വഞ്ചകരിൽ നിന്ന് സ്വാതന്ത്ര്യം

ഇൻഡ്യയിൽ ഹിന്ദി മേഖലയിലെ ജനങ്ങൾ സാധു (പൗരസ്ത്യ ആശയത്തിൽ വിശുദ്ധൻ) എന്നാൽ എന്താണ് അർഥമാക്കുന്നത്, ആരെയാണ് അവർ ഷെയ്ഥാൻ (പിശാച്) എന്ന് വിളിക്കുന്നത്? മറ്റുള്ളവരെ സേവിക്കുന്നതിന് സ്വന്തമായുള്ള എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച ലളിതവും സൌമ്യതയും അനുകമ്പയുള്ള ഹൃദയവും ഉള്ള ഒരു വ്യക്തിയെ അവർ സാധു എന്ന് പറയുന്നു, മറുവശത്ത്, ഒരു സന്യാസിയെപോലെ ക്ഷേത്രത്തിൽ ഇരിക്കുന്ന ഒരാളാണ് ഷെയ്ഥാൻ. മറ്റുള്ളവരെ സേവിക്കുന്നതിന് സ്വന്തം ജീവിതം കൊടു ക്കുന്നതിനുപകരം മറ്റുള്ളവരുടെ സേവനം തേടാനാണ് ഉദ്ദേശമെന്ന് അയാളുടെ പെരുമാറ്റം വെളിപ്പെടുത്തുന്നു. സാധുവും ഷെയ്ഥാനും തമ്മിലുള്ള വ്യത്യാസം, സാധു നിസ്വാർഥൻ ആകുന്നു ഷെയ്ഥാൻ സ്വയം സ്നേഹി ആകുന്നു (നാർസിസ്റ്റ്); സാധു ലളിതമായി ജീവി ക്കുന്നിടത്ത്, ലോകത്തിലെ എല്ലാ സുഖങ്ങളും ഷെയ്ഥാൻ ആസ്വദിക്കുന്നു. സാധു, ഒരു താഴ്മയുള്ള ആളാകുമ്പോൽ ഷെയ്ഥാൻ അഹങ്കാരിയാകുന്നു.

വഞ്ചകരെ നിർമ്മിക്കുന്ന ഒരു ഫാക്ടറിയാണ് ടിപിഎം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദൈവമക്കൾ (ക്രിസ്ത്യൻ സന്യാസിമാർ) ആകണം എന്ന ഉദ്ദേശത്തോടെ സാധാരണ ക്കാരായ ജനങ്ങൾ ഈ ഈ ഫാക്ടറിയിൽ പ്രവേശിക്കുമ്പോൾ ടിപിഎം ഫാക്ടറി അവരെ വഞ്ചകരാക്കി മാറ്റുന്നു. ടിപിഎം സമ്പ്രദായത്തെ കുറിച്ചുള്ള ഞങ്ങളുടെ വിശകലനം – ടിപിഎം സമ്പ്രദായം ഒരു പ്രജനന (BREEDING) സ്ഥലമാകുന്നു – വിശുദ്ധന്മാരുടെ അല്ല, പിശാചുക്കളുടെ. ഈ മിഷൻ്റെ പ്രഥമപ്രവര്‍ത്തകർ മെനഞ്ഞ ഒരു സംവിധാനമാണിത്. ഇത് ദൈവങ്ങളെ വഞ്ചകരായി മാറ്റുന്ന ഒരു തീച്ചൂളയായി പ്രവർത്തിക്കുന്നു. ഇത് വിശ്വ സിക്കരുത്? ചുവടെയുള്ള ഭാഗം വായിച്ച് സ്വയം പരിശോധിക്കുക.

ഓർലെറ്റ്: ദുഷ്ടവ്യവസ്ഥയുടെ ശോചനീയ അവസ്ഥയുടെ ഒരു ഉദാഹരണം

ഞായറാഴ്ച, ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിലെ യോഗങ്ങൾ എടുത്ത്‌ നമുക്ക് വിശകലനം ആരംഭിക്കാം. ഞായറാഴ്ച, ബുധനാഴ്ച, ശനിയാഴ്ച മീറ്റിംഗുകളിൽ യുവാക്കൾ പായകൾ വിരി ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? സെൻറ്റെർ പാസ്റ്റർ, അമ്മച്ചി, വെലക്കാരായ സഹോദരീ സഹോദരന്മാർക്ക് പ്രത്യേക മാറ്റുകൾ ഉള്ളത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? മാത്രമല്ല, ആ പ്രത്യേക മാറ്റുകൾക്ക് മുകളിൽ ഒരു വെളുത്ത ബെഡ് ഷീറ്റും അവർ വിരിക്കുന്നു. അവർ നിങ്ങളുടെ വീടുകളിൽ പ്രാർത്ഥന യോഗങ്ങൾക്ക് വരുമ്പോൾ ദൈവദാസന്മാർക്കായി ഒരു വെളുത്ത ബെഡ് ഷീറ്റ് ഇടണമെന്ന് സഹോദരിമാർ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ക്ഷണം അനുസരിച്ച് എവിടെയും ഇരിക്കാൻ തയ്യാറാകേണ്ട, ലോകം ത്യജിച്ച ഒരു സന്യാസി, രാജാക്കന്മാരുടെ ബഹുമാനവും വിവിഐപി ശുശ്രുഷയും ആവശ്യപ്പെ ടുന്നത് നിങ്ങളെ അതിശയിപ്പിക്കുന്നില്ലേ?

Freedom from Fraudmen

യേഹൂ രാജാവ് അധികാരത്തി ൽ വന്നപ്പോൾ ജനം തങ്ങളുടെ വസ്ത്രങ്ങൾ യേഹൂവിന് നട ക്കുവാനായി വഴിയിൽ വിരിച്ചു (2 രാജാ 9:13). ജനങ്ങൾ തങ്ങളു ടെ മേലങ്കി ഊരി യേശുവിനെ ഒരു രാജാവായി യെരൂശലേ മിലേക്ക് കൊണ്ടുപോകാനായി വഴിയിൽ വിരിച്ചു. നിങ്ങൾ ഒരു ഉയർന്ന തസ്തികയിലുള്ള സർക്കാർ ഓഫീസറുടെയോ ഒരു രാഷ്ട്രീയ മന്ത്രിയുടെ യോ ഓഫീസ് സന്ദർശിച്ചിട്ടുണ്ടെങ്കിൽ, ഒരു വലിയ വെളുത്ത ടർക്കി ടവൽ അവരുടെ സീറ്റുകൾക്ക് മുകളിൽ വിരിച്ചിരിക്കുന്നത് കണ്ടുകാണും. സിവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും രാഷ്ട്രീയക്കാരും അവരുടെ സീറ്റുകൾക്ക് മുകളിൽ വെളുത്ത ടർക്കി ടവൽ വിരിക്കുന്ന പാരമ്പര്യം ബ്രിട്ടീഷ് ഭരണകാലത്ത്‌ നമ്മുടെ ഇടയിൽ എത്തിയെന്ന് ജനങ്ങൾ പറയുന്നു.

ഓർത്തഡോക്സ് (പകുതി കത്തോലിക്കാ) സഭയുടെ വെബ് സൈറ്റ് ഓർത്തഡോക്സ് സഭ യിൽ നിലനിൽക്കുന്ന സമാനമായ ഒരു പാരമ്പര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു. വെബ് സൈറ്റ് പറയുന്നു, “കോൺസ്റ്റാൻറ്റിനോപ്പിളിലെ ഓർത്തഡോക്സ് സാമ്രാജ്യം പിടിച്ചെടുത്ത തുർക്കികൾ ക്രിസ്തീയ സമൂഹത്തെ ഭരിക്കാൻ സിവിൽ ഭരണാധികാരികളെ പൗരസ്ത്യ ബിഷപ്പ് നിയമിച്ചു. അക്കാലങ്ങളിൽ ബിഷപ്പുമാർ ഭരണാധികാരികളായി സിവിൽ വസ്ത്രം ധരിക്കാൻ തുടങ്ങി. ഒരു ഭദ്രാസനത്തിനുമേൽ തങ്ങളുടെ അധികാരത്തിൻ്റെ ഒരു അടയാളമായി അവർ കഴുകൻ്റെ ചിത്രം വരച്ച പ്രത്യേക പായുടെ മേൽ നിൽക്കാൻ ആരം ഭിച്ചു.” മറ്റൊരു വെബ്സൈറ്റ് പറയുന്നു, എപ്പോഴെങ്കിലും ഒരു ബിഷപ്പ് സഭയിലോ ചില സേവനങ്ങ ൾക്കായി പുറത്ത്‌ എവിടെയെങ്കിലും പോകുമ്പോഴോ – …. അവർ ഒരു കഴുകൻ ചവിട്ടു മെത്തയിൽ (പ്രത്യേക പായോ ഓർലേറ്റോ) നിൽക്കുന്നു. ”അങ്ങനെ ORTHODOX പള്ളികളിൽ പുരോഹിതനും ബിഷപ്പിനും പ്രത്യേക പായകളുണ്ടായിരുന്ന ഒരു പാരമ്പര്യമുണ്ട്.

അതുകൊണ്ടുതന്നെ രാജാക്കന്മാരുടെ ചരിത്രത്തിൽ നിന്നും, ഭരണകൂടത്തിൻ്റെ പ്രോട്ടോ ക്കോളിൽ നിന്നും, ഓർത്തഡോക്സ് സഭയിൽ നിന്നും, പ്രത്യേക തുണി വയ്ക്കുന്നതിനുള്ള സംവിധാനം, ഭരിക്കപ്പെടുന്നവരേക്കാൾ ഭരിക്കുന്നവരെ ആദരിക്കാനുള്ള ഒരു സമ്പ്രദായ മാകുന്നു. രാജാക്കന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ഓർത്തഡോക്സ് സഭയു ടെയും പാരമ്പര്യം നിലനിർത്താൻ ടിപിഎം ആരാധനാ യോഗങ്ങളിൽ ഇത് തുടരാൻ ദൈവം പോൾ രാമൻകുട്ടിയോട് പറഞ്ഞത് എനിക്ക് അത്ഭുതമാകുന്നു. ടിപിഎം യോഗ ങ്ങളിൽ രാജാവ് ആരാകുന്നു – ദൈവം? അതോ സീയോൻ്റെ പാട്ടുകളുടെ രൂപത്തിൽ സ്തുതി ഗാനങ്ങൾ ഏറ്റുവാങ്ങുന്ന പ്രത്യേക ഇരിപ്പിടങ്ങളിൽ ഒരു പ്രത്യേക തുണിയുള്ള വ്യക്തിയാണോ?

ബാബ ഒരു വഞ്ചകനാണെന്ന് വളരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും “ഗൂഢാലോ ചന … ഗൂഢാലോചന എന്ന് അലറുന്ന ഒരു ഇന്ത്യൻ ബാബയുടെ ഭക്തന്മാരെപോലെ, ടിപിഎം ഭക്തന്മാർ ഞങ്ങളുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിൽ തല കുലുക്കു ന്നുണ്ടായിരിക്കാം! ടിപിഎം പാസ്റ്റർമാരുടെ ത്യാഗപരമായ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ ഞാൻ താഴ്മയോടെ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവജനത്തെ സേവിക്കു വാനാണോ അതോ ദൈവജനത്തിൻ്റെ ശുശ്രൂഷ ലഭിക്കുവാനാണോ ടിപിഎം പാസ്റ്റർമാർ തങ്ങളുടെ ജീവിതം നൽകിയതെന്ന് സ്വയം പരീക്ഷിക്കുക (മത്തായി 20:28). മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയെ സംബന്ധിച്ച് നമ്മുക്ക് ആദ്യം അവരുടെ ജീവിതം പരീക്ഷിച്ചു നോക്കാം.

ആഹാരം

സെൻറ്റെർ പാസ്റ്ററിന് ചന്തയിൽ നിന്ന് ഭക്ഷണം വാങ്ങാനും ഭക്ഷണം തയ്യാറാക്കാനും ഒടുവിൽ തൻ്റെ മേശയിൽ തൻ്റെ മുറിയിൽ ഭക്ഷണം വിളമ്പി കൊടുക്കാനും വേലക്കാർ (ചെറിയ സഹോദരന്മാർ) ഉണ്ട്. വളരെ കൊതിയൂറുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചശേഷം തൻ്റെ പാത്രങ്ങൾ കഴുകാൻ അടിമകളുണ്ട്. അവർ കഴിക്കുന്ന പാത്രങ്ങൾ അതീവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഏറ്റവും നല്ല ഗുണനിലവാരമുള്ളതായിരിക്കണം. തിളപ്പിച്ചതോ മിനറൽ വാട്ടറോ അവർ കുടിക്കുന്നു. അവരുടെ മുറിയിൽ ഒരു റിവേഴ്സ് ഓസ്മോസിസ് വാട്ടർ ഫിൽറ്റർ ഉണ്ടായിരിക്കും. അയാളുടെ ആഹാരം ഇഷ്ടാനിഷ്ടങ്ങൾ ക്കനുസരിച്ച് രണ്ടോ മൂന്നോ വൈവിധ്യമാർന്ന വിഭവങ്ങൾ ആയിരിക്കും, ആപ്പിൾ കഷ ണങ്ങളുടെ ഒരു പാത്രം, പൂളിയ മാങ്ങ അല്ലെങ്കിൽ രണ്ട് വാഴപ്പഴം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല, കാരണം ഈ വേലയ്ക്കായി അയാൾക്ക് ജോലിക്കാരുണ്ട്. പ്രത്യേക സന്ദർഭങ്ങളിൽ, അവരെ വിശ്വാസി കൾ അവരുടെ വീടുകളിൽ ആദരപൂർവ്വം ഭക്ഷണത്തിനായി ക്ഷണിക്കുന്നു.

വസ്ത്രം

അദ്ദേഹം വസ്ത്രങ്ങൾ കഴുകുക, തേയ്ക്കുക, വസ്ത്രങ്ങൾ വാങ്ങുക എന്നിവയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ആളുകൾ അദ്ദേഹത്തിന് വസ്ത്രങ്ങൾ വാങ്ങി ദാനം ചെയ്യു കയും അവർ ഈ പാരമ്പര്യം വിശ്വാസജീവിതമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു! അദ്ദേ ഹത്തിൻ്റെ ബാഗിൽ കെട്ടുകണക്കിന് വസ്ത്രങ്ങൾ ഉണ്ട്. അദ്ദേഹത്തിന് നല്ല ഗുണനിലവാ രമുള്ള സ്വെറ്ററുകൾ, മഫളറുകൾ, ജാക്കറ്റുകൾ, വിലകൂടിയ വായനാ ഗ്ലാസുകൾ എല്ലാം ഉണ്ട്. അയാൾ ഇന്ത്യക്ക് പുറത്താണെങ്കിൽ അയാൾക്ക് വിലപിടിപ്പുള്ള സ്യുട്ടിൻ്റെയും ടൈയുടെയും ഒരു കൂമ്പാരം തന്നെ ഉണ്ടാകും. എല്ലാ സുഖസൗകര്യങ്ങളും വിലയേറിയ വസ്ത്രങ്ങളും ലളിതവും ത്യാഗപരവുമായി കാണിക്കാൻ വെളുത്ത നിറമായിരിക്കും.

പാർപ്പിടം

അദ്ദേഹത്തിന് ലോകം മുഴുവൻ ധാരാളം വീടുകളുണ്ട്. താൻ വരുന്ന സമയം അറിയിച്ചു കഴിഞ്ഞാൽ, അദ്ദേഹം വരുന്നതിനുമുമ്പുതന്നെ എല്ലാ സൗകര്യങ്ങളും തയ്യാറായിരിക്കും. അവർ അയാളുടെ മുറി കഴുകി, മുറിയിലെ കർട്ടനുകൾ കഴുകുകയും തേയ്ക്കുകയും മാറുകയും ചെയ്യും. സ്റ്റേഷനിൽ നിന്നോ എയർപോർട്ടിൽ നിന്നോ അദ്ദേഹത്തെ സ്വീകരി ക്കാനായി ഡ്രൈവറോടുകൂടെ ഒരു വാഹനവും ചില യുവാക്കളേയും തയ്യാറാക്കുകയും കിടപ്പുമുറി ഒരുക്കുകയും ചെയ്യും. ഈ ഭൃത്യന്മാർ അദ്ദേഹത്തിൻ്റെ വരവിന് ഒരു മണിക്കൂ ർ മുമ്പെങ്കിലും പോവുകയും അദ്ദേഹത്തിനായി കാത്തിരിക്കുകയും ചെയ്യും. അദ്ദേഹം വന്ന ഉടനെ, അവർ തിരക്കിട്ട് അദ്ദേഹത്തിൻ്റെ ബാഗ്, ബൈബിൾ എന്നിവ എടുത്ത് ഡ്രൈ വറെ വിളിച്ചുവരുത്തും. അയാൾ വെളുത്ത രഥത്തിൽ ഇരുന്ന ശേഷം, അവർ വിശ്വാസഭ വനത്തിലേക്ക് വിളിച്ച് മറ്റ് വേലക്കാർ അയാളുടെ വരവിനായി ഒരുങ്ങി കാത്തിരിക്കാൻ പറയും. സീസർ വരുന്നു.

ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയുടെ പരമോന്നതമായ ഗുണങ്ങൾ ആസ്വദിക്കു ന്നത് കൂടാതെ, അദ്ദേഹത്തെ സേവിക്കാൻ നിയോഗിച്ചിട്ടുള്ള വേലക്കാരെയും അവരുടെ പങ്കിനെയും പറ്റി നോക്കാം.

വേലക്കാർ

  1. അദ്ദേഹത്തിന് തൻ്റെ വസ്ത്രം അലക്കാൻ വേലക്കാരുണ്ട്: അലക്കുകാരൻ, വീട്ടു ജോലിക്കാരി
  2. വസ്ത്രം തേക്കാൻ ദാസന്മാരുണ്ട്: അയണിങ്ങ് സേവനങ്ങൾ
  3. ഭക്ഷണം തയ്യാറാക്കുന്നതിനായി സഹോദരീ ദാസിമാർ: അടുക്കള ജോലിക്കാരി
  4. ഒരു വെയിറ്റർ പോലെ ഭക്ഷണം വിളമ്പാൻ ചെറിയ സഹോദരന്മാർ: വെയിറ്റർ
  5. എല്ലാ ദിവസവും മുറി വൃത്തിയാക്കാൻ സഹോദരീസഹോദരന്മാർ: റൂം ക്ലീനർ, വീട്ടു ജോലിക്കാരി
  6. വിളിക്കുന്നുടനെ ഓടി വരാനായി മുറിക്ക് വെളിയിൽ കാത്തിരിക്കുന്ന വേലക്കാരൻ സഹോദരൻ: വാതിൽ കാവല്കാരൻ 
  7. നാലു-വീലുള്ള വണ്ടി ഓടിക്കാനായി വേലക്കാരൻ ഡ്രൈവർ: ഡ്രൈവർ 
  8. ബാഗുകളും ബൈബിളും ചുമക്കുന്നതിനും കഠിനാധ്വാനത്തിനുമായി വിശ്വാസ ഭവ നങ്ങളിൽ വേലക്കാർ: തൊഴിലാളികൾ 
  9. കൺവെൻഷൻ യാത്രകളിൽ തന്നെ അനുഗമിക്കാനായി വേലക്കാരൻ തൊഴിലാളി കൾ: അസിസ്റ്റൻറ്റ് -സെക്രട്ടറി 
  10. ശരീരം ക്ഷീണിക്കുമ്പോൾ മസാജ് ചെയ്യാനായി വേലക്കാരായ യുവാക്കളും ചെറിയ സഹോദരന്മാരും: തിരുമ്മുകാരൻ
  11. പള്ളിയിലെ പ്രധാന സീറ്റിലിരിക്കുന്നതിനുമുമ്പ് മീറ്റിംഗ് ഹാൾ, ഉച്ചഭാഷിണി, ഇരിപ്പി ടസൗകര്യം എന്നിവ തയ്യാറാക്കാൻ വേലക്കാർ: ഇലക്ട്രീഷ്യന്മാരും വീട്ടുവേ ലക്കാരും 

വിശ്വാസികൾ ടിപിഎം രാജാക്കന്മാരുടെ അടിമകളാണെന്ന് തമ്പി ദുരൈ പറഞ്ഞതിൽ അതിശയിക്കാനൊന്നുമില്ല! ഓർമ്മയുണ്ടോ? താഴെ പരിശോധിക്കുക.

ഇപ്പോൾ ടിപിഎം വേലക്കാരുടെ യാത്രയിലെ ത്യാഗപരമായ കഷ്ടപ്പാടുകൾ നോക്കാം.

യാത്ര

സാധാരണയായി, അദ്ദേഹം കാറിലോ മിനി ബസിലോ (TEMPO TRAVELER) സഞ്ചരിക്കുന്നു. അദ്ദേഹത്തിൻ്റെ അധീനതയിൽ ഇരുചക്രവാഹനങ്ങൾ ഉണ്ട്. വിദൂര സ്ഥലങ്ങയിൽ യാത്ര ചെയ്യുമ്പോൾ, അവർ എ സി ക്ലാസ്സിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ സ്ളീപ്പർ ക്ലാസിലും യാത്ര ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ആളുകൾ ക്യൂവിൽ നിൽക്കുന്നു. 100-300 കിലോമീറ്റർ യാത്ര ചെയ്യാൻ ട്രെയിൻ ഉപയോഗിക്കുന്ന തിനു പകരം ഒരുപാട് പെട്രോൾ ദുര്‍വ്യയം ചെയ്ത് തൻ്റെ സ്വന്തം വെളുത്ത നാല്-ചക്രങ്ങ ളുള്ള രഥത്തിൽ സഞ്ചരിക്കും.

ഖജനാവ്‌

ഏതാണ്ട് 30 ശതമാനം ഇന്ത്യക്കാരും (ഏകദേശം 40 കോടി) മണ്ണ് കൊണ്ടുള്ള വീടുകളിൽ താമസിക്കുന്നവരാണ്. അവർക്ക് ശരീരം മറയ്ക്കാൻ തുണി ഇല്ല, ശുദ്ധജലം, പോഷകാ ഹാരം, ടോയ്ലറ്റ് എന്നിവയൊന്നും ഇല്ല – ഈ കഷ്ടപ്പെടുന്ന വിശുദ്ധന്മാരുടെ പ്രതിമാസ ചെലവ് കണക്കാക്കാൻ ശ്രമിക്കുക. എൻ്റെ അനുഭവവും കണക്കും അനുസരിച്ച്, ഇന്ത്യ യിലെ എല്ലാ സെൻറ്റെർ വിശ്വാസ ഭവനത്തിലെയും പ്രതിമാസ വൈദ്യുതി ബില്ല് ഏതാണ്ട് 10000 രൂപയോളം വരും. (ഇത് കഷ്ടപ്പെടുന്ന ഒരു ബിരുദധാരിയുടെയും ഫെയിത്ത്‌ ഹോമി ലെ ഒരു സാധാരണ വിശ്വാസിയുടെയും കുടുംബം പുലർത്താനുള്ള ശരാശരി ഒരു മാസ ത്തെ ശമ്പളം ആണ്). പിന്നെ, അവരുടെ വസ്ത്രം ദൈവത്തെക്കാൾ വെളുപ്പിക്കാനായി പാഴാക്കുന്ന ടണ്ണ് കണക്കിന് വെള്ളത്തിൻ്റെ ബില്ല്. പിന്നെ അവർക്ക് ദിവസേന ലിറ്ററു കണക്കിന് പാൽ, ഡസൻ മുട്ട, വിവിധതരം പഴവർഗ്ഗങ്ങൾ, നൂഡിൽസ്, മത്സ്യം, പലചരക്ക് എന്നിവ വേണം. സെൻറ്റെർ പാസ്റ്ററിൻ്റെ പ്രതിമാസ സമ്പാദ്യം (ലോക്കൽ ഫെയിത്ത്‌ ഹോമിൽ നിന്നുള്ള ദശാംശം ഉൾപ്പെടെ) ഏറ്റവും ചെറിയ സെൻറ്റെർ ഫെയിത്ത്‌ ഹോമി നുപോലും കുറഞ്ഞത് 5 ലക്ഷം രൂപയാണെന്നാണ് എൻ്റെ കാഴ്ചപ്പാട്.

ഇതിനു പുറമെ, വിശ്വാസ ഭവനങ്ങളും കൺവെൻഷൻ ഗ്രൗണ്ടുകളും ഉടച്ചു പുനർനിർ മ്മിക്കുന്നതിനും സിവിൽ ജോലികൾ ചെയ്യുന്നതിനും വേണ്ടത്ര പണം ഉണ്ട്. ഒരു പുതിയ പാസ്റ്റർ നിയമിക്കപ്പെടുമ്പോൾ, മുൻ നിർമ്മാണത്തിൽ അവർ തെറ്റുകാണുകയും പഴയ കെട്ടിടം തകർക്കുകയും മുൻഗാമി ചിലവഴിച്ച പണം പാഴാക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നു. “ഈ ഉച്ചഭാഷണി ബോക്സുകൾ, ആംപ്ലിഫയർ, മിക്സർ എന്നിവ എൻ്റെ മുമ്പുള്ള സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗുണനിലവാരമുള്ളവയല്ല” എന്ന് അയാൾ പറയും. അതേ നിലവാരത്തിലും അതേ ബ്രാൻഡും ആയ ശബ്ദ സംവിധാനം വാങ്ങാൻ പഴയ സ്ഥലത്തേക്ക് അയാൾ വേലക്കാരെ അയയ്ക്കും.

തൻ്റെ ഭരണത്തിൻ കീഴിൽ മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാൻ പ്രചോദിതനായി, തൻ്റെ രാജ്യം വിപുലീകരിക്കാനും അതിന് പണം നൽകുവാനും ജനങ്ങളോട് ആവശ്യപ്പെടു കയും ചെയ്യുന്നു, അങ്ങനെ ദൈവങ്ങൾ കൂടുതൽ സമ്പന്നരാവുകയും ആളുകൾ ദരിദ്ര രാകുകയും ചെയ്യുന്നു.

നിങ്ങളെ വലിച്ചൂറ്റുന്ന ദശാംശം തേടുന്നവരേക്കാളേറെ രാജാവിനെക്കുറിച്ചും ഭരണാധി കാരിയെ കുറിച്ചുമുള്ള ദൈവ പ്രവചനം ഞങ്ങൾ ഓർമ്മിപ്പിക്കട്ടെ (1 ശമുവേൽ 8:17). പുതിയ നിയമത്തിൽ ദശാംശങ്ങളുടെ സാധുതയ്ക്കായി ഈ ലേഖനവും ഇതും പരിശോ ധിക്കുക, ടിപിഎമ്മിലെ ഈ ധനാഢ്യരായ ഭരണാധികാരികളുടെ പണം നിങ്ങളുമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുക.

സൈന്യത്തെ സംബന്ധിച്ചോ? അവർക്ക് വേണ്ടി യുദ്ധം ചെയ്യാനും അവരുടെ സാമ്രാജ്യം സംരക്ഷിക്കാനും രാജാക്കന്മാർക്ക് പടയാളികളും ദേശീയ ഭരണാധികാരികൾക്ക് പട്ടാ ളവും ഉള്ളതുപോലെ ടിപിഎമ്മിനും ഒരു സൈന്യമുണ്ട്.

സൈന്യം

ടിപിഎമ്മിൽ ടിപിഎമ്മിന് വേണ്ടി യുദ്ധം ചെയ്യാൻ അന്ധരായ ഭക്തന്മാരുടെ ഒരു സൈന്യ മുണ്ട്. ടിപിഎം വേലക്കാരും വിശ്വാസി ഭടന്മാരും മറ്റു സമുദായങ്ങളിൽ നിന്നുള്ള മുതി ർന്ന ക്രിസ്ത്യാനികളെ നിരന്തരം വേട്ടയാടുന്നു. അവർ ടിപിഎം രാജ്യം വിപുലീകരി ക്കാൻ വഞ്ചനയുടെ പഠിപ്പിക്കലുകളുടെ വാളുകളും കത്തിയും കൊണ്ട് സൈന്യത്തെ പരിശീലിപ്പിക്കുന്നു. സെൻറ്റെർ പാസ്റ്റർ ആദരവുള്ള പണക്കാരായ വിശ്വാസികളെ മാത്രം സന്ദർശിക്കുന്നു. പുതിയ വീടുകളിലേക്ക് പോകുകയും ശത്രുക്കളെ നേരിടുകയും അവരെ ടിപിഎമ്മിലെ പാസ്റ്റർ സാമ്രാജ്യത്തിന് കീഴ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ചുമതല ചെറിയ സഹോദരി പടയാളിയുടേതാകുന്നു.

വിദ്യാസമ്പന്നരായ ജോലിക്കാർ

അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു അക്കൌണ്ടൻറ്റ് സഹോദരി ഉണ്ട്, അസുഖ ബാധിതനാകുമ്പോൾ മുറിവുകൾ പരിചരിക്കാൻ നേഴ്സ് സഹോദരിമാർ, കമ്പ്യൂട്ടർ എൻജിനീയർ ഗ്രാജ്വേറ്റ് യുവാക്കൾ തൻ്റെ കംപ്യൂട്ടറൈസേഷൻ / ഇ-മെയിൽ, മൊബൈൽ വർക്ക് എന്നിവക്കായി പ്രവർത്തിക്കുന്നു.

ഇറക്കുമതി ചെയ്ത ആഡംബര വസ്തുക്കൾ

മികച്ച നിലവാരമുള്ള ഉണങ്ങിയ പഴവർഗ്ഗങ്ങൾ (DRY FRUITS), വിദേശത്തുനിന്നുള്ള ചോ ക്ലേറ്റുകൾ, പ്രാദേശിക കടകളിൽ കാണാത്ത ബിസ്കറ്റ്, മുതലായ സാധനങ്ങൾ അവരുടെ അലമാരകളിലും സ്യൂട്ട്കേസുകളിലും നിറച്ചുവെച്ചിരിക്കുന്നു. അവർക്ക് ഇറക്കുമതി ചെയ്ത ടോർച്ച്, ബ്രാൻഡഡ് ട്രൈമർ, ഷേവർ, അലാം വാച്ചുകൾ, ഇറക്കുമതി ചെയ്ത പേന കൾ, ഡിയോഡോറൻറ്റുകൾ എന്നിവ ഉണ്ട്. അവരുടെ മുറികളിൽ, ചുറ്റുപാടും സൗണ്ട് സിസ്റ്റത്തോടെയുള്ള ഹോം തീയേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്, യാത്ര സമയത്ത്‌ ഉപയോഗി ക്കാനായി പോർട്ടബിൾ MP3, MP4 മ്യൂസിക് പ്ലെയറുകളും ഉണ്ട്. അവരുടെ കൈവശമുള്ള ബാഗുകളുടെ എണ്ണം നിങ്ങൾ കണക്കാക്കിയിട്ടുണ്ടോ? അവ എണ്ണുക! അവ സാധാരണ യായി അവരുടെ മുറികളിൽ ഒളിപ്പിച്ചു വെച്ചിരിക്കും, സ്ഥലംമാറ്റ സമയത്ത്‌ മാത്രമേ അത് പുറത്തുവരൂ.

ഇതുകൊണ്ടാണോ അവർ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചത്? അങ്ങനെയെങ്കിൽ അത്തരമൊരു പ്രീമിയം ജീവിതം ആസ്വദിക്കാൻ സാധാരണ ജീവിതനിലവാരം ഉപേക്ഷിക്കുവാൻ ആരാണ് ഇഷ്ടപ്പെടാത്തത്! നാം അവരെ കഷ്ടപ്പെടുന്ന വിശുദ്ധന്മാർ എന്ന് വിളിക്കുന്നു !! അത്ഭുതകരമായ അന്ധത !! നിങ്ങളെ കൊണ്ട് അവരെ എങ്ങനെ കഷ്ടപ്പെടുന്ന വിശുദ്ധന്മാരായി വിളിപ്പിക്കുന്നു എന്ന് നോക്കൂ. ഇവിടെ ഇംഗ്ലീഷ് പാട്ട് 116  ൽ നിന്നുള്ള ഒരു സാമ്പിൾ സ്റ്റാൻസ കൊടുക്കുന്നു.

English Hymn No 116.
2. Those who have suffered and toiled for his name
Those hated rejected unknown
No longer shall suffer the worlds scorn and shame
When Jesus returns for his own.

  (മുകളിലെ ഇംഗ്ലീഷ് പാട്ടിൻ്റെ മലയാള പരിഭാഷ)

2.അവൻ്റെ നാമത്തിനുവേണ്ടി കഷ്ടവും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്നവർ
അജ്ഞാതമായി ആളുകൾ നിരസിച്ചവർ
ഇനിമേൽ ദുരിതവും ലജ്ജയും സഹിക്കില്ല
യേശു സ്വയമായി മടങ്ങിവരുമ്പോൾ. 
ഇത് കഷ്ടത, പീഢത, തിരസ്കരണം, നിന്ദ, ലജ്ജാ എന്നിവയാണോ?

ഒരു കാര്യം കൂടി; അവർ സിംഹാസനങ്ങളുടെ മത്സരം കളിക്കുന്നു. പ്രചരണങ്ങൾക്കും സ്ഥലമാറ്റങ്ങൾക്കും രാഷ്ട്രീയരംഗത്തെ എല്ലാവിധ രാഷ്ട്രീയവും വ്യാജ ഹോം സാമ്രാജ്യ ത്തിൻ്റെ അനിവാര്യ ഘടകമാണ്. ഒരാളുടെ പുറകിൽ പരാതി കൊടുക്കും (പുറകിൽ നിന്ന് ചവിട്ടുക), വലിയ വ്യാജ ഭവനങ്ങൾ ലഭിക്കാൻ ദശാംശത്തിൻ്റെ പേരിൽ മേലധികാരിക ൾക്ക് കൊടുക്കുന്ന കോഴ, അധികാരത്തിൽ തുടരാനായി ഭാഷാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം; സിംഹാസനങ്ങളുടെ മത്സരം കളിക്കാൻ ഈ രാജാക്കന്മാർ ഉപയോഗിക്കുന്ന ചില കഴിവുകൾ ഇവയാകുന്നു.

വിശ്വാസത്യാഗികളുടെ ഫാക്ടറി

മുകളിൽ കൊടുത്തിരിക്കുന്നത് അവരുടെ പ്രായോഗിക അഹന്താപരമായ ജീവിതരീ തിയുടെ ഒരു കാഴ്ച്ചയാകുന്നു. എന്നാൽ അവരുടെ ആത്മപ്രശംസ വെറും സംസാര ത്തിൽ മാത്രമല്ല. അത് അവരുടെ ദൈവശാസ്ത്രത്തിലും കണ്ടെത്തുന്നു. അവരുടെ പ്രായോഗിക ജീവിതരീതി അവരുടെ ആത്മപ്രശംസ പഠിപ്പിക്കലുകളുമായി തികച്ചും സന്തുലനത്തിലാണ്. അബ്രഹാം, ദാനീയേൽ, ദാവീദ് (സീയോൻ) എന്നിവരെക്കാളേറെ അവരെ ഉയർത്തിപ്പിടിക്കുന്ന അവരുടെ പഠിപ്പിക്കലുകൾ പോലെ; അവരുടെ ഏറ്റവും മികച്ച സഭ സിൻഡ്രോം (യഥാർത്ഥ സഭ); മറ്റ് ക്രിസ്ത്യാനികളുമായി കൂട്ടായ്മ, വിവാഹബന്ധം, കർതൃമേശ എന്നിവ പങ്കിടാൻ അനുവദിക്കാത്ത അവരുടെ വേർ പാടിൻ്റെ ഉപദേശം. വിശ്വാസികൾ തങ്ങളെ സ്തുതിക്കുവാൻ പാടുന്ന അവരുടെ ഊതി വീര്‍പ്പിച്ച ഗീതാലാപനം; മനുഷ്യരുടെ പാപങ്ങൾ വഹിക്കുന്ന രക്ഷകരായി സ്വയം വിളിക്കുന്നതിലൂടെ യേശുവിൻ്റെ സ്ഥാനം അപഹരിക്കാൻ ശ്രമിക്കുന്നു. അപ്പൊസ് തലന്മാരുടെ ഉപദേശത്തിൻ്റെ തുറന്ന ലംഘനമായി നടത്തുന്ന കാത്തിരുപ്പ് യോഗങ്ങൾ; പ്രേക്ഷകരെ സ്വാഗതം ചെയ്യുന്ന അവരുടെ മെഗലോമാനിയാക്ക് പ്രവചനങ്ങൾ; ടിപിഎം സംവിധാനം, ദൈവത്തെ സേവിക്കാനുള്ള മാന്യമായ ഉദ്ദേശത്തോടെ വ്യാജ വീട്ടിൽ പ്രവേശിച്ച ഒരു ലളിതനായ നിഷ്കളങ്ക മനുഷ്യനെ അഹങ്കാരിയായ ഒരു സന്യാസി ആക്കുന്ന ചട്ടക്കൂടുകളും അച്ചടക്കവും അല്ലെ?

ഓർക്കുക, ഓരോ വഞ്ചകനും മഹത്തായ ശ്രേഷ്ഠതയുടെ ഉടമയാണെന്ന് സ്വയം അവതരി പ്പിക്കണം. അതുപോലെ ടിപിഎം അവരുടെ ദൈവമക്കളെ അവതരിപ്പിക്കുന്നു – മാതാപി താക്കൾ, ഭാര്യ, കുട്ടികൾ എന്നിവരെ ഉപേക്ഷിച്ച പുരുഷന്മാർ, വിവാഹം കഴിക്കാത്തവർ; ടിവി കാണത്തില്ല; ഫാഷൻ വസ്ത്രം ധരിക്കില്ല; ട്രാൻസ്ഫർ ഓർഡർ വരുന്ന സമയത്ത് അവരുടെ ബാഗുകൾ പാക്ക് ചെയ്യും; ഇതെല്ലാം വെറും മാർക്കറ്റിംഗ് തന്ത്രങ്ങൾ മാത്രമാണ്. സന്യാസിമാരെ പോലെ വസ്ത്രം ധരിക്കാതെ അവർക്ക് ഭൂമിയിലുള്ളവരെ എങ്ങനെ വഞ്ചിക്കാൻ കഴിയും? തേൻ മധുരമുള്ള വാക്കുകളൊന്നും പറഞ്ഞില്ലെങ്കിൽ വലിയ നഗ രത്തിലെ വലിയ മത്സ്യങ്ങളുടെ വിശ്വാസം എങ്ങനെ നേടും? ഒരു വലിയ കൂട്ടം ജനങ്ങ ളുടെ അനുഭാവം ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രപ്രയോഗമായി എല്ലാ മതവിഭാഗക്കാ രുടേയും പരീക്ഷിച്ചു ഉറപ്പുവരുത്തിയ യൂണിഫോം ആണ് സന്യാസിമാരുടേത്.

ഉപസംഹാരം

71 വർഷം മുൻപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായി, എന്നാൽ പല ഇന്ത്യ ക്കാർക്കും ഇത് തമാശയല്ലേ? ഇന്ന് നാം ഇലക്ഷൻ കപടത ഉപയോഗിച്ചുകൊണ്ട് നമ്മളെ വഞ്ചിക്കുന്ന ആളുകളുടെ അടിമയാണ്. നാം യഥാർഥത്തിൽ സ്വതന്ത്രരാണോ അതോ ഒരു ഭരണാധികാരിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണോ?

ടിപിഎമ്മിൽ സമാനമായ സ്ഥിതിയല്ലേ? ദൈവപുത്രൻ നിങ്ങളെ വാസ്തവത്തിൽ സ്വത ന്ത്രരാക്കിയിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് നിങ്ങൾ ഈ വഞ്ചകരുടെ അടിമകളാകുന്നു?

ഗലാത്യർ 5:1, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.”

Freedom from Fraudmen

അഹങ്കാരികളായ ഈ രാജാക്കന്മാരുടെ അടിമകളാകാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അയച്ചുകൊണ്ട് നിങ്ങൾ യഥാർഥത്തിൽ ജ്ഞാനപൂർവം പ്രവർത്തി ക്കുകയാണോ? ഇസ്രായേലുകാർ ഒരു രാജാവ് ആവശ്യപ്പെട്ടപ്പോൾ ദൈവം അസംതൃ പ്തനായി. ഈ രാജാവ് (ഭരണാധികാരി)  നിങ്ങളുടെ പുത്രന്മാരെ തനിക്ക് തേരാളികളും കുതിരച്ചേവകരും ആക്കുമെന്ന് ദൈവം അവരോട് (1 ശമുവേൽ 8:11പറഞ്ഞു. അവൻ നിങ്ങളുടെ പെൺമക്കളെ അവൻ്റെ പാചകക്കാരികൾ ആക്കും (1 ശമുവേൽ 8:13) ഈ അധികാരശ്രേണി സംവിധാനം (ചീഫ് പാസ്റ്റർ, സെൻറ്റെർ പാസ്റ്റർ, പാസ്റ്റർ, അമ്മച്ചി, മൂത്ത സഹോദരി, ചെറിയ സഹോദരൻ, ചെറിയ സഹോദരി) ടിപിഎം രൂപപ്പെടുന്നതിന് ആയിരക്കണക്കിന് വർഷം മുൻപുതന്നെ ദൈവം തള്ളിക്കളഞ്ഞു. (1 ശമുവേൽ 8:12). ദൈവം തള്ളിക്കളഞ്ഞ ആ രാജാവ്, ഈ അധികാരശ്രേണി സംവിധാനമുണ്ടാക്കുമെന്നു ദൈവം പ്രവചിക്കുന്നു (1 ശമുവേൽ 8:12). ഇത് ജാതിയ സംവിധാനമാണെന്ന് യേശു ആവർത്തിച്ചു പറയുന്നു.നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം (മത്തായി 20:26). ആരേയും അപ്പച്ചനെന്നോ ഗുരുവെന്നോ റബ്ബിയെന്നോ വിളിക്കരുത്, നിങ്ങളോ എല്ലാവരും സഹോ ദരന്മാർ. (മത്തായി 23: 8).” ക്രിസ്തു മാത്രം സഭയ്ക്ക് തലയാകുന്നു (എഫെസ്യർ 5: 23).

അതുകൊണ്ട്, ഈ വ്യവസ്ഥയുടെ സൃഷ്ടാവ് ദൈവം അല്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. പഴയനിയമത്തിലും (I ശമുവേൽ 8) പുതിയനിയമത്തിലും (മത്തായി 23) സംസാരിച്ചതിനെ എതിർക്കാൻ അദ്ദേഹത്തിന് സാധിക്കുകയില്ല. പോൾ രാമൻകുട്ടി, ആൽവിൻ ഡി അൽ വിസ്, എ സി തോമസ് മുതലായ ടിപിഎമ്മിലെ കപടരായ ചീഫ് നിര്‍മ്മാതാക്കളിൽ (ARCHITECTS) കൂടെ ദൈവം ഇത് സ്ഥാപിച്ചുവെന്ന് ഭൂമിയിൽ നമ്മുക്ക് എങ്ങനെ സങ്കല്പി ക്കാൻ സാധിക്കും? ടിപിഎം സ്ഥാപനം സാധുക്കളെ ഷെയ്ഥാനാക്കി മാറ്റുന്ന ഒരു ഫാക്ടറി ആകുന്നു. നിങ്ങൾ ഈ വ്യവസ്ഥിതിയിൽ തുടരുകയോ വ്യവസ്ഥക്കനുസരിച്ചു രൂപപ്പെടുകയോ ചെയ്യാം, നിങ്ങൾക്ക് അതിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന ഒരു രൂപത്തിൽ നിങ്ങളുടെ ആത്മാക്കൾക്ക് രക്ഷപെടാൻ കഴിയും. ഈ വ്യവസ്ഥയിലെ നിയമങ്ങൾ, പഠിപ്പിക്കലുകൾ, നേതാക്കൾ എന്നിവരുടെ ഇടയിൽ സമൂലമായ പരിഷ്കര ണങ്ങളില്ലാത്ത പക്ഷം ടിപിഎമ്മിലെ മോൾഡിങ്ങ് മെഷിനിൽ നിന്ന് വഞ്ചകന്മാർ മാത്രം പുറത്തുവരും.

ടിപിഎം വഞ്ചകരിൽ നിന്നും ഇന്ന് സ്വാതന്ത്ര്യം കിട്ടുന്ന ദിവസമായി തീരട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *