നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ

എന്തുകൊണ്ട് എബ്രായർ 13:17 അനേകം തിരുവെഴുത്തുകൾക്ക് എതിരാകുന്നു?

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രബലമായ അധികാരശ്രേണിയുള്ള ഒരു കൂട്ടമായ ഈ പറയ പ്പെടുന്ന സഭാ അധികാരികളെ സൃഷ്ടിക്കാൻ സ്വാർത്ഥ താല്പര്യക്കാർ മന:പൂർവ്വമായി ന മ്മുടെ വേദപുസ്തകത്തിൽ “തെറ്റായ തർജ്ജമകൾ”, “വിട്ടുകളയല്‍”, “കൂട്ടലുകൾ” എന്നിവ ഉൾപ്പെടുത്തിയെന്ന് നിങ്ങൾക്ക് അറിയാമോ? ഞങ്ങൾ അത് ഒരു വ്യത്യസ്ത ലേഖനത്തിൽ എഴുതാം. ഈ ലേഖനം അത്തരമൊരു തിരുവെഴുത്തു ഭാഗം കൈകാര്യം ചെയ്യുന്നു.

“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ” എന്ന് വേദപുസ്തകം പറയു ന്നില്ലേ? “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക.” നിങ്ങ ളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ” ” നിങ്ങളെ നടത്തുന്നവർക്ക് വന്ദനം ചൊല്ലുവിൻ” “അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്ക് കീഴടങ്ങുവിൻ” ഇതും വേദപുസ്തകം പറയുന്നില്ലേ?

സഭാ നേതാക്കന്മാർ സഭയിലെ ജനങ്ങളുടെ കഴുത്ത് ഞെരിച്ച് അവരുടെ പ്രജകൾ പേടിച്ചു വിറച്ച് കുപ്പിയിലിറങ്ങുന്ന എക്കാലത്തേയും പ്രിയപ്പെട്ട വാക്യങ്ങൾ ഇവയാകുന്നു. ഈ വോ യിസ് ക്ലിപ്പ് ശ്രദ്ധിക്കുക, ഫേസ് ബുക്ക് അഭിപ്രായം നീക്കം ചെയ്യാനുള്ള ഒരു വാക്യം ചോദി ക്കുന്ന ഒരു സഹോദരിക്ക് മറുപടി നൽകാൻ ചെന്നായായ തേജു അതേ സാങ്കേതി കവിദ്യ തന്നെ ഉപയോഗിക്കുന്നു.

“സഭ, സ്നാനം, ഓഫീസ്” എന്നിവ പോലെയുള്ള, തെറ്റായ വിവർത്തനം ചെയ്ത അതേ വർഗ്ഗീ കരണത്തിൽ, “അനുസരിക്കുക, ഭരണം, അവർക്ക് കീഴ്പെടുക” എന്നിവയും ചേർക്കാം.

ദൈവജനത്തിൻ്റെ ഒരു കൂട്ടം അഥവാ സമുദായം എന്നർത്ഥമുള്ള “ECCLESIA” എന്ന പദം വഞ്ചനാപരമായ ഭാഷയിൽ ജനങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്താൻ വേണ്ടി KJV പരിഭാഷകർ “സഭ” (ഒരു കെട്ടിടമോ അഥവാ സ്ഥാപനമോ) എന്നാക്കി മാറ്റിയെന്ന് ഇപ്പോ ൾ നമുക്കറിയാം. അതുപോലെ, ആത്മാവിൻ്റെ സഹായവും നടത്തിപ്പും വഴി, തിരുവെഴു ത്തുകളുടെ മേൽപ്പറഞ്ഞ വാക്യങ്ങൾ എങ്ങനെ ദുഷിപ്പിച്ച് വികടമാക്കി അധികാര മോ ഹികളായ, പുണ്യവാളന്മാരായി നടിക്കുന്ന നിയന്ത്രണ കൊതിയന്മാരുടെ, എളുപ്പം വഴ ങ്ങുന്ന തൊഴുത്തിൽ കെട്ടാവുന്ന ചോദ്യം ചെയ്യപ്പെടാത്ത ജനങ്ങളുടെ ദാസഭാവത്തിൻ്റെ പരിപാടികൾ ഞങ്ങൾ ഇപ്പോൾ വ്യക്തമാക്കും.

നമുക്ക് എബ്രായർ 13:17 നമ്മുടെ അടിസ്ഥാനമാക്കി അവിടെ നിന്ന് തുടങ്ങാം. ഒറ്റ നോട്ട ത്തിൽ ഈ വാക്യം, ദൈവജനത്തെ ഭരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായി ലോകം കാണുന്നു. അതുകൊണ്ടായിരിക്കാം ഇത് ഒരുപക്ഷേ “ടിപിഎം സഭാ നേതാക്കളു ടെ” ഏറ്റവും പ്രിയങ്കരമായിട്ടുള്ള വാഖ്യമായത്. നമ്മുടെ മൂന്ന് വാക്കുകളും ഒറ്റ ശബ്ദത്തി ൽ ഇത് ഒതുക്കുന്നു.

നമ്മൾ ഓരോ വാക്കും എടുത്ത്‌ പഠിക്കുമ്പോൾ, നമ്മൾക്ക് യഥാർത്ഥ അർത്ഥങ്ങൾ എന്താ ണെന്നത് വ്യക്തമാകുക മാത്രമല്ല, പരിഭാഷകർ തികച്ചും വ്യത്യസ്തമായ അർഥം കൊടു ത്തതിൻ്റെ പിന്നിലുള്ള കാരണവും അവരുടെ അധികാരശ്രേണിപരവും സ്ഥാപനപരവു മായ ഉദ്ദേശ്യങ്ങളും മനസ്സിലാകും.

എബ്രായർ 13:17, “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ ക ണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരി ക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.”

ആദ്യമായി ഇത് ശ്രദ്ധിക്കുക. “നടത്തുന്നവർ” എന്ന പദം പഴയ കൈയെഴുത്തുപ്രതികളിൽ ഏതെങ്കിലും ഒരു രൂപത്തിലോ ഭാവത്തിലോ ഉണ്ടായിരുന്നില്ല. ഈ വാക്ക് തിരുവെഴുത്തു കളുടെ വാക്യത്തിൽ പരിഭാഷകർ കുത്തിക്കയറ്റി. അതിനാൽ, ഞങ്ങൾ അതിനെ പൂർണ മായി നിരസിക്കുകയും അതിനെ സൂചിപ്പിക്കുന്നതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു.

പെയ്തൊ (PEITHO) എന്ത് അർത്ഥമാക്കുന്നു?

അടുത്തതായി, നമുക്ക് “അനുസരിക്കുക” അഥവാ “കർത്തൃത്വം നടത്തുക” എന്ന വാക്ക് പരിശോധിക്കാം. ഒരു ബൈബിൾ സോഫ്റ്റ് വെയർ പ്രോഗ്രാം ഉപയോഗിച്ച് ആർക്കും വള രെ ലളിതമായി ഇത് ചെയ്യാൻ സാധിക്കും. “അനുസരിക്കുക” എന്ന് പരിഭാഷപ്പെടുത്തിയി രിക്കുന്ന വാക്കിനുള്ള സ്‌ട്രോങ്‌സ് നമ്പറിലേക്ക് (STRONG’S NUMBER) പോകുമ്പോൾ, ഗ്രീക്ക് പദം “PEITHO” നാം കാണുന്നു – Strong’s number 3982. ഇത് 60 തവണ പ്രത്യക്ഷപ്പെടുന്നു. കിം ഗ് ജെയിംസ് തർജ്ജിമയിൽ ഈ ഗ്രീക്കുപദത്തിന് കൊടുത്തിരിക്കുന്ന ഏറ്റവും സാധാരണ മായ പരിഭാഷ “പ്രേരിപ്പിക്കുക,” “സമ്മതിപ്പിച്ചു,” “പ്രേരണ,” എന്നിവയാണ്.

പുതിയനിയമത്തിൽ ഈ വാക്ക് ദൃശ്യമാകുന്ന ആദ്യ സ്ഥലം ഇതാകുന്നു:

മത്തായി 27:20, “എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാ പുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.”

ബറബ്ബാസിനെ ചോദിക്കാനോ യേശുവിനെ നശിപ്പിക്കാനോ ജനങ്ങളോട് ആജ്ഞാപിക്കു ന്നതിന് മുഖ്യപുരോഹിതന്മാർക്കും മൂപ്പന്മാർക്കും അധികാരം ഉണ്ടായിരുന്നില്ല. എന്നാൽ, പീലാത്തൊസിനോട് അങ്ങനെ ചോദിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിക്കാൻ അവർക്ക് സാ ധിച്ചു. എബ്രായർ 13:17 അങ്ങനെ തന്നെയാകുന്നു.

വൈൻറെ എക്സ്പോസിറ്ററി ഡിക്ഷ്ണറിയിൽ (VINE’S EXPOSITORY DICTIONARY) നിന്ന്: “പീ ത്തോ (PEITHO): വിജയിക്കാൻ, സമ്മതിക്കാനായി; പ്രേരിപ്പിക്കുക, ശ്രദ്ധിക്കുക, അ.പ്ര. 5:40 ലെ പോലെ (സ്വപ്രേരിതമായ ശബ്ദത്തിൽ). പ്രേരണയുടെ ഫലമായി അധികാര ത്തിൻ്റെ കീഴ്പ്പെടലിനല്ല അനുസരണമാണ് നിർദ്ദേശം.

തയറുടെയും സ്മിത്തിൻ്റെ ഗ്രീക്ക് ലെക്സിക്കൻ്റെയും (Thayer’s and Smith’s Greek Lexicon) കഥയി ൽ നിന്ന്: “പീത്തോ: സമ്മതിക്കാനായി; വിശ്വസിക്കാനുള്ള വാക്കുകളിലൂടെ ഒരാളെ പ്രേ രിപ്പിക്കാൻ; സുഹൃത്തുക്കളെ ഉണ്ടാക്കുക, ഒരാളുടെ അനുകൂലത നേടുക, ഒരാളിൽ നി ന്നും നല്ല അഭിപ്രായം നേടിയെടുക്കുക, അല്ലെങ്കിൽ ഒരെണ്ണം നേടാൻ ആഗ്രഹിക്കുക, ഒ ന്ന് പ്രീതിപ്പെടുത്താൻ പരിശ്രമിക്കുക. പ്രേരിപ്പിക്കാൻ സ്വയം നഷ്ടപ്പെടുക, സ്വയം ഏറ്റെടു ക്കാൻ പ്രേരിപ്പിക്കുക. വിശ്വസിക്കാൻ പ്രേരിപ്പിക്കുക, ഒന്നിൽ വിശ്വാസം ഉണ്ടാകുക, വി ശ്വസിക്കുക.”

“അനുസരിക്കുക” എന്നതിനുള്ള ഒരു ഗ്രീക്ക് പദം ഉണ്ട്. “ഹപ്പാകൂ (HUPAKOUO)” ആണ്. പുതി യനിയമത്തിൽ 21 പ്രാവശ്യം “ഹുപ്പാകൂ (HUPAKOUO)” പ്രത്യക്ഷപ്പെടുന്നു. അത് ശരിയായ വി ധത്തിൽ “അനുസരിക്കുക, അനുസരണം, അനുസരിച്ചു” എന്ന് പരിഭാഷപ്പെടുത്തിയി രിക്കുന്നു. പുതിയനിയമത്തിൽ ഈ വാക്ക് പ്രത്യക്ഷപ്പെടുന്ന ആദ്യ അവസരം നോക്കാം:

മത്തായി 8:27, “എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.”

എഫെസ്യർ 6:1, “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.”

1 പത്രോസ് 3:6, “അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചി രുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.”

കാറ്റും കടലും ക്രിസ്തുവിനെ അനുസരിച്ചു. മാതാപിതാക്കളെ അനുസരിക്കാൻ കുട്ടികളെ ബുദ്ധിയുപദേശിക്കുന്നു. സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചി രുന്നു; എന്നാൽ ക്രിസ്തു കാറ്റിനെയും കടലിനെയും ഭരിച്ചതുപോലെ, മാതാപിതാക്കൾ ത ങ്ങളുടെ മക്കളെ ഭരിക്കുന്നതുപോലെ; ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കുന്നതു പോലെ, ഒരു പാസ്റ്റർക്കോ സഭാ നേതാവിനോ ജനങ്ങളെ ഭരിക്കാനുള്ള അധികാരം വേദ പുസ്തകത്തിൽ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ?

“ഹുപ്പാകൂ (HUPAKOUO)” എന്ന ഗ്രീക്കുപദം ആ രീതിയിൽ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. മറി ച്ച്, “പെയ്തൊ (PEITHO)” എന്ന ഗ്രീക്കുപദ അർഥം “പ്രേരിപ്പിക്കുക” ഉപയോഗിച്ചിരിക്കുന്നു.

“PEITHO” എന്ന വാക്കിനൊപ്പമുള്ള വേറെ ചില വാക്യങ്ങൾ നോക്കാം.

അപ്പൊ.പ്രവ. 13:43, “പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാ നുസാരികളിലും പലർ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന് (PEITHO) അവരെ ഉത്സാ ഹിപ്പിച്ചു.”

അപ്പൊ.പ്രവ. 19:8, “പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദി ച്ചും സമ്മതിപ്പിച്ചുംകൊണ്ടു (PEITHO) മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.”

ഇവിടെ അപ്പൊസ്തലൻ പള്ളിയിലെ ജനങ്ങളുമായി ചർച്ച നടത്തിയതിനെ “ന്യായീകരി ക്കുന്നു”. അവൻ അവരോട് കൽപിച്ചില്ല. അവൻ്റെ യോഗ്യതകൾ പരിശോധിക്കാനും അതു വഴി അനുസരിക്കാനും അവൻ അവരെ വിലമതിക്കുന്നില്ല. അവൻ അവരോട് ന്യായവാ ദം ചെയ്തു. (പീത്തോ).

അപ്പൊസ്തലൻ അവിടെ “തൻ്റെ ഓഫീസ് മഹിമപ്പെടുത്താൻ” ശ്രമിച്ചില്ല. സ്വന്തം പള്ളി പ ണിയാൻ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സ്വന്തമായി ഒരു പേര് ഉണ്ടാക്കാൻ അവിടെ ആയിരുന്നില്ല. ഒരു ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്, ക്രിസ്തുവി നെ ജനങ്ങളുടെ മുൻപിൽ ഉയർത്തി കാണിക്കുക. നിങ്ങൾ ശരിയായ നേതൃത്വത്തിൻ്റെ ചിത്രം കാണാൻ ആഗ്രഹിക്കുന്നുണ്ടോ? എന്തുകൊണ്ട് പൗലൊസ് അത്രയും “പ്രേരിതനാ യി?” കാരണം പൗലോസ് തന്നെത്താൻ തികച്ചും പൂർണമായും പ്രേരിതമാക്കപ്പെട്ടു? അവ ൻ എന്താണ് പറഞ്ഞതെന്ന് അവന് അറിയാമായിരുന്നു.

അപ്പൊ.പ്രവ. 19:26, “എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെ യും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു (PEITHO) മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേ ട്ടും ഇരിക്കുന്നുവല്ലോ.”

അഗ്രിപ്പാ രാജ സന്നിധിയിൽ പൌലൊസ് നില്കുമ്പോൾ രാജാവ് പൗലോസിനോട് പറഞ്ഞു,ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു (PEITHO).” (പ്രവൃ. 26:28).

അപ്പൊ.പ്രവ. 28:23 “.….അവരോട് അവൻ ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു മോശെ യുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്ക് ബോധം (PEITHO) വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.”

“പെയ്തൊ (PEITHO)” എന്ന ഗ്രീക്ക് പദത്തിന് PERSUADE OR PERSUADED എന്ന അർത്ഥമുള്ള കൂടുതൽ തിരുവെഴുത്തുകൾ കൊടുക്കുന്നു. നാം ഇപ്പോഴും എബ്രായർ 13:17 ചർച്ച ചെ യ്യുന്നു. അവിടെ “PEITHO” എന്ന പദം ഗ്രീക്ക് പദം “അനുസരിക്കുക” എന്നാക്കിരിക്കുന്നു.

2 കൊരിന്ത്യർ 5:11, “കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു (PEITHO)…..

ഗലാത്യർ 1:10, “ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു (PEITHO)? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ?……

2 തിമൊഥെയൊസ്‌ 1:12, “….ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എൻ്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു (PEITHO).”

ഒരു സഭാ നായകൻ, അദ്ദേഹം ഒരു പാസ്റ്ററായാലും ഒരു മൂപ്പനായാലും, ആത്മാവിനാൽ ജീവിക്കുകയും നടക്കുകയും ചെയ്യുന്നുവെങ്കിൽ, ക്രിസ്തുവിനെ മാതൃകയായി നോക്കു മ്പോൾ, അദ്ദേഹം ഒരിക്കലും ഈ പറയപ്പെടുന്ന ഓഫീസിൻ്റെ അധികാരമോ അനുസര ണമോ ആഗ്രഹിക്കുകയോ കല്പിക്കുകയോ ഇല്ല. ആഗ്രഹിക്കില്ല. ശ്രദ്ധിക്കേണ്ട ഒരു സംഗ തി, എബ്രായർ 13:17 ബുദ്ധിശൂന്യമായ അനുസരണം ചിത്രീകരിക്കുന്നില്ല.

പത്രോസിൻ്റെയും അപ്പൊസ്തലന്മാരുടെയും ഉദാഹരണം

അപ്പൊസ്തലനായ പത്രോസിനെ നോക്കുക. പ്രവൃത്തികൾ 10 ൽ ദൈവം പത്രോസിനെ ഒരു വിവശതയിലേക്ക് നയിച്ചു. പിന്നീട്, ഒരു ദർശനത്തിലൂടെ ജാതികൾക്ക് സുവിശേഷം എത്തിക്കാൻ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് അയച്ചു. പ്രവൃത്തികൾ 11 ൽ നാം വായിക്കുന്നു: “ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂ ദ്യയിലുള്ള സഹോദരന്മാരും കേട്ടു. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരി ച്ഛേദനക്കാർ അവനോടു വാദിച്ചു: നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോ ടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.” 11:1-3.

പത്രോസിൻ്റെ പ്രതികരണം എന്തായിരുന്നു? അദ്ദേഹം തൻ്റെ ബാഡ്ജ് കാണിച്ചുകൊടുത്ത്‌ ഞാനൊരു അപ്പൊസ്തലനാണെന്ന് ഓർമ്മിപ്പിച്ചോ? ‘കർത്താവിൻ്റെ അഭിഷിക്തനെ തൊട രുത്’ എന്ന തിരുവെഴുത്തിലെ വാഖ്യം ഉദ്ധരിച്ചോ? തന്നെ ഒരിക്കലും ചോദ്യം ചെയ്യരുതെ ന്ന് അദ്ദേഹം സൂചിപ്പിച്ചോ? ശുശ്രുഷയുടെ അന്തസ്സും മഹത്തായ കടമകളും അദ്ദേഹം അ വരെ ഓർമ്മിപ്പിച്ചോ? “വിശുദ്ധ കോപം” അവർക്കെതിരെ തൊടുത്തോ? ഇല്ല. ഇത്തരത്തി ലുള്ള മഹത്തായ കാഴ്ചപ്പാടുകൾ ഒന്നുമില്ലായിരുന്നു.

പത്രോസ് വളരെ ശാന്തനായി ആ സംഭവം തുടക്കം മുതൽ അവസാനം വരെ വിവരിക്കാ ൻ തുടങ്ങി…..ഞാൻ സംസാരിക്കാൻ തുടങ്ങി, പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെയിട യിൽ ഉണ്ടായിരുന്നതുപോലെ, അവരുടെമേൽ വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെ ള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ ​​പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും എന്നു കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. അവർ ഇത് കേട്ടപ്പോൾ, സമാധാനത്തോടെ ദൈ വത്തെ മഹത്വപ്പെടുത്തി, അങ്ങനെ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.”

അവൻ അവരെ പ്രേരിപ്പിച്ചു; അവർ മിണ്ടാതിരുന്ന് ദൈവത്തെ മഹത്വപ്പെടുത്തി. പത്രോ സ് അനുസരണമോ ഐക്യമോ ആവശ്യപ്പെട്ടില്ല. പത്രോസ് ജ്ഞാനവും കൃപയുംകൊണ്ട് സാഹചര്യം കൈകാര്യം ചെയ്തപ്പോൾ ദൈവം മഹത്വീകരിക്കപ്പെട്ടു. പത്രോസ് തന്നെത്ത ന്നെ പിടിച്ചുനിറുത്തിയതും തൻ്റെ സഹോദരങ്ങളോടുള്ള അദ്ദേഹത്തിൻ്റെ മനോഭാവം എന്തായിരുന്നുവെന്നും അത് വ്യക്തമാക്കുന്നു. അദ്ദേഹം തന്നെ ചോദ്യങ്ങൾക്കും വിമർ ശനത്തിനും മീതെയായി കണ്ടില്ല. കേട്ടവർ അദ്ദേഹത്തിൻ്റെ ദൈവിക സ്വഭാവത്താൽ ഉറച്ചു വിശ്വസിക്കുകയും നടക്കുകയും ചെയ്തു. കൊർന്നേല്യൊസ് ആദ്യം അദ്ദേഹത്തി ൻ്റെ അടുക്കൽ ചെന്ന് മുൻപിൽ വണങ്ങിയപ്പോൾ പത്രോസിൻ്റെ പ്രതികരണം എന്തായി രുന്നു എന്ന് ഓർക്കുക? “പത്രൊസോ എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു. ഞാനും ഒരു മനുഷ്യനത്രേ.”

തൻ്റെ പാവന നിയമനത്തോട് കീഴ്പെടൽ, അനുസരണം, ബഹുമാനം എന്നിവ ആവശ്യ പ്പെടുന്ന പത്രോസിൻ്റെ ദൃഷ്ടാന്തം നിങ്ങൾ കണ്ടിട്ടുണ്ടോ? പാസ്റ്റർമാരുടെ അഭിമാനത്തി ൻ്റെ തേജോവലയം നിങ്ങൾ കണ്ടെത്തുന്നുണ്ടോ? ക്രിസ്തുവിൻ്റെ വസ്ത്രം ധരിച്ച് ക്രിസ്തു നിയമിച്ചിരിക്കുന്ന ഒരു ഓഫീസിൽ നിലകൊള്ളുന്ന ഒരു മനുഷ്യനെ നിങ്ങൾ കാണു മോ?” ഞാനും കാണുകയില്ല.

ഇപ്പോൾ “അനുസരിക്കുക” അഥവാ “അനുസരിപ്പിക്കുക” എന്ന പദം നാം നോക്കാം. “നിങ്ങ ളെ നടത്തുന്നവരെ അനുസരിക്കുക …” (എബ്രായർ 13:17).

“O-b-e-y” എന്ന പദത്തിൽ പറഞ്ഞാൽ, ഇംഗ്ലീഷ് വാക്കായ “അനുസരണം” അല്ലെങ്കിൽ “അവ രുടെമേൽ ഭരണം” എന്ന പരിഭാഷകരുടെ തിരഞ്ഞെടുക്കൽ പ്രത്യേകം രൂപകല്പന ചെയ്ത വ മാത്രമാണ്, നേരത്തെ തന്നെ നിയത്രണത്തിലും സ്ഥാപനമായ സഭകളുടെ പ്രയാജന ത്തിനായും ഉയർത്തിക്കാണിക്കാനുമായി ഉപയോഗിച്ചിരിക്കുന്നു. (വീണ്ടും, “OVER” എന്ന വാക്ക് യഥാർത്ഥ പാഠത്തിൽ ഒരിടത്തും ഇല്ലാത്തതിനാൽ അത് തള്ളിക്കളയണം.)

ഈ വാക്ക് ശരിയായി തർജ്ജമ ചെയ്ത ചില വാക്യങ്ങൾ നോക്കാം.

ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോ രുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”

ഫിലിപ്പിയർ 3:8, “അത്രയുമല്ല, എൻ്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരി ജ്ഞാനത്തിൻ്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.”

1 തെസ്സലോനി 5:13, “ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോട് അപേ ക്ഷിക്കുന്നു...”

എബ്രായർ 13:17, “നിങ്ങളെ നടത്തുന്നവരെ അനുസരിപ്പിൻ” എന്നല്ല “നിങ്ങൾക്ക് ആദരവ് കാട്ടുന്നവരെ ആദരിക്കുവിൻ,” എന്ന് വായിക്കണം. ഒരു സഭാ നേതാവിനും നിങ്ങളുടെ വിശ്വാസത്തിന്മേൽ കർത്തൃത്വമില്ല.

2 കൊരിന്ത്യർ 1:24, “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്ന ല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.”

Obey them that have rule OVER YOU?

മത്തായി 20-ാം അധ്യായം വീണ്ടും നോക്കുക. “നി ങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആ കുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷ ക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകു വാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂ ഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീ വനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

സഭാ മൂപ്പന്മാർ “ഇങ്ങനെയല്ല.” ദൈവത്തിൻ്റെ സഭയിലെ യഥാർത്ഥ നേതാക്കന്മാർ അദ്ദേ ഹത്തിൻ്റെ വാക്കായ “പ്രേരിപ്പിക്കുക” ഉപയോഗിച്ച് സഭയിൽ ഉൾപ്പെട്ടവർ തങ്ങളെത്തന്നെ താഴ്ത്തി പരസ്പരം ശുശ്രുഷിക്കാൻ ഇടയാക്കും. തങ്ങളുടെ പരിപാലനയിലുള്ള ആരുടേ യും മേൽ അവർ “കർത്തൃത്വം നടത്തുകയില്ല”. അവർ “അവരുടെ സന്തോഷത്തിൻ്റെ സ ഹായി” ആകുന്നു.

നിഘണ്ടു വാക്കായ “അനുസരിക്കുക”, “കർത്തൃത്വം നടത്തുക” എന്നിവ ഇന്നത്തെ പ്രാദേ ശികസ്ഥാപന സഭക്ക് വളരെ മികച്ച രീതിയിൽ യോജിക്കുന്നു:

ഇത് സഭയിലെ നേതാക്കന്മാരെക്കുറിച്ച് നാം തിരുവെഴുത്തുകളിൽ കാണുന്നുണ്ടോ, അ തോ ഇന്നത്തെ മതസ്ഥാപനങ്ങളിൽ നാം കാണുന്നുണ്ടോ? “അനുസരിക്കുക” അഥവാ “ക ർത്തൃത്വം നടത്തുക” എന്ന വാക്കിൻ്റെ ഇംഗ്ലീഷ് നിർവ്വചനം സേവനത്തിൻ്റെയോ ശുശ്രൂ ഷയുടെയോ ഒരു ഉദാഹരണമായിരിക്കുന്നതിൻ്റെ ഏതെങ്കിലും അർഥമോ നിർദ്ദേശമോ പൂർണ്ണമായും ഇല്ലാത്തതാകുന്നു. ഇതുകണ്ട് നിങ്ങളുടെ കണ്ണുകൾ തുറക്കരുതോ? ഇത് മാത്രം നമ്മുക്ക് സംശയം ഉണർത്തണം, ക്രിസ്തുവിൻ്റെ നേതൃത്വം ശുശ്രുഷ ആകുന്നു.

മത്തായി 18:3-4, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗ രാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.”

മത്തായി 20:28, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേ ണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ.

മത്തായി 23:12, “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ് ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”

യോഹന്നാൻ 13:14-17, “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു. ….. ഇത് നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.”

1 തിമൊഥെയൊസ് 5:17നെക്കുറിച്ചും ഇത് സത്യമാണ്: “നന്നായി ഭരിക്കുന്ന (PROISTEMI) മൂപ്പന്മാരെ…. ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക.” “ഭരണം” എന്നു പരിഭാഷപ്പെടു ത്തിയിരിക്കുന്ന ഗ്രീക്ക് ഭാഷയിലുള്ള പ്രോസ്റ്റിമി എന്ന പദത്തിന് അധികാരം, ശക്തി, നിയന്ത്രണം എന്നിവയുമായി യാതൊരു ബന്ധവുമില്ല. മൂപ്പന്മാർ (പ്രായമായവർ) തീക്ഷ് ണതയോടെ നിൽക്കുവാനാണ് ഉദ്ദേശിക്കുന്നത്. സ്വയം നിലനിർത്തുക. അറിവിൻ്റെയും ജീവിതത്തിൻ്റെയും ഗുണദോഷങ്ങളിൽ ഒന്നാമതായിരിക്കണം. എല്ലാ വിശുദ്ധന്മാർക്കും വേണ്ട ഏറ്റവും ഉത്തമമായ ഗുണവിശേഷം. പ്രോസ്റ്റിമി ചിലർക്ക് മാത്രമുള്ളതല്ല, എല്ലാവ രുടെയും കടമ ആകുന്നു.

അപ്പൊ.പ്രവ. 5:20, “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവൻ്റെ വചനം എല്ലാം ജന ത്തോട് പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.”

തീത്തോസ് 3:8, “…..ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായി രിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം….”

തീത്തോസ് 3:14, “നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതിക ളിൽ സൽപ്രവൃത്തികൾക്ക് മുമ്പരായിരിപ്പാൻ പഠിക്കട്ടെ.”

ഇംഗ്ലീഷ് വായനക്കാരൻ്റെ മനസ്സിൽ “അനുസരിക്കുക” അഥവാ “കർത്തൃത്വം നടത്തുക” എന്ന വാക്ക് ജനങ്ങളുടെമേൽ നിയന്ത്രണവും അധികാരവും നടത്തുക എന്ന് മനസ്സിലാ ക്കിയിരിക്കുന്നു. അതേപ്പറ്റി പൗലോസ് തന്നെ എഴുതിയിരിക്കുന്നു, “നിങ്ങളുടെ വിശ്വാ സത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങ ൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ. “(2 കൊരിന്ത്യർ 1:24).

എബ്രായർ 13:17-ൻ്റെ യഥാർഥ തർജ്ജിമ

ഒരുവൻ ദൈവ വിശ്വാസത്തിൽ നില്കുമ്പോൾ, അദ്ദേഹത്തെ കർത്താവിൻ്റെ സഭയുടെ മേൽ കർത്തൃത്വം നടത്തുന്നവനാകാതെ ഒരു സഹ ജോലിക്കാരനായി പൗലൊസ് പോ ലും കണക്കാക്കുന്നു. ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട്, തങ്ങളുടെ വിശുദ്ധവേല യ്ക്കു കീഴ്പെട്ടുകൊണ്ടും തങ്ങൾക്കു ചുറ്റും ഭാരം ആക്കുന്നതിനും ചിന്തിച്ചില്ല.

എബ്രായർ 13:17 ഉം അതുപോലെയുള്ള വാക്യങ്ങളും ഇങ്ങനെ വിവർത്തനം ചെയ്യപ്പെട ണം: “നിങ്ങളുടെ നേതാക്കന്മാരിലൂടെ നിങ്ങൾ വിശ്വസിക്കുവിൻ; അവർ കണക്കു ബോ ധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.. “

എബ്രായർ 13 ൻ്റെ മുമ്പുള്ള രണ്ടു അധ്യായങ്ങൾ, മുൻപേ പോയവരുടെ ഉദാഹരണങ്ങൾ ആകുന്നു. അവ നമ്മൾ ഓർമ്മിക്കണം, അവരുടെ വിശ്വാസം അനുകരിപ്പിൻ. “അവരുടെ സംഭാഷണത്തിൻ്റെ അവസാനം” ഓർക്കുക. ആദിമ പുതിയനിയമത്തിലെ ക്രിസ്തുവും ശിഷ്യന്മാരും സഹിഷ്ണതയ്ക്കും കഷ്ടപ്പാടുകൾക്കുമുള്ള മാതൃകയായി തീർച്ചയായും “ആധിപത്യം” പിന്തുടർന്നു. നമ്മൾ അവരെ ഓർക്കുകയും പിൻപറ്റുകയും ചെയ്യേണ്ടേ?

നമ്മുടെ കർത്താവായ യേശു നമ്മുടെ പരമാധികാരിയായ ഏക രാജാവ് ആകുന്നു. ഞങ്ങ ളുടെ നാഥൻ. നമ്മുടെ വാക്കുകളായ അനുസരിക്കുക, കർത്തൃത്വം നടത്തുക, ഭരണാധി കാരി എന്നിവ അദ്ദേഹത്തിന് മാത്രമേ പരാമർശിക്കാവൂ! ഇന്നത്തെ ലോക്കൽ സ്ഥാനീയ സഭയിലെ ഏറ്റവും മാരകനും, ഏകാധിപത്യ നായകനുമായ ഒരു വ്യക്തിക്ക്, ക്രിസ്തുവി ൻ്റെയും അദ്ദേഹത്തിൻ്റെ വചനത്തിൻ്റെയും മാതൃകയുടെയും പഠിപ്പിക്കലിൻ്റെയും തിക ച്ചും വിരുദ്ധമായ രീതിയിൽ ദൈവജനത്തിൻ്റെ മേൽ ഭരിക്കാനുള്ള വ്യഗ്രതയ്ക്ക് അല്പം പോലും സംശയമില്ല. ഒരു ക്രിസ്ത്യാനിയുടെ നെറ്റിയിൽ “അധികാരി” എന്നെഴുതാൻ പാടില്ലെന്ന് പലർക്കും അറിയാമോ എന്ന് ഞാൻ സംശയിക്കുന്നു. ഇവരിൽ ചില “സഭാ നേതാക്കന്മാർ” വളരെ ഗർവമുള്ളവരും, അഹങ്കാരികളും; അവരെ ഭരണാധികാരികളാ യി സ്വയം വിശേഷിപ്പിക്കുന്ന സമയത്ത് വലിയ പൊങ്ങച്ചം ഉള്ളവരും ആണ്. ബഹുമതി കൾ, പദവികൾ, ശീർഷകങ്ങൾ മുതലായ ലൗകീക ചിന്തകളിൽ മൂടിയിരിക്കുന്നു, വലിയ ശമ്പളത്തിൻ്റെയും പെൻഷനിൻ്റെയും കാര്യം പറയാനുമില്ല. പക്ഷെ നിങ്ങൾ ശ്വാസം പിടിക്കരുത്.

തിരുവെഴുത്തധിഷ്ഠിത ഉപസംഹാരം

യേശു ദൈവമാണെങ്കിലും മനുഷ്യരെക്കാൾ ഉയർത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. “അവ ൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു.” (ഫിലിപ്പിയർ 2:6-7).

അഹങ്കാരം മറ്റുള്ളവരെക്കാൾ സ്വയം ഉയർത്തുന്ന പ്രവർത്തനമാണ്, തെറ്റായ രീതിയിൽ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് വിസമ്മതിക്കുന്നത് അല്ല. അപ്പോൾ ക്രിസ്തുവിൻ്റെ എളിമ പുണരുന്നതാണ് താഴ്മ. അവൻ ദൈവമായിരുന്നിട്ടും സ്വയം താഴ്ത്തി ഒന്നുമല്ലാത്തവനാ യി, താഴ്മ സ്വയമായി ഒന്നും ഇല്ലാത്ത അവസ്ഥയാണെങ്കിൽ അഹങ്കാരം എന്താകുന്നു?

ഇത് മനുഷ്യരുടെ ഉപദേശങ്ങളും കല്പനകളും മനുഷ്യരെ നയിച്ചിട്ടുള്ള ഒരു അശുദ്ധസ്ഥ ലമാണ്. സ്ഥാപനപരമായ സഭകളുടെ ആവശ്യവും പ്രവൃത്തിയും ഇതാകുന്നു. ഇതാണ് “പ്രാദേശികസഭ” ഒരു സംഘടന എന്ന നിലയിൽ കർത്താവിൻ്റെമേൽ കൊണ്ടുവരുന്നത്. അത് കർത്താവായ യേശുവിനെയല്ല, പിന്നെയോ റോമിനെ പിന്തുടരുന്നു.

ക്രിസ്തുവിനെ സ്വയം മഹത്വവൽക്കരിക്കുന്ന ഭരണാധികാരികളിൽ കാണുന്ന സമയത്ത് പല സഭാ നേതാക്കളും പിതാവിന് സമീപം ഇരുന്നു, ഭൗമിക മാതൃകയിൽ ഒരു ദാസനെന്ന നില മറന്നുപോകുന്നു. സഭാ നേതാക്കൾ സാർ ചക്രവർത്തിമാരല്ല. അവർ എക്ലെസിയയു ടെ തലവനല്ല. എല്ലാ അധികാരവും അവരുടേതല്ല, അദ്ദേഹത്തിൻ്റെതാകുന്നു. ഏതൊരു അധികാരവും കല്പനയും മറ്റുള്ളവരെ ഭരിക്കാനുള്ള ഒരു അധികാരം അല്ല, പിന്നെയോ യേശു ചെയ്തതുപോലെ സേവനത്തിനുള്ളതാകുന്നു.

യാക്കോബ് 1:16, “എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.”

“അവരെ അനുസരിക്കുക; അവരുടെമേൽ കർത്തൃത്വം നടത്തുക, അവർക്ക് കീഴ്‌പെടു ക, മുതലായ പദങ്ങൾ സഹമനുഷ്യരെ നിയന്ത്രിക്കാനും ഭയപ്പെടുത്താനും ആഗ്രഹിക്കു ന്ന ജനങ്ങൾ വളരെ കാലം ദീർഘിപ്പിച്ചതും വളച്ചൊടിച്ചതുമായ പ്രയോഗങ്ങളാകുന്നു. ക്രിസ്തുവിൻ്റെ ആടുകളെ പല നൂറ്റാണ്ടുകളായി അനേകർ കള്ളന്മാരും കവർച്ചക്കാരുമൊ ക്കെ ആക്കി കൊന്നു, പീഡിപ്പിച്ച് തടവിലാക്കിയിരിക്കുന്നു. ഈ വ്യാജ പഠിപ്പിക്കലുകളാ ലും മനുഷ്യരുടെ തെറ്റിധാരണകളാലും പലരും ആഴത്തിൽ സ്പർദ്ധ ജനിപ്പിച്ചിട്ടുണ്ട്.

വളരെ കുറച്ചു മാത്രം “ടിപിഎം സഭാ നേതാക്കന്മാർ” തിരുവെഴുത്തുകൾ യഥാർത്ഥത്തി ൽ വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്യുന്നത് എത്രയോ ഭയാനകമാകുന്നു, അ തിലും വളരെ കുറച്ചു മാത്രം അനുസരിക്കുന്നു….

ഒരു വൃദ്ധൻ (വാക്കിൻ്റെ യഥാർത്ഥ അർത്ഥത്തിൽ ഒരു മൂപ്പൻ) സംശയങ്ങൾക്ക് മേലായി, ആത്മീയപക്വത, നല്ല അദ്ധ്യാപകൻ, ജനങ്ങളുടെ യഥാർത്ഥ ക്ഷേമത്തിൽ യഥാർഥ താല്പ ര്യമുള്ളവനാണെങ്കിൽ, ഒരു അധികാരിയുടെ മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യാനും ക്രിസ്തുവിൻ്റെ ഉദ്ദേശ്യം മുൻകരിക്കാനും താല്പര്യമുണ്ടെങ്കിൽ ഒരു തുരുമ്പുപോലും അധി കാര മോഹിയാകില്ല. ആളുകൾ അവനെ ബഹുമാനിക്കുകയും അവ ശ്രവിക്കുകയും ചെ യ്യുവാനായി ഒരിക്കലും അദ്ദേഹം ആവശ്യപ്പെടുകയില്ല, കാരണം അവർ അത് സന്തോഷ ത്തോടെ ചെയ്യും. അദ്ദഹത്തിൻ്റെ ജീവിതത്തിലെ ഓരോ മേഖലയിലും അദ്ദേഹം ക്രിസ്തു വിനെപ്പോലെണെങ്കിൽ, യേശു ചെയ്തതുപോലെ മറ്റുള്ളവർക്കുവേണ്ടിയുള്ള അതേ ഗുണ ദോഷങ്ങൾ അവൻ കാണിക്കുന്നുവെങ്കിൽ, ജനങ്ങൾ അവൻ്റെ പഠിപ്പിക്കലാലും മാതൃക യാലും ബോധ്യപ്പെട്ട് അദ്ദേഹത്തിൻ്റെ ജ്ഞാനത്തിന് വഴങ്ങിക്കൊടുക്കും.

ഭരണാധികാരിയായ വൈദികൻ്റെ ആശയത്തിനെതിരായ ഏറ്റവും ശക്തമായ വാദമാണ് യേശുവിൻ്റെ മാതൃക. അവൻ ഒരു കാര്യം തീരുമാനിച്ചു, മറ്റൊന്ന് പണിയും? വഴി മദ്ധ്യേ ജനങ്ങളുടെ പദവി ഉയർത്തുവാനായി അദ്ദേഹം ജനങ്ങളിലേക്കു വന്നോ? ഞങ്ങൾ വിചാരിക്കുന്നില്ല!

അദ്ദേഹത്തിൻ്റെ വേല ചെയ്യുന്നില്ലെങ്കിൽ, സ്വഭാവം പ്രതിഫലിക്കുന്നില്ലെങ്കിൽ, സ്വഭാവം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള തൻ്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുകയാണെങ്കിൽ, അത് അ വൻ്റെ പണി ശാലയല്ല, അത് എക്ലിസിയായും അല്ല!

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ഉറവിടം : WICKED SHEPHERDS..

.

Leave a Reply

Your email address will not be published. Required fields are marked *