നിങ്ങൾ ടി യു തോമസിൻ്റെ “മാലിന്യപ്പെടാത്ത ദാനിയേൽ” എന്ന പുസ്തകത്തെ പറ്റി കേട്ടിട്ടുണ്ടായിരിക്കും. അത് ടിപിഎമ്മിലെ ഏറ്റവും മികച്ച പ്രഭാഷണങ്ങളിൽ ഒന്നായി പ്രഘോഷിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ആർക്കും അദ്ദേഹം വളരെ അധികം മതിപ്പ് ഉളവാക്കുന്നു. ഞാൻ പോലും …… ഒരിക്കൽ ! സത്യം എന്നെ പ്രഹരിക്കുന്നതുവരെ.
എൻ്റെ ആഴത്തിലുള്ള മുറിവിലും, ഞാൻ നിൻ്റെ മഹത്വം കണ്ടു, അത് എന്നെ കണ്ണഞ്ചും വിധം മഹാപ്രഭയുള്ളതാക്കി. ഹിപ്പോയിലെ അഗസ്റ്റിൻ (AUGUSTINE OF HIPPO).
ബൈബിൾ സന്ദശത്തിൻ്റെ രത്‌നച്ചുരുക്കം
ആദ്യ മനുഷ്യനായ ആദാമിൻ്റെ പരാജയത്തോടെ ബൈബിൾ ആരംഭിക്കുന്നു. കയീൻ ത ൻ്റെ സഹോദരനെ കൊന്നുവെന്ന് നാം അതിൽ കാണുന്നു. തുടർന്ന് വന്ന മുഴുവൻ തലമു റയും മോശമായിരുന്നതിനാൽ ദൈവം അവരെ എല്ലാവരെയും ജലപ്രളയത്തിൽ തുടച്ചു മാറ്റി. തുടർന്ന്, മനുഷ്യർ ഭൂമിയിൽ വളരാൻ തുടങ്ങിയപ്പോൾ, ജാതികൾ വീണ്ടും ദുഷ്ടരാ യിത്തീർന്നു (ഉല്പത്തി 13:13, 15:16). ദുഷ്ട ജാതികളെ ശിക്ഷിക്കാൻ വേണ്ടി (ഉല്പത്തി 15:16) ദൈവം ഇസ്രയേലിനെ തിരഞ്ഞെടുത്തു. എന്നാൽ ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്യർ തന്നെ പാപം ചെയ്തതിനാൽ ഇസ്രായേലിനെ ശിക്ഷിക്കാൻ ദൈവം ജാതികളെ ഉപയോ ഗിച്ചു എന്നും നാം കണ്ടെത്തുന്നു. അതിനുശേഷം അശ്ശൂറിയക്കാരുടെയും ബാബിലോണി യരുടെയും അടിമത്തത്തിൽ ഇസ്രായേൽ തുടർന്നു. അതുകൊണ്ട്, ഇസ്രായേലിനെ ചുറ്റി പ്പറ്റിയുള്ള ജാതികൾ മാത്രമല്ല പാപികളായിരുന്നത്, ദൈവജനം പോലും അനുസരണ ക്കേട് കാട്ടുന്നതായി ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ അട യാള ലക്ഷ്യം നേടുന്നതിൽ ഭയങ്കരമായി പരാജയപ്പെട്ട മനുഷ്യവർഗ്ഗത്തിൻ്റെ ഭീമമായ റിക്കാർഡുകൾക്ക് പഴയനിയമം സാക്ഷ്യം വഹിക്കുന്നു. എല്ലാ മനുഷ്യരും പാപം ചെയ്തു; എല്ലാവരും വഴിതെറ്റി പ്പോയി; നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല.
ബൈബിളിൻ്റെ മറ്റൊരു പ്രമുഖത മശീഹായാകുന്നു – നശിച്ചുകൊണ്ടിരിക്കുന്ന മാനവരാ ശിയുടെ പ്രത്യാശ. ആദിയിൽ തന്നെ, അവനെ പ്രവചനികമായി വാഗ്ദാനം ചെയ്തു (ഉല്പത്തി 3:15). അതിനുശേഷം അദ്ദേഹത്തെ പഴയനിയമത്തിൽ പ്രവാചകനായി, കാവ്യാത്മക മായി, പ്രതീകാത്മകമായി, സൂചകോപദേശമായി പ്രതിപാദിച്ചിരിക്കുന്നത് കാണുന്നു. നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു;——– അവ എനിക്കു സാക്ഷ്യം പറയുന്നു. (യോഹന്നാൻ 5:39).
ദാനീയേൽ പുസ്തകത്തിലെ സന്ദേശം ഒട്ടും വ്യത്യസ്തമല്ല. ദാനീയേലിൻ്റെ പുസ്തകത്തിലെ സന്ദേശത്തിലും “മനുഷ പരാജയങ്ങളും” “മശീഹായുടെ രാജ്യത്തിൻ്റെ മഹത്വവും” സമാന മായി ഉൾക്കൊള്ളുന്നു. ആദ്യം ദാനിയേലിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനുഷ്യ പരാജയ ത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. 1-ാം അധ്യായം ഒരു പ്രവചനത്തിൻ്റെ നിവൃത്തിയും ദൈവകൽപ്പനകൾ പാലിക്കാൻ ഇസ്രായേൽ പരാജയപ്പെട്ടതും രേഖപ്പെടുത്തികൊണ്ട് തുടങ്ങുന്നു (ആവർത്തനം 28:49-52, ദാനീയേൽ 7:4, ആവർത്തനം 5:29). ജനങ്ങൾ മാത്രമല്ല, ഭരണാധിപന്മാരും (ശൗൽ മുതൽ യെഹോയാക്കീം വരെ) ദൈവദൃഷ്ടിയിൽ ദയനീയമായി പരാജപ്പെട്ടു. അങ്ങനെ, അവരുടെ സ്വമേധയാ നിർവഹിച്ച നീതിയാൽ ദൈവപ്രീതിക്കാ യുള്ള മനുഷ്യരുടെ നിഷ്ക്രിയത്വത്തിൻ്റെ സൂചനയായി ദാനീയേലിൻ്റെ സന്ദേശം ഇസ്രാ യേലിൻ്റെ അടിമത്തത്തിൽ തുടങ്ങുന്നു. ബാബിലോൺ മുതൽ ലോകത്തെ ഭരിക്കാനുള്ള മറ്റൊരു അവസരമായിട്ടു ഓരോ രാജ്യവും ക്രിസ്തുവിൻ്റെ നിത്യരാജത്വം വരുന്നതുവരെ എങ്ങനെ പരാജപ്പെടുന്നുവെന്ന് പിന്നീടുള്ള അദ്ധ്യായങ്ങൾ (7,8,9,10) നമ്മോട് മുൻകൂട്ടി പറയുന്നു. ക്രിസ്തുവിൻ്റെ നിത്യരാജത്വം വരുന്നതുവരെ ഓരോരുത്തരും എങ്ങനെ വീഴും. അങ്ങനെ “മനുഷ്യരാശിയുടെ പരാജയവും”, “മശീഹായുടെയും ദൈവരാജ്യത്തിൻ്റെയും ആധിപത്യവും” ദാനീയേലിൻ്റെ താളുകളിൽ പതിഞ്ഞിരിക്കുന്നു. ദാനിയേലിൻ്റെ പുസ്തകം യേശുവിനെയും അദ്ദേഹത്തിൻ്റെ മഹത്ത്വത്തെയും കുറിച്ചാണെന്ന് വിശദമായി നമ്മുക്ക് മനസ്സിലാക്കാം.
ദാനീയേൽ പുസ്തകത്തിൽ യേശുവിനെ കാണുന്നു
താഴെയുള്ള പട്ടികയിലൂടെ ദാനീയേലിൻ്റെ പുസ്തകത്തിൽ യേശുവിനെ വെളിപ്പെടുത്തി യിരിക്കുന്നത് കാണുക. ദാനീയേൽ എങ്ങനെയാണ് യേശുവിനെ കുറിച്ച് സംസാരിക്കു ന്നത് എന്നതും, ദാനീയേലിനെ അനുകരിക്കാൻ നിങ്ങളെയും എന്നെയും പ്രേരിപ്പിക്കുന്ന തിനെക്കുറിച്ചല്ലന്നും നോക്കുക.
ദാനീയേൽ |
യേശു |
കളങ്കമില്ലാത്ത സുന്ദരൻ (ദാനീയേൽ 1:4) | പാപം ചെയ്യാത്തവൻ (1 പത്രോസ് 2:22). |
രാജകുമാരൻ, ബാബിലോണിലേക്ക് വേലക്കാരനായി കൊണ്ടുവന്നു. (ദാനീയേൽ 1:6) | ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോ ടുള്ള സമത്വം മുറുകെ പിടിക്കാതെ ദാസരൂപം എടുത്തു (ഫിലിപ്പിയർ 2:6-7). |
അശ്പെനാസിൻ്റെ മുൻപാകെ കൃപ ലഭിക്കുന്നു (ദാനീയേൽ 1:9) | യേശു മനുഷ്യ കൃപയിൽ വളർന്നു (ലൂക്കോസ് 2:52). |
ദാനീയേലിന് ജ്ഞാനവും അറിവും ഉണ്ടായിരുന്നു (ദാനീയേൽ 1:17) | ജ്ഞാനത്തിൻ്റെയും വിവേകത്തി ൻ്റെയും ആത്മാവ് യേശുവിൽ ആവസിച്ചു (യെശയ്യാവ് 11:2) |
രാജാക്കന്മാരുടെ കൈകളാൽ വധിക്ക പ്പെടുന്നതിൽ നിന്നും രക്ഷപ്പെട്ടു (ദാനീയേൽ 2:12) | ഹെരോദാവിൻ്റെ പുരുഷന്മാരാൽ കൊല്ല പ്പെടുന്നതിൽ നിന്നും രക്ഷപ്പെട്ടു (മത്തായി 2:16) |
മരണ ഗുഹയിൽനിന്ന് (സിംഹങ്ങൾ) ജീവനോടെ തിരിച്ചുവന്നു. | കല്ലറയിൽനിന്നു ജീവനോടെ പുറ ത്തുവന്നു (സങ്കീർത്തനം 22:12-13 കാണുക, യേശു സിംഹത്തിന് അതിര് വെയ്ക്കുന്നു) |
എല്ലാ സംസ്ഥാനത്തിന്നൊക്കെയും അധിപതി ആയി (ദാനീയേൽ 2:48) | എല്ലാ ജാതികൾക്കും മീതെയുളള രാജാവെന്ന നിലയിൽ പിതാവിൻ്റെ വലത്തുഭാഗത്ത്. |
നമുക്ക് അല്പം ആഴത്തിലേക്ക് ഇറങ്ങാം. ദൈവാത്മാവിൻ്റെ പേന ദാനീയേലിൻ്റെ ജീവി തത്തിൽ കൂടി “മശീഹായുടെ സുവിശേഷം” എഴുതിയത് കാണുക. ദാനീയേലിൻ്റെ ജീവിതം എങ്ങനെ യേശുവിന്റെ ഒറ്റികൊടുക്കൽ, മരണം, ഉയർത്തെഴുന്നേൽപ്പ് എന്നി വയും ഭൂമിയുടെ അറ്റത്തോളം സുവിശേഷം പ്രഖ്യാപിക്കുന്നതെങ്ങനെ എന്നും നിങ്ങ ൾക്ക് കാണാം. ചുവടെയുള്ള പട്ടിക പരിശോധിക്കുക.
ദാനീയേൽ | യേശു |
അദ്ധ്യക്ഷന്മാരും ഭരണാധികാരികളും (രാജാക്കന്മാർ) ദാനീയേലിനു വിരോധമാ യി കുറ്റം കണ്ടുപിടിക്കാൻ ശ്രമിച്ചു (ദാനീയേൽ 6:4) | ശാസ്ത്രിമാരും പരീശന്മാരും സദൂക്യരും യേശുവിനെ വധിക്കാൻ കുറ്റം അന്വേഷി ച്ചു (ലൂക്കോസ് 19:47, 20:20, 22:2) |
അവനിൽ കുറ്റം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല (ദാനീയേൽ 6:5) | അവനിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞി ല്ല (ലൂക്കോസ് 19:48, മർക്കോസ് 14:55). |
അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും ഒത്തുചേർന്നു ദാനീയേ ലിനെ കൊല്ലാൻ ആലോചിച്ചു. (ദാനീയേൽ 6:7) | യേശുവിനെ കൊല്ലാൻ മഹാപുരോഹി തന്മാരും ശാസ്ത്രിമാരും ജനത്തിൻ്റെ മൂ പ്പന്മാരും കൂടി ഒരു പദ്ധതി ആസൂത്രണം ചെയ്തു. (മത്തായി 26:3, സങ്കീർത്തനം 2:2) |
ഭരണാധികാരികളുടെ കൈകളിലേക്ക് ഏല്പിക്കുന്നതിനു മുമ്പ്, ദാനിയേൽ പതി വുപോലെ പ്രാർഥിക്കുന്നു (ദാനീ. 6:10). | യേശുവും തൻ്റെ പതിവുപ്രകാരം, പരീശ ന്മാരുടെ കയ്യിൽ ഏല്പിക്കപ്പെടുന്നതിനു മുമ്പ് പ്രാർത്ഥിച്ചു (ലൂക്കോസ് 22:39). |
മേദ്യരുടെയും പാർസികളുടെയും നിയമങ്ങൾ ലംഘിക്കുന്നതായി ദാനീയേലിനെ കുറ്റം ചുമത്തിയിരുന്നു (ദാനീയേൽ 6:12) | യേശു യഹൂദന്മാരുടെ നിയമങ്ങൾ ലം ഘിക്കുന്നതായി ആരോപിച്ചിരുന്നു (യോഹന്നാൻ 19:7) |
ദാർയ്യാവേശ് രാജാവിനു ഇഷ്ടമില്ലാതി രുന്നിട്ടും പൊതുജന സമ്മർദത്താൽ ദാനീയേലിനെ സിംഹക്കുഴിയിൽ ഇടുവാൻ കല്പന കൊടുത്തു. (ദാനീ. 6:14). | യേശുവിനെ രക്ഷിക്കാൻ ആഗ്രഹിച്ചു എങ്കിലും പൊതുജന സമ്മർദതാൽ യേ ശുവിനെ ക്രൂശിക്കാൻ പീലാത്തോസ് ഉത്തരവിട്ടു, (മത്തായി 27:24, ലൂക്കോസ് 23:20). |
ദാനീയേലിനെ മരണത്തിനു ഏല്പിച്ച തിനാൽ രാജാവിന് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല (ദാനി 6:18) | പീലാത്തോസിൻ്റെ ഭാര്യക്ക് നല്ല ഉറക്കം വന്നില്ല, സ്വപ്നത്തിൽ പല കഷ്ടപ്പാടുകളും ഉണ്ടായി (മത്തായി 27:19). |
ദാനീയേലിനെ ഒടുവിൽ സിംഹക്കുഴി യിൽ ഇട്ടു. | യേശു ക്രൂശിക്കപ്പെട്ടു. 22-ാം സങ്കീർത്തന ത്തിൽ യേശുവിൻ്റെ ആത്മാവ് പ്രാർത്ഥി ക്കുന്നു “നിരവധി സിംഹങ്ങൾ എന്നെ വളഞ്ഞു” (സങ്കീർത്തനം 22:13). സങ്കീ. 22:1, മത്താ. 27:46 എന്നിവ താരതമ്യം ചെയ്യുക |
ഗുഹാമുഖത്ത് ഒരു കല്ലുവെച്ച് മുദ്രയിട്ടു (ദാനീയേൽ 6:17) | അവർ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടി വെച്ച് മുദ്രയിട്ടു. (മത്തായി 27:60,66) |
തൻ്റെ തെറ്റായ തീരുമാനം കാരണം ദാനീ യേലിനെ മരണത്തിൻ്റെ കുഴിയിലേക്ക് തള്ളിയിട്ടെന്ന് ഓർത്ത് ദാർയ്യാവേശ് ദുഃഖിച്ചു (ദാനീയേൽ 6:14) | ഞാൻ നിഷ്കളങ്കമായ രക്തത്തെ ഒറ്റിക്കൊ ടുത്തെന്നു പറഞ്ഞ് യൂദാ ഈസ്കര്യോത്താ വ് ദുഃഖിതനായി (മത്തായി 27:4) |
രാജാവ് പറയുന്നു, “നീ ഇടവിടാതെ സേവിച്ചുവരുന്ന നിൻ്റെ ദൈവം നിന്നെ രക്ഷിക്കും” (ദാനീയേൽ 6:16). | മഹാപുരോഹിതൻ പറഞ്ഞു: “അവൻ ദൈ വത്തിൽ ആശ്രയിച്ചു. ദൈവം ഇപ്പോൾ അവനെ വിടുവിക്കട്ടെ (മത്തായി 27:43).” |
രാജാവ് അതികാലത്ത് എഴുന്നേറ്റ് ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു. (ദാനീയേൽ 6:19). | അതിരാവിലെ തന്നെ മറിയയും മറ്റു സ്ത്രീകളും യേശുവിൻ്റെ കല്ലറയ്ക്കൽ ചെന്നു (മർക്കോസ് 16:2). |
ദാനീയേൽ ജീവനോടെയുണ്ടായിരുന്നു. സിംഹങ്ങളുടെ ഗുഹയിൽനിന്ന് പുറത്തു കൊണ്ടുവന്നു. | യേശു കല്ലറയിൽനിന്നു ഉയർന്ന് ജീവനോടെ പുറത്തു വന്നു |
ദൈവത്തെയും അവൻ്റെ നിത്യരാജ്യത്തെ യും ആരാധിക്കാൻ സർവ്വഭൂമിയിലും വ സിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാ ർക്കും സുവിശേഷം പ്രസംഗിക്കപ്പെട്ടു (ദാനീയേൽ 6: 25) | രാജ്യത്തിൻ്റെ സുവിശേഷം ലോകത്തിൻ്റെ അറ്റത്തോളവും പ്രസംഗിക്കപ്പെടുന്നു (മത്തായി 28:19). |
“ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലെന്ന്” ദാനീയേലി ൻ്റെ പുസ്തകം പറയുന്നു (ദാനീയേൽ 3:29). “ | ..രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (അപ്പൊ.പ്ര. 4:12) |
ദാനീയേലിൻ്റെ പുസ്തകത്തിൽ നിന്നും ടി യു തോമസിൻ്റെ ഫോർമുല
ഇത് വിസ്മയകരമല്ലേ? വിശുദ്ധിക്ക് ഒരു മാതൃകയായി എഴുതപ്പെട്ട ദാനീയേൽ നമ്മൾ പിന്തുടരണമോ? അതോ, “ദാനീയേലിൻ്റെ താളുകളിൽ യേശുവിനെ പ്രവചിച്ചുകൊണ്ട് എഴുതിയിരിക്കുന്നുവെന്ന് നമ്മൾ പറയണോ? ഏത് വ്യാഖ്യാനം ശരിയാകുന്നു? ഏത് വ്യാഖ്യാനം ദൈവപ്രവൃത്തിയും മനുഷ്യ പ്രവൃത്തിയും ആകുന്നു? അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് പറയുമ്പോൾ യേശുവിൻ്റെ ശ്രേഷ്ഠത പ്രഘോഷിക്കുകയല്ലേ? (കൊലൊ. 1:16, റോമർ 11:36). ദൈവമഹത്വ ത്തിനായി എല്ലാം സൃഷ്ടിക്കപ്പെട്ടതാണെന്നു ബൈബിൾ പറയുന്നില്ലേ (വെളിപ്പാട് 4:11, യെശയ്യാവ് 43: 7, സദൃശവാക്യങ്ങൾ 16:4)? പിന്നെ ഞാനും നിങ്ങളും ബൈബിളിൽ നമ്മളെ എന്തിന് അന്വേഷിക്കണം? ദാനീയേലിൻ്റെ രചയിതാവ് അതിൽ യേശുവിൻ്റെ മഹത്വം വെളിപ്പെടുത്താൻ ഈ പുസ്തകം എഴുതിയതാണെന്ന് വ്യക്തമാണ്. അതുകൊണ്ട്, ആ ഭാഗ ങ്ങളിൽ മനുഷ്യരുടെ ഒരു കൂട്ടത്തെ മഹത്വപ്പെടുത്തുന്നതിന് അത് ഉപയോഗിക്കുന്നത് അപമാനകരമാകുന്നു. ഇതാണ് ടി യു തോമസ് തൻ്റെ “മാലിന്യപ്പെടാത്ത ദാനീയേൽ” പ്രഭാഷണ പരമ്പരയിൽ ചെയ്തത്. എഴുത്തുകാരൻ ഒരിക്കലും ഉദ്ദേശിക്കാത്ത സന്ദേശം അദ്ദേഹം വ്യാജമായി മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തേയും വൈദികന്മാരേയും അതിൽ കണ്ടെത്തുന്നതിനുള്ള ഉദ്ദേശത്തോടെ അദ്ദേഹം വരികൾക്കിടയിൽ നിന്നും നിങ്ങളെ ക്കൊണ്ട് വായിപ്പിക്കുന്നു.
സന്ദേശം 1: രാജാവിൻ്റെ മുൻപാകെ നില്കാൻ വേണ്ട ഗുണ ഗണങ്ങൾ
ദാനീയേലിൽ സൂചിപ്പിച്ച ഗുണങ്ങൾ യേശുവിനെ ചൂണ്ടിക്കാണിക്കുന്നതായി നാം കാണു ന്നു. (മുകളിലുള്ള പട്ടിക കാണുക). എന്നാൽ ടി യു തോമസ് യേശുവിനുപകരം ടിപിഎം വിശുദ്ധന്മാരുടെ ഒരു മാതൃകയായി ദാനീയേലിനെ അവതരിപ്പിക്കാൻ ധൈര്യ പ്പെടുന്നു. ബൈബിളിൽ എല്ലായിടത്തും അവരെ സ്വയമായി കാണുന്ന സ്വഭാവമാണിത്. യേശു വിനെ പ്രസംഗിക്കുന്നതിനു പകരം അവർ തിരുവെഴുത്തു കളിൽനിന്നു തങ്ങളെതന്നെ പ്രസംഗിക്കുന്നു. താഴെയുള്ള ഓഡിയോ 1, ശ്രവിക്കുക.
ഓഡിയോ 1
ടി യു തോമസ് പറയുന്നത് “രാജാവിൻ്റെ കൊട്ടാരം” സീയോൻ എന്നാകുന്നു. തുടർന്ന്, സീയോൻ പർവ്വതത്തിൽ നിൽക്കാൻ ആവശ്യമായ കഴിവുകളുടെ ലിസ്റ്റും വെളിപ്പെടു ത്തുന്നു. (അതിലൊന്ന് അവിവാഹിതരായ കന്യകമാരായിരിക്കുക). അങ്ങനെ വളരെ സൂക്ഷ്മമായി ശബ്ദമുണ്ടാക്കാതെ, ദാനീയേൽ ടിപിഎം വൈദികന്മാരുടെ ഒരു സൂചകമാ ക്കുന്നു. അങ്ങനെ യേശുവിൻ്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പകരം, ഈ ആളുകൾ അവരുടെ മഹത്ത്വത്തെ പ്രഖ്യാപിക്കാൻ കഠിനമായി പ്രവർത്തിക്കുന്നു.
സന്ദേശം 2: ആത്മാവിൽ നടക്കുക
ദാനീയേലിന് ജ്ഞാനവും അറിവും ഉള്ളതായി നമ്മൾ കണ്ടു. ഇത് യേശുവിൻ്റെ അറിവി നെയും ജ്ഞാനത്തെയും കുറിച്ചുള്ള ഒരു സൂചനയാകുന്നു (യെശയ്യാവ് 11:1,2); യേശുവി ൻ്റെ അറിവിനെയും ജ്ഞാനത്തെയും മഹത്ത്വപ്പെടുത്തുന്നതിനുപകരം, ടി യു തോമസ് തൻ്റെ കൾട്ടായ സംഘത്തിന് മഹത്വം കൊടുക്കുന്ന കാര്യപരിപാടി ചെയ്തിരിക്കുന്നു. പ്രതിഷ്ഠിക്കപ്പെട്ട ജനങ്ങൾ ലോകത്തിൽ ഏറ്റവും മഹാനായ മനുഷ്യരാണെന്ന് അദ്ദേഹം പറയുന്നു. ഓഡിയോ 2 കേൾക്കുക. അപ്പോൾ അദ്ദേഹം പറയുന്നു – “ഒരു സംഘത്തിന് മാത്രമേ രഹസ്യ നിഗൂഢതകൾ വെളിപ്പെടുത്താൻ കഴിയൂ. ഈ ആളുകൾ ദൈവത്തെ പ്പോലെയാണ്. അവർ ജഡത്തിൽ വസിക്കുന്നില്ല. അവർ ആത്മാവിൽ വസിക്കുന്നു.” ഓഡിയോ 3 പരിശോധിക്കുക.
ഓഡിയോ 2
ഓഡിയോ 3
അദ്ദേഹം ടിപിഎം വേലക്കാരെ ഉയർത്തിക്കാട്ടുകയാണെന്നതിൽ എന്തെങ്കിലും സംശയ മുണ്ടോ? ഇത് വഞ്ചനയല്ലേ? ഒരുത്തൻ തന്നെത്താൻ ദൈവദാസനെന്ന് വിളിക്കുകയും ദൈവ ത്തിൻ്റെ മഹത്വം തനിക്കായി മോഷ്ടിക്കുകയും ചെയ്യുകയാണെങ്കിൽ നാം അവനെ എന്ത് വിളിക്കണം?
യോഹന്നാ. 7:18, “സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവൻ്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല.”
സന്ദേശം 3: ശുദ്ധമായ വിജയ ജീവിതം
ദാനീയേലിൻ്റെ പുസ്തകം രണ്ടാം അധ്യായത്തിൽ സ്വർണ്ണം, വെള്ളി, താമ്രം, ഇരുമ്പ് തുടങ്ങി യവയുടെ പ്രതിമ, “ലോകത്തിലെ സാമ്രാജ്യങ്ങൾ”, കാണിക്കുകയും അവ ഒന്നിനുപുറകെ ഒന്നായി വീഴുന്നതിൻ്റെ ഫലമായി യേശുവിൻ്റെ നിത്യമായ രാജത്വത്തെ കാണിക്കുന്ന തായി നാം കാണുന്നു. അങ്ങനെ, മനുഷ്യ ഗവൺമെൻറുകളുടെ പരാജയത്തെക്കുറിച്ചും മശിഹായുടെ നിത്യരാജ്യ മഹത്ത്വത്തെക്കുറിച്ചും ഒരു പ്രവചനമായി നെബൂഖദ്നേസറി നോടുള്ള സ്വപ്നം ദൈവം വെളിപ്പെടുത്തി. എന്നാൽ ടി യു തോമസിൻ്റെ ആത്മാവ് ടിപിഎം വിശുദ്ധന്മാരുടെ പ്രശസ്തിയോടുള്ള ബന്ധത്തിൽ ടി യു വിൻ്റെ ജ്ഞാനം വെളി പ്പെടുത്തിയിരിക്കുന്നു. പർവ്വതത്തിൽ നിന്നു വെട്ടിയെടുത്ത കല്ല് യേശുവിന് മാത്രമല്ല, വിശുദ്ധന്മാർക്കും വേണ്ടി നില്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പിന്നീട് പറ യുന്നു, ആ കല്ല് ഒരു വലിയ പർവ്വതം ആയിത്തീരുന്നത് ദൈവ ദൃഷ്ടിയിൽ ഒരു വിശുദ്ധൻ വലിയ വിശുദ്ധനായി മാറുന്നു എന്നതാകുന്നു. ഇത് കേൾക്കു.
ഓഡിയോ 4
അവർക്ക് യേശുവിനോടും ദൈവമഹത്വത്തോടും യാതൊരു സ്നേഹവുമില്ല. അവർ കാണു ന്നതെല്ലാം തങ്ങളെത്തന്നെയും അവരുടെ വിശുദ്ധിയേയും അവരുടെ വിശുദ്ധി ഭാവിയിൽ എങ്ങനെ മഹത്വപ്പെടുത്തുന്നതിന് ഇടവരുത്തും എന്നതും മാത്രമാകുന്നു.
സന്ദേശം 4: സത്യത്തിനായി നിലകൊള്ളുന്നു
ടി യു തോമസിൻ്റെ അടുത്ത പ്രസംഗം ദാനീയേൽ 3-ാം അധ്യായത്തിൽനിന്നാണ്, അവിടെ നാം ശദ്രക്, മേശക്ക്, അബേദ്നെഗോ എന്നിവരെ എരി യുന്ന തീച്ചൂളയിൽ കാണുന്നു. ബൈബിളിലെ ഈ അധ്യായം അന്തിക്രിസ്തു ഭരിക്കുമ്പോഴുള്ള അവ സാന കാലഘട്ടത്തിലെ ഒരു പ്രവചനിക മാതൃക യാണ്. അവിടെ നാലാമത്തെ മനുഷ്യൻ്റെ സാന്നി ദ്ധ്യം നാം കാണുന്നു. ആ രൂപം ദൈവപുത്രനെ പ്പോലെ ആയിരുന്നു. ശദ്രക്, മേശക്കിനും, അബേദ്നെഗോ എന്നിവർക്ക് മരണത്തിൽനിന്നും പീഡനത്തിൽനിന്നും വിടുതൽ നാലാമൻ മുഖാന്തരം കിട്ടി. ഈ സന്ദേശം ലളിതമാണ്, യേശുവിൻ്റെ സാന്നിദ്ധ്യം (അതേ, ലോകാവസാനത്തോളം ഞാൻ നിങ്ങളോടുകൂടെയുണ്ട്) മഹോപദ്രവ കാലത്ത് നമ്മളോ ടൊപ്പം ഉണ്ടായിരിക്കും. എന്നാൽ അതിശയകരമെന്നു പറയട്ടെ, ടി യു തോമസ് യേശു വിൻ്റെ സാന്നിദ്ധ്യത്തെ പൂർണ്ണമായും അവഗണിക്കുന്നു. നാലാമത്തെ പുരുഷൻ്റെ രൂപം ദൈവപുത്ര നെപോലെ ആയിരുന്നു എന്ന് വ്യക്തമായ വചനങ്ങളിൽ എഴുതിയിരിക്കുന്നു. ഈ വ്യക്തമായ വാക്കുകൾ ഏത് ക്രിസ്ത്യാനികളെ അന്ധരാക്കാൻ കഴിയും? എന്നാൽ ടി യു തോമസിന് ടിപിഎമ്മിലെ തെറ്റായ സിദ്ധാന്തങ്ങൾ കുത്തിവെയ്ക്കുന്നതിലാണ് കൂടു തൽ താല്പര്യം. “നാം ദൈവീക രോഗശാന്തിയുടെ സത്യത്തിനായി നിലകൊള്ളുകയാ ണെങ്കിൽ, അസുഖത്തിൻ്റെ അഗ്നി നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുകയില്ല” എന്ന് അദ്ദേഹം പറയുന്നു. “ദൈവ വേലക്കാർ അഗ്നി പോലെയാകുന്നു, ആ അഗ്നിക്ക് അവരുടെ ശരീരത്തിൽ യാതൊരു കഠിനതയും ഇല്ല, എന്തുകൊണ്ടെന്നാൽ അവരുടെ ശരീരം സമർപ്പിക്കപ്പെട്ട, പ്രതിഷ്ഠിക്കപ്പെട്ട ശരീരം ആകുന്നു.
അദ്ദേഹത്തിലുള്ള ആത്മാവ് ആ രംഗത്തിൽ യേശുവിനെ നിസ്സാരനാക്കുന്നതെങ്ങനെ യെന്ന് നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ? തങ്ങളുടെ ജീവിതത്തിൻ്റെ നടുവിൽ ദൈവം വേണ മെന്ന് അവർ തങ്ങളുടെ വായ്കൊണ്ട് പറയുന്നു, എന്നാൽ അവരുടേതായ സകലവും അവരുടെ ദർശനത്തിൻ്റെ കേന്ദ്രബിന്ദുവാകുന്നു.
സന്ദേശം 5: ക്രൂശിൻ്റെ മഹത്വം
അടുത്ത പ്രഭാഷണം ദാനീയേൽ 4-ാം അധ്യായത്തിൽ നിന്നാകുന്നു. “ക്രൂശിൻ്റെ മഹത്വം” എന്ന ശീർഷകത്തിൽനിന്ന് ഒരുപക്ഷേ ഒരാൾ ചിന്തിച്ചേക്കാം, ടി. യു. തോമസ് ക്രൂശിൽ യേശുവിൻ്റെ യാഗത്തെപ്പറ്റി ഒരു പ്രഭാഷണം നടത്തിയിരിക്കണം. അതിൽ നിന്ന് വളരെ മാറി, ടി യു ന് തൻ്റെ തന്നെ തിരുവെഴുത്തുവിരുദ്ധ പദാവലികൾ ഉണ്ട്. അദ്ദേഹം പറയു ന്നത് അനുസരിച്ച്, കുരിശ് = തിരസ്കരണം, മഹത്വം = സന്തോഷം. കുരിശ് എന്ന പദത്തിന് അദ്ദേഹം വികൃതമായ ഒരു പുതിയ അർത്ഥം നൽകിയിട്ടുണ്ട്. അങ്ങനെ ശീർഷകത്തിൻ്റെ അർത്ഥം യഥാർത്ഥത്തിൽ തിരസ്കരണത്തിൽ സന്തോഷിക്കുന്നു എന്നാകുന്നു. ക്രൂശിൽ യേശു നമുക്കുവേണ്ടി ചെയ്തതു നിമിത്തം സന്തോഷിക്കുന്ന ഒരു കാര്യവും ടി യു തോമസി നില്ല? വിശ്വാസ ഭവനത്തിനുള്ളിൽ മൂന്നാംതരം ചികിത്സ അന്വേഷിക്കേണ്ടി വരുമ്പോൾ ടിപിഎമ്മിൽ തുടരാൻ ജനങ്ങളോട് (ടിപിഎം ശുശ്രുഷകന്മാർ) പ്രസംഗിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
ഉപസംഹാരം
ഈ പരമ്പരയിൽ ടി യു നടത്തിയ എല്ലാ പ്രഭാഷണങ്ങളുടേയും വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മുകളിൽ ചർച്ചചെയ്ത കാര്യങ്ങൾ മതിയാകും. അവസാനിപ്പിക്കു ന്നതിനു മുമ്പ് ഞാൻ ദാനീയേൽ ശ്രേണിയിൽ നിന്നും മറ്റൊരു ക്ലിപ്പ് എടുക്കുന്നു. ഇതൊന്ന് ശ്രദ്ധിക്കുക.
ഓഡിയോ 5
ടി യു തോമസിലെ സ്വസ്നേഹത്തിൻ്റെ (നാർസിസം) മനോഭാവം കാണുക! ഭൂതങ്ങൾ അദ്ദേ ഹത്തിൻ്റെ പാദങ്ങളിൽ വീഴുകയും തൻ്റെ മൂല്യം തിരിച്ചറിയുകയും വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇത് സാത്താനെ ജയിക്കുന്നതിനോ യേശുവിൻ്റെ രക്തത്താൽ സാത്താനെ നമ്മുടെ കാൽച്ചുവട്ടിൽ തകർക്കുന്നതിനോ തുല്യമല്ല (വെളിപ്പാട് 12:11, റോമർ 16:20). “നമ്മളുടെ ആഴമേറിയ വെളിപ്പാടുകൾ പറയുമ്പോൾ, നമ്മൾ വലിയവൻ ആണെന്നതുപോലെ പിശാച് നമ്മളുടെ കാലിൽ വീഴുമെന്നു” ടി യു പറയുന്നു. ദാനീ യേലിൻ്റെ പാദങ്ങളിൽ നെബൂഖദ്നേസർ വീണത് യേശുവിൻ്റെ പാദങ്ങളിൽ പിശാച് വീഴുന്നതിൻ്റെ ചിത്രം ആകുന്നു. ഭൂതങ്ങൾ നമ്മുടെ മഹത്വം അംഗീകരിക്കുന്നതിനുള്ള ഒരു അടയാളമായി അതിനെ കണക്കാക്കരുത്. ദൈവത്തെ മഹത്ത്വപ്പെടുത്തുവാൻ നാം കഠിനവേല ചെയ്യണം. എന്നാൽ സങ്കടത്തോടെ പറയട്ടെ ടിപിഎംകാർ മനുഷ്യരുടെ മുന്നിൽ സ്വയം മൂല്യമുള്ളതാക്കാൻ പരിശ്രമിക്കുന്നു. ടി യു തോമസിൻ്റെ ദാനീയൽ ശ്രേണി ഇതിന് ഉദാഹരണമാണ്. അതുപോലെ ലജ്ജാകരമായത്, അവർ മനുഷ്യരെ കാണുമ്പോൾ അവരുടെ സംഘത്തെ ഉയർത്തിപ്പിടിക്കുന്നതിനായി ദൈവവും, വേദ പുസ്തകവും, മറച്ചുവെച്ച വിശുദ്ധിയും ഉപയോഗിക്കുന്നു.
പുറമെ വിശുദ്ധി പറയുകയും അവിശ്വാസ വീടിന്റെ ഉള്ളിൽ വ്യഭിചാരം നടത്തി ജീവിക്കുകയും, സ്വയം പുകഴുകയും, ഒടുവിൽ രോഗ കഠിന്യതയാൽ ഏൽപ്പിക്കപ്പെടുമ്പോൾ ദയനീയമായി ദയാവധം നടത്തുകയും ചെയ്യുന്ന വ്യജ ആത്മാക്കളുടെ സങ്കേതം ടി പി എം.
വളരെ ശരി
ആൽവിൻ എന്ന സാത്താന്റെ അടിമക്ക് ശേഷം അതെ ആത്മാവിൽ വന്ന ദുരുപദേശകനാണ് ടി യു തോമസ് . അതിന്റെ ബാലൻസ് ഇപ്പോൾ എംടി തോമസ് ( എംറ്റി , ശൂന്യൻ , ഒന്നുമില്ലാത്തവൻ ) . മണ്ണൂർ(അഞ്ചൽ ) എന്ന സ്ഥലത്തെ വിശ്വാസ വീട് പുതുക്കി പണിത കോൺട്രാക്ടർ (ആള് മാർത്തോമക്കാരൻ ) പണം ചോദിച്ചു അന്നത്തെ പുനലൂർ സെന്റർ പാസ്റ്ററുടെ അടുക്കൽ ചെന്നപ്പോൾ എന്തോ ഒരു വൈദ്യൻ എന്നാണ് ആ മഹാന്റെ പേര് (വ്യാജ വൈദ്യനാ) താൻ പണം തന്നില്ല എന്നുപറഞ്ഞു കോടതിയിൽ കേസ് കൊടുക്കടോ , ജപ്തി വരുമ്പോൾ തനിക്കു , താൻ പണിത കെട്ടിടം സഹിതം കിട്ടും എന്നുപറഞ്ഞ മഹാൻ മാര് ഭരിക്കുന്ന ടിപിഎം ഒരു തികഞ്ഞ പെന്തക്കോസ്ത് പ്രസ്ഥാനം അല്ലെ ?
വെളിപ്പാട് 17:5
മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.
ഷാജി ജോൺ , ഡീപ്, ട്രൂത് അങ്ങനെ കുറച്ചു ആളുകൾ പണ്ടൊക്കെ കമന്റ് ഇട്ടിരുന്നു . ഇപ്പോൾ ഇവരെ കുറിച്ച് ഒരു വിവരവും ഇല്ല ?
സഹോദരൻ ജെയ്സൺ,
അവരെ കുറിച്ച് വിവരം ഒന്നുമില്ല.