ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 1

ടിപിഎം വൈദികന്മാർ മാസം തോറും പിടിച്ചുപറിക്കുന്ന പണത്തെ പറ്റി അല്പം വെളിച്ചം വീശണമെന്നു പറഞ്ഞ് ഞങ്ങളുടെ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് ധാരാളം ഇമെയിലു കൾ ലഭിക്കുന്നുണ്ട്. ഈ കഴിഞ്ഞ ലേഖനത്തിന് ശേഷം ഞങ്ങൾക്ക് ഈ വിഷയത്തെ കു റിച്ച് കൂടുതൽ ഇമെയിലുകൾ ലഭിച്ചു. ഇത് ദൈവാനുഗ്രഹത്തിൻ്റെ പാതയാണെന്ന് പറ ഞ്ഞ് അവരുടെ കുടുംബങ്ങളിലെ മസ്തിക്കക്ഷാളനം (BRAINWASHED) സംഭവിച്ച തീവ്രവാദി കൾ ശ്വാസം മുട്ടിക്കുന്നതുകൊണ്ട് പല ആളുകളും സാമ്പത്തിക സമ്മർദത്തെക്കുറിച്ച് പരാതി പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെ തുടങ്ങുന്നു . ദശാംശം ഒരു പഴയനിയമ കല്പ നയാകുന്നു. നിങ്ങൾ അധ്വാനിച്ചു നേടുന്ന വരുമാനത്തിൻ്റെ 10% ആവശ്യപ്പെടുന്ന പാസ്റ്റ ർമ്മാർക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഈ ലേഖനത്തിലെ ചില അടിസ്ഥാനങ്ങൾ നമുക്ക് പഠിക്കാം.

ദശാംശം എന്താകുന്നു?

ദശാംശം എന്ന പദത്തിൻ്റെ അർഥം “പത്തിലൊന്ന്” എന്നാണ്. അതേസമയം, “ദശാംശം” എന്നത് 10% അല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നമുക്ക് അതിനുള്ള തിരുവെഴു ത്തുകളിലേക്ക് വരാം. ദശാംശത്തെ പറ്റിയുള്ള അനേകം ധാരണകൾ തെളിയിക്കുന്ന താൽ താഴെ കൊടുത്തിരിക്കുന്ന വാക്യം ഈ ലേഖനത്തിൽ വളരെ പ്രാധാന്യമർഹിക്കു ന്നതാകുന്നു.

ലേവ്യാ 27:20-33, “നിലത്തിലെ വിത്തിലും വൃക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദ ശാംശം ഒക്കെയും യഹോവെക്കുള്ളത് ആകുന്നു; അത് യഹോവെക്ക് വിശുദ്ധം. ആരെ ങ്കിലും തൻ്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊ ന്നുകൂടെ ചേർത്തു കൊടുക്കേണം. മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോ കുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവെക്ക് വിശുദ്ധമായിരിക്കേണം. അത് നല്ലതോ തീയതോ എന്നു ശോധനചെയ്യരുത്; വെച്ചുമാറുകയും അരുത്; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.”

ഹൈലൈറ്റുചെയ്ത ഭാഗം പരിശോധിക്കുക – കോലിൻ കീഴെ കടന്നുപോകുന്ന എല്ലാ റ്റിലും പത്തിലൊന്ന് യഹോവെക്കു വിശുദ്ധമായിരിക്കേണം.

ചോദ്യം : 9 ആടുള്ള ഒരു ഇടയൻ്റെ ദശാംശം എത്രയാകുന്നു?

ഉത്തരം : പൂജ്യം. കാരണം, കോലിൻ കീഴെ കടന്നുപോകാൻ പത്താമത്തെ മൃഗം ഇല്ല. ഇത് പാവങ്ങളെ സഹായിക്കുന്ന ദൈവത്തിൻ്റെ ഗണിതമാകുന്നു.

ചോദ്യം : 10 ആടുള്ള ഒരു ഇടയൻ്റെ ദശാംശം എത്രയാകുന്നു?

ഉത്തരം : ഒന്ന്. കാരണം,കോലിൻ കീഴെ കടന്നുപോകുന്ന പത്താമത്തെ മൃഗം (അവസാനത്തേത്) ഉണ്ട്.

ചോദ്യം : 19 ആടുള്ള ഒരു ഇടയൻ്റെ ദശാംശം എത്രയാകുന്നു?

ഉത്തരം : ഒന്ന്. കാരണം,കോലിൻ കീഴെ പത്താമത്തെ മൃഗം കടന്നുപോയി.

അങ്ങനെയാണെങ്കിൽ, മൊത്തം സംഖ്യയെ പൂർണമായി 10 കൊണ്ട് ഹരിക്കാൻ സാധി ക്കുകയാണെങ്കിൽ മാത്രമേ അത് ദശാംശം 10 ശതമാനം ആകുകയുള്ളൂ. അല്ലെങ്കിൽ, അത് എല്ലായ്‌പ്പോഴും 10 ശതമാനത്തിൽ കുറവായിരിക്കും.

ദശാംശത്തിനുള്ള യോഗ്യത എന്ത്?

ഭക്ഷ്യ വസ്തുക്കൾ മാത്രം. നമുക്ക് വീണ്ടും മുൻ വാക്യത്തിലേക്ക് തിരിച്ചു വരാം. ഹൈ ലൈറ്റുചെയ്ത ഭാഗങ്ങൾ ശ്രദ്ധിക്കുക.

Exposing The Modern Tithe Lie – 1

ലേവ്യാ 27:30-33, “നിലത്തിലെ വിത്തിലും വൃ ക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളത് ആകുന്നു; അത് യ ഹോവെക്ക് വിശുദ്ധം. ആരെങ്കിലും തൻ്റെ ദശാംശ ത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതി നോട് അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേ ണം. മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കട ന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോ വെക്ക് വിശുദ്ധമായിരിക്കേണം. അത് നല്ലതോ തീയതോ എന്നു ശോധനചെയ്യരുത്; വെച്ചുമാറുക യും അരുത്; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചു മാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.”

നിങ്ങൾ ദശാംശം നൽകേണ്ട വസ്തുക്കൾ നിങ്ങളുടെ സ്ഥലത്ത്‌ നിന്നുള്ള ഉൽപ ന്നമായിരിക്കണം, അത് ഭക്ഷണമായി ഉപയോഗിക്കേണ്ടതാണ്.

ആവർത്തനം 14:22-27, “ആണ്ടുതോറും നിലത്ത്‌ വിതച്ചുണ്ടാകുന്ന എല്ലാ വിളവി ലും ദശാംശം എടുത്തുവെക്കേണം. നിന്റെ ദൈവമായ യഹോവയെ എല്ലാ യ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിൻ്റെ ദൈവമായ യഹോവ തൻ്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ നീ നിൻ്റെ ധാന്യത്തിൻ്റെ യും വീഞ്ഞിൻ്റെ യും എണ്ണയുടെയും ദശാംശവും നിൻ്റെ ആടുമാടുകളുടെ കടിഞ്ഞൂ ലുകളെയും അവൻ്റെ സന്നിധയിൽവെച്ചു തിന്നേണം. നിൻ്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിൻ്റെ ദൈവമായ യഹോവ തൻ്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകു വാൻ കഴിയാത വണ്ണം വഴി അതിദൂരവുമായിരുന്നാൽ അതു വിറ്റു പണമാക്കി പണം ക യ്യിൽ എടുത്ത്‌ നിൻ്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകേണം. നിൻ്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹി ക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിൻ്റെ ദൈവമായ യഹോവ യുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിൻ്റെ കുടുംബവും സന്തോഷിക്കേ ണം. നിൻ്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുത്; അവന് നിന്നോടു കൂടെ ഓ ഹരിയും അവകാശവും ഇല്ലല്ലോ.”

ദശാംശം ഓരോ വർഷവും കൂടും, ഒരുവൻ്റെ സ്വന്തമായതോ വളരുന്നതോ ആയ എല്ലാം കൂടുകയില്ല. പ്രത്യേകിച്ചും വളരുന്നവയെല്ലാം – നിലത്തിലും കന്നുകാലികളും. വളരുന്നതോ കൃഷിയിനങ്ങളോ ഒഴികെ, ഏതെങ്കിലും തരത്തിലുമുള്ള ഭൂസ്വത്തുക്കൾ ക്കോ, വസ്ത്രങ്ങൾക്കോ മറ്റു വാണിജ്യവസ്തുക്കൾക്കോ ദശാംശം കൊടുക്കണമെന്ന് ഒരു ന്യായപ്രമാണത്തിലും വ്യവസ്ഥ ഇല്ല.

ദശാംശത്തിന് യോഗ്യമല്ലാത്തതെന്തെല്ലാം?

പണം. ഇന്നത്തെ പാസ്റ്റർമാർ പഴയനിയമത്തിലെ ദശാംശം ഒരു നുണയുടെ ഉപായത്താൽ വളച്ചൊടിക്കുന്നു. പഴയനിയമ കാലത്ത്‌ ജനങ്ങൾക്ക് പണമില്ലായിരുന്നു, അതുകൊണ്ട് അവർ കാർഷിക ഉൽപന്നങ്ങൾ നൽകി എന്നതാണ് ആ നുണ. ഇപ്പോൾ, വേറെ ചില ഭാഗ ങ്ങളൾ ഹൈലൈറ്റ് ചെയ്ത അതേ വാക്യങ്ങൾ പരിഗണിക്കുക.

ആവർത്തനം 14:22-27, “ആണ്ടുതോറും നിലത്ത്‌ വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദ ശാംശം എടുത്തുവെക്കേണം. നിൻ്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടു വാൻ പഠിക്കേണ്ടതിന് നിൻ്റെ ദൈവമായ യഹോവ തൻ്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെ ടുക്കുന്ന സ്ഥലത്ത്‌ നീ നിൻ്റെ ധാന്യത്തിൻ്റെയും വീഞ്ഞിൻ്റെയും എണ്ണയുടെയും ദശാം ശവും നിൻ്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവൻ്റെ സന്നിധയിൽവെച്ചു തി ന്നേണം. നിൻ്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിൻ്റെ ദൈവമായ യ ഹോവ തൻ്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വള രെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവു മായിരുന്നാൽ അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്ത്‌ നിൻ്റെ ദൈവമായ യഹോവ തിരഞ്ഞെടു ക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകേണം. നിൻ്റെ ഇഷ്ടം പോലെ മാടോ ആടോ വീ ഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെ യും ആ പണം കൊടുത്തു വാങ്ങി നിൻ്റെ ദൈവമായ യഹോവയുടെ സന്നിധി യിൽവെച്ചു തിന്നു നീയും നി ൻ്റെ കുടുംബവും സന്തോഷിക്കേണം. നിൻ്റെ പട്ട ണങ്ങളിലുള്ള ലേവ്യനെ മറന്നു കളയ രുത്; അവന് നിന്നോടുകൂടെ ഓഹരിയും അവ കാശവും ഇല്ലല്ലോ.”

ഉപയോഗിക്കാനായി ദശാംശം പണമായി മാറ്റാൻ കഴിയില്ല. യാത്രയുടെ സൗകര്യാർത്ഥം അത് താൽക്കാലികമായി പരിവർത്തനം ചെയ്യപ്പെടാം പക്ഷെ കല്പന ആഘോഷിക്കുന്ന തിനുമുമ്പ് ഭക്ഷണ വസ്തുക്കളായി അത് പുനർനിർമ്മിക്കേണ്ടതാണ്. യേശുവിൻ്റെ കാല ത്ത് യെരൂശലേമിലെ ആലയത്തിൽ പൊൻവാണിഭക്കാർ ഇങ്ങനെയാണ് ചെയ്തിരുന്നത്.

യോഹന്നാൻ 2:13-16, “യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ട് യേശു യെരൂശലേ മിലേക്കു പോയി. ദൈവാലയത്തിൽ കാള, ആട്, പ്രാവ്, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ട് കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാ ക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്കു ന്നവരോട്: “ഇത് ഇവിടെനിന്നു കൊണ്ടുപോകുവിൻ; എൻ്റെ പിതാവിൻ്റെ ആലയത്തെ വാ ണിഭശാല ആക്കരുത്” എന്നു പറഞ്ഞു.”

അക്കാലത്തും പണം ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നതായി മേൽപ്പറഞ്ഞ രണ്ട് തിരുവെഴുത്തുകളും പറയുന്നില്ലേ? അബ്രാഹാമിൻ്റെ കാലത്തുപോലും വില്കുന്നതിനും വാങ്ങുന്നതിനും നാണയം മാനദണ്ഡമായിരുന്നു. അതുകൊണ്ട് ആരെങ്കിലും ഈ കള്ളം നി ങ്ങളോട് പറയുകയാണെങ്കിൽ, അവനെ തടഞ്ഞ്, താഴെയുള്ള തിരുവെഴുത്ത്‌ കാണിക്കുക.

ഉല്പത്തി 23:12-15, “അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: ദയ ചെയ്തു കേൾക്കേണം; നിലത്തിൻ്റെ വില ഞാൻ നിനക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.”

ദശാംശം എങ്ങനെ ആചരിക്കണം?

നിങ്ങൾ വിശുദ്ധമെന്നു കരുതി കർത്താവിന് സമർപ്പിച്ച ഭക്ഷണം കഴിച്ച് ദശാംശം ആച രിച്ചിരുന്നു. അതിനായി, നിങ്ങൾ ഒരു വർഷത്തിൽ ഒരിക്കൽ നിർദ്ദിഷ്ട സ്ഥലത്തേക്ക് പോകുകയും ഒരു സ്ഫോടനം നടത്തുകയും വേണം. ഇപ്പോൾ ഹൈലൈറ്റുചെയ്ത ഭാഗ ങ്ങൾ ശ്രദ്ധിക്കുക.

ആവർത്തനം 14:22-27, “ആണ്ടുതോറും നിലത്ത്‌ വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം. നിൻ്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയ പ്പെടുവാൻ പഠിക്കേണ്ടതിന് നിൻ്റെ ദൈവമായ യഹോവ തൻ്റെ നാമം സ്ഥാപിപ്പാ ൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ നീ നിൻ്റെ ധാന്യത്തിൻ്റെയും വീഞ്ഞിൻ്റെയും എ ണ്ണയുടെയും ദശാംശവും നിൻ്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയുംവൻ്റെ സന്നിധയിൽവെച്ചു തിന്നേണം. നിൻ്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചി രിക്കുമ്പോൾ നിൻ്റെ ദൈവമായ യഹോവ തൻ്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവു മായിരുന്നാൽ അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്ത്‌ നിൻ്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകേണം. നിൻ്റെ ഇഷ്ടംപോലെ മാടോ ടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊ ടുത്തു വാങ്ങി നിൻ്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്നു നീയും നിൻ്റെ കുടുംബവും സന്തോഷിക്കേണം. നിൻ്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.”

26-ാം വാക്യത്തിൽ, ആ ദശാംശത്തിൻ്റെ നിരീക്ഷണത്തിൻ്റെ ഭാഗമായി ശക്തമായ മദ്യ ങ്ങൾ ഉണ്ടായിരുന്നെന്ന് പറയുന്നത് ശ്രദ്ധിക്കുക. പ്രാഥമികമായി അത് നിങ്ങൾക്കും നിങ്ങ ളുടെ വീട്ടുകാർക്കും കഴിക്കുവാനുള്ളതാണ്, ആഘോഷിക്കാൻ ലേവ്യരേയും മറ്റ് നിസ്സ ഹായരെയും  ക്ഷണിക്കാവുന്നതാണ്.

ഉപസംഹാരം

ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിയിരിക്കാം.

  1. ഇസ്രായേല്യർ മാത്രം ആചരിക്കേണ്ട ഒരു പഴയനിയമ കല്പനയാണ് ദശാംശം. അത് ജാതികൾക്കോ മറ്റാർക്കെങ്കിലുമോ ഉള്ളതല്ല. ക്രിസ്തുവിൽ പുതിയനിയമ വിശ്വാസി കൾ ഇത്തരം എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുള്ളവരാകുന്നു (കൊലോസ്യർ 2:19, റോമർ 6:14, ഗലാത്യർ 5:4)
  2. ഈ ദശാംശം മൊത്തത്തിലല്ലാതെ വാർഷിക വർദ്ധന അടിസ്ഥാനമാക്കി കണക്കാ ക്കപ്പെടുന്നു. ഇത് ഒരു ഡെൽറ്റ കണക്കുകൂട്ടലാകുന്നു.
  3. ദശാംശം 10% അല്ല, അത് പത്താമത്തേത് ആകുന്നു.
  4. നിങ്ങളുടെ നിലത്തിൽ വിളഞ്ഞ, കഴിഞ്ഞ വർഷം വർദ്ധിച്ച ഭക്ഷണസാധനങ്ങളുടെ ഉൽപ്പാദനത്തിൻ്റെ പത്തിലൊന്ന് ആകുന്നു. നിങ്ങളുടെ ഉല്പാദനം കഴിഞ്ഞ വർഷങ്ങ ളേക്കാൾ കൂടുന്നില്ലെങ്കിൽ, നിങ്ങളെ ദശാംശത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. നിങ്ങൾക്ക് കഴിഞ്ഞ വർഷം 15 ആടുകളുണ്ടായിരുന്നെങ്കിൽ, ഈ വർഷം അത് 18 ആയെങ്കിൽ, ആട്ടിൻകൂട്ടം ദശാംശത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു, കാരണം വർ ദ്ധന 3 മാത്രമാണ്, അതിനാൽ നിങ്ങൾക്ക് 3 ൽ നിന്ന് പത്തിലൊന്ന് ലഭിക്കുന്നില്ല.
  5. ദശാംശം പണമായി കൊടുക്കാൻ പാടില്ല.
  6. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ചേർന്ന് ദശാംശം തിന്നുന്നു, ഒരു സംഘടന ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച മടിയന്മാർ.

തുടരും…..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *