മഹാപ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ – 1

പ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ – 1, എന്ന വിഷയത്തിലേക്ക് കടക്കുന്നതിനു മുൻപ് കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ക്രിസ്തീയ സഹോദരന്മാരും സഹോദ രിമാരും ഉൾപ്പെടെ ഞങ്ങളുടെ ധാരാളം സഹരാജ്യക്കാർ വിവരിക്കാൻ കഴിയാ ത്ത ദുരിതങ്ങളിലൂടെ കടന്നുപോയി എന്ന് പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നു. Fromtpm.com ൽ ഞങ്ങൾ എല്ലാവരുടെയും ആശങ്കകളും വേദനയും ദുഃഖവും പ ങ്കുവെക്കുന്നു. ശാരീരികവും വൈകാരികവും ഭൗതികവുമായ എല്ലാ പിന്തുണ യോടെ നിങ്ങളാൽ ആവുന്നത് ചെയ്യാൻ ഞങ്ങൾ മറ്റ് സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ എല്ലാവരും ഞങ്ങളാൽ ആവുന്ന വിധം സ്വന്തമായി ചെറിയ രീതിയിൽ ചെയ്യുന്നു.

സങ്കീർത്തനം 34:18, “ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന വരെ അവൻ രക്ഷിക്കുന്നു.”


ഫ്രെഡ് എന്ന അപരനാമത്തിൽ എഴുതുന്ന ഒരു മാന്യനുണ്ട്. ഈ സൈറ്റിൽ ദൈവം ഊമനാ ണെന്നും എനിക്ക് തെളിയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കമെൻറ്റ് ചെയ്തു. ഞാൻ താഴെ അദ്ദേഹത്തിൻ്റെ അഭിപ്രായം ചേർക്കുന്നു.

Lessons from the Flood - 1

ദൈവം ഊമനാണോ?

പ്രതിസന്ധിയുടെ സമയത്ത് ആളുകൾ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. കഷ്ടപ്പാ ടുകളെ പറ്റി അദ്ദേഹത്തിൻ്റെ ധാരണയാണ് ദൈവത്തോടുള്ള അദ്ദേഹത്തിൻ്റെ പരാതി യ്ക്ക് കാരണം എന്ന് ഞാൻ ഊഹിക്കുന്നു. ഒരു വ്യക്തി നേരിടുന്ന കഷ്ടപ്പാടുകളോ ദുരന്ത ങ്ങളോ ന്യായീകരിക്കാൻ അല്ല ഞാൻ ഈ ലേഖനം എഴുതുന്നതെന്ന് വായനക്കാരെ അറി യിക്കാൻ ആഗ്രഹിക്കുന്നു.

Lessons from the Flood – 1

എന്നെ സംബന്ധിച്ചിടത്തോളം, ദൈ വം എന്നെന്നേക്കുമായി മുൻപില ത്തെക്കാൾ ഉച്ചത്തിൽ ആയിരി ക്കുന്നു. വാസ്തവത്തിൽ, അദ്ദേഹം നമ്മുടെ ശ്രദ്ധ നേടുന്നതിനായി ഒരു ഉച്ചഭാഷിണി ഉപയോഗിക്കുന്നു. ഈ ലോകത്തിലും ലോകത്തിൻ്റെ കാര്യത്തിലും നാം മുഴുകുമ്പോൾ ദൈവത്തെ ശ്രദ്ധിക്കുന്നില്ല.

കൊലൊസ്സ്യർ 3:2, “ഭൂമിയിലുള്ള തല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.

ലോകത്തെ ശ്രദ്ധിച്ചുകൊണ്ടിരുന്ന് ദൈവം കേൾക്കണമെന്നു പ്രതീക്ഷിക്കുന്നത് മണ്ടത്ത രമാണ്. അവസാനം, ദൈവം ഊമനാണെന്ന് നിങ്ങൾ പരാതിപ്പെടുന്നവരാകും. പ്രിയ സുഹൃത്തേ, ദൈവം ഊമനല്ല, പ്രശ്നം നിങ്ങളുടെ ചെവിയിലാണ്. നിങ്ങൾ ബധിരനാണ്, അത് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ല.

ദൈവത്തിൻ്റെ ശബ്ദം നിങ്ങൾ ദീർഘകാലം അവഗണിക്കുമ്പോൾ, നമ്മുടെ കണ്ണും ചെവി യും അവങ്കലേക്ക് തിരിക്കുവാനായി ഈ ജലപ്രളയം പോലെയുള്ള മാർഗ്ഗങ്ങൾ കൊണ്ട് നമ്മളോട് അലറുന്നു. ഈ ശബ്‍ദകോലാഹലം നമ്മളോടുള്ള ദൈവസ്നേഹത്തിൻ്റെ ഒരു പ്രകടനമാണ്. നാം സ്വർഗീയ മനസ്സാക്ഷി ഉള്ളവരായിരിക്കണമെന്ന് ദൈവം ആഗ്രഹി ക്കുന്നു. നമ്മൾ സ്നേഹിക്കുന്നുവെന്നും സ്വന്തമായി കരുതുന്നുവെന്നും കരുതുന്ന എല്ലാ കാര്യങ്ങളും ഒരു മഴ മാത്രമാണെന്ന് അദ്ദേഹം കാണിക്കുന്നു. ദാതാവിന് പകരം ദാനങ്ങൾ ശ്രവിക്കുന്നതും ശ്രദ്ധിക്കുന്നതും നിർത്താൻ ദൈവം നമ്മോട് പറയുന്നു.

നമ്മുടെ പ്രതികരണം എന്താകുന്നു?

“ദൈവം എന്തിന് ഇതെല്ലാം എന്നോട് ചെയ്തു?” എന്നതുപോലുള്ള ചോദ്യങ്ങൾ ജനങ്ങൾ ചോദിക്കുന്നത് സാധാരണമാണ്. എല്ലാം നഷ്ടപ്പെടുപ്പോൾ ഇയ്യോബ് ചോദിച്ചതുപോലെ ചോദ്യങ്ങളുടെ ഒരു ഭണ്ഡാരം നമ്മൾ തുറക്കാറുണ്ട്. “ഞാൻ ഒരു കൂട്ടായ്മയോ ആരാധ നയോ നഷ്ടപ്പെടുത്തിയിട്ടില്ല”, “ഞാൻ എൻ്റെ ദശാംശത്തിലും കൂടുതൽ തുക കൊടുത്തി ട്ടുണ്ട്”, “ഞാൻ എപ്പോഴും ആത്മാവിൽ നിറഞ്ഞ് ഏറ്റവും ഉച്ചത്തിൽ ബഹളം വയ്ക്കുന്നു” “ഞാൻ ഇത് ചെയ്തു, അത് ചെയ്തു” ഇങ്ങനെയുള്ള കാരണങ്ങളാൽ ദൈവത്തെ വശീകരി ക്കാറുണ്ട്. നമ്മുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ ആകുന്നു എന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല (യെശയ്യാവ്‌ 64:6). നമ്മോടുള്ള അവൻ്റെ സ്നേഹം നമ്മുടെ നീതിയോടുള്ള പ്രതികരണമായിരുന്നില്ല. നിങ്ങളുടെ സമ്പത്ത്, ജോലി, ബിസി നസ്സ്, വീട്, കാർ തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികൾക്ക് ദൈവം നൽകുന്ന മറുപടിയാ ണെന്ന് ചിന്തിച്ച് വിഡ്ഢിയാകരുത്. വാസ്തവത്തിൽ, ആവശ്യത്തിലധികം ഈ ലോക കാര്യങ്ങൾ നിങ്ങളുടെമേലുള്ള സാത്താൻ്റെ വഞ്ചനയാണെന്ന് ഞാൻ പറയും. ദൈവം അത് നിങ്ങൾക്ക് തന്നതാണെന്നു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ നിങ്ങൾ മിഥ്യബോധത്തിൽ ആകുന്നു. ക്രമേണ, നിങ്ങൾ ഈ കാര്യം സാധൂകരിക്കുകയും ദൈവം നിങ്ങളോടൊപ്പമു ണ്ടെന്നു കരുതുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, എൻ്റെ സഹോദരീസഹോദരന്മാരേ, നിങ്ങൾ ഒരു ശോചനീയ അവസ്ഥയിലാണ്. വളരെ നാളുകളായി ഞങ്ങൾ ഇത് ഉയർത്തി കാണിക്കുന്നുണ്ടെകിലും ഈ ടിപിഎം ജനങ്ങൾ ഈ വിഢിത്തത്തിൽ കഴിയാൻ ഇഷ്ടപ്പെ ടുന്നു. അതിനാൽ അവരെ ഉണർത്താനായി ഒരു പ്രളയം അയച്ചു.

ഉണരുക

ടിപിഎം വൈദികരെ കുറിച്ചുള്ള അവരുടെ സ്വപ്നത്തിൽ നിന്ന് പുറത്തു വരാൻ ഞങ്ങൾ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ അവരുടെ വിശ്വാസികൾ അത് ചെയ്യു കയില്ല. അവർ അവരുടെ സജ്ജീകരണത്തിൽ സുഖമായിരിക്കുന്നതിനാൽ ചിന്തിക്കാൻ തയ്യാറല്ല. ഇത് ഒരു സാധാരണ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങുന്ന ഒരു സമയമാകുന്നു. എന്നാൽ ടിപിഎമ്മിൽ മയക്കുമരുന്നിൻ്റെ അളവ് വളരെ ശക്തമാണ്, അതിനാൽ നിങ്ങൾ എപ്പോഴും നിങ്ങളുടെ ഉറക്കത്തിൽ തുടരാനും ഈ ലോകത്തിൽ നശിക്കാനും ഇഷ്ടപ്പെ ടുന്നു. ടിപിഎം വൈദികന്മാരെ കുറിച്ചുള്ള രണ്ട് അടിസ്ഥാന ധാരണകൾ ഞങ്ങൾ തകർക്കാൻ ആഗ്രഹിക്കുന്നു.

ദൈവ ദാസന്മാർ?

തങ്ങളുടെ വൈദികന്മാർ ദൈവദാസന്മാരാണെന്ന് ടിപിഎം വിശ്വാസികൾ വീമ്പടിക്കുന്നു. “ദൈവദാസൻ” എന്നു വിളിക്കുന്ന ഒരു ലേബൽ നിങ്ങൾക്ക് ഒരു ദൈവദാസനെ സൃഷ്ടിക്കാൻ മതിയാകുകയില്ല. അത് ദൈവം അംഗീകരിക്കണം. ബൈബിൾ, പ്രവാചകന്മാർ (ദൈവദാസന്മാർ) പോലും തങ്ങളുടെ പിന്മാറ്റ രീതികൾ തുടരുകയാണെങ്കിൽ, അവർക്ക് വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2 രാജാക്കന്മാർ 17:13, “എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്ത രം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എൻ്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്ക് അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എൻ്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്ന് സാക്ഷീകരിച്ചു.”

പ്രിയ ടിപിഎം വിശ്വാസികളെ,

വിശുദ്ധന്മാരുടെ കൂട്ടായ്” എന്നു വിളിക്കുന്ന നിങ്ങളോട് ദൈവം മുന്നറിയിപ്പ് നൽകാ ത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യഥാർത്ഥമായി, ഒരാൾ ദൈവദാസനാണോ വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഈ വാക്യം പരിശോധിക്കുക.

ആമോസ് 3:7, “യഹോവയായ കർത്താവ് പ്രവാചകന്മാരായ തൻ്റെ ദാസന്മാർക്ക് തൻ്റെ രഹ സ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”

ഈ വലിയ ദുരന്തം ടിപിഎം പ്രവാചകന്മാർക്കും അവരുടെ വൈദികന്മാർക്കും ദൈവം എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല? എപ്പോഴെങ്കിലും ഇതേ പറ്റി ചിന്തിച്ചിട്ടുണ്ടോ? സീ യോനിൽ നിന്ന് നേരിട്ട് കാര്യങ്ങൾ കിട്ടുന്ന ടിപിഎം പ്രവാചകന്മാർക്ക് ദൈവത്തിൻ്റെ സിംഹാസനമായ സീയോൻ എങ്ങനെയാണ് തെറ്റായി കിട്ടിയത്? പുതിയ ആകാശത്തി ൻ്റെ തലത്തിലുള്ള നോഹയ്ക്ക് ദൈവം മുന്നറിയിപ്പ് നല്കിയെങ്കിൽ, സീയോനിൽ താമ സിച്ച് എപ്പോഴും ദൈവമുഖം കണ്ടുകൊണ്ടിരിക്കുന്ന തൻ്റെ ദാസന്മാർക്ക് ദൈവം തീർച്ചയായും ഇത് അറിയിക്കണമായിരുന്നു. മുഴുവൻ ഭൂമിയുടെയും സന്തോഷം എന്ന് പ്രഖ്യാപിക്കുന്ന ഈ ടിപിഎം വൈദികന്മാർ, അങ്ങനെയല്ലയോ?

ഏറ്റവും താഴത്തെ നിലയായ പുതിയ ഭൂമിയിലേക്ക് വിധിക്കപ്പെട്ടിരിക്കുന്ന മറ്റൊരു സംഘടനയിലെ ഈ പാസ്റ്റർക്ക് 8 മാസം മുൻപ് 2017 ഡിസംബർ 31-ന് ഇത് ശരിയായി കിട്ടി യത് നോക്കുക. ഈ വീഡിയോ കാണുക.

ആമോസ് 3:7 അനുസരിച്ച് ദൈവദാസൻ ആരാണെന്ന് എന്നോട് പറയുക. പാസ്റ്റർ പി ആർ ബേബിയോ സീയോനിലെ 144,000 നോട് കൂട്ടിച്ചേർക്കുന്ന ടിപിഎം വൈദികന്മാരോ?

4:00 AM ന് സ്തുതിച്ചാൽ നിങ്ങൾക്ക് സംരക്ഷണമുണ്ടോ?

ഈ സൈറ്റിൽ വരുന്ന ധാരാളം ആളുകൾ ദൈവ വേലക്കാരുടെ പുലർച്ചെ 4 മണിക്കുള്ള പ്രാർത്ഥനകളും സ്തുതികളും കാരണം സുരക്ഷിതരാണെന്ന് ഞങ്ങളെ അറിയിക്കുന്നു. അവരുടെ കണ്ണുകൾ ഇപ്പോൾ തുറന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പ്രിയ ടിപിഎം വിശ്വാസികളെ,

നിങ്ങളുടെ വിശ്വാസത്തിൻ്റെ വ്യർഥത നിങ്ങൾ ഇപ്പോഴെങ്കിലും മനസ്സിലാക്കിയോ? വാസ്ത വത്തിൽ, അത് മറ്റൊരു രീതിയിൽ പ്രവർത്തിച്ചു. ഇത് സത്യമല്ലേ? വ്യർഥമായ ജല്പനങ്ങൾ നിങ്ങളെ സഹായിക്കാൻ പോകുന്നില്ലെന്ന് യേശു പറഞ്ഞപ്പോൾ നിങ്ങൾ തമാശയായി കരുതിയോ (മത്തയി 6:7)? യേശു പറഞ്ഞതിൽ അല്പം ആദരവ് കാണിക്കുക. അവൻ ദൈവമാകുന്നു. നിങ്ങൾ വിഗ്രഹങ്ങളെ (ടിപിഎം വൈദികന്മാർ) പൂജിക്കുന്നത് നിർത്തി നിങ്ങളുടെ വഴികൾ മാറ്റുക.

നിങ്ങളെ രക്ഷിക്കുന്നത് വിട്ടുകളയുക, വെള്ളം ഇരച്ചുകയറി വന്നപ്പോൾ ഇവരിൽ ഭൂരി ഭാഗം ആളുകളും തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ മുന്നിലായിരുന്നു. ദൈവത്തെ സേവിക്കുന്നതിനുവേണ്ടി തങ്ങളുടെ ജീവൻ കൊടുത്തെന്ന് പ്രശംസിക്കു ന്നവർ തങ്ങളാൽ സംരക്ഷിക്കപ്പെടേണ്ട ആടുകളെക്കാൾ തങ്ങളുടെ ജീവിതത്തെക്കു റിച്ച് കൂടുതൽ വേവലാതിപ്പെട്ടിരുന്നു. ഈ ആളുകൾ ദൈവനാമത്തിൽ ജനങ്ങളെ കബ ളിപ്പിക്കുന്ന ഒരു ബിസിനസ്സിലാണെന്ന് എപ്പോൾ നിങ്ങൾ തിരിച്ചറിയും? ഈ വഞ്ചകരുടെ കള്ളത്തരങ്ങൾ ദൈവം അല്പം മഴത്തുള്ളികൾ കൊണ്ട് വെളിപ്പെടുത്തിയില്ലേ? നിങ്ങ ൾക്ക് മറ്റെന്തെങ്കിലും തെളിവ് ആവശ്യമുണ്ടോ?

നിങ്ങൾക്ക് ഒരു സംരക്ഷണം മാത്രമേയുള്ളൂ, അത് കർത്താവിൻ്റെ ശക്തമായ അഭയമാ കുന്നു. ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ഈ വഞ്ചകർക്ക് നിങ്ങളുടെ കഠിനാധ്വാനം മൂലം കിട്ടുന്ന പണം കൊടുക്കുന്നത് നിർത്തുക. പ്രയോജനത്തിനായി ദൈവത്തെ വിൽക്കുന്നത് നിർത്തുക.

സദൃശ്യവാക്യങ്ങൾ 18:10, “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതി ലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.”

സങ്കീർത്തനം 9:9, “യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത്‌ ഒരഭയസ്ഥാനം തന്നേ.”

ഉപസംഹാരം

ടിപിഎം പാതിരിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം ശരിയായ രീതിയിൽ ചിന്തി ക്കുന്ന ഏതു വ്യക്തിയും മനസ്സിലാക്കും. എന്നാൽ ആ … ചിന്തിക്കുക എന്നത് ടിപിഎം വിശ്വാസികൾ അപൂർവ്വമായി ചെയ്യുന്ന കാര്യം ആകുന്നു.

ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം.

  1. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ വന്ന ടിപിഎം വിശ്വാസ ഭവനങ്ങൾ ആദ്യത്തേ തിലും മികച്ച കെട്ടിടങ്ങളും പുതിയ ഫർണിച്ചറുകളും കൊണ്ട് നവീകരിക്കും. ചില വിശ്വാസ ഭവനങ്ങൾ ഉടച്ചു പുതിയത് പണിയും. മെച്ചപ്പെട്ട കെട്ടിടങ്ങൾ നിർമ്മിക്കും. ചിലർ ചെന്നൈയിൽ ചീഫ് പാസ്റ്ററിൻ്റെ കൊട്ടാരം ഉയർത്തിയതുപോലെ ഉയർത്തും. വൈദികർ പുതിയ ആശയങ്ങളുമായി ജനങ്ങളെ കബളിപ്പിക്കുന്നത് തുടരും. പാവ പ്പെട്ടവർക്ക് കൊടുക്കുന്നത് തിരിച്ചുനൽകുന്ന ഒരു ബിസിനെസ്സ് പങ്കാളിയായി ദൈവത്തെ കാണിക്കുന്ന തമ്പിദുരൈയുടെ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന കത്ത്‌ ശ്രദ്ധിക്കുക. ടിപിഎം അവരുടെ ബിസിനസ്സിലേക്ക് തിരിച്ച് പോകും.
  2. ധനികരായ വിശ്വാസികൾ വേഗത്തിൽ അവരുടെ കെട്ടിടങ്ങളുടെ അറ്റകുറ്റ പണി കൾ തീർത്ത്‌ പുതിയതായി അലങ്കരിക്കും. ചിലർ തങ്ങളുടെ പിന്മാറ്റ അവസ്ഥയെ കുറിച്ച് അല്പം പോലും മാനസ്സാന്തരം ഇല്ലാതെ പരിഷ്‌ക്കരിക്കയോ പുതുക്കി പണികയോ ചെയ്യും.
  3. ഇടത്തരക്കാരായ വിശ്വാസികൾ അവരുടെ പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ ദൈവത്തിങ്ക ലേക്ക് മടങ്ങിവരാനുള്ള ആഗ്രഹമോ ചിന്തയോ ഇല്ലാതെ ഒരു വിധത്തിൽ പരിഹ രിക്കും. അവർ പ്രശംസിച്ചു കൊണ്ടിരിക്കുന്ന വൈദിക സംരക്ഷണത്തെക്കുറിച്ച് അവർക്ക് സംശയമുണ്ടാകാം. എന്നാൽ വലിയ കുഴപ്പത്തിൽ അകപ്പെടാതിരിക്കാൻ ഈ കൃത്രിമങ്ങളെ എതിർക്കാനുള്ള നട്ടെല്ല് ഇല്ല. ഭീകരനായ ദൈവത്തെ കൂടുതൽ ദശാംശങ്ങളും വഴിപാടുകളും കൊടുത്ത്‌ പ്രീണിപ്പിക്കാനുള്ള ഒരു ചിന്തയും അവ ർക്ക് ഉണ്ടായിരിക്കും. അവരുടെ മസ്തിഷ്കം പൂർണമായും നിർജ്ജീവമായിരിക്കും.
  4. പാവപ്പെട്ട വിശ്വാസികൾ സർക്കാർ, സമ്പന്നരായ കൂട്ടുകാർ, വിശ്വാസ ഭവനത്തിലെ വൈദികർ തുടങ്ങിയവരുടെ കയ്യിൽ നിന്നും ജീവൻ രക്ഷിക്കാൻ എന്തെങ്കിലും സഹായം പ്രതീക്ഷിക്കുന്നു. ധനികരുടെ ഒരു വഞ്ചനയും കൂടാതെ ദൈവവുമായി അടുത്ത ബന്ധം പുലർത്താവുന്ന അവസ്ഥയിലാണെന്ന് തിരിച്ചറിയാതെ ദൈവം അവരെ ശപിച്ചു എന്ന ഒരു മിഥ്യ ദരിദ്രരായവരിൽ ഉണ്ടാകും. ടിപിഎം പുരോഹിത ന്മാരുടെ വിശ്വസ്തത സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും, പാവങ്ങൾ അവർക്ക് വളരെ ബുദ്ധിമുട്ടാണെന്നും ഈ പാവപ്പെട്ടവർ ഒരിക്കലും മനസ്സിലാക്കുന്നില്ല.
  5. അവരിൽ ചിലർ ദൈവം ഒരു ബിസിനസ്സല്ല, സ്നേഹമുള്ള ഒരു പിതാവ്, ജീവിക്കുന്ന അവരുടെ കർത്താവ് എന്ന ധാരണയിൽ ദൈവവുമായി കൂടുതൽ അടുക്കുക വഴി അവരുടെ ജീവിതത്തിലും കുടുംബത്തിലും ക്രമേണ തിരുത്തൽ നടപടികൾ സ്വീകരിക്കും.

തുടരും……

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട.

.

Leave a Reply

Your email address will not be published. Required fields are marked *