ഇത് ബാംഗ്ലൂരിൽ ഒരു ടിപിഎം അംഗമായിരുന്ന ബ്രദർ ജോൺ നല്കിയ സാക്ഷ്യമാകുന്നു. അദ്ദേഹം ഞങ്ങളുടെ വെബ്സൈറ്റിൽ ഒരു വായനക്കാരനായിരുന്നു. അങ്ങനെ ടിപിഎം ഉപദേശങ്ങളുടെ കുഴപ്പങ്ങൾ മനസ്സിലാക്കി. ദൈവത്തിൻ്റെ ഉപദേശങ്ങളുടെ അനുസര ണത്തിൻ്റെ ഒരു പടിയായി സ്നാനമേൽക്കണം എന്ന് അദ്ദേഹം മനസ്സിലാക്കി. ടിപിഎമ്മിന് അവരുടെ ആശയങ്ങളുമായി അന്തർലീനമായ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അനേകം സഭകളിലേക്ക് പോയി, എന്നാൽ ഉചിതമായ ഒരു സഭ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ദൈവകൃപയാൽ, അദ്ദേഹത്തിൻ്റെ സ്വന്തം വീടിന് അടുത്തുതന്നെയുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നിർദ്ദേ ശിക്കാൻ സാധിച്ചു.
ലൂക്കോസ് 15:10, “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് ദൈവദൂത ന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.”
പ്രിയ സഹോദരാ,
നിങ്ങൾ എല്ലാവരും നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ ജോലി തിരക്ക് കാരണം എനിക്ക് നിങ്ങളോട് ഇടപെടാൻ കഴിഞ്ഞില്ല. ഞാൻ നിങ്ങൾക്ക് എഴുതുന്നതി നെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും, പക്ഷെ പിന്നീട് മറന്നുപോകും.
എന്തായാലും, ജൂലൈ 15 ന് ഞാൻ സ്നാപനമേറ്റു. അത് അത്ഭുതകരമായ ഒരു അനുഭവമായി രുന്നു. ആ ദിവസത്തിലേക്ക് ദൈവം എന്നെ നയിക്കുമെന്ന് എനിക്ക് ഒരിക്കലും അറിയി ല്ലായിരുന്നു. ദൈവം എന്നോട് കാണിച്ച സ്നേഹത്താൽ ഞാൻ താഴ്ത്തപ്പെടുന്നു. അതു കൊണ്ട് ക്രിസ്തുവിനോടുള്ള ആദ്യ ചുവട് പൂർത്തിയായിരിക്കുന്നു, എൻ്റെ ജീവിതകാലം മുഴുവൻ അവനിൽ (ക്രിസ്തുവിൽ) ഉറച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്നാനത്തിൻ്റെ വീഡിയോ ഇതാകുന്നു. URL എടുത്തതിനുശേഷം ഡൌൺലോഡ് ക്ലിക്ക് ചെയ്താൽ ഉടനെ വീഡിയോ തുടങ്ങും.
പാസ്റ്റർ ഷാജൻ അസാധാരണനായ ഒരു വ്യക്തിയാകുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അനുഭവങ്ങൾ ഞാൻ കണ്ടു. ക്രിസ്തുവിനെ തീഷ്ണതയോടെ പ്രസംഗിച്ചു കൊണ്ട് സത്യത്തെ പ്രഘോഷിക്കുന്ന മറ്റൊരു സഹോദരൻ, ക്രിസ്തുവിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു. എൻ്റെ പ്രത്യാശ മുഴുവൻ അവനിൽ (ക്രിസ്തുവിൽ) സമർപ്പിച്ചാൽ, സമ സ്വഭാവമുള്ള ക്രിസ്ത്യാനികളിലേക്ക് നമ്മെ നയിക്കാൻ അവൻ (ക്രിസ്തു) വിശ്വസ്തനാകു ന്നുവെന്ന് അദ്ദേഹം പഠിപ്പിച്ചു.
അതു പോലെ-മനസ്സുതുറന്ന സഹോദരന്മാർക്കും സഹോദരിമാർക്കും അവരുടെ സ്വന്തം സമർപ്പണ ദിനം വീണ്ടും അനുസ്മരിക്കാൻ വേണമെങ്കിൽ ഇത് സൈറ്റിൽ ചേർക്കാം. മത സമുദായങ്ങളെക്കാളുമധികം എല്ലാവരും ദൈവത്തോട് വിശ്വസ്തരായിക്കാൻ ഞാൻ പ്രാർ ത്ഥിക്കുന്നു.
ഒരിക്കൽ കൂടി നന്ദി. ആകസ്മികമായി കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഒരു നാൾ നമ്മൾ ഇവിടെ കാണാം, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ.
എന്ന് വിശ്വസ്തതയോടെ,
ജോൺ.
സ്നാനത്തെ പറ്റി ടിപിഎമ്മിൻ്റെ വികൃതമായ ചിന്തകൾ
ടിപിഎം അനുസരിച്ച് ,മറ്റ് ശുശ്രുഷകന്മാർ നടത്തുന്ന സ്നാനം അവർ അംഗീകരിക്കുന്നില്ല. കാരണം, അവർ ഉന്നതരും അപ്പൊസ്തലന്മാരും ആണെന്ന് അവർക്ക് തോന്നുന്നു. ഇത് ഒരു കൾട്ടിൻ്റെ അടയാളമാണ്. ടിപിഎമ്മിൽ നിങ്ങൾ സ്നാനമേല്കാതിരുന്നാൽ നിങ്ങളെ അവ രുടെ തിരുവത്താഴത്തിൽ പങ്കുചേരാൻ അവർ അനുവദിക്കുന്നില്ല. ഇത് ദൈവം തൻ്റെ ശരീരത്തിൽ ജനങ്ങളെ കൂട്ടിച്ചേർക്കുന്ന പ്രക്രിയയിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്ന അപക ടകരമായ ഒരു പഠനമാകുന്നു. ബൈബിൾ ആ കാര്യത്തിൽ വളരെ വ്യക്തമാകുന്നു. നിങ്ങൾ സ്നാനമേറ്റ ശിഷ്യനാണെങ്കിൽ, സ്നാനപ്പെടാൻ ആഗ്രഹിക്കുന്നവരെ സ്നാനപ്പെടു ത്തണം. മുകളിലെ വീഡിയോ കാണുക, സ്നാനപ്പെടുത്തുന്നവൻ്റെ മേൽ പ്രത്യേക വൈദി ക വസ്ത്രങ്ങൾ നിങ്ങൾ കണ്ടെത്തുകയില്ല, കാരണം ഒരു ടിപിഎം വൈദികർക്ക് വിരുദ്ധ മായി, അദ്ദേഹം സ്വയം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്ന് അംഗീകരിക്കുന്നില്ല. സ്വന്തം സംഘടനയ്ക്ക് ലഭിക്കുന്നതിനുപകരം പുതിയ ശിഷ്യൻ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗ മായിത്തീരാൻ സ്നാനപ്പെടുത്തുന്നവൻ കൂടുതൽ താല്പര്യം കാണിക്കുന്നു. ടിപിഎമ്മിൻ്റെ സ്നാനനിയമങ്ങൾ സൂക്ഷിക്കുക.
മത്തായി 28:18-20, “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാ രവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്ര ൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പി ച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ട്” എന്ന് അരുളിച്ചെയ്തു.”
പുതിയ ശിഷ്യന്മാരെ തങ്ങളുടെ (ടിപിഎമ്മിൻ്റെ) ശിഷ്യരാക്കണമെന്ന് യേശു ശിഷ്യന്മാ രോട് കല്പിച്ചതായി ടിപിഎം കരുതുന്നു. സ്നാന പ്രക്രിയയുടെ ഫലമായി, നവാഗതന്‍ യേശു വിൻ്റെ ശിഷ്യനായിത്തീരുന്നു എന്ന് വാസ്തവത്തിൽ യേശു പ്രസ്താവിക്കുന്നു.
മത്താ. 23:8, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.