എം ടി തോമസ് എൻ്റെ പ്രിയപ്പെട്ട ടിപിഎം പാസ്റ്റർമാരിൽ ഒരാളാണ്. കാരണം, ടിപിഎം ഉപദേശങ്ങളിലെ പിശകുകൾ ജനങ്ങൾ കണ്ടെത്തുന്നത് അദ്ദേഹം വളരെ എളുപ്പമാ ക്കുന്നു. RPD യുടെ ശക്തിയാൽ പണം സമ്പാദിക്കുന്നതിനെ കുറിച്ച് അദ്ദേഹം സാധാരണ പ്രസംഗിക്കുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ ജല്പന ആവർത്തനങ്ങളി ലൂടെ പണം സമ്പാദിക്കാനുള്ള അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം എന്നെ പലപ്പോഴും ചി ന്താകുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ വശീകരണത്തിൽനിന്ന് പുറത്തുകടക്കാൻ സമയം എ ടുത്ത് നിങ്ങളുടെ വിവേക കണ്ണുകൾ തുറക്കണം. ചില വർഷങ്ങൾക്കുമുൻപ്, ഒരു കുഴലൂ ത്തുകാരൻ തൻ്റെ തന്ത്രങ്ങളാൽ ചെറിയ കുട്ടികളെ അവരുടെ വീടുകളിൽ നിന്നും വെളി യിൽ കൊണ്ടുവരികയും അവരെ എല്ലാം നശിപ്പിക്കുകയും ചെയ്തു. അവൻ ഉപയോഗിച്ചത് അവൻ്റെ കുഴലും ആത്മാവിനെ പിടിച്ചുലത്തുന്ന സംഗീതം സൃഷ്ടിക്കുന്നതിനുള്ള കഴി വും ആയിരുന്നു. നിങ്ങൾ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരനെ (PIED PIPER) കുറിച്ച് കേട്ടിട്ടില്ലെങ്കിൽ, ചുവടെയുള്ള വീഡിയോ കാണുക.
https://youtu.be/ShgzCdoiqOM
ടിപിഎമ്മിലെ ആധുനിക നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാർക്കും അവരുടെ ഈ വശീ കരണം ഉപയോഗിക്കാനുള്ള കഴിവുണ്ട്. ഹാമലിനിലെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തു കാരൻ എലികളേയും കുട്ടികളേയും വശീകരിച്ചതുപോലെ, എം ടി തോമസിനും അതേ കഴിവുണ്ട്. അദ്ദേഹത്തിൻ്റെ പുഞ്ചിരിയും സൗഹൃദവും ഉപദേശവും പഠിപ്പിക്കലും വരു മ്പോൾ തെറ്റിദ്ധരിക്കരുത്. കുഴലൂത്തുകാരൻ്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാകാത്ത ഹാമ ലിലെ കുട്ടികളെപ്പോലെ ആയിരിക്കരുത്. ഇപ്പോൾ ടിപിഎം ഭാഷ്യതന്ത്രം (HERMENEUTICS) എന്ന് ഞാൻ വിളിക്കുന്ന എം ടി തോമസിൻ്റെ ഈണത്തിലേക്ക് നമുക്ക് പോകാം.
ആഭരണങ്ങൾ ഊരാൻ തിരുവെഴുത്ത് കല്പിക്കുന്നുണ്ടോ?

ഇത് ടിപിഎം ഇൻറ്റർനാഷണൽ യൂത്ത് ക്യാമ്പ് 2018 ൽ എം ടി തോമസിൻ്റെ പ്രധാന ചിന്താവിഷയമായിരുന്നു. ആ രെങ്കിലും ആഭരണങ്ങൾ ധരിക്കുന്നതിലോ ധരിക്കാത്ത തിലോ എനിക്ക് യാതൊരു പ്രശ്നവുമില്ല. ദുഃഖകരമെന്നു പറയട്ടെ, അജ്ഞരായ ജനങ്ങളെ അവരുടെ പിന്നാലെ വ ശീകരിക്കുന്നതിന് ടിപിഎം കുഴലൂത്തുകാർ ഉപയോഗി ക്കുന്ന കൃത്രിമമായ ഒരു വിഷയമാണ് ഇത്. ആളുകളെ കൃത്രിമമാക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ അവർ മുറി വാഖ്യങ്ങൾ ഉപയോഗിക്കുന്നു. മാത്രമല്ല, ഇത് വാസ്തവത്തിൽ ദൈവം പറഞ്ഞു എന്ന് അവർ പറയുന്നു, വാസ്തവത്തിൽ ദൈവം ഒരിക്കലും അത്തരം കാര്യങ്ങൾ പറഞ്ഞിട്ടില്ല. അതുകൊണ്ട്, അത്തരം നിയമങ്ങൾ കൊണ്ടുവരികയും അതിന് ദൈവത്തിനെ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ അത് ഒരു ഗൗരവമേറിയ പ്രശ്നമാകുന്നു. ഇത് മറ്റൊന്നുമല്ല, ദൈവ നാമം വൃഥാ എടുക്കുന്നതാകുന്നു. എം ടി തോമസ് തൻ്റെ വഞ്ചനയുടെ കുഴൽ മുഴുവൻ ശക്തിയോടെ ഊതുന്ന താഴെയുള്ള ഓഡിയോ ക്ലിപ്പ് ശ്രദ്ധിക്കുക. നിയമങ്ങൾ അനുസരിച്ച് നിങ്ങൾ പോരാടുന്നില്ലെങ്കിൽ, നിങ്ങൾക്ക് കിരീടം ലഭിക്കുകയില്ലെന്ന് അദ്ദേഹം തുടക്കത്തിൽ പറയുന്നു. അദ്ദേഹം 2 തിമോ 2:5 ഉദ്ധരിക്കുന്നു. അദ്ദേഹത്തിന് ഏതോ ചിന്താക്കുഴപ്പമുണ്ടെന്നും അദ്ദേഹമാണ് നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും ഞാൻ ഊഹിക്കുന്നു. അവൻ ഭരണം എന്നതാണെന്ന് ഊഹിച്ചെടുത്തു. നിയമങ്ങൾ ഇതിനകം ഉണ്ടാക്കിയിട്ടുണ്ടെന്നും നിങ്ങൾ ആ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്ന ഒരു ഗുസ്തിക്കാ രൻ മാത്രമാണെന്നും ആരെങ്കിലും അദ്ദേഹത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.
കഴലൂത്തുകാരൻ ഞാൻ ഇപ്പോൾ പറയാൻ പോകുന്ന കാര്യങ്ങൾ സഭയുടെ കാര്യമല്ല, മറിച്ച് നേരിട്ട് ദൈവത്തിൽ നിന്നും ലഭിച്ചതാണെന്നു പറഞ്ഞ് പരിസരം സജ്ജമാക്കി (0.24 to 0.40). ഇപ്പോൾ അദ്ദേഹം സ്വന്തം കൃത്രിമത്തിനായി ദൈവ നാമം വൃഥാ എടുത്ത് ജന ങ്ങളെ വശീകരിക്കുന്നു. നമ്മുക്ക് മുന്നോട്ടുപോകാം.
വായിക്കാനായി അദ്ദേഹം കൊടുത്ത വാഖ്യങ്ങൾ. 1 തിമൊഥെയൊസ് 2:9-10
9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാശീലത്തോടും സുബോധത്തോ ടുംകൂടെ തങ്ങളെ അലങ്കരിക്കേണം. 10 പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വ സ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാകും വണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.
ഇംഗ്ലീഷ് ബൈബിൾ വിവർത്തനം താഴെ കൊടുക്കുന്നു.
9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാശീലത്തോടും സുബോധത്തോ ടുംകൂടെ തങ്ങളെ അലങ്കരിക്കേണം(;) 10 (എന്നാൽ) പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.
ഇംഗ്ലീഷിലെ (;), (എന്നാൽ) ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക.
അത് 0.40 ൽ നിന്ന് കേൾക്കണം. അതിൽ, എം ടി തോമസ് കോമായ്ക്കും സെമികൊളനും പകരം നേരെ ഫുൾ സ്റ്റോപ്പ് എങ്ങനെയാണ് എടുക്കുന്നത്, കൂടാതെ, 10-ാം വാഖ്യത്തെ പ റ്റി ഒന്നും പരാമർശിക്കാതെ മറ്റൊരു വാക്യാത്തിലേക്ക് വേഗം പോകുന്നു. പത്താം വാക്യം വായിച്ചുകൊണ്ട് വാചകം പൂർത്തിയാക്കുന്നതിനെ കുറിച്ചു ഭയപ്പെടുന്നത് എന്തുകൊണ്ടാ കുന്നു? എന്തുകൊണ്ട് തിരുവെഴുത്ത് കോമായും സെമികൊളനും കാണിക്കുമ്പോൾ നേ രെ ഫുൾ സ്റ്റോപ്പ് ആക്കി മാറ്റുന്നു? “എന്നാൽ” എന്ന് തുടങ്ങുന്നതിന് മുൻപ് എല്ലായിടത്തും തിരുവെഴുത്തുകളിൽ ഫുൾ സ്റ്റോപ്പ് ഇടുന്ന ഒരു സാഹചര്യം നോക്കാം. അപ്പോൾ നമ്മൾ വായിക്കുന്നത് സാത്താൻ്റെ വചനം ആയിരിക്കും, തിരുവെഴുത്ത് ആയിരിക്കുകയില്ല.
ഇപ്പോൾ 1 പത്രോസ് 3:3-4 വരെയുള്ള ഭാഗങ്ങൾ വായിക്കാം.
3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്ന തും ഇങ്ങനെ പുറമേയുള്ളതല്ല, 4 സൌമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷ യഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അത് ദൈവസ ന്നിധിയിൽ വിലയേറിയതാകുന്നു.
ഇവിടെയും അദ്ദേഹം അതേ കൃത്രിമത്വം ചെയ്യുന്നു. കോമായെ ഫുൾ സ്റ്റോപ്പ് ആക്കി മാറ്റി, തിരുവെഴുത്തിൻ്റെ വിശകലനം നാലാം വാഖ്യം തുടങ്ങുന്നതിന് മുൻപ് തന്നെ തീർ ക്കുന്നു. പിന്നീട് അദ്ദേഹം പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടുന്നു. ദൈവം ആഭ രണങ്ങൾ വെറുക്കുന്നു എന്ന് എം ടി തോമസ് പറയുന്നു, എന്നാൽ തിമൊഥെയൊസോ പത്രോസോ അത്തരം ഒരു ഒരു അനുമാനത്തെ കുറിച്ച് പറഞ്ഞിട്ടേയില്ല. തൻ്റെ സ്വന്തം പഠിപ്പിക്കലിനെ അദ്ദേഹം തിരുവെഴുത്തുകളിലേക്ക് തള്ളികയറ്റുന്നു.
ടിപിഎം ദൈവനാമത്തിൽ അവരുടെ അസംബന്ധമായ പഠിപ്പിക്കലുകൾ നടപ്പിലാക്കു ന്നത് ഇങ്ങനെയാണ്. എന്നാൽ എം ടി തോമസിൻ്റെ അനുമാനം പോലെ പൗലോസൊ പ ത്രോസൊ പറയുന്നുണ്ടോ? ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. നിങ്ങൾ സന്ദർഭം വായി ച്ചാൽ, നമ്മുടെ ബാഹ്യ മനുഷ്യനെ അലങ്കരിക്കാൻ നമ്മുടെ സമയവും പ്രയത്നവും ചെല വഴിക്കരുതെന്നാണ് നമ്മുടെ എഴുത്തുകാരൻ പറയുന്നത്, പകരം ആന്തരീക മനുഷ്യനിൽ ശ്രദ്ധിക്കണം. ടിപിഎമ്മിൻ്റെ ചില വേദവിരുദ്ധമായ രീതികൾ നടപ്പിലാക്കാൻ ജനങ്ങളെ വിഡ്ഢികൾ ആക്കുകയാണ് എം ടി തോമസ് ചെയ്യുന്നത്. സത്യസന്ധരല്ലാത്ത മനുഷ്യർ ദൈവത്തെയും തിരുവെഴുത്തുകളെയും അജ്ഞരായ ജനങ്ങൾക്ക് മുൻപാകെ കാട്ടുന്നത് ഇങ്ങെനയാകുന്നു. അവർ ജനത്തിൻ്റെ മുമ്പിൽ ദൈവത്തെ ബഹുമാനിക്കുന്നില്ല.
ഫിലിപ്പിയർ 3:2, “നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദ നക്കാരെ സൂക്ഷിപ്പിൻ.”
ടിപിഎം ഭാഷാതന്ത്രം സമാനമായ മറ്റ് തിരുവെഴുത്തുകളിൽ പ്രയോഗിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന മറ്റൊരു തിരുവെഴുത്ത് ഞാൻ ഉദ്ധരിക്കുന്നു. എം ടി തോമസും അദ്ദേഹത്തിൻ്റെ സംഘടനയും തെറ്റായ അതേ യുക്തി അവർക്ക് പ്രയോഗിക്കാൻ കഴിയു മോ എന്ന് നമുക്ക് നോക്കാം.
യോഹന്നാൻ 6:27, “നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, (മറിച്ച്) നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിന്നായിട്ട് തന്നേ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങ ൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.”
എം ടി തോമസിൻ്റെ യുക്തി പ്രയോഗിക്കാം, “BUT” ന് മുമ്പ് ഒരു ഫുൾ സ്റ്റോപ്പ് ഇടുക. അപ്പോ ൾ അതിൻ്റെ അർഥം എല്ലാ ടിപിഎം വിശ്വാസികളെല്ലാം ജോലി ഉപേക്ഷിച്ച് അധ്വാനം നിർത്തിവയ്ക്കണം എന്നാകും. അവർ കൃഷിക്കാരോ ബിസിനസ്സുകാരോ ആണെങ്കിൽ അവർ അതും നിർത്തണം. മേൽപ്പറഞ്ഞ വാഖ്യം യേശുക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, പൌലോസിൻ്റെയും പത്രോസിൻ്റെയും വാക്കുകളെക്കാൾ അതിന് കൂടു തൽ മഹത്വം ഉണ്ട്. പാസ്റ്റർ എം ടി തോമസ്, ഭാഷാതന്ത്രങ്ങളിൽ സ്ഥിരത പുലർത്തുക. എം ടി തോമസിനൊട് അടുപ്പമുള്ള ആരെങ്കിലുമുണ്ടെങ്കിൽ, അദ്ദേഹത്തോട് ചോദിക്കു ക, ഞങ്ങളും അദ്ദേഹത്തിൻ്റെ യുക്തി അറിയട്ടെ.
ഉപസംഹാരം
പ്രിയ വായനക്കാരാ,
പുതിയനിയമം പുതിയതും, ന്യായപ്രമാണം “മനുഷ്യരുടെ ഹൃദയങ്ങളിലും” എഴുതിയി രിക്കുന്നു.
എബ്രായർ 10:16, “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‍വാനിരിക്കുന്ന നിയ മം ഇങ്ങനെയാകുന്നു: എൻ്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങ ളിൽ എഴുതും എന്ന് കർത്താവിൻ്റെ അരുളപ്പാട്.”
പരിച്ഛേദനക്കാരുടെ ദുഷ്ടാത്മ സേവകന്മാർ അവർ വിശ്വസിക്കുന്ന കാര്യങ്ങൾ നിങ്ങ ളെക്കൊണ്ട് ബലമായി ചെയ്യാൻ അനുവദിക്കരുത്. ഏത് ഗണ്യമായ വാദത്തിനും നിങ്ങൾ തിരുവെഴുത്തുകൾ മുറുകെ പിടിക്കണം.
ഫിലിപ്പിയർ 3:2, “നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദ നക്കാരെ സൂക്ഷിപ്പിൻ.”
ടിപിഎമ്മിലെ ആഭരണങ്ങൾ വെറുക്കുക എന്ന ഈ പ്രശ്നം ബാക്കിയുള്ളവർ സസ്യഭുക്കു കൾ ആകയാൽ മാംസഭുക്കുകളെ സസ്യഭുക്കുകൾ ആകാൻ പ്രേരിപ്പിക്കുന്നതുപോലെ ആകുന്നു. ചില കാര്യങ്ങൾ തിരുവെഴുത്ത് വ്യക്തമാക്കാത്തപക്ഷം നാം അതിനെ ധരി ക്കുന്ന ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിലേക്ക് വിടണം. നിങ്ങൾ ആവശ്യമില്ലാ ത്ത സ്ഥലത്ത് ഇടപെടാൻ ശ്രമിക്കുകയാണോ? ഇതാണ് ഏറ്റവും മികച്ച നിയമവാദം.
പ്രിയ എം ടി തോമസും കൂട്ടരും
ദൈവനാമം വൃഥാ എടുക്കുന്നത് നിർത്തുക. ഇത് 3-ാം കല്പനയുടെ നേരിട്ടുള്ള ലംഘനമാകുന്നു.
നിങ്ങളുടെ അറിവിനായി, ദൈവം ഏതെങ്കിലും രത്‌നങ്ങളോ സ്വർണ്ണമോ വെറുക്കുന്നില്ല. അത്തരമൊരു വെറുപ്പുളവാക്കുന്നതെങ്കിൽ അദ്ദേഹം അതിൽ തൻ്റെ മണവാട്ടിയെ അല ങ്കരിക്കുകയും അത്തരം ശൈലികളിൽ വിശദീകരിക്കുകയും ചെയ്യുമായിരുന്നില്ല. സീ യോ നിലേക്ക് പോകാനുള്ള നിങ്ങളുടെ ആവേശം നിമിത്തം, നിങ്ങൾ പുതിയ യെരുശ ലേം അവഗണിക്കുന്നു.
വെളിപ്പാട് 21:18-21, “മതിലിൻ്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിൻ്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ട് അല ങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാ മത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവർണ്ണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യ രാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധീരത്നം. പന്ത്രണ്ട് ഗോപുരവും പന്ത്രണ്ട് മുത്ത്; ഓരോ ഗോപുരം ഓരോ മുത്തു കൊണ്ടുള്ളതും നഗരത്തിൻ്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.”
നിങ്ങളുടെ സ്വന്തം നന്മയ്ക്കായി ചെയ്യുന്ന കൃത്രിമത്വം കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും നിർത്തുക. നിങ്ങൾക്ക് ഒരു കോമായെ ഫുൾ സ്റ്റോപ്പ് ആക്കി മാറ്റം, ദൈവം അതിൽ സം തൃപ്തനാണെന്ന് കരുതരുത്.
മത്തായി 5:18, “സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.”
വെളിപ്പാട് 22:18-19, “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാ ക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന് വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തി ൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃ ക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.