മഹാപ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ – 2

ഈ ലേഖനം ഞങ്ങളുടെ മുൻപിലത്തെ ലേഖനത്തിൻ്റെ തുടർച്ചയാകുന്നു. ഈ ഭീകരമായ വെള്ളപ്പൊക്കത്തിൽ നിന്നും മത്സ്യത്തൊഴിലാളികളും സുരക്ഷാസേനകളും ധാരാളം ടിപിഎം വൈദികന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുന്നതിന് മുമ്പ് അവർ ആരും അവരുടെ മതപരമായ ബന്ധം ചോദിച്ചില്ല. ഒരു പാവം മനുഷ്യനേയും, ധനികനേയും, പാപിയേയും, ഹിന്ദുവിനേയും, ഒരു മുസ്ലീമിനേയും എല്ലാവരെയും അവർ ഒരേ ബോട്ടിലോ ഹെലികോപ്റ്ററിലോ രക്ഷപ്പെടുത്തി. ടിപിഎം വൈദികന്മാരും വിശ്വാ സികളും അവരുടെ വേർപാടിൻ്റെ സിദ്ധാന്തം കുഴിച്ചിട്ട്, യാതൊരുവിധ വൈമനസ്യവും കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി. ഈ പ്രളയം ഈ പറയപ്പെടുന്ന ധാരാളം വിശുദ്ധന്മാരെ സമത്വത്തിൻ്റെ അർഥം പഠിപ്പിച്ചു. അവരുടെ മതപരമായ പ്രത്യേകതകൾ എല്ലാം പറന്നു പോയി. ഭക്ഷണത്തിനിരിക്കുമ്പോൾ വിവിധ തരത്തിലുള്ള മെനുകൾ കണ്ടോ എന്ന് അവരോടൊപ്പം രക്ഷപ്പെട്ട ആ മനുഷ്യരോട് ഞാൻ ചോദിക്കാൻ ആഗ്രഹി ക്കുന്നു? ചിലർക്ക് പ്രത്യേക വിഭവങ്ങളും ബാക്കിയുള്ളവർക്ക് കുറച്ച് താഴ്ന്ന ഗ്രേഡും ഉണ്ടായിരുന്നോ? ദുരിതാശ്വാസ ക്യാമ്പിൽ പാസ്റ്റർമാരുടെ അടുക്കള പോലുള്ള വ്യത്യസ്ത അടുക്കളകൾ ഉണ്ടായിരുന്നോ?

മതം തോറ്റു, മനുഷ്യത്വം ജയിച്ചു

വ്യത്യസ്തമായ ക്യാമ്പുകളിലേക്ക് ജനങ്ങളെ വിഭജിക്കുന്നതിലും തരംതിരിക്കുന്നതിലും കൂടി മതം വ്യാപകമായ വാണിജ്യം നടത്തുന്നു. വ്യത്യസ്ത മതങ്ങളിലെ വൈദികന്മാർ മറ്റു മതങ്ങളിൽ നിന്നും ആളുകളെ പിടിച്ചുപറിക്കുന്നതിലും അവരുടെ വരുമാനമാർഗ്ഗം വർദ്ധിപ്പിക്കുന്നതിലും വ്യാപരിക്കുന്നു.

2 പത്രോസ് 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്ക് പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്ക് പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”

വിവിധ ഭക്തികളാൽ നിർമിക്കപ്പെട്ട ഭിന്നമായ ഭിത്തികളെ അവഗണിച്ചു കേരളത്തിലെ ജനത മാനവികതയ്ക്കായി ഐക്യത്തോടെ കൂടിവന്നു. ജലപ്രളയത്തിന് ശേഷവും മനു ഷ്യരാശിയുടെ ഈ ആത്മാവ് അതിജീവിക്കുവാനും തഴച്ചുവളരുവാനും ഞാൻ പ്രാർഥി ക്കുന്നു. ബൈബിൾ ഒരു ഭക്തി  അംഗീകരിക്കുന്നുവെന്നും അത് ശുദ്ധമായ ഭക്തി ആകുന്നുവെന്ന്‌ തിരിച്ചറിയുകയും വേണം. ഈ ശുദ്ധമായ ഭക്തിയെ അനേകർ മനുഷ്യത്വമെന്ന് വിളിക്കുന്നു.

യാക്കോബ് 1:27, “പിതാവായ ദൈവത്തിൻ്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.”

വരികൾക്കിടയിൽ വായിക്കുമ്പോൾ, മുകളിൽ പറഞ്ഞിരിക്കുന്ന വാഖ്യം തെറ്റായ ഭക്തി നിങ്ങളെ മലിനമാക്കുമെന്നും പറയുന്നു.

മത്തായി 22:38-39, “രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

നല്ല ശമര്യക്കാരനും മത വൈദികന്മാരും

ഏതെങ്കിലും മതവുമായി ബന്ധപ്പെടാൻ ഇഷ്ടപ്പെടാത്ത വളരെയധികം യുവാക്കൾ കേരള ത്തിലുണ്ട്. ഈ ആളുകൾ മതത്തെ വെറുക്കുകയും പുരോഹിതന്മാരോടൊപ്പം സഹകരി ക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. അവർ കപടഭക്തിയിൽ നിന്നും മുക്തരാ യിരിക്കുന്നു. എന്നാൽ, യാതൊരു ആശങ്കയും കൂടാതെ രക്ഷാപ്രവർത്തനത്തിലേക്ക് ഇറങ്ങിയ അതേ യുവാക്കളാണ് ഇവർ. അതേസമയം, തനിമയും മതമൂഢഭക്തിയും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്തവരിൽ ഭൂരിപക്ഷവും തങ്ങളുടെ ജീവിതവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഇത് നല്ല ശമര്യക്കാരൻ്റെ ഉപമ നമ്മെ ഓർമിപ്പിക്കുന്നു. ലേവ്യക്കാരനും പുരോഹിതനും അവരുടെ അഭിഷേകം കാത്തുസൂക്ഷിക്കുന്നതിലും സ്വന്തം പ്രത്യേകത വെളിപ്പെടുത്തുന്നതിലും മുഴുകിയ പ്പോൾ, ആ മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ നല്ല ശമര്യക്കാരൻ ചെയ്തു. (ലൂക്കോസ് 10:25-37).

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കൾ (നല്ല ശമര്യക്കാർ) സ്ഥിരീകരണത്തിനായി കാത്തുനിന്നില്ല. എന്തുചെയ്യണമെന്ന് അവർക്കറിയാമായിരുന്നു. അവരുടെ കടമകൾ അവർക്ക് വ്യക്തമായിരുന്നു. ദുരിതാ ശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ സർക്കാർ ഓരോരുത്തർക്കും 3000 രൂപ വീതം അവരുടെ ജോലിക്ക് ദിവസക്കൂലിയായി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ നേതാവ് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങൾ ചെയ്തതെല്ലാം പണത്തി നല്ല ജീവനെ രക്ഷിക്കുവാൻ വേണ്ടി ആയിരുന്നുവെന്നു പറഞ്ഞ് അദ്ദേഹം പണം സ്വീക രിക്കാൻ വിസമ്മതിക്കുകയും ചെയ്തു. വാസ്തവത്തിൽ, അവർക്ക് മത്സ്യബന്ധനത്തിന് പോകേണ്ടിയിരുന്ന വിലയേറിയ ഒരു ആഴ്ച നഷ്ടപ്പെട്ടു, അതുകൊണ്ട് സാമ്പത്തിക നഷ്ടവും ഉണ്ടായി.

അതേ സമയം, ഈ മത്സ്യത്തൊഴിലാളികൾക്ക് നേരെ വിപരീതമാകുന്നു രക്ഷിതാവായി അവകാശപ്പെടുകയും ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന ബ്രോക്കർമാ രെന്ന് അവകാശപ്പെടുന്ന ഈ മത പുരോഹിതന്മാർ. നിങ്ങൾ അവർക്ക് വേണ്ടത്ര വേതനം നല്കുന്നില്ലെങ്കിൽ അവർ വേറൊരു മുഖം കാണിക്കുന്നു. നിങ്ങൾ സാമ്പത്തികമായി ദരിദ്രരാണെങ്കിൽ, നിങ്ങളെ കന്നുകാലി നലവാരമായി കണക്കാക്കപ്പെടും. പഴയനിയമ ഉപദേശമായ ദശാംശത്തെ തെറ്റിദ്ധരിപ്പിച്ച് അവർ സ്വയം സംരക്ഷണം ഉറപ്പാക്കുന്നു.

നല്ല ശമര്യക്കാരനെ ആര് പ്രതിനിധീകരിക്കുന്നു എന്ന് എന്നോടു പറയൂ. മത്സ്യത്തൊഴി ലാളികളോ അതോ മത പുരോഹിതന്മാരോ? നല്ല ശമര്യക്കാരൻ ചില സാമ്പത്തിക ലാഭം കൊണ്ട് അവസാനിച്ചില്ല. ആ മനുഷ്യനെ രക്ഷിക്കാൻ അവന് നാശനഷ്ടങ്ങൾ ഉണ്ടായി. തത്ഫലമായി, സ്വന്ത ആവശ്യങ്ങൾക്കായി ഒരു വലിയ വിശ്വാസ ഭവനം കെട്ടിപ്പടു ക്കാനോ വലിയ കൺവെൻഷൻ ഗ്രൗണ്ടുകൾ നിർമിക്കാനോ കുടവയർ വളർത്തുവാനോ അദ്ദേഹത്തിന് സാധിച്ചില്ല. ചിന്തിക്കുക.

ഉപസംഹാരം

യാതൊരു അതിരും കൂടാതെ ജനങ്ങളെ സംരക്ഷിക്കുക എന്ന വലിയൊരു ജോലി ചെയ്ത മതരഹിതരായ യുവാക്കളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും നമ്മുടെ ടിപിഎം തീവ്രവാദികൾ ഒരു പാഠം പഠിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ദൈവം മനുഷ്യരെ രക്ഷിക്കുന്ന സമയത്തും മനുഷ്യരെ ന്യായം വിധിക്കുന്ന സമയത്തും മനുഷ്യർ സൃഷ്ടിച്ച അതിരുകൾ ജലപ്രളയത്താൽ മൂടപ്പെട്ടപ്പോൾ പരിഗണിക്കില്ലെന്ന് കാണിക്കുന്നു. അതുപോലെ മനുഷ്യർ സൃഷ്ടിച്ച ഏതെങ്കിലും മതപരമോ ഭൂമിശാസ്ത്ര പരമോ രാഷ്ട്രീയ അതിരുകളോ കണക്കിടാതെ ദൈവം മുഴുവൻ ലോകത്തെയും മനു ഷ്യവർഗ്ഗത്തെയും സ്നേഹിക്കുന്നു.

Lessons from the Flood – 2

ദുരിതാശ്വാസ ക്യാമ്പുകളിൽ ദൈവരാജ്യം പ്രത്യ ക്ഷപ്പെട്ടു. നിങ്ങൾ ഞായറാഴ്ചകളിൽ പോകുമ്പോ ൾ ചർച്ച് ബിൽഡിംഗുകളിൽ അവ കാണപ്പെടു ന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കാണപ്പെടുന്ന സ്നേഹം സഭ കളിലും കാണുന്ന കാപട്യത്തെ ക്കാൾ സത്യസന്ധമായിരുന്നു. ഇന്ന് നാം പല സഭകളിൽ കാണപ്പെടുന്ന കൃത്രിമത്വം അൽപം ചികഞ്ഞാൽ, അത് അദ്വിതീയമായ, അസൂയ, അഹങ്കാരം, പക, നാടകം, തിന്മയുടെ എല്ലാ തലവും ആയിരിക്കും.

യോഹന്നാൻ 3:16, “തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോ കാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”

റോമർ 5:8, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്ക യാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.”

2 കൊരിന്ത്യർ 5:16, “ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നി ല്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.”

2 കൊരിന്ത്യർ 5:19, “ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രി സ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിൻ്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പി ച്ചുമിരിക്കുന്നു.”

ഒരു ഭാഗത്ത് വെള്ളപ്പൊക്കത്തിൽ അനേകം ആളുകൾക്ക് അവരുടെ ജീവിതവും സ്വത്തു ക്കളും നഷ്ടപ്പെട്ടു എന്ന കാര്യം ഓർത്ത്‌ ഞാൻ ദുഃഖിക്കുന്നു. എന്നാൽ അതേ സമയം, ഈ പ്രളയം മതങ്ങൾ ഉയർത്തുന്ന വിദ്വേഷത്തിൻ്റെയും തനിമയുടെയും അതിരുകൾ തല്ലിയു ടച്ചതിൽ ഞാൻ സന്തോഷിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *