വേശ്യയും (Harlot) മണവാട്ടിയും (Bride)

വെളിപ്പാട് പുസ്തകത്തിലെ അവസാന അധ്യായങ്ങളിൽ നമുക്ക് 2 നിഗൂഢരായ സ്ത്രീക ളെ കാണാൻ കഴിയും. ഒന്ന് ക്രിസ്തുവിൻ്റെ മണവാട്ടിയായ പുതിയ യെരുശലേം, മറ്റേത് വേശ്യകളുടെ മാതാവായ മഹതിയാം ബാബിലോൺ. ബൈബിൾ പരിഭാഷകരുടെ ഒരു പ്രത്യേക പദാവലി മാറ്റം മൂലം ജനങ്ങളെ ഇതിൽ ഒന്നിനോട് കൂട്ടിയോജിപ്പിക്കുന്നു. ഗോ തമ്പും കളയും ചേർന്നിരിക്കുന്നതുപോലെ, പുതിയ യെരുശലേമും മഹതിയാം ബാബി ലോണും ഒരേ ലോകത്തിൽ സ്ഥാപിച്ചിരിക്കുന്നു. വിളിയും  തെരഞ്ഞെടുപ്പും അടിസ്ഥാ നമാക്കി ജനങ്ങൾ ഒന്നിലേക്ക് തിരിയും. നിങ്ങളെ യെരുശലേമിലേക്ക് വിളിക്കുന്നെങ്കിൽ, അതിലേക്ക് നിങ്ങൾ ചലിക്കും. അതുപോലെ, നിങ്ങളെ മഹതിയാം ബാബിലോണിലേ ക്കോ അവളുടെ വേശ്യ പുത്രിമാരിലേക്കോ വിളിക്കുകയാണെങ്കിൽ നിങ്ങൾ അതിലേക്ക് ചലിക്കും.

കഴിഞ്ഞ സഹസ്രാബ്ദത്തിൽ ബൈബിളിൽ അത്തരമൊരു പ്രധാന പദാവലി മാറ്റം സംഭ വിച്ചു. കിംഗ് ജേംസ് ബൈബിൾ പരിഭാഷകർ ബൈബിളിലെ ഒരു വാക്ക് മാറ്റി. ആ വാക്ക്, മൂലഭാഷയായ ഗ്രീക്ക് പദം എക്ലെസിയായിൽ (EKKLESIA) നിന്ന് ഉടലെടുത്ത സഭ അഥവാ അസ്സെമ്പിളി ആണ്. ഇപ്പോഴുള്ള പുതിയ വാക്കിനെ “ചർച്ച് (CHURCH)” എന്ന് വിളിക്കുന്നു, പലരും അത് നിരുപദ്രവമാണെന്ന് ചിന്തിക്കുന്നു.

ക്രൈസ്തവ ലോകത്തിലെ വേശ്യയുടെ ആത്മാവ്

പുതിയ വാക്കിൻ്റെ ഫലമായി ക്രിസ്തുവിൻ്റെ മണവാട്ടിയെ (ചർച്ച് എന്നും പരാമർശിക്കാം) ലോക മനസ്ഥിതിയുള്ള മനുഷ്യർ  നമ്മുടെ സഭ, നിങ്ങളുടെ സഭ, അവരുടെ സഭ  യായി വിഭജിച്ചു. സ്വാർത്ഥ താൽപര്യക്കാർ ഇപ്പോൾ മണവാട്ടിയെ ബിസ്സിനാക്കി വിഭജിച്ചി രിക്കുന്നു. ധാരാളം ടിപിഎം തീവ്രവാദികൾ എന്നോട് ഇങ്ങനെ പറയാറുണ്ട്, “എന്നെ ഇതിലും നല്ല ഒരു സഭ കാണിക്കൂ, ഞാൻ അവിടെ പോകാം.” ചില ടിപിഎം ഭ്രാന്തന്മാർ ഈ ഫോറത്തിൽ പറയാറുണ്ട്, “നിങ്ങൾക്ക് ടിപിഎം ഇഷ്ടമല്ലെങ്കിൽ എന്തുകൊണ്ട് മറ്റൊരു സഭയിലേക്ക് പോകുന്നില്ല?”

അവനും / അവളും അങ്ങനെ പറയാൻ കാരണമെന്താകുന്നു?

തീർച്ചയായും, പല ക്രിസ്തീയ സഭകൾ ഉണ്ടെന്നും അതിൽ ഏറ്റവും ശ്രേഷ്ഠമായത് ടിപിഎം ആണെന്നും അദ്ദേഹം വിചാരിക്കുന്നു. അദ്ദേഹം തൻ്റെ മനസ്സിൽ, ക്രിസ്തുമതം എന്നത് ക്രിസ്തീയ മത സംഘടനയാണ് എന്ന് അനുമാനിച്ചിരിക്കുന്നു. അതുകൊണ്ട് സ്വാഭാവിക മായും, അത്തരം സംഘടനകൾ പലതും ഉള്ളതിനാൽ അവയിൽ ഏറ്റവും ശ്രേഷ്ഠമായത് തെരഞ്ഞെടുക്കുകയും ആ സംഘടനയിൽ അംഗമാകുകയും ചെയ്യാനുള്ള ഒരു കടമ അദ്ദേഹത്തിനുണ്ട്. പതിവുപോലെ, ഏറ്റവും മികച്ച സഭ തിരിച്ചറിയാൻ നമുക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട്. പ്രത്യേകതകൾ, നിറം, കുതിര ശക്തി (HORSE POWER), മൈലേജ് (MILEAGE) മുതലായവ പരിശോധിച്ച് നല്ല കാർ വാങ്ങുന്നതുപോലെ, അതിന് സമാനമായി നിരവധി ആളുകൾ ടിപിഎമ്മിലെ വൈദീക ഡ്രസ്സിംഗ്, ബ്രഹ്മചര്യം, അവകാശവാദങ്ങൾ, വിശ്വാസ ഭവനം, കൺവെൻഷൻ ഗ്രൗണ്ടുകൾ, പെരുമാറ്റം മുതലായവ കണ്ട് ടിപിഎമ്മിൽ ചേരുന്നു. ഒരിക്കൽ അവർ ടിപിഎമ്മിൽ  ചേർന്നുകഴിഞ്ഞാൽ, ടിപിഎമ്മിനെ അനേകം സഭകളുമായി തട്ടിച്ചുനോക്കുമ്പോൾ അവർ ശരിയായ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഉറ പ്പുവരുത്തുന്നു. അംഗങ്ങൾക്ക് ആത്മവിശ്വാസം പകരാൻ, പുരോഹിതന്മാർ അവരെ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നു.

 • ടിപിഎം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ സഭയാകുന്നു.
 • ക്രിസ്തുയേശുവിൽ തങ്ങളുടെ പുരോഹിതന്മാരിലൂടെ ടിപിഎം ജനങ്ങൾ പരിപൂർണ്ണ രാക്കപ്പെരിക്കുന്നു.
 • അവർ ഈ സഭയോട് ചേർന്നുനിന്നാൽ പുതിയ യെരുശലേമിൽ പോകും.
 • ദൈവിക സിംഹാസനത്തിൻ്റെ ഒരേയൊരു വിതരണാവകാശമുള്ള  തങ്ങളുടെ പു രോഹിതന്മാരോടൊപ്പം ചേരുന്നതിലൂടെ നിങ്ങൾക്ക് സീയോനിലേക്ക് പോകാം.
 • വൈദികന്മാരുടെ പ്രഭാത സ്തുതിയുടെ സൌജന്യമായ സേവനം അവർക്ക് ലഭിക്കും.
 • മറ്റു സഭകൾ സംഭാവന എടുക്കുമ്പോൾ, ടിപിഎം പണത്തിന് പുറകെ പോകുന്നില്ല, ദൈവം അവർക്ക് വേണ്ട എല്ലാ പണവും ബാക്കി എല്ലാ ആവശ്യങ്ങളും നൽകുന്നു.
 • അത്തരം വിചിത്രമായ നിരവധി അവകാശവാദങ്ങൾ.

അവർ ക്രിസ്തുവിൻ്റെ ശരീരത്തെ അവരുടെ സഭ സംഘടനയായി എങ്ങനെ മാറ്റിയെന്ന്  ശ്രദ്ധിക്കുക?

യേശു എല്ലാ ക്രിസ്ത്യാനികൾക്കും ഏകീകൃതമായിരിക്കണം. നിർലജ്ജരായി, ക്രിസ്ത്യാ നികൾ എന്നു വിളിക്കപ്പെടുന്നവർ, യേശുവിനെക്കാൾ സംഘടന വിഭജികളെ കൂടുതൽ ബഹുമാനിക്കുന്നു. പല ടിപിഎം പ്രവർത്തകരും മറ്റു ക്രിസ്തീയ വിഭാഗങ്ങളിൽ പെട്ടവരെ അവരുടെ പ്രത്യേകതകളിലേക്ക് ക്ഷണിക്കുന്നു, പ്രത്യേക ടിപിഎം സവിശേഷതകൾ പ്ര ദർശിപ്പിക്കും. പുതിയ പ്രാധാന്യം – വൈദികന്മാർ, ആരാധനാക്രമം, അഭിനയം, കെട്ടിട ങ്ങൾ, കൺവെൻഷനുകൾ – എന്നിവയിലേക്ക് മാറ്റിയിരിക്കുന്നു. ഒരു ടിപിഎം അംഗത്തി ന്, മാസങ്ങളും വർഷങ്ങളും കടന്നു പോകുന്നതനുസരിച്ച്, യേശുവിൻ്റെ അത്ഭുതം മങ്ങ പ്പെടുന്നു. സംഘടന ദൈവസഭയുടെ സ്ഥാനം ഏറ്റെടുക്കുന്നു. ഈ ചെന്നൈ ആസ്ഥാനമാ യ സംഘടനയുമായി യേശുവിന് യാതൊരു ബന്ധവും ഇല്ലെന്ന് അറിയാതെ, അവർ യേശു വിനെ ടിപിഎമ്മിൻ്റെ ചെറിയ പെട്ടിയുടെ പരിധിയ്ക്കുള്ളിൽ വച്ചിരിക്കുന്നു. ലോകത്തി ൽ നിന്നും യേശുവിൻ്റെ ശരീരം എന്ന് വിളിക്കപ്പെട്ട ആളുകളെന്ന നിലയിൽ ദൈവസഭ യെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് സാധ്യമല്ല. എല്ലാ സംഘടനകളും ക്രിസ്തുവിൻ്റെ ശരീര ത്തെ വിഭജിച്ച്  അതിനെ ഒരു ബിസിനസ്സ് ആക്കിയിരിക്കുന്നു. ശരീരം വിൽക്കുന്നതി ലൂടെ ബിസിനസ്സ് നടത്തുന്നവർ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? അതെ, നിങ്ങൾക്കത് മനസ്സിലായി. ക്രിസ്തുവിൻ്റെ ശരീരത്തെ വിറ്റ്, അതിനെ വിവിധ ബി സിനസ്സ് മേഖലകളായി വിഭജിച്ച് വേശ്യകൾ അഥവാ ഹാർലോട്ടുകളെ സൃഷ്ടിക്കു ന്ന കുട്ടിക്കൊടുപ്പുകാരണവർ (PIMPS)

The Harlot and the Bride

റോമർ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപ ക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നി ങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

മരിച്ചവരോട് ചോദിക്കുക

നിങ്ങളുടെ ആത്മാവ് നിങ്ങളുടെ ശരീരം വിടുമ്പോൾ, നിങ്ങളുടെ രൂപം മരിക്കുന്നു. നി ങ്ങൾ ക്രിസ്തുവിന്നുള്ളവർ ആണെങ്കിൽ, നിങ്ങൾ ക്രിസ്തുവിൽ മരിക്കുന്നു. നിങ്ങളുടെ പേര് എന്നേക്കും ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നു. നിങ്ങൾ ടിപിഎമ്മിൽ ആണെ ങ്കിൽ, നിങ്ങൾ ടിപിഎമ്മിൽ മരിക്കുന്നു. ടിപിഎമ്മിനു വേണ്ടി സുവിശേഷ വത്കര ണം നടത്തിയവരും ടിപിഎമ്മിന് പുറത്തുള്ള ജനങ്ങളെ ടിപിഎമ്മിൽ കൊണ്ടുവരാൻ അവരുടെ വൈദികന്മാരുടെ മഹത്വം പ്രഖ്യാപിച്ചവരും ടിപിഎമ്മിൽ മരിക്കുന്നു. തീർ ച്ചയായും നിങ്ങളുടെ പേര് ടിപിഎം വിശ്വാസികളുടെ ലിസ്റ്റിൽ അച്ചടിച്ചിട്ടുണ്ടാകും. ജനങ്ങളെ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവരുന്നത്, ജനങ്ങളെ ടിപിഎമ്മിലേക്ക് കൊണ്ടുവരു ന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാകുന്നു. നിങ്ങൾ ക്രിസ്തുവിൻ്റെ മഹത്വം പ്രഖ്യാപിച്ചു കൊണ്ട് പാപികളെ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവരുന്നു. എന്നാൽ ജനങ്ങൾ ടിപിഎമ്മിൽ ചേരുന്നതിന് ടിപിഎം വൈദികന്മാരുടെ മഹത്വം പ്രഖ്യാപിക്കേണ്ടതുണ്ട്. ജനങ്ങൾ ടിപി എമ്മിൽ ചേരുമ്പോൾ നിങ്ങൾ അവരെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നു എന്ന് ചിന്തിക്കു ന്നതാണ് ഏറ്റവും വലിയ വഞ്ചന. ഇതിൽ കുടുതൽ സത്യത്തിൽ നിന്നും അകലാനാവില്ല.

നിങ്ങളുടെ മരണശേഷം, നിങ്ങൾ സഭ (CHURCH) എന്ന് വിളിക്കുന്ന സംഘടന (ടിപിഎം ആയാലും വേറെ എന്തായാലും) അപ്രസക്തമാവുന്നു. നിങ്ങളുടെ സേവനങ്ങൾ, നിങ്ങളു ടെ ദശാംശം, നിങ്ങൾ ടിപിഎമ്മിനായി ചെയ്തതെല്ലാം അസാധുവാകുന്നു. ദൈവത്തിനു മു ൻപാകെ ടിപിഎം നിങ്ങളുടെ ലൗകിക ജോലിയുടെ ഭാഗമാണ്, അത് തികച്ചും അപ്രസക്ത മാകുന്നു. ടിപിഎം വിശ്വാസിയുടെ പട്ടികയിൽ നിങ്ങളുടെ പേര് തുടരുന്നുണ്ടായിരിക്കാം. എന്നാൽ നിങ്ങളുടെ  മരണശേഷം, യേശു കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ നിങ്ങളുടെ പേര് അന്വേഷിക്കുന്നു. ടിപിഎം വൈദികന്മാർ നിങ്ങൾക്ക് ഒരു നല്ല ശവസംസ്കാരം നൽ കുകയും നിങ്ങൾ മഹത്വത്തിൽ പ്രവേശിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്യാം. അതൊന്നും എണ്ണപ്പെടുകയില്ല. ദൈവത്തിന്, നിങ്ങൾ മഹതിയാം ബാബിലോണിൻ്റെ വേശ്യയുടെ മക ളും (ടിപിഎം) അവളിൽ നിന്ന് പുറത്തേക്കു വരാനുള്ള ദൈവപുത്രൻ്റെ വാക്കുകൾ ബോ ധപൂർവം നിരാകരിച്ചവരുമാകുന്നു.

നിങ്ങൾ ക്രിസ്തുവിൽ മരിച്ചവരാണെങ്കിൽ അവൻ്റെ വരവിൽ ഉയിർത്തെഴുന്നേൽക്കും.

1 തെസ്സ. 4:16, “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതൻ്റെ ശബ്ദത്തോടും ദൈവ ത്തിൻ്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരി ച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.”

ഈ ഒന്നാമത്തെ പുനരുത്ഥാനം (വെളിപ്പാട് 20:5-6) ക്രിസ്തുവിൽ മരിച്ചവർക്ക് വേണ്ടിയാണ്. ക്രിസ്തുവിൽ മരിക്കാത്തവർ 1000 ആണ്ട് വാഴ്ച്ചയ്ക്കുശേഷം പിന്നീട് ഉയിർത്തെഴുന്നേല്കും. ആ പുനരുത്ഥാനത്തിൽ, ടിപിഎമ്മിൽ  മരിച്ചവർ, കത്തോലിക്കാ സഭയിൽ മരിച്ചവർ, ഓർ ത്തഡോൿസ് സഭയിൽ മരിച്ചവർ മുതലായ എല്ലാവരെയും കാണാം. ഈ വേശ്യയുടെ ജീവിതം ഇഷ്ടപ്പെട്ട എല്ലാവരെയും ന്യായം വിധിച്ച് കത്തുന്ന തീപ്പൊയ്കയിൽ എറിയും.

വെളിപ്പാട് 20:14-15, “…..ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതി ക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.”

ഉപസംഹാരം

ഇതിനെ കുറിച്ച് ചിന്തിക്കുക. കഴിഞ്ഞ കാലങ്ങളിൽ ടിപിഎമ്മിൽ ജീവിച്ച പല പ്രമുഖ നേതാക്കന്മാരും തങ്ങൾ ടിപിഎമ്മിന് പിന്നിലുള്ള വേശ്യയുടെ  നുണയാണ് വിശ്വസിച്ചി രുന്നതെന്ന് കാണുമ്പോൾ ഭയങ്കരമായി ഭയപ്പെടും. നിത്യതയിലേയ്ക്ക് വീഴുമ്പോൾ ഒരു നിമിഷം കൊണ്ട് അവരുടെ മതപരമായ എല്ലാ പ്രവർത്തനങ്ങളും കഴുകിക്കളയുന്നു.

മാറ്റത്തിനുള്ള യാതൊരു വിധ സാദ്ധ്യതയും ഇല്ലാതെ അവർ ഖേദിക്കുകയും ചെയ്യും.

 • സഹോദരന്മാരെക്കാൾ ശ്രേഷ്ഠരായി പ്രവർത്തിച്ച എല്ലാ പ്രവർത്തികളെയും അവർ പശ്ചാത്തപിക്കും.
 • വഞ്ചനയായ സീയോനെ പറ്റിയും 144,000 പേരെ പറ്റിയും ചെയ്ത എല്ലാ പ്രസംഗങ്ങളും അവർ പശ്ചാത്തപിക്കും.
 • ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്ക് ചുറ്റും കെട്ടിയ ഓ രോ മതിലും അവർ പശ്ചാത്തപിക്കും.
 • തിരുവെഴുത്തുകളെ മൂടിവെച്ച് അവർ കെട്ടിച്ചമച്ച എല്ലാ വ്യാജ ഉപദേശവും അവർ പശ്ചാത്തപിക്കും.
 • മനുഷ്യനും ദൈവവും തമ്മിലുള്ള ഒരേയൊരു മദ്ധ്യസ്ഥനായ യേശുവിനെ അവരെ ക്കൊണ്ട് മാറ്റിയത് അവർ പശ്ചാത്തപിക്കും.
 • വ്യർത്ഥമായി ദൈവനാമത്തിൽ എടുത്ത എല്ലാ വ്യാജമായ പ്രവചനങ്ങളെയും അവർ പശ്ചാത്തപിക്കും.
 • ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് അറിഞ്ഞുകൊണ്ട് അവർ വഞ്ചിച്ച എല്ലാ  വ്യക്തി കളെയും പറ്റിയും അവർ പശ്ചാത്തപിക്കും.
 • അവർ ഈ ഭൂമിയിലായിരുന്നപ്പോൾ ഉപയോഗിച്ച എല്ലാ ഇരട്ടത്താപ്പ് നയങ്ങളെ പറ്റി അവർ പശ്ചാത്തപിക്കും.
 • ദരിദ്രന്മാരുടെ സേവനങ്ങൾക്ക് അവരോട് അസഭ്യമായും നന്ദിയില്ലാത്തതുമായ വാക്കുകൾകൊണ്ട് പ്രതികരിച്ചതിനെ പറ്റിയും അവർ പശ്ചാത്തപിക്കും.
 • അജ്ഞരും ഭീരുക്കളുമായ ജനങ്ങളെ എല്ലാ തിരുവെഴുത്ത്‌ മാനദണ്ഡങ്ങളും ലംഘിച്ച് ഭരിച്ചതിനെ പറ്റി അവർ പശ്ചാത്തപിക്കും.
 • എല്ലാ ആഭിചാരങ്ങളും സാധാരണ ജനങ്ങളെ നിയന്ത്രിച്ചതും അവർ ഖേദിക്കും.

ഇപ്പോൾ നിങ്ങൾക്ക് ഒരു അവസരം കൂടി ലഭിക്കുന്നു. അത് പാഴാക്കരുത്, ഈ ലേഖനം നി ങ്ങളുടെ അന്തിമ മുന്നറിയിപ്പ് ആയിരിക്കാം. നിങ്ങളെ വഴിതെറ്റിച്ചവരും മരിച്ചുപോയ വരും ആയ ടിപിഎമ്മിലെ വലിയ ആളുകൾ നിങ്ങളുടെ സ്ഥാനം മാറ്റി കിട്ടാനായി എന്തും നൽകും. ഇന്ന് നിങ്ങൾക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തുക.

2 കൊരിന്ത്യർ 6:1-2, “നിങ്ങൾക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്ന് ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. പ്രസാദകാലത്ത്‌ ഞാൻ നി നക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളി ച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.”

വെളിപ്പാട് 18:4-8, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടത്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടു മുണ്ട്. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്ക് പകരം ചെയ്‍വിൻ; അവ ളുടെ പ്രവൃത്തികൾക്ക് തക്കവണ്ണം അവൾക്ക് ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്ക് ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്വ പ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയാ യിട്ട് ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു അവൾ ഹൃദയം കൊണ്ട് പറയുന്നു. അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധ കൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവ് ശക്തനല്ലോ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *