ടി യു തോമസിൻ്റെ ചെന്നായ് സാമ്പത്തികശാസ്ത്രം (Wolfonomics)

WOLFONOMICS = WOLF + ECONOMICS

ഞാൻ നിങ്ങൾക്ക് വൂൾഫണോമിൿസ് (WOLFANOMICS) വിശദീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ്, നമ്മളുടെ പഴയ സ്കൂളിൽ പ്രാഥമിക ക്ലാസ്സുകളിൽ നമ്മളിൽ ഭൂരിഭാഗവും പഠിച്ച ഈ പഴയ പഞ്ചതന്ത്ര ഉപമയുടെ വീഡിയോ കാണുക.

https://youtu.be/LuEYEkIZnc8

കുരങ്ങന് മനസ്സിൽ ഒരു താല്പര്യം മാത്രമാണ് ഉള്ളത്, അത് അവൻ്റെ സ്വന്തം താല്പര്യമാണ്. അവൻ പൂച്ചകളെ നന്നായി ഇഷ്ടപ്പെടുന്നവനായാണ് പെരുമാറിയത്. അവസാനം, പൂച്ചകൾ കുരങ്ങിൻ്റെ ദുഷ്ടപദ്ധതിക്ക് ഇരയായി. ജനങ്ങളെ കബളിപ്പിക്കുന്നതിൽ വിദഗ്ദ്ധരായി ത്തീർന്ന ഇത്തരം കുരങ്ങന്മാരാൽ ടിപിഎം നിറഞ്ഞിരിക്കുന്നു. ലോകമെമ്പാടുമുള്ള സഭ കളിലെ ചെന്നായ്ക്കൾ ജനങ്ങളെ കബളിപ്പിക്കുന്നതിനായി മോശയുടെ ദശാംശത്തിൻ്റെ നിയമം വളച്ചൊടിച്ച് പരിഷ്കരിച്ചു. എന്നാൽ ടിപിഎമ്മിലെ ചെന്നായ്ക്കൾ അതിനെ കൂടു തൽ പരിഷ്കരിച്ച പതിപ്പാക്കി വളർത്തിഎടുത്തു. അതിനാൽ, അധികം ബഹളം വയ്ക്കാ തെ വഞ്ചക പ്രമാണിയായ ടി യു തോമസ് കണ്ടുപിടിച്ച ഈ പുതിയ സിദ്ധാന്തം എന്താ ണെന്ന് നമ്മുക്ക് നോക്കാം. അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ശിഷ്യനായ ജോസ് ഗിൽബെർട്ട് പഠിപ്പിക്കുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. ഹൈലൈറ്റുചെയ്ത ഭാഗം ശ്രദ്ധിക്കുക.

(മുകളിൽ കൊടുത്തിരിക്കുന്ന കറപ്പിച്ച (HIGHLIGHTED) ഭാഗത്തിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.)

നിങ്ങൾ ദൈവത്തിന് ഇരട്ടി കൊടുത്താൽ ദൈവം നിങ്ങൾക്ക് ഇരട്ടി തരും എന്നു പറഞ്ഞ് 20% ദശാംശം പരസ്യമായി ആവശ്യപ്പെട്ടു. (SQUARE LAW).

വിദ്യാവിഹീനരും അല്പം വിദ്യാഭ്യാസമുള്ളവരും, വിദ്യാസമ്പന്നരായ പുരുഷന്മാരെയും പ്രത്യേകിച്ച് സ്ത്രീകളെയും  ഭരിക്കുന്ന ഒരു മേഖലയാണ് മതം. വിദ്യാഭ്യാസം ദൈവവേല യ്ക്ക് ഒരു മാനദണ്ഡമല്ലെന്ന് ഞാൻ  മനസ്സിലാക്കുന്നു, എന്നാൽ തികച്ചും സംപൂർണ്ണമായ ഒരു കാഴ്ചപ്പാടിൽ തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുന്നതിന് അത് അത്യാവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്നു. ടി യു തോമസ് വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയായിരുന്നു, അതിനാൽ അദ്ദേഹത്തിന് മുംബൈയിൽ ജീവിക്കുന്നതിന് വളരെ കഷ്ടപ്പെടേണ്ടിവന്നു. അതുകൊണ്ട് അദ്ദേഹം ജീവിക്കാനായി ടിപിഎം തെരഞ്ഞെടുത്തു. തിരുവെഴുത്തുക ൾക്ക് വിരുദ്ധമായ ഗുരുക്കന്മാരുടെ വികലമായ ഈ പഠിപ്പിക്കലുകൾ ജനങ്ങൾ എങ്ങനെ യാണ് അനുസരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും ആശങ്കയുണ്ട്. ആത്മീയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ,  ജനങ്ങൾ തങ്ങളുടെ തലച്ചോറ് ടി യു തോമസ് പോലുള്ള അധർ മ്മരുടെ അടിമകളായിത്തീരുന്നതിന് കൈമാറുന്നു.

ടി യു തോമസിൻ്റെ വൂൾഫോണമി വെളിപ്പെടുത്തുന്നു?

ടി യു തോമസ്

ആർ ടി കെണ്ടലിൻ്റെ രചനമോഷണം നടത്തിയതിനെ പറ്റി ഞങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ച ഒരു ലേഖനം നിങ്ങൾ ക്ക് ഓർമ്മയുണ്ടാകും.  ആ പ്രക്രിയയിൽ, അദ്ദേഹത്തിന് യോസേഫിൻ്റെ ജീവിതത്തിലൂടെ കടന്നു പോകേണ്ടി വന്നു. വിക ലമായ മനസ്സ് എപ്പോഴും ചില ചതിക്കുഴികൾ നോക്കി തൊപ്പി യിലിടാൻ ഒരു തൂവൽ തപ്പിയെടുക്കുന്നു. അദ്ദേഹം തൂവൽ വയ്ക്കാനായി എടുത്ത തൊപ്പി ഉല്പത്തി 41:34-36 ഉം (അതിനുശേഷവും) ആയിരുന്നു. ജോസ് ഗിൽ ബെർട്ടിനോട് വളരെ അടുപ്പമുള്ള ഒരാളാണ് ടി യു തോമ സിൻ്റെ ഈ പഠിപ്പിക്കൽ  എന്നോട് പറഞ്ഞത്.

ഉല്പത്തി 41:34-36, “അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സു ഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചി ലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോൻ്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീംദേശത്ത്‌ വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്ക് ദേശത്തിന് സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ട് നശിക്കയില്ല.”

അദ്ദേഹം മത്തായി 24:40-41 ഉദ്ധരിയ്ക്കാഞ്ഞതുകൊണ്ട് നിങ്ങളിൽ ചിലർക്കെങ്കിലും അ ല്പം ആശ്വാസം തോന്നുന്നതായി ഞാൻ കരുതുന്നു. പക്ഷേ, അതിനെക്കുറിച്ച് ചിന്തിക്കുക. മിസ്രയീമിലെ ക്ഷാമം മറികടക്കാൻ ഏർപ്പെടുത്തിയ നികുതി വ്യവസ്ഥയെ ഒരു മതസം ഘടന (ടിപിഎം) യുമായി ബന്ധിപ്പിക്കാൻ ശരിയായ മനസ്സുള്ള ആരെങ്കിലും ചിന്തിക്കു മോ? ഒരു ചെന്നായ്ക്ക് മാത്രമേ ഈ ആശയം ചിന്തിക്കാൻ കഴിയൂ. ഫറവോൻ നികുതി ചുമത്തിയത് തൻ്റെ ജനത്തെ നയിക്കാൻ വേണ്ടിയായിരുന്നു. കൈസർ നികുതി ചുമത്തി യത് തൻ്റെ സാമ്രാജ്യം നടത്താൻ വേണ്ടിയായിരുന്നു, എന്നാൽ ടി യു തോമസ് തൻ്റെ ജന തയെ മതപരമായ സാമ്രാജ്യത്തിലേക്ക് നയിക്കാൻ നികുതി ചുമത്തുന്നു. അതുകൊണ്ട് അദ്ദേഹം ടിപിഎം പ്രവിശ്യകൾക്കിടയിൽ പണം സമ്പാദിക്കാനുള്ള ലക്ഷ്യവുമായി തൻ്റെ ചുങ്കക്കാരെയും പീലാത്തോസുമാരെയും പരിശീലിപ്പിക്കുകയും അയയ്ക്കുകയും ചെയ്യുന്നു.

നികുതികൾ എന്തെല്ലാമാകുന്നു?

Wolfonomics by T U Thomas

സർക്കാരും രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളും നിലനിർത്തുന്നതിന് ഈ ലോകത്തി ലെ എല്ലാ സർക്കാരുകളും ജനങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നു. അതുപോലെതന്നെ, ടിപിഎം, മതസംഘടനയും അതിൻ്റെ ആസ്തികളും നിലനിർത്താൻ നികുതികൾ എടുക്കു ന്നു. ഇവ തമ്മിലുള്ള വ്യത്യാസം – സർക്കാർ ജനങ്ങൾക്ക് കണക്ക് കൊടുക്കണം, എന്നാൽ ടിപിഎം ആർക്കും കണക്ക് കൊടുക്കേണ്ട ആവശ്യമില്ല – എന്നതാകുന്നു.

ടിപിഎം വൈദീകർ ആർക്കുവേണ്ടി പ്രവർത്തിക്കുന്നു?

നമ്മളെല്ലാവരും നമ്മുടെ യജമാനന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്നു. നമ്മളുടെ യജമാനൻ പ്രവർത്തിച്ചതുപോലെ നമ്മളും പ്രവർത്തിക്കും. നമ്മുടെ യജമാനൻ പ്രവർത്തിച്ച അതേ മനോഭാവത്തിൽ നാം പ്രവർത്തിക്കും. നമ്മുടെ യജമാനൻ ഉപയോഗിച്ച അതേ മാർഗ്ഗം ന മ്മളും ഉപയോഗിക്കും. യേശു രണ്ട് യജമാനന്മാരെ പറ്റി പരാമർശിച്ചു.

മത്തായി 6:24, “രണ്ട് യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റ വനെ നിരസിക്കും; നിങ്ങൾക്ക് ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.”

നിങ്ങൾ ദൈവത്തെ സേവിക്കുന്നെങ്കിൽ നിങ്ങളുടെ യജമാനൻ പണമായിരിക്കാൻ സാ ധ്യമല്ലെന്ന് യേശു വ്യക്തമാക്കുന്നു. “ദൈവദാസൻ” എന്നു വിളിക്കപ്പെടുന്ന ഒരു ലേബലി ൻ്റെ അർഥം നിങ്ങൾ ദൈവത്തെ സേവിക്കുന്നു എന്നല്ല. ടിപിഎം ശുശ്രുഷകന്മാർ, അവർ പണത്തെ സേവിക്കുകയും  ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നവരും ആയ വഞ്ചകരാണ്. ഭൗതികസമ്പത്ത് ജീവരക്ഷയായ വചനത്തെ ഞെരുക്കിക്കൊണ്ട് പ്രലോഭിപ്പിക്കുന്ന ഒരു ശ്രദ്ധ തിരിക്കല്‍ ആകാം.  വഞ്ചനാപരമായ ഈ ശ്രദ്ധ തിരിക്കലി ൻ്റെ ഫലം അടിമത്വമാകാം. ‘പണത്തെ സേവിക്കുകയും’, അതിൽ പ്രാഗൽപ്യം നേടുകയും സാധ്യമാണ്. (മത്തായി 6:24). പണം എന്ന് വിളിക്കുന്ന ലൗകിക വിനിമയ മാധ്യമവുമായി ദൈവം ഇടപെടുന്നില്ല. പിന്നെ ദൈവദാസന്മാർക്ക് അതിൻ്റെ ആവശ്യം എന്ത്?  നിങ്ങൾ ബൈബിൾ മുഴുവനും സ്കാൻ ചെയ്തു നോക്കുക, ബിലെയാമിൻ്റെ വഴികൾ പിന്തുടരുന്ന ഒരു ദൈവദാസനെപോലും കണ്ടെത്തുകയില്ല. ബിലെയാമിൻ്റെ വഴികൾ പിന്തുടരാത്ത ഒരു ടിപിഎം ശുശ്രുഷകനുമില്ല. ദൈവജനം തങ്ങളുടെ ശുശ്രൂഷയിൽ ഒരിക്കലും പണം ഉൾ പ്പെടുത്തുകയില്ല. പക്ഷേ, ആ ലാഭകരമായ പണത്തിനായി വേട്ടയാടപ്പെടുന്ന ഗേഹസി യുടെ പിൻഗാമികൾക്ക് യാതൊരു ക്ഷാമവുമില്ല. ടിപിഎമ്മിലെ അദ്ദേഹത്തിൻ്റെ പിൻഗാ മികൾ കുഷ്ഠരോഗം ബാധിച്ചവരും ജനങ്ങളെ അപ്രകാരം പഠിപ്പിക്കുന്നവരാകുന്നു.

താഴെ കൊടുത്തിരിക്കുന്ന വാഖ്യങ്ങൾ പരിശോധിക്കുക

മർക്കൊസ് 12:17, “യേശു അവരോട്: കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനു ള്ളത് ദൈവത്തിനും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യ പ്പെട്ടു.”

ഇത് കരം കൊടുക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ യേശു പറഞ്ഞ കാര്യമാണ്. ആരാണ് പണമായി കരം ചുമത്തേണ്ടതെന്നും ആ പണം കരമായി ആർക്കാണ് നൽകേണ്ടതെന്നും ആർക്കും സംശയത്തിന് ഇടമില്ലാത്തവണ്ണം യേശു മറുപടി കൊടുത്തു.  കൈസറിൻ്റെ ആത്മാവുള്ള ആളുകൾ, തങ്ങൾ ഭരിക്കുന്ന ആളുകളിൽ നിന്നും കരം പിരിക്കാൻ വളരെ താത്പര്യമുള്ളവരാകുന്നു. മിക്ക സഭക്കാരും തങ്ങളുടെ സഭയിൽ ജനങ്ങളിൽ നിന്നും കരം ഈടാക്കാനായി പഴയനിയമത്തിലെ ദശാംശം വളച്ചൊടിച്ച് നടപ്പിലാക്കുന്നു. ഇപ്പോ ൾ കൂട്ടിക്കൊടുപ്പുകാരനായ (PIMP) ടി യു തോമസിന് താൻ നയിക്കുന്ന വേശ്യാലയത്തിൽ നിന്നും കൂടുതൽ ആദായം ലഭിക്കാനായി ഈ പുതിയ സിദ്ധാന്തം കിട്ടി. ഒരു ദൈവമനു ഷ്യന് ഇങ്ങനെ ഒരിക്കലെങ്കിലും സംസാരിക്കാൻ കഴിയുമോ? ദൈവഭക്തിയുള്ള ഒരു മ നുഷ്യന് ഭക്ഷണവും വസ്ത്രവും ഉള്ളപ്പോൾ ഈ ലോകത്തിലെ തൻ്റെ ആവശ്യം തീരുന്നു. എന്നാൽ 6 നില കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു ദൗത്യവുമായി ഇറങ്ങിയിരിക്കുന്ന ജോസ് ഗിൽബെർട്ടിൻ്റെ മനോഭാവമാണ് അത്. അദ്ദേഹം യേശുവിനെക്കാൾ കൂടുതൽ അംബാനിയുടെ മനോഭാവം കാണിക്കുന്നു.

മത്തായി 6:25, “അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നത്: എന്ത് തിന്നും എന്ത് കുടിക്കും എന്ന് നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്ത് ഉടുക്കും എന്ന് ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലു തല്ലേയോ?”

1 തിമൊഥെ 6:8-10, “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടു ങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌ ഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യു ന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷി ച്ചിട്ട് വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.”


Wolfonomics by T U Thomas

2 പത്രോസ് 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്ക് പറഞ്ഞു നിങ്ങളെ വാ ണിഭം ആക്കും. അവർക്ക് പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.”

പത്രോസ് പറയുന്നു: “ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ശക്തിയും പ്രത്യ ക്ഷതയും നിങ്ങളോടു അറിയിച്ചത് നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവൻ്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. ” (2 പത്രൊസ് 1:16). തുടർന്ന്, “കള്ള പ്രവാചകന്മാർ നിർമ്മിത കഥകൾ കൊണ്ട് നിങ്ങളെ ചുഷണം ചെയ്യുമെന്ന് അദ്ദേഹം വീണ്ടും പറയുന്നു (2 പത്രോസ് 2:3). അതുകൊണ്ട് യഥാർത്ഥ ഉപദേഷ്ടാക്കന്മാർക്ക് ബൈബിൾ പറയുന്നത് ആധാരമായിരിക്കുന്നു. കള്ള ഉപദേഷ്ടാക്കന്മാർ സ്വന്തം നിർമ്മിത കഥകളിൽ ആശ്രയിച്ചി രിക്കുന്നു. തിരുവെഴുത്തുകൾ വളച്ചൊടിക്കുന്ന സ്വന്തം സന്ദേശം അവൻ രചിക്കുന്നു. നി ങ്ങളുടെ പേഴ്സിൽ നിന്നും പണം എടുക്കാൻ പ്രസംഗകർ ഉപദേശങ്ങൾ കെട്ടിച്ചമക്കുമ്പോ ൾ, അവർ പോക്കറ്റടിക്കാരെക്കാൾ വഷളാന്മാരാകുന്നു. എന്തെങ്കിലും ഉപായത്തിൽകൂടെ പണം ആവശ്യപ്പെടുന്ന ഒരു വിശുദ്ധനെയും ഒരിക്കലും നിങ്ങൾ പുതിയനിയമത്തിൽ കാ ണുകയില്ല. തങ്ങൾക്കുവേണ്ടി പണം ചോദിക്കുന്ന എല്ലാ ആശയങ്ങളും അവർ ഒഴിവാ ക്കും. പക്ഷേ, കൂട്ടിക്കൊടുപ്പുകാരൻ (PIMPS) വേശ്യാവൃത്തിയിലൂടെ നിങ്ങളുടെ പേഴ്സിലെ പണം വലിച്ചെടുക്കും.

കള്ള പ്രവാചകന്മാർക്ക് യേശു അതിരുവച്ചിരിക്കുന്നു: “അവർ നാശകരമായ മതഭേദങ്ങ ളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ്  തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.” (2 പത്രൊസ് 2:1). ‘നുഴയിച്ചു’ എന്ന  വാക്ക് ശ്രദ്ധിക്കുക. സഭയിൽ യേശുവിനെ തുറന്നു തള്ളിപ്പറയുന്നവർ വളരെ അപൂർവ്വമാകുന്നു. ക്രിസ്തു കേന്ദ്രകൃത്യ മായതിൽ നിന്ന് നീങ്ങുക വളരെ സൂക്ഷ്മമാകുന്നു. നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടാൻ മറ്റുള്ളവർ നിങ്ങളെ  എങ്ങനെ സഹായിക്കുമെന്ന് കള്ളപ്രവാചകൻ പറയും, എന്നാൽ അവൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നെങ്കിൽ, യേശു അവൻ്റെ സന്ദേശ ത്തിന് അത്യന്താപേക്ഷിതമല്ലെന്ന് നിങ്ങൾ മനസ്സിലാക്കും.

വ്യാജ ഉപദേഷ്ടാക്കന്മാർക്ക് “ശീഘ്രനാശം വരുത്തും” (2:1) “അവർക്ക് പൂർവ്വകാലം മുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.” (2:3).


അപ്പൊ.പ്രവ. 8:20-21, “പത്രൊസ് അവനോട്: ദൈവത്തിൻ്റെ ദാനം പണത്തിന് വാങ്ങിക്കൊ ള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിൻ്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിൻ്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്ക് പങ്കും ഓഹരിയുമില്ല.”

ദൈവത്തിൻ്റെ ദാനവും കൃപയും വാങ്ങുന്നതിനായി പണം വാഗ്ദാനം ചെയ്യുന്ന ആഭിചാര ക്കാരനായ ശീമോനെ, പത്രോസ് ശാസിക്കുന്നതാണ് മുകളിൽ കൊടുത്തിരിക്കുന്ന സംഭ വം. ജോസ് ഗിൽബെർട്ടിനെക്കുറിച്ച് ബ്രദർ റിഡീം കൊടുത്തിരിക്കുന്ന പ്രസ്താവന അല്പം റോൾ ചെയ്തുകൊണ്ട് പരിശോധിക്കുക. ജോസ് ഇരട്ടി ധനലാഭം (ശരിക്കും അതൊരു ശാപ മാണ്) കിട്ടാനായി ദൈവത്തിന് കൈക്കൂലി കൊടുക്കാൻ ഒരു അത്ഭുതകരമായ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ദൈവം ജോസ്സിൻ്റെ പോക്കറ്റിൽ ആണെന്ന് ടിപിഎം ജനങ്ങൾ കരു തുന്നതിനാൽ, ഈ പുതിയ പദ്ധതിയ്ക്കായി അവർ പ്രവർത്തിക്കും. അത്തരം ജനങ്ങളെ പറ്റി ഞാൻ എന്താണ് പറയേണ്ടത്? ടിപിഎം വൈദികന്മാർക്ക് വിശ്വസ്തതയോടെ 20% നല്കി ജോലി നഷ്ടമായ ഒരാളെക്കുറിച്ച് എനിക്ക് അറിയാം. ദൈവം ആ വ്യക്തിയോട് കരുണ യുള്ളവനാകയാൽ വഞ്ചനയിൽനിന്ന് പുറത്തുവരാൻ ഒരു അവസരം കൊടുത്തു വെന്ന് ഞാൻ പറയും. നാശത്തിനു വിധിക്കപ്പെട്ട ചില ആളുകൾ ടിപിഎമ്മിലെ ജോസ് ഗിൽബെ ർട്ടന്മാർക്ക് ഇരയായികൊണ്ടിരിക്കും. ഭൗതിക മനസ്സുള്ള ആളുകൾ എപ്പോഴും കൂടുതൽ പണവും ഭൗതിക സമൃദ്ധിയും തേടുന്നു. ജോസ് ഗിൽബെർട്ട്, തമ്പിദുരൈ എന്നിവർ മ ധ്യപൂർവദേശത്ത്‌ ടിപിഎം ജനങ്ങൾക്കുമേലുള്ള  ദൈവത്തിൻ്റെ ന്യായവിധിയാണ്.


2 പത്രോസ് 2:18, “വഴിതെറ്റി നടക്കുന്നവരോട് ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വ മ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.”

20% അടച്ചാൽ അവർക്ക് ഇരട്ടി ലഭിക്കുമെന്ന് ജനങ്ങളോട് പറയുമ്പോൾ, ജോസ് ഗിൽബെ ർട്ടും ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ വമ്പുപറയുന്നു. അതിൽ യാതൊരു സംശ യവുമില്ല. എന്നാൽ കള്ള ഉപദേഷ്ടാക്കന്മാർ വ്യത്യസ്തമായ ഒരു അഭ്യർത്ഥന നടത്തുന്നു: “ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ വമ്പുപറയുമ്പോൾ, വഴിതെറ്റി നടക്കുന്നവ രോട് ഇപ്പോൾ അകന്നുവന്നവരെ അവർ കുടുക്കുന്നു.” അവൻ ചോദിക്കുന്നു, “ആളുകൾ എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നത്? അവരുടെ ജഡത്തിന് എന്ത് വമ്പുപറയണം?

2 തിമൊഥെയൊസ്‌ 4:3-4, “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറ് സ്വ ന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.

“കർണ്ണരസമാകുമാറ്” എന്നത് ആളുകളുടെ മോഹങ്ങൾ, ആവശ്യങ്ങൾ നിറവേറ്റൽ, ആഗ്ര ഹങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ഒരു സംസാര രൂപമാകുന്നു. ഇത് യഥാർത്ഥ ആഗ്രഹ ത്തെക്കാൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന എന്തും വിശ്വസിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഇത്തരം ആഗ്രഹങ്ങൾ തന്നെയാണ്. ആളുകൾ ‘കർണ്ണരസമാകുമാറ്’ ആകുമ്പോൾ ശരിയും തെറ്റും എന്താണെന്ന് സ്വയം തീരുമാനിക്കുന്നു, മറ്റുള്ളവരിൽ നിന്നും  അവരുടെ ധാരണകൾക്ക് പിന്തുണ തേടാൻ  ശ്രമിക്കുന്നു. “കർണ്ണരസമാകുമാറ്” നല്ലതും സുഖകരവുമായി തോന്നുന്നവയാണ്, എന്നാൽ അത് സത്യം അല്ല – എല്ലാറ്റിനു മുപരി, സത്യം മിക്കപ്പോഴും അസുഖകരമായേക്കാം. കർണ്ണരസമാകുമാറ് പ്രവർത്തിക്കു ന്നരോട് സഭ ഒരു ദിവസം മുഷിഞ്ഞ് അവരെ പുറത്താക്കുമെന്ന് പൗലോസ് മുന്നറിയിപ്പ് തരുന്നു.

ഉപസംഹാരം

പ്രിയ ടിപിഎം വിശ്വാസികളെ,

ഈ ലേഖനം നിങ്ങൾ ശ്രദ്ധിച്ച്, പശ്ചാത്തപിക്കുകയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക യും ചെയ്യാവുന്നതാണ്. നിങ്ങൾ ഈ ലേഖനം തള്ളിക്കളയുകയും നിങ്ങളുടെ വൈദീക ന്മാരുടെ കൃത്രിമത്വം ആസ്വദിക്കുകയും നിങ്ങൾ ചെവികൾ അടയ്ക്കുകയും ചെയ്തേ ക്കാം. സത്യം നിങ്ങൾക്ക് കിട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് നിങ്ങളുടേതാകുന്നു.

പ്രിയ ജോസ് ഗിൽബെർട്ടും കൂട്ടരും,

യെരീഹോവിൽ  ചുങ്കക്കാരിൽ പ്രമാണിയായ സക്കായി എന്നു പേരുള്ളോരു ചുങ്കക്കാരൻ ഉണ്ടായിരുന്നു. അവൻ രക്ഷിക്കപ്പെട്ടവൻ ആയിരുന്നില്ല. അവൻ ജനങ്ങളുടെ പണം വഞ്ചി ച്ചും അനീതി പ്രവർത്തിച്ചും ദുഷ്ടത തുടർന്നുകൊണ്ടിരുന്നു. ഈ പ്രക്രിയയിൽ അവൻ വ ളരെ സമ്പന്നനായി. ആ സമയത്ത്‌ യേശു അവനെ കണ്ടുമുട്ടി. നമുക്ക് തിരുവെഴുത്തിലെ ആ ഭാഗം നോക്കാം.

ലൂക്കോസ് 19:1-5, “അവൻ യെരീഹോവിൽ എത്തി. കടന്നു പോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,  യേശു എങ്ങനെയു ള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ട് പുരുഷാരം നി മിത്തം കഴിഞ്ഞില്ല. എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിനു ഒരു കാട്ട ത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. അവൻ ആ സ്ഥലത്ത്‌ എത്തി യപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്ന് നിൻ്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്ന് അവനോടു പറഞ്ഞു.”

ലൂക്കോസ് 19:6-10, “അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു. സക്കായിയോ നിന്നു കർത്താവിനോട്: കർത്താവേ, എൻ്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്: “ഇവനും അബ്രാഹാമിൻ്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്ന ത്” എന്നു പറഞ്ഞു.”

നിങ്ങൾ ഈ പാപപൂർണമായ പെരുമാറ്റത്തിൽ തുടരുമ്പോൾ നിങ്ങൾ ഒരു പാപിയാകുന്നു. വഞ്ചന, കൃത്രിമം, കൊള്ളയടിക്കൽ എന്നിവ ഒരു ലോകമനുഷ്യൻ്റെ ഫലം ആകുന്നു. നി ങ്ങൾ ഈ വഞ്ചന അവസാനിപ്പിക്കണം.

നിങ്ങൾ വാങ്ങിയവർക്ക് പലിശയോടുകൂടെ മടക്കി കൊടുക്കുക.  നിങ്ങളുടെ വിശ്വാസ ഭവനം തകർത്ത്‌ എല്ലാം ദരിദ്രർന്മാർക്ക്  കൊടുക്കുക. അതാണ് നിങ്ങളുടെ രക്ഷയ്ക്കു ള്ള ഏക മാർഗം. അത് കയ്‌പ്പേറിയ ഒരു കാര്യമാണെന്ന് എനിക്കറിയാം, പക്ഷെ നിങ്ങ ളുടെ നന്മയ്ക്കായി അത് ചെയ്യണം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *