ടിപിഎം വിശ്വാസികളുടെ ജഡിക ജീവിതം – 1

ടിപിഎമ്മിൻ്റെ ശുശ്രുഷയെ കുറിച്ചുള്ള മികച്ച സാക്ഷ്യം അവരുടെ വിശ്വാസികളുടെ ജീവിതമാകുന്നു. അവരുടെ ജീവിതംകൊണ്ട് അവർ വിശ്വസിക്കുന്നത് എന്താണെന്ന് നാം അറിയണം.

“അനുഗ്രഹങ്ങൾ” – തെറ്റായ ധാരണയും പ്രയോഗവും

ഇത് ഒരു “ടിപിഎം മാത്രം” പ്രശ്നം അല്ലെങ്കിലും, ഇന്നത്തെ ക്രൈസ്തവലോകം അനുഗ്രഹ ത്തിൻ്റെ യഥാർത്ഥ അർത്ഥം എത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നതായി കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അടുത്ത കാലത്ത്‌ ഒരു ടിപിഎം അംഗത്തിൽ നിന്നും ഞങ്ങ ൾക്ക് ഒരു മെയിൽ ലഭിച്ചു, അതിൽ സഭയിലെ “പ്രധാന” അംഗം യോഗത്തിൽ സാക്ഷ്യപ്പെ ടുത്തി, അത് ഒരു വലിയ പ്രശ്നമായി. തൻ്റെ എല്ലാ അനുഗ്രഹങ്ങളും (ഭൗതിക സമ്പത്ത്) തൻ്റെ കുട്ടികളുടെ എല്ലാ നല്ല ലോക സ്ഥാനങ്ങളും ലഭിക്കാൻ കാരണം എനിക്ക് ലഭിച്ച (പരോക്ഷമായി ടിപിഎം വിശുദ്ധി) ശിക്ഷണം ഞാൻ അവർക്ക് കൊടുത്തത് മൂലമാ ണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. തങ്ങളുടെ കുട്ടികളിൽ നിന്നുമുള്ള ഭൗതീക നന്മ കൾ ലഭിക്കാത്തതിൻ്റെ കാരണം മക്കളെ തെറ്റായ രീതിയിൽ വളർത്തിയതുകൊണ്ടാ ണെന്ന് സഭയിലെ പാവപ്പെട്ട ജനങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇത് സഭയിലെ പാവപ്പെട്ടവർക്കിടയിൽ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചു. പക്ഷേ, ആ സ്ഥലത്തെ ഉരുക്കുമുഷ്ടിയുള്ള വൈദികൻ അവിടത്തെ പ്രധാനപ്പെട്ടവരും ധനികരും ആയി വലിയ കൂട്ടുക്കെട്ടിലായിരുന്നു.

ജയലളിതയെ ആരാധിക്കുന്ന ഒരു         പാർട്ടി അംഗം

ചുരുക്കത്തിൽ, ടിപിഎം വിശ്വാസികൾ വിശ്വസി ച്ചിരിക്കുന്നത് ഭൗതീക ലോക സമ്പത്ത് ദൈവ ത്തിൻ്റെ അനുഗ്രഹമാണെന്നാകുന്നു. ഈ അനുഗ്ര ഹങ്ങളുടെ ഉറവിടത്തിൻ്റെറെ അംഗീകാരം അവ ർക്കു വേണ്ടി പ്രാർത്ഥിക്കുന്ന തങ്ങളുടെ ശുശ്രുഷ കന്മാർക്ക് അവർ കൊടുക്കുന്നു. ഇതിനു കാരണം അവർ തങ്ങളുടെ വിശ്വസ്തത നിമിത്തം കൊടു ക്കുന്ന ദശാംശവും വഴിപാടുകളും ആണെന്ന് അവർ കരുതുന്നു. ദൈവം ഒരു പ്രതിഫലദായക സംവിധാനമാണെന്നും അവരുടെ വിശ്വസ്തത ദൈവത്തിൻ്റെ വിശ്വസ്തതയെ ബന്ധപ്പെടുത്തി യാണെന്നും അവർ കരുതുന്നു. നിങ്ങളുടെ വിശ്വ സ്തതയ്ക്കുള്ള മറുപടിയായി ദൈവത്തിൻ്റെ വിശ്വ സ്തതയെ കണക്കാക്കുന്നത് യഥാർഥത്തിൽ ദൈവ ദൂഷണമാകുന്നു. പല ടിപിഎം ജനങ്ങളും ഒരു ഹാംസ്റ്റെർ വീലിൽ അകപ്പെട്ട് പുറത്തുവരാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കു ന്നതിൽ അത്ഭുതപ്പെടാനില്ല.

2 തിമൊഥെയൊസ്‌ 2:13, “നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർ ക്കുന്നു; തൻ്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോ ഗ്യമാകുന്നു.

ആധുനിക ക്രൈസ്തവലോകത്ത് ഈ തെറ്റായ ആശയം വ്യാപിച്ചുവരുന്നു, ടിപിഎമ്മും ഒട്ടും   വ്യത്യാസമല്ല. ധാരാളം പണം, ഭക്ഷണം, ബഹുമാനം എന്നിവ നൽകിക്കൊണ്ട് ടിപിഎം വൈദികരെ സന്തുഷ്ടരാക്കിയാൽ നമ്മൾ അനുഗൃഹീതരാകും (ലോക സമ്പത്ത് കൊണ്ട്) എന്ന് അന്തര്‍ഭവിച്ചിരിക്കുന്ന ഒരു ചിന്തയുണ്ട്. വാസ്തവത്തിൽ ഇത് ടിപിഎമ്മിലെ മൊബൈൽ സിദ്ധിവിനായക ക്ഷേത്രമാണ്. ഈ പ്രക്രിയയിൽ, ടിപിഎം ശുശ്രുഷകന്മാർ ഇത്തരത്തിലുള്ള ഭക്തിയും ആദരവും ആസ്വദിക്കുന്നു, അതിനാൽ അവർ പ്രത്യേകത യുള്ള വിഭാഗമാണെന്ന് കരുതുന്നു. അവർ ജയലളിതയുടെ ഈ വേഷം അനുകരിക്കുന്ന തിൽ വളരെ അടുത്താകുന്നു. ചില സഹോദരിമാർക്ക് ജനങ്ങൾ അവരുടെ കാലുകൾ മുറുകെ പിടിച്ച് ആരാധിക്കുന്നതിൽ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലെന്ന റിപ്പോർ ട്ടുകൾ ഞങ്ങളുടെ കൈവശം ഉണ്ട്.

നിങ്ങളുടെ “അനുഗ്രഹങ്ങളെ” കുറിച്ച് ക്രിസ്തുവിൻ്റെ ചിന്ത?

ഭൗതിക സമൃദ്ധിയെക്കുറിച്ച് ക്രിസ്തു എന്ത് വിചാരിക്കുന്നുവെന്നറിയാൻ നമ്മൾ സുവിശേ ഷങ്ങളിലേക്ക് തിരിയണം. ടിപിഎമ്മിൻ്റെ ആശയം എങ്ങനെ വൈരുദ്ധ്യപൂർവ്വം എതിർ ക്കുന്നു എന്ന് ഞാൻ വിശദീകരിക്കാം.

ലൂക്കോസ് 16:15, “അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മു മ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനു ഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിൻ്റെ മുമ്പാകെ അറെപ്പത്രേ.”

സമ്പന്നർ ആകുന്നതും സുഖജീവിതം നയിക്കുന്നതും ജനങ്ങളുടെ ഇടയിൽ ഏറെ ബഹു മാനിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഈ ലോകം ദൈവരാജ്യത്തിന് മേൽ ഒരു അപ് സൈഡ് ഡൗൺ പ്രിൻസിപ്പിനെ ആശ്രയിക്കുന്നതായി യേശു വ്യക്തമായി പറയുന്നു. ലാസറിൻ്റെയും ധനവാൻ്റെയും ഉപമയിൽ അദ്ദേഹം തൻ്റെ വാക്കുകൾ യാതൊരു സംശയം കൂടാതെ വ്യക്തമായി തെളിയിക്കാൻ ശ്രമിച്ചു. അബ്രഹാം പിതാവ് എങ്ങനെയാണ് ധനികനായ മനുഷ്യൻ്റെ പീഢനത്തോടെ പ്രതികരിച്ചതെന്ന് ശ്രദ്ധിക്കുക.

ലൂക്കോസ് 16:25, “അബ്രാഹാം: മകനേ, നിൻ്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തി ന്മയും പ്രാപിച്ചു എന്ന് ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.”

ധനവാന് പീഡനത്തിൽ നിന്നും രക്ഷപെടാനുള്ള ഒരേയൊരു മാർഗ്ഗം താൻ ഈ ലോക ത്തിൽ ആയിരുന്നപ്പോൾ തൻ്റെ വാതിൽക്കൽ (അയൽവാസി) ഇരുന്ന ലാസറുമായി തൻ്റെ വസ്തുവകകൾ പങ്കിടുകയും അവൻ്റെ രോഗത്തിൽ അവനെ പരിചരിക്കുകയും ചെയ്യുക മാത്രമായിരുന്നു.

ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതിരുന്ന ലാസറിനെ പറ്റിയും മറിച്ച്, ആവശ്യത്തിൽ കൂടുതൽ പണക്കാരനായ ധനവാനെ പറ്റിയും യേശു പറയുന്നത് ശ്രദ്ധിക്കുക.

ലൂക്കോസ് 16:19-2I, “ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവൻ്റെ പടിപ്പുരക്കൽ കിടന്നു, ധനവാൻ്റെ മേശയിൽനിന്നു വീഴുന്നതു തിന്ന് വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്‌ക്കളും വന്ന് അവൻ്റെ വ്രണം നക്കും.”

ഈ അതേ തത്ത്വം രണ്ടാമത്തെ വലിയ കല്പനയിൽ പ്രതിധ്വനിക്കുന്നു.

മത്തായി 22:38-39, “…..രണ്ടാമത്തേത് അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”

നിങ്ങളുടെ ഭൗതിക സമ്പത്ത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ അങ്ങനെയല്ല. നിങ്ങൾക്ക് ഈ ലോകത്തിൽ ഭൗതിക സമ്പത്ത് ഉണ്ടെങ്കിൽ, അത് നിങ്ങളുടെ അയൽക്കാരായ സഹോദരന്മാരോടൊപ്പം പങ്കുവയ്ക്കില്ലെ ങ്കിൽ, അതേ പണം ഒരു ശാപവും നിങ്ങളുടെ നിത്യമായ നാശത്തിന് കാരണവുമാകും.

ലോക സമ്പത്ത്‌ ഉള്ളതിൻ്റെ വലിയ അപകടം

മേല്പറഞ്ഞ ഉപമ, പരീക്ഷ ലാസറിനെക്കുറിച്ചല്ല മറിച്ച് ധനികനായ മനുഷ്യനെ കുറിച്ചാ യിരുന്നു. ടിപിഎമ്മിലെ ധനികർ തങ്ങൾ ഒരു പരീക്ഷയിൽ കൂടെ കടന്നുപോകുന്നു വെന്ന് എത്ര തവണ വിചാരിച്ചിട്ടുണ്ട്? അവർ പ്രത്യേകമായി ദൈവത്താൽ അനുഗ്രഹിക്ക പ്പെട്ടവരാണെന്ന ഒരുതരം മിഥ്യയിലാകുന്നു. മഹത്തായ പദ്ധതിയിൽ, ഒരു വ്യക്തിയുടെ പ്രതീക്ഷിത ആയുസ്സ് കാരണം 70 അല്ലെങ്കിൽ 80 വർഷത്തിൽ കൂടുതൽ ആരും അവരു ടെ ധനം ആസ്വദിക്കയില്ല. എന്നാൽ നമ്മൾ ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പ്രകടിപ്പിച്ച ക്രൂരമാർന്ന മനോഭാവത്തിന് നിത്യതയിലെ പീഡനം വളരെ ഭയപ്പെടുത്തുന്നതാകുന്നു.

മർക്കോസ് 10:25, “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴ യിലൂടെ കടക്കുന്നത് എളുപ്പം എന്നു ഉത്തരം പറഞ്ഞു.”

ഈ വാക്യത്തിൽ യേശു തമാശ പറഞ്ഞതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇന്നത്തെ സഭകളുടെ അവസ്ഥ നാം കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഇല്ല. ധനികർ കൂടുതൽ ധനി കരാകുന്നു, ദരിദ്രർ അവരുടെ ജീവിതത്തിൽ കഷ്ടപ്പെടുന്നു.

ഇന്നത്തെ സഭയിൽ, പാവങ്ങളെ പരിഗണിക്കാത്ത സമ്പന്നർ യഥാർത്ഥത്തിൽ നല്ല നില ത്ത്‌ വിതച്ച വിത്തല്ല. അവർ മുള്ളുകളുടെ ഇടയിൽ വിതച്ച വിത്താകുന്നു.

മർക്കോസ് 4:18-19, “മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു ഇഹലോക ത്തിൻ്റെ ചിന്തകളും ധനത്തിൻ്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തുക ടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു.”

അന്ത്യനാളുകളിൽ യേശു എങ്ങനെ ന്യായം വിധിക്കും?

“പാചകം കൈപുണ്യമാണ്‌” എന്ന പറച്ചിൽ നമുക്കെല്ലാം അറിയാം. യേശു നമ്മുടെ ഓരോരുത്തരുടേയും പാചകം രുചിച്ചുനോക്കുന്ന ഒരു ദിവസം ഉണ്ട്. അദ്ദേഹത്തിൻ്റെ രസമുകുളങ്ങള്‍ (TASTE BUDS) നിങ്ങളുടെ സീയോൻ സിദ്ധാന്തമോ സഭ അംഗത്വമോ വെള്ള വസ്ത്രമോ അല്ലെങ്കിൽ അത്തരം വിഷയങ്ങളോ തിരിച്ചറിയുകയില്ല. അദ്ദേഹം നിങ്ങളുടെ പ്രവൃത്തികൾ നോക്കും.

2 കൊരിന്ത്യർ 5:10, “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയ താകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിൻ്റെ ന്യായാസനത്തിൻ്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.”

നമ്മൾ വിശ്വസിച്ച കാര്യങ്ങൾ നമ്മളുടെ പ്രവൃത്തികൾ വെളിപ്പെടുത്തും. നിങ്ങൾക്ക് കിട്ടിയ ഉഗ്രമായ ശവസംസ്കാരമോ വെള്ള വസ്ത്ര ധാരികളുടെ നിങ്ങൾ സീയോനിലെ വിലയേറിയ കല്ല് എന്ന അവകാശവാദമോ ഒന്നും കണക്കിടാതെ കർത്താവിൻ്റെ തീക്ഷ് ണമായ കണ്ണുകൾ നിങ്ങളെ പരീക്ഷിക്കും.

യാക്കോബ് 5:1-3, “അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങ ളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങ ളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.”

അവൻ്റെ ദഹിപ്പിക്കുന്ന കണ്ണുകൾ നിങ്ങൾക്കുള്ളിൽ കൂടി കാണുന്നതുകൊണ്ട് നിങ്ങ ൾക്ക് ദൈവത്തോട് യഥാർത്ഥത്തിൽ ഒന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. നിങ്ങൾ ഒരു ചെമ്മരിയാടാണോ കോലാടാണോ എന്ന് ദൈവത്തിനറിയാം. അദ്ദേഹം ആട്ടിൻകൂ ട്ടത്തെ രണ്ടായി വിഭജിക്കും. യാഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുമ്പോൾ അനുഗ്രഹിക്ക പ്പെട്ടവർ എന്ന് അവകാശപ്പെടുന്ന ധനവാന്മാരുടെ സ്ഥാനത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോ?

സത്യം അറിയണമെങ്കിൽ, മത്തായി 25 – ൽ കൊടുത്തിരിക്കുന്ന താഴെയുള്ള ഭാഗങ്ങൾ വായിക്കുക.

മത്തായി 25:31-46

31-34, “മനുഷ്യപുത്രൻ തൻ്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അ വൻ തൻ്റെ തേജസ്സിൻ്റെ സിംഹാസനത്തിൽ ഇരിക്കും. സകലജാതികളെയും അവൻ്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തൻ്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവ് തൻ്റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എൻ്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങ ൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”

35-40, “എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയി രുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന് നീതിമാന്മാർ അവനോട്: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ട് ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ട് കുടി പ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ട് ചേർത്തുകൊ ൾകയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിൻ്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവ് അവ രോട്: എൻ്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തേ ടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറ യുന്നു എന്നു അരുളിച്ചെയ്യും.”

41-46, “പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവൻ്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥി യായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്ന് അരുളിച്ചെയ്യും. അതിന് അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹി ക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും. അവൻ അവരോട്: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന് നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്നു ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

മേല്പറഞ്ഞ ഭാഗം യഥാർത്ഥത്തിൽ, തങ്ങളുടെ ബാങ്ക് അക്കൌണ്ടുകൾ ദൈവാനുഗ്രഹ ങ്ങൾ പ്രതിഫലിപ്പിക്കുന്നു എന്ന മിഥ്യാധാരണയുള്ളവർക്ക് വളരെയധികം ഭീതിയുളവാ ക്കുന്ന ഒരു ഭാഗമാകുന്നു.

ഉപസംഹാരം

നമ്മിൽ പലരും വായിച്ചിട്ടുള്ള താഴെക്കൊടുത്തിരിക്കുന്ന വാഖ്യം നോക്കുക, എന്നാൽ അർത്ഥം മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ നമ്മൾ ആ വിഭാഗ ത്തിൽ ഉള്ളവർ അല്ലായ്കയാൽ ഒഴികഴിവ് കണ്ടെത്താനോ ശ്രമിക്കുന്നു.

ലൂക്കോസ് 6:20, “അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളത്.”

ശാരീരികവും ഭൗതികവും ആത്മീകവുമായ ആവശ്യങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ നിങ്ങളുടെ കുറവുകളെ നിങ്ങൾ അംഗീകരിക്കുന്ന ഒരു അവസ്ഥയാണ് ദരിദ്രർ. ഈ സാഹചര്യം അംഗീകരിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരു വ്യക്തിയുടെ സമാനമായ സാഹചര്യത്തെ വിലമതിക്കാൻ കഴിയൂ. ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവങ്ങൾ തമ്മിൽ പങ്കുവയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് ദൈവരാജ്യം. അതേ സമയം, കർത്താവ് നല്കിയത് ഒരാൾ വിശ്വസ്തതയോടെ പ്രവർത്തിക്കാതിരുന്നതുകൊണ്ട് ക്രിസ്തുവിൻ്റെ ശരീരത്തിൽ ചിലർ ദരിദ്രരാണെന്നും ഇതിനർത്ഥം (മത്തായി 24:45). മറ്റുള്ള വർക്കായി ഉപയോഗിക്കേണ്ട വസ്തുക്കൾ അവൻ സ്വന്തം സ്വാർത്ഥ ആവശ്യങ്ങൾക്ക് എടുത്തു. ദൈവം തന്നെ അനുഗ്രഹിച്ചെന്ന് അവൻ പ്രശംസിച്ചേക്കാം. ലോകത്തിലെ സമ്പത്ത് നിങ്ങൾക്കുണ്ടെങ്കിൽ അതു സ്വാർത്ഥ തല്പരർക്കുവേണ്ടിയുള്ള കെണി ആകു ന്നു. ക്രിസ്തുവിൻ്റെ ശരീരത്തിനുവേണ്ടി ഏല്പിച്ച ഉത്തരവാദിത്വം നമ്മൾ പൂർത്തിയാക്കിയേ മതിയാകൂ. ചിലർക്ക് ഭൗതിക സമ്പത്ത്, ചിലർക്ക് ആത്മീയതയും ചിലർക്ക് രണ്ടിൻ്റെയും മിശ്രണവും ദൈവം നല്കിയിട്ടുണ്ട് (5 താലന്ത്, 2 താലന്ത്, 1 താലന്ത്). ദൈവരാജ്യത്തിനു വേണ്ടിയാണ് നാം ഇത് വാങ്ങുകയോ വില്കുകയോ ചെയ്യുന്നത്. താലന്ത് കൊണ്ട് ഒഴികഴിവ് പറഞ്ഞ മടിയനായ ദാസനെപ്പോലെയാകരുത്.

നിങ്ങൾ നൽകിയ ഏതാനും റൊട്ടി കഷണങ്ങൾ ന്യായവിധിയിൽ നിങ്ങൾക്കുവേണ്ടി വാദിക്കുമെന്ന് ചിന്തിക്കരുത്. നിങ്ങളുടെ ന്യായവിധിയിൽ നിങ്ങൾ പ്രതിവാദം നടത്തും. അങ്ങനെ ആയിരുന്നെങ്കിൽ ലൂക്കോസ് 16 ലെ ധനവാനായ ആ മനുഷ്യൻ വിജയിക്കുമാ യിരുന്നു. അതേ സമയത്തുതന്നെ, ഈ ഭൗതിക സമ്പത്തിനു വേണ്ടി പ്രവർത്തിപ്പിക്കാതി രിക്കാനും അപ്പൊസ്തലൻ്റെ മുന്നറിയിപ്പിന് ചെവികൊടുക്കാനും എല്ലാ വായനക്കാർക്കും ഒപ്പം ഞാനും ഉണ്ടാകും.

1 തിമൊഥെയൊസ്‌ 6:9, “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണി യിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.”

ചില ടിപിഎം നിയമദാതാക്കൾ ആവർത്തനം 28 ലെ ഭൂരിപക്ഷം ശാപങ്ങളും അവഗണിച്ച് അതിലെ വാഗ്ദാനങ്ങൾ ഓർക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അത് ഒരു വ്യത്യസ്ത ലേഖനത്തിനായാകുന്നു.

തുടരും ……..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *