്ടങ്ങളായ ഫാഷ നുള്ള വസ്ത്രങ്ങൾ ധരിക്കരുത് മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ടിപിഎം നിയമങ്ങൾ വിശുദ്ധിയാണെന്ന് അവർ കരുതുന്നു. ദൈവം നൽകിയ പഴയനി യമ ന്യായപ്രമാണങ്ങൾ യേശുവിൻ്റെ മരണത്താൽ ഇല്ലാതാക്കപ്പെട്ടെങ്കിൽ ഈ മനുഷ്യ നിർമ്മിത നിയമങ്ങൾ എത്രത്തോളം നിഷിദ്ധം ആക്കണം?

ഉപസംഹാരം

ഇത് വെറും താരതമ്യമാണെന്നാണ് ചിലർ കരുതുന്നത്, താരതമ്യം എളുപ്പമാണെന്നും അവർ പറയുന്നു. എന്നാൽ ഈ സഭ കത്തോലിക്കാ മതത്തിൽ നിന്നും പരീശന്മാരുടെ നിയമവ്യവസ്ഥയിൽ നിന്നും ഇത്രയധികം കടമെടുത്തിരിക്കുമ്പോൾ ഈ സഭ ദൈവ ത്താൽ സ്ഥാപിതമായ സഭയാണെന്ന്‌ എങ്ങനെ ഈ ഭൂമിയിൽ ചിന്തിക്കുവാൻ കഴിയും? ടിപിഎം ഒരു പുതിയ സ്ഥലത്ത് ഒരു പുതിയ തലമുറയ്ക്കായി പുതിയ രൂപത്തിൽ പഴയ പാമ്പിൻ്റെ പഴഞ്ചൻ തന്ത്രം ആണെന്നതിൽ യാതൊരു സംശയവുമില്ല. നമുക്ക് അറിയാ വുന്ന മറ്റേതൊരു സംഘടനയെക്കാളും ഇത് വിദഗ്ധമായ വഞ്ചനയാകുന്നു.

ജോൺ ഡി വൈക്ലിഫിൻ്റെ എഴുത്തുകളുടെ പ്രസിദ്ധീകരണത്തിന് നൂറ്റാണ്ടുകൾക്കു ശേഷവും ടിപിഎമ്മിനൊപ്പം അസംഖ്യം ഈ പറയപ്പെടുന്ന ക്രിസ്ത്യാനികൾ തുടരുന്നു. ഒരിക്കലും ദൈവം ഒരു ദർശനത്തിൽ അവരോട് കത്തോലിക്കാ മതത്തിൽ നിന്ന് പുറത്തു വരാൻ പറഞ്ഞിട്ടില്ല. ദൈവം ബൈബിളും താൻ ഉയർത്തിയ ജനങ്ങളെയും തൻ്റെ ജനത്തെ രക്ഷിക്കുവാൻ ഉപയോഗപ്പെടുത്തി. അവൻ ഒരു ദർശനത്തിൽ വെളിപ്പെട്ട് നിങ്ങളോട് “പുറത്തു വരുക” എന്ന് തുറന്ന് പറയുമെന്ന് ചിന്തിക്കരുത്. ദൈവത്തിന് അങ്ങനെ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. പുറത്തു വരാനായി നിങ്ങളെ വിളിക്കുന്ന ഒരു വെളിപ്പാടിനായോ ദർശനത്തിനായോ കാത്തിരുന്നുകൊണ്ട് ടിപിഎ മ്മിൽ തുടരുന്നത് ഭയങ്കര തെറ്റാകുന്നു. വൈകാരികമായ ക്രിസ്തീയതയിൽ നിന്ന് അകന്നു നിൽക്കുക, ബെരോവക്കാരെപോലെ ആയിരിക്കുക! നിങ്ങളുടെ കണ്ണിൽനിന്നു ചെതു മ്പൽ തെറിച്ചുപോകാൻ ദൈവം സഹായിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *