
ചില വർഷങ്ങൾക്കുമുമ്പ്, ക്രിസ്തീയതയുടെ അഞ്ചാം നിരക്കാർ എന്ന നിലയിൽ തേജു ഞങ്ങളെ അഭിസം ബോധന ചെയ്യുന്ന ഒരു പ്രഭാഷണം ഞങ്ങൾ കേട്ടു. അന്നുമുതൽ, അദ്ദേഹം അഞ്ചിൻ്റെ വശീകരണത്തി ലാകുന്നു. ടിപിഎമ്മിൻ്റെ ബഹുനില നിത്യത വാസം നാല് നിലകൾ ആണെന്നാണ് ഞങ്ങൾ ഇതുവരെ മന സ്സിലാക്കിയിരുന്നത്. പക്ഷേ, രണ്ടാഴ്ച മുമ്പ് യൂത്ത് ക്യാ മ്പിൽ അവർക്ക് ഒരു അടിത്തറയും ആവശ്യമാണെന്ന് അവർ തീരുമാനിച്ചു. ഇപ്പോൾ അത് സീയോനിൽ നി ന്നുതന്നെ നേരിട്ടുള്ള ഒരു കല്പന ആകയാൽ, അതിനെ അവിശ്വസിക്കാൻ ഞങ്ങൾക്ക് യാതൊരു കാരണവു മില്ല. ശരിയല്ലേ? അത് ഞങ്ങളുടെ അനുഭവം ആകുന്നു.
ഏറ്റവും പുതിയ വാസസ്ഥലത്തെ കുറിച്ച് പഠിക്കുന്നതിനു മുമ്പ്, ടിപിഎം പ്രസിദ്ധീകരിച്ച ആവാസ കേന്ദ്രങ്ങൾ അവലോകനം ചെയ്യാം.
സീയോൻ : പിതാവ്, പുത്രൻ, 144000 പുതിയ നിയമത്തിലെ ദൈവ വേലക്കാർ.
പുതിയ യെരുശലേം : കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ട പുതിയനി യമ സഭയിലെ വിജയികളായ പൂർണമാക്കപ്പെട്ട വിശുദ്ധന്മാർ
പുതിയ ആകാശം : പഴയനിയമ വിശുദ്ധന്മാർ, ഉദാ: ഹാനോക്ക്, അബ്രഹാം, മോശ, ദാനി യേൽ, ശമുവേൽ, സ്നാപക യോഹന്നാൻ, മറ്റ് രക്തസാക്ഷികൾ, അതായത് – ഹാബേൽ, സ്തെഫാനോസ് മുതലായവർ.
പുതിയ ഭൂമി : ജീവ പുസ്തകത്തിൽ പേരെഴുതപ്പെട്ട രക്ഷിക്കപ്പെട്ട എല്ലാവരും.
നിത്യ നരകാഗ്നി : സാത്താൻ, എതിർ ക്രിസ്തു (അന്തി ക്രിസ്തു), വീണുപോയ ദൂതന്മാർ, പിന്മാറ്റക്കാർ, ഈ ഭൂമിയിൽ ജീവിച്ച എല്ലാ ദുഷ്ടന്മാരും.
ഇപ്പോൾ ടിപിഎമ്മിൻ്റെ മുൻകാല ഘടനയെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കു വാൻ കഴിയുന്നുണ്ട്, തങ്ങളുടെ സമ്പത്തും പ്രവൃത്തികളും കൊണ്ട് മറ്റുള്ളവരെ സഹായി ച്ചവരെ ഉൾകൊള്ളാൻ അവർ കരുണ കാണിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാകു ന്നു. ഞങ്ങൾ മുന്നോട്ട് പോകുന്നതിന് മുമ്പ് തേജുവിൻ്റെ പ്രസംഗം കേൾക്കുക.
തേജുവിൻ്റെ പുതിയ നില അവതരണം
ഞാൻ മനസ്സിലാക്കിയടത്തോളം, ഈ പുതിയ നില പുതിയ ഭൂമിക്ക് താഴെയും നിത്യ നരകാഗ്നിക്ക് മുകളിലുമായി നിലകൊള്ളുന്നു. ഈ പുതിയ വികാസം സീയോനിലെ വിശുദ്ധന്മാർ ദൈവ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് നമുക്ക് ഏറ്റവും പുതിയ അറിവ് നൽകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. സൌകര്യാർത്ഥം ഞാൻ ഈ പുതിയ ഗ്രൂപ്പിനെ “പുതിയ ഭൂമി അടിത്തറ” എന്ന് പരാമർശിക്കും.
ഈ വ്യതിചലനത്തിൻ്റെ കാരണം

ടിപിഎമ്മിലെ പ്രതിഭാശാലികൾ അവരുടെ ഉപദേ ശങ്ങൾ രൂപപ്പെടുത്തിയപ്പോൾ അവർ വേഗത്തിൽ ചില പേരുകൾക്കെതിരെ ജനങ്ങളെ നിരത്തുക യും അവരുടെ പഠിപ്പിക്കലുകൾ പ്രസിദ്ധീകരിക്കു കയും ചെയ്തു. അവർ നാല് നിലയുള്ള ഘടന നേര ത്തെതന്നെ നിർമ്മിച്ചപ്പോൾ, അവരുടെ സ്വർഗ്ഗം അതിനെ ചുറ്റിപ്പറ്റി കറങ്ങണം. അവരുടെ ഉപദേശ ങ്ങളെല്ലാം ആ മണ്ണിൽ തന്നെ നിർമ്മിച്ചിരിക്കുന്നു. എ സി തോമസിൻ്റെ സിദ്ധാന്തങ്ങൾ ഇപ്പോൾ ടിപി എം വൈദികന്മാർക്ക് ഭാരമുള്ള കല്ലായി തീർന്നി രിക്കുന്നു. മുന്നോട്ട് പോകുന്നതിനു മുമ്പ് വീണ്ടും വോയിസ് ക്ലിപ്പ് കേൾക്കുക. നല്ല ആളുകൾ സ്വർ ഗത്തിലേക്ക് പോകുമോ എന്ന് ചോദിക്കുന്ന ഒരാ ൾക്ക് തേജുവിൻ്റെ മറുപടിയുടെ ഒരു ഭാഗമാണ് ഈ വോയ്സ് ക്ലിപ്പ്. ടിപിഎമ്മിൻ്റെ സ്വർഗ്ഗ ഉപദേശപ്രകാരം തേജു എപ്പോഴും ചിന്തിക്കുന്നു. എ സി തോമസ് ഈ സംഘടനയിൽ കുത്തിവച്ച വിഷത്തിൽനിന്നും അയാളുടെ ചിന്തകൾ നീക്കം ചെയ്യാനാവില്ല. അദ്ദേഹം ആ സംഘടനയുമായി വിവാഹിതനായിരിക്കെ, ബൈ ബിളിനെ പറ്റി ഒരു പുതിയ കാഴ്ചപ്പാടും മുന്‍വിധി കൂടാതെ അത് പഠിക്കാനും അയാൾക്ക് കഴിയില്ല. അതുകൊണ്ട് ടിപിഎമ്മിൻ്റെ തെറ്റായ ഉപദേശത്തെ അടിസ്ഥാനമാക്കി നിർ മ്മിക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നു.ഇരുമ്പൂലിയൂരിലെ ചരിഞ്ഞ ഗോപുരം ഇപ്പോ ൾ നിലത്ത് വീണുകൊണ്ടിരിക്കുന്നു.
തിരുവെഴുത്ത് എന്ത് പറയുന്നു?
നിങ്ങൾ തിരുവെഴുത്ത് മനസ്സിലാക്കാൻ തുടങ്ങുന്നതിനുമുമ്പ്, ആ ടിപിഎം ചപ്പുചവറ് അതിന് യോജിച്ച സ്ഥലത്ത് എറിയണം. അതെ! നിങ്ങളുടെ മനസ്സിൽ അത് നരകാഗ്നിയി ൽ ഇട്ടുകളയുക.
ആടും ഇടയനും തമ്മിലുള്ള ബന്ധം
മത്തായി 25:32-33, “സകല ജാതികളെയും അവൻ്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇട യൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തൻ്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.”
യേശു ഇടയാനാണെങ്കിൽ, നമ്മൾ സംസാരിക്കുന്ന ആട് ജനങ്ങൾ ആകുന്നു.
യോഹന്നാൻ 10:27-28, “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെ യ്യുന്നു. ഞാൻ അവെക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എൻ്റെ കയ്യിൽ നിന്ന് പിടിച്ചുപറിക്കയും ഇല്ല.”
ഇടയന് പലതരം കൂട്ടങ്ങൾ ഉണ്ട്
തെറ്റായ ഗുരുക്കന്മാരുടെ പരാജയപ്പെട്ട വഴികൾ പിന്തുടരുന്ന വിധത്തിൽ ടിപിഎം വൈ ദികന്മാരുടെ ചിന്തകൾ വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. അവർ മനുഷ്യർ നിശ്ചയിച്ചിട്ടുള്ള അതിരുകളായ സംഘടനയുടെയും സമുദായങ്ങളുടെയും അതിർത്തിക്കുള്ളിൽ ചിന്തി ക്കുന്നു. ആ അതിർവരമ്പുകൾ യേശു വിലമതിക്കുന്നില്ല എന്ന നിഗമനത്തിൽ അവർ എ പ്പോൾ എത്തും? വാസ്തവത്തിൽ അത്തരമൊരു വിഭജനത്തെ അദ്ദേഹം വെറുക്കുന്നു. (റോമർ 16:17-18).
യോഹന്നാൻ 10:16, “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ട്; അ വയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എൻ്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.”
നിങ്ങളുടെ ഗ്രൂപ്പ് മാത്രമാണ് ഏക കൂട്ടം എന്ന് അവകാശവാദം അങ്ങേയറ്റം അഹങ്കാരവും അജ്ഞതയും ആകുന്നു. ദൈവം നിങ്ങളുടെ തീപ്പെട്ടി വലിപ്പത്തിലുള്ള ബോക്സിനുള്ളിൽ കയറണമെന്ന് നിനയ്ക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാകുന്നു. അവസാനം, ഓരോ കൂട്ടവും ലയിച്ച് ഒന്നാകും. അത് 5 നിലയുള്ള സ്വർഗം അല്ല. നിങ്ങൾക്ക് കർത്താവിനെ പോലെ അറിയാമെന്ന് അവകാശപ്പെടുന്നത് ഏറ്റവും വലിയ വിവരക്കേടാകുന്നു. നിങ്ങൾ ആയിരിക്കുന്ന സ്ഥാനത്തുനിന്ന് ഓരോ കൂട്ടവും ലയിച്ച് ഒരൊറ്റ അസ്തിത്വം ആകുന്ന സം ഭവ വികാസങ്ങൾ നിരീക്ഷിക്കുക. എല്ലാം അറിയാം എന്ന് അഭിനയിക്കുന്നതിനുപകരം “ഞങ്ങൾക്ക് അറിയില്ല” എന്ന് അംഗീകരിക്കുന്നതാണ് ശ്രേഷ്ഠം.
ചെമ്മരിയാടിൻ്റെയും കോലാടിൻ്റെയും പ്രവർത്തനങ്ങൾ
തൻ്റെ തിരഞ്ഞെടുക്കലിൻ്റെ കാരണം വ്യക്തമാക്കിക്കൊണ്ട് യേശു തൻ്റെ ന്യായവിധിയെ കുറിച്ചുള്ള വ്യക്തത വെളിപ്പെടുത്തുന്നു. യേശുവിൻ്റെ ന്യായവിധികൾ തൻ്റെ രാജത്വ ത്തിൻ്റെ പ്രമാണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിരിപ്രഭാഷണത്തിൽ തൻ്റെ രാജനി യമങ്ങൾ അനാച്ഛാദനം ചെയ്യപ്പെട്ടു. ഗിരിപ്രഭാഷണത്തിൽ വരുമ്പോൾ ടിപിഎം പുരോഹി തന്മാർക്ക് വളരെ ബുദ്ധിമുട്ട് ആകും എന്നെനിക്കറിയാം. രാജ്യ ജീവിത നിയമങ്ങൾ വരു മ്പോൾ അവരുടെ ജീവിതം നേരെ എതിരെയാണ്, അവരെ യേശുവിൻ്റെ രാജ്യത്തിനു മുക ളിൽ സ്ഥാപിക്കപ്പെടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഭൗമികരാഷ്ട്രത്തിൻ്റെ നി യമങ്ങളനുസരിച്ച് ജീവിച്ചാൽ സ്വർഗ്ഗീയ രാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല. വീണ്ടും ജനനത്തിൻ്റെ ഏറ്റവും വ്യക്തമായ ലക്ഷണം നിങ്ങൾ ദൈവരാജ്യത്തിൽ ഒരു പുതിയ സൃ ഷ്ടിയായി ജനിച്ചതുകൊണ്ട്, “രാജ്യനിയമങ്ങൾ പിന്തുടരുന്നതാകുന്നു“. അവർക്ക് രാജാവി ൻ്റെ അനുകമ്പയും നീതിയും ഉള്ള ഒരു പുതിയ ഹൃദയം ഉണ്ടാകും.
രാജ്യത്തിൻ്റെ താഴെയുള്ള വസ്തുതകൾ പരിശോധിച്ച്, മത്തായി 25:31-41 ലെ ചെമ്മരിയാടു കളെയും കോലാടുകളെയും കുറിച്ച് താരതമ്യം ചെയ്യുക.
രാജ്യത്തിലെ പ്രജകളുടെ ജീവിതം | രാജകീയ തത്ത്വങ്ങൾ | ചെമ്മരിയാട് | കോലാട് |
മറ്റുള്ളവർക്ക് നന്മ ചെയ്തു | അങ്ങനെ തന്നേ മനുഷ്യർ നി ങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങ ളുടെ പിതാവിനെ മഹത്വപ്പെ ടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. മത്തായി 5:16 | രാജ്യ തത്വങ്ങൾ പിന്തുടർന്നു | സ്വാർഥമായ ഭൗതിക തത്വങ്ങൾ പിന്തുടർന്നു |
അവർ ദുഃഖിതരെ ആശ്വസിപ്പിച്ചു | ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കും ആശ്വാസം ലഭി ക്കും. മത്തായി 5:4 | രാജ്യ തത്വങ്ങൾ പിന്തുടർന്നു | സ്വാർഥമായ ഭൗതിക തത്വങ്ങൾ പിന്തുടർന്നു |
വിശക്കുന്നവർക്ക് ഭക്ഷണം നൽകി അവരെ ആശ്വസിപ്പിച്ചു | ഇപ്പോൾ വിശക്കുന്നവരായ നി ങ്ങൾ ഭാഗ്യവാന്മാർ: നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്ന വരായ നിങ്ങൾ ഭാഗ്യവാന്മാർ: നിങ്ങൾ ചിരിക്കും. ലൂക്കൊ 6:21 | രാജ്യ തത്വങ്ങൾ പിന്തുടർന്നു | സ്വാർഥമായ ഭൗതിക തത്വങ്ങൾ പിന്തുടർന്നു |
അവർ മറ്റുള്ളവരോട് കരുണ കാണിച്ചു. | കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും. മത്തായി 5:7 | രാജ്യ തത്വങ്ങൾ പിന്തുടർന്നു | സ്വാർഥമായ ഭൗതിക തത്വങ്ങൾ പിന്തുടർന്നു |
വലിയവരും ചെറിയവരും (GREAT Vs LEAST)
ക്രമം തെറ്റാതിരിക്കാനായി ഈ ജനങ്ങളെ “പുതിയ ഭൂമി അടിത്തറ” വിഭാഗത്തിലേക്ക് തള്ളുന്നത് എളുപ്പമാണെന്ന് തേജു കരുതി. അദ്ദേഹവും അദ്ദേഹത്തിൻ്റെ വെള്ള വസ്ത്ര ധാരികളും ഏറ്റവും മുകളിലത്തെ നിലയിൽ ആയിരിക്കണം. യേശു മുൻഗണനാ പട്ടിക യെ എങ്ങനെ കാണുന്നുവെന്ന് നമുക്കു നോക്കാം.
മത്തായി 5:19, “ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്ന് വി ളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.”
വാസ്തവത്തിൽ, അദ്ദേഹം പഠിപ്പിച്ച സ്വർഗരാജ്യത്തിലെ തത്വങ്ങൾ അനുഷ്ഠിക്കുന്നതുകൊ ണ്ട് മത്തായി 25–ൽ, യേശു അവരെ സ്വർഗരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കുന്നു.
നമുക്ക് ടിപിഎമ്മിൽ കാണുന്ന ചില വ്യക്തമായ അനുഷ്ടാനങ്ങൾ മൂല്യനിർണ്ണയം ചെ യ്യാം. ഇപ്പോൾ അവരെ രാജ്യത്തിൽ സ്ഥാപിക്കുക (വലിയവരോ ചെറിയവരോ). രാജ്യത്തി ലെ തത്ത്വങ്ങൾ നിങ്ങൾക്ക് മത്തായി 5,6,7 ലും ലൂക്കോസ് 6 ലും കണ്ടെത്താം.
- ഒരു അനാഥാലയമോ അതുപോലെയുള്ള എന്തെങ്കിലുമോ ഇല്ലാത്തപ്പോൾ അനാ ഥാലയം നടത്തുന്നുവെന്ന് അവകാശപ്പെടുകയും സർക്കാർ സബ്സിഡി സ്വീകരിക്കു കയും ചെയ്യുന്നു. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ദശാംശ ഉപദേശത്താൽ ജന ങ്ങളെ കബ ളിപ്പിക്കുക എന്നതാകുന്നു. മത്തായി 25:31-41 ലും ലൂക്കോസ് 6:21 ലും കാണുന്ന ചെമ്മ രിയാടുകളെ ടിപിഎമ്മുമായി എങ്ങനെ താരതമ്യം ചെയ്യുന്നു?
- നിങ്ങളുടെ സംഘടനയ്ക്കായി വിവാഹിത ദമ്പതികളെ വേർതിരിക്കുന്ന ഓരോ തവ ണയും, നിങ്ങൾ മത്തായി 5:32 ലെ പ്രമാണം ലംഘിക്കുന്നു. ഈ തത്വത്തിനെതിരെ നി ങ്ങൾ എവിടെ ടിപിഎമ്മിന് സ്ഥാനം കൊടുക്കും?
- മത്തായി 6:7 വൃഥാ ജല്പനങ്ങൾ വിലക്കുന്നു. വൃഥാ ജല്പനങ്ങളും ആലപങ്ങളും എങ്ങ നെ ടിപിഎം ശുശ്രുഷയുടെ അടിത്തറയായിത്തീർന്നു?
- മത്തായി 6:19-21 പ്രകാരം ടിപിഎം വാങ്ങിക്കുന്ന ഓരോ കൺവെൻഷൻ ഗ്രൗണ്ടും, നി ർമ്മിക്കുന്ന ഓരോ സമൃദ്ധമായ വിശ്വാസ ഭവനങ്ങളും, പണിയുന്ന ഓരോ ഭീമമായ കോൺക്രീറ്റ് ഘടനകളും എങ്ങനെ ന്യായീകരിക്കും?
- പാവങ്ങൾക്കുമേൽ നിങ്ങൾ സമ്പന്നരെ മുൻഗണിക്കുന്ന ഓരോ തവണയും, നിങ്ങൾ സേവിക്കുന്ന യജമാനനെ നിങ്ങൾ പ്രദർശിപ്പിക്കുന്നു. നിങ്ങളുടെ പ്രവൃത്തികൾ മത്തായി 6:24 മായി താരതമ്യപ്പെടുത്തുക.
- വൈദീകന്മാർക്ക് ശ്രേഷ്ഠമായ ഭക്ഷണം വിളമ്പുന്നത്തിനായി ഓരോ തവണയും പ്ര ത്യേക ആഹാരവും പ്രത്യേക അടുക്കളയും ഉണ്ടാക്കുമ്പോൾ നിങ്ങൾ നല്ല ഫലം തരു ന്ന വൃക്ഷമാണെന്ന് നിങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കുമോ? (മത്തായി 7:17).
- മൂന്നാം തരം താമസ സൗകര്യം ഇന്ത്യക്കാർക്ക് കൊടുത്തിട്ട് നിങ്ങളുടെ കൺവെൻ ഷനുകളിലും യൂത്ത് ക്യാമ്പുകളിലും മേൽത്തരമായ ഭക്ഷണവും ജീവിതനിലവാര വും മികച്ച സമ്പന്നരായ വിദേശികൾക്ക് കൊടുക്കുന്ന ഓരോ തവണയും നിങ്ങൾ നല്ല ഫലം കായ്ക്കുന്നുണ്ടോ? (മത്തായി 7:17)
പ്രിയ തേജു, മുകളിൽ പറഞ്ഞവയെ വിലയിരുത്തുക, നിങ്ങൾക്കുള്ള വ്യക്തമായ പോയി ൻറ്റുകൾ അനുസരിച്ച്, മറ്റുള്ളവരെ തരംതിരിക്കുന്നതിന് മുമ്പ് ഈ പ്രാക്റ്റീസുകൾ ചെറി യതോ വലിയതോ എന്ന് ഒരു ഗ്രേഡ് നൽകുക. നിങ്ങളുടെ സ്വന്തം കണ്ണിലെ പാട മാറ്റുക.
ചെമ്മരിയാടിൻ്റെയും കോലാടിൻ്റെയും മനോഭാവം
പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷ കൂടാതെ രാജ്യപ്രകാരമുള്ള അനുഷ്ഠാനങ്ങൾ ആചരി ക്കുന്നവരാകുന്നു ചെമ്മരിയാടുകൾ. ദരിദ്രന്മാരെയും ആവശ്യക്കാരേയും സഹായിക്കു മ്പോൾ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ മുൻനിർത്തി അവരുടെ ബുദ്ധിമുട്ടുകൾ കുറ യ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നു. അവരുടെ ഈ പ്രവൃത്തിക്ക് പ്രതിഫലം ലഭിക്കു മെന്നുള്ള ചിന്ത അവരുടെ മനസ്സിൽ ലേശം പോലുമില്ല. ഈ ആളുകളുടെ കഷ്ടത നീക്കുക എന്നതാണ് അവരുടെ ശ്രദ്ധ. ടി യു തോമസിൻ്റെ 20% നിയമം പോലെയുള്ള അത്യാഗ്രഹം അവരുടെ പ്രചോദനമല്ല. ചുരുക്കത്തിൽ, അവർ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് കൊടു ക്കുന്നുമില്ല ചെയ്യുന്നുമില്ല. അതുകൊണ്ടാണ് അവർ അത് എനിക്ക് ചെയ്തതെന്ന് യേശു പറ ഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടത്.
എന്തുകൊണ്ട് കോലാടുകൾ ആശ്ചര്യപ്പെട്ടു? പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊ ണ്ട് അവർ പല കാര്യങ്ങളും പുരോഹിതന്മാർക്ക് ചെയ്തിട്ടുണ്ട് എന്ന് ഞാൻ ഊഹി ക്കുന്നു. നിർഭാഗ്യവശാൽ, പുരോഹിതന്മാർ യേശുവിനെയും അദ്ദേഹത്തിൻ്റെ രാജ്യത്തെയും പ്ര തിനിധാനം ചെയ്യുന്നില്ല. ഈ ചെമ്മരിയാടുകളെ അവരുടെ സഭാ കെട്ടിടങ്ങളിൽ ഒരിക്ക ലും കണ്ടിട്ടില്ലാത്തതിനാൽ അവർ അത്ഭുതപ്പെട്ടുപോയി എന്നു ഞാൻ കരുതുന്നു. എല്ലാ കോലാടുകളും ഒരു ഇടപാടുകാരനായ ദൈവത്തിൽ വിശ്വസിക്കുന്നു. അതിൽ അവർ തങ്ങൾക്കുതന്നെ പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യുന്നു. ചുവടെയുള്ള വീഡിയോ ശ്രദ്ധിക്കുക.
ഉപസംഹാരം
ഒരു ക്രിസ്ത്യാനി, ചെന്നായ്ക്കളെ പിന്തുടരുന്ന ഒരു സജീവ സഭാംഗം ആയിരിക്കണമെ ന്നില്ല. മിക്കവാറും എല്ലാ സഭാംഗങ്ങളും കോലാടുകളാകുന്നു. അവർ ചെമ്മരിയാടുകളെ പ്പോലെ പെരുമാറുന്ന ചെന്നായ്ക്കളുടെ നിർദ്ദേശങ്ങൾ പിൻപറ്റുന്നു. നിങ്ങൾ പള്ളിയിൽ പോകുമ്പോൾ ക്രിസ്ത്യാനി ആകുന്നത് ഗാരേജിലേക്ക് പോകുന്ന ഒരു വ്യക്തിയെ ഓട്ടോ മൊബൈൽ ആക്കുന്നതിനേക്കാൾ കൂടുതലൊന്നുമില്ല.
ഈ ലോകത്തിലെ രാജാക്കന്മാരെപ്പോലെയല്ലാത്ത ഒരു രാജാവിനെ കണ്ടിട്ടുള്ളവർ ഭാഗ്യ വാന്മാർ ആകുന്നു. യഥാർത്ഥ സമാധാനം കൊണ്ടുവരുന്ന, ദരിദ്രന്മാരെ കാണുന്ന, അടിച്ച മർത്തപ്പെട്ടവരുടെ കരച്ചിൽ കേൾക്കുന്ന ഒരു രാജാവിനെ അവർ അറിയുന്നതിനാൽ ഭാ ഗ്യവാന്മാർ ആകുന്നു. ദൈവരാജ്യത്തിൽ ആരും പട്ടിണിക്കാരോ നഗ്നരോ രോഗികളോ ഏകാന്തരോ അല്ല. ക്രിസ്തുവിനെ ഒരു രാജാവായി സാക്ഷ്യം വഹിക്കണമെങ്കിൽ അദ്ദേഹ ത്തിൻ്റെ രാജ്യത്തിൽ ഒരു ദൂതനാകണം – മറ്റുള്ളവരെ സേവിച്ച് ദൈവ മഹത്വമുള്ള സാ മ്രാജ്യത്തിൻ്റെകടന്നാക്രമണം സൂചിപ്പിക്കണം.
നിങ്ങൾക്ക് ഒരു രാജാവിൻ്റെ ഹൃദയമില്ലെങ്കിൽ അനുഗ്രഹിക്കാനാവില്ല. നിങ്ങൾ വീണ്ടും ജനിച്ചില്ലെങ്കിൽ, ഒരു രാജാവിൻ്റെ പുതിയ ഹൃദയം നിങ്ങൾക്കുണ്ടാകില്ല. നിങ്ങൾ വീണ്ടും ജനിക്കാത്തവരാകയാൽ, ചെമ്മരിയാടുകൾ ആകുവാൻ നിങ്ങൾക്കാവില്ല. നിങ്ങൾ ചെമ്മ രിയാടുകൾ അല്ലെങ്കിൽ കോലാടുകൾ ആകുന്നു.
കോലാടുകൾക്ക് ഒരിക്കലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ കഴിയില്ല. അവർക്ക് അവരുടേ തായ ഒരു പരിപാടിയുണ്ട്. അവരുടെ ശ്രദ്ധ അവരിലും അവരുടെ ശുശ്രൂഷയിലും ആകു ന്നു. തങ്ങളുടെ ശുശ്രൂഷയിൽ ശ്രദ്ധയൂന്നുകയും യേശുവിനെ ഒരു മെതിവണ്ടിയായി ഉപ യോഗിക്കുകയും ചെയ്യുന്ന ചിലരെ നോക്കുക.
മത്തായി 7:21-23, “എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർ ഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്ന ത്. കർത്താവേ, കർത്താവേ, നിൻ്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂ തങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തി ക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും. അന്ന് ഞാൻ അവരോട്: ഞാ ൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്ന് തീർത്തു പറയും.”
പിതാവിൻ്റെ ഇഷ്ടം ചെയ്തതുകൊണ്ട് ചെമ്മരിയാടുകളെ “എൻ്റെ പിതാവിനാൽ അനുഗ്രഹി ക്കപ്പെട്ടവർ” എന്ന് വിളിക്കപ്പെടും (മത്തായി 25:34).
തുടരും….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.