അവരുടെ ത്യാഗപരമായ ജീവിതം കാരണം ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാ ർക്ക് ദൈവവചനത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു എന്ന് ടിപിഎം പഠിപ്പി ക്കുന്നു. അഹശ്വേരോശ് രാജാവിനുവേണ്ടി എസ്ഥേറിനെ ഒരുക്കാൻ ഷണ്ഡന് മാത്രമേ കഴിഞ്ഞുള്ളുവെന്ന് അവരുടെ വ്യാഖ്യാനം പറയുന്നു. അതുകൊണ്ട് യേശുവിൻ്റെ രണ്ടാ മത്തെ വരവിനായി സഭയെ ഒരുക്കുവാൻ അവിവാഹിതരായ ശുശ്രൂഷകന്മാർക്ക് മാത്രം സാധിക്കും. വോയ്സ് ഓഫ് പെന്തക്കോസ്ത് (1967) മാസികയിൽ എ സി തോമസിൻ്റെ വാക്കു കൾ ഞങ്ങളുടെ കൈവശമുണ്ട്. ” ... … അവരുടെ എല്ലാം ത്യജിക്കണമെന്ന് വേലക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു … അത്തരം ആളുകൾ സഭയെ നയിക്കുമ്പോഴാണ് … ” പോൾ രാമൻകുട്ടിയുടെ ജീവചരിത്രത്തിൽ അവർ എഴുതുന്നു “പാസ്റ്റർ പോൾക്ക് … യേശുവിൻ്റെ മണവാട്ടി സഭയെ ഒരുക്കുന്നതിനുള്ള ദൈവിക വെളിപ്പെടുത്തലുകളും ഉപദേശങ്ങളും ലഭിച്ചു. ദൈവം അദ്ദേഹത്തോട് സംസാരിച്ചു… തൻ്റെ ദാസ ന്മാർ നയിക്കേണ്ട പ്രതിഷ്ഠയെ പറ്റി ദൈവം അദ്ദേഹത്തോട് പറഞ്ഞു. ലൂക്കോസ് 14: 26,33 അനുസരിച്ച്, തൻ്റെ ദാസന്മാർ തങ്ങളെത്തന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിത മാണെന്ന് ദൈവം അദ്ദേഹത്തിന് വ്യക്തമാക്കിക്കൊടുത്തു.” ചുരുക്കത്തിൽ, തങ്ങളുടെ പ്രതിഷ്ഠ മൂലം സഭയെ ഒരുക്കാനുള്ള വെളിപ്പാട് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു വെന്ന് TPM ഊന്നി പറയുന്നു. താഴെ കൊടുത്തിരിക്കുന്ന ഒരു ഉദാഹരണം ശ്രദ്ധിക്കുക.
അവർ ഉപയോഗിക്കുന്ന ലൂക്കോസ് 14 നെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനം ഞങ്ങൾ ഇതി നകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ലേഖനത്തിൽ, ഒരു ശുശ്രുഷകന് വേണ്ട യോഗ്യതകൾ പരിശോധിക്കാം. ദാനിയേൽ പറയുന്നു, “എനിക്കോ ജീവനോടിരിക്കുന്ന യാതൊരു ത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ട് അറിയേണ്ട തിനും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്. (ദാനിയേൽ 2:30).” യോസേഫ് സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തെ പറ്റി പറഞ്ഞു, “ഞാനല്ല… (ഉല്പ. 41:16).” പത്രോസ് പറഞ്ഞു, “യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്ത്? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്ന പോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്ത്? (അപ്പൊ.പ്രവ.3:12).” ദൈവം യോഗ്യതകൾ കാരണം രഹസ്യ ങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് ബൈബിളിലെ കഥാപാത്രങ്ങൾ വ്യക്തമാക്കുന്നു. മനു ഷ്യപുത്രന്മാരുടെ ഇടയിൽ പ്രവർത്തിക്കുന്നത് കൈയിലിരിക്കുന്ന പാത്രത്തിൻ്റെ ഗുണമല്ല എന്ന് അവർ പറയുന്നു.
സ്വയം നേടിയ നേട്ടങ്ങൾക്ക് ജനങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതി നായി ബൈബിളിലെ കഥാപാത്രങ്ങളുടെ കുറവുകൾ തിരുവെഴുത്തുകൾ മനഃപൂർവം വ്യക്തമാക്കുന്നു. യോനാ ദൈവത്തെ അനുസരിക്കാൻ വിസമ്മതിച്ച് ഓടി. എങ്കിലും, നശി പ്പിക്കപ്പെടാതെ നിനെവേയെ രക്ഷിക്കാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. ശിംശോൻ തൻ്റെ പ്രതിഷ്ഠ ഉടച്ചു ചത്ത മൃഗത്തെ തൊട്ടുകൊണ്ട് മലിനമായ ഭക്ഷണം കഴിച്ചു മോശ യുടെ കല്പനകൾ മലിനപ്പെടുത്തി. എന്നിരുന്നാലും, ഫെലിസ്ത്യരുടെ കൈകളിൽനിന്ന് ജനങ്ങളെ വിടുവിക്കാൻ ദൈവത്തിൻ്റെ വലിയ അഭിഷേകം അദ്ദേഹത്തിൻ്റെ മേൽ വന്നു. മോശ പാറയെ രണ്ടു പ്രാവശ്യം അടിച്ചു. ഒരു പ്രാവശ്യം മാത്രം അടിക്കാൻ ദൈവം അദ്ദേ ഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോപിഷ്ടനായ മോശ രണ്ടു പ്രാവശ്യം അടിച്ചു. എന്നിട്ടും പാറയിൽ നിന്നു വെള്ളം പുറപ്പെട്ടു. എന്തുകൊണ്ട്? കാരണം, ദൈവം, ജനങ്ങ ളുടെ ആവശ്യത്തിൽ കൂടുതൽ ആശങ്കാകുലനാകുന്നു. മോശയുടെ അനുസരണക്കേട് തൻ്റെ അത്ഭുതങ്ങൾക്കായി ദൈവം നോക്കിയില്ല. നഷ്ടപ്പെട്ട ജനങ്ങളോടുള്ള ദൈവസ്നേ ഹത്തിന് മാനുഷിക യോഗ്യതകൾ പരിമിതിയല്ല. അപ്പൊസ്തലനായ പൗലോസ് എഴുതുന്നു, “ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിൻ്റെ വിശ്വസ്ത തെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. (റോമർ 3:3).”
നിങ്ങൾക്ക് അറിയാവുന്ന പ്രശസ്തമായ ഒരു സന്ദേശം ഉണ്ട്. “അബ്രഹാം വയസ്സനായിരുന്നു; യാക്കോബ് വഞ്ചകനായിരുന്നു; മോശെ ഒരു കൊലപാതകനായിരുന്നു. ഗിദെയോൻ ദരി ദ്രനായിരുന്നു; ശിംശോൻ അനുസരണക്കേടു കാണിച്ചു; രാഹാബ് ഒരു വേശ്യയായിരുന്നു; ദാവീദിന് ഒരു ബന്ധമുണ്ടായിരുന്നു. ഏലിയാവ് സ്വാര്‍ത്ഥനാശകനായിരുന്നു; യിരെമ്യാവ് വിഷാദനായിരുന്നു. യോനാ വൈമനസ്യമുള്ളവനായിരുന്നു; പത്രൊസ് ക്ഷിപ്രകോപിയാ യിരുന്നു; ലാസർ മരിച്ചിരുന്നു; ശമര്യസ്ത്രീ അസന്മാർഗ്ഗിയായിരുന്നു; സക്കായി ചുങ്കക്കാ രനായിരുന്നു. തോമസ് സംശയാലുവായിരുന്നു. പൗലോസ് സഭയെ പീഡിപ്പിച്ചവൻ ആയി രുന്നു. എന്നിട്ടും അവരെ എല്ലാവരേയും ദൈവം ഉപയോഗിച്ചു. അതിനാൽ ദൈവത്തിന് ഉപയോഗിക്കാനായി ബൈബിൾ കഥാപാത്രങ്ങളുടെ യോഗ്യതകൾക്ക് യാതൊരു പ്രാധാ ന്യവും ബൈബിളിനകത്ത് ഇല്ല. മറ്റുള്ളവർക്ക് അവരുടെ ഗുണനിലവാരം ഇല്ലെന്നു നിനച്ച് അവർ ആരെയും മോശമായി കണ്ടിരുന്നില്ല. മറ്റുള്ളവർ തങ്ങളുടെ നിലവാരത്തിൽ ഉള്ള വരല്ലെന്ന് അവർ ഒരിക്കലും പറഞ്ഞില്ല. ശുശ്രുഷക്ക് ബ്രഹ്മചര്യം ആവശ്യമാണെന്ന എല്ലാ അവകാശവാദങ്ങളും ടിപിഎമ്മിൻ്റെ ഒത്തുചേർക്കലാകുന്നു.
TPM അവകാശപ്പെടുന്നതുപോലെ പഴയനിയമ ശുശ്രുഷയും പുതിയനിയമ ശുശ്രൂഷയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ദൈവം പഴയനിയമ വിശ്വാസികളും പുതിയ നിയമ വിശ്വാസികളും തമ്മിൽ വേർതിരിക്കുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാ വരും ആദാമിൽ നിന്നു ജനിച്ച പാപികളാകുന്നു, എല്ലാവരുടെയും രക്ഷയ്ക്കായി ഒരേ യൊരു വഴി മാത്രമേയുള്ളൂ – അത് യേശുവിൻ്റെ രക്തം അവരെ ശുദ്ധീകരിക്കുന്നു. അവർ രക്ഷകനെ ഭാവിയിലേയ്ക്ക് നോക്കി, രക്ഷിതാവിനായി നമ്മൾ മുൻകാലങ്ങളിലേക്ക് നോക്കുന്നു. മുഴുവൻ മനുഷ്യരാശിയുടെയും ഒരു പ്രത്യാശ എന്ന നിലയിൽ അദ്ദേഹം നടുവിൽ നില്കുന്നു.
തിരുവെഴുത്തുകളുടെ താഴെ പറയുന്ന വളച്ചൊടിയ്ക്കലിൽ ടിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. |
---|
ലൂക്കോസ് 14:26 : മാതാപിതാക്കൾ, ഭാര്യ, വീട് ഉപേക്ഷിക്കുക (സത്യത്തിനായി ഇവിടെ പരിശോധിക്കുക) (ഇത് ടിപിഎമ്മിനെക്കുറിച്ചല്ല യേശുവിനെ കുറിച്ചാകുന്നു പറയുന്നത്. യേശു ഈ മഹ ത്വം സ്വതവേ എടുത്തില്ല, ദൈവം യേശുവിനെ മഹാപുരോഹിതനാക്കി. ഈ ടിപിഎം നാർസി സിസ്റ്റുകൾ എല്ലായ്പോഴും തിരുവെഴുത്തുകളുടെ നിവൃത്തിയായി യേശു വിനെ കാണേണ്ടതിനു പകരം തങ്ങളെത്തന്നെ തിരുവെഴുത്തുകളുടെ നിവൃത്തി യായി കാണുന്നു.) എബ്രായർ 7 : മൽക്കീസേദെക്ക് – മാതാപിതാക്കൾ ഇല്ല, വംശപാരമ്പര്യമില്ല, ആരംഭ ദിവസങ്ങളില്ല … എബ്രായ എഴുത്തുകാരൻ തൻ്റെ സ്വന്തം അപ്പോസ്തലിക യോഗ്യതയെ ക്കുറിച്ചല്ല മറിച്ച് യേശു വിനെക്കുറിച്ച് സംസാരിക്കുന്നു. രണ്ടാമതായി, അദ്ദേഹം മഹാപുരോഹിതനെ ക്കുറിച്ച് സംസാരിക്കുന്നു. യേശു നമ്മുടെ മഹാപുരോഹിതനാകുന്നു (പ്രധാന പുരോ ഹിതൻ). ഒരു സമയത്ത് ഒരു മഹാപുരോഹിതൻ മാത്രമേ സാധ്യമാകു. ഇപ്പോഴും ആ സ്ഥാനത്ത് യേശു ഉണ്ട്. നമുക്ക് മറ്റൊരു മഹാപുരോഹിതൻ്റെ ആവശ്യമില്ല. ടിപിഎ മ്മിൽ 100 ചീഫ് പാസ്റ്റർമാരുണ്ടോ? അങ്ങനെയല്ലെങ്കിൽ പല മഹാപുരോഹിതന്മാർ ഉണ്ടാകാൻ കഴിയുമോ? അതിനുപുറമേ, അവർ പിതാവിനേയും മാതാവിനെയും ശ്രദ്ധയിൽ പെടുത്തുകയില്ല. എന്നാൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും അവർ വിട്ടുകളയുന്നു. ടിപിഎമ്മിന് ആരംഭിച്ച ദിവസമില്ലേ? യേശുവിന് വംശാവലിയും സ്വർഗ്ഗത്തിൽ പിതാവും ഉള്ളതിനാൽ മൽക്കീസേദെക്ക് യേശു അല്ല പരിശുദ്ധാത്മാ വാണെന്ന് അവർ പറയുന്നു. മറിച്ച് അവരെ കുറിച്ച് ആക്കുമ്പോൾ, മൽക്കീസേദെക്ക് യേശുവല്ലെന്ന് സ്ഥാപിക്കാൻ അവർ ഉപയോഗിച്ച വംശാവലിയും മാതാപിതാ ഭാഗവും അവർ തള്ളിപ്പറയും. അവരുടെ വംശാവലി വിശദീകരണം പോലും തെറ്റാകുന്നു. യേശുവിന് സന്താനങ്ങളില്ലെന്ന് വാക്യം പറയുമ്പോൾ, ഈ വെള്ള വസ്ത്ര ധാരികൾ യേശുവിൻ്റെ സന്തതി പരമ്പരയായി എന്തുകൊണ്ട് അവകാശവാദം മുഴക്കുന്നു? |
യഥാർത്ഥ അപ്പൊസ്തലന്മാരുടെ യോഗ്യതകൾ (പത്രോസും പൗലോസും)
യേശുവിൻ്റെ അപ്പോസ്തലന്മാർ വെറും സാധാരണ മനുഷ്യരെക്കാൾ വ്യത്യസ്തരല്ലെന്ന് വെളിപ്പെടുത്തുന്ന ചില വേദഭാഗങ്ങൾ നമ്മുക്ക് നോക്കാം. (സാധാരണ വിശ്വാസികളിൽ നിന്ന് വേർതിരിഞ്ഞ് വിവാഹം കഴിക്കാതിരിക്കുന്നത് അസാധാരണമായ യോഗ്യതയായി കണക്കാക്കുമെന്ന് അവകാശപ്പെടുന്ന ടിപിഎം വേലക്കാരിൽ നിന്ന് വ്യത്യസ്തമായി).
അപ്പൊ.പ്രവ.10:25-26, “പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവൻ്റെ കാൽക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനു ഷ്യനത്രെ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു.”
അപ്പൊ.പ്രവ.10:25-26, “പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപ ത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നില വിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നു പേർവിളിച്ചു. പട്ടണത്തിൻ്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാ രത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിൻ്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോട് സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാ ശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തി ങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.”
ശുശ്രുഷകന്മാരുടെ യോഗ്യത മനുഷ്യരെ ഉപയോഗിക്കാൻ വേണ്ടി ദൈവത്തിന് ഒരു ആവശ്യമേയല്ല. ദൈവത്തിൻ്റെ സാന്നിദ്ധ്യത്തിൽ മനുഷ്യൻ ആത്മപ്രശംസ ചെയ്യാതിരി ക്കാൻ ദൈവം തകർന്നവരെയും ബലഹീനരെയും പുറന്തള്ളപ്പെട്ടവരെയും ഉപയോഗി ക്കുന്നതാണ് ബൈബിൾ വിധം. എല്ലാ പുറത്തള്ളപ്പെട്ടവരും നികൃഷ്ടരും ദൈവ കരങ്ങ ളിൽ ഒരു വലിയ പാത്രം ആക്കണമെന്ന നിയമമില്ലെന്നത് ശ്രദ്ധിക്കേണ്ടതാകുന്നു. അതി നാൽ, “യാക്കോബ് വഞ്ചകനായിരുന്നു, അബ്രഹാം വയസ്സനായിരുന്നു അതുപോലെതന്നെ നിങ്ങളെയും ദൈവം ഉപയോഗിക്കും” എന്ന് നിങ്ങൾ പറയുമ്പോൾ വൈകാരികത ഒഴി വാക്കുക. ദൈവേഷ്ടം അനുസരിച്ച് പരിശുദ്ധാത്മാവ് അത് കൊടുക്കുന്നു (I കൊരി. 12:11). ദൈവം ആഗ്രഹിക്കുന്നവരെ ഉപയോഗിക്കാൻ അധികാരമുള്ള പരമാധികാരിയാകുന്നു. ശുശ്രൂഷയ്ക്കായി ഉപയോഗപ്പെടുന്നതിനേക്കാൾ ജനങ്ങളുടെ രക്ഷയാണ് പ്രാധാന്യം.
ഉപസംഹാരം
സഭയെ ഒരുക്കുന്നതിന് ദൈവത്തിൽ നിന്നും വെളിപാടുകൾ ലഭിക്കാൻ യോഗ്യരായ അപ്പൊസ്തലന്മാരാണ് തങ്ങളെന്ന് ടിപിഎമ്മിൻ്റെ അവകാശവാദം തിരുവെഴുത്തുകളുടെ ആത്മാവിന് വിരുദ്ധമാണ്. അവർ പറയുന്നു, നിത്യതയ്ക്കു വേണ്ടി ഒരു സമൂഹത്തെ ഒരുക്കുവാൻ ദൈവം അവിവാഹിതരായ ഒരു ജനതയെ ആശ്രയിക്കുന്നു. ദൈവത്തിന് വേണ്ടിയത് ജനങ്ങളുടെ രക്ഷയാകുന്നു, അല്ലതെ സന്ദേശവാഹകൻ്റെ യോഗ്യതയല്ല. അദ്ധ്യക്ഷസ്ഥാനം കാംക്ഷി ക്കുന്നവൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം എന്ന് ബൈബിൾ ആവശ്യപ്പെടുന്നു. അവ വിവേകമായ ആവശ്യകത കളാകുന്നു. എന്നാൽ അത് കൂട്ടായ്മയെ നയിക്കാൻ അവിവാ ഹിതനായിരിക്കാൻ ജനങ്ങ ളോട് ആവശ്യപ്പെടുന്നില്ല. വിവാഹം ദൈവത്തിന് ഒരിക്കലും ഒരു തടസ്സമായിരുന്നില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പഠിപ്പിക്കുന്നത് വിശുദ്ധ ലിഖിതങ്ങൾക്കെതിരായിട്ട് പഠിപ്പിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.