യേശുവിനെ ഒഴിവാക്കി രക്ഷിക്കപ്പെടുക – തേജുവിൻ്റെ പുതിയ സിദ്ധാന്തം

ടിപിഎമ്മിൽ മറ്റൊരു ആത്മാവ് പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പല പ്രാവശ്യം പറഞ്ഞി ട്ടുണ്ട്. അവരുടെ വലിയ ആളുകൾ നമ്മൾക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത ഏറ്റവും മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബഹുമാന്യരായ അത്തരം ആളുകൾക്ക് ഇത്തരം മോശമായ പ്രസ്താവനകൾ സംസാരിക്കാൻ കഴിയുമെന്ന് നമുക്ക് ഒരിക്കലും സങ്കല്പിക്കാ നാവില്ല (ലൂക്കോസ് 16:15). ആൽവിൻ, എ സി തോമസ്, ടി യു തോമസ്, എബ്രഹാം മാത്യു, എം ടി തോമസ് മുതലായ എല്ലാവരും നമ്മുക്ക് അത്ഭുതം തോന്നുന്നവിധം ദൈവദൂഷണം പറഞ്ഞിട്ടുണ്ട്. യേശുവിനെ പിശാചിൻ്റെ കൈകളിലേക്ക് വിൽക്കുന്നത് മുതൽ ജന ങ്ങളുടെ പാപം വഹിക്കുന്നത് വരെയുള്ള ദൈവദൂഷണങ്ങൾ. ഈ മെതിവണ്ടിയിൽ കയറുന്ന പുതിയ കുട്ടി ശ്രീ തേജു കുര്യൻ ആണ്.

തേജുവിൻ്റെ ഉൾപ്പെടത്തൽ (INCLUSIVISM)

സുവിശേഷം വളരെ വ്യക്തമാണ് – “യേശുവിനെ കൂടാതെ രക്ഷയില്ല!” ക്രിസ്തുവിൻ്റെ ആത്മാവ് വസിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് അതിൽ നിന്നും ഒരിഞ്ചുപോലും വ്യതിചലി ക്കാൻ സാധ്യമല്ല. യേശു എന്ന ഏകനാൽ മാത്രമേ രക്ഷയുള്ളൂ എന്ന സത്യം അവന് നിഷേ ധിക്കാൻ സാധ്യമല്ല. എന്നാൽ, യേശുവിനെ കൂടാതെ രക്ഷിക്കപ്പെടാൻ കഴിയുമെന്ന് തേജു കരുതുന്നു. തേജു പറയുന്നത് അനുസരിച്ച്, യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കാത്തവർ – യേശുവിനെ തികച്ചും അറിയാത്തവർ – എന്നാൽ അതേസമയം നല്ല ജീവിതം നയി ക്കുന്ന എല്ലാവരും സ്വർഗത്തിലേക്ക് പോകും. ഒരാൾ സുവിശേഷത്തെ നിരസിക്കുകയാ ണെങ്കിൽ, അത് സംഭവിക്കുമെന്ന് അവൻ സമ്മതിക്കുന്നു. സുവിശേഷം ത്യജിക്കുന്നവ രല്ല, എന്നാൽ ഒരിക്കലും സുവിശേഷം കേൾക്കാത്ത ഒരാൾക്ക്, ക്രിസ്തുവിനെ കൂടാതെ സ്വർഗത്തിലേക്ക് പോകാൻ ഒരു അവസരമുണ്ട്. ഇതിനർത്ഥം 36000 ഹിന്ദുദേവന്മാരെയോ അല്ലാഹുവേയോ മറ്റേതെങ്കിലും ദൈവത്തെയോ ആരാധിച്ച ശേഷവും നരകത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയും. ഈ ഓഡിയോ പൂർണ്ണമായി വീണ്ടും കേൾക്കുക.

തേജുവിൻ്റെ ഭാഷ്യതന്ത്രം (HERMENEUTICS) പുറം ലോകത്തെ കാണിക്കുന്നു.

ചില വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിനെ വളച്ചൊടിച്ചുകൊണ്ട് തേജു തൻ്റെ തെറ്റായ പഠിപ്പിക്കൽ സമർത്ഥിക്കുന്നു. നമുക്ക് അവ പരിശോധിക്കാം.

ആദ്യമായി, അദ്ദേഹം മത്തായി 25:31-46 ൻ്റെ ഒരു ഭാഗം ഉദ്ധരിക്കുന്നു.

കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവയോ നഗ്നനോ രോഗിയോ ആയി എപ്പോൾ കണ്ടു” എന്ന പദാവലി കൊണ്ട് ഈ ജനങ്ങൾ യേശുവിനെ അറിയാത്തവ രാണെന്ന് തേജു ചിന്തിക്കുന്നു. തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണിത്. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുകയും നഗ്നർക്ക് വസ്ത്രം കൊടുക്കുകയും ചെയ്യുന്ന നല്ല പ്രവൃത്തി അവരുടെ ഹൃദയം അനുകമ്പയാൽ നിറഞ്ഞ തുകൊണ്ടാണെന്ന് ഈ പദാവലി അർത്ഥമാക്കുന്നു. ദരിദ്രരും അശക്തരുമായ സഹോദര ങ്ങളെ സഹായിക്കുന്നത് യേശുവിനെ സഹായിക്കുന്നതാണെന്ന് അവർക്കറിയില്ലായിരു ന്നു. സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരു പാവപ്പെട്ട വിധവയെ നിങ്ങൾ സഭയിൽ കണ്ടിട്ട് അവർക്ക് സഹായം ചെയ്യുന്നുവെങ്കിൽ അത് സഹാനുഭൂതി കൊണ്ടാ കുന്നു. “കർത്താവായ യേശുവേ ഞാൻ എപ്പോഴാണ് അങ്ങയെ സഹായിച്ചത്, ഞാൻ സഹാ യിച്ചത് ആ പാവം സ്ത്രീയെ ആയിരുന്നല്ലോ എന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്. ഇത് യേശുവിനെയോ യേശു ക്രിസ്തുവിൻ്റെ സുവിശേഷത്തെയോ നിങ്ങൾക്ക് പരിചയമില്ലെന്ന് അർത്ഥമാക്കുന്നില്ല. മത്തായി 25 ലെ വേദഭാഗം യേശുവിൻ്റെ അനുയായികളോട് ഒരു ലളി തമായ സന്ദേശം നൽകുന്നു – ഫലം പുറപ്പെടുവിക്കാത്ത വിശ്വാസം (മതം) ഒരു മരിച്ച മത മാകുന്നു. (യാക്കോബ് 2:14-17).

എന്നാൽ, ഈ ലളിതമായ സന്ദേശം തേജുവിന്‌ കാണാൻ കഴിഞ്ഞില്ല! സൽപ്രവൃത്തികൾ ചെയ്യുന്നപക്ഷം യേശുവിനെ അറിയാത്തവർ സ്വർഗത്തിലേക്ക് മുന്നേറുമെന്ന ഒരു വിചി ത്രമായ പഠനമാണ് അദ്ദേഹം കാണുന്നത്.

എൻ്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ” എന്ന പദാവലി ടിപിഎം പദപ്രയോ ഗത്തിലെ പുതിയ ഭൂമിയിലെ ജനങ്ങൾ എന്ന് അർഥമാക്കുന്നില്ല. അതിൻ്റെ അർഥം ദരിദ്രർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ദുർബലരായിട്ടുള്ളവർ എന്നിങ്ങനെയാ ണ്. അദ്ദേഹം ഒരു ടിപിഎം കണ്ണാടി ഉപയോഗിച്ച് തിരുവെഴുത്തുകൾ വായിക്കുന്നുതുകൊ ണ്ട് ഈ ദൈവദൂഷണം പുലമ്പുന്നു.

രണ്ടാമതായി, വെളിപ്പാട് 20:11 ദുരുപയോഗം ചെയ്തുകൊണ്ട് ടിപിഎമ്മിൻ്റെ പുതിയ ദൈവനിന്ദയെ തേജു ന്യായീകരിക്കുന്നു.

ഈ തിരുവെഴുത്ത്‌ പ്രവൃത്തികൾക്കനുസൃതമായി ജനങ്ങളെ ന്യായം വിധിക്കുമെന്ന് തെ ളിയിക്കുന്നതായി തേജു പറയുന്നു. മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നവർ പ്ര വൃത്തികൾക്ക് അനുസൃതമായി വിധിക്കപ്പെടുമെന്നുള്ള തൻ്റെ നേരത്തെയുള്ള തെറ്റിനെ പിന്തുണക്കാൻ ഈ ഖണ്ഡിക അദ്ദേഹം ഉപയോഗിക്കുന്നു. അദ്ദേഹം റോമർ 1:18-23 വായി ച്ചിട്ടില്ലെന്നു എനിക്ക് തോന്നുന്നു. ന്യായവിധിയിൽ ഉയർത്തെഴുന്നേൽക്കുന്ന ജനങ്ങൾക്ക് ആ ദിവസം അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നേ എന്ന് ബൈബിൾ വ്യക്ത മായി പറയുന്നു.

റോമർ 1:20,23, “ദൈവം അവർക്ക് വെളിവാക്കിയല്ലോ. അവൻ്റെ നിത്യശക്തിയും ദിവ്യത്വ വുമായി അവൻ്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവൻ്റെ പ്രവൃത്തികളാൽ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നേ. അക്ഷയനായ ദൈവത്തിൻ്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാ ൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.”

മറ്റ് ദൈവങ്ങളെ ആരാധിക്കുകയോ ദൈവത്തെ യഥാർത്ഥ തിരിച്ചറിയാതിരിക്കുകയോ ചെയ്ത എല്ലാ മരിച്ചവരും ദൈവമുമ്പാകെ ന്യായരഹിതരായി തീരുമെന്ന് ഇവിടെ തിരുവെ ഴുത്തുകൾ വ്യക്തമാക്കുന്നു.

സുവിശേഷം എന്താകുന്നു, ബൈബിൾ അത് നമ്മുക്ക് എങ്ങനെ വിശദീകരിക്കുന്നു?

യേശുവിൻ്റെ മരണത്തിന് യാതൊരു മൂല്യവുമില്ലാത്തതിനാൽ ടിപിഎമ്മിലെ ഉന്നതർ വീണ്ടും വീണ്ടും ദൈവദൂഷണം പുലമ്പുന്നു എന്നതാണ് ദൈവദൂഷണങ്ങളുടെ യഥാർഥ കാരണം. അവർ ബ്രഹ്മചര്യം, അവിവാഹിതജീവിതം, വെളുത്ത വസ്ത്രങ്ങൾ ധരിക്കുക, മരുന്ന് കഴിക്കാതിരിക്കുക മുതലായവയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നു. ദൈവം തൻ്റെ പ്രിയപുത്രനായ യേശുക്രിസ്തുവിൻ്റെ ബലിയെക്കാൾ ഈ വസ്തുക്കളെ കൂടുതൽ വില മതിക്കുന്നുവെന്ന് അവർ കരുതുന്നു. ഈ ആളുകൾ നിമിത്തം ഞാൻ ഒരിക്കൽ കൂടി സു വിശേഷം വിശദീകരിക്കാൻ ശ്രമിക്കുന്നു. തേജുവിനെ പോലെയുള്ള ആളുകൾക്ക് കൂടു തൽ മനസ്സിലാക്കാൻ ഞങ്ങൾ ഇപ്പോൾ സുവിശേഷത്തിൻ്റെ പശ്ചാത്തലവും സുവിശേഷം ചേർത്ത്‌ പരിഗണിക്കും. ചുവടെയുള്ള ചിത്രം നോക്കുക. അത് സുവിശേഷത്തിൻ്റെ പ ശ്ചാത്തലം വിശദീകരിക്കുന്നു. ആദ്യം ദൈവം തൻ്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടി ച്ചു. അടുത്തത് മനുഷ്യൻ വീണുപോയി. അതിനുശേഷം ആദാമിൽ എല്ലാവരും പാപിക ളായിത്തീർന്നു. ഒടുവിലായി യേശുവിൽ വിശ്വസിക്കുന്ന എല്ലാവരും മനുഷ്യൻ നഷ്ടപ്പെടു ത്തിയ അതേ മഹത്തായ സ്വരൂപത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടും. ഈ ഭാഗം വിശദീകരി ച്ചതിനുശേഷം ന്യായപ്രമാണത്തിൻ്റെ ഉദ്ദേശ്യം നമ്മുക്ക് കാണാം, യേശു ആദ്യമായി വന്ന തിനുമുമ്പ് ആ നിയമം എന്തുകൊണ്ട് അവതരിപ്പിച്ചു? ലോക സ്ഥാപനത്തിനുമുമ്പ് ആ കുഞ്ഞാട് ബലിയാക്കപ്പെട്ടാൽ, യേശുവിൻ്റെ ബലിയാൽ മനുഷ്യവർഗം രക്ഷിക്കപ്പെടും എന്നത് നിശ്ചയം ആകയാൽ, എന്തുകൊണ്ട് ന്യായപ്രമാണം യേശു വന്നതിന്‌ മുൻപ് അ വതരിപ്പിച്ചു?

  • ആദാം ദൈവത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു.
  • ആദാം വീഴുന്നു.
  • പാപത്തിൽ മനുഷ്യവർഗ്ഗം ജനിക്കുന്നു.
  • കുരിശ് വഴി ആദാമ്യരുടെ പാപസ്വഭാവം മാറുന്നു.

Get saved bypassing Jesus - a new doctrine of Teju

  • ആദാം ദൈവത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു: മനുഷ്യനെ സ്വന്തം സ്വ രൂപത്തിലും സാദൃശ്യത്തിലും ദൈവം സൃഷ്ടിച്ചു എന്ന് പ്രതിപാദിച്ചുകൊണ്ട് ബൈ ബിൾ ആരംഭിക്കുന്നു (ഉല്പത്തി 1:27).
  • ആദാം വീഴുന്നു: മനുഷ്യൻ പാപം ചെയ്തു, ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും നഷ്ടപ്പെട്ടു.
  • മനുഷ്യൻ ആദാമിൻ്റെ വീണുപോയ സ്വഭാവം പൈതൃകമാക്കുന്നു: പൌ ലോസിൻ്റെ വാക്കുകളിൽ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി ത്തീർ ന്നു (റോമർ 3:23). സങ്കീർത്തനക്കാരൻ ഈ വീണുപോയ അവസ്ഥ വിശദീകരി ക്കുന്നു: “ഇതാ ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എൻ്റെ അമ്മ എന്നെ ഗ ർഭം ധരിച്ചു” (സങ്കീ. 51:5). ഇയ്യോബിൻ്റെ പുസ്തകം സമാനമായ ഒരു സ്ഥിതി പ്രതിപാദി ക്കുന്നു: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. (ഇയ്യോ. 14:4). ആദാമിൻ്റെ പാപം അവൻ്റെ സന്തതികൾക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് തിരു വെഴുത്തുകൾ ശക്തമായി പ്രഖ്യാപിക്കുന്നു. ഈ ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും അവൻ്റെ സ്വാഭാവിക ജനനത്താൽ പാപികളാകുന്നു. യാതൊരു നന്മയോ തിന്മയോ ചെയ്യാതെ നാം ആത്മീകമായി മരിച്ചവരെപ്പോലെ ജനിച്ചിരിക്കുന്നു. ആദാം പാപം ചെയ്യുകയും ദൈവത്തിൻ്റെ മഹത്തായ സാദൃശ്യം നഷ്ടപ്പെടുകയും ചെയ്തതുകൊണ്ട് ആദാമിന് ജനിച്ച പുത്രന്മാർ ആദാമിൻ്റെ വീണുപോയ സാദൃശ്യത്തിൽ ജനിച്ചു. ആ ദാമിൻ്റെ പുത്രന്മാർ ആദാമിൻ്റെ സാദൃശ്യത്തിൽ ആയിരുന്നു എന്നും ദൈവത്തിൻ്റെ സാദൃശ്യത്തിൽ അല്ലെന്നും ബൈബിൾ വ്യക്തമായി സൂചിപ്പിക്കുന്നു. ഉല്പത്തി 5:1 ൽ ദൈവം തൻ്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചുവെന്നും തുടർന്ന് 3-ാം വാക്യ ത്തിൽ ആദാമിനു ജനിച്ച പുത്രന്മാർ ആദാമിൻ്റെ സാദൃശ്യത്തിലാണെന്നും ബൈബി ൾ പറയുന്നു (ഉല്പത്തി 5:3). 1 കൊരി. 15:49 ൽ പൌലോസ് പറയുന്നു, “നാം മണ്ണുകൊ ണ്ടുള്ളവൻ്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയൻ്റെ പ്രതിമയും ധരിക്കും.”
  • കുരിശ് വഴി ആദാമ്യരുടെ പാപസ്വഭാവം മാറുന്നു: ഈ വീഴ്ചമൂലം ആദാമിന് ജനിച്ച പുത്രന്മാരിൽ ആർക്കും സ്വർഗത്തിലേക്ക് പോകാൻ കഴിയില്ല. ഓരോ മനു ഷ്യനും ഒരു പുതുജനനം ആവശ്യമാണ്. ദൈവത്തിൻ്റെ സദൃശ്യമായ ദൈവപുത്രൻ്റെ സാദൃശ്യത്തിൽ നാം സ്ഥിരീകരിക്കപ്പെടുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെ യ്യുമെന്ന് തിരുവെഴുത്തുകൾ പറയുന്നു. (റോമർ 8:29, എബ്രായർ 1:3). മറ്റൊരു വിധ ത്തിൽ പറഞ്ഞാൽ, യേശുവിൻ്റെ ക്രൂശ്, ദൈവത്തിൻ്റെ നഷ്ടപ്പെട്ട സാദൃശ്യത്തെ വീ ണ്ടെടുത്ത് വീണ്ടും പറുദീസയിൽ വയ്ക്കാനുള്ള വാതിൽ യേശു ആകുന്നു. നമ്മൾ വീണ്ടും ജനിച്ചില്ലെങ്കിൽ നമ്മുടെ സ്വഭാവവും ചായ്‌വും പാപത്തോട് ആയിരിക്കും. അത്തരം പാപത്തിൻ്റെ വീഴ്ചയുള്ള സ്വഭാവത്തോടുകൂടിയ ആത്മാക്കൾക്ക് ഒരിക്ക ലും സ്വർഗത്തിലേക്ക് ടിക്കറ്റ് ലഭിക്കാൻ സാധിക്കുകയില്ല.

അതിനാൽ ഏതു മനുഷ്യനും – യഹൂദനോ ജാതിയോ ഹിന്ദുവോ മുസ്ലീമോ സിഖോ ബു ദ്ധിസ്റ്റോ നിരീശ്വരവാദിയോ ക്രിസ്ത്യാനിയോ ആരാണെങ്കിലും – അവൻ്റെ സ്വാഭാവിക ജനനത്താൽ അവൻ പാപിയാകുന്നു (ഗലാത്യർ 3:22, റോമർ 3:9). എല്ലാ പാപികൾക്കും ഒറ്റ വാതിൽ മാത്രമേ ഉള്ളൂ! എന്നെക്കൂടാതെ ആരും പിതാവിലേക്ക് വരികയില്ലെന്നു യേശു പറഞ്ഞു. സ്വർഗ്ഗത്തിൽ നൽകപ്പെട്ടിരിക്കുന്ന ഒരേയൊരു നാമമേ ഉള്ളൂ – അത് കൂടാതെ നമ്മുടെ പാപപ്രകൃതിയിൽ നിന്ന് ഒരു രക്ഷയുമില്ല. പാപം നമ്മുടെ പ്രവൃത്തികൾ മാ ത്രമല്ല, നമ്മുടെ അവസ്ഥയും കൂടിയാകുന്നു. ഞാൻ വീണ്ടും ആവർത്തിക്കുന്നു, പാ പം നമ്മുടെ പ്രവൃത്തികൾ മാത്രമല്ല, നമ്മുടെ അവസ്ഥയും കൂടിയാകുന്നു. ഈ പാപസ്വഭാവത്തിൽ നിന്നും നമുക്കെല്ലാവർക്കും വീണ്ടെടുപ്പ് ആവശ്യമാണ്. ഈ പാപസ്വ ഭാവം മാനവ വംശത്തിൽ നിന്നും നീക്കം ചെയ്യുവാൻ ദൈവം ആഗ്രഹിക്കുന്നു. ഇത് നീ ക്കം ചെയ്യാനായി അവൻ സ്വന്തം മകനെ അയച്ചു. ഈ അവസ്ഥ യേശുവിൻ്റെ യാഗം കൂ ടാതെ നീക്കം ചെയ്യപ്പെടുമെങ്കിൽ, നമ്മളെപ്പോലെ വല്ലാതെ നീചരായ മനുഷ്യർക്കുവേ ണ്ടി മരിക്കാൻ ദൈവം തൻ്റെ ഏക മകനെ എന്തുകൊണ്ട് അയച്ചു? ചീത്ത വൃക്ഷം ഒരു നല്ല വൃക്ഷമായി മാറാതെ, ചീത്ത മരങ്ങൾ നല്ല മരങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തേജുവിന്‌ എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും? യേശു ഭോഷ്ക്ക് പറയുകയായിരുന്നോ? “കൂശ്യന് തൻ്റെ ത്വക്കും പുള്ളിപ്പുലിക്ക് തൻ്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും എന്ന് പറയു ന്നതിലൂടെ ഈ സാധ്യത തള്ളിക്കളയുന്നില്ലേ? ദോഷം ചെയ്യിക്കുന്ന നന്മയും നിങ്ങൾ ചെ യ്യുന്നത് നന്നാക്കും” (യിരെമ്യാവ് 13:23).” എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ടിപിഎം, സു വിശേഷം ഇപ്രകാരം മനസ്സിലാക്കുന്നില്ല. സുവിശേഷം ശരിയായി അറിയാത്തതുകൊണ്ട് അവർ ഭയങ്കരമായ ദൈവദൂഷണങ്ങൾ പ്രസ്താവിക്കുന്നു.

ന്യായപ്രമാണത്തിൻ്റെ ഉദ്ദേശ്യം എന്താകുന്നു?

ഞാൻ ഇവിടെ നിർത്തുന്നു. എന്നാൽ എൻ്റെ സംവാദത്തിൽ ഞാൻ ചില വരികൾ കൂടി നീട്ടുന്നു. ദയവായി എന്നെ അല്പംകൂടി സഹിക്കുക. യേശുവിൻ്റെ ആദ്യ വരവിനുമുമ്പ് ന്യായപ്രമാണം എന്തിനാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മനസ്സിലാക്കാൻ നാം ന്യായപ്രമാ ണത്തിൻ്റെ ഉദ്ദേശ്യം മനസ്സിലാക്കണം. ലോകത്തിൻ്റെ അടിസ്ഥാനത്തിനുമുമ്പ് കുഞ്ഞാട് അറുക്കപ്പെടണമെന്നും മനുഷ്യവർഗ്ഗം ക്രൂശിൽ യേശുവിൻ്റെ ബലിയാൽ രക്ഷിക്കപ്പെടും എന്നും നിശ്ചയിച്ചപ്പോൾ, എന്തുകൊണ്ട് ന്യായപ്രമാണം യേശുവിന് മുൻപായി അവതരി പ്പിച്ചു? ന്യായപ്രമാണം മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ ഉതകത്തില്ലെങ്കിൽ, ന്യായപ്രമാണ ത്തിൻ്റെ അവതരണം സമയ നഷ്ടമായിരുന്നില്ലേ? ന്യായപ്രമാണം എന്താണെന്ന് നമുക്ക് ആദ്യം നോക്കാം? ന്യായപ്രമാണം നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും അറിയുന്നതാ കുന്നു. ഏത് പ്രവൃത്തി നന്മയാണെന്നും ഏത് പ്രവൃത്തി തിന്മയാണെന്നും നിർവ്വചിക്കുന്ന ദൈ വത്തിൻ്റെ മനസ്സിൻ്റെ പ്രതിഫലനം ആകുന്നു ന്യായപ്രമാണം.

ന്യായപ്രമാണം അതായത് നന്മ തിന്മകൾ തിരിച്ചറിയാനുള്ള അറിവ് മനുഷ്യർക്ക് കൊ ടുത്തു, ആ അറിവ് ക്രിസ്തുവിൻ്റെ കുരിശിനെ ചൂണ്ടിക്കാണിക്കുന്ന ഒരു ഉപദേശകനാണ് എന്നതാകുന്നു ലളിതമായ ഉത്തരം. ഇത് മനുഷ്യൻ്റെ നന്മക്കും തിന്മക്കുമുള്ള അറിവാണ്. പൌലോസ് പറയുന്നു, …..ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; (റോമർ 7:7). ന്യായപ്രമാണം ഒരു കണ്ണാടിയായി പ്രവർത്തിച്ചെന്ന് ഇത് അർത്ഥമാക്കുന്നു. ദൈവത്തിൻ്റെ ന്യായപ്രമാണമായ ആ കണ്ണാടിയിൽ ഞാൻ നോക്കിയപ്പോൾ, ഞാനതിൽ നശിച്ചവനായി കാണപ്പെട്ടു. ഒരു രക്ഷകൻ്റെ ആവശ്യത്തെ അത് എനിക്ക് പറഞ്ഞുതന്നു. അത് എൻ്റെ ഹൃദയത്തെ എത്രമാത്രം മോശമാണെന്ന് കാണിച്ചുതന്നു! ഇതാകുന്നു ന്യാ യപ്രമാണത്തിൻ്റെ ഉദ്ദേശ്യം.

എന്നിട്ടും, ടിപിഎമ്മും അവരെപോലെയുള്ള നിയമപരമായ പരീശന്മാരും ന്യായപ്രമാണം ഒരു ചീത്ത വൃക്ഷത്തെ നല്ല വൃക്ഷമായി മാറ്റാൻ കഴിയും എന്ന് കരുതുന്നു. ന്യായപ്രമാ ണം ദുർബലമാണെന്ന് പൗലോസ് അപ്പൊസ്തലൻ പറയുന്നു. എൻ്റെ വീണുപോയ സ്വഭാവം മാറ്റാനുള്ള ശക്തി അതിനില്ല. അതുകൊണ്ട്, “ന്യായപ്രമാണത്തിൻ്റെ പ്രവൃത്തികളാൽ ഒ രു ജഡവും ദൈവസന്നിധിയിൽ നീതികരിക്കപ്പെടുകയില്ല” എന്ന് പൌലോസിൻ്റെ സുവി ശേഷം പറയുന്നു.

Get saved bypassing Jesus – a new doctrine of Teju

ചുരുക്കത്തിൽ, “നമ്മളെ ന്യായീകരിക്കാനായി ന്യായപ്രമാണം തന്നില്ല.” ആദാം മുതൽ ന മ്മൾ സഹിച്ചുകൊണ്ടിരിക്കുന്ന മോശമായ വീണുപോയ സ്വരൂപം തിരിച്ചറിയുന്ന നന്മയു ടെയും തിന്മയുടെയും കണ്ണാടി ആകുന്നു അറിവ്. അതുകൊണ്ട് ന്യായപ്രമാണത്തിൻ്റെ അറിവിലോ ആഴമേറിയ സത്യങ്ങളുടെ അറിവിലോ വിശ്വസിക്കുന്നത് അപകടകരമാ കുന്നു. ആ ആഴമേറയ സത്യങ്ങളുടെ DOS & DON’TS കൊണ്ട് കൂശ്യന് തൻ്റെ ത്വക്കും പുള്ളിപ്പുലിക്ക് തൻ്റെ പുള്ളിയും മാറ്റുവാൻ കഴിയും എന്നും ചിന്തിക്കുന്നത് നാശമാകുന്നു.

ഉപസംഹാരം

പ്രിയ തേജു,

ഒരു മനുഷ്യന് കുരിശ് കൂടാതെ സ്വർഗ്ഗത്തിലേക്ക് പോകാമെന്നും തൻ്റെ അവസ്ഥ മാറ്റാം എന്നും പറയുമ്പോൾ നിങ്ങൾ അങ്ങേയറ്റം ദൈവദൂഷണം പറയുകയാകുന്നു. പ്രവൃത്തി കളല്ല സ്വഭാവമാണ് ചോദ്യം. നന്മ പ്രവൃത്തികൾ, നമ്മെ സ്വർഗ്ഗത്തിൽ കൊണ്ടുപോകയി ല്ല, പിന്നെയോ ആദാമിനാൽ പൈതൃകമായി നമ്മളിലേക്ക് വന്ന പാപപങ്കിലമായ അവ സ്ഥക്ക് മാറ്റം വന്നാൽ മാത്രം സ്വർഗ്ഗത്തിലേക്ക് പോകും. ക്രിസ്തു യേശുവിൽ കൂടെ നമ്മു ക്ക് ലഭിക്കുന്ന പുതിയ ജനനത്തിലൂടെ മാത്രമേ നീതീകരണം പ്രാപിക്കുകയുള്ളൂ.

യോഹന്നാൻ 14:6, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തര മല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *