രണ്ടാഴ്ചക്കാലം ഉറക്കളച്ചിരുന്നശേഷം ടിപിഎം മേധാവിയുടെ മൃതദേഹം കഴിഞ്ഞ ബുധ നാഴ്ച (05/09/2018) അടക്കം ചെയ്തു. ഈ പ്രക്രിയയിൽ, ദൈവം അവരുടെ ദൈവിക സൗഖ്യ മാക്കലിൻ്റെ ഉപദേശം തുറന്നുകാട്ടുന്നത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു. അവരുടെ പരിപാടിയുടെ ഏത് ഭാഗമാണ് അസാധുവാക്കിയതെന്ന് നമുക്ക് നോക്കാം.
ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് ഒരു മൃതദേഹം കൊണ്ടുവരുന്നതിന്, അതിൻ്റെ നടപടി ക്രമങ്ങളുടെ ഭാഗമായി എംബാമിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അത്തരമൊരു ഗതാഗതത്തിൻ്റെ ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ താഴെ പറയുന്നു.
- കാർഗോ ആയി മൃതദേഹം ബുക്ക് ചെയ്യപ്പെട്ട യാത്രക്കാരൻ്റെ BOOKING PNR നമ്പർ.
- ഡോക്ടറിൻ്റെ മരണ സർട്ടിഫിക്കറ്റ് (DEATH CERTIFICATE).
- പോലീസ് തെളിവുകൾ (POLICE CLEARANCE).
- എംബാമിങ്ങ് സർട്ടിഫിക്കറ്റ് (EMBALMING CERTIFICATE).
- ശവപ്പെട്ടിയുടെ സർട്ടിഫിക്കറ്റ് (COFFIN CERTIFICATE).
അതുകൊണ്ട്, എൻ. സ്റ്റീഫൻ്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് എംബാം ചെയ്തതായി കരുതാൻ ന്യായമുണ്ട്.
ശവം സൂക്ഷിക്കുന്ന (EMBALMING) വിധം?
എംബാമിങ്ങിൻ്റെ ഏറ്റവും കുറഞ്ഞ നടപടിക്രമങ്ങൾ – തനറ്റൊപ്രാക്സിസ് (THANATOPRAXIS).
- ശരീരം പൂർണമായി ചീഞ്ഞുപോകാത്ത (ASEPSIS) അവസ്ഥയിൽ ആക്കുന്നതിന് മുഴു വൻ ശരീരവും നന്നായി കഴുകുന്നു.
- തോളെല്ലിൻ്റെ (CLAVICULA) നടുവിൽ ഒരു സുഷിരം ഉണ്ടാക്കും. തലച്ചോറിലേക്കും കഴുത്തിലേക്കും ഉള്ള രക്തവാഹികളുടെ രണ്ടു പ്രധാന കുഴലുകളിലൂടെ ഫോർമാ ല്ഡിഹൈഡ് (FORMALDEHYDE) ദ്രാവകം കുത്തിവെയ്ക്കുമ്പോൾ തന്നെ കഴുത്തിലെ ഞരമ്പുകളിലൂടെ രക്തം പുറത്തേക്ക് ഒഴുക്കുന്നു. മറ്റ് അകത്തേക്കും പുറത്തേക്കും ഒഴുക്കുന്ന സ്ഥലങ്ങൾ ടെക്‌നിഷ്യൻ തീരുമാനിക്കും.
- പൊക്കിളിൻ്റെ അടുത്ത് ഉണ്ടാക്കുന്ന ഒരു ദ്വാരത്തിലൂടെ ദ്രാവകവും ഗ്യാസും പുറ ത്താക്കുന്നു. കട്ടി കൂടിയ ഫോർമാല്ഡിഹൈഡ് ദ്രാവകം കുത്തിവെയ്ക്കുന്നു.
- സുഷിരങ്ങൾ മൂടുന്നു
- ചീഞ്ഞുപോകാതിരിക്കാൻ ബാക്കി തുറന്ന ബാഹ്യഭാഗങ്ങൾ നന്നായി കഴുകുന്നു (വായ്, മൂക്ക്, ചെവി മുതലായവ)
- ഉപയോഗിച്ചിരുന്ന ദ്രാവകത്തിൻ്റെ സാമ്പിൾ കുപ്പി നാരിയാണിയിൽ (ANKLE) ഘടിപ്പി ച്ചിരിക്കും.
തലമുടി ചീകി നല്ല വസ്ത്രം ധരിപ്പിച്ചു മേക്കപ്പ് ഇടുന്നതോടെ ഇത് അവസാനിക്കും.
മുൻ ടിപിഎം മേധാവി വെസ്ലി പീറ്ററിനും എംബാമിംഗിൻ്റെ ഇതേ നടപടിക്രമം തന്നെ ചെയ്തിട്ടുണ്ടായിരിക്കണം.
മരുന്ന്, രാസവസ്തുക്കൾ എന്നിവ ശരീരത്തിൽ പ്രവേശിപ്പി ക്കുന്നതിനെ പറ്റിയുള്ള ടിപിഎം ഉപദേശം?
ജൂലൈ 1983 വോയിസ് ഓഫ് പെന്തക്കോസ്തിൽ നിന്നും എടുത്ത ഒരു ഭാഗത്തിൻ്റെ ഫോട്ടോ താഴെ കൊടുക്കുന്നു.
(മേല്പറഞ്ഞിരിക്കുന്ന ഭാഗത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.)
അവസാനമായി, ഒരു പ്രധാന കാര്യം പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കർത്താവിൻ്റെ പ്രത്യക്ഷതയിൽ വീണ്ടെടുക്കപ്പെടേണ്ട ശരീരം അവൻ്റെ വരവിനായി കളങ്കം എല്കാതെ സൂക്ഷിക്കണം. തൻ്റെ ശക്തിയാൽ ശരീരത്തെ വിശുദ്ധീകരിക്കുന്നതും സൂക്ഷിക്കുന്നതും ദൈവമാണ് (1 തെസ്സ. 5:23). മനുഷ്യനിർമിത മരുന്നുകൾ പിശാച് നിർമിത രോഗങ്ങളിൽ നിന്ന് ശരീരം സൌഖ്യം പ്രാപിക്കുവാനായി ഉപയോഗിക്കുന്നുവെങ്കിൽ, മനുഷ്യൻ സ്വന്തം ജ്ഞാനത്തിലൂടെയും അധികാരത്തിലൂടേയും തൻ്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നു. ക്ഷയം, മാലിന്യം, വാട്ടം ഒന്നും ഇല്ലാതെ, നമ്മുടെ ശക്തിയാൽ അല്ല ദൈവ വിശ്വാസത്തിലൂടെ ദൈവത്തിൻ്റെ ശക്തിയാൽ നാം നമ്മളെ കാത്തുസൂക്ഷി ക്കണം. അപ്പോൾ നമ്മൾപൂർണ്ണമായി ദൈവത്തിൻ്റെതായിത്തീരും, നമ്മുടെ പൂർണ്ണമായ വീണ്ടെടുപ്പിൽ കൂടി സകല മഹത്വവും അവിടേക്ക് പോകുന്നു. അതുകൊണ്ട് ഈ മഹ ത്തായ ശക്തി നമ്മുക്ക് ഈ മൺപാത്രങ്ങളിൽ നല്കിയിരിക്കുന്നു. (2 കൊരിന്ത്യർ 4:7) ദൈവത്തിൻ്റെ ശക്തി നമ്മിൽ വരുമ്പോൾ, മറ്റ് ശക്തികൾ, മനുഷ്യൻ്റെ ശക്തി, സ്വയം ശക്തി, നമ്മുടെ സ്വയം നീതിയുടെ ശക്തി എല്ലാം പോകേണ്ടതുണ്ട്. നമ്മുടെ സ്വന്തമായെടു ക്കാവുന്ന ദയനീയമായ പരിശ്രമത്തേക്കാൾ കൂടുതൽ ചെയ്യാൻ ദൈവത്തിനു കഴിയും, അവൻ്റെ മഹത്തായ ശക്തി നമ്മിൽ പ്രവർത്തിക്കുമ്പോൾ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ അവനു കഴിയും (എഫെസ്യർ 3:20). വിശ്വാസത്താൽ നാം ഈ ശക്തിയാൽ സൂക്ഷിക്കപ്പെടണം. ഇത് അവൻ്റെയും അവിടു ത്തെ തന്നെ വിശ്വാസവും ആശ്രയവും മാത്രം, നമ്മുടെ എല്ലാ പ്രതിസന്ധികളിലും അവൻ്റെ വിശ്വസ്തതയും അവൻ്റെ സാന്നിദ്ധ്യവും ഉറപ്പുവരുത്തുന്നു. ഇത് വൈദ്യശാസ്ത്ര വിശകലനത്തിലും രോഗനിർണ്ണയത്തിലും വൈദ്യശാസ്ത്രപരമായ ബുദ്ധിയുപദേ ശത്തിലും വിശ്വാസത്തിലും വിശ്വാസമില്ല എന്നതിൻ്റെ അർത്ഥം അല്ല. ഇവയെല്ലാം മനുഷ്യരുടെ ശക്തിയാകുന്നു.
ദൈവീക രോഗശാന്തിയുടെ ശക്തിയിലുള്ള വിശ്വാസ ജീവിതത്തിലൂടെ നമ്മുടെ ആത്മാ വിനും പ്രാണനും മാത്രമല്ല, നമ്മുടെ ശരീരം മുഴുവനും, പൂർണ്ണമായി അവനുള്ളവർക്കു വേണ്ടി അവൻ ആകാശത്തിൽ വരുമ്പോൾ അവൻ്റെ മുൻപിൽ നിഷ്ക്കളങ്കവും മാലിന്യ പ്പെടാത്തതുമായി നിൽക്കുവാനും കാത്തുസൂക്ഷിക്കാനും കഴിയും. നമ്മൾ ഈ ലോക ത്തിനും അതിൻ്റെ പ്രവൃത്തികൾക്കും അനുരൂപരാകാതെ ഇരുന്നാൽ നമ്മുടെ കർത്താവ് മദ്ധ്യാകാശത്തിൽ വരുമ്പോൾ നമ്മൾ ഈ ലോകത്തിന് അല്ലാത്തവരാകയിൽ അവനെ കാണുവാൻ എടുക്കപ്പെടും.
അവരുടെ വളച്ചൊടിക്കലിനായി ടിപിഎം ഉദ്ധരിച്ച വാഖ്യം താഴെ കൊടുക്കുന്നു.
1 തെസ്സലോനിക്യർ 5:23, “സമാധാനത്തിൻ്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീക രിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.”
ആത്മാവ്, പ്രാണൻ, ദേഹം എന്നിവയാൽ മനുഷ്യവ്യക്തി നിർമ്മിതമായിരിക്കുന്നു. ഒരു മനുഷ്യൻ മരിക്കുമ്പോൾ, അവൻ്റെ ആത്മാവും പ്രാണനും ദേഹം വിട്ടുപോകുന്നു. സംര ക്ഷിക്കപ്പെടുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ദേഹം ഉപേക്ഷിക്കപ്പെടുന്നു.
നിങ്ങളെ ഉൾപ്രാപണത്തിൽ നിന്നും അയോഗ്യമാക്കുന്ന ഒരു മലിനമായ കാര്യം മരുന്ന് ഉപയോഗിക്കുക എന്നതാണെന്ന് ടിപിഎമ്മിലെ പ്രതിഷ്ഠകളിൽ ഒന്നാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. നിങ്ങളുടെ ശരീരത്തിൽ മരുന്നുകൾ കയറുന്ന നിമിഷം നിങ്ങ ളുടെ ഉൾപ്രാപണം നഷ്ടപ്പെടുന്നു. ഈ ഉൾപ്രാപണം (RAPTURE) ഇനിയും നടന്നിട്ടില്ലെന്ന് നമുക്കറിയാം, അതിനാൽ എൻ സ്റ്റീഫൻ്റെ ശരീരം മലിനപ്പെട്ടതിനാൽ അതിൽനിന്നും അയോഗ്യമായി തീർന്നിരിക്കുന്നു (ടിപിഎം ഉപദേശ പ്രകാരം). അയാളുടെ സംഘടനയും, സഹപ്രവർത്തകരും, അദ്ദേഹത്തിൻ്റെ ശരീരം മലിനപ്പെടാതിരിക്കാനായി ബ്രിട്ടനിൽ കുഴിച്ചിടേണ്ടതിനു പകരം അതിനെ മലിനമാക്കി ഇന്ത്യയിൽ കൊണ്ടുവരുന്നതാണ് ഉത്തമമെന്ന് കരുതി. സീയോനിൽ ഒരു കല്ല് കൂടി കുട്ടിച്ചേർത്തെന്ന് ടിപിഎം പാസ്റ്റർമാർ അലറുന്നുണ്ടെങ്കിലും അവരുടെ സിദ്ധാന്തം സ്റ്റീഫനെ നരകത്തിലേക്ക് തള്ളിയിടുന്നു. എന്തുകൊണ്ട് നരകത്തിൽ? സീയോൻ പ്രതിഷ്ഠ നഷ്ടപ്പെട്ടാൽ, നിങ്ങളെ താഴ്ന്ന ഗ്രേഡിലല്ല നരകത്തിൽ തന്നെ തള്ളിയിട്ടും എന്ന് ടിപിഎം ഉപദേശം പഠിപ്പിക്കുന്നു.
തേജു ഈ ആശയം അദ്ദേഹത്തിൻ്റെ ഒരു പ്രഭാഷണത്തിൽ വ്യക്തമാക്കിയിരിക്കുന്നു. 14:53 മിനിറ്റിനുശേഷം ഈ പേജിലെ ഓഡിയോ ശ്രദ്ധിക്കുക. തേജുനെപ്പോലെ വിദ്യാസമ്പന്ന രായ ആളുകൾക്ക് ഈ പരിധിവരെ മസ്തിഷ്ക ക്ഷാളനം (BRAINWASHED) സംഭവിച്ചതിൽ എനിക്ക് വളരെ ദുഃഖം തോന്നുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന വോയിസ് ഓഫ് പെന്തെക്കോസ്തിലെ ഉദ്ധരണിയുടെ അടി സ്ഥാനത്തിലും അവരുടെ വളച്ചൊടിച്ച വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലും ശരീരം കാത്തുസൂക്ഷിക്കുന്നത് ദൈവം അല്ല, മനുഷ്യരും മനുഷ്യ ശക്തിയുമാണ് എന്നത് രക്ഷ പെടാൻ കഴിയാത്ത ഒരു സത്യമാകുന്നു. മുകളിൽ പിങ്ക് നിറത്തിൽ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക.
വേദപുസ്തകം എന്ത് പറയുന്നു?
ടിപിഎമ്മിൻ്റെ ഈ ദുഷിച്ച ദൈവീക രോഗശാന്തി ഉപദേശം കാരണം ധാരാളം ജനങ്ങ ൾക്ക് അവരുടെ ജീവിതം ആയുസ്സിൻ്റെ മധ്യത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഉപദേശം കർത്താവിനെ പരീക്ഷിക്കുക എന്നതാകുന്നു. മുമ്പ് പരാമർശിച്ചതുപോലെ, ടിപിഎം പുരോഹിതന്മാർ ദൈവത്തെ കബളിപ്പിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഗലാത്യർ 6:7, “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെ ക്കുന്നത് തന്നേ കൊയ്യും.”
നമ്മുടെ ദൈവം തീർച്ചയായും നമ്മുടെ രോഗങ്ങളെ സുഖപ്പെടുത്തുന്നു. എന്നാൽ ദൈവം നിങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട്, അവൻ നിങ്ങൾക്ക് ഒരു ജോഡി നല്ല കാലുകളും ചവിട്ടു പടികളും (STEPS) നല്കിയിരിക്കുമ്പോൾ ദൈവം നിങ്ങളെ അടുത്ത നിലയിലേക്ക് ഉയർത്തി കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കരുത്. അടുത്ത നിലയിലേക്ക് ഉയർത്തി കൊണ്ടുപോകുമെന്ന് ദൈവത്തെ കബളിപ്പിക്കുന്നത് ഗൗരവമായി കൈകാര്യം ചെയ്യു ന്നതിനാൽ ധാരാളം ടിപിഎം വൈദികർ വഴിമധ്യേ നാമവിശേഷമാകുന്നു.
മരുന്ന് ശരീരത്തെ മലിനമാക്കും എന്നതിനെ സംബന്ധിച്ച് യേശുവിൻ്റെ പ്രസ്താവന പരിശോധിക്കാം.
മത്തായി 15:11, “മനുഷ്യന് അശുദ്ധിവരുത്തുന്നത് വായിക്കകത്തു ചെല്ലുന്നത് അല്ല, വായി ൽ നിന്നു പുറപ്പെടുന്നതത്രേ; അത് മനുഷ്യനെ അശുദ്ധമാക്കുന്നു.”
മരുന്നോ രാസവസ്തുക്കളോ ഒരു വ്യക്തിയെ മലിനമാക്കുന്നില്ല, മറിച്ച് ഹൃദയത്തിൽ നിന്നും പുറപ്പെടുന്നതാണെന്ന് യേശു വ്യക്തമായി പറയുന്നു.
എനിക്കറിയാവുന്നിടത്തോളം, ശരീരത്തെ മലിനമാക്കുന്നതിന് ഒരു മാർഗമേയുള്ളൂ – അത് ലൈംഗിക അധാർമികതയാകുന്നു.
1 കൊരിന്ത്യർ 6:18, “ദുർന്നടപ്പ് വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീര ത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.”
ഉപസംഹാരം
പ്രിയ ടിപിഎം വൈദികന്മാരും വിശ്വാസികളും,
ദൈവവുമായുള്ള നിങ്ങളുടെ കൃത്രിമ കളി നിർത്തുക. ഒരു കൾട്ട് ഉപദേശത്തിനായി നിങ്ങൾ നിങ്ങളുടെ ജീവിതം പന്താടുന്നു. നിങ്ങളുടെ ശരീരം കുറ്റമറ്റതാക്കാൻ ദൈവ ത്തിന് നിങ്ങളുടെ സഹായം ആവശ്യമില്ല. ആയിരക്കണക്കിന് രക്തസാക്ഷികൾ ചുട്ടെരിക്കപ്പെട്ടു, കൊല്ലപ്പെട്ടു, അവരുടെ ശരീരം പല വിധത്തിൽ നശിപ്പിക്കപ്പെട്ടു. കർത്താവിൻ്റെ വരവിൽ അവരുടെ ശരീരങ്ങൾ ഉയർക്കപ്പെടും. നമുക്ക് “എങ്ങനെ” എന്ന് അറിയേണ്ട ആവശ്യം ഇല്ല. അത് ദൈവത്തിന് വിടുക. ദൈവം നിങ്ങളിൽ നിന്ന് പ്രതീ ക്ഷിക്കുന്ന പരിശുദ്ധി അവനുമായുള്ള സ്നേഹബന്ധത്തിൻ്റെ അനന്തരഫലമാണ്. ഇത് നിങ്ങളുടെ പ്രവൃത്തികളും ടിപിഎം വൈദികർ പഠിപ്പിക്കുന്ന എല്ലാ തരം സർക്കസു കളും കാരണം അല്ല.
ആഴ്ചയിൽ ഒരുതവണയെങ്കിലും വെളുത്ത വസ്ത്രം ധരിക്കാത്തവർ ഉൾപ്രാപണത്തിൽ എടുക്കപ്പെടുകയില്ലെന്ന് ഒരു ബാംഗ്ലൂർ വിശ്വാസിയിൽ നിന്ന് അടുത്തിടെ അറിയാൻ സാധിച്ചു. ഈ അന്ത്യനാളുകളിൽ ഇതുപോലെയുള്ള ദുഷിച്ച ഉപദേശങ്ങൾ കുമിഞ്ഞു കൂടുക തന്നെ ചെയ്യും.
ഒരു ഭാര്യ തൻ്റെ ഭർത്താവിനോട് അവളോടുള്ള സ്നേഹത്തിൻ്റെ കാരണം ചോദിക്കുന്നു വെന്ന് കരുതുക. അവളുടെ പാചക കഴിവുകൾ നിമിത്തം അവളെ സ്നേഹിക്കുന്നു വെന്നു ഭർത്താവ് മറുപടി നല്കുന്നുവെന്ന് കരുതുക. ഞാൻ ഭാര്യ ആണെങ്കിൽ, അദ്ദേഹ ത്തിന് എന്നോടുള്ള സ്നേഹം ഒരു വ്യക്തി എന്ന നിലയിലല്ല, എൻ്റെ പാചകം മൂലമാ ണെന്ന് പറയുമ്പോൾ ഞാൻ തികച്ചും കോപിക്കുമായിരുന്നു. ടിപിഎം വൈദികന്മാ രുടെയും വിശ്വാസികടെയും കാര്യം ഇതുപോലെതന്നെയാണ്. ദൈവം അവരുടെ വസ്ത്രധാരണവും വിചിത്രമായ കൾട്ട് അനുഷ്ടാനങ്ങളും കാരണം തങ്ങളെ സ്നേഹിക്കാൻ ദൈവം അവരെ പോലെ നീചനാണെന്ന് അവർ കരുതുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.