സാത്താൻ്റെ രാജ്യത്തിൻ്റെ യുദ്ധ തന്ത്രം

ഇതിനു മുൻപിലത്തെ ലേഖനത്തിൽ, സാത്താൻ്റെ രാജ്യം കെട്ടിപ്പടുക്കുന്ന നിർമാണ കല്ലുകളെ കുറിച്ച് ഞങ്ങൾ ചർച്ചചെയ്തു. ഈ ഘടന ദൈവരാജ്യത്തിനെതിരെ വിന്യസിക്ക പ്പെട്ടിരിക്കുന്നു. അവന് യഥാർത്ഥ തന്ത്രം ഇല്ല. അതുകൊണ്ട് ദൈവരാജ്യത്തിനെതിരെ പോരാടാൻ, ദൈവത്തിൻ്റെ തന്ത്രം അവൻ അനുകരിക്കാൻ ശ്രമിക്കുന്നു. സാത്താൻ്റെ തന്ത്രം നാം മനസ്സിലാക്കുന്നതിനു മുമ്പ്, ദൈവിക തന്ത്രം എങ്ങനെ പ്രവർത്തിക്കുന്നു വെന്ന് നാം മനസ്സിലാക്കണം.

ദൈവത്തിൻ്റെ തന്ത്രം എന്താകുന്നു?

സാത്താൻ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു മനുഷ്യനെ വഞ്ചനയിലൂടെ ദൈവ ത്തിനെതിരെ മത്സരിപ്പിച്ചു. പാപത്തിലൂടെ, അവൻ മുഴുവൻ സൃഷ്ടിയെയും മലിനമാക്കി. ദൈവം അതേ മനുഷ്യനെ ദൈവ പുത്രനിൽകുടി സാത്താനെ എതിർത്ത്‌ ഈ ഭൂമിയി ൽ അവൻ്റെ രാജ്യം നശിപ്പിക്കാനായി ഉപയോഗിക്കുന്നു. അർബുദ കോശങ്ങളെ ചെറുക്കു ന്നതിന് ഡോക്ടർമാർ ടി-സെൽ (T-CELL) ഉപയോഗിക്കുന്നതുപോലെ, ആത്മീക അർബുദ മായ പാപത്തെ ചെറുക്കുന്നതിന് വീണ്ടും ജനിച്ച മനുഷ്യനെ ഉപയോഗിക്കുന്നു. ദൈവ ത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന് പാപത്താൽ അശുദ്ധമായ ചിത്രമാണ് ലഭിച്ചത്. ഇപ്പോൾ, ഈ ചിത്രം മനുഷ്യപുത്രൻ വീണ്ടെടുക്കുകയും ഡിഎൻഎ (DNA) തിരു ത്തൽ നടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യേശു ഉപയോഗിക്കുന്ന പദങ്ങൾ ശ്രദ്ധിക്കു ക. നമ്മൾ ഭൂമിയുടെ ഉപ്പാകുന്നു (മത്തായി 5:13), ലോകത്തിൻ്റെ വെളിച്ചം ആകുന്നു (മത്തായി 5:14). ഉപ്പ് എവിടെ ഒക്കെ ഉണ്ടോ, അവിടെ അത് രുചി ഭേദമാക്കുകയും അധഃപ തനം നിർത്തുകയും ചെയ്യുന്നു. വെളിച്ചം ഇരുട്ടിനെ മാറ്റുന്നു. നാം ദൈവത്തിൻ്റെ മാറ്റ ത്തിൻ്റെ ഏജൻറ്റുമാരാകുന്നു. നാം കൊടുക്കുന്ന രുചിയിലൂടെയും പ്രകാശിക്കുന്ന വെളിച്ച ത്തിലൂടെയും നമ്മെ തിരിച്ചറിയണം. ദൈവത്തെയും ദൈവത്തിൻ്റെ രക്ഷയെയും (ക്രിസ്തുവിലുള്ള പുതിയ ജീവൻ) പ്രസംഗിച്ചും പഠിപ്പിച്ചും കൊണ്ട് നാം ഓരോരുത്തരും ആത്മീയ അർബുദത്തെ ഇല്ലാതാക്കാൻ ദൈവം ഉദ്ദേശിക്കുന്നു.

മത്തായി 28:19-20, “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാ ത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്ര മാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾ വിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന് അരുളി ച്ചെയ്തു.”

നമ്മൾ ആയിരിക്കുന്ന സ്ഥാനത്ത്‌ ദിവ്യസംരക്ഷണത്താലും ദിവ്യ പ്രോത്സാഹനത്താലും ശത്രുവിന്‍റെ പതനം വരുത്തുവാന്‍ ഉപയോഗിക്കപ്പെടുന്ന ദൈവത്തിന്‍റെ ജനങ്ങളാകുന്നു. നിങ്ങൾ ഉപ്പും വെളിച്ചവുമാണെങ്കിൽ, നിങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ നിങ്ങൾ രുചി മാറ്റുകയും നിങ്ങളുടെ ചുറ്റുപാടുകളിൽ തിളങ്ങുകയും ചെയ്യും. സാത്താന്‍റെ രാജ്യ ത്തിൽനിന്ന് വ്യത്യസ്തമായി, ദൈവരാജ്യത്തിന് പല നിർമ്മാണ കല്ലുകളില്ല. ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഓരോ വ്യക്തിയും ഒരു അംഗമാണ്. ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള നിങ്ങ ളുടെ നില പരിശോധിക്കണമെങ്കിൽ, നിങ്ങളെ മൂന്നാമത്തെ വ്യക്തിയായി പരിശോധി ക്കുക. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങളുടെ അയൽപക്കത്തുമുള്ള ജനങ്ങൾ യേശു വിനെക്കുറിച്ച് അറിയുകയും, അവർ പാപികളാണെന്ന വസ്തുതയിലേക്ക് നിങ്ങൾ അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടോ? അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾ കാരം നഷ്ടപ്പെട്ട ഉപ്പോ ഫ്യൂസായ ബൾബോ ആണ്. നിങ്ങൾ കർത്താവിന്‍റെ കാല്കീഴിൽ ചവിട്ടപ്പെടുവാ നുള്ള സമയം അടുത്തിരിക്കുന്നു (മത്തായി 5:13).

സാത്താന്‍റെ തന്ത്രം എന്താകുന്നു?

ദൈവത്തിന്‍റെ തന്ത്രങ്ങൾ എന്താണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ സാത്താന്‍റെ തന്ത്രങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കണം. മുമ്പ് സൂചിപ്പിച്ചതുപോലെ, സാത്താന് യാതൊരു യഥാർത്ഥതയും ഇല്ല. ദൈവത്തിന്‍റെ യുദ്ധം പുതിയ ജീവിതത്തിന് വഴിതെളി ക്കുന്നതാണെന്ന് അവന് അറിയാം. എന്നാൽ എന്തുതന്നെ ആയാലും, സാത്താന് പുതിയ ജീവിതം നൽകാൻ കഴിയില്ല. അതുകൊണ്ട് അവൻ വഞ്ചനയുടെയും അടിമത്വത്തിന്‍റെ യും ഒരു സങ്കീർണ്ണ ഘടനയാണ് ഉപയോഗിക്കുന്നത്. ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ ഭൂമി യുടെ ഉപ്പ് എന്ന് വിളിക്കുന്നെങ്കിൽ, സാത്താൻ കാരമില്ലാത്ത ഉപ്പുപോലെയുള്ള വ്യാജ ക്രിസ്ത്യാനികളെ സൃഷ്ടിക്കുന്നു, എന്നാൽ യാതൊരു പ്രയോജനവുമില്ലാതെ. ഈ വ്യാജ ഉപ്പുകൾ അധഃപതനം നിർത്തുന്നതിനു പകരം അതിനെ പ്രേരിപ്പിക്കുന്നു.

ലൗകീക മനസ്സുള്ള ക്രിസ്ത്യാനികളെ നട്ടുവളർത്തുന്നു

സാത്താൻ്റെ രാജ്യം പണിയുന്ന കല്ലുകൾ എന്ന ലേഖനത്തിൽ ലൗകീക മനഃസ്ഥിതിയുള്ള ക്രിസ്ത്യാനികളെന്ന നിലയിൽ ഈ ആളുകളെ തിരിച്ചറിയാൻ സാധിക്കും. അവരുടെ ഉപ്പ് പോലുള്ള രൂപം കാരണം അവർ യഥാർത്ഥ ഉപ്പിന് മോശമായ പേര് നൽകുന്നു. ഈ കൂട്ടം ആളുകൾക്ക് ക്രിസ്തുവുമായോ അദ്ദേഹത്തിന്‍റെ ശരീരവുമായോ യാതൊരു ബന്ധവുമില്ല. ഈ ഭൂമിയിൽ ഒരു നല്ല ജീവിതമാണ് അവർക്ക് ആവശ്യം. ഭൗതിക സമ്പദ് വ്യവസ്ഥയെ ദൈവാനുഗ്രഹങ്ങളുമായി തുലനം ചെയ്യുന്ന ഒരേയൊരു കാര്യം ഇവർ ചെയ്യുന്നു. അവരു ടെ ആഴമില്ലാത്ത വിശ്വാസങ്ങൾ വിചാരണ നേരിടേണ്ടി വരുമ്പോൾ അവർ വീഴുന്നു (മർക്കൊസ് 4:19). അത്തരം മതഭക്തന്മാർ സാത്താന്‍റെ കൈകളിലെ ഏറ്റവും മികച്ച ഉപ കരണങ്ങളാകുന്നു.

മത്തായി 13:24-30 ലെ ഗോതമ്പിന്‍റെയും കളയുടേയും ഉപമയിൽ ഈ യുദ്ധതന്ത്രത്തെ പറ്റി യേശു വിശദീകരിച്ചു.

അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തൻ്റെ നിലത്ത്‌ നല്ല വിത്ത്‌ വിതെച്ചതിനോട് സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവൻ്റെ ശത്രു വന്നു, കോതമ്പിൻ്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറ് വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. അപ്പോൾ വീട്ടുടയവൻ്റെ ദാസന്മാർ അവൻ്റെ അ ടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചത്? പിന്നെ കള എവിടെ നിന്ന് വന്നു എന്ന് ചോദിച്ചു. ഇത് ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോ ദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതു പോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്ത്‌ ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും കോതമ്പ് എൻ്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.

അനുരൂപതയുടെ തന്ത്രം (Strategy of Conformity)

മുൻ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു കാര്യമാണിത്. പുറമെ നിന്ന് നോക്കിയാൽ, ഗോതമ്പിൽ നിന്ന് കളകൾ വേർതിരിക്കാനാവില്ല. ഫലങ്ങൾ വരുമ്പോൾ മാത്രമാണ് അതിനെ തിരിച്ചറിയാൻ സാധിക്കുന്നത്. കളകളിൽ വഞ്ചനാപരമായ പഴങ്ങ ളുണ്ടാകും, എന്നാൽ, ഗോതമ്പ് വിളയുമ്പോൾ, അത് തിളങ്ങുന്നതായി കാണപ്പെടുന്നു. കളകൾ എല്ലാ മതപരമായ മീറ്റിംഗുകളിലും സമയനിഷ്ഠ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നു. അവരുടെ വിശു ദ്ധ വസ്ത്രധാരണ രീതി വലിയ വഞ്ചനയാകുന്നു. അവരുടെ പ്രാർത്ഥന വളരെ വശ്യത ആർന്നതാകുന്നു. അവരുടെ ജീവിതം മുഴുവൻ ഉപരിപ്ലവമായ ഒരു കോട്ട് കൊണ്ട് മൂടി യിരിക്കുന്നു.

War Strategy of Satan’s Kingdom

അവർ യേശുവിനെക്കുറിച്ച് അവരുടെ സുഹൃത്തുക്കളുമായി ചർച്ച ചെയ്താലും, സംഘട നയെ കുറിച്ചല്ലാതെ അവർക്ക് വേറെ ഒന്നും പറയാനില്ല. അവരുടെ വൈദികന്മാരുടെ പ്രതിഷ്ഠ, ബ്രഹ്മചര്യം, അസാധാരണമായ പ്രാർഥനാപഠനങ്ങൾ എന്നിവയെല്ലാം മഹത്തര മായി പ്രശംസിക്കും. അവർ ഉൾപ്പെടുന്ന അധികാരശ്രേണിക്ക് അപ്പുറം ചിന്തിക്കാൻ അവ ർക്ക് കഴിയില്ല. കാരണം അവർക്ക് ഒരു ലക്ഷ്യമുണ്ട്. അവർക്കാവശ്യമായ ലക്ഷണമുണ്ട്. ഓരോ അർബുദ കോശങ്ങളെയും (പാപി) കാരമില്ലാത്തതോ യാതൊരു ലക്ഷണവുമില്ലാ ത്തതോ ആയ ഉപ്പ് പോലെ തോന്നിക്കുന്ന ഒരു വഞ്ചനയുള്ള ക്രിസ്ത്യാനിയായി മാറ്റുക എന്നതാണ് ആ ലക്ഷ്യം. കള ഒരു കൂട്ടമായി വളരാൻ ഇഷ്ടപ്പെടുന്നു, ഗോതമ്പ് വയലിലേക്ക് ഒരു കളയൂടെ കൂടുതൽ വളരുമ്പോൾ അത് കൂടുതൽ ഉല്സുകരാകുന്നു. കളകൾക്ക് ഒരിക്ക ലും ഗോതമ്പായി രൂപാന്തരപ്പെടാൻ സാധ്യമല്ല, കാരണം കർത്താവിൻ്റെ വയലിൽ വഞ്ചന യുടെ യജമാനൻ നട്ടതാകുന്നു. അവ തിരിച്ചറിഞ്ഞ് അവയിൽ നിന്നും ദൂരെ പോകുക.

ഏതെങ്കിലും ടിപിഎം തീവ്രവാദിയുമായി ഒരു ചർച്ച ആരംഭിക്കുക, വൈകാതെ ചർച്ച കൾ യേശു ഒഴികെ വിശ്വാസ ഭവനം, പാസ്റ്റർ, മദർ, കൺവൻഷൻ മുതലായ എല്ലാ കാര്യ ങ്ങളിലും എത്തും. കാരണം, വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരു ന്നു (മത്തായി 15:18). അതുകൊണ്ട്‌ ടിപിഎം ഉപദേശങ്ങളെയും അവരുടെ വൈദികന്മാ രെയും ചോദ്യം ചെയ്യുമ്പോൾ അവർ കോപിതരാകുന്നു. അവരുടെ സ്ഥാപനത്തെ ചോദ്യം ചെയ്യുമ്പോൾ അവർ ശാപവും ഭീഷണിയും വർഷിക്കുന്നു. ഈ YOUTUBE വീഡിയോയിൽ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങൾ പരിശോധിക്കുക.

ഉപസംഹാരം

നിങ്ങൾക്ക് ദൈവത്തിൻ്റെ ടീമിൻ്റെ ഭാഗമോ സാത്താൻ്റെ സംഘത്തിൻ്റെ ഭാഗമോ ആകാം. നിങ്ങൾക്ക് രണ്ടു ടീമുകൾക്കും വേണ്ടി കളിക്കാനാകില്ല. നിങ്ങൾ ദൈവ ടീമിൽ അംഗമ ല്ലെങ്കിൽ, നിങ്ങളുടേതായ സാത്താൻ്റെ സംഘത്തിൻ്റെ ഭാഗമാകുന്നു. ക്രൈസ്തവലോക ത്തിനു പുറത്തുള്ള ആളുകൾ എല്ലാ ക്രിസ്ത്യാനികളെയും ഒന്നായി മുദ്രകുത്താൻ ശ്രമി ക്കുമെങ്കിലും, അത് അങ്ങനെയല്ല. ദൈവജനം അവൻ്റെ മണവാട്ടിയായ പുതിയ യെരുശ ലേമിലേക്ക് വിളിക്കുന്നു. സാത്താൻ്റെ ജനതയെ വേശ്യയുടെ മാതാവെന്നും അവളുടെ പുത്രിയെന്നും ബാബിലോൺ എന്നും വിളിക്കുന്നു. ഇന്ന് ക്രൈസ്തവലോകത്ത് നാം കാണു ന്ന മിക്ക കാര്യങ്ങളും മഹതിയാം ബാബിലോൺ ആകുന്നു. ഒരു സ്ഥാപനമെന്ന നിലയിൽ ടിപിഎം പൂർണ്ണമായും മഹതിയാം ബാബിലോണിൻ്റെ പുത്രിമാരിൽ ഒരാളാകുന്നു. അവർ വെളിപ്പാട് 14 വളച്ചൊടിച്ച് അവരുടെ വിചിത്രമായ വ്യാഖ്യാനം നൽകുന്നുണ്ടെങ്കിലും, അതേ വാക്യങ്ങൾ അവരെ തുല്യമായി കുറ്റം വിധിക്കുമെന്ന് അവർ മനസ്സിലാക്കുന്നില്ല.

വെളിപ്പാട് 14:4, മഹതിയാം ബാബിലോണിലെ വേശ്യയുടെ മാതാവിനോടും അവളുടെ പുത്രിമാരോടും (കള) കൂടെ മലിനപ്പെടാത്ത പുതിയ യെരുശലേമിലെ കന്യകമാരെ (ഗോതമ്പ്) വ്യക്തമായി കാണിക്കുന്നു.

വെളിപ്പാട് 14:4, “അവർ കന്യകമാരാകയാൽ (ഗോതമ്പ്) സ്ത്രീകളോടുകൂടെ മാലിന്യപ്പെ ടാത്തവർ (കള). കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവ ത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്ന് വീ ണ്ടെടുത്തിരിക്കുന്നു.”

ബാബിലോണിലെ ഈ വേശ്യയായ സ്ത്രീയെക്കുറിച്ചുള്ള സത്യം നിങ്ങൾ ഗ്രഹിക്കാൻ സാത്താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ തിരുവെഴുത്തിന് വികലമായ ഒരു വ്യാഖ്യാനം നിങ്ങൾക്ക് നൽകാൻ അവൻ തിരുവെഴുത്ത് വളച്ചൊടിച്ചു. യെരുശലേമേ, മഹാവേശ്യയുടെ മകളായ ടിപിഎം ഉപദേശങ്ങൾ നിരസിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *