ഇത് ആധുനിക ദശാംശത്തിൻ്റെ കള്ളം തുറന്നുകാട്ടുന്ന പരമ്പരയിലെ സമാപന ലേഖനം ആകുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്കുചെയ്ത് മുൻപിലത്തെ ഭാഗങ്ങൾ വാ യിക്കാവുന്നതാണ്.
പിൻപിലുള്ള ഭാഗങ്ങൾ മനസ്സിലാക്കുന്നതിന് മുൻപിലുള്ള ലേഖനങ്ങൾ ക്രമമായി വായി ക്കുന്നതാണ് നല്ലത്, കാരണം ആദ്യലേഖനങ്ങളിലെ പരാമർശങ്ങൾ പിന്നീടുള്ള ലേഖന ങ്ങളിൽ കൊടുത്തിരിക്കുന്നു.
പുതിയനിയമ സഭയിലെ ദശാംശത്തിൻ്റെ തെറ്റായ ഉപദേശത്തെക്കുറിച്ചുള്ള ചില ചോദ്യ ങ്ങളാണ് ഈ ലേഖനം. പക്ഷെ അതിന് ഉത്തരം നൽകുന്നതിനു മുമ്പ്, മത ബിസിനസ്സ് ഭവ നങ്ങൾ നടത്തുന്ന മഹത്തായ ബിസിനസ്സ് നിങ്ങൾ അറിയേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ടിപിഎം പാസ്റ്റർമാർ ദശാംശത്തെ പറ്റി കള്ളം പറയുന്നത് നിർത്തുകയില്ല. അ വർ ദൈവത്താൽ അയയ്ക്കപ്പെട്ടവരല്ല, അവർ നിങ്ങളെ ഭൌതിക ചിന്താഗതിക്കാരായ മനുഷ്യരായി സൃഷ്ടിച്ച് അതിലൂടെ അവരുടെ കീശ വീർപ്പിക്കുന്ന പിശാചുക്കളുടെ ഏജ ൻറ്റുമാരാണ്. നിങ്ങളുടെ പരാജയങ്ങൾക്ക് ഒരു ഇടപാടുകാരനായ ദൈവത്തിൽ വിശ്വ സിക്കാൻ അവർ നിങ്ങളെ സജ്ജമാക്കും. ഓരോ തവണയും ദശാംശം കൊടുക്കുമ്പോൾ, നിങ്ങൾ ഈ ഏജൻറ്റുമാർക്ക് കൊടുത്ത പണത്തിൻ്റെ ഫലമായി ദൈവം നിങ്ങളെ അനു ഗ്രഹിക്കുന്നുവെന്ന കള്ളപ്രചാരം വിശ്വസിക്കുന്നു. ഉണരുക. പലരും ഉണരാൻ തുടങ്ങി യിരിക്കുന്നു, നിങ്ങൾ എപ്പോൾ?
https://youtu.be/LXPvxJ4AQOo
കർത്താവിൻ്റെ വരവ് വരെ പുതിയ നിയമ സഭയിൽ ഈ ദുരുപദേശമായ സാമ്പത്തിക ദശാംശം തുടരും. ടിപിഎമ്മിലെ വൈദിക ബിസിനസ്സുകാരെയും പണമിടപാടുകാരെ യും നമ്മുക്ക് മാറ്റാൻ കഴിയില്ല. നിങ്ങളുടെ പോക്കറ്റിൽ നിന്നും ആ അളവ് കബളിപ്പിച്ച് അവരുടെ പോക്കറ്റിൽ എത്തിക്കാൻ അവർ എല്ലാവരും കഠിനമായി പ്രവർത്തിക്കുന്നു.
പാസ്റ്റർമാർ ദുരുപദേശമായ ദശാംശം പഠിപ്പിക്കുന്നത് നിർത്താതിരിക്കുന്നതിനുള്ള പത്ത് കാരണങ്ങൾ
ചില ചോദ്യങ്ങൾ അഭിസംബോധന ചെയ്തു.
4 ലേഖനങ്ങളുടെ പരമ്പരയ്ക്ക് ശേഷവും, ടിപിഎമ്മിലെ പണക്കൊതിയന്മാർ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ചില വളച്ചൊടിക്കലുകളുണ്ടാക്കും. അങ്ങനെയുള്ള ചില ചോദ്യങ്ങൾ ഈ വിഭാഗം അഭിസംബോധന ചെയ്യുന്നു. പരമ്പരയിൽ നിങ്ങളുടെ ചോദ്യങ്ങ ൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, അത് അഭിപ്രായങ്ങൾ (COMMENT SECTION) വിഭാഗത്തിൽ ചോദിക്കാവുന്നതാണ്, അത് ഞങ്ങൾക്ക് വളരെയധികം സന്തോഷം ഉളവാക്കും.
ചോദ്യം 1. ലേവ്യർ ഇത്രയും കുറച്ചുണ്ടായിട്ടും എങ്ങനെ ജീവിച്ചു? അവർ തന്നെ ത്താൻ ഉപജീവനം തേടിയിരുന്നോ?
ഉത്തരം. ഈ ശ്രേണിയിലെ ആദ്യത്തെ ലേഖനത്തിൽ, കുറഞ്ഞ 9,10,19 മുതലായവ ഞ ങ്ങൾ സൂചിപ്പിച്ചു. അത് ദശാംശം കണക്കുകൂട്ടുന്ന ഗണിതശാസ്ത്രം വ്യക്തമാക്കുന്നു. എന്നാൽ വാസ്തവത്തിൽ, വളരെ ദരിദ്രരായ ജനങ്ങൾക്ക് മാത്രമേ വളരെ കുറച്ച് കന്നുകാ ലികൾ, ആടുകൾ, കോലാടുകൾ, കഴുതകൾ എന്നിവ ഉണ്ടായിരിക്കുകയുള്ളൂ, അതുകൊ ണ്ട് അവരുടെ ദശാംശം ഒരു താഴ്ന്ന സംഖ്യയായിരിക്കും. എന്നാൽ, ഒരു കുടുംബത്തിലെ ശരാശരി ആടുകളുടെ എണ്ണം 100 ൽ കൂടുതലായിരിക്കും. മൃഗസംരക്ഷണം അവരുടെ പ്രാഥമിക ജോലിയാകുന്നു. ഓരോ വർഷവും പുരോഗമിക്കുന്ന അളവനുസരിച്ച് മൃഗങ്ങ ളുടെ എണ്ണം ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി നാം മനസ്സിലാക്കണം.
ഉല്പത്തി 46:32-34, “അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയ്ക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെ യും കൊണ്ടുവന്നിട്ടുണ്ട് എന്ന് അവനോടു പറയും. അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിക്കുമ്പോൾ: അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്ന് പ റവിൻ; എന്നാൽ നിങ്ങൾക്ക് ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്ക് വെറുപ്പല്ലോ.”
ദശാംശത്തിൻ്റെ ഭാഗമായി ഒരു കുടുംബം ഒന്നോ രണ്ടോ മൃഗത്തിൽ കൂടുതൽ തിന്നാൻ കഴിയില്ല. പത്തിൻ്റെ ബാക്കി അവർ എന്തു ചെയ്യുന്നു? (ശരാശരി ആടുകളുടെ എണ്ണം 100 ആണെന്ന് കരുതുക). ലേവ്യരുടെ കൂടെ 5 മുതൽ 6 വരെ ദേശങ്ങൾ ഉണ്ടായിരിക്കും. ഓ രോ ലേവ്യ കുടുംബത്തിനും ശരാശരി 12 കുടുംബങ്ങൾ ഉണ്ടെന്നു കരുതുക. (12 ഗോത്ര ങ്ങൾ കണക്കു കൂട്ടുന്നു). അങ്ങനെ ലേവിയുടെ കുടുംബത്തിന് ഒരു വർഷം 6 x 12 = 72 ലഭിച്ചു. മൃഗങ്ങൾ. കൂടാതെ, ഈ മൃഗങ്ങൾ വർഷാവർഷം അതിവേഗം വളരുന്ന ഒന്നായി കണക്കാക്കാം. അതുകൊണ്ട് ലേവ്യർ ശരിക്കും പ്രതികൂല അവസ്ഥയിലല്ല. മാത്രമല്ല ദേവാലയത്തിൽ ദശാംശം കൂടാതെ ലഭിക്കുന്ന വിവിധ വഴിപാടുകൾ അവൻ്റെ ദൈനംദി ന ആഹാരം ആകുന്നു. മാത്രമല്ല, പൗരോഹിത്യത്തിന് മാത്രമായുള്ള ആദ്യഫലത്തിൻ്റെ വഴിപാടും ഉണ്ട്. മൊത്തത്തിൽ, ലേവിയുടെ ഭദ്രത ഉറപ്പായിരുന്നു.
ചോദ്യം 2. എന്തുകൊണ്ട് ന്യായപ്രമാണം, നീതി, കരുണ എന്നി കർത്തവ്യങ്ങൾ തുടരാനും ദശാംശം ഉപേക്ഷിക്കാതിരിക്കാനും യേശു പരീശന്മാരോട് പറഞ്ഞു (മത്താ 23:23)?
ഉത്തരം. പഴയനിയമകാലത്ത് യേശു ജീവിക്കുകയും, ന്യായപ്രമാണത്തെ അതിൻ്റെ പൂർ ണതയോടെ നിറവേറ്റുകയും ചെയ്തു. പുതിയ ഉടമ്പടിയുടെ മറുവിലയായി പാപത്തിനുവേ ണ്ടി രക്തം ചൊരിയപ്പെടുന്നതുവരെ, നിലവിലുള്ള പഴയനിയമം ജനങ്ങൾ പിന്തുടരണം.
ഗലാത്യർ 4:4, “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തൻ്റെ പുത്രനെ സ്ത്രീയി ൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചത് (ച്ചു).”
യേശു പഴയ ഉടമ്പടിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് ജീവിച്ചു. “മുഴുവൻ നിയ മവും” അതിൻ്റെ എല്ലാ ആചാരങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിക്കാൻ അദ്ദേഹം ബാ ധ്യസ്ഥനായിരുന്നു. പഴയനിയമത്തിൽ, ദൈവം യാഗങ്ങൾ, ശുദ്ധീകരണം, കുളിക്കൽ, പരി ച്ഛേദന പോലുള്ള ശാരീരിക ആവശ്യങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ഒരു വിശിഷ്ടമായ നിയമങ്ങൾ അനുസരിക്കാൻ തൻ്റെ ജനത്തോട് കല്പിച്ചു. ഈ നിയമങ്ങൾ യി സ്രായേലിനെ ഒരു രക്ഷകൻ്റെ ആവശ്യത്തെ പറ്റി ഓർമ്മപ്പെടുത്താനും ഒരു പ്രത്യേക രാ ഷ്ട്രമായി ജാതികളുടെ സ്വാധീനത്തിൽ നിന്ന് അവരെ സംരക്ഷിക്കാനുമായി രൂപകല്പന ചെയ്തിട്ടുള്ളതാണ് (ഗലാത്യർ 3:23-24).
യേശു 8-ാം ദിവസം പരിച്ഛേദന ഏറ്റെടുത്തതിൻ്റെ കാരണം ഇതാണ് – ലൂക്കോസ് 2:21. യേശു കുഷ്ഠരോഗികളെ ശുദ്ധീകരണ അനുസരിച്ചു കുളിക്കാൻ ആവശ്യപ്പെട്ടതിൻ്റെ കാര ണവും ഇതാകുന്നു (ലൂക്കോസ് 17:14).
അതുപോലെ, ദശാംശവും പഴയനിയമ ന്യായപ്രമാണത്തിൻ്റെ ഭാഗമായി പ്രവർത്തിക്കു ന്നു. യേശു പറഞ്ഞ കാര്യങ്ങൾ ഓർക്കുക. ദശാംശത്തിൻ്റെ ഭാഗമായി കാർഷിക ഉല്പന്ന ങ്ങൾ കൊടുക്കാൻ പറഞ്ഞു, പണം കൊടുക്കാൻ പറഞ്ഞിട്ടില്ല. പരീശന്മാർക്ക് പണമുണ്ടാ യിരുന്നു. എന്നാൽ അവർ ദശാംശമായി തുളസി, ചതകുപ്പ, ജീരകം (എല്ലാം കാർഷിക ഉല്പന്നങ്ങൾ) എന്നിവ കൊടുത്തു, പണം കൊടുത്തില്ല.
ഇപ്പോൾ, യേശു തൻ്റെ മരണസമയത്ത് പുതിയ ഉടമ്പടി സ്ഥാപിച്ചു. ഈ പുതിയ ഉടമ്പടി യുടെ ഭാഗമായി, ശാരീരിക പരിച്ഛേദന ഇല്ല, ചടങ്ങുകൾ ഇല്ല, പഴയനിയമത്തിൻ്റെ യാ തൊരു ശുദ്ധീകരണനിയമവും ഇല്ല. പഴയനിയമത്തിൻ്റെ ഏത് ഭാഗം പുതിയനിയമത്തിൽ ഇറക്കുമതി ചെയ്യപ്പെട്ടതായി അപ്പൊ.പ്രവ. 15:20 വ്യക്തമാക്കുന്നു. ഇതിൽ ഒരു ദശാംശവും സൂചിപ്പിക്കുന്നില്ല. എബ്രായർ 12:24 യേശു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനാണെന്ന് വ്യ ക്തമാക്കുന്നു, അത് യേശു ജീവിച്ചിരുന്നപ്പോൾ അല്ല, യേശുവിൻ്റെ മരണത്താൽ സ്ഥാപിച്ച താകുന്നു. അവൻ ജീവിച്ചിരിക്കുമ്പോൾ അല്ല. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് പഴയനി യമം ആയിരുന്നു. അതുകൊണ്ടാണ് അവൻ പരീശന്മാരോട് അവരുടെ നിയമങ്ങൾ അനു സരിക്കാൻ ആവശ്യപ്പെട്ടത്.
യേശുവിൻ്റെ യാഗത്തിന് ശേഷമുള്ള പുതിയ ഉടമ്പടി
എബ്രായർ 9:15-17, “അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെ ടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിൻ്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിനു അവൻ പുതിയ നിയമത്തിൻ്റെ മദ്ധ്യസ്ഥൻ ആകുന്നു. നിയമം ഉ ള്ളേടത്ത് നിയമകർത്താവിൻ്റെ മരണം തെളിവാൻ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകർത്താവിൻ്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല.”
ചോദ്യം 3. എന്തുകൊണ്ട് അബ്രാഹാം (ഉല്പത്തി 14:20-21) ദശാംശം കൊടുത്തു?
ഉത്തരം. പശ്ചാത്തലം മനസ്സിലാക്കാതെ ദശാംശമെന്നത് മോശയുടെ ഉടമ്പടിയുടെ മാത്രം ഭാഗമല്ലെന്ന് പറഞ്ഞ് ചില തിരുവെഴുത്തുകൾ ഉദ്ധരിക്കുന്ന ധാരാളം ജനങ്ങൾ ഉണ്ട്.
അബ്രാഹാമിൻ്റെ പശ്ചാത്തലം: അബ്രഹാം തൻ്റെ സ്വന്തം വസ്തുവകയിൽ ഒന്നിനും ത ന്നെ ദശാംശം കൊടുത്തില്ല. ഉല്പത്തി 14 ൽ സൊദോമും ഗൊമോറയും കൊള്ളയടിച്ച രാജാ ക്കന്മാരെ അബ്രഹാം കീഴടക്കിയതും പിടിച്ചടക്കിയതും നാം കാണുന്നു. അപ്പോൾ ഈ പ ദാർത്ഥങ്ങൾ അബ്രാഹാമിൻ്റെതല്ല. അത് സൊദോം രാജാവിൻ്റെ വകയാകുന്നു. അബ്ര ഹാം എന്ത് ചെയ്തു? പത്തിൽ ഒരു അംശം എടുത്ത് മൽക്കീസേദക്കിനു കൊടുത്തു, ബാ ക്കി സൊദോം രാജാവിൻ്റെ അടുക്കലേക്ക് മടക്കി അയച്ചു. ആ വസ്തുക്കൾ ദശാംശം കൊടു ക്കാനായി ഒരിക്കലും അബ്രാഹാമിൻ്റെതായിരുന്നില്ല. നമുക്ക് സന്ദർഭം പരിശോധിക്കാം.
ഉല്പത്തി 14:17-24, “അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോം രാജാവ് രാജതാഴ്വര എന്ന ശാവേ താഴ്വര വരെ അവനെ എതിരേറ്റുചെന്നു. ശാലേംരാജാവായ മൽക്കീസേദെൿ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനായിരുന്നു. അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവ ത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിൻ്റെ ശത്രുക്കളെ നിൻ്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അ ബ്രാം സകല ത്തിലും ദശാംശം കൊടുത്തു. സൊദോം രാജാവ് അബ്രാമിനോട്: ആളുക ളെ എനിക്കു ത രിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു. അതിന് അബ്രാം സൊദോം രാജാവി നോട് പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാ തിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാക ട്ടെ എടുക്കയില്ല എ ന്നു ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമാ യ യഹോവയിങ്ക ലേക്ക് കൈ ഉയർത്തിസത്യം ചെയ്യുന്നു. ബാല്യക്കാർ ഭക്ഷിച്ചതും എ ന്നോടു കൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാ ത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.”
- ഇത് അബ്രാഹാമിൻ്റെ പെട്ടെന്നുണ്ടായ സ്വാഭാവികമായ നന്ദി പ്രകടനമായിരുന്നു. ദൈവത്തിൽ നിന്നോ മൽക്കീസേദെക്കിൽ നിന്നോ യാതൊരു കല്പനയും ഉണ്ടായിരുന്നില്ല എന്നതിനാൽ അത് അനുസരണത്തിൻ്റെ ഒരു പ്രവൃത്തിയായി പരിഗണിക്കാനാവില്ല.
- അബ്രഹാം തൻ്റെ കുടുംബത്തിലോ കൂട്ടത്തിലോ മറ്റാരെങ്കിലും ഇങ്ങനെ പ്രവർത്തി ക്കാൻ കല്പിച്ചില്ല, അത് എല്ലാം ലഭിച്ച ലോത്തിൻ്റെ കാര്യത്തിൽ പോലും ഇല്ലായിരുന്നു.
- യേശുവിൻ്റെ (CHRISTOPHANY) ഒരു മുൻ-അവതാരരൂപമായി കാണപ്പെടുന്നവന് അ ബ്രാഹാം നൽകി. ഏറ്റവും കുറഞ്ഞത്, അത് ദൈവം നേരിട്ട് സ്ഥാപിച്ച പുരോഹിതന് (പുരോഹിതവർഗത്തിന്) ആയിരുന്നു. അബ്രാഹാമിൻ്റെ തൻ്റെ ജീവിതത്തിൽ ദശാം ശം ഒരു പ്രാവശ്യം മാത്രം കൊടുത്തു. അബ്രഹാമോ അദ്ദേഹത്തിൻ്റെ പുത്രന്മാരോ എപ്പോഴെങ്കിലും ഒരു 10% കൊടുക്കുകയോ കല്പിക്കുകയോ ചെയ്തതായി നമ്മൾ ഒരി ക്കലും കേട്ടിട്ടില്ല.
- മറ്റുള്ളവരിൽ നിന്നും നേടിയ ഒന്നും തന്നെ സ്വന്തം ആവശ്യത്തിനായി വയ്ക്കുകി ല്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതിനാൽ അബ്രാഹാം താൻ നേടിയതെല്ലാം തിരിച്ചു നൽകി (ഉല്പത്തി 14:23). ദൈവം തന്നെ അനുഗ്രഹിച്ച വസ്തുക്കൾ കൊണ്ട് അബ്രാഹാം ഒരിക്കലും വീട്ടിൽ പോകുകയോ തിരിച്ചുവരികയോ ചെയ്തിട്ടില്ല.
ചോദ്യം 4. എന്തുകൊണ്ട് യാക്കോബ് (ഉല്പത്തി 28: 20-22) പത്തിലൊന്ന് കൊടുത്തു?
ഉത്തരം: ഇത് അബ്രഹാമിൻ്റെ ദശാംശത്തിന് അനുബന്ധമായി ഉദ്ധരിക്കപ്പെട്ട മറ്റൊരു വാ ദമുഖമാണ്. നമ്മുക്ക് ഇതിലെ സന്ദർഭവും പരിശോധിക്കാം.
ഉല്പത്തി 28:20-22, “യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്ക് തരികയും എന്നെ എൻ്റെ അപ്പൻ്റെ വീട്ടിലേക്ക് സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്ക് ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിൻ്റെ ആലയവും ആകും. നീ എനിക്ക് തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.”
- യാക്കോബ് ദൈവത്തോട് വിലപേശി: നീ എനിക്ക് ചെയ്താൽ ഞാൻ നിനക്ക് ചെയ്യാം! ഇവിടെ നാം അവനെ പരീക്ഷിക്കരുത് (മത്തായി 4:7) എന്ന ദൈവ കല്പന എതിർക്കു കയാകുന്നു. ദൈവത്തെ വിശ്വസിക്കാൻ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഒരു കലാപകാ രിയുടെ പ്രവൃത്തിയെയാണ് ഇത് കാണിക്കുന്നത്. അദ്ദേഹത്തിൻ്റെ മുത്തച്ഛനായ അബ്രാഹമിൻ്റെ പെട്ടെന്നുണ്ടായ നന്ദിയും പ്രവർത്തനങ്ങളും അവൻ്റെ മാതൃകയിൽ നിന്ന് അകലെയാകുന്നു. അബ്രാഹാം ദൈവവുമായി അത്തരമൊരു വിലപേശൽ നടത്തുന്നത് നാം ഒരിടത്തും കാണുന്നില്ല.
- ആ സമയത്ത് യാക്കോബ് നന്ദി പ്രകടനമായി പ്രവത്തിക്കുകയല്ലായിരുന്നു. ദൈവം അവനു വേണ്ടി ചെയ്തുകാണിച്ചാൽ അവന് വിലമതിപ്പുണ്ടാക്കുമെന്ന് അവൻ്റെ വില പേശൻ സൂചിപ്പിക്കുന്നു. ദൈവം തനിക്കുവേണ്ടി ഒരു കാര്യം ആദ്യം ചെയ്യണമെന്ന് യാക്കോബ് ഉദ്ദേശിച്ചിരുന്നു. “ദൈവം എന്നോടുകൂടെ ഇരിക്കയും … എനിക്ക് ഭക്ഷി പ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും …” നിർഭാഗ്യവശാൽ ഇപ്പോഴും പലരും ഇങ്ങനെ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നു.
- യാക്കോബിൻ്റെ വിലപേശൽ ദശാംശം കൊടുക്കാനാണെന്ന് തിരുവെഴുത്തുകളിൽ ഒരിടത്തുപോലും പറഞ്ഞിട്ടില്ല. അവൻ ഹനനയാഗങ്ങൾ കഴിച്ചു, അവിടെ ഉണ്ടായി രുന്ന എല്ലാവരും ചേർന്ന് അത് ഭക്ഷിച്ചു, അതിനുശേഷം അവർ ഒരു പാനീയയാഗം കഴിച്ചു (ഉല്പത്തി 31:54, 35:1,7,14). പക്ഷേ, ദശാംശവുമായി താരതമ്യപ്പെടുത്തുമ്പോൾ യാഗങ്ങൾ തികച്ചും വ്യത്യസ്തമായ വിഷയമാണ്.
- യാക്കോബിൻ്റെ കച്ചവടത്തിൻ്റെ ആദ്യഭാഗം അവഗണിക്കരുത്, “ഞാൻ തൂണായി നിർ ത്തിയ ഈ കല്ല് ദൈവത്തിൻ്റെ ആലയവും ആകും” എന്നാൽ അത് ഒരിക്കലും യാഥാ ർഥ്യമായില്ല. യാക്കോബ് ആ സ്ഥലത്തിന് നിർലജ്ജമായി “ദൈവത്തിൻ്റെ ഭവനം” എന്ന് അർഥമുള്ള ബേഥേൽ എന്ന് പേരിട്ടു (ഉല്പത്തി 28:19). എന്നിരുന്നാലും ദൈവ ത്തിൻ്റെ ഭവനം ഒടുവിൽ യെരുശലേമിലേക്ക് പോയി. പിന്നീടുള്ള പ്രവാചകന്മാരു ടെ കാലത്ത് ബെഥേലിനെ “ദുഷ്ടതയുടെ വീട്” എന്ന് അർഥമാക്കുന്ന ബേത്ത് ഏവെ ൻ (ഹോശേയ 4:15,10:5) എന്നാണ് പരാമർശിക്കുന്നത്. കാരണം അവർ വെറുമൊരു കാ ളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിനെ യഹോവ എന്ന് വിളിച്ചു. പുരുഷന്മാരാൽ നടത്തുന്ന പക്ഷം തിരിഞ്ഞുള്ള തോന്ന്യാസമായ വിലപേശലുകളോട് ദൈവം പ്രതി കരിക്കുന്നില്ലെന്ന് തോന്നുന്നു.
യാക്കോബിൻ്റെ ജീവിതത്തിലെ ഈ മ്ളേച്ഛമായ സംഭവം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉളവാക്കുന്നു. മിക്കവാറും എല്ലാ ടിപിഎം വിശ്വാസികളെയും പോലെ യാ ക്കോബ് ഇടപാടുകാരനായ ഒരു ദൈവത്തിൽ വിശ്വസിച്ചു എന്ന് എടുത്ത് പറയേണ്ട തില്ലല്ലോ.
ഉപസംഹാരം
യോഹന്നാൻ 12:6, “ഇത് ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടാ യിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊ ണ്ടും അത്രേ പറഞ്ഞത്.”
പണം ഇടപാടുകാരന് (ടിപിഎം ശുശ്രുഷകൻ) നിങ്ങൾ പണം അടയ്ക്കുന്ന ഓരോ തവണയും അത് ഒരു അപ രിചിതമായ ഇടത്തിൽ പ്രവേശിക്കുന്നു. കണക്കു കളില്ല, ഉത്തരവാദിത്തമില്ല, സുതാര്യതയില്ല, വിശ്വസ്തതയില്ല. യൂദായെപ്പോലെതന്നെ, അവൻ ആഗ്രഹിക്കുന്ന പ്രകാരം അത് ഉപയോഗിക്കുകയും ചെയ്യുന്നു. യേശുവിനെ ഇഷ്ടപ്പെട്ട ആളുകൾ പണസഞ്ചിയിൽ പണം സംഭാവന ചെയ്തു, എന്നാൽ യേശു അത് ഒരിക്കലും ഉപയോഗിച്ചില്ല. അത് യൂദായാണ് ഉപയോഗിച്ചിരുന്നത്. നിങ്ങൾ അവരെ കാണുന്ന ഓരോ തവണയും നിങ്ങളുടെ തെറ്റ് കാണിക്കുന്ന യൂദാമാരെ തീറ്റുന്നത് നിർത്തുക. അവർ നി ങ്ങളുടെ പണത്തിനായി യേശുവിനെ അനുഗമിക്കുന്നു. പണം കൊടുക്കുന്നത് നിർത്തു ക, അപ്പോൾ 30 രൂപയ്ക്ക് വേണ്ടി മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന യൂദാമാരെ നിങ്ങൾക്ക് കാണാൻ കഴിയും.
അവസാനിച്ചു…….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.