ടിപിഎം വിശ്വാസികളുടെ ജഡിക ജീവിതം – 2

നിങ്ങൾ ഒരു ടിപിഎം വിശ്വസിയാണെങ്കിൽ, വ്യത്യസ്ത പ്രാർത്ഥന അപേക്ഷകളുമായി നിങ്ങൾ നിങ്ങളുടെ വൈദികരെ സമീപിച്ചിട്ടുണ്ടാകാം. ആത്മീയ കാര്യങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനായി അവസാനമായി അവരെ സമീപിച്ചത് ഓർക്കാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള പ്രാർത്ഥന ആവശ്യങ്ങളിൽ 99.99% സമയവും ശാരീരികവും ഭൗതിക വുമായ ആവശ്യങ്ങൾക്ക് വേണ്ടിയാ ണെന്ന് ഞാൻ ഉറപ്പു തരുന്നു. അസുഖം, ജോലി, പ്രമോഷൻ, ബിസിനസ്, വീട്, കാർ, ചില പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചില വിടുതലു കൾക്കായി. അത്തരം പ്രാർഥനകളിലൂടെ ഒരു ടിപിഎം വിശ്വാസിയുടെ ജീവിതത്തിൻ്റെ ശ്രദ്ധ മനസ്സിലാക്കാൻ നിങ്ങൾക്ക് അല്പം പോലും ബുദ്ധിമുട്ടേണ്ടതില്ല. ടിപിഎം ശുശ്രുഷക ന്മാർക്ക് അതിനെ ശാസിക്കുവാനോ വിശ്വാസിയെ തിരുത്തുവാനോ അറിയാത്തതിനാൽ ഈ സ്ഥിതി കൂടുതൽ വഷളാകുന്നു. അവർക്ക് അവരെ എങ്ങനെ തിരുത്താം? അവർ മാമോൻ സംവിധാനത്തിൻ്റെ ഒരു ഉല്പന്നം ആയതിനാൽ അവരെക്കാളും ഒട്ടും മെച്ചമല്ല. അത്തരം പ്രാർഥനകളുടെ ഫലമായി തൻ്റെ പോക്കറ്റുകളിലേക്ക് ഒഴുകാൻ പോകുന്ന പണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരും ടിപിഎമ്മിലെ വ്യാജ അപ്പൊസ്തലന്മാരും

ജഡിക നേതാക്കന്മാർ (വ്യാജ അപ്പൊസ്തലന്മാർ) ജഡിക ജനങ്ങളെ നിർമ്മിക്കും. യഥാർ ത്ഥ അപ്പൊസ്തലന്മാർ ആത്മീയ ജനങ്ങളെ ഉല്പാദിപ്പിക്കും. ടിപിഎം ശുശ്രുഷകന്മാർ മരണ ശേഷം ദുരിതമനുഭവിക്കുന്ന ഭാവി ജനങ്ങൾക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നു.

1 കൊരിന്ത്യർ 15:19, “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടന്മാരത്രേ.”

ടിപിഎം വിശ്വാസികൾക്ക് തങ്ങളുടെ സുശ്രുഷകന്മാർ അവരെ പുതിയ യെരുശലേമി ലേക്ക് അയയ്ക്കപ്പെടുമെന്ന കാഴ്ചപ്പാടാണ്. അതിനായി അവർ ചെയ്യേണ്ടത് – എല്ലാ മീറ്റിം ഗിലും പതിവായി പങ്കെടുക്കുക, നല്ലൊരു തുക നല്കുക, അവരെ നല്ല രീതിയിൽ കൈകാ ര്യം ചെയ്യുക, ബഹുമാനിക്കുക, ടിപിഎം പുരോഹിതന്മാർ ആവശ്യപ്പെടുന്ന എല്ലാത്തരം മതപരമായ കാര്യങ്ങളും ചെയ്യുക മുതലായവ ആകുന്നു. അവർ എത്ര വലിയ വ്യാജ ത്തിൻ്റെ വ്യാപാരശക്തിയിലാകുന്നു. ഇത് 2 തെസ്സലോനിക്യർ 2:11-12 ൻ്റെ നിവൃത്തിയല്ലേ?

2 തെസ്സ. 2:11-12, “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായ വിധി വരേണ്ടതിനു ദൈവം അവർക്ക് ഭോഷ്കു വിശ്വസിക്കുമാറ് വ്യാജത്തിൻ്റെ വ്യാപാര ശക്തി അയക്കുന്നു.”

ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരെ കുറിച്ച് ചിന്തിക്കാം

അപ്പൊസ്തലന്മാർ അവരുടെ പ്രാർഥനകളുടെ ഉള്ളടക്കം വിശദീകരിക്കുന്ന പുതിയനിയ മത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ചില വാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു (അടിവര യിട്ട വാചകങ്ങൾ).

എഫെസ്യർ 1:15-21

അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്, നിങ്ങൾക്കു വേണ്ടി ഇട വിടാതെ സ്തോത്രം ചെയ്ത് എൻ്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിൻ്റെയും വെളിപ്പാ ടിൻ്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പി ച്ചിട്ട് അവൻ്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവൻ്റെ അവ കാശത്തിൻ്റെ മഹിമാധനം ഇന്നതെന്നും അവൻ്റെ ബലത്തിൻ വല്ലഭത്വത്തിൻ്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവൻ്റെ ശക്തി യുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കു ന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തൻ്റെ വലത്തുഭാഗത്ത്‌ എല്ലാ വാഴ്ചെക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും … ചെയ്തിരിക്കുന്നു.”

എഫെസ്യർ 3:14-21

അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബത്തിനും പേർ വരു വാൻ കാരണമായ പിതാവിൻ്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തൻ്റെ മഹത്വ ത്തിൻ്റെ ധനത്തിന് ഒത്തവണ്ണം അവൻ്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസ ത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാക യും ദൈവത്തിൻ്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യ ന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.”

കൊലൊസ്സ്യർ 1:9-13

അതുകൊണ്ട് ഞങ്ങൾ അത് കേട്ട നാൾമുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥി ക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്ന്, ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവൻ്റെ ഇഷ്ട ത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തി യിലും ഫലം കായിച്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെ ന്നും സകലസഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവൻ്റെ മഹത്വത്തിൻ്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധ ന്മാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽനിന്നു വിടുവിച്ചു തൻ്റെ സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.”


അപ്പോൾ പൗലോസിൻ്റെ പ്രാർത്ഥനകളുടെ ഉള്ളടക്കം അതിരാവിലെ എഴുന്നേറ്റ് ജനങ്ങ ളുടെ യഥാർത്ഥ ആവശ്യം മനസ്സിലാക്കാതെ 10 സ്തോത്രം പറയുന്ന ടിപിഎമ്മിലെ വ്യാജ അപ്പൊസ്തലന്മാർക്ക് നേരെ വിപരീതം ആകുന്നു. ബൈബിളിൽ ഒരിടത്തും കാണാനാ കാത്ത ഒരു ജാതീയ പ്രക്രിയയാണിത്. മറിച്ച്, ക്രിസ്തു അത്തരം അസാധാരണമായ ആവർ ത്തനങ്ങൾ ശാസിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും (മത്തായി 6:7).

അതിരാവിലെയുള്ള അത്തരം അനുഗ്രഹങ്ങൾ ശാപമായി കണക്കാക്കപ്പെടുന്നു എന്ന് സദൃശവാക്യങ്ങൾ 27:14 പ്രസ്താവിക്കുന്നു. അത്തരം കാര്യങ്ങൾ ജനങ്ങളെ നിയന്ത്രിക്കാ നുള്ള വെറും കപടമാണ്.

സദൃശ. 27:14, “അതികാലത്ത്‌ എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും.

ദൈവം പ്രകടനവും (SHOW 0FF) കൃത്രിമവും വെറുക്കുന്നു.


ഉപസംഹാരം

Carnal Life of TPM Believers – 2

മാതാപിതാക്കൾ എപ്പോഴും കളിപ്പാട്ട ങ്ങൾക്ക് വേണ്ടിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കും. എന്നാൽ 20 വയസ്സിൾ കൂടുതൽ പ്രായമുള്ള മക നോ മകളോ കളിപ്പാട്ടങ്ങൾ ചോദിച്ചാ ൽ മാതാപിതാക്കൾ വളരെ ആകുല രായി തീരും. ടിപിഎമ്മിലും ഇതേ അവസ്ഥയാകുന്നു. മുഴുവൻ സമുദാ യവും ശാരീരികവും ഭൗതീകവുമായ ആവശ്യങ്ങൾക്കായി ജീവിക്കുന്നു. യേശുവും ശിഷ്യന്മാരും അങ്ങനെയാണോ പെരുമാറി യിരുന്നത്? യേശു തൻ്റെ പിതാവിനുള്ളതിൽ വളരെ ചെറുപ്പം മുതലേ ഏർപ്പെട്ടിരുന്നു. ടിപിഎമ്മിൻ്റെ കളിപ്പാട്ട കളിക്കാർക്ക് വിപരീതമായി.

ലൂക്കോസ് 2:49, “അവൻ അവരോട്: “എന്നെ തിരഞ്ഞത് എന്തിന്? എൻ്റെ പിതാവിനുള്ള തിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്ന് പറഞ്ഞു.”

യേശുവിന് തൻ്റെ ഭൗതിക ആവശ്യങ്ങൾ അത്ര പ്രധാനമായിരുന്നില്ല. തൻ്റെ ശരീരത്തിൽ വിശപ്പ് അനുഭവിച്ചപ്പോൾ അവൻ ശിഷ്യന്മാരോട് എങ്ങനെ പ്രതികരിച്ചു എന്ന് നോക്കുക.

യോഹന്നാൻ 4:31-34, “അതിന്നിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട്” എന്നു അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവന് ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: “എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്ത് അവൻ്റെ പ്രവൃത്തി തികെക്കുന്നത് തന്നെ എൻ്റെ ആഹാരം.”

അത്തരമൊരു മനോഭാവത്തോടെ ടിപിഎം വിശ്വാസികളോ ശുശ്രുഷകന്മാരോ അവർ നിയമാനുസൃത ശിഷ്യന്മാരോ ദൈവ മക്കളോ ആയി പരിഗണിക്കപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവർ എല്ലായ്പ്പോഴും ഭൗതീക കാര്യങ്ങൾക്കായി കാത്തിരിക്കുന്നു വെന്നറിയാമോ?

കൊലൊസ്സ്യർ 3:2, “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.”

അവർക്ക് ക്രിസ്തുവിൻ്റെ മനസ്സ് ഒരിക്കലും ഉണ്ടാകത്തില്ലെങ്കിലും അവർ ഒരു കൾട്ടിൻ്റെ മനസ്സ് സ്വന്തമാക്കുന്നു.

ഫിലിപ്പിയർ 2:5-8, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്ക ട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”

തുടരും ….

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *