കഴിഞ്ഞ ലേഖനത്തിൽ ടിപിഎമ്മിലെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ ബൈബി ൾ വളച്ചൊടിച്ച് അവരുടെ യുവജനങ്ങളിൽ നിന്നും ആഭരണങ്ങൾ പിഴുതുമാറ്റുന്നത് ക ണ്ടു. ടിപിഎമ്മിൻ്റെ നിയന്ത്രണം ആഭരങ്ങൾ നീക്കംചെയ്യുന്ന ഭാഗം മാത്രം കൊണ്ട് അവ സാനിക്കുന്നില്ല. അത് വളരെ കൂടുതൽ ആഴമേറിയതാണ്. കൊലോസ്യർ ലേഖനത്തിൽ ഒരു ഭാഗം ഉണ്ട്, അ ത് ടിപിഎമ്മിനെ ഒരു നിവൃത്തിയായി കണക്കാക്കാതെ നിങ്ങൾക്ക് വായിക്കാൻ പറ്റില്ല.
കൊലോസ്യർ 2:18-23, “താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർ ശനങ്ങളിൽ പ്രവേശിക്കയും തൻ്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരു ത്. തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈത ന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു. നിങ്ങൾ ക്രിസ്തുവിനോ ടുകൂടെ ലോകത്തിൻ്റെ ആദ്യപാഠങ്ങൾ സംബന്ധിച്ച് മരിച്ചു എങ്കിൽ ലോകത്തിൽ ജീവി ക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്? ഇ തെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസിക്കുന്നവർക്ക് ജ്ഞാനത്തിൻ്റെ പേരു മാത്ര മുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.”
സന്യാസം എന്താകുന്നു, അത് ടിപിഎമ്മുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
നമുക്ക് ഈ പദത്തിൻ്റെ നിഘണ്ടു അർഥം നോക്കാം. ദയവായി ഹൈലൈറ്റുചെയ്ത ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക.
(ഹൈലൈറ്റുചെയ്ത ഭാഗത്തിൻ്റെ മലയാള പരിഭാഷ)
2. ഒരു വ്യക്തി ആത്മപരിത്യാഗത്താലും ആത്മപീഡനത്താലും ഉയർന്ന ആത്മീക നില വാരവും ധാർമിക അവസ്ഥയും നേടിക്കൊടുക്കുന്ന ഉപദേശം.
3. അങ്ങേയറ്റത്തെ ആത്മപരിത്യാഗം, സുഖാനുഭവ വര്‍ജ്ജനം, കഠിന നിഷ്ഠ.
ഭയങ്കരമായ പാപത്തിലേക്ക് നയിക്കുന്ന ക്രിസ്തീയ സന്യാസം അനുഷ്ഠിക്കാൻ ബൈബിൾ ഒരിക്കലും നിർദേശിച്ചിട്ടില്ല. മറിച്ച്, 1 തിമൊഥെയൊസ് 6:17–ൽ പറഞ്ഞിരിക്കുന്നതുപോ ലെ, “നമുക്ക് സകലവും ധാരാളമായി അനുഭവിപ്പാൻ“ ദൈവം സമൃദ്ധമായി അനുഗ്രഹി ച്ചിരിക്കുന്നു.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആത്മപരിത്യാഗം ചെയ്യുകയെന്നത് അധാ ർമികവും ലോകാത്മകവുമായ വികാരങ്ങൾ “വർജ്ജിക്കുക” എന്നും, ദൈവം സ്ഥാപിച്ചി രിക്കുന്ന നീതിനിഷ്ഠമായ ചട്ടക്കൂടിനുള്ളിൽ ജീവിക്കുക എന്നുമാകുന്നു. ദൈവം നമ്മോട് കല്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുകയും, ദൈവം ചെയ്യരുത് എന്ന് കല്പിച്ചിരിക്കുന്ന കാ ര്യങ്ങൾ ചെയ്യാതിരിക്കുകയും ആകുന്നു. (തീത്തൊസ് 2:11-13).
സ്വന്തം സ്വാർഥമോഹങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു വ്യക്തി ദൈവനിയമങ്ങൾ കണക്കി ലെടുക്കാതെ ആ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കും. ദൈവത്തിന് പുറത്തുള്ള സംതൃപ്തി കണ്ടെത്താൻ നമ്മെ സഹായിക്കുന്ന വിനാശകരമായ ആഗ്രഹങ്ങൾ അതിജീ വിച്ച് ദൈവത്തെ അനുസരിക്കാനുളള നമ്മുടെ ആഗ്രഹമാണ് ഒരു ക്രിസ്ത്യാനിയുടെ ആത്മപരിത്യാഗം.
നമ്മളെ സ്വയം നിഷേധിച്ചുകൊണ്ട്, നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും ദൈവഹിത ത്തിന് മുൻഗണന നല്കുന്നതാകാനും യേശു നമ്മളിൽ നിന്നും ആഗ്രഹിക്കുന്നു. എന്നാൽ ദൈവഹിതം തൻ്റെ സൃഷ്ടികൾ ആസ്വദിക്കാനും ശാരീരിക മോഹങ്ങൾ തൃപ്തിപ്പെടുത്താ നും നമ്മെ അനുവദിക്കുന്നു.
മറ്റുള്ളവർക്ക് കഴിയാത്ത ഉയർന്ന ഒരു ആത്മീയമോ ദിവ്യമോ ആയ പദവി വഹിക്കാൻ കഴിയുമെന്ന പൈശാചിക നുണയിൽ ജീവിക്കുന്ന ചില വ്യക്തികളുടെ മുഖമുദ്രയാണ് സന്യാസിമാർഗ്ഗം. ബൈബിളിൽ നാം കാണുന്ന ആദ്യ നുണ ഈ സാത്താൻ്റെ നുണയാണ്.
ഉല്പത്തി 3:5, “അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറിയുന്നു എന്നു പറഞ്ഞു.”
“ദൈവത്തെപോലെ ആകുക” എന്നതിനെ സംബന്ധിച്ച് ഞാൻ ടിപിഎമ്മിൽ എണ്ണി യാൽ തീരാത്തവണ്ണം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. മറ്റ് ക്രിസ്ത്യാനികൾ പ്രസംഗിക്കുന്ന രക്ഷയെപ്പറ്റി പ്രസംഗിക്കുന്നത് അവരുടെ നിലവാരത്തിന് താഴെയാണെന്ന് അവർ കരു തുന്നു. സ്വാഭാവികമായും, മണവാട്ടിയെ പൂർണമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ടി പിഎം വൈദികന്മാർക്ക് മറ്റ് ക്രിസ്ത്യാനികളിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ “ദൈവത്തെപ്പോലെ ആകാൻ” വേണ്ട ഫോർമുല എന്താകുന്നു?
സമുദായ വ്യത്യാസം കൂടാതെ എല്ലാ ക്രിസ്ത്യാനികൾക്കും ഔദാര്യമായി കൊടുക്കുന്ന ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ആ പദവി സ്വയം ആക്കു വാനായി അവർക്ക് മറ്റൊന്ന് സൃഷ്ടിക്കണം. പൗലൊസ് പരാമർശിച്ചതുപോലെ, അവരു ടെ നിയമങ്ങൾ പിന്തുടർന്നാൽ, പരലോകത്തിൽ നിങ്ങളേക്കാൾ മെച്ചപ്പെട്ടതും ഉന്നത വുമായ ഒരു സ്ഥലം നൽകാമെന്ന വാഗ്ദാനങ്ങൾ അവർ കൊണ്ടുവരണം. നിങ്ങൾക്ക് പാ സ്റ്റർ എം ടി തോമസ്, ടി യു തോമസ് തുടങ്ങിയവരുടെ പ്രത്യേക ഭാഷ്യതന്ത്രത്തിൽ, തിരു വെഴുത്തുകളിൽ കാണാത്ത “ചെയ്യാൻ പാടില്ലാത്ത” കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കിട്ടും.
എല്ലാ ടിപിഎം വിശ്വാസികൾക്കുമുള്ള DO NOTS ലിസ്റ്റ് താഴെ കൊടുക്കുന്നു.
- ആഭരണങ്ങൾ ധരിക്കരുത്
- വിശ്വാസ ഭവനത്തിൽ നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
- ചുമന്ന വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത് (ഇത് എം ടി തോമസിൻ്റെ യുക്തിയാ കുന്നു, ചുമപ്പ് വെളിപ്പാട് 17 ലെ മഹാവേശ്യയെ അടയാളപ്പെടുത്തുന്നു).
- സിനിമ കാണരുത്.
- മറ്റ് സഭകളുടെ മാഗസിനുകൾ വായിക്കരുത്.
- മരുന്ന് കഴിക്കരുത്.
- വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കരുത്.
- ടിപിഎമ്മിനെതിരെ എഴുതുന്ന വെബ്സൈറ്റുകൾ വായിക്കരുത്. (ഈ സൈറ്റിനെ സൂചിപ്പിക്കുന്നു).
- നിങ്ങളുടെ പങ്കാളിയുമായി ലൈംഗികബന്ധം പാടില്ല, എന്നാൽ നിർബന്ധമായും ലൈംഗികത ശനിയാഴ്ചയും ഞായറാഴ്ചയും നിരോധിച്ചിരിക്കുന്നു.
- പുരോഹിതനെ ചോദ്യം ചെയ്യരുത്.
- മീശയും താടിയും പാടില്ല.
- ചെയ്യരുത് … ചെയ്യരുത് …
“എൻ്റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും;” എന്ന് പറഞ്ഞ പഴയ പാമ്പാണ് ടിപിഎം വൈദികരിൽ ഉള്ള ആത്മാവ്. നക്ഷത്രങ്ങളിൽ ഒന്നായി കണ ക്കാക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. വൈദികന്മാർ ഉയർന്ന ആത്മീയ നിലവാരം നേടി യെടുക്കേണ്ടതുകൊണ്ട് (അവർ നിത്യതയിൽ പരിശുദ്ധാത്മാവിനെ മാറ്റി അവരെ പകരം വയ്ക്കും) അവർ കൂടുതൽ കാര്യങ്ങൾ ചെയ്യാതിരിക്കണം. അവർക്ക് മുകളിലുള്ളവ കൂ ടാതെ താഴെ പറയുന്ന DO NOTS ഉം നിവർത്തിക്കേണം.
- വിവാഹം കഴിക്കരുത്.
- വിവാഹതരായി കഴിയരുത്.
- നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ നോക്കരുത്.
- നിങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കരുത്. സന്യാസ ജീവിതത്തിനായി ഇത് വിറ്റ് സംഘടനയ്ക്ക് കൊടുക്കണം.
- മറ്റ് ക്രിസ്ത്യാനികളുമായി സഹകരിക്കരുത്.
- വിശ്വാസികളോടൊപ്പം ഇരുന്ന് ഭക്ഷിക്കരുത്.
- മറ്റുള്ളവരെ നിങ്ങൾക്കാളേറെ ശ്രേഷ്ഠരാക്കരുത്. നിങ്ങൾ സീയോനിലേക്കുള്ള യാത്ര യിലാണ്, അതേസമയം അവർ അപ്രധാനമായ സ്ഥലങ്ങളിലേക്ക് പോകുന്നു.
- മറ്റുള്ളവരെ പോലെ സാധാരണ വസ്ത്രങ്ങൾ ധരിക്കരുത്. നിങ്ങൾക്ക് ഒരു വൈദീക വസ്ത്രമുണ്ട്.
- നിങ്ങൾ ആഹാരത്തിനായി പ്രവർത്തിക്കരുത്. മൂഢരായ വിശ്വാസികൾ നിങ്ങൾക്ക് വേണ്ടുവോളം തരും.
- മൊബൈലുകളും ലാപ്ടോപ്പുകളും ഉപയോഗിക്കരുത്.
- നിങ്ങൾ പുതിയ പുരോഹിതനാണെങ്കിൽ വിവാഹങ്ങളിൽ പങ്കെടുക്കരുത്. വിവാഹ ത്തിൽ പങ്കെടുക്കുമ്പോൾ വിവാഹജീവിതം ആഗ്രഹിക്കുന്നതായി നിങ്ങൾക്ക് തോ ന്നിയേക്കാം, നിങ്ങൾ വഞ്ചിതരായെന്നും തോന്നും.
- മതപരമല്ലാത്ത സമയത്ത് പോലും വെള്ള വസ്ത്രം മാത്രം ധരിക്കണം. നിറങ്ങൾക്ക് പൂർണ്ണമായും NO ആയിരിക്കണം.
- നിങ്ങൾ വാങ്ങിച്ചതൊന്നും സൂക്ഷിക്കരുത്. അത് മറ്റാർക്കെങ്കിലും കൊടുത്ത് മറ്റൊ രു സാധനവുമായി കൈമാറുക. ഇതാണ് പുതിയ വേലക്കാരുടെ പ്രതിഷ്ഠ.
- നിങ്ങളുടെ ബൈബിൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കരുത്. വീണ്ടും പുതിയ വേല ക്കാരുടെ പ്രതിഷ്ഠ.
- ശുശ്രുഷയിൽ 10 വർഷത്തിൽ കുറവുള്ള ഒരു സഹോദരൻ്റെ വസ്ത്രങ്ങൾ കഴുകരു ത് (അതേപോലെ തന്നെ സഹോദരിമാരുടെയും). വ്യഭിചാരത്തിൻ്റെ ആത്മാവ് നിങ്ങളെ പിടികൂടാം.
- മറ്റ് സഭകളിലെ പാട്ടുകൾ പടരുത്.
- ഒരു റെസ്റ്റോറൻറ്റിൽ നിന്നും കഴിക്കരുത്.
- നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഫോട്ടോഗ്രാഫുകൾ നിങ്ങൾക്കൊപ്പം സൂക്ഷിക്ക രുത് (പുതിയ വേലക്കാർക്കായി).
- ചെയ്യരുത് … ചെയ്യരുത് …
സന്യാസത്തിൻ്റെ ഫലങ്ങൾ
കൊലോസ്യരിൽ നിന്നുള്ള മുകളിൽ പറഞ്ഞ സൂക്തങ്ങൾ അത്തരം സന്യാസത്തിൻ്റെ ഫലമാണെന്ന് നമ്മളോട് പറയുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ അത് പരിശോധിക്കുന്നത് എളുപ്പമാണ്.
ജഡമനസ്സിനാൽ വെറുതെ ചീർക്കുക
അത്തരത്തിലുള്ള ഒരു ഫലമാണ് ഇത് എന്ന് 18-ാം വാഖ്യം പറയുന്നു. ഈ പ്രഭാവം കണ്ടെ ത്താൻ ശരിക്കും തല പുകയേണ്ടതുണ്ടോ? മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകന്മാരും അപ്രകമാകുന്നു. അവരുടെ പ്രവൃത്തിയിലും ആത്മാവിലും അത് നിങ്ങൾക്ക് കാണാൻ കഴിയും. മുകളിൽ നിന്ന് താഴെ വരെ, നിങ്ങൾക്ക് ഒരിക്കലും മാറ്റാൻ വയ്യാത്ത ഒരു മനോ ഭാവം ഈ ഗ്രൂപ്പിനുണ്ട്. ഈ ജനങ്ങൾ എല്ലാ പെരുമാറ്റത്തിലും ക്രിസ്തുവിനോട് തികച്ചും എ തിരാകുന്നു. താഴെ പറയുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക, നിങ്ങളുടെ വൈദികന്മാർ നിങ്ങളെ എതിർ ദിശയിലേക്ക് നയിക്കുന്നുവെന്ന് മനസ്സിലാക്കുക.
- മർക്കോസ് 10:9, “ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരി ക്കരുത് എന്നു ഉത്തരം പറഞ്ഞു.”
- മർക്കോസ് 2:15-16, “അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാ പികളും യേശുവിനോടും അവൻ്റെ ശിഷ്യന്മാരോടുംകൂടി പന്തിയിൽ ഇരു ന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നത് പരീശന്മാരുടെ കൂട്ടത്തി ലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവൻ്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപി കളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു.”
- യോഹന്നാൻ 19:26-27, “യേശു തൻ്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ നിൻ്റെ മകൻ എന്ന് അമ്മയോട് പറഞ്ഞു. പിന്നെ ശിഷ്യ നോട്: ഇതാ നിൻ്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തൻ്റെ വീട്ടിൽ കൈക്കൊണ്ടു.”
- മർക്കോസ് 9:38-40, “യോഹന്നാൻ അവനോട്: ഗുരോ, ഒരുവൻ നിൻ്റെ നാമത്തിൽ ഭൂത ങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങ ൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. അതിന് യേശു പറഞ്ഞത്: അവനെ വിരോധി ക്കരുത്; എൻ്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല. നമുക്ക് പ്രതികൂലമല്ലാത്തവൻ നമുക്ക് അ നുകൂലമല്ലോ.”
- അപ്പൊ.പ്രവ. 14:14-15, “ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടി ട്ട് വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിൻ്റെ ഇടയിലേക്ക് ഓടിച്ചെന്നു നില വിളിച്ചു പറഞ്ഞത്: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോട് സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങ ളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവ നുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.”
- 2 തെസ്സലോ 3:11-13, “നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്ര മംകെട്ടു നടക്കുന്നു എന്ന് കേൾക്കുന്നു. ഇങ്ങനെയുള്ളവരോട്: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവി ൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെ യ്യുന്നതിൽ തളർന്നു പോകരുത്.”
- 1 തിമൊഥെയൊസ് 4:3, “വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.”
- 2 തിമൊഥെയൊസ് 3:3, “വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാ രും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും…..“
തലയെ മുറുകെ പിടിക്കാതിരിക്കുക
അത്തരക്കാർ തലയെ മുറുകെ പിടിക്കുന്നില്ലെന്ന് 19-ാം വാക്യം പറയുന്നു. അത്തരമൊരു സാഹചര്യത്തിനുള്ള കാരണം വളരെ ലളിതമാണ്. അവർ പ്രത്യേകരായി കരുതുന്നു, അ വരുടെ സന്യാസത്തിലൂടെ മറ്റു ക്രിസ്ത്യാനികൾക്ക് ഇല്ലാത്ത ഒരു പ്രത്യേക ലീഗിലേക്ക് അവർ അവരെ നയിക്കാൻ പോകുന്നു. അവർ ഒരു പ്രത്യേക ഘടകം തന്നെയാണ്. യേശു അവരുടെ തലവനല്ല.
- അവർക്ക് ഒരു പുതിയ പ്രധാന ഇടയനുണ്ടെന്നുള്ളതിൽ അത്ഭുതപ്പെടേണ്ടതില്ല. (ചീ ഫ് പാസ്റ്റർ)
- ആ സംഘടനയുടെ വൈദികന്മാർ മാത്രമേ പിതാവിൻ്റെ മുഖം കാണുകയുള്ളു. മറ്റു ള്ളവർക്ക് അത് അറിയാൻ നിങ്ങളിൽ നിന്നുള്ള പ്രതിഫലനം ലഭിക്കും.
- ക്രിസ്തുവിൻ്റെ മണവാട്ടിയെ തയ്യാറാക്കാൻ നിങ്ങളുടെ വൈദികർക്ക് മാത്രമേ പകർ പ്പവകാശമുള്ളൂ (കൊലോസ്യർ 1:28 ൻ്റെ ടിപിഎം ഭാഷ്യതന്ത്രം)
- സഹോദരന്മാരേക്കാൾ അവരെ ഉന്നത പദവിയിൽ വയ്ക്കുന്ന ഒരു ദുരുപദേശം അവ ർക്കുണ്ട്.
- ദൈവ നാമത്തിൽ ജനങ്ങളെ കൊല്ലുന്ന ഒരു ഉപദേശം അവർക്കുണ്ട്.
- നിങ്ങൾ മറ്റ് സഹോദരന്മാരുമായി കർത്തൃമേശയിൽ പങ്കെടുത്താൽ, നിങ്ങൾക്ക് അവർ കർത്തൃമേശ തരികയില്ല, അങ്ങനെ അവർ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കുന്നു.
- സാത്താൻ എപ്പോഴും ലക്ഷ്യമിടുന്ന, യേശുവിന് സാധിക്കാത്തതോ യേശു തയ്യാറാ കാത്തതോ ആയ ദൈവ സിംഹാസനത്തിൽ ഇടം ഉറപ്പാക്കുന്ന ഒരു ഉപദേശം അവർ ക്കുണ്ട്, (മർക്കൊസ് 10:40, യെശയ്യാവ് 14:13)
ഉപസംഹാരം
പ്രിയ വായനക്കാരെ,
അപ്പൊസ്തലനായ പൗലോസ് പറയുന്നു, അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിൻ്റെ ഉപേക്ഷയിലും രസിക്കുന്നവർക്ക് ജ്ഞാനത്തിൻ്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല. കൊലോസ്യർ 2:23.
ടിപിഎമ്മിലെ ജനങ്ങൾ ഒരു സ്വയം നിർമ്മിത മതം പിന്തുടരുന്നവരാണെന്ന് അറിയുക, അതിന് തലയായ യേശുക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല. പോളിൻ്റെയും ആൽവി ൻ്റെയും പൊടികൾ സ്ഥാപിച്ച ഒരു പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തെ നിങ്ങൾ പിന്തുടരാ ൻ ആഗ്രഹിക്കുന്നുണ്ടോ? എന്തിനാണ് നിങ്ങൾ ഉറച്ച പാറയായ യേശുവിനെ മറികടന്ന്, അവർ മുദ്രകുത്തുന്ന അപ്പൊസ്തലിക ഉപദേശവും പ്രതിഷ്ഠയും ആയ മറ്റൊരു സുവിശേ ഷത്തെ പിന്തുടരുന്നത്?
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
ടി.പി.എം ഉപദേശത്തിൽ ജനനം മുതൽ ഏകദേശം 15 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ ഈ പോസ്റ്റുകൾ വായിക്കുന്നുണ്ടെന്ന് കരുതുക…അല്ലെങ്കിൽ വിശ്വസിക്കുക. ഒരു പക്ഷെ ഞാനും ആ കൂട്ടത്തിൽ പെട്ട ഒരാളാകാം… എന്നിരുന്നാലും മനസ്സിൽ തോന്നിയ ആശയം ഈ അവസരത്തിൽ ചോദിക്കാതെ നിവൃത്തിയില്ല… ഇന്നത്തെ ആത്മീക നിലവാരം പൊതുവേ കണക്കിലെടുത്താൽ ടി.പി.എമ്മിലെന്നല്ല മിക്ക ഇതര എല്ലാത്തര ക്രിസ്ത്യാനി സഭകളിലും പെന്തെക്കോസ്തുകളിലുമുള്ള യുവതലമുറക്ക് വചനത്തിന്റെ ആഴങ്ങളിലുള്ള സത്യങ്ങൾക്ക് തിരിച്ചറിവില്ല…അല്ലെങ്കിൽ അതറിയുവാൻ പരിശ്രെമിക്കുന്നില്ല…അങ്ങനെ വരുമ്പോൾ പ്രത്യകിച്ച് ഒരു ടി.പി.എമ്മിലെ ഒരു വിശ്വാസി എന്ന് കണക്കിലെടുത്താൽ ഈ പോസ്റ്റ് വായിക്കുന്ന അവർ.., അല്ലെങ്കിൽ നിരവധി പേർ ഇപ്പോൾ തന്നെ ചിന്താ കുഴപ്പത്തിലാണ്… പലരും പരസ്യമായി പറയാൻ മടിച്ച് രഹസ്യമായി വെച്ചിരിക്കുന്നു എന്ന സത്യം…തങ്ങൾ വിശ്വസിച്ച് പോന്ന ശ്രെഷ്ഠമായി എന്ന് കരുതിയ സഭ മായയാണെന്നു തെറ്റിധരിപ്പ് അവർക്കുണ്ടാകുബോൾ…സ്വയം തോന്നുന്ന ഒരു ചോദ്യം…? പലരും പല സഭകളും വിട്ട് പോന്ന് ചേക്കേറിയ ഈ സഭ നിങ്ങളുടെ പോസ്റ്റുകൾ വായിച്ച് മനസ്സ് ആകുലപ്പെട്ട് ഏത് വിശ്വസിക്കണം എന്നറിയാതെ പകച്ചു പോകുന്ന അവസ്ഥ… ഈ അവസ്ഥക്കും കൂടി മറുപടി പറഞ്ഞെ മതിയാകു…ഒരു പ്രശ്നം അവതരിപ്പിക്കുമ്പോൾ അതിനുള്ള പരിഹാരവും നല്കാൻ കഴിഞ്ഞില്ലെങ്കിൽ.., വലിയൊരു അപകടമാണ് വിളിച്ച് വരുത്താൻ ഈ പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പരിശ്രെമിച്ച് കൊണ്ടിരിക്കുന്നത്…!
ഈ ചിന്ത എനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഞാനും അങ്ങനെ ഏത് വിശ്വസിക്കണം എന്നറിയാതെ പകച്ച് പോയിട്ടുണ്ടാകും എന്നും കൂടി ഈ പോസ്റ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഓർക്കണം..!
പരിഹാരമില്ലാതെ തെറ്റ് മാത്രമാണ് ചൂണ്ടി കാണിക്കുന്നതെങ്കിൽ അത് തെറ്റല്ല. പരിഹാരമുണ്ട് എങ്കിൽ തെറ്റിൽ പെട്ട് പോയവർ ശെരി കണ്ടെത്തേണ്ടതുണ്ട്…അവിടെതന്നെ പരിഹാര മാർഗ്ഗവും ഉണ്ടാകും. തീർച്ച.
പ്രിയ EQUAL,
എല്ലാ സഭകളിലും തെറ്റുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ ടിപിഎം തികച്ചും വ്യത്യസ്തമാണ്. അവർക്ക് അവരുടേതായ കുറെ വചനവിരുദ്ധ സിദ്ധാന്തങ്ങൾ ഉണ്ട്. ഞാൻ മനസ്സിക്കിയടത്തോളം എല്ലാ പെന്തക്കോസ്ത് സഭകളിലും വച്ച് ഏറ്റവും കുറച്ചു വേദപുസ്തക പരിജ്ഞാനം ടിപിഎംകാർക്ക് ആകുന്നു.
ടിപിഎമ്മിന്റെ തനതായ ഒരു ഉപദേശം ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ പറഞ്ഞാൽ ഒരാൾക്കും അറിയില്ല. “ഞങ്ങളുടെ വിശുദ്ധൻ പറഞ്ഞു” എന്ന വെറും മായയായ മറുപടി മാത്രം. വളരെ കഷ്ടം തോന്നുന്നു. ഈ സൈറ്റിൽ എഴുതിയിട്ടുള്ള ഏതെങ്കിലും കാര്യം വേദപുസ്തക അടിസ്ഥാനത്തിൽ തെറ്റാണെന്ന് തെളിയിച്ചു തരിക.
ഏത് സഭയും ക്രിസ്തുവിനെ ഉയർത്തി കാണിക്കുന്നുവോ, അത് യാർത്ഥമാകുന്നു. അവിടെ സ്വരച്ചേർച്ച ഇല്ലാത്ത അവസങ്ങൾ ഉണ്ടാകാം. പത്രോസും ബർന്നബാസും തമ്മിൽ ഭയങ്കരമായ വാക്കുതർക്കം ഉണ്ടായില്ലെ? അപ്പൊ.പ്രവ.15->0 അധ്യായം. അതുകൊണ്ട് മനസ്സിലാക്കാൻ വേണ്ടി ബൈബിൾ വായിക്കുമ്പോൾ പരിശുദ്ധാത്മാവ് വഴി നടത്തും.
ദൈവം അനുഗ്രഹിക്കട്ടെ.
മാന്യ ഈക്വൽ സഹോദരനോട് ആദ്യമായി ഒന്ന് പറയട്ടെ , എന്തിനു ടിപിഎം എന്ന സങ്കടനക്കു എതിരെ ഇത്രയും എഴുതുന്നു ? ക്രിസ്തുവിനെ വിശ്വസിക്കുന്നവർ എന്ന പേരിൽ , വിശുദ്ധി എന്നുപറഞ്ഞു വെറും വേഷവും , ദൈവ വചനമാകുന്ന ബൈബിളിനെ ആയുധമാക്കി ചില മനുഷ്യരുടെ ചപലമായ ചിന്തകളെ സത്യം ആകുന്ന ദൈവവചനത്തിനോട് സമപ്പെടുത്താൻ ശ്രമിക്കുന്ന ടിപിഎം എന്ന സങ്കടനയുടെ തട്ടിപ്പു പുറത്തുകൊണ്ടുവന്നു , ഈ ടിപിഎം ചതിയിൽ പെട്ടവരെയും , കേൾക്കുമ്പോൾ മനോഹരമായ ടിപിഎം ഉപദേശം പിൻപറ്റാൻ ചിന്ദിക്കുന്ന വ്യക്തികളെയും ഇത് ഒരു സാത്താന്യ പത്ത്തി ആണ് എന്ന് ബോധ്യ പെടുത്താൻ വിശുദ്ധ ബൈബിളിലിൽ കൽപ്പന ഉള്ളതിനാൽ ചെയ്യുന്നു . ഈക്വൽ സഹോദരൻ ഉത്തരം തരിക , 12 ശിഷ്യരെ തിരഞ്ഞെടുത്ത സാക്ഷാൽ ദൈവം എന്തുകൊണ്ട് അവിവിഹാഹിദാർ മാത്രം എന്റെ ശിഷ്യരായാൽ മതി എന്ന് പറഞ്ഞില്ല ?. തന്നെയുമല്ല ടിപിഎം ലെ പോലെ സിയോൺ 12 ശിഷ്യർക്കല്ലേ ന്യായമായും കിട്ടേണ്ടത് ? വിറ്റും , വിട്ടും വേലചെയ്യുക എന്ന സിദ്ധാന്ധം ടിപിഎം ദുരുപദേശം അല്ലെ സീയോൻ ചതിയിൽ പെട്ട ഒരു ചറുപ്പക്കാരനായ വിശുദ്ധൻ, ഭർത്താവു മരിച്ച ഒരു ടിപിഎം വിശ്വാസിനീ , മൂന്നു കുട്ടികൾ ഉള്ള സ്ത്രീ യുടെ രണ്ടാം ഭർത്താവാകുകയും അവസാനം ഭർത്താവു ഡ്യൂട്ടിയുടെ ഒരു വർഷത്തിന് ശേഷം തൂങ്ങി മരിച്ചു എന്ന വാർത്ത വന്നത് ? പാസ്റ്റർ പോൾ ജീവചരിത്ര പുസ്തകത്തിൽ , ആൽവിൻ എന്ന ആളിനെ സിലോൺ പെന്തക്കോസ്തു സങ്കടനയിൽ നിന്ന് പുറത്താക്കി എന്നെ പറഞ്ഞിരിക്കുമ്പോൾ ,എംടി തോമസ് എന്ന ഇപ്പോഴത്തെ പ്രധാന പാഴുകളിൽ ഒരുവൻ അൽവിനെ കുറിച്ച് പുകഴ്ത്തുന്നത് എന്തിനു ? മരിച്ച പ്രധാന പാഴ് അല്ലെ ടിപിഎം നു പുറത്തു വിവാഹം വേണ്ട എന്ന കല്പന ഇറക്കിയത് ? . നാണം എന്ന തോന്നൽ ഉള്ള ഒരുത്തനെങ്കിലും ടിപിഎം ൽ ഉണ്ടെങ്കിൽ എന്തിനു വിവാഹ ബന്ധത്തിന് പുറത്തുള്ള പ്രസ്ഥാനങ്ങളിൽ കല്യാണം തെണ്ടി നടക്കുന്നു ? വിശ്വാസി പണമുള്ളവൻ മരിച്ചാൽ ഞായറാഴ്ച സഭായോഗത്തോടുകൂടി മരിച്ചവന്റെ കുഴി കുഴിക്കലും ,അടക്ക രാധന എന്ന പൈശാചഗിക കർമ്മവും നടത്തുന്നത് അണികളെ പിടിച്ചുനിർത്താൻ ഉള്ള ഒരു ചതി യല്ലേ ? സിയോൺ വേ ലേക്കിറങ്ങിയ പുരുഷന്മാർക്ക് ഉള്ള പ്രതിഭല മാണെന്ന് ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നു ? ഇത് 100 % മാനുഷിക ഉപദേശമാണ് അതിനെ എതിർക്കാൻ ദൈവിക ആജ്ഞ ഉള്ളത് കൊണ്ട് തുടർന്നും എതിർക്കും . താങ്കൾ മാന്യൻ ആണെങ്കിൽ മറുപടി തരിക .