ഈ കാലഘട്ടത്തിൻ്റെ അവസാനത്തിലേക്ക് നമ്മൾ നീങ്ങുന്നതിനു അനുസരിച്ച് നമ്മുടെ അവസ്ഥ പരുങ്ങലിലാകുന്നു. ഒരു ത്രിമാന ദിശയിൽ ജീവിക്കുന്ന നമ്മൾ മനുഷ്യരാണ്. സാധാരണമായി, നമുക്ക് കാണാനും കേൾക്കാനും തൊടാനും ആസ്വദിക്കാനും കഴിയും. എന്നിരുന്നാലും, ഈ ആശയം നമ്മുടെ ജീUവിതത്തിന് അനിവാര്യമാണെന്ന് കരുതുന്നെ ങ്കിൽ നമ്മൾ യഥാർത്ഥ വിഡ്ഢികൾ ആയിരിക്കണം. നാസ പറയുന്നത് അനുസരിച്ച് ന മ്മുടെ പരിതസ്ഥിതിയിൽ വെറും 5% മാത്രമാണ് നമ്മൾക്ക് തിരിച്ചറിയാൻ കഴിയുന്നത്. ഏകദേശം 68% ഇരുണ്ട ഊർജ്ജവും 27% ഇരുണ്ട കാര്യവുമാണ്. ഇരുട്ടിൻ്റെ അർത്ഥം ‘അറി യാത്തത്’ എന്നാകുന്നു. നിരീശ്വരവാദികളായ റിച്ചാർഡ് ഡോക്കിൻസും സുഹൃത്തുക്ക ളും എങ്ങനെയാണ് ദൈവം ഇല്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്നു നോക്കാം. ദുഃഖകരമെന്നു പറയട്ടെ, പലരും അവരുടെ കള്ളങ്ങളിൽ കുടുങ്ങി വളരെ താഴ്ന്ന നില യിലുള്ള ആ വാദമുഖങ്ങളെ തത്ത ഉരുവിടുന്നതുപോലെ ഉരുവിടുന്നു. അവരുടെ അജ്ഞ തയിൽ നിന്ന് സംസാരിക്കുകയാൽ പലപ്പോഴും നമ്മൾ അവരെ അവഗണിക്കുന്നു. ചലനാ ത്മകത കാരണം ഒരു ചലിക്കുന്ന കാറ് ജീവനുള്ള ഒരാളാണെന്നും നിശ്ചലമായ ഒരു സ സ്യം ജീവനില്ലാത്ത ഒരു വസ്തുവാണെന്നും ചിന്തിയ്ക്കുന്നത് ഒരു കുട്ടിയെ പോലെയാണ്. അത് വശത്ത് വെച്ചുകൊണ്ട്, ബൈബിൾ പ്രസ്താവിക്കുന്ന ചില വസ്തുതകൾ നോക്കാം.
എഫെസ്യർ 6:12, “നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാര ങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാ ത്മസേനയോടും അത്രേ.”
മുകളിലുള്ള വാഖ്യത്തിൽ, ധാരാളം മനുഷ്യർ ജീവിക്കുന്ന ഭൌതിക ലോകത്തിൽ ഞാൻ ജീവിക്കുന്നില്ലെന്ന് പൌലോസ് വ്യക്തമായി പറയുന്നു. ശാരീരിക അവസ്ഥയിൽ കഴിയു ന്ന ആത്മീയ മണ്ഡലത്തിൽ ജീവിക്കുന്ന ഒരു ആത്മീയ ജീവിയാകുന്നു പൗലോസ്.
ആത്മീയ ഭക്ഷണ ശൃംഖല മനസ്സിലാക്കുന്നു
ആത്മീയ സാമ്രാജ്യം വളരെ സജീവമാണ്, അതിന് ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ട്. അവർ ഒരു ലൗകീക വഴികളിൾ ജീവിക്കുന്നതിനാൽ നമുക്ക് അവരെ മനസ്സിലാകുന്നില്ല. യഥാർഥ ആത്മീയ കാഴ്ചപ്പാടിൽ ഇന്നത്തെ മനുഷ്യവർഗ്ഗത്തിൻ്റെ ഭൂരിഭാഗവും അന്ധരാകുന്നു. അതു കൊണ്ട്, ആത്മീയ മണ്ഡലത്തിൽ ദുഷ്ട ശക്തികളാൽ മിക്കവാറും എല്ലാ മതവിശ്വാസിക ളും ഇന്ന് വഞ്ചിക്കപ്പെടുന്നു. ടിപിഎം ഈ പ്രതിഭാസത്തിന് ഒരു അപവാദമല്ല, അതുകൊ ണ്ട് നമ്മൾക്ക് ദുഷ്ട ശക്തികളുടെ പിടിയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. ജന ങ്ങളെ അവരുടെ കൈയ്യിൽ ഒതുക്കി നിർത്താനായി പുരോഹിതന്മാർ ഈ സേനകളുടെ സഹായം തേടുന്നു. നിങ്ങൾ ദുഷ്ടാത്മക, അജ്ഞത, ഭയം എന്നിവയിൽ ജനങ്ങളെ കാണുമ്പോൾ ഈ ദുഷിച്ച ആത്മീയശക്തികളുടെ സാന്നിദ്ധ്യം മനസിലാക്കാൻ എളുപ്പമുള്ള ഒരു മാർഗമാണ്. ഒരാൾ ആത്മീയ ദുഷ്ടതയുടെ ഈ ശക്തികളുടെ പിടിയിലകപ്പെട്ടാൽ, അവരെ ഒരു യുദ്ധത്താൽ മാത്രമേ സ്വതന്ത്രരാകാൻ കഴിയൂ. ഈ ദുഷിച്ച ശക്തികൾ ഇരയുടെ ആത്മാവിനെ പുറന്തള്ളുന്നു, അതുവഴി എതിർക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.
മുകളിലുള്ള ചിത്രത്തിൽ, ദൈവം ഭക്ഷ്യ ചങ്ങലയുടെ മുകളിലാണെന്ന് നിങ്ങൾക്ക് കാ ണാൻ കഴിയും. ജനങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ആത്മീയ മണ്ഡലങ്ങളിൽ വലിയ പോരാട്ടം ഉണ്ട്. രണ്ടും തമ്മിലുള്ള യുദ്ധങ്ങളുടെ രീതികൾ പരസ്പരം വിരുദ്ധമാകുന്നു. ഓരോ ദൈവമനുഷ്യനും അവരുടെ വ്യക്തി ജീവിതത്തിൽ ഈ യുദ്ധത്തിൻ്റെ ഫലങ്ങൾ അനുഭവപ്പെടും. ഈ ആത്മീയ പോരാട്ടത്തിൽ നിങ്ങൾ സജീവമായി ഇടപെട്ടിട്ടില്ലെങ്കിൽ, നിങ്ങൾ ഇതിനകം നഷ്ടപ്പെട്ട ഒരു കാരണമാകുന്നു. മരിച്ചവർ മാത്രം യുദ്ധത്തിൽ പ ങ്കെടുക്കില്ല. സാത്താൻ്റെ ആർമി ഒരു അധികാരശ്രേണീ ശൃംഖലയാണ്. പ്രഭുത്വം, അധി കാരങ്ങൾ, ഇരുട്ടിൻ്റെ അധികാരികൾ എന്നിവരിൽ നടത്തപ്പെടുന്ന ഒരു സംവിധാനമാ ണിത്. ഈ അധികാരം നമ്മിൽ ഭൂതാധിപത്യസൈന്യത്തെ അയയ്ക്കുന്നു. ഈ ഭൂതശക്തി കൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ വഞ്ചന (സ്വാഭാവിക തിന്മ നന്മയായി കാണിക്കുക), പ്രലോഭനം (പാപ സ്വാഭാവികത്വം പ്രചോദിപ്പിക്കുക), ഭീഷണിപ്പെടുത്തൽ (അത്യാ ഹിതത്തിൻ്റെ ഭീഷണി) എന്നിവയാണ്. ഈ ലേഖനത്തിൽ, പൈശാചിക ശക്തികൾ തങ്ങളുടെ രാജ്യം ഉറപ്പിക്കുന്നതിനായി വഞ്ചന എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻ്റെ ഏതാനും സാഹചര്യങ്ങൾ നമ്മുക്ക് പരിശോധിക്കാം.
സാത്താൻ്റെ തന്ത്രങ്ങൾ – വഞ്ചന
സാത്താനിക ശക്തികൾ ജനങ്ങൾ വാസ്തവമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ വേണ്ടി വഞ്ചന ഉപയോഗിക്കുന്നു. ഈ കാലഘട്ടത്തിൻ്റെ അവസാനത്തിൽ, നമ്മൾ സമൃദ്ധമായ ആത്മീയ അന്ധകാരത്തിൽ മുങ്ങി, ദൈവ പക്ഷത്ത് നോഹയുടെ നാളുകളിൽ ഉണ്ടായി രുന്നതുപോലെ ആത്മീകരുടെ എണ്ണവും വളരെ കുറവായിരിക്കും. അംഗബലം എല്ലാ യ്പോഴും ദുഷ്ടതയുടെ ഭാഗത്താകുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയിൽ, എട്ടു പേർ മാത്രമാണ് പ്രളയത്തിൽ രക്ഷപ്പെട്ടത് (1 പത്രോസ് 3:20). ലോകജനസംഖ്യയുടെ വലി യൊരു ഭൂരിപക്ഷം കൗശലത്താൽ പിശാചിൻ്റെ നിയന്ത്രണത്തിലായിരിക്കുന്നു. നിങ്ങൾ ഈ ലോകത്തിലെ സംഭവങ്ങൾ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ, കൂടു തൽ കൂടുതൽ ആളുകളും വിവിധ അങ്ങേയറ്റത്തെ പ്രത്യയശാസ്ത്രങ്ങളിലേക്ക് ആക ർഷിക്കുകയും അതിനോടു ചേർന്നു നിൽക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്ക് കാണാം. അവർ ഫലത്തിൽ എതിർ ക്രിസ്തുവിൻ്റെ ഭാവി രാജ്യം നിർമ്മിക്കുന്നു. സാത്താൻ തൻ്റെ തന്ത്രമായ നിയന്ത്രണം വഞ്ചനയിലൂടെ ചെയ്യുന്നത് നിങ്ങൾ എങ്ങനെ തിരിച്ചറിയണ മെന്ന് ഞങ്ങൾ ഈ വിഭാഗത്തിൽ കാണിക്കാൻ ശ്രമിക്കും.
2 കൊരിന്ത്യർ 2:11, “സാത്താൻ നമ്മെ തോല്പിക്കരുത്; അവൻ്റെ തന്ത്രങ്ങളെ നാം അറിയാ ത്തവരല്ലല്ലോ.”
സാത്താന് ചില അടിസ്ഥാന തന്ത്രങ്ങളുണ്ടെന്ന് മുകളിൽ പറഞ്ഞിരിക്കുന്ന വാക്യം വ്യ ക്തമാക്കുന്നു. ഈ തന്ത്രങ്ങളുടെ ഉപയോഗം നിങ്ങളെ അസ്വസ്ഥരാക്കുകയും നിങ്ങൾ അടങ്ങുന്നതിനുമുമ്പ് നിങ്ങളെ ആത്മീയ പ്രവർത്തനത്തിലേയ്ക്ക് നയിക്കുകയും വേണം. അതിനുമുമ്പ് സാത്താൻ നിങ്ങളുടെ വികാരവിഷയത്തെ മുഷിപ്പിക്കാൻ ശ്രമിക്കും, അങ്ങ നെ നിങ്ങൾ അതിനെ എതിർക്കാതിരിക്കും. സാത്താനും അവൻ്റെ അനുയായികളും (പൈശാചികവും മാനുഷികവും) മനുഷ്യമനസ്സുകളെ അന്ധരാക്കുന്ന കലാപങ്ങളും സംഘട്ടനങ്ങളും സംഘടിപ്പിക്കുന്നു. പാപികൾ രൂപാന്തരപ്പെടുന്നതിനാൽ നിന്നും രക്ഷി ക്കപ്പെട്ടവർ നിലംപരിചാകുന്നതിനും അവർ നിയന്ത്രണം തേടുകയും അത് പിന്നീട് വിരോധത്തിലേക്ക് നയിക്കാനും അവർ ശ്രമിക്കുന്നു. നമ്മുടെ ആത്മീയ മണ്ഡലത്തിൽ ജീവിക്കുന്ന ആളുകളാൽ നമ്മുടെ ജീവിതത്തിൽ നാം ഏറ്റെടു ക്കുന്ന എല്ലാ തീരുമാനങ്ങളും സ്വാധീനിക്കപ്പെടുകയോ ചിലപ്പോഴൊക്കെ നിയ ന്ത്രിക്കപ്പെടുകയോ ചെയ്യപ്പെടും. യേശുവും അപ്പൊസ്തലന്മാരും ഈ ഭൂമിയിൽ പ്രവർ ത്തിച്ചപ്പോൾ യേശുവും അപ്പൊസ്തലന്മാരും ഈ സത്യം ഗ്രഹിച്ചിരുന്നു.
അടിസ്ഥാന നിയന്ത്രണ സംവിധാനം – അധികാരശ്രേണി
എഫേസ്യർ 6:12–ൽ പൗലോസ് നൽകിയ ചിത്രം നിങ്ങൾ കാണുകയാണെങ്കിൽ, സാത്താന്യ രാജ്യ ത്തിൻ്റെ സ്ഥാപനം എങ്ങനെയാണ് അവൻ വിശ ദീകരിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. സാത്താ ൻ ഒരു അധികാരശ്രേണി അടിസ്ഥാന സംഘട നയെ പിന്തുടരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? ലളിതമായ ഉത്തരം അയാൾ ദൈവത്തെപ്പോലെ സർവശക്തനും സർവവ്യാപിയും സർവ്വജ്ഞനും അല്ല. അതുകൊണ്ടുതന്നെ, അവന് തൻ്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇടനില ശക്തി കേന്ദ്രങ്ങളുടെ ഒരു അധികാരശ്രേണി ആവശ്യമുണ്ട്. എല്ലാ ലൗകികസംഘടനകളും സമാ നരീതിയിൽ പ്രവർത്തിക്കുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ? ഇത് ദൈവസഭ യുടെയും ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെയും വിപരീതമാകുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിൽ എല്ലാ അംഗങ്ങളും പ്രാധാന്യം അർഹിക്കുന്നു. അവ എല്ലാം തലയുമായി ബന്ധിപ്പിക്കുക യും ഉന്നത, താഴ്ന്ന പദവി കൂടാതെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള ബന്ധങ്ങൾ എങ്ങനെ നിലനിർത്തുന്നുവെന്ന് അറിയുന്നതിന് താഴെ യുള്ള വാക്യം വായിക്കുക. പൂർണ്ണമായും യാതൊരു അധികാരശ്രേണിയും ഇല്ല.
എഫെസ്യർ 4:15-16, “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭ വിച്ചും ഓരോ അംഗത്തിൻ്റെ അതത് വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏത് സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്ന് വളർച്ച പ്രാപിക്കുന്നു.”
ഈ ലോകത്തെ ഭരിക്കുന്നതിനായി സാത്താൻ പ്രഭുത്വം, അധികാരങ്ങൾ, ഇരുട്ട് എന്നീ തൻ്റെ അധികാരശ്രേണികൾ ഉപയോഗിക്കുന്നു (2 കൊരിന്ത്യർ 4:4). രാഷ്ട്രീയം, ബിസിന സ്സ്, മത സംഘടനകൾ എന്നിവ അവൻ്റെ അധികാരശ്രേണിയുമായി ചേർന്നിരിക്കുന്നതി നാൽ നമ്മുടെ ശാരീരിക ലോകത്തിലും ഈ സംവിധാനം പ്രതിഫലിക്കുന്നു. ടിപിഎം പ്രസ്ഥാനവും പുനരാവിഷ്കരണവും അധികാരശ്രേണി നിയന്ത്രണത്തിൻ്റെ മറ്റൊരു തല ത്തിൽ നിന്ന് അതിൻ്റെ നിയന്ത്രണത്തിന് ഉള്ളതാണെന്ന് ഞാൻ പറയുമ്പോൾ അത്ഭുത പ്പെടരുത്. കൂടുതൽ ആളുകളെ അവരിലേക്കെത്തിക്കാനുള്ള വെറിക്കൂത്തിൻ്റെ കാരണം എന്താണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ? അതെ, സാത്താൻ പൂർണമായ നിയ ന്ത്രണം ആവശ്യപ്പെടുന്നു. അതുകൊണ്ട് എതിർക്രിസ്തു വരുമ്പോൾ, ആത്മീകമായി പ്രഭുത്വം, അധികാരങ്ങൾ, ഇരുട്ട് എന്നിവയാൽ നിയന്ത്രിക്കപ്പെട്ട വിവിധ തലത്തിലുള്ള സംഘടനകൾ നിയന്ത്രിക്കുന്ന ജനങ്ങളുടെ ഒരു സംവിധാനം കിട്ടും. ഒരിക്കൽ ഈ സംഘ ടനകളെല്ലാം എതിർക്രിസ്തുവിൻ്റെ ഭരണാധികാരത്തിൽ കൊണ്ടുവരപ്പെടുമ്പോൾ, അവരുടെ വിശ്വസ്തതയ്ക്ക് ഭരമേല്പിക്കേണ്ട വിവിധ സംഘടനകളുടെ തലവന്മാരെ നിയ ന്ത്രിക്കുക വഴി ഓരോ വ്യക്തിയേയും എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
ദൈവിക ജീവിതം |
ദുഷിച്ച ജീവിതം |
ദൈവവുമായി നേരിട്ട് ബന്ധം |
വൈദികരുടെ ഒരു അധികാരശ്രേണി വഴിയുള്ള ബന്ധം |
ലൗകീക മനഃസ്ഥിതി
വഞ്ചന മനസ്സിലാകാത്ത ആളുകളാൽ സാത്താന് തൻ്റെ രാജ്യത്തെ വ്യാപിക്കേണ്ടതുണ്ട്. ജനങ്ങൾ വഞ്ചിതരാണെന്ന് തിരിച്ചറിയാൻ കഴിയുമെങ്കിൽ, അവൻ്റെ നിയന്ത്രണത്തിൽ നിന്നും രക്ഷപ്പെടാൻ അവർ ശ്രമിക്കും. അതുകൊണ്ട്, ജനങ്ങളെ മയക്കുമരുന്ന് കൊടുത്ത് മയക്കിക്കൊണ്ട്, അവരുടെ ചലനശേഷി നഷ്ടപ്പെട്ട ആത്മാവ് പ്രതികരിക്കാതെ, അവൻ്റെ കല്പനകൾ അനുസരിക്കും. ആളുകളെ നിയന്ത്രിക്കാനായി സാത്താന് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള കാര്യം, സത്യം ഗ്രഹിപ്പിക്കാതെ വെയ്ക്കുക എന്നതാകുന്നു. ഈ ലോകത്ത് നാം താൽക്കാലികമാണെന്നതാണ് സത്യം. നാം എല്ലാവരും പാപികളാണെന്നും ദൈവവുമായുള്ള ഒരു നിരപ്പ് ആവശ്യമാണെന്നും ഉള്ളതാണ് സത്യം. നാം ഒരു നശ്വര ശരീരമുള്ള ആത്മീയ ജീവികളാണ് എന്നതാണ് സത്യം. നമ്മുടെ ജീവൻ ഒരു നീരാവി മാത്രമാണെന്നും നിത്യത നമ്മുടെ മരണശേഷം ആരംഭിക്കുമെന്നതാണ് സത്യം. മഹത്താ യ പദ്ധതിയിൽ പണസമ്പത്ത് കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നതാണ് സത്യം.
മർക്കോസ് 4:19, “ഇഹലോകത്തിൻ്റെ ചിന്തകളും ധനത്തിൻ്റെ വഞ്ചനയും മറ്റുവിഷയ മോ ഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു.”
മത്തായി 19:24, “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴ യൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.”
1 കൊരിന്ത്യർ 15:19, “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.”
ലൗകീക മനഃസ്ഥിതിയോടെ ആത്മീയമായി അന്ധരായ മനുഷ്യർ നിയന്ത്രിക്കപ്പെട്ടവരും ദൈവരാജ്യത്തിനുവേണ്ടി യാതൊരു പ്രയോജനവും ഇല്ലാത്തവരും ആകുന്നു. അതുകൊ ണ്ട് സാത്താൻ പണം, സമ്പത്ത്, സ്ഥാനം മുതലായവ ഉപയോഗിച്ച് ജനങ്ങളെ അവൻ്റെ അധീനതയിൽ ആക്കുന്നു. യേശുവിനോട് അതേ രീതിയിൽ പ്രവർത്തിക്കാൻ അവൻ ശ്രമിച്ചു (ലൂക്കോസ് 4:6). 2000 വർഷങ്ങൾക്കു ശേഷവും പുതിയത് നൽകാൻ അവൻ്റെ കൈയിൽ ഒന്നും തന്നെയില്ല. ലൗകീക മനുഷ്യരിൽ തൻ്റെ മരുന്ന് നന്നായി പ്രവർത്തി ക്കുമെന്ന് അവനറിയാം.
2 കൊരിന്ത്യർ 4:4, “ദൈവപ്രതിമയായ ക്രിസ്തുവിൻ്റെ തേജസ്സുള്ള സുവിശേഷത്തിൻ്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിൻ്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി.”
നിങ്ങൾ എത്രയും ഈ പൈശാചിക മയക്കുമരുന്ന് തിരിച്ചറിയുന്നുവോ അത്രയും വേഗം പുറത്തുവരാൻ സാധിക്കും. ദുഃഖകരമെന്നു പറയട്ടെ, ജനങ്ങൾ ഇപ്പോൾ ഈ പൈശാചിക മയക്കുമരുന്നിന് അടിമയാകാൻ ഇഷ്ടപ്പെടുന്നു. തീർച്ചയായും ടിപിഎമ്മിനെ പോലെയു ള്ള സംഘടനകളോട് ചേർന്നുനിൽക്കാൻ നിങ്ങളെ അനുവദിച്ചുകൊണ്ട് ക്രിസ്തീയ ജീവി തത്തിൻ്റെ ഒരു മിഥ്യാബോധം അവൻ അനുവദിക്കും. സൂക്ഷിക്കുക, ഇതെല്ലം നിങ്ങളെ അവൻ്റെ നിയന്ത്രണത്തിൽ വെയ്ക്കാനുള്ള വ്യാജ ആശ്വാസങ്ങൾ മാത്രമാകുന്നു. ദൈവ ത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ഈ വഞ്ചനയിൽനിന്നു പുറത്തുവരുന്നു.
നിങ്ങൾ ദൈവരാജ്യത്തിന് വേണ്ടി ഒരു പടയാളിയോ അല്ലെങ്കിൽ നിയന്ത്രിക്കപ്പെട്ട ഒരു വ്യക്തിയോ ആകാം.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, നിങ്ങൾ യേശുവിനെയും അദ്ദേഹത്തിൻ്റെ വേലയെയും പറ്റി അഭിമാനിക്കും. നിങ്ങൾ നിയന്ത്രിക്കപ്പെട്ട വ്യക്തി ആണെങ്കിൽ, നിങ്ങൾ നിങ്ങളുടെ വൈദികരിലും, വിശ്വാസ ഭവനങ്ങളിലും, കൺ വെൻഷൻ ഗ്രൗണ്ടുകളിലും പ്രശംസിക്കും.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, എല്ലാ സംഭാഷണങ്ങളും യേശുവിലേക്ക് തിരിക്കാനായി എല്ലാ മാർഗ്ഗങ്ങളും വഴികളും ഉപയോഗിക്കും. നിങ്ങ ൾ നിയന്ത്രിക്കപ്പെട്ട ഒരു വ്യക്തി ആണെങ്കിൽ, വ്യത്യസ്ത ടിപിഎം വൈദികന്മാരെ പറ്റിയും അവരുടെ സംഘടനാ ക്രമീകരണങ്ങളെ പറ്റിയുമുള്ള സംഭാഷണം നിങ്ങ ൾക്ക് ആസ്വദിക്കാനാകും.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ ഇഷ്ടം നിറവേറുവാനാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്. നിങ്ങൾ നിയന്ത്രി ക്കപ്പെട്ട ഒരാളാണെങ്കിൽ, നിങ്ങളുടെ വിഡ്ഢിത്തരമായ ആവശ്യങ്ങളുടെ നീണ്ട ഒരു പട്ടിക നിങ്ങളുടെ പ്രാർഥനയിൽ നിറയ്ക്കും.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, ഏതു മനുഷ്യൻ്റെ വാക്കു കളേക്കാളും യേശുവിൻ്റെ കല്പനകൾ അനുസരിക്കും. നിങ്ങൾ നിയന്ത്രിക്കപ്പെട്ട ഒരാളാണെങ്കിൽ, യേശുവിൻ്റെ കല്പനകളെക്കാൾ നിങ്ങളുടെ പുരോഹിതന്മാരുടെ കല്പനകൾ അനുസരിക്കും.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, യേശുവിൻ്റെ നാമത്തെ ദുഷിപ്പിക്കുകയും യേശുവിൻ്റെ നാമത്തിൽ ആളുകളെ കയ്യടക്കുകയും ചെയ്യുന്ന വരെ നിങ്ങൾ എതിർക്കും. നിങ്ങൾ നിയന്ത്രിക്കപ്പെട്ട ഒരാളാണെങ്കിൽ, തിരുവെഴു ത്തുകൾ വളച്ചൊടിക്കുകയും പുരോഹിതന്മാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല.
- നിങ്ങൾ ദൈവരാജ്യത്തിനായി ഒരു പടയാളിയാണെങ്കിൽ, നിങ്ങൾക്ക് യാതൊരു സംബന്ധവും ഇല്ലാത്ത ഒരു പാപി മനസ്സാന്തരപ്പെടുമ്പോഴും നിങ്ങൾ സന്തോഷിക്കും. നിങ്ങൾ നിയന്ത്രിക്കപ്പെട്ട ഒരാളാണെങ്കിൽ, നിങ്ങളുടെ സംഘടനയിൽ ആളുകൾ ചേരുന്നതിൽ സന്തോഷിക്കുകയും മറ്റുള്ള സ്ഥലങ്ങളിൽ ജനങ്ങൾ അനുതപിക്കു ന്നത് പുച്ഛിക്കുകയും ചെയ്യും.
ദൈവിക ജീവിതം |
ദുഷിച്ച ജീവിതം |
സ്വർഗ്ഗീയ മനഃസ്ഥിതി |
ലൗകീക മനഃസ്ഥിതി |
അനുരൂപതയും ബാഹ്യവൽക്കരണവും (Conformity and Externalisation)
അവൻ നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തോട് കൂട്ടിച്ചേർക്കേണ്ടതിന്, ഇപ്പോൾ, സാത്താൻ ഒരു ലൗകീക മനഃസ്ഥിതിയുടെ നിശ്ചല അവസ്ഥയിൽ ആക്കിയിരിക്കുന്നു. അവൻ കാ ഞ്ചി മുകളിലേക്ക് വലിക്കുന്നതിന് അതിനനുസരിച്ച് നിങ്ങൾ പ്രതികരിക്കേണ്ടതുണ്ട്. ഈ അന്ധരായ ആളുകളെ അവൻ്റെ രാജ്യത്തിലേക്ക് ബന്ധിപ്പിക്കുന്നതിന് അവന് അവരെ ചില ബാഹ്യ അടിമത്വങ്ങളിലേക്ക് അനുരൂപമാക്കേണ്ടതുണ്ട്.
റോമർ 12:2, “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന്നു മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.”
ദൈവം നല്കുന്ന വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ഒരു കന്നുകാലി മാനസികാവസ്ഥ ഉണ്ടാക്കുകയാണ് അനുരൂപത (CONFORMITY). വിക്കിപീഡിയയിൽ നിന്ന് താഴെ പറയുന്ന നിർവചനം നോക്കുക.
(മുകളിലത്തെ നിർവ്വചനത്തിൻ്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.)
അനുരൂപത (CONFORMITY) എന്നാൽ ഗ്രൂപ്പ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പൊരുത്തപ്പെ ടുത്തൽ മനോഭാവങ്ങൾ, വിശ്വാസങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയുടെ പ്രവൃത്തി ആകു ന്നു. ഗ്രൂപ്പിലെ അംഗങ്ങൾ പങ്കുവെയ്ക്കുന്ന മാനദണ്ഡങ്ങൾ അചഞ്ചലവും പ്രത്യേക നിയ മങ്ങളും ആകുന്നു, അവ അവരുടെ ഇടപെടലുകളെ സഹായിക്കുന്നു.
ജനങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന അവൻ്റെ ഏറ്റവും വഞ്ചനാപരമായ തന്ത്ര ങ്ങളിലൊന്നാണ് ഈ അനുരൂപത ഉപകരണം. ദൈവം ഹൃദയത്തിൻ്റെ രൂപാന്തരണം ആഗ്ര ഹിക്കുമ്പോൾ, സാത്താന് അനുരൂപമാണ് ആഗ്രഹിക്കുന്നത്. സ്വതന്തമാക്കപ്പെട്ടവർ രൂപാ ന്തരപ്പെടുമ്പോൾ അടിമകൾ അനുരൂപപ്പെടുന്നു എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ജനങ്ങളെ സമർപ്പണത്തിലേക്ക് കീഴ്‌പ്പെടുത്താനുള്ള അവൻ്റെ രീതികളിലൊന്ന് ഒരു ബാ ഹ്യ പൊതികൊണ്ടോ പെരുമാറ്റം കൊണ്ടോ ഗ്രൂപ്പ് ഉണ്ടാക്കുക എന്നതാകുന്നു. ഇത്തരം തിരിച്ചറിവുകാർ നിയമങ്ങൾ കൊണ്ടുവരുന്നു. പ്രത്യയശാസ്ത്ര സംഘടനകളുടെ ഇത്തരം പൊതുപ്രദർശനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.
- നാസികൾ അഭിമാനത്തോടെ സ്വസ്തിക സല്യൂട്ട് ചെയ്യുന്നു.
- ആർ എസ് എസ് ൻ്റെ ഡ്രെസ്സും വടിയും
- മുസ്ലീംകളുടെ നിസ്കരണവും അവരുടെ വസ്ത്രധാരണവും – പാൻറ്റ്സ് കാൽമുട്ടിന് മുകളിൽ ആയിരിക്കണം.
- ……
- ……
അനുരൂപത്തിൻ്റെ അത്തരം നീണ്ട പട്ടികയിൽ ടിപിഎമ്മിൻ്റെ വെള്ള വസ്ത്രവും വൈറ്റ് ഡ്രസിംഗും ക്ലീൻ ഷേവിങ്ങും ലഭിക്കും. അവർ അതീവ വിശുദ്ധരാണെന്ന് മറ്റുള്ളവർ വിചാരിക്കുന്നതിന് ചില പ്രകടനം കൊണ്ടുവരണം. ആ പ്രകടനങ്ങളിൽ ഒന്ന് വെളുത്ത വസ്ത്രമാണ്. ഇപ്പോൾ വൈദികരുടെ വെളുത്ത വസ്ത്രങ്ങൾ ഒരു വലിയ പ്രസ്താവന നട ത്തുകയില്ല. അതിനാൽ, ഈ പ്രകടനത്തിൽ പുരോഹിതനെ സാധാരണക്കാർ പിന്തുടരു ന്നതും പ്രധാനമാണ്. പ്രതിരോധത്തിലോ പോലീസിലോ ആതുര സേവനത്തിലോ ജോലി ചെയ്യുന്നവരൊഴികെ യാതൊരു യഥാർത്ഥ ദൈവപൈതലും ഒരിക്കലും അത്ത രമൊരു അനുരൂപം ഉണ്ടായിരിക്കില്ല. ലോകത്തെ നിയന്ത്രിക്കാനായി സാത്താൻ അനു രൂപതയുടെ ഉപകരണം ഉപയോഗിക്കുമെന്ന് വെളിപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. അവൻ്റെ നിലവിലുള്ള വ്യവസ്ഥയോട് നേരത്തെ തന്നെ അനുരൂപമാക്കപ്പെട്ട ജനങ്ങൾ അവസാന അനുരൂപമായ മൃഗത്തിൻ്റെ പ്രതിമയെ സ്വീകരിക്കാൻ സാദ്ധ്യതയുണ്ട്. (വെളി. 13:16-17).
മേല്പറഞ്ഞ ഉദാഹരണങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നെങ്കിൽ, മുഴുവൻ നാസികളെയും ഒരു ഹിറ്റ്ലറാൽ നിയന്ത്രിക്കാൻ കഴിയും. ഒരു മോഹൻ ഭഗവതിന് മുഴുവൻ ആർഎസ്എസ് കേഡറിനെയും നിയന്ത്രിക്കാൻ കഴിയും. ഇസ്ലാമിക ലോകത്തെ മുഴുവനായി നിയന്ത്രി ക്കാൻ ഒരു ഖലീഫയോ ശക്തരായ ചില മുല്ലമാരോ മതിയാകും. അതേപോലെ, മുഴുവൻ ടിപിഎമ്മിനെയും ചീഫ് പാസ്റ്റർ നിയന്ത്രിക്കുകയും കൗശലത്താല്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ സംഘടനകളിലെ സിഇഒ (CEO) യെ നിയന്ത്രിച്ചു കൊണ്ട് എതിർ ക്രിസ്തു വിൻ്റെ ജോലി ഇത് വളരെ എളുപ്പമാകുന്നു. ഈ സംഘടനയിലെ തീവ്രവാദി അംഗങ്ങൾക്ക് അവർ നിയന്ത്രിക്കപ്പെടുകയാണെന്ന് തിരിച്ചറിയാൻ കഴിയില്ല.
ദൈവീക ജീവിതം |
ദുഷിച്ച ജീവിതം |
രൂപാന്തരം (ആന്തരികം) |
അനുരൂപത (ബാഹ്യം) |
തെറ്റായ ദിശ കാണിക്കുന്ന ബോധത്തിൻ്റെ കോമ്പസ്
മേല്പറഞ്ഞ വിഭാഗങ്ങളിൽ, സാത്താൻ്റെ രാജത്വം ഒരു അധികാരശ്രേണി രീതിയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ലൗകീക മനഃസ്ഥിതിയാൽ ജനങ്ങളുടെ ആത്മീയ ചിന്താഗതിയെ ഈ ലോക വ്യവസ്ഥ കൊണ്ട് എങ്ങനെ നിയന്ത്രിക്കുന്നുവെന്നും നമ്മൾ കണ്ടു. പിന്നീട്, ഈ ആളുകൾ മതഭ്രാന്തരായ രാഷ്ട്രീയ / മത സംഘടനകൾക്ക് ബന്ധം സ്ഥാപിക്കുകയും അവരുടെ ചില ഏകീകൃത നിയമങ്ങൾക്ക് അനുരൂപരാകുകയും ചെയ്യുന്നു. അവസാനത്തേതായി, ചില ആന്തരീക വ്യത്യാസങ്ങൾ മൂലം ആരും സംഘടന വിടാതിരിക്കാനായി ഓരോ വ്യക്തിയെയും അവരുടെ ഭൗതീക നേതാവുമായി ബന്ധിക്ക പ്പെടും. ഇതിനുവേണ്ടി പുതിയ നേതാവിനോടൊപ്പം ചേരാനായി അവരുടെ മനഃസാക്ഷി പുനർവിഭജനം നടത്തേണ്ടതുണ്ട്.
ഒരു കോമ്പസ് സ്ഥിരസ്ഥിതിയായി ഉത്തരധ്രുവത്തിലേക്ക് ചൂണ്ടുന്നു. എന്നാൽ ഈ കോ മ്പസ് മറ്റൊരു കാന്തിക മണ്ഡലത്തിൻ്റെ സ്വാധീനത്തിൽ മറ്റൊരു ദിശയിലേക്ക് മാറ്റാൻ കഴിയും. സമാനമായി, സൃഷ്ടാവ് നൽകുന്ന മാർഗനിർദേശത്തോട് നമ്മുടെ മനഃസ്സാക്ഷി എല്ലായ്പോഴും ചൂണ്ടിയിരിക്കണം. എന്നിരുന്നാലും, നമ്മുടെ മനസ്സാക്ഷി മനഃപൂർവ്വം അപഹരിക്കപ്പെടുമ്പോൾ, അത് കേടാകുകയും മറ്റൊരു പാത പിന്തുടരുകയും ചെയ്യും.
കൊല്ലപ്പെട്ട ഒരു പാസ്റ്ററിൻ്റെ നീതിക്കുവേണ്ടിയുള്ള വിളിപ്പാടുകൾ ടിപിഎം വിശ്വാസി കൾ അവഗണിക്കുമ്പോൾ അവരുടെ മനസ്സാക്ഷിയും തകരുന്നു. സ്വവർഗാനുരാഗിക ളേയും ലൈംഗിക വേറിയന്മാരെയും അവർ ഒഴികഴിവ് കൊണ്ട് മറയ്ക്കാൻ ശ്രമിക്കു മ്പോൾ, അവരുടെ മനസ്സാക്ഷി ദ്രവ്യത്വമാകുന്നു. തെറ്റായ ഉപദേശങ്ങൾ പുൽപിറ്റിൽ നിന്ന് പ്രസംഗിക്കപ്പെടുകയും അവ അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ, അവരുടെ അഴി മതി നിറഞ്ഞ മനഃസാക്ഷിയെ അവർ തന്നെ കുറ്റപ്പെടുത്തിയാൽ മതി. ശരിയായ കാര്യ ങ്ങൾ പറയുന്നതും നിങ്ങളുടെ വൈദികർക്കെതിരായി വരുന്നതുമായ കാര്യങ്ങൾക്ക് അശ്ലീലം പറയുമ്പോൾ, ഓരോ തവണയും നിങ്ങളുടെ മനസ്സാക്ഷിയെ പുനർവിചിന്തനം ചെയ്യുകയാണ്. ഈ രീതിയിൽ, ടിപിഎമ്മിലെ ജനങ്ങളുടെ മനഃസാക്ഷി പരിശുദ്ധാ ത്മാവിനെ അപേക്ഷിച്ച് ചീഫ് പാസ്റ്ററിനെ പിന്തുടരാൻ വീണ്ടും ക്രമീകരിക്കപ്പെടുന്നു.
ദൈവീക ജീവിതം |
ദുഷിച്ച ജീവിതം |
വ്യക്തമായ മനഃസാക്ഷി |
മലിനമാക്കപ്പെട്ട മനഃസാക്ഷി |
ഉപസംഹാരം
തൻ്റെ രാജ്യം പടുത്തുയർത്തുന്നതിനുള്ള സാത്താൻ്റെ ഉപകരണമാണ് മതം. നരകത്തിൻ്റെ കവാടങ്ങൾ പണിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വഞ്ചനയുടെ നായകന്‍ ധാരാളം ജനങ്ങളെ നരകത്തിലേക്ക് വലിക്കുന്നു. ടിപിഎം അടക്കമുള്ള എല്ലാ മത അധികാര ശ്രേണി സംഘടനകളും നിറംമാറ്റി ജനങ്ങളെ അവരുടെ കുത്തകാധികാരത്തിലേയ്ക്ക് വിഭജിക്കാനും വഞ്ചിക്കാനുമുള്ള തിരക്കിലാണ്. ക്രിസ്തുവിൻ്റെ സഭ യേശുവാകുന്ന ഉറ പ്പുള്ള പാറയിൽ പണിതിരിക്കുന്നു. പാതാള ഗോപുരങ്ങൾ (മതസംഘടനകൾ) അതിനെ ജയിക്കാൻ സാധിക്കയില്ല.
ടിപിഎമ്മിനുള്ളിലെ ജനങ്ങൾ അവരുടെ ചലന രഹിതമായ അവസ്ഥ മനസ്സിലാക്കി, മൃഗ ങ്ങളെ പോലെ ജീവിക്കുന്നത് നിർത്തി ഈ ലോകത്തിലെ താൽക്കാലിക ജീവിതത്തെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം കൂടിയാണ് ഇത്.
കൊലൊസ്യർ 3:1-4, “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരി ക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലു ള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.”
ടിപിഎമ്മിൻ്റെ നുണകൾ വിശ്വസിക്കുന്നത് നിർത്തുക. സ്വന്തം വഞ്ചനയിൽ അവർ വഞ്ചിതരായിരിക്കുന്നു. അവർ അറിയാതെ എതിർക്രിസ്തുവിൻ്റെ രാജ്യത്തിന് നിങ്ങളെ ഒരുക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.