ടിപിഎം വിശ്വാസികളുടെ ജഡിക ജീവിതം – 3

ഞങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ഭാഗമാണിത് – ടി പി എം വിശ്വാസികളുടെ ജഡിക ജീവിതം. ഈ ഭാഗത്ത്‌ നമ്മുക്ക് നോക്കാം ..

1) AIDEN WILSON TOZER ൻ്റെ ഒരു ലേഖനം, അതിനുശേഷം ഞങ്ങൾ നിങ്ങളെ കാണിക്കും ……. 2) ടിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് ക്യാമറയുടെ പ്രവർത്തനം, അവസാനമായി ടിപിഎം വിശ്വാ സികൾ 3) ജഡികരായി അവരുടെ ബൈബിളുകൾ വായിക്കുന്ന വിധം.

  1. ക്രിസ്തുവിൻ്റെ പ്രയോജനം : ഐഡൻ വിൽസൺ ടോസറിൻ്റെ ഉദ്ധരണി
  2. ടിപിഎമ്മിൻ്റെ ദ്വന്ദ്വമായ ക്യാമറയുടെ പ്രവർത്തനം
  3. ജഡിക ബൈബിൾ വായന

ക്രിസ്തു മൂലമുള്ള പ്രയോജനം: യേശുവിനെ അലാവുദ്ദിൻ്റെ വിളക്കാക്കാനുള്ള ടിപിഎം വിശ്വാസികളുടെ ശ്രമം

ടിപിഎം വിശ്വാസികൾ ദൈവപുത്രനായ ക്രിസ്തുവിനെ അനുഗമിക്കുമോ അതോ ടിപിഎ മ്മിലെ ക്രിസ്തു ഒരു വ്യാജ യേശുവാണോ? പച്ച നിറത്തിൽ ചുവടെയുള്ള ലേഖനം വായി ക്കുക. കുറിപ്പ്: ടിപിഎം വിശ്വാസികൾക്ക് ഇത് സാന്ദർഭികമാക്കുന്നതിന് ഞാൻ “ടിപിഎം പാസ്റ്റർമാർ” എന്ന പദം ഇടയ്ക്കിടെ കുത്തി തിരുകിയിട്ടുണ്ട്. യഥാർത്ഥ ലേഖനം വായി ക്കാൻ “നീതിയുടെ വേരുകൾ (ROOTS OF RIGHTEOUSNESS)” എന്ന യഥാർത്ഥ പുസ്തകം വാങ്ങുക.

ടോസ്സർ എഴുതുന്നു: “വ്യാജ ക്രിസ്തു വരുമെന്ന് നമ്മുടെ കർത്താവ് നമ്മെ മുന്നറിയിച്ചു. അതുകൊണ്ട്, നാം അനുഗമിക്കാൻ പ്രചരിപ്പിക്കുന്ന ക്രിസ്തു വാസ്തവമായും ദൈവത്തിൻ്റെ ക്രിസ്തുവാണെന്ന് നാം വളരെ ജാഗ്രത പാലിക്കണം. യഥാർത്ഥ ക്രിസ്തു അല്ലാത്തപക്ഷം നമ്മുടെ ഭാവനയിലൂടെയും നമ്മുടെ സ്വന്തം പ്രതിച്ഛായയിലും ഇന്ദ്രജാല പ്രയോഗം നട ത്തുന്ന ഒരു ക്രിസ്തുവിനെ നമ്മൾ പിന്തുടരുന്ന അപകടം എപ്പോഴും ഉണ്ടാകാം. ‘ക്രിസ്തുവി നെ സ്വീകരിക്കുവാനായി’ ജനങ്ങളെ നയിക്കുവാനുള്ള ടിപിഎമ്മിൻ്റെ അധിക ആകാംക്ഷ കാരണം അവർ പരിശുദ്ധാത്മാവിനാൽ പരിണമിച്ച കന്യാമറിയയി ലെ ജനനം “വിശുദ്ധവസ്തുവി” നെക്കാൾ അല്പം കൂടുതൽ മാത്രം പ്രാധാന്യം കൊ ടുത്ത്‌ ക്രിസ്തുവിനെ സ്വീകരിക്കാൻ പലപ്പോഴും പ്രേരിപ്പിക്കപ്പെടുന്നു. ആധുനിക സുവിശേഷപ്രഘോഷകർക്ക് പ്രചോദനം ലഭിച്ച ക്രിസ്തു, ഒരു നല്ല പ്രാർത്ഥനയാൽ, ഒരു ബോക്സിംഗ് റിങ്ങിൽ നല്ല ഒരു ബോക്സർക്ക് വേറെ ഒരു ബോക്സറിനെ തോല്പിക്കാൻ സഹാ യിക്കും. ഈ സുവിശേഷപ്രഘോഷകർ അവതരിപ്പിക്കുന്ന ക്രിസ്തു ഹൈ ജമ്പിൽ ഒന്നാം സ്ഥാനം മാത്രമല്ല, ഒരു പുതിയ ലോക റെക്കോർഡും സ്ഥാപിക്കാൻ സഹായിക്കുന്നു. പ്രാർ ത്ഥിക്കുന്ന ഒരു ബിസിനസ്സുകാരൻ മറ്റൊരു ബിസിനസ്സുകാരനെ തോൽപ്പിച്ചുകൊണ്ട് സർ ക്കാരിൻ്റെ കരാർ ഉറപ്പുവരുത്തുകയും സുരക്ഷിതമാക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ അവർ പ്രചരിപ്പിക്കുന്നു. ഒരു പ്രൊഫഷണൽ വേശ്യയുടെ മുഖത്തേക്ക് പോലും രക്തം കൊണ്ടുവരുന്ന രീതിയിൽ ഒരു നടിക്ക് ഒരു സിനിമയിൽ ഒരു വേഷം ലഭിക്കാൻ സഹായി ക്കുന്ന ഒരു ക്രിസ്തുവിനെ അവർ പ്രസംഗിക്കുന്നു.”

അപ്രകാരം നമ്മുടെ കർത്താവ് പ്രയോജനത്തിൻ്റെ ക്രിസ്തു ആയി മാറുന്നു – അല്പം തടവു മ്പോൾ നമ്മൾ ആവശ്യപ്പെടുന്നതുപോലെ അത്ഭുതങ്ങൾ ചെയ്യുന്ന അലാവുദ്ദിൻ്റെ ഒരു വിളക്ക് പോലെ – സുവിശേഷ പ്രഘോഷകന്മാർ സ്ഥാപിച്ച സഭയിൽ പങ്കെടുത്താൽ നിങ്ങളുടെ സമൻസ്സ് അവൻ അനുസരിക്കും (നമ്മുടെ കേസിൽ ടിപിഎം). നമ്മുടെ വീണ്ടെടുപ്പിനായി ദൈവത്തിൻ്റെ സമ്പൂർണ ഉദ്ദേശം നമ്മെ വിശുദ്ധരാക്കുകയും ദൈവ ത്തിൻ്റെ സ്വരൂപത്തിൽ നമ്മെ പുനഃസ്ഥാപിക്കുകയും ആകുന്നു. ഈ ലക്ഷ്യം നേടാൻ, ഭൗതിക മോഹങ്ങളിൽ നിന്ന് അവൻ നമ്മെ അകറ്റിനിർത്തുന്നു, ലോകമനുഷ്യരുടെ വിലകുറഞ്ഞതും അയോഗ്യവുമായ സമ്മാനങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നു. ഒരു വിശു ദ്ധനായ മനുഷ്യൻ മത്സരം വിജയിക്കുന്നതിന് എതിരാളി ബോക്സറെ തോല്പിക്കാൻ ദൈവ ത്തോട് സഹായം ചോദിക്കുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കുകയില്ല. അശ്ലീല മായ കാഴ്ചക്കാരൻ്റെ വൃത്തികെട്ട ദുശ്ശീലങ്ങൾക്കോ ധനലാഭത്തിനോ വേണ്ടി മറ്റൊരു മനുഷ്യനെ തോല്പിക്കാൻ അവനെ സഹായിക്കുവാനായി ആത്മാവ് വസിക്കുന്ന ഒരു മനു ഷ്യനും കർത്താവിനോട് ചോദിപ്പാൻ കഴിയുകയില്ല. ബിസിനസ്സിൽ ഭൗതിക താല്പര്യങ്ങൾ നേടിയെടുക്കാനും പണമുണ്ടാക്കാനും ക്രിസ്തു അദ്ദേഹത്തിൻ്റെ വിശുദ്ധ അധികാരം ഉപ യോഗിക്കുമെന്ന് പഠിപ്പിക്കുന്നത് നമ്മുടെ കർത്താവിനെ തെറ്റുകാരണക്കാനും നമ്മുടെ ആത്മാവിനെ മുറിപ്പെടുത്താനും ഇടയാക്കും. ഇത് നമ്മുടെ കാലത്തെ സമൃദ്ധിയുടെ സുവിശേഷപ്രഘോഷണമാകുന്നു – അനുഗ്രഹങ്ങളുടെ സുവാർത്ത. നമ്മുടെ കർത്താ വായ യേശുവിനെ ഇപ്പോൾ അലാവുദ്ദിൻ്റെ വിളക്ക് ആക്കിയിരിക്കുന്നു – അവൻ ജനങ്ങ ളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു.

1 തിമൊഥെയൊസ്‌ 6:5, “ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനു ഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്ന് വിചാരിക്കുന്നു.”

ടിപിഎമ്മിൻ്റെ ദ്വന്ദ്വമായ (DUAL) ക്യാമറയുടെ പ്രവർത്തനം

ഞങ്ങളുടെ മുൻ ലേഖനത്തിലെ അഭിപ്രായ വിഭാഗത്തിൽ, ഒരു വിശ്വാസി (ജോൺസൺ) പറഞ്ഞു, ഞങ്ങളുടെ ടിപിഎം ചർച്ചിൽ ഞങ്ങളുടെ സഹോദരൻ എല്ലായ്പ്പോഴും ഭൗതിക അനുഗ്രഹങ്ങളെക്കാൾ ആത്മീയാനുഗ്രഹത്തിനായി പ്രാർത്ഥിക്കാൻ നിർബന്ധിക്കുന്നു … ഈ സാഹചര്യത്തിൽ, ഞാൻ നിങ്ങൾക്ക് ടിപിഎമ്മിൻ്റെ ഇരട്ട ക്യാമറ പ്രവർത്തനം കാണി ക്കാൻ ആഗ്രഹിക്കുന്നു. ഒരു ഡ്യുവൽ (DUAL) ക്യാമറയുടെ അടിസ്ഥാന ജോലി നിങ്ങൾക്ക റിയാമോ? രണ്ട് ക്യാമറകളിൽ നിന്ന് ചിത്രങ്ങൾ സമന്വയിപ്പിക്കുന്നതിലൂടെ ഒരു ഡ്യുവൽ ക്യാമറ പ്രവർത്തിക്കുന്നു. ഒരു ക്യാമറ വസ്തുവിൻ്റെ വിശാലമായ ഫോട്ടോ എടുക്കും, മറ്റേ ക്യാമറ പശ്ചാത്തല ഇമേജ് എടുക്കുകയും ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നു. പരിണിത ഫലമായി കിട്ടുന്ന ഇമേജിൽ പശ്ചാത്തലം മങ്ങിയതും പ്രധാന ഫോട്ടോ തെളിഞ്ഞതും ആയിരിക്കും. ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക. പുഷ്പങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടു ത്താൻ ശ്രമിക്കുമ്പോൾ ഇലകൾ മങ്ങിയതായി കാണുന്നു.

Carnal Life of TPM Believers - 3

അതുപോലെ തന്നെ ടിപിഎം വേലക്കാർ “ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ച്” സംസാ രിക്കും, എന്നാൽ സത്യം പശ്ചാത്തലത്തിൽ മറച്ചുവെച്ചു സൂക്ഷിക്കപ്പെടും! അവർ മുൻഭാ ഗത്ത് “സമ്പന്നമായ അനുഗ്രഹവും ആത്മീയമായ അനുഗ്രഹവും” ചേർത്തുള്ള ഒരു കോംബോ പായ്ക്ക് അവതരിപ്പിക്കുന്നു, എന്നാൽ പശ്ചാത്തലത്തിൽ നീതി മങ്ങുന്നു. ആത്മീയ അനുഗ്രഹമെന്ന് ടിപിഎം പറയുന്നത് യഥാർത്ഥത്തിൽ മതബോധം ആകുന്നു. ടിപിഎം മീറ്റിംഗിൽ പങ്കെടുക്കുക (ക്ഷേത്രത്തിലേക്ക് പോകുക), ബൈബിൾ വായിക്കുക (മതഗ്രന്ഥങ്ങൾ), ടിപിഎമ്മിന് പണം സംഭാവന ചെയ്യുക (തിരുപ്പിതി / വേളങ്കണ്ണി എന്നിവി ടങ്ങളിൽ സംഭാവന നല്കുക) മുതലായവ പോലെയുള്ള മതത്തിൻ്റെ എല്ലാ അനുഷ്ടാന ങ്ങളും ആചരിക്കുന്നതാണ് മതബോധം.

നിങ്ങൾ ഇത് ചെയ്യുമ്പോൾ ടിപിഎമ്മിൽ ആത്മീയ വ്യക്തിയെന്ന് വിളിക്കുന്നു. എന്നാൽ ബൈബിളിലെ സത്യസന്ധമായ അർത്ഥം ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ, മറ്റുള്ള വരെ സ്നേഹിക്കുന്നതും, ദരിദ്രരെ സഹായിക്കുന്നതും, ജയിൽ സന്ദർശിക്കുന്നതും ആ കുന്നു. നിങ്ങൾക്ക് 15,0000 ദിർഹം ഉണ്ടെങ്കിൽ, നിങ്ങൾക്ക് 6000 രൂപ മാത്രമേ ആവശ്യമു ള്ളുവെങ്കിൽ, പണമില്ലാത്ത ഒരു വ്യക്തിയെ കണ്ടെത്തിയാൽ അദ്ദേഹം ആവശ്യപ്പെട്ടാൽ അത് കൊടുക്കണം. (കൂടുതൽ വിവരങ്ങൾക്ക് ഇത് വായിക്കുക). എന്നാൽ ടിപിഎമ്മിൽ ഇത്തരത്തിലുള്ള നീതി കണ്ടെത്താനാകുന്നില്ല (ഇത് പരിശോധിക്കുക). അതുകൊണ്ട് ടിപിഎം വിശ്വാസിയുടെ മസ്തിഷ്കം ഒരു ഡ്യുവൽ കാമറ പോലെയാകുന്നു, മുൻവശത്ത് ഉയർത്തിക്കാണിക്കുന്ന ഭൌതിക ഐശ്വര്യവും ഊന്നിപ്പറയുന്ന മതബോധവും പ്രകട മാക്കുന്ന ഒരു ഇരട്ട ക്യാമറ പോലെയാണ്. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും നീതിയുടെയും യഥാർത്ഥ ഫലം പശ്ചാത്തലത്തിൽ മങ്ങുന്നു! ടിപിഎമ്മിൽ നീതി ദൂരെ യുള്ള ഗാലക്സിയിൽ കാണുന്ന ഒരു വസ്തുവിൻ്റെ നീതിയാണ്.

മത്തായി 15:9, “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.”

തിരുവചനം ജഡികമായി വായിക്കുന്നു

അപ്പൊസ്തലനായ പൌലൊസ് പറയുന്നു, ജഡികരായ മനുഷ്യർക്ക്, ആത്മാവിൻ്റെ കാര്യ ങ്ങൾ സ്വീകരിക്കാൻ സാധിക്കുകയില്ല, കാരണം ആത്മാവിൻ്റെ കാര്യങ്ങൾ ആത്മീകമാ യി സ്വീകരിക്കേണ്ടതാണ് (1 കൊരിന്ത്യർ 2:14). ടിപിഎം വിശ്വാസികൾ ജഡികന്മാർ ആണെന്ന് പറയുമ്പോൾ, അതിൻ്റെ അർത്ഥം അവർ ആത്മീയ കാര്യങ്ങൾ തങ്ങളുടെ ജഡിക ധാരണയിൽ കാണുന്നു എന്നാകുന്നു. അവർ ബൈബിൾ (ആത്മീയ വാക്കുകൾ) ജഡിക കണ്ണുകൾ കൊണ്ട് വായിക്കുന്നു. അവർക്ക് ആത്മാവിലുള്ള കാര്യങ്ങൾ (ബൈബി ൾ സന്ദേശം) സ്വീകരിക്കാനാവില്ല. ടിപിഎം ജനങ്ങൾ തിരുവെഴുത്തുകൾ ജഡികമായി വായിക്കുന്നതിനെ കാണിക്കുന്ന ചില ഉദാഹരണങ്ങൾ നമ്മുക്ക് നോക്കാം. അങ്ങനെയു ള്ളവർ അന്ത്യനാളുകളിൽ വരുമെന്ന് ദൈവം അറിഞ്ഞിരുന്നു. അതിനാൽ, ആധുനിക ക്രൈസ്തവലോകത്തിൽ നാം കാണുന്നതുപോലെ വെറും വായന അല്ലാതെ തിരുവെ ഴുത്തുകൾ പഠിക്കണമെന്ന് ദൈവം നമ്മോട് നിർദ്ദേശിച്ചിരിക്കുന്നു.

2 തിമൊഥെയൊസ്‌ 2:15, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.”

  • ബൈബിൾ മാറ്റുന്നു? അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുന്ന ജഡികന്മാരായ ടിപിഎം ശുശ്രുഷകന്മാർ, പ്രായാധികത്തിൽ അവരെ ശുശ്രുഷിക്കേണ്ട സമയത്ത്‌ അക്ഷരാർത്ഥത്തിൽ ക്രൂരമായി കൈവിടുകയാകുന്നു. “എല്ലാം ഉപേക്ഷിച്ചു” എന്ന വാക്കിൽ അക്ഷരീയമായി അവർ തങ്ങളുടെ കൈവശമുള്ള ബൈബിൾ പകർപ്പു പോലും ശുശ്രൂഷയിൽ പ്രവേശിക്കുന്ന ഒരു നവജാതന് കൈമാറുന്നു? “എല്ലാം ഉപേ ക്ഷിക്കുക” എന്ന വാക്കിലെ അക്ഷരാർത്ഥ പദാവലി അവർ എടുക്കുന്നു. എന്നാൽ ദിവസേന കുരിശ് എടുക്കണം എന്നതിൻ്റെ ഡബിൾ സ്റ്റാൻഡേർഡ് ഞങ്ങൾ കാണു ന്നു. മാതാപിതാക്കളെ ഉപേക്ഷിക്കണമെന്നതും ബൈബിൾ കൈമാറണം എന്നതും അക്ഷരികമാണെങ്കിൽ അവർ എന്തുകൊണ്ട് അക്ഷരികമായ മര കുരിശ് എടുക്കു ന്നില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല?
  • സൂര്യാഘാതമോ മഹാമാരിയോ ദുഷ്ടതയോ നിന്നെ തൊടുകയില്ല? ടിപിഎം വിശ്വാസികൾ സങ്കീർത്തനം 91:5 വായിക്കുമ്പോൾ “രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്ക് നശി പ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല,” സൂര്യാഘാതം, ബാധകൾ തുടങ്ങി യവയിൽ നിന്നും അവരെ സംരക്ഷിക്കുമെന്ന് ദൈവം അവർക്ക് വാഗ്ദാനം ചെയ്തിട്ടു ണ്ടെന്ന് അവർ കരുതുന്നു. ഈ വാക്യം എത്ര ജഡികമായി അവർ വ്യാഖ്യാനിക്കുന്നു? 91-ാം സങ്കീർത്തനം സ്വാഭാവിക അപകടങ്ങളിൽ നിന്ന് ശാരീരിക സംരക്ഷണം ആണെങ്കിൽ, 13-ാം വാക്യം എന്താകുന്നു? അത്തരം കാര്യങ്ങൾ നമ്മെ ബാധിക്കാ തിരിക്കുമ്പോൾ നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്ന് രണ്ടാമത്തെ പ്രസ്താവന ഒന്നുമില്ല. എന്നാൽ ശാരീരിക പരിക്ഷയിൽനിന്ന് നമ്മെ സംരക്ഷിക്കു വാനുള്ള ദൈവത്തിൻ്റെ വാഗ്ദാനമെന്ന നിലയിൽ ഈ വാക്യം സങ്കല്പിക്കണമെങ്കിൽ, ഇവിടെ പരാമർശിച്ചിരിക്കുന്ന വിലയേറിയ നന്മയ്ക്കായി നാം അവനോട് എന്തു മാത്രം നന്ദിയുള്ളവരായിരിക്കണം. (ക്ഷമയോടെ ഈ സന്ദേശം കേൾക്കുക).
  • ഹിന്ദു സുഹൃത്തുക്കൾ വെളിപ്പാട് 14 വായിക്കുന്നു. എൻ്റെ ഹിന്ദു സുഹൃത്ത് പറയുന്നത് “കന്യകയുടെ അർത്ഥം” ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നാകുന്നു. കന്യക എന്ന പദത്തിൻ്റെ അക്ഷരാർത്ഥത്തിലുള്ള പ്രകൃതിപരമായ അർത്ഥമാണിത്. ഇപ്പോൾ നിങ്ങളുടെ ഹിന്ദുവോ മുസ്ലീമോ ആയ സുഹൃത്തിനോട് വെളിപ്പാട് 14 വായിച്ചിട്ട് അതിൻ്റെ അർത്ഥം എന്താണെന്ന് ചോദിച്ചാൽ, ടിപിഎം വേലക്കാർ പറയുന്നതുപോലെ തന്നെ അവർ പറയും. അപ്പോൾ നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം എന്താകുന്നു? ഒരു ഹിന്ദു സുഹൃത്തോ മുസ്ലീം സുഹൃത്തോ മനസ്സിലാക്കുന്നതുപോലെ തന്നെ നിങ്ങളും മനസ്സിലാക്കുമ്പോൾ വിശ്വാസികളായ നിങ്ങളെ എന്തിന് ആത്മീയരെന്ന് വിളിക്കണം? എവിടെയാണ് ആത്മീയ വെളിച്ചം? ഒരു ഹിന്ദു / മുസ്ലീം സുഹൃത്തിന് ബൈബിളിലെ സ്ത്രീ ക്രിസ്തുവിനോട് വിവാഹിത യായ സഭയുടെ പ്രതീകാത്മകമാണെന്ന് മനസ്സിലാകത്തില്ല. ബൈബിളിൽ നിർമ്മ ലയായ പാപരഹിതയായ ഒരു കന്യാസ്ത്രീയും വിശ്വാസത്യാഗിയായ വ്യഭിചാരിണി സ്ത്രീയും ഉണ്ടെന്ന് അവനറിയുന്നില്ല. “ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു എന്ന് അപ്പൊ സ്തലനായ പൗലോസ് പറഞ്ഞിട്ടുണ്ടെന്ന് അവനറിയാമോ? അപ്പോൾ നിങ്ങൾ രണ്ടു പേരും ജഡിക കണ്ണുകളുമായി ആത്മീയ വാക്കുകൾ നോക്കിയാൽ നിങ്ങളും അദ്ദേ ഹവും തമ്മിലുള്ള വ്യത്യാസം എന്താകുന്നു? വെളിപ്പാട് 14 ൽ “സ്ത്രീകളാൽ മലിന പ്പെടുന്നത്” ഒരു ക്രിസ്ത്യാനി തൻ്റെ ഭാര്യയുമായുള്ള ലൈഗീകബന്ധം ആണെങ്കിൽ, ക്രിസ്തീയവിവാഹം മലിനമാകുന്നു. ഇത് എബ്രായർ 13:4 നെ തെറ്റാക്കുന്നു. എന്നാൽ, എബ്രായർ 13:4 ൽ പറയുന്ന വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ എന്നത് സത്യം ആണെങ്കിൽ, വെളിപ്പാട് 14 ലെ കന്യക ദുരുപദേശ ങ്ങളാൽ ജനങ്ങളെ കബളിപ്പിക്കുന്ന വെളിപ്പാട് 2:20ലും വെളിപ്പാട് 17-ലും പറഞ്ഞി രിക്കുന്ന വ്യഭിചാരിയായ സ്ത്രീ ഈസബേൽ ആയിരിക്കണം. ഒരു ആത്മീയ മനു ഷ്യൻ ബൈബിൾ പ്രതിപാദിക്കുന്ന സ്ത്രീ എന്ന വാക്കിൻ്റെ ആത്മീയ പ്രതീകാത്മ കതയും സഭയിലെ വിശ്വാസത്യാഗിയായ സ്ത്രീയുടെ മലിനതയും തീർച്ചയായും ഒരിക്കൽ മനസ്സിലാക്കും.

മത്തായി 22:29, “അതിന് യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈ വശക്തിയെയും അറിയായ്കകൊണ്ട് തെറ്റിപ്പോകുന്നു.”

ഉപസംഹാരം

ടിപിഎം ജനങ്ങളുടെ ജഡികമായ ധാരണയുടെ പട്ടിക വളരെ ദൈർഘ്യമേറിയതാകുന്നു. ഇഷ്ടികയും സിമെൻറ്റും കൊണ്ടുനിർമ്മിച്ച കെട്ടിടത്തെ വേദപുസ്തകം പറയുന്ന “സഭ” ആയി മനസ്സിലാക്കുന്നു, ടിപിഎം വേലക്കാർ താമസിക്കുന്ന വീട് എന്ന നിലയിൽ “ദൈവഭവന”മായി വായിക്കുന്നു; അന്യഭാഷയിൽ ഉച്ചത്തിൽ അലറുന്നതിനെ “ആത്മാ വിൽ ആരാധിക്ക” എന്ന് വായിക്കുന്നു; ഒരാൾ ഭാര്യയുമായി ലൈംഗികബന്ധം പുല ർത്തുന്നതിന് “സ്ത്രീകളുമായി മലിനപ്പെടുക” എന്ന് വായിക്കുന്നു; “എല്ലാം ഉപേക്ഷി ക്കുക” എന്നത് ബൈബിൾ കൈമാറുക എന്ന് വായിക്കുന്നു; പട്ടിക അങ്ങനെ തുടരുന്നു. അവർക്ക് “ആത്മീയത” എന്നതിനർത്ഥം മതപരമായ കാര്യങ്ങൾ അനുഷ്ഠിക്കുക എന്നാകുന്നു. ലോകത്തിലെ ജഡികരായ ജനങ്ങൾ അവരുടെ കണ്ണുകൾ പതിപ്പിച്ചി രിക്കുന്ന ഭൂമിയിലെ നിസ്സാര കാര്യങ്ങൾ, അവർക്ക് “ദൈവാനുഗ്രഹങ്ങൾ” ആകുന്നു. ടിപിഎം വിശ്വാസികൾക്ക് കുപ്പയിൽ നിന്നും കൊട്ടാരത്തിൽ എത്തിച്ച കഥ ഉണ്ടാക്കാൻ ദൈവം തൻ്റെ വിശുദ്ധ ശക്തി ഉപയോഗിക്കുമെന്ന് അവർ കരുതുന്നു. അവരുടെ കണ്ണിൽ നിന്ന് ഈ ഭയങ്കര ജഡികതയുടെ തുലാസ് ആർ എടുത്തുമാറ്റും?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *