ക്രൈസ്തവലോകത്തിൽ ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടതും അധികരിച്ചതുമായ വാക്കു കളിൽ ഒന്നാണ് കൃപ എന്ന പദം. സ്വാഭാവികമായും, ടിപിഎമ്മും ഈ പദം ദുരുപയോഗം ചെയ്യുന്നതും അമിതമായി ഉപയോഗിക്കുന്നതും ആയ ഒരു പ്രശ്നമുണ്ട്. ഞാൻ പലപ്പോഴും ജനങ്ങൾ പറയുന്നത് കേൾക്കാറുണ്ട്
- യോഗങ്ങളിൽ വരുവാൻ ദൈവം എനിക്ക് കൃപ നൽകി
- വേല ചെയ്യാൻ ദൈവം എനിക്ക് കൃപ നൽകി
- കൺവെൻഷന് പാചകം ചെയ്യാൻ ദൈവം എനിക്ക് കൃപ നൽകി.
- യാത്ര ചെയ്യാൻ ദൈവം എനിക്ക് കൃപ നൽകി, മുതലായവ.
വ്യത്യസ്തങ്ങളായ സ്നേഹവും വ്യത്യസ്തങ്ങളായ സമാധാനവും ബൈബിളിൽ ഉണ്ട്. എന്നാ ൽ ആധുനിക ക്രൈസ്തവലോകം പുതിയൊരു തരം കൃപ കണ്ടുപിടിച്ചിരിക്കുന്നു, അതി നെ ഉചിതമായി കഴിവെന്നോ താലന്തെന്നോ വിളിക്കണമായിരുന്നു. എന്നാൽ അത്തരം തെറ്റിദ്ധാരണകളാൽ, കൃപ എന്ന പദം വേദപുസ്തകപരമായി മനസ്സിലാക്കിയിട്ടില്ല. കൃപ വിശദീകരിക്കാൻ ഒരു ടിപിഎം വിശ്വാസിയോട് ആവശ്യപ്പെടുന്ന പക്ഷം, കൃപ “അനിയ ന്ത്രിതമായ പ്രീതി” എന്നോ “ക്രിസ്തുവിൻ്റെ ചിലവിൽ ദൈവത്തിൻ്റെ ധനം” എന്നോ പറയും. അദ്ദേ ഹത്തിൻ്റെ ചിന്ത തെളിയിക്കാൻ കൂടുതൽ വിശ്വദീകരണം അദ്ദേഹത്തോട് ആവ ശ്യപ്പെടുക, അദ്ദേഹം ഒരു ശൂന്യ മുഖം കാണിക്കും. അതുകൊണ്ട് എല്ലാവരുടെയും പ്രയോജനത്തിനായി വിശദീകരിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതി. ഇത് കൃപയെ കുറിച്ചുള്ള എൻ്റെ ധാരണയാണെന്നും ഞാൻ ചർച്ചകൾക്കും തിരുത്തലുകൾക്കും തയ്യാറാണെന്നും തുറന്നു പറയുകയും ചെയ്യുന്നു. പതിവുപോലെ, അത് തിരുവെഴുത്തു കൾ പിന്തുണയ്ക്കണം. പഴയനിയമത്തിൽ ചില സ്ഥലങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള ഈ വാക്കിന് ഭൗതികമായ ആശയങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നിരുന്നാലും, പുതിയനിയമത്തിൽ കാണുന്ന കൃപ പൂർണ്ണമായും വ്യത്യസ്തമാകുന്നു.
ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
ഒരു മനുഷ്യൻ വീണ്ടും ജനനം പ്രാപിക്കുമ്പോൾ അവൻ്റെ ആത്മാവിന് ജീവൻ ലഭിച്ച് ഒരു പുതിയ സൃഷ്ടിയുടെ നിലനിൽപ്പ് ആരംഭിക്കുന്നു (2 കൊരിന്ത്യർ 5:17). സ്വാഭാവികമായ അവസ്ഥയിൽ നാം എത്തിച്ചേരുമ്പോൾ, നിഷ്ക്രിയമായ ആത്മാവുള്ള ഒരു അവസ്ഥയിൽ ജനിക്കുന്നുവെന്ന് ബൈബിൾ പറയുന്നു. അതുകൊണ്ട് നമ്മൾ ലൗകീകതയിലേക്കുള്ള വഴിയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു.
എഫെസ്യർ 2:1-3, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിൻ്റെ കാലഗതിയെയും ആ കാശത്തിലെ അധികാരത്തിനും അനുസരണക്കേടിൻ്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കു ന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങ ൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ട് മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിൻ്റെ മക്കൾ ആയിരുന്നു.”
നമ്മൾ വീണ്ടും ജനനം പ്രാപിച്ചതിൻ്റെ ഫലമായി നമ്മൾ ആത്മീക മനുഷ്യരായിത്തീ രുന്നു. ആത്മീക മനുഷ്യൻ ആയിത്തീർന്ന ഉടൻ, അവനെ നേരത്തെ ഭരിച്ചിരുന്ന ജഡം (ജഡിക മനുഷ്യൻ) അവനെ യുദ്ധക്കളത്തിലേക്ക് തള്ളിയിടും.
ഗലാത്യർ 5:17, “ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമാ യിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.”
കൃപ എന്താകുന്നു?
പുതിയതായി ജനിച്ച ആത്മാവിന്മേലുള്ള ജഡിക പോരാട്ടങ്ങളെ എതിർക്കാൻ വേണ്ടി ദൈവത്തിൽ നിന്നുള്ള ദിവ്യശക്തിയാകുന്നു കൃപ. നമ്മുടെ നവജാത ജീവൻ ദൈവത്തിൽ നിന്നുള്ള ജീവിൻ കൊണ്ട് ജീവിക്കുന്നു, അതായത് ആത്മാവിൻ്റെ വളർച്ചാ ഹോർമോൺ.
യോഹന്നാൻ 10:10, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.”
അതിക്രമങ്ങളിലും പാപത്തിലും മരിച്ച ഒരു പാപിക്ക്, യേശുവിൻ്റെ ജീവൻ (രക്ഷിക്കപ്പെടുന്ന കൃപ) ലഭിച്ച് കർത്താവിൽ “പൂർണ്ണമായി ജീവിക്കുന്നത്” വളർച്ചയാകുന്നു. നമ്മുടെ ജീവിതം മുഴുവൻ നമ്മോടൊപ്പം തുടരുന്ന ഈ “പൂർണ്ണമായ ജീവിതത്തെ” കൃപ എന്ന നിലയിൽ പൗലോസ് നിർവ്വചിക്കുന്നു.
എഫെസ്യർ 2:8, “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിൻ്റെ ദാനമത്രേയാകുന്നു.”
കുറച്ചുകൂടി വിശദീകരിക്കാൻ, ഞാൻ ഒരു ഉദാഹരണം ഉദ്ധരിക്കുന്നു.
റോമർ 5:20, “എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എ ങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വർദ്ധിച്ചു.”
മുകളിലുള്ള ചിത്രത്തിൽ സമാനമായ രണ്ട് പന്തുകൾ കാണാൻ കഴിയും. ഒന്ന് ചോക്കിയതാകുന്നു, മറ്റത് വീർത്തിരിക്കുന്നു. വീർത്തിരിക്കുന്നതിൽ കാറ്റുണ്ട്, അതുമാത്രമാണ് വ്യത്യാസം. എന്നാൽ, ആ ഒരേയൊരു വ്യത്യാസം മാത്രമാണ് മരിച്ചതും ജീവിച്ചിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം. വീർത്തിരിക്കുന്ന പന്ത് നിലത്തെറിഞ്ഞാൽ എറിഞ്ഞ അതേ ശക്തിയോടെ പൊന്തി വരും. മുകളിൽ ഉദ്ധരിച്ച റോമർ 5:20 ഇതേ കാര്യവുമായി പൂർണ്ണമായി യോഗിച്ചിരിക്കുന്നു. എന്നാൽ ചോക്കിയ പന്ത് എറിഞ്ഞ അതേ സ്ഥലത്ത് തന്നെ കിടക്കും. അതിന് പൊങ്ങിവരാൻ ഒരു ജീവൻ ഇല്ല. ഇതേ രീതിയിൽ തന്നെയാണ് കൃപയും പ്രവർത്തിക്കുന്നത്. കാറ്റ് നിറച്ച പന്ത് കൃപയ്ക്ക് തുല്യമാണ്. അതുപോലെ, ചോക്കിയ പന്ത് മരിച്ചതിന് സമവും. മറ്റ് സാഹചര്യങ്ങളും പരിഗണിക്കുക. കുറച്ചു കാറ്റുള്ള പന്ത് കുറച്ചു മാത്രം പൊന്തും എന്നാൽ കാറ്റ് നിറച്ച പന്ത് മുഴുവനായി പൊന്തും. പാപം നിങ്ങളെ താഴേയ്ക്ക് വലിക്കുമ്പോൾ, കൃപ നിങ്ങളെ പൊക്കി എടുക്കുന്നു.
പൊന്തുക (BOUNCE BACK) എന്നാൽ എന്താകുന്നു?
നിങ്ങൾ യഥാർഥത്തിൽ വീണ്ടും ജനിച്ചവരാണെങ്കിൽ, പുതിയ മനുഷ്യനും (ആത്മാവ്), പഴയ മനുഷ്യനും (ജഡം) തമ്മിലുള്ള യുദ്ധത്തിൻ്റെ സമ്മർദങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. പാപവും ലൗകികവുമായ ഇടപെടലുകളാൽ നിങ്ങൾ നിരന്തരം മോഹിപ്പിക്കപ്പെടും. ആത്മാവിനോട് എതിർത്തുനിൽക്കുന്ന നിങ്ങളുടെ ജഡങ്ങൾ ഈ പ്രലോഭനങ്ങൾ അംഗീകരിക്കും. അത്തരം ദുഷ്ടശക്തികളോട് അരുത് എന്ന് പറയാൻ ആത്മീകന് ശക്തിയുടെ ആവശ്യമുണ്ട്. പൗലോസ് ഈ ശക്തിയെ, കൃപ എന്ന രീതിയിൽ വിവരിക്കുന്നു.
തീത്തോസ് 2:11:13, “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യ കരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ തേജസ്സിൻ്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ട് ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജി ച്ചിട്ട് ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു പോരേണ്ടതിന് അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു.”
പാപത്തിനും ജഡത്തിനും എതിരായ ആത്മീയ പോരാട്ടത്തിൽ ഉപയോഗിക്കപ്പെടുന്ന ദൈവശക്തി കൃപയാകുന്നു. പാപത്തെയും ജഡത്തെയും ചെറുത്തുനിൽക്കാൻ നിങ്ങൾക്ക് സാധിക്കുന്നുവെങ്കിൽ, അത് നിങ്ങളിൽ പകർന്നിരിക്കുന്ന ദൈവകൃപ കൊണ്ട് മാത്രം സാധ്യമാകുന്നു. ദൈവത്തിന് അപ്രിയമെന്ന് നിങ്ങൾക്ക് അറിയാമായിരുന്നിട്ടും നിങ്ങളുടെ മുൻപിലത്തെ നിലയിൽ ഇത്തരം കാര്യങ്ങൾ എതിർക്കാൻ സാധിക്കില്ലായിരുന്നു. ദൈവ കൃപയാൽ മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ.
മനുഷ്യനായിത്തീർന്ന ദിവ്യൻ കൃപയും സത്യവും കൊണ്ട് നിറഞ്ഞിരുന്നു (യോഹന്നാൻ 1:14). അവൻ പരീക്ഷിക്കപ്പെട്ടപ്പോൾ അത്തരം പ്രലോഭനങ്ങൾക്ക് അവൻ “NO” എന്ന് പറഞ്ഞു.
എബ്രായർ 4:15, “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷി ക്കപ്പെട്ടവനത്രേ നമുക്കുള്ളത്.”
ജഡം, പിശാച്, ലോകം എന്നിവയിൽ നിന്നുമുള്ള ഭയങ്കര പ്രലോഭനങ്ങൾ നേരിടുമ്പോൾ, കൃപയാൽ പാപം ചെയ്യാതെ യേശു പറഞ്ഞതുപോലെ നിങ്ങൾ “NO” പറയൂ. എന്നാൽ, യേശുവിനെ പോലെ അല്ലതെ, നമ്മളിൽ പലരും ശത്രുക്കളുടെ സമ്മർദനങ്ങൾക്ക് വഴങ്ങി പ്രലോഭനങ്ങൾക്ക് അകപ്പെടും. അത് ഫുട്ബോളിലെ ചോർച്ച പോലെയാണ്. അത്തരം ചോർച്ചലുകൾ നമ്മുടെ ഉള്ളിലെ കൃപയെ നിരാശപ്പെടുത്തുന്നതിന് കാരണമാകുന്നു (ഗലാത്യർ 2:21). ശക്തമായ കാറ്റ് നമ്മെ ആക്രമിക്കുമ്പോൾ നാം ഞാങ്ങണപോലെ വീഴാൻ പാടില്ല. നിങ്ങൾ വാസ്തവത്തിൽ വീണ്ടും ജനിച്ചവരാണെങ്കിൽ, നിങ്ങളുടെ ഉള്ളിൽ കൃപ യുണ്ട്. നിങ്ങളെ വിളിച്ചവർ വിശ്വസ്ത നാണെന്ന നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുക. വിരൽ വായിൽ നിന്ന് വലിച്ചെടുത്ത് വളരുക. നിങ്ങൾ ആത്മീയമായി വളരാനാഗ്രഹിക്കു ന്നപക്ഷം, പോരാട്ടങ്ങൾ പ്രതീക്ഷിച്ച് നിങ്ങളുടെ മേൽ നൽകിയിരിക്കുന്ന കൃപ കൊണ്ട് പ്രവർത്തിക്കുക.
എബ്രായർ 12:4, “പാപത്തോട് പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല.”
ഉപസംഹാരം
ടിപിഎം വിജയകരമായ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുക്കുമെങ്കിലും അവർക്ക് അത് എന്താണെന്ന് യാതൊരു വിവരവുമില്ല. വിജയകരമായ ജീവിതം എന്നത് സെക്സിൽ നിന്ന് ഒഴി ഞ്ഞുമാറുകയും ഒരു ബ്രഹ്മജീവിതം നയിക്കുകയും ചെയ്യുന്ന അവസ്ഥയാ ണെന്ന് അവരിൽ ചിലർ തെറ്റായി ചിന്തിക്കുന്നു. അത് അങ്ങനെ തന്നെയാണോ? കൃപ യുടെ സമൃദ്ധിനിമിത്തം ഒരു പാപവും നിങ്ങളുടെ ആത്മാവിനു മീതെ കയറാൻ കഴി യാത്ത കൃപയും സത്യവും പൂർണ്ണമായി നിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണ് വിജയക രമായ ജീവിതം. ടിപിഎമ്മിൻ്റെ വിജയക രമായ ജീവിതം ജൈന, ബുദ്ധ, കത്തോലിക്ക പതിപ്പുകളെപ്പോലെ തന്നെയാണ്. പല പാട്ടുകളിലും അവർ കൃപയെ പറ്റി പാടുന്നുണ്ടെ ങ്കിലും അവർക്ക് അതിൻ്റെ പ്രയോഗം മനസ്സിലാകുന്നില്ല.
കൃപ വാസ്തവത്തിൽ ദൈവത്തിൻ്റെ കാരുണ്യമാണെങ്കിലും അനേകമാളുകൾ അത് പൊതു വേയുള്ള കാരുണ്യമായി ഉപയോഗിക്കുന്നു. ഇത് ഒരു പാപിയുടെ രക്ഷയ്ക്ക് വേണ്ടി അവൻ്റെ ജീവൻ നല്കിയ കാരുണ്യമാണ്. ഒരു ലൗകികമോ നിഷ്പക്ഷമോ ആയ പശ്ചാത്തലത്തിൽ അത് പ്രയോഗിക്കുന്നത് അതിൻ്റെ ലക്ഷ്യം നേർപ്പിക്കുന്നതാകുന്നു. എല്ലാ തരത്തിലുമുള്ള എതിർപ്പുകളും കഠിനമായ സാഹചര്യങ്ങളും നേരിടുമ്പോൾ കൃപ ഒരു വ്യക്തിയിൽ തിളങ്ങി യാതൊരു ചഞ്ചലവും കൂടാതെ രക്ഷയിൽ നിലനിർത്തുന്നു.
യേശുവിൻ്റെ അപ്പൊസ്തലന്മാരെ കുറിച്ചു ചിന്തിക്കുക. അനേകം ടിപിഎം വൈദികന്മാർ മനസ്സിലാക്കിയിരിക്കുന്നതുപോലെ കൃപ “അനര്‍ഹമായ പ്രീതി” എന്ന് നിങ്ങൾ കരുതു ന്നുണ്ടോ? അനര്‍ഹമായ ദൈവിക അനുഗ്രഹത്താൽ അക്കാലത്ത് അധികാരികൾ അവരെ വേട്ടയാടിയോ? അനര്‍ഹമായ ദൈവിക അനുഗ്രഹം കാരണമാണ് അവർ അടികൊള്ളുകയും ഭീഷണികൾ നേരിടുകയും ചെയ്തതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അനര്‍ഹമായ അനുഗ്രഹത്തിൻ്റെ ഒരു അടയാളമായി അവർ കൊല്ലപ്പെട്ടതായി നിങ്ങൾ വിചാരിക്കുന്നുണ്ടോ? തടവറ ദൈവത്തിൻ്റെ അനര്‍ഹമായ അനുകമ്പയുടെ അടയാള മാണോ? അവർക്ക് നന്മയുടെ ഏതെങ്കിലും ബാഹ്യ അടയാളങ്ങളുണ്ടായിരുന്നില്ല, മറിച്ച്, അവരുടെമേൽ നല്കപ്പെട്ട കൃപ അവരെ അവസാനം വരെ വിജയികളാക്കി.
അപ്പൊ.പ്രവ.4:33, “അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിൻ്റെ പുന രുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.”
പഴയനിയമകാലഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ആളുകൾ ഒരിക്കലും ജീവിത ത്തിൽ എന്തെങ്കിലും കാരുണ്യം ലഭിച്ചവരല്ല. അതുകൊണ്ട് ചില ലൗകീകമോ ഭൌതി കമോ ആയ വസ്തുക്കൾക്കുവേണ്ടി “കൃപ” എന്ന പദം ഉപയോഗിക്കുന്നതിനുമുമ്പ് ദയവായി രണ്ടുതവണ ചിന്തിക്കുക. ടിപിഎം ഭാഷയിൽ പറഞ്ഞാൽ, അവർക്ക് വിശ്വാസ ഭവനങ്ങൾ നിർമ്മിക്കാനുള്ള കൃപ ഇല്ല, കൺവെൻഷനുകൾ വേലക്കാരുടെ യോഗങ്ങൾ എന്നിവ യിൽ പങ്കെടുക്കുക , പാചകം ചെയ്യാനുള്ള കൃപ, പ്രസംഗിക്കുക, യാത്ര ചെയ്യുക, ഉപവസി ക്കുക, ശുശ്രൂഷ ചെയ്യുക മുതലായവയ്ക്കുള്ള കൃപ ഇല്ലായിരുന്നു. നമ്മുക്ക് അതിവാക്ക് ശരിയാക്കാം. ചില കാര്യങ്ങൾ പ്രവർത്തിക്കാനും അവന് നന്ദി കരേറ്റാനും ഉള്ള കഴിവ് ദൈവം നമ്മുക്ക് നൽകിയിരിക്കുന്നു. എന്നിരുന്നാലും കൃപ എന്നത് ആ കഴിവോ താലന്തോ അല്ല. ശത്രുക്കളിൽ നിന്ന് നമ്മെ രക്ഷിക്കുന്നതും നമ്മുടെ ആത്മീയ പോരാട്ട ങ്ങൾ നേരിടാൻ നമ്മെ സഹായിക്കുന്നതും ദൈവത്തിൻ്റെ ജീവൻ ആകുന്നു.
ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.
.