ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 3

പലപ്പോഴും ഉദ്ധരിക്കാറുള്ള സ്പൈഡർ മാൻ (SPIDER MAN) ഉദ്ധരണി സാർവത്രിക സത്യ മാകുന്നു. “വലിയ ശക്തിയോടുകൂടെ കൂടുതൽ ഉത്തരവാദിത്തവും വരുന്നു.” എല്ലാ യിസ്രായേല്യർക്കും വേണ്ടി, സമാഗമന കൂടാരത്തിൽ ദൈവത്തെ സേവിക്കാൻ ലേവ്യർ ഉത്തരവാദികളായിരുന്നു. ഈ പ്രക്രിയയിൽ ലേവ്യർ ദശാംശത്തിനോടൊപ്പം വിവിധ നിയമങ്ങളാൽ പോഷിപ്പിക്കപ്പെട്ടുവെന്നും ദൈവം ഉറപ്പുവരുത്തി. ദിവസങ്ങൾ കടന്നു പോയപ്പോൾ അവർ അത്യാഗ്രഹികളും അഹങ്കാരികളും ആകാൻ തുടങ്ങി. ദൈവം അവരുടെ പോക്കറ്റിൽ ആണെന്ന് അവർ കരുതാൻ തുടങ്ങി. പല ആധുനിക സുവിശേ ഷകന്മാരേയും പോലെതന്നെ, പൌരോഹിത്യം മഹത്തായ ഒരു ബിസിനെസ്സ് വഴിയാ ണെന്ന് അവർ വിചാരിച്ചു.

പഴയനിയമത്തിലെ അവസാനത്തെ പുസ്തകം മലാഖിയാണ്. മലാഖി മുതൽ യോഹന്നാൻ സ്നാപകൻ വരെ 500 വർഷത്തെ വലിയ വിടവ് നമ്മൾ കാണുന്നു. മലാഖിയുടെ കാലം മുതൽ, ഇസ്രായേൽ മക്കളുമായി ഇടപെടുന്നത് ദൈവം നിർത്തി. പുരോഹി തന്മാർ അർപ്പിച്ചിരുന്ന യാഗങ്ങൾ ദൈവം അവഗണിച്ചു. തൻ്റെ ജനങ്ങൾ ദൈവ ത്തിന് അഗാധമായ വിഷമമുണ്ടാക്കിയ സംഭവം നമുക്ക് പരിശോധിക്കാം.

ലേവ്യാ പൗരോഹിത്യത്തിൻ്റെ അഴിമതി

പഴയനിയമത്തിലെ അവസാനത്തെ പ്രവാചക ഗ്രന്ഥത്തിൽ പല സുപ്രധാന വസ്തുതകളും നാം കാണുന്നു. അതിലൊന്ന് ദശാംശത്തെ സംബന്ധിച്ച് പുരോഹിതന്മാരുടെ അത്യാഗ്ര ഹമാകുന്നു.

ദൈവം മലാഖി പുസ്തകം ആരെ സംബോധന ചെയ്യുന്നു?

നിങ്ങൾ പുസ്തകം വായിച്ചിരുന്നുവെങ്കിൽ, അതിനെക്കുറിച്ച് എന്തെങ്കിലും അവ്യക്തത ഉണ്ടാവുകയില്ലായിരുന്നു. നിങ്ങൾ അത് വായിച്ചിട്ടില്ലാത്തതിനാൽ, ഈ പുസ്തകത്തിലെ മൂന്നാം അധ്യായത്തിൽ നിന്ന് നിങ്ങളെ ഭീഷണിപ്പെടുത്താൻ പാസ്റ്റർ കുറച്ച് സൂക്തങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഇന്ന് നിങ്ങൾ ഭീഷപ്പെടുന്ന അവസാനത്തെ ദിവസമാകുന്നു.

മലാഖി പുസ്തകം മുഴുവനും പുരോഹിതന്മാരെ അഭിസംബോധന ചെയ്യുന്നു. ടിപിഎം വളരെ സന്തോഷത്തോടെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ലേവ്യപുരോഹിതന്മാരെ ദൈവം ശപിക്കുന്നു.

അതിനാൽ അടുത്ത തവണ നിങ്ങളുടെ പാസ്റ്റർമാർ നിങ്ങളെ കബളിപ്പിക്കാൻ മലാഖി പുസ്തകം എടുക്കുമ്പോൾ, അതേ പുസ്തകത്തിൽ നിന്ന് താഴെ പറയുന്നവ കാണിച്ചു കൊടുക്കുക.

നിങ്ങൾ, ലേവ്യർ അർപ്പിക്കുന്ന ദശാംശത്തെ കുറിച്ച് ഞാൻ പരാമർശിച്ച കഴിഞ്ഞ ലേഖ നത്തിൻ്റെ ഒരു ഭാഗം ഓർക്കുന്നുണ്ടോ? നിങ്ങൾ അത് വായിച്ചില്ലെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക, ലേവ്യരും പുരോഹിതന്മാരും ദശാംശം എന്ത് ചെയ്തു?” എന്ന വിഭാഗം വായിച്ചു മനസ്സിലാക്കുക.

ഒരു സാധാരണ ഇസ്രായേല്യന് വിരുദ്ധമായി, ലേവ്യരും പുരോഹിതന്മാരും അവർ തങ്ങ ൾക്കുവേണ്ടി സമർപ്പിക്കുന്ന ദശാംശങ്ങൾ ഏറ്റവും മികച്ച നിലവാരമാണെന്ന് ഉറപ്പുവരു ത്തുന്നതിന് നിർബന്ധിതരായിരുന്നു. അവർ മുടന്തുള്ളതോ, ചെവി പൊട്ടിയതോ, കണ്ണ് പൊട്ടിയതോ, ഊനമുള്ളതോ ഒന്നും ദശാംശമായി കൊടുക്കാൻ പാടില്ല. എന്നാൽ സാധാ രണ ഇസ്രായേല്യനെ സംബന്ധിച്ചിടത്തോളം കോലിൻ കീഴെ കടന്നുപോകുന്ന പത്താമ ത്തെ മൃഗം ഊനമുള്ളതാണെങ്കിലും ദശാംശമായി സമർപ്പിക്കാം. അതുകൊണ്ട്, ദശാംശ മെന്ന നിലയിൽ നൽകപ്പെട്ട ഏതാനും മൃഗങ്ങൾ ഊനമുള്ളതാണെന്ന് കരുതുന്നത് സ്വാ ഭാവികമാകുന്നു. എന്നാൽ അത് ഇസ്രായേല്യർക്ക് പാപമല്ലായിരുന്നു.

മലാഖി പുസ്തകത്തിൽ ദൈവം പുരോഹിതന്മാരോട് പറയുന്നത് എന്താണെന്ന് നോക്കാം.


മലാഖി 1:6-9

………..പുരോഹിതന്മാരേ, നിങ്ങൾ ൻ്റെ നാമത്തെ തുച്ഛീകരിക്കുന്നു……..

……………നിങ്ങളോട് ചോദിക്കുന്നു; അതിന് നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിൻ്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്ന് ചോദിക്കുന്നു. നിങ്ങൾ എൻ്റെ യാഗപീഠത്തിന്മേൽ മലിന ഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്ന് ചോ ദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ. നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നി ങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിൻ്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ ദൈവം നമ്മോട് കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന് നിങ്ങളോട് കൃപ തോന്നുമോ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

മലാഖി 1:13-14, “എന്തൊരു പ്രയാസം എന്നു പറഞ്ഞ് നിങ്ങൾ അതിനോട് ചീറുന്നു; എ ന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടു വന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; തിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്ന് യഹോവ അരുളി ച്ചെയ്യുന്നു. എന്നാൽ തൻ്റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർ ത്താവിന് നേർന്നിട്ട് ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപി ക്കപ്പെട്ടവൻ. ഞാൻ മഹാരാജാ വല്ലോ; എൻ്റെ നാമം ജാതികളുടെ ഇടയിൽ ഭയ ങ്കരമായിരിക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” 

മലാഖി 2:1-2, “ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോട് ആകുന്നു. നിങ്ങൾ കേട്ടനുസരിക്കയും എൻ്റെ നാമത്തിന് മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കു കയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹ ങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളി ച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സ് വെക്കായ്കകൊണ്ട് ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.”


വൈദികന്മാരെ, കൃത്രിമത്വം നിർത്തുക.

വക്രബുദ്ധിക്കാരായ പുരോഹിതന്മാരും ലേവ്യരും ദൈവത്തോട് സത്യസന്ധമല്ലാതെ പെരുമാറി. നല്ല മൃഗങ്ങളെ അവർ തങ്ങൾക്കുവേണ്ടി എടുത്തിട്ട് ദൈവത്തിനു വേണ്ടി ഊനമായതിനെ ബലിയർപ്പിച്ചു. മലാഖി പുസ്തകത്തിലെ മുഴുവൻ സിദ്ധാന്തവും ഇതുത ന്നെ ആകുന്നു. ഒരു സാധാരണ ഇസ്രായേല്യന് അത് ബാധകമല്ല. ഇസ്രായേലിലെ ലേവിപുരോഹിതവർഗങ്ങളുടെ എല്ലാ സംഘങ്ങളേയും അത് അഭിസംബോ ധന ചെയ്തിരിക്കുന്നു.

മലാഖി 3: 8-11 ൽ ദൈവത്തെ കവർച്ച ചെയ്യുന്ന ശാപത്തെപ്പറ്റി ദൈവം പറഞ്ഞതിൻ്റെ പശ്ചാത്തലം ഇതാണ്.

Exposing The Modern Tithe Lie – 3

മലാഖി 3: 8-11, “മനുഷ്യന് ദൈവത്തെ തോല്പി ക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പി ക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ. നിങ്ങ ൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോ ല്പിക്കുന്നതുകൊണ്ട് നിങ്ങൾ ശാപഗ്രസ്തരാ കുന്നു. എൻ്റെ ആലയത്തിൽ ആഹാരം ഉണ്ടാ കേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിൻ്റെ കിളിവാതിലുകളെ തുറന്ന്, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അത് നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

ലേവ്യാ പൗരോഹിത്യം ക്രിസ്ത്യാനികൾക്ക് ബാധകമല്ലെങ്കിലും, അജ്ഞരായ മനുഷ്യരെ കൈകാര്യം ചെയ്യാൻ ടിപിഎമ്മിലെയും മറ്റ് സഭകളിലെയും ചെന്നായ്ക്കൾ ഈ വാക്യം ഉപയോഗിക്കുന്നു. ജനങ്ങളെ ഒരു സവാരിക്കെടുക്കുന്ന മുഴുവൻ വൈദികന്മാരോടും പുരോഹിത വർഗ്ഗത്തോടുമുള്ള ദൈവത്തിൻ്റെ കുറ്റപ്പെടുത്തലാണ്‌ മലാഖി മുഴുവനും എന്ന് അവർക്ക് കാണാൻ കഴിയില്ല. മലാഖി പുസ്തകത്തിലുടനീളം ലേവ്യരുടെ പൗരോ ഹിത്യത്തെ ഉപേക്ഷിക്കുവാനുള്ള കാരണങ്ങൾ ദൈവം സൂചിപ്പിക്കുന്നു. ആധുനിക വൈദികന്മാർ, ലേവ്യപുരോഹിതൻ്റെ സ്ഥാനത്ത് തങ്ങളെത്തന്നെ സ്ഥാപിച്ചിട്ട്, കുറ്റബോ ധം മാറ്റാൻ ശ്രമിക്കുന്ന അജ്ഞരായ ജനങ്ങളെ കൈകാര്യം ചെയ്യുകയാണ്, എന്നാൽ തിരുവെഴുത്തുകൾ വായിക്കാത്തതിനാൽ ഞാൻ ജനങ്ങളെ കുറ്റപ്പെടുത്തുന്നു. പുരോ ഹിതന്മാർ ഈ വിധത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചതിൻ്റെ കഷ്ടപ്പാടുകൾ ഇസ്രായേൽ ജനത ഇപ്പോഴും അനുഭവിക്കുന്നു. ദൈവ മുൻപാകെ ജാതികളെ പ്രതിനിധാനം ചെയ്തിരു ന്നവർ അഴിമതിക്കാരായി.

അഴിമതി നിറഞ്ഞ പൗരോഹിത്യത്തിന് ദൈവ പോംവഴി

മലാഖി പുസ്തകത്തോടെ, വൈദികന്മാരുടെ ലേവ്യാ പൗരോഹിത്യം അവസാനിച്ചു. പഴയ ഉടമ്പടിയെന്ന് നാം വിളിക്കുന്ന ഉടമ്പടി ഇപ്പോൾ മലാഖിയുടെ കാലത്ത് നടന്ന ഒരേ ഒരു ഉടമ്പടിയായിരുന്നു. ദൈവം അതിന് ഒരു പൂർണ്ണമായ നിവൃത്തി വരുത്തി, അതിനുശേഷം സ്വന്ത രക്തത്താൽ മുദ്രയിട്ടിരിക്കുന്ന ഒരു പുതിയ ഉടമ്പടി സ്ഥാപിക്കാൻ അദ്ദേഹം വന്നു.

1. പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടു.

 • മത്തായി 26:28, “ഇത് അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പു തിയ നിയമത്തിന്നുള്ള എൻ്റെ രക്തം…..
 • എബ്രായർ 6:13, “പുതിയത് എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാ ക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോ കുവാൻ അടുത്തിരിക്കുന്നു.”

2. യേശു തൻ്റെ യാഗത്തിൽ നിവർത്തിച്ച ആദ്യ കാര്യം, പുറത്തുനിന്നും അതിവിശുദ്ധ സ്ഥലത്തെ വിഭജിച്ചിരുന്ന തിരശ്ശില കീറി. ലേവ്യ പൗരോഹിത്യത്തിനായിട്ട് ഉണ്ടായിരുന്ന കാര്യം പോകണമായിരുന്നു.

 • മത്തായി 27:51, “അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു….
 • എബ്രായർ 10:19-20, “അതുകൊണ്ട് സഹോദരന്മാരേ, യേശു തൻ്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തൻ്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു..

3. പുതിയ ഉടമ്പടിയിൽ പൗരോഹിത്യഗണമില്ല. നാം എല്ലാവരും ദൈവത്തിൻ്റെ പുരോഹി തന്മാരാകുന്നു.

 • 1 പത്രോസ് 2:9,നിങ്ങളോ അന്ധകാരത്തിൽനിന്നു തൻ്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.”
 • വെളിപ്പാട് 1:6, “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തൻ്റെ ര ക്തത്താൽ വിടുവിച്ച് തൻ്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോ ഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബ ലവും; ആമേൻ.”

4. പുതിയ പൗരോഹിത്യം സ്ഥാപിച്ചിരിക്കുന്നു.

 • എബ്രായർ 7:11, “ലേവ്യപൌരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത് — അഹരോൻ്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരു വാൻ എന്തൊരാവശ്യം?”
 • എബ്രായർ 7:17, “നീ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം എന്നേക്കും പുരോഹി തൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.”

5. പുതിയ യാഗ സംവിധാനം സ്ഥാപിക്കപ്പെട്ടു.

 • എബ്രാ 7:27, “ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പി ന്നെ ജനത്തിൻ്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവ ൻ തന്നേ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.”
 • റോമർ 12:1, “സഹോദരന്മാരേ, ഞാൻ ദൈവത്തിൻ്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.”

6. പുതിയ പൗരോഹിത്യത്തിൽ ദശാംശമില്ല. പുതിയനിയമ സഭയിൽ അത്തരമൊരു ഉട മ്പടിയുടെ അഭാവത്തിൽ ഇത് തെളിയിക്കുന്നു. പുതിയനിയമത്തിൽ ജനങ്ങൾക്ക് മദ്ധ്യ സ്ഥനായുള്ള പുരോഹിതന്മാരില്ല. നാമെല്ലാവരും ദൈവത്തിന് പുരോഹിതന്മാരാണ്. ദശാംശവും പഴയനിയമത്തിലെ എല്ലാ നിയമങ്ങളും ഒഴിവാക്കിയിരിക്കുന്നു. പുതിയ ഉട മ്പടി സ്നേഹത്തിൻ്റെ ശുശ്രുഷയാണ്, പഴയനിയമത്തിലെ ന്യായപ്രമാണമല്ല.

ഉപസംഹാരം

ഈ ലേഖനത്തിൽ നിന്നും നമ്മൾ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി,

 1. തങ്ങളുടെ അത്യാഗ്രഹവും അഹങ്കാരവും കാരണം ദൈവത്തോട് അവഹേളനം കാണിച്ച ആ ദിവസങ്ങളിലെ പുരോഹിതന്മാരെ മലാഖിയുടെ മുഴുവൻ പുസ്തകവും അഭിസംബോധന ചെയ്യുന്നു.
 2. പൌരോഹിത്യത്തിൽ നിന്ന് അവരെ നീക്കം ചെയ്യുന്നതിനുമുമ്പ്, പഴയനിയമത്തി ലെ പുരോഹിതന്മാരെ ദൈവം ശപിച്ചു.
 3. പലപ്പോഴും ദശാംശത്തിൻ്റെ ഭാഗമായി ഉദ്ധരിച്ച വാഖ്യങ്ങൾ, വാസ്തവത്തിൽ ദൈവിക ശിക്ഷയുടെ ഭാഗമാണ്.
 4. എല്ലാ പുരോഹിതൻ – ജനങ്ങൾ ബന്ധങ്ങളും അഴിമതി നേരിടാൻ സാധ്യതയുള്ളതി നാൽ അത് നീക്കം ചെയ്യേണ്ടിവന്നു.
 5. ദൈവം പഴയ ലേവ്യാ വ്യവസ്ഥിതി മാറ്റി പുതിയ ഉടമ്പടി കൊണ്ടുവന്നു, അതിൽ എല്ലാ പുരോഹിതന്മാർക്കും പകരം കർത്താവായ യേശുക്രിസ്തുവിനെക്കൂടാതെ മറ്റ് യാതൊരു മധ്യസ്ഥനും ആവശ്യമില്ല.
 6. പഴയനിയമത്തിലെ ദശാംശം പുതിയ ഉടമ്പടിയിൽ നിർത്തലാക്കി.

പുതിയ ഉടമ്പടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്ന്, പഴയനിയമത്തിലെ പുരോ ഹിതൻ – ജനങ്ങൾ എന്ന വിഭജന ക്രമീകരണം നിർത്തലാക്കി എന്നതാകുന്നു. യഥാർ ത്ഥത്തിൽ, മിക്കവാറും ക്രൈസ്തവലോകത്തിലെ മുഴുവൻ വിഭാഗവും ദൈവം കാൽവറി കുരിശിൽ നിർത്തലാക്കിയ ആ ക്രമീകരണത്തിലേക്ക് നീങ്ങുന്നത് ഒരു സാത്താൻ്റെ പ്രചോദനമാകുന്നു.

ചോദ്യം: എന്തുകൊണ്ട് ജനങ്ങൾ പുതിയ ഉടമ്പടിയെ എതിർക്കുന്നു?

ഉത്തരം: കാരണം ഇവർ ആത്മീയോന്നതിയില്ലാത്ത സ്വഭാവമുള്ള ജനങ്ങളാണ്. അവർ ക്രിസ്ത്യാനികളായി പെരുമാറുന്നുവെങ്കിലും ക്രിസ്തുവിലുള്ള പുതിയ ജീവിതം പിന്തു ടരുന്നതിൽ യാതൊരു താല്പര്യവുമില്ല. ആത്മീയോന്നതിയില്ലാത്ത മനുഷ്യൻ അതിക്രമ ങ്ങളിൽ മരിച്ചതിനാൽ (എഫെസ്യർ 2:5) പാപത്തെ സ്നേഹിക്കുന്നതിലൂടെ തടവിൽ കഴി യുന്നു (യോഹന്നാൻ 3:19, യോഹ 8:34) അതിനാൽ അവൻ ദൈവത്തെ അന്വേഷിക്കുക യില്ല (റോമർ 3 :10-11) കാരണം, അവൻ ഇരുട്ടിനെ സ്നേഹിക്കുന്നു (യോഹ 3:19), ദൈവിക കാര്യങ്ങളെ ഗ്രഹിക്കുന്നില്ല (1 കൊരിന്ത്യർ 2:14). അതുകൊണ്ട് മനുഷ്യർ അനീതിയിൽ ദൈവത്തിൻ്റെ സത്യം അടിച്ചമർത്തി (റോമർ 1:18) സന്തോഷത്തോടെ പാപത്തിൽ തുട ർന്നും ജീവിക്കാൻ ഇഷ്ടപ്പെടുന്നു.

മറ്റ് മനുഷ്യരുടെ പ്രയത്നങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അലസരായ മനുഷ്യരെ കൊണ്ട് പുരോഹിതവർഗ്ഗം നിറഞ്ഞിരിക്കുന്നു. തട്ടിപ്പ് അവരുടെ രക്തത്തിൽ അലിഞ്ഞി രിക്കുന്നു. നിങ്ങൾക്ക് സ്വയം തീരുമാനിക്കാം.

തുടരും….

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *