ഞങ്ങൾ മുൻപ് സൂചിപ്പിച്ചതുപോലെ, ടിപിഎമ്മിൻ്റെ ആശയം ക്രിസ്തുവിൻ്റെ പഠിപ്പിക്കലു കളെ ബുദ്ധയുമായി തുലനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു. അവർ ഒട്ടേറെ ബുദ്ധമത ആചാരങ്ങൾ കൊണ്ടുവന്ന് ക്രിസ്തീയതയിൽ പ്രയോഗിച്ചു. അവരുടെ സ്തുതിഗീതങ്ങൾ, സാമാന്യ സംഗീതോപകരണങ്ങളുടെ ഉപയോഗങ്ങൾ, അവരുടെ ഇരി പ്പിടം, പ്രത്യേക വൈദികരുടെ സീറ്റുകൾ, സന്യാസി ജീവിതം തുടങ്ങിയവ അത് മനസി ലാക്കാൻ ഒരു ലളിതമായ മാർഗ്ഗം ആകുന്നു. അങ്ങനെ മനുഷ്യജ്ഞാനം ക്രൈസ്തവജീവി തത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറി യാമോ? അപ്പൊസ്തലൻ പറയുന്നു, അത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾ മരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളെ ജീവിപ്പിക്കുവാൻ ശ്രമിക്കുന്നു.
കൊലോസ്യർ 2:20-23, “നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിൻ്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനക ൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകു ന്നതത്രേ. അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിൻ്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.”
സൺഡേ സ്കൂൾ നിർദ്ദേശങ്ങൾ
ഈ പരമ്പരയുടെ മുൻപത്തെ ആർട്ടിക്കിളിൽ തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്ത സൺ ഡേ സ്കൂൾ നിർദ്ദേശങ്ങളുടെ ശേഷിക്കുന്ന ഭാഗം വിശകലനം ചെയ്യുന്നു.
മേല്പറഞ്ഞ സന്ദേശത്തിൻ്റെ മലയാള പരിഭാഷ
സൺഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള നിർദ്ദേശങ്ങൾ
സഹോദരിമാർക്കും പെൺകുട്ടികൾക്കും
- മുഖത്ത് (FACIAL) ഒന്നും ചെയ്യരുത്. (ആവർത്തനം 14:1)
- മുടി ഡൈ ചെയ്യുകയോ കളർ അടിക്കുകയോ ചെയ്യരുത്. (മത്തായി 5:36)
- നഖം വളർത്തുകയോ പോളിഷിങ്ങോ (NAIL POLISH) അരുത്. (ദാനിയേൽ 4:33)
- ചെറിയ കുർത്ത ധരിക്കരുത്, അതായത് മുട്ടിനു മുകളിലുള്ള കുർത്ത ധരിക്കരുത്. മുറിക്കയ്യൻ കുർത്തയോ കഴുത്ത് തുറന്നു വെട്ടിയ കുർത്തയോ ധരിക്കരുത്. (സെഫന്യാവ് 1:8, 1 തിമൊഥെയൊസ് 2:9-10)
- ലെഗ്ഗിങ്ങ് സ് ധരിക്കരുത്. (സൽവാറിനുള്ളിൽ ധരിക്കാം).
- ജീൻസ് പാൻറ്റ് ഉപയോഗിക്കരുത്. (ആവർത്തനം 22:5).
- ആഭരണങ്ങൾ അണിയരുത്. (1 പത്രോസ് 3:3)
- U-ഷെയ്പ്പിലോ V-ഷെയ്പ്പിലോ മുടി ഒതുക്കരുത്, മുറിക്കയുമരുത്. (1 കൊരിന്ത്യ. 11:5)
- എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിക്കണം. (സഭാപ്രസംഗി 9:8)
സഹോദരന്മാർക്കും ആൺകുട്ടികൾക്കും
- തല മുണ്ഡനം ചെയ്യുകയോ, മുടി നീട്ടി വളർത്തുകയോ ചെയ്യരുത്. മുടി ചെറുതായി വെട്ടണം, (യെഹെസ്കേൽ 44:20)
- നഖം നീട്ടി വളർത്തരുത്. (ദാനിയേൽ 4:33)
- LOW WAIST PANTS ധരിക്കരുത്. (സെഫന്യാവ് 1:8)
- എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിക്കയും മുടിയിൽ എണ്ണ പുരട്ടുകയും വേണം. (സഭാപ്രസംഗി 9:8)
ആഭരണങ്ങൾ അണിയരുത്. (പെൺകുട്ടികൾക്കുള്ള പോയിൻറ്റ് – 7)
ഇത് ഒരു തിരുവെഴുത്തുകളും ഇല്ലാതെ പല പെന്തക്കോസ്ത് കാരും അംഗീകരിച്ചിരിക്കുന്ന മറ്റൊരു വളച്ചൊടിക്കലാകുന്നു. അവർ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്ത് കാണുക.
1 പത്രോ. 3:3-4, “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിൻ്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അത് ദൈവ സന്നിധിയിൽ വിലയേറിയതാകുന്നു.”
നമ്മുടെ ശ്രദ്ധ പുറമേയുള്ള അലങ്കാരം ആകരുത്, മറിച്ച് ആന്തരിക രൂപാന്തരം ആയിരി ക്കേണം എന്ന് അപ്പൊസ്തലൻ നമ്മോട് പറയുന്നു. 4-ാം വാഖ്യത്തിൽ പത്രോസിൻ്റെ യഥാ ർഥ ഉദ്ദേശ്യം പറഞ്ഞിരിക്കുന്നു, അല്പമോ ശൂന്യമോ പരിണതഫലങ്ങളുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കരുതെന്ന് അദ്ദേഹം നമ്മോട് പറയുന്നു. വാസ്തവത്തിൽ, 4-ാം വാക്യം കൈകാര്യം ചെയ്യാൻപോലും ടിപിഎമ്മിന് തോന്നുന്നില്ലെങ്കിലും 3-ാം വാക്യം 4-ാം വാഖ്യ ത്തെ പരിപാലിക്കുമെന്ന് അവർ കരുതുന്നതായി ദുഖത്തോടെ പറയട്ടെ. ക്രിസ്തുവിൻ്റെ വഴി ഒരു ഷോ ബിസിനസ്സല്ല. വിപരീതമായി ടിപിഎമ്മും അവരുടെ വൈദികരും ബാഹ്യ ഷോ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 10 കല്പനകളിൽ അവസാനത്തേത് “മോഹി ക്കരുത്” (പുറപ്പാട് 20:17) എന്ന് പഠിപ്പിക്കുന്നു. ആദ്യത്തെ 9 കല്പനകൾ ബാഹ്യമായി വ്യക്ത മാക്കി തെളിയിക്കാവുന്നതാകയാൽ അത് എളുപ്പമാണെന്ന് ദൈവത്തിന് അറിയാമായി രുന്നു. എന്നാൽ അവസാനത്തെ കല്പന ഹൃദയത്തിൻ്റെ കാര്യമാകയാൽ നിങ്ങ ൾക്കും ദൈവത്തിനും അല്ലാതെ ആർക്കും അറിയുവാൻ സാധ്യമല്ല.
മോശയുടെ ന്യായപ്രമാണമനുസരിച്ച് ഞാൻ പുറമെ കുറ്റമില്ലാത്തവനാണെന്ന് പൌലോ സിന് അറിയാമായിരുന്നു (ഫിലിപ്പിയർ 3:6). എന്നാൽ അതേസമയം പത്താം കല്പനയിൽ താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പത്താം കല്പന ഒഴികെ എല്ലാത്തിലും അദ്ദേഹം പൂർണനായിരുന്നു.
റോമർ 7:7-11, “ആകയാൽ നാം എന്ത് പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരു നാളും അരുത്. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയി ല്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെ യും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവി ക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.”
താൽക്കാലികമായ ഈ സ്നേഹപ്രശ്നങ്ങൾക്ക് പരിഹാരം ബാഹ്യമായ ഒഴിഞ്ഞുമാറ്റം അല്ല പിന്നെയോ ക്രിസ്തുവിനോടുള്ള അടുപ്പം ആകുന്നു. എന്നാൽ ആഭരണങ്ങൾ പാപമാ ണെന്ന് വിചാരിക്കുന്ന അതേ വൈദികർക്ക് അവരുടെ വിശ്വാസികൾക്ക് വിലയേറിയ കാറുകൾക്കും കൊട്ടാരം പോലെയുള്ള വീടുകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. സ്വർണ്ണം ഒഴികെ എല്ലാ ഭൌതിക വസ്തുക്കളും സ്വത്തുക്കളും അവർ അംഗീകരിച്ചിരിക്കുന്നു. അവരുടെ പഠിപ്പിക്കലിൻ്റെ പൊള്ളത്തരം നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായോ? ഇന്ന് പത്രോസ് നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടായിരുന്നെങ്കിൽ, ഭൂമി വാങ്ങിച്ച് ഫെയിത്ത് ഹോമുകൾ എന്ന് വിളിപ്പേരുള്ള കെട്ടിടങ്ങൾ നിർമ്മിക്കാതിരി ക്കാനും പകരം അനാഥാലയങ്ങളും വൃദ്ധസദനങ്ങളും കെട്ടി ആളുകളെ സേവിക്കുവാ നും പറയുമായിരുന്നു. വിലയേറിയ സ്വകാര്യ കാറുകൾ വാങ്ങുന്നതിന് പകരം പാവപ്പെട്ട വിശ്വാസികളെ കൊണ്ടുപോകാൻ ബസ്സുകൾ വാങ്ങാൻ അത് ചെലവഴിക്കാൻ അദ്ദേഹം പറയുമായിരുന്നു. പ്രീമിയം ഭക്ഷണശാലകൾ സന്ദർശിക്കുന്നത് നിർത്തിയിട്ട്, ആ പണം നിസ്സഹായർക്കായി ഉപയോഗിക്കുവാൻ പറയുമായിരുന്നു.
ചുരുക്കത്തിൽ, നിങ്ങൾ ആത്മാവിൽ തിരുവെഴുത്തുകൾ വായിക്കുന്നില്ലെങ്കിൽ, ഭൗതീ കമായി പ്രവർത്തിക്കുന്നത് നിങ്ങൾ തുടരുകയും, നിയമവാദത്തിൻ്റെ ഉന്നത തലത്തിൽ എത്തുകയും, ഒരു തിരുവെഴുത്തധിഷ്ഠിത പിന്തുടർച്ചയായി മനുഷ്യരുടെ ഉപദേശങ്ങൾ തുടർന്നും സൃഷ്ടിക്കുകയും ചെയ്യും.
1 കൊരിന്ത്യർ 2:13-14, “അത് ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങ ളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ട് ആത്മി കന്മാർക്കു ആത്മികമായത് തെളിയിക്കുന്നു. എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാ വിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്വം ആകുന്നു. ആത്മിക മായി വിവേചിക്കേണ്ടതാകയാൽ അതു അവന് ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”
U-ഷെയ്പ്പിലോ V-ഷെയ്പ്പിലോ മുടി ഒതുക്കരുത്, മുറിക്കയുമരുത് (പെൺകുട്ടി കൾക്കുള്ള പോയിൻറ്റ് – 8).
അവർ ഉദ്ധരിച്ച വചനം ശ്രദ്ധിക്കുക.
1 കൊരി. 11:15, “സ്ത്രീ മുടി നീട്ടിയാലോ അത് മൂടുപടത്തിനു പകരം നല്കിയിരിക്കകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കു ന്നില്ലയോ?”
കത്രിക കൊണ്ട് മുടിയിൽ തൊടരുതെന്ന നാസീർ വ്രതമെടുത്ത ഒരു സ്ത്രീയുടെ അവ സ്ഥപോലെ ഒന്നും ആ വാഖ്യത്തിൽ പറയുന്നില്ല. നീളം കൂടിയതും നല്ലതുമായ മുടിയാൽ ഒരു സ്ത്രീ അനുഗ്രഹിക്കപ്പെടുന്നെങ്കിൽ അങ്ങനെ ഇരിക്കട്ടെ. എന്നാൽ ചില സ്ത്രീക ൾക്ക് നല്ലതായി തോന്നാത്ത മുടിയുടെ പ്രശ്നങ്ങൾ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ അതിനെ മുറിക്കയും നിങ്ങളാൽ ആവുന്നത്ര വിധത്തിൽ മികച്ചതായി സൂക്ഷി ക്കയും വേണം. ആ വാക്യത്തിൻ്റെ സന്ദർഭം ശ്രദ്ധിക്കുക, പുരുഷ ന്മാർക്ക് നീണ്ട മുടിയു ണ്ടാകാൻ പാടില്ല, എന്നാൽ ഒരു സ്ത്രീക്ക് അത് നല്ലതാകുന്നു. അത് മുടി മുറിക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കുന്നില്ല. “മുറിക്കുക” എന്ന് പറഞ്ഞതിൻ്റെ അർത്ഥം പുരുഷന്മാരെ പോലെ അത് ചെറുതാക്കണമെന്നല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്ത് ചെയ്താലും നന്നായി ചെയ്യുക. അത് നിങ്ങളുടെ മാതാപിതാക്കൾ അംഗീകരിക്കണം.
എല്ലാ ഞായറാഴ്ചയും വെള്ള വസ്ത്രം ധരിക്കണം (പെൺകുട്ടികളുടെ 9-ാം പോയി ൻറ്റ്, ആൺകുട്ടികളുടെ 4-ാം പോയിൻറ്റ്).
ഇനി നമുക്ക് അവയെപ്പറ്റി പരാമർശിച്ച തിരുവെഴുത്ത് നോക്കാം.
സഭാപ്രസംഗി 9:7-9, “നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃ ദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിൻ്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നു വല്ലോ. നിൻ്റെ വസ്ത്രം എല്ലായ്‌പോഴും വെള്ളയായിരിക്കട്ടെ; നിൻ്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. സൂര്യനു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയു ഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിൻ്റെ ആയുഷ്കാ ലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യൻ്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.”
വ്യക്തമാക്കിയ പദം പറയുന്നു “എല്ലായ്‌പോഴും” എന്നത് ഞായറാഴ്ചകളിൽ മാത്രമല്ല. വീഞ്ഞ് കുടിക്കുകയും നിങ്ങളുടെ ഭാര്യയോടൊപ്പം സുഖിക്കുന്നതും സന്ദർഭം പറയുന്നു. എന്തുകൊണ്ട് അവർ ഈ സന്ദർഭം അവഗണിക്കുന്നു? എന്തുകൊണ്ട് ഈ തിരഞ്ഞെടുത്ത ബുദ്ധിഭ്രംശം?
അത് അല്പം മാറ്റിവെച്ചിട്ട്, പെൺതാറാവിന് ഇഷ്ടപ്പെട്ട കാര്യം ആൺതാറാവിനും ഇഷ്ടമായി കൂടെ? എങ്ങനെ സൺഡേ സ്കൂൾ കുട്ടികൾ വെളുത്ത വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നു വെന്ന് ടിപിഎം ചീഫ് പാസ്റ്റർമാർ കരുതുന്നു. നിങ്ങൾ യൂറോപ്പിലോ യുഎസിലോ ആയി രിക്കുമ്പോൾ സഭാപ്രസംഗി 9:8 പറയുന്ന നിറം കറുപ്പായി മാറുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ഇരട്ടത്താപ്പല്ലേ?
ഉപസംഹാരം
നമ്മുടെ ദൈവം പരിശുദ്ധനായ ദൈവമാകുന്നു. പരിശുദ്ധൻ എന്നതുകൊണ്ട് അർത്ഥമാ ക്കുന്നത് മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമാണ് എന്നാകുന്നു.
എബ്ര്യായ ഭാഷയിൽ ROOT എന്നതിന് KADOSH എന്ന പദം ഉപയോഗിക്കുന്നു.
യെശയ്യാവ് 6:3, “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വ ഭൂമിയും അവൻ്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.”
“קָדוֹשׁ קָדוֹשׁ קָדוֹשׁ יְהוָה צְבָאוֹת; מְלֹא כָל-הָאָרֶץ, כְּבוֹדוֹ”
“kadosh kadosh kadosh adonai tsvaot; melo hol haarets kvod
“KADOSH” (വിശുദ്ധൻ) എന്ന വാക്ക് “മറ്റൊന്ന്” (നീക്കി വയ്‌ക്കുക) – പൊതുവായുള്ളതിന് തികച്ചും വിപരീതം.
1 പത്രോസ് 1:16, “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴു തിയിരിക്കുന്നുവല്ലോ.
ദൈവം എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ എന്തെങ്കിലും ചെയ്യാത്തതുകൊണ്ടോ പരി ശുദ്ധനല്ല. ദൈവത്തിൻ്റെ വിശുദ്ധി അദ്ദേഹത്തിൻ്റെ സ്വഭാവമാകുന്നു. ദൈവത്തിൽ വിശ്വ സിച്ചും ആശ്രയിച്ചും നാം ദൈവത്തെപ്പോലെ വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടവരാ കുന്നു. ടിപിഎം വൈദികരോ സൺഡേ സ്കൂൾ നേതൃത്വമോ പറയുന്ന ചില കാര്യ ങ്ങൾ ചെയ്ത് നാം വിശുദ്ധരാകുവാൻ കഴിയില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ, ചെയ്യേ ണ്ടതും ചെയ്യേണ്ടാത്തതുമായ നീണ്ട പട്ടിക പിന്തുടർന്ന് യഹൂദന്മാർ അത് നേടുമായിരുന്നു.
ഗലാത്യർ 2:21, “ഞാൻ ദൈവത്തിൻ്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ.”
ഗലാത്യർ 5:4, “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.