കഴിഞ്ഞ ലേഖനത്തിൽ, ദശാംശം പണമല്ല, അത് പണമായി മാറ്റുന്നതിന് തിരുവെഴുത്ത് അടിസ്ഥാനമില്ല എന്നു നമ്മൾ കണ്ടു. അതുകൊണ്ട്, നിങ്ങളുടെ പാസ്റ്റർ ദശാംശം കൊടു ക്കാൻ വേണ്ടി നിർബന്ധിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് കുറച്ച് അരിയും പയറുവർ ഗ്ഗങ്ങളും കൊടുക്കുക. ഓ!! അതിനുള്ള യോഗ്യത പോലും അയാൾക്കില്ല. നിങ്ങളുടെ ദശാംശം ലേവ്യർ, വിധവമാർ, അനാഥർ, നിസ്സഹായർ എ ന്നിവരുമായി പങ്കിടണം. ആവർത്തനം 14: 22-27, 26:12-13.
അതിനെ മറികടന്ന്, ഇത് ഒരു ടിപിഎം പാസ്റ്ററായി സ്വയം അഭി മാനിക്കുന്ന ആർക്കെങ്കിലും ഏൽപ്പിക്കുവാനുള്ള ആധികാരി കത തിരുവെഴുത്ത് ആർക്കും നൽകുന്നില്ല. ഒരു വ്യക്തി ഒരു ലേവ്യനാണെന്ന് അവകാശപ്പെടാം. അപ്പോൾ അദ്ദേഹം ലേവി ഗോത്രത്തിൽ നിന്നുള്ള വനാണെന്ന് തെളിയിക്കുന്ന ഡിഎൻഎ (DNA) റിപ്പോർട്ട് ചോദിക്കുക, തമിഴ് നാട്ടിൽ നിന്നുള്ള അണ്ണാ യ്ക്കും കേരളത്തിൽ നിന്നുള്ള അപ്പച്ചനും അത് തരാൻ കഴി യില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ലേവി ഗോത്രത്തിൽ ജനിച്ചവനൊഴികെ മറ്റാർക്കും ഞാൻ ഒരു ലേവ്യനാണെന്ന് അവകാശപ്പെടാൻ അവകാശമില്ല. ഒരു ലേവ്യനെന്ന് അവകാശ പ്പെടുന്ന ഏതൊരു ഇന്ത്യക്കാരനും വഞ്ചകൻ (കാപട്യക്കാരൻ) ആകുന്നു.
നിങ്ങൾ വിശ്വസിക്കുന്നതിനു മുൻപ് തിരുവെഴുത്തിൻ്റെ ഓരോ ഭാഗവും സ്വയം പരിശോ ധിക്കുക.
2 പത്രോ 2:3, “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്ക് പറഞ്ഞു നിങ്ങളെ വാണി ഭം ആക്കും. അവർക്ക് പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരു ടെ നാശം ഉറങ്ങുന്നതുമില്ല.”
ദശാംശം വാങ്ങുന്നതിനുള്ള വേറെ ചില വസ്തുതകൾ
ഇസ്രായേല്യർ സമാഗമനകൂടാരത്തിലേക്ക് വർഷത്തിൽ മൂന്ന് തവണ പോകും, മൂന്നാ മത്തെ സന്ദർശനത്തിൽ ദശാംശം കൊണ്ടുപോകും. ഈ ഓരോ ഉത്സവങ്ങളും ഏതാനും ദിവസങ്ങൾ കൊണ്ടാടുന്നു.
പുറപ്പാട് 23:14-17, “സംവത്സരത്തിൽ മൂന്ന് പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നത്. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എൻ്റെ മുമ്പാകെ വരരുത്. വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ് ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിൻ്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്‌കനിപ്പെരുനാളും ആചരിക്കേണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിൻ്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.”
ദാതാവ് ദശാംശം ആചരിക്കേണം! ഒരു ദശാംശം അവരുടെ ഇഷ്ടം അനുസരിച്ച് കുടുംബ ക്കാർ, പാവപ്പെട്ടവർ, ലേവ്യർ എന്നിവർക്ക് കൊടുക്കുകയോ സ്വയം ഉപയോഗിക്കുകയോ ചെയ്യാം. ആലയത്തിൽ ലേവ്യർക്ക് പൗരോഹിത്യശുശ്രൂഷയ്ക്ക് ദശാംശം കൊടുമ്പോൾ, അത് കൊടുക്കുവാനുള്ള അവകാശം (അധികാരം) പുരോഹിതനോ ആലയത്തിനോ കൈമാറുകയില്ല. ദശാംശത്തിൻ്റെ ഉടമസ്ഥൻ എന്ന നിലയിൽ ദൈവത്തിന് തൻ്റെ ഇഷ്ടപ്ര കാരം ആർക്കുവേണമെങ്കിലും ഈ ഭരണാധികാരം ഏല്പിക്കാൻ അവകാശമുണ്ട്. ദൈവം ജനത്തെ തിരഞ്ഞെടുത്തു.
ആവർത്തനം 26:12-13, “ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിൻ്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിൻ്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തു തീർന്നശേഷം നിൻ്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത് എന്തെ ന്നാൽ: നീ എന്നോട് കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായത് എൻ്റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവെക്കും കൊടുത്തിരിക്കുന്നു; ഞാൻ നിൻ്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.”
ലേവ്യനുമായി പങ്കുവയ്ക്കുന്ന ദശാംശയാഗത്തിൻ്റെ അളവ് പൂർണമായും ദാതാ വിൻ്റെ സവിശേഷാധികാരം ആകുന്നു.
ആലയത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ അവർക്ക് ആവശ്യമുള്ളതെല്ലാം ലേവ്യർ ഉല്പാദിപ്പിച്ചു. എന്നിരുന്നാലും, ആലയത്തിലേക്ക് കൊണ്ടുവന്ന എല്ലാ വസ്തുക്കളും അവ രുടെ അവകാശം ആയിരുന്നു എന്നർത്ഥമില്ല. ദാതാവിൽ നിന്ന് തിന്നുതീർത്തിട്ടുള്ള ദ ശാംശം മാത്രമായിരുന്നു അത്. മിക്കവാറും എല്ലാ യാഗങ്ങളിലും സാധാരണഗതിയിൽ ദാതാവും കുടുംബവും അവ ഭക്ഷിച്ചു . പുരോഹിതന്മാരായ ലേവ്യർക്ക് അതിൻ്റെ ഒരു ഭാഗം മാത്രമേ നൽകപ്പെട്ടിരുന്നുളളു (1 ശമൂവേൽ 1:4, 2:13-14). ലേവ്യർക്ക് കൊടുത്തിരുന്ന ദശാംശത്തെ സംബന്ധിച്ചിടത്തോളം, പുരോഹിതൻ അതിൻ്റെ പത്തിലൊന്ന് മാറ്റിവച്ച ശേഷം ബാക്കി കുടുംബത്തോടൊപ്പം ഭക്ഷിച്ചിരുന്നു, ആ ഭാഗം മഹാപുരോഹിതന് കൊടുക്കുമായിരുന്നു. വളരെ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, മഹാപുരോഹിതനും കുടുംബവും (ബാല്യക്കാർ ഉൾപ്പെടെ) അവസാനത്തെ പത്തിലൊന്ന് ഭക്ഷിച്ചിരുന്നു.
മുഴുവൻ ദശാംശവും ആലയത്തിനോ പുരോഹിതന്മാർക്കോ ഉള്ള ഒരു ദാനമല്ലെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനകാര്യമാണ്. അതിനുമുൻപ് സംഖ്യാ പുസ്തകത്തിൽ, അകൃത്യത്തിന് പ്രതിശാന്തി, പിഴ ചുമത്തപ്പെട്ട വ്യക്തിക്കോ അവരുടെ കുടുംബത്തിനോ നൽകേണ്ടിവരുമെന്ന അനുശാസനത്തിനു ശേഷം, വളരെ അടുത്ത ബന്ധുക്കൾ ആരും കിട്ടിയില്ലെങ്കിൽ പ്രതിശാന്തി പുരോഹിതന് കൊടുക്കാമെന്ന് പറഞ്ഞിരിക്കുന്നു. ഇത് പുരോഹിതന് ഒരു ദയാപുരസ്സരം ആണെന്ന് വ്യക്തമാക്കുന്നതിലൂടെ, ഈ തുടർന്നുള്ള പ്രസ്താവന നിർമ്മിക്കപ്പെട്ടു:
സംഖ്യാ 5:9-10, “യിസ്രായേൽമക്കൾ പുരോഹിതൻ്റെ അടുക്കൽ കൊണ്ടുവരുന്ന സകലവി ശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന് ഇരിക്കേണം. ആരെങ്കിലും ശുദ്ധീക രിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന് കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.”
പുരോഹിതന് നൽകിയത് പുരോഹിതന് മാത്രമാണെന്നത് ശ്രദ്ധിക്കുക. ദശാംശം ഉൾപ്പെ ടെ എല്ലാ പാവന സമ്മാനങ്ങളും പുരോഹിതന്മാരാൽ ശുദ്ധീകരിക്കപ്പെട്ടതെല്ലാം ദാതാവി നുള്ള അവകാശമായി തുടർന്നു! ഒരേയൊരു വ്യത്യാസം – ദശാംശത്തിൻ്റെ ഒരു ഭാഗം ലേ വ്യർക്ക് കൊടുത്തു, അത് ലേവ്യരുടെ അവകാശമായി തീർന്നു.
ലേവ്യരും പുരോഹിതന്മാരും ദശാംശം എന്ത് ചെയ്തു?
ഈ ഭാഗം അടുത്ത ലേഖനത്തിനായി ഓർക്കണം. മലാഖിയിൽനിന്ന് ഉദ്ധരിച്ചുകൊണ്ട്, നിങ്ങളുടെ പാസ്റ്റർ ദശാംശം സംബന്ധിച്ച് നിങ്ങളോടു പറഞ്ഞിട്ടുള്ള എല്ലാ നുണകളും പൊട്ടിച്ച് തുരത്തും.
പുരോഹിതന്മാർ ജനങ്ങളിൽനിന്നു ലഭിച്ച ദശാംശത്തിൽനിന്ന് ദശാംശം കൊടുക്കണം. എന്നാൽ പുരോഹിതന്മാരുടെ ദശാംശത്തിൻ്റെ ഒരു പ്രധാന വശം അവർ സ്വീകരിച്ചിട്ടുള്ള ദശാംശങ്ങളിൽ ഏറ്റവും മികച്ചത് അവർ ദശാംശമായി കൊടുത്തുവെന്ന് ഉറപ്പാക്കണം. മുടന്തുള്ളതോ ദുർബലമായതോ കുറവുള്ളതോ ആയ ഒന്നും കൊടുക്കാതിരിക്കാൻ അവർ കടപ്പെട്ടവരാകുന്നു.
സംഖ്യാ 18:28-29, “ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തി ൽനിന്നും യഹോവെക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവെക്കുള്ള ആ ഉദർ ച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന് കൊടുക്കേണം. നിങ്ങൾക്കുള്ള സക ലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിൻ്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെ ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കേണം.”
ഇസ്രായേൽ മക്കളുടെ ദശാംശത്തിന് മേൽപ്പറഞ്ഞ വ്യവസ്ഥ വ്യത്യാസമായിരിക്കുന്നു. ദശാംശമായി ഏറ്റവും മികച്ചത് നൽകാൻ ഇസ്രായേല്യർക്ക് ഒരു വ്യവസ്ഥയില്ല. ആരോ ഗ്യം എപ്രകാരം ഇരുന്നാലും അവൻ പത്താമത്തേത് കൊടുത്താൽ മതിയാകും.
ലേവ്യ 27:30-33, “നിലത്തിലെ വിത്തിലും വൃക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദശാം ശം ഒക്കെയും യഹോവെക്കുള്ളത് ആകുന്നു; അത് യഹോവെക്ക് വിശുദ്ധം. ആരെങ്കിലും തൻ്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നു കൂടെ ചേർത്തു കൊടുക്കേണം. മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോ കുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവെക്ക് വിശുദ്ധമായിരിക്കേണം. അത് നല്ലതോ തീയതോ എന്നു ശോധനചെയ്യരുത്; വെച്ചുമാറുകയും അരുത്; വെച്ചുമാ റുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീ ണ്ടെടുത്തുകൂടാ.”
ഉപസംഹാരം
ഈ ലേഖനത്തിൽ, ദശാംശം നൽകുന്നതിനെ പറ്റി ചില വസ്തുതകൾ നമ്മൾ മനസ്സിലാക്കി.
- ദാതാവ് സ്വന്തം ഇഷ്ടപ്രകാരം ദശാംശം ലേവ്യർ, അനാഥർ, അപരിചിതർ (പരദേശി), വിധവമാർ എന്നിവർക്കൊപ്പം പങ്കുവയ്കണം. അവൻ എത്രമാത്രം പങ്കുവെക്കുന്നുവെ ന്നതിന് യാതൊരു നിർബന്ധവുമില്ല. പ്രാഥമികമായി പങ്കെടുക്കുന്നവർ ദാതാവിൻ്റെ കുടുംബക്കാർ ആണ്.
- മുൻ വർഷത്തെ വർദ്ധനവ് കണക്കിലെടുത്ത് ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ദശാംശം ആചരിക്കുകയുള്ളു. മൂന്നാം ഉത്സവം (കായ്‌കനി പെരുന്നാൾ) ദശാംശം കൊടുക്കുന്ന സമയമാകുന്നു. അതിൻ്റെ കാരണം, വർഷാവസാനത്തിൽ മാത്രമേ നിങ്ങൾക്ക് വർദ്ധിച്ചോ കുറഞ്ഞോ എന്ന് മനസ്സിലാക്കാൻ സാധിക്കു.
- ഇത് ഒരു കുടുംബ ആഘോഷം ആണ്, അല്ലാതെ ചില ആലയ അധികാരികൾക്ക് നി കുതി കൊടുക്കുകയല്ല.
- ലേവി ഗോത്രത്തിൽ ജനിച്ച വ്യക്തിയാണ് ലേവ്യൻ. ഒരു ക്രിസ്തീയ സഭാ മൂപ്പന് ദശാം ശം സ്ഥാപിക്കുന്നതിനുള്ള ഒരു ലേവ്യനായി അവകാശപ്പെടാൻ കഴിയില്ല.
- ദൈവം തൻ്റെ സമാഗമനകൂടാരം (യെരുശലേം) സ്ഥാപിച്ചിടത്ത് ദശാംശം ആചരിക്ക ണം, പ്രാദേശിക ടിപിഎം സഭയിൽ അല്ല.
- ദശാംശത്തിൻ്റെ ദാതാവാണ് ഭരണാധികാരി, ലേവ്യനോ പുരോഹിതനോ അല്ല.
- ഇസ്രായേൽ ജനത്തിൽനിന്ന് ലഭിക്കുന്ന ദശാംശത്തിന് ലേവ്യനും പുരോഹിതനും ദശാംശം കൊടുക്കണം.
- യിസ്രായേൽമക്കളുടെ കാര്യത്തിന് വിപരീതമായി ലേവ്യർ ദശാംശം കൊടുക്കു മ്പോൾ, ബഹഹീനമായതൊന്നും കൊടുക്കാൻ പാടില്ല. നിങ്ങൾ ഒരു പുരോഹിത നാണെങ്കിൽ, ദൈവം എണ്ണത്തേക്കാൾ ഗുണമേന്മ ആവശ്യപ്പെടുന്നു. ഒരു കാർഷിക ദശാംശത്തിന് മാത്രമേ ഗുണനിലവാരം ആവശ്യമുള്ളു. ദശാംശം പണമായി കൊടു ക്കുമ്പോൾ ഗുണനിലവാരം കണക്കിലെടുക്കാനാവില്ല.
അടുത്ത തവണ പ്രാദേശിക ടിപിഎം സഭയിലെ പാസ്റ്റർ നിങ്ങളെ പഴയനിയമ ന്യായപ്രമാ ണമായ ദശാംശത്തിൻ്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, ഈ വിവരവും മുൻ ലേഖനത്തിലെ വിവരവും അറിയിക്കുക. ബൈബിൾ പറയുന്ന ലേവ്യർക്ക് യാതൊരു അവകാശവും അവകാശപ്പെടാൻ അവകാശമില്ല, അതിനാൽ സ്വന്തമായി ഭൂമി ഏറ്റെടു ക്കാനും പാടില്ല (സംഖ്യാ 18:20). ഇവിടെ വഞ്ചനാപരമായ ധനസമാഹരണം നടത്തി ഒരു സംഘടനയുടെ പേരിൽ കൃതൃമം കാട്ടി ഭീമമായി സ്ഥലം വാങ്ങിച്ചുകൂട്ടുന്ന അപകടകാ രികളായ ഒരു കൂട്ടം ജനങ്ങൾ ഉണ്ട്. അവർ വലിയ കെട്ടിടങ്ങളും ഹാളുകളും നിർമ്മിച്ചു വച്ചിട്ടും ലേവ്യരാണെന്ന് അവകാശപ്പെടുന്നുണ്ട്. ഭൂമി അവരുടെ പേരിലല്ലെന്നു പറഞ്ഞ് അവർ ജനങ്ങളെ വിഡ്ഢികളാക്കുന്നു. ജനങ്ങൾ കഠിനാധ്വാനത്തിലൂടെ നേടിയ പണം കൊണ്ട് അവരെ കബളിപ്പിച്ച് അവർ അടിച്ചുപൊളിച്ചു ജീവിക്കുന്നു. അവരുടെ തന്ത്രങ്ങ ളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ദശാംശം. തിരുവെഴുത്തിന് മുകളിലായി ടിപിഎമ്മിൻ്റെ വഞ്ചനയെ കാണുന്ന ജനങ്ങൾക്കിടയിൽ അത്തരം തന്ത്രങ്ങൾ പ്രവർത്തിക്കുന്നു. ഇപ്പോ ൾ ടിപിഎം വെള്ള വസ്ത്രധാരികൾ നിങ്ങളെ കൊള്ളയടിക്കാൻ സാധിക്കത്തില്ലെന്ന് നി ങ്ങൾ അറിഞ്ഞിരിക്കയാൽ സൂക്ഷിക്കുക. അത്തരം വ്യാജോപദേഷ്ടാക്കളിൽ നിന്നും അകന്നുനിൽക്കുക.
തുടരും ….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.