ടിപിഎം IYC ലെ Q&A സെക്ഷനിലെ നാടകം

ഒരാൾക്ക് ടിപിഎമ്മിൽ വീണ്ടും ലൂപ്പിംഗ് സിൻഡ്രോം (LOOPING SYNDROME) കാണാൻ കഴി യും. അവർ വീണ്ടും വീണ്ടും കാര്യങ്ങൾ ആവർത്തിക്കുന്നു എന്നാണ് ഇതിനർത്ഥം. അത് അവരുടെ തന്ത്രമന്ത്ര RPD ആയ “PRAISE THE LORD” ആകട്ടെ, അല്ലെങ്കിൽ “മുൻ തലമുറയി ലെ പാസ്റ്റർമാരുടെ കോപ്പിയടിച്ച വിരസതയാർന്ന പ്രസംഗങ്ങൾ” ആകട്ടെ, അതോ അവ രുടെ “അന്യ ഭാഷകൾ” ആയാലും, അത് അവരുടെ “വളച്ചൊടിച്ച പദാവലികൾ” ആകട്ടെ “(പിന്മാറ്റക്കാരൻ, അപ്പൊസ്തലന്മാർ, ദൈവ ഭവനം മുതലായവ).” നുണകൾ ആവർത്തിച്ച് ആവർത്തിച്ച് അത് തങ്ങളുടെ അനുയായികളുടെ രക്തത്തിൽ ഒഴുകാൻ തുടങ്ങുന്നതു വരെ അവർ ആവർത്തിച്ചു കൊണ്ടിരിക്കും. യൂത്ത് ക്യാമ്പുകളിലും ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഏതാണ്ട് എല്ലാ വർഷവും യൂത്ത് ക്യാമ്പിലെ “FAQ” ചോദ്യങ്ങൾ മിക്കവാറും ഒന്നുതന്നെ ആയിരിക്കും. ഓരോ വർഷവും ഒരു പുതിയ ചോദ്യം എന്ന നില യിൽ, വ്യത്യസ്ത വാക്കുകളുമായി ഒരേ ചോദ്യം അവർ നിരത്തുന്നു. അവരുടെ പതിവ് ചോദ്യങ്ങൾ, “ആഭരണങ്ങൾ എന്തുകൊണ്ട് പാടില്ല, ഇൻറ്റർനെറ്റ് എന്തുകൊണ്ട് പാ ടില്ല, എന്തുകൊണ്ട് ഫെയ്സ്ബുക്ക് പാടില്ല, എന്തുകൊണ്ട് മരുന്ന് പാടില്ല?, പ്രേമ വി വാഹം പാടില്ല, ദശാംശം എന്തുകൊണ്ട്, എങ്ങനെ വേർപെട്ട ജീവിതം നയിക്കാം, ടിപിഎം ശുശ്രുഷയിൽ ചേരുന്നത് എങ്ങനെ, വിജയകരമായ ജീവിതം സാധ്യ മാണോ,അങ്ങനെ പലതും.” തേജുവിനെ (ഇൻറ്റർനെറ്റ് വിദഗ്ധൻ) കൂടാതെ, ചോദ്യോത്തര പംക്തിയിലെ മറ്റ് എല്ലാ ടിപിഎം പാസ്റ്റർമാരും ടിപിഎം സിദ്ധാന്തങ്ങളെ ചുറ്റിപ്പറ്റിയുള്ള സമാനമായ ചോദ്യങ്ങൾ അവതരിപ്പിക്കുന്നു.

അവർക്ക് അനുയോജ്യമായ ചോദ്യങ്ങൾ ഉണ്ടാക്കുക

യൂത്ത് ക്യാമ്പിലേക്ക് പോകുന്നവരുടെ പകുതി സമയം ചിലവഴിക്കുന്നത്

  • സംഗീത കച്ചേരി,
  • പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ ഉച്ചത്തിൽ ഉച്ചത്തിൽ ഹല്ലെലുയ്യ പറയുക
  • 1 കൊരിന്ത്യർ 14:27-28 ലംഘിക്കുക, എന്നിവയിലാകുന്നു

അവരുടെ സങ്കല്പികമായ സംശയങ്ങൾ ഇല്ലാതാക്കാൻ യുവാക്കൾക്ക് നാലു ദിവസത്തിൽ രണ്ടു മണിക്കൂർ മാത്രം ലഭിക്കുന്നു. ആ രണ്ടു മണിക്കൂർ റെഡി മെയ്ഡ് ഉത്തരങ്ങൾ കൊണ്ട് രൂപകല്പന ചെയ്തിരിക്കുന്നു. നേരിട്ട് ചോദ്യം ചോദിക്കാൻ യുവാക്കൾക്ക് അവസരം നല്കില്ല. ടിപിഎം നേതാക്കൾ, സ്വയം, ചോദിക്കുന്ന ചോദ്യങ്ങൾ തിരഞ്ഞെടുത്ത്‌ ഉത്തരം നല്കും.  ഇത് എന്തൊരു വിസ്മയകരമായ FAQ ആകുന്നു. ഇത് രാഷ്ട്രീയക്കാർക്ക് പണം നൽകി നടത്തുന്ന അഭിമുഖങ്ങൾ എന്നെ ഓർമിപ്പിക്കുന്നു. അത്തരം പണം നൽകിയ അഭിമുഖ ങ്ങളിൽ, ഏത് ചോദ്യങ്ങൾ ചോദിക്കണമെന്ന് രാഷ്ട്രീയക്കാർ സ്വയം തീരുമാനിക്കും, അതിന് അവരുത്തന്നെ ഉത്തരം നൽകും, അവർ എന്തു മറുപടി പറയും എന്നു ചോദി ക്കും. ഇത് പൊതുജനങ്ങളുടെ മുൻപാകെ രാഷ്ട്രീയക്കാരൻ്റെ നല്ല ചിത്രം പ്രതിഫലിപ്പി ക്കുന്നതിനാണ്. ഉദാഹരണത്തിന് വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇൻ റ്റർനെറ്റിൽ നിന്ന് എടുത്ത രണ്ട് – മൂന്ന് ഹിന്ദി വീഡിയോകളുടെ ഒരു സമാഹാരമാണിത്.

അതുപോലെ ടിപിഎം Q&A പംക്തിയും അഭിനയമാണ്. ചെറുപ്പക്കാരുടെ തത്സമയ ചോദ്യ ങ്ങളെടുത്ത്‌ മറുപടി നൽകേണ്ടതിനു പകരം ചോദ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. അവർ തന്നെ സ്വയം ചോദ്യങ്ങൾ ഉണ്ടാക്കുന്നതായി സമ്മതിക്കുന്ന തേജുവിൻ്റെ ഏറ്റുപറ ച്ചിൽ ശ്രദ്ധിക്കുക.

ഓട്ടോ ഫ്രെയിമിംഗ് ചോദ്യങ്ങൾ (2014) {AUTO FRAMING QUESTIOSS}

യുവാക്കൾക്ക് മുന്‍കൂട്ടി തയ്യാറെടുക്കാതെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവസരമില്ല. ഭാവി തലമുറയുടെ മനസിൽ ടിപിഎം സിദ്ധാന്തങ്ങൾ സ്ഥിരപ്പെടുത്താനുള്ള ടിപിഎം അജൻഡയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മുമ്പേ രൂപകൽപ്പന ചെയ്തിരിക്കുന്നു.

മറ്റ് ക്രിസ്ത്യൻ ശുശ്രുഷകളുമായി ടിപിഎം താരതമ്യം ചെയ്യുക

ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അസംഖ്യം വെബ്സൈറ്റുകളും മറ്റു ക്രിസ്തീയ ശുശ്രൂഷകർ എഴുതിയ നൂറുകണക്കിന് പുസ്തകങ്ങളും ലഭ്യമാണ്. ഉദാഹരണ ത്തിന് getquestions.org കാണുക.

Q&A drama of TPM IYC

ഈ സൈറ്റിൽ അഞ്ചുലക്ഷം ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തിട്ടുണ്ട്. അതിഭയങ്കരമായ ചോദ്യങ്ങളുടെ എണ്ണത്തിൻ്റെ വ്യാപ്തി ക്രിസ്തുവിനുവേണ്ടി അവരുടെ അധ്വാനത്തെക്കുറിച്ച് സംസാരിക്കുന്നു. തിരുവെഴുത്തുകൾ, മതം, ക്രിസ്തീയത, മതവിഭാഗങ്ങൾ, വിശ്വാസവ്യവ സ്ഥകൾ മുതലായവ മുതൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയാനുള്ള അവരുടെ ആത്മാർത്ഥമായ പരിശ്രമത്തിൻ്റെ അളവ് വരെ പരിഗണിക്കുക. ലോകമെമ്പാടും യാത്ര ചെയ്യുന്ന വളരെ മിടുക്കരായ ധാരാളം വ്യക്തികൾ ക്രൈസ്തവലോകത്ത്‌ ഉണ്ട്. അവർ സർ വകലാശാലകൾ സന്ദർശിക്കുകയും വിദ്യാർത്ഥികൾ വെല്ലുവിളി ഉയർത്തുന്ന ജീവിതം, ദൈവം, ക്രിസ്തീയത എന്നിവ നേരിട്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഈ ആളുകളുടെ ആ ശ്രമങ്ങൾ ഊഹിക്കുക. വിശ്വാസം പരിരക്ഷിക്കാനായി ഈ ജനങ്ങൾ നടത്തുന്ന പ്രയ ത്നം ചിന്തിക്കുക. ഈ വകുപ്പിൽ ടിപിഎമ്മിൻ്റെ കഠിനശ്രമവുമായി ഇതിനെ താരതമ്യം ചെയ്യുക. ടിപിഎം ചോദ്യോത്തര ടീമിൻ്റെ കുറഞ്ഞ ശ്രമങ്ങൾക്ക് അവർ എന്ത് ന്യായം കൊടുക്കും? തേജുവിനെ തന്നെ ശ്രദ്ധിക്കുക.

AUDIO – FAQ 2017

AUDIO – FAQ 2018

(ഇത് അദ്ദേഹം യൂത്ത് ക്യാമ്പുകളിലും പറയാറുണ്ട്)

2000-3000 ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള സമയമില്ലെന്ന് അദ്ദേഹം പറയുന്നു.

സർ, നിങ്ങൾക്ക് എന്തുകൊണ്ട് സമയം ഇല്ല? നിങ്ങൾ ജീവിക്കാൻ വേണ്ടി എന്ത് ജോലി യാണ് ചെയ്യുന്നത്? നിങ്ങൾക്ക് പരിപാലിക്കാനായി കുടുംബം, കുട്ടികൾ, പ്രായമായ മാതാ പിതാക്കൾ തുടങ്ങിയവ ഉണ്ടോ? ഈ കാരണങ്ങൾ കൊണ്ടല്ലേ നിങ്ങൾ വിവാഹം കഴിക്കാ തിരുന്നത് – അതിനാൽ നിങ്ങളുടെ മുഴുവൻ സമയവും ദൈവീക ശുശ്രൂഷയ്ക്ക് സമർപ്പി ക്കാൻ കഴിയും. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾക്ക് സമയമില്ലാത്തത്?

മറ്റ് ക്രിസ്തീയ ശുശ്രൂഷകന്മാരുമായി നിങ്ങളുടെ മനോഭാവം താരതമ്യം ചെയ്യുക. ഒന്നോ രണ്ടോ സെഷനിൽ 2000-3000 ചോദ്യങ്ങൾക്ക് സാധ്യതയുള്ള ആയിരക്കണക്കിന് യുവജന ങ്ങളെയും അവർ നേരിടുന്നു. എന്നാൽ ചോദ്യങ്ങൾ അവർ മുൻകൂട്ടി നിശ്ചയിക്കുകയില്ല. മുമ്പ് ഉത്തരം ലഭിച്ചിട്ടുള്ള ചോദ്യത്തിന് ഒരു മണിക്കൂർ നീണ്ട വിരസമായ പ്രഭാഷണം, ടിപിഎമ്മിൻ്റെ കാര്യക്ഷമതയില്ലായ്മയെ അപേക്ഷിച്ച് 5-10 മിനിറ്റിനുള്ളിൽ ഓരോ ചോദ്യ ത്തിനും അവർ ഉത്തരം നൽകും. അവർ സന്ദർശിക്കുന്ന ഓരോ സർവകലാശാലക്കും അ നുവദിച്ചിരിക്കുന്ന സമയം പരിമിതമാണ്. സർവകലാശാലകൾ അവരുടെ മേൽ പരിധി കൾ വയ്ക്കുന്നു, പക്ഷേ നിങ്ങൾക്ക് പരിമിതികളില്ല. അവർക്ക് ഒരു മണിക്കൂറും നിങ്ങൾ ക്ക് നാലുദിവസവുമുണ്ട്. താഴെയുള്ള വീഡിയോ കാണുക, ആരാണ് നല്ലതെന്ന് അറിയു ക, തേജുവും അദ്ദേഹത്തിൻ്റെ തുരുമ്പിച്ച വൈദികന്മാരോ അതോ ക്ലിഫോ? ഈ ചോദ്യ ങ്ങൾ തേജുവിനോട് ചോദിക്കുകയാണെങ്കിൽ, അദ്ദേഹം ആശീർവാദം പോലും പറ യാതെ ജീവൻ രക്ഷിക്കാനായി ഓടും.

മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ തേജുവിൻ്റെ തെറ്റായ പഠിപ്പിക്കലുകൾക്ക് ധാരാളം ഉത്തരം നൽകുന്നു.

ആയിരക്കണക്കിന് സാധിക്കത്തില്ലെങ്കിൽ, നൂറുകണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കഴിയുന്ന യോഗങ്ങൾ നിങ്ങളെ എന്തുകൊണ്ട് രൂപകൽപ്പന ചെയ്യുന്നില്ല? മറ്റൊരു കാര്യം, അവർക്ക് വഴങ്ങാത്ത യുവാക്കളെ കിട്ടാനും സാധ്യതയുണ്ട്. നിങ്ങളുടെ സമൂഹ ത്തിൽ നിന്നുള്ള യുവജനങ്ങളുമായി ഇത് താരതമ്യം ചെയ്യുക. വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും, പക്ഷെ നിങ്ങൾ അല്പം പോലും വഴങ്ങാത്തവരായി തീർന്നിരിക്കുന്നു. എതിർപ്പിനുള്ള ഒരു അവസരവും നൽകുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് നിങ്ങളുടെ ക്യാമ്പിൻ്റെ രൂപകല്പന. നിങ്ങൾ തുറന്ന മീറ്റിംഗുകളിൽ ഈ Q&A സെഷനുകൾ എടുക്കു കയില്ല. നിങ്ങളുടെ ഇമേജ് സംരക്ഷിക്കുന്നതിനായി നന്നായി തയ്യാറാക്കിയിട്ടുള്ള സാഹ ചര്യത്തിൽ നിങ്ങ ൾ എല്ലാം ചെയ്യുന്നു. യുവ തലമുറയുടെ ചോദ്യങ്ങളും സംശയങ്ങളും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് യഥാർഥത്തിൽ മനസ്സില്ല. നിങ്ങൾ ചെയ്യുന്നതെല്ലാം ശുദ്ധമായ നാടകമാണ്.

യേശുവിനേയും അപ്പൊസ്തലന്മാരെയും താരതമ്യം ചെയ്യുമ്പോൾ ടിപിഎമ്മിൻ്റെ ബിസിനസ്സ്

നമ്മൾ ടിപിഎം പതിവുചോദ്യങ്ങൾ നാടകമായി പറയുകയാണെങ്കിൽ, ടിപിഎമ്മിൻ്റെ മുൻപ്രതാപനം അതേ അസംബന്ധമായ “ഞങ്ങൾക്ക് അത്തരത്തിലുള്ള ശുശ്രൂഷയി ല്ല. ഞങ്ങൾക്ക് പൂർണതയുടെ ശുശ്രൂഷയാണുള്ളത്” മുതലായവ ന്യായീകരിക്കാൻ പറ്റാത്തതിനാൽ കഠിനാധ്വാനം ചെയ്യുകയാണ്, “വിശുദ്ധ പശു !!! നിങ്ങളുടെ സ്വന്തം പോ ക്കറ്റിൽ ആ ഒഴികഴിവ് ഒതുക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. യേശുവിൻ്റെയും അപ്പൊസ്തല ന്മാരുടെയും ശുശ്രൂഷയാണ് ബൈബിൾ എന്ന് എന്താണ് പറയുന്നത്? യേശു ഒരു കുട്ടിയാ യിരുന്നപ്പോൾ, സദൂക്യർ, പരീശന്മാർ, ശാസ്ത്രിമാർ എന്നിവരോടൊപ്പം ചേർന്നു FAQ നട ത്തി. ലൂക്കോസ് 2:46, “മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്ക ന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്ക യും ചെയ്യുന്നതും കണ്ടു.” യേശു കുട്ടിയായിരുന്നപ്പോൾ, അദ്ദേഹം 3 – 4 ദിവസം ഇത് ചെയ്തു അത് ഒരു ഒരു മണിക്കൂർ FAQ ആയിരുന്നില്ല. ഇതിനെ പിതാവ് നൽകുന്ന വേല (ശുശ്രൂഷ) എന്ന് യേശു വിളിച്ചു. (എൻ്റെ പിതാവിൻ്റെ വിഷയം). ലൂക്കോസ് 2:49, “അവൻ അവരോടു: “എന്നെ തിരഞ്ഞത് എന്തിന്? എൻ്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നി ങ്ങൾ അറിയുന്നില്ലയോ.” എന്ന് പറഞ്ഞു.” പരീശന്മാരും സദൂക്യരും ന്യായശാസ്ത്രിമാരും യേശുവിനോട് ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം അതിനെല്ലാം ഉത്തരം കൊടുക്കു കയും ചെയ്തു. ഇൻറ്റർനെറ്റിലെ ചില ലേഖനങ്ങൾ (ഇത് പരിശോധിക്കുക) യേശു 307 ചോ ദ്യങ്ങൾ ചോദിച്ചതായും 61 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതായും രേഖപ്പെടുത്തിയിരി ക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം നൽകുന്നതും യേശുവിൻ്റെയും (അദ്ദേഹ ത്തിൻ്റെ പിതാവിൻ്റെയും) കടയായിരുന്നുവെങ്കിൽ, അത് ടിപിഎമ്മിൻ്റെ കടമ (ശുശ്രുഷ) അല്ലെങ്കിൽ, ടിപിഎമ്മിൻ്റെ പിതാവ് യേശുവിൻ്റെ പിതാവിനേക്കാൾ വ്യത്യസ്തനാണെന്ന് മനസ്സിലാക്കാൻ എന്ത് റോക്കറ്റ് സയൻസ് ആണ് വേണ്ടിയത്?

Q&A drama of TPM IYC

യേശു ഉൾപ്പെട്ടിരുന്ന അതേ ബിസിനസ്സിൽ യേശു വിൻ്റെ അപ്പൊസ്തലന്മാരും ഉൾപ്പെട്ടിരുന്നു. പൗലോ സ് അപ്പോസ്തലനെ കുറിച്ച് പറയുമ്പോൾ, സിനഗോ ഗിൽ പോയി സിനഗോഗിലെ ജനങ്ങളോടു കൂടെ FAQ നടത്തിയതായി തിരുവെഴുത്തുകൾ സാക്ഷ്യം വഹിക്കുന്നു. അപ്പൊ.പ്രവ.17:2,പൌലൊസ് പതി വു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാര മാക്കി അവരോടു വാദിച്ചു.” പത്രൊസ് അവരോടു പറയു ന്നതായി നാം കാണുന്നു: I പത്രോ. 3:15, “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദി ക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” യേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് ജനങ്ങൾ ചോദിക്കുന്ന ചോദ്യ ങ്ങൾക്ക് ഉത്തരം നൽകാൻ പത്രോസ് എല്ലായ്‌പോഴും സന്നദ്ധനായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. അങ്ങനെ യേശുവും അപ്പോസ്തലന്മാരും ജനങ്ങളോട് അവരുടെ വിശ്വാ സം ചോദ്യം ചെയ്യുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു, അത് അവരുടെ വിശ്വാസ മിഷൻ ആയിരുന്നു. എന്നാൽ, ഇപ്പോൾ പിതാവ് തൻ്റെ സ്വഭാവം മാറ്റിയതായി കാണിക്കുന്ന സ്വയം നിയോഗിച്ച പെന്തക്കോസ്ത് മിഷൻ്റെ അപ്പൊസ്തലന്മാ രുടെ പ്രവർത്തനം കാണു മ്പോൾ വളരെ ദുഃഖം തോന്നുന്നു. ഇപ്പോൾ എതിർപ്പ്, വെല്ലു വിളി, ചോദ്യങ്ങൾ എന്നിവ ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ ആധുനിക ബിസിനസ് ഏതെങ്കിലും എതിർപ്പ് അനുവദിക്കാതെ തന്നെ പുതുക്കപ്പെട്ട ഉപദേശങ്ങൾ നിർബന്ധിക്കലാകുന്നു.

യേശു നേരിട്ട FAQ ഉം ടിപിഎം ആസൂത്രണം ചെയ്ത FAQ ഉം

നമുക്ക് ഇപ്പോൾ നമ്മുടെ ബൈബിൾ ഉരച്ച്, യേശു നേരിട്ട ചോദ്യങ്ങൾ നോക്കാം. ടിപിഎം ആസൂത്രണം ചെയ്ത FAQ ചോദ്യങ്ങളുമായി അവയെ താരതമ്യം ചെയ്യാം. യേശുവും അപ്പൊസ്തലന്മാരും പരീശന്മാരുടെ “അരുത്” പട്ടികക്ക് എതിരായിരുന്നുവെന്ന് നമ്മുക്ക് കാണാൻ കഴിയും. പരീശന്മാരുടെ “അരുത്” പട്ടികയും ടിപിഎമ്മിൻ്റെ “അരുത്” പട്ടികയും സമാനമാകുന്നു. ടിപിഎമ്മും പരീശന്മാരും ന്യായികരിച്ചത് യേശുവും അപ്പൊസ്തലന്മാരും എതിർത്തതായി നമ്മുക്ക് കാണാൻ കഴിയും. യേശു നേരിട്ടതും മറുപടി പറഞ്ഞതുമായ ചോദ്യങ്ങൾ, ടിപിഎം എതിർ ദിശയിൽ എതിർ മറുപടി കൊടുക്കുന്ന കാര്യങ്ങൾ ആകു ന്നു. നമുക്ക് കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

1. പരീശന്മാർ യേശുവിനോട് ചോദിച്ചു, “നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ എന്തുകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു” (ലൂക്കോസ് 5:30).

അവർ തങ്ങളുടെ തന്നെ അനുയായികളുമായി പതിവായി എതിർ ദിശയിൽ FAQ നടത്തു ന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പതിവായി,ചുങ്കക്കാരോടും പാപികളോടും കൂടെ നമ്മൾ എന്തുകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നില്ല?” അല്ലെങ്കിൽ “മ്മൾ എന്തിന് ഒരു വേർപെട്ട ജീവിതം നയിക്കണം?” എന്ന് അവർ ചോദിക്കും. അതു പോലെ ടിപിഎം FAQ വേളയിൽ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യും, “മറ്റു ക്രി സ്ത്യാനികളിൽ നിന്നും അകന്ന ജീവിതം നമ്മൾ നയിക്കുന്നത് എന്തുകൊണ്ട്? FAQ 2017, തമ്പിദുരൈ സമയം 1:11:15 മുതൽ 1:16:11 വരെ). “അങ്ങനെ, യേശു അഭിമു ഖീകരിച്ച FAQ യഥാർത്ഥത്തിൽ, ടിപിഎം അപ്പൊസ്തലന്മാർ ആസൂത്രണം ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുന്ന ടിപിഎം FAQ ന് തികച്ചും എതിർവശത്താകുന്നു. അടുത്ത തവണ നിങ്ങൾ TPM IYC FAQ കാണുമ്പോൾ, നിങ്ങൾ ക്രിസ്തുവിൻ്റെ ശത്രുവായി തീരാതിരി ക്കാനായി സുവിശേഷം തിരഞ്ഞ് ഉറപ്പുവരുത്തുക.

2. പരീശന്മാർ യേശുവിനോടും അപ്പൊസ്തലന്മാരോടും ചോദിച്ചു: “നീ എന്ത് അധികാരം കൊണ്ട് ഇത് ചെയ്യുന്നു?” (മത്തായി 21:23, പ്രവൃത്തികൾ 4:7).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്തുകൊണ്ട് നിങ്ങൾ പരീശന്മാരായ ഞങ്ങളുടെ കീഴിൽ  അനുസരണമുള്ളവരായി കീഴടങ്ങുന്നില്ല – ദൈവദാസന്മാർ (അക്കാലങ്ങളിൽ പരീശന്മാർ സ്വയമായി ദൈവദാസന്മാരെന്ന പദവി ഏറ്റെടുത്തിരുന്നു). “നിൻ്റെ ഇഷ്ടം അനുസരിച്ചു ചെയ്‍വാൻ നിനക്ക് ആര് അധികാരം തന്നു? എന്ന് അവർ യേശുവിനോട് ചോദിച്ചു. ഞങ്ങൾ മാത്രമാണ് അംഗീകാരമുള്ള അപ്പോസ്തലന്മാർ. നിങ്ങൾ അധികാരപ്പെട്ട അപ്പൊസ്തലന്മാർക്ക് കീഴടങ്ങുകയും അവരുടെ അനുസരണത്തിന് കീഴിലായിരിക്കുക യും വേണം. അതുകൊണ്ട് യേശുവിൻ്റെ കാലത്ത്‌ പരീശന്മാർ “ഞങ്ങൾക്ക് അധികാരം ഉള്ളത് എന്തിന്?” എന്ന് FAQ ചോദിക്കുകയും മറുപടി പറയുകയും ചെയ്യുമായിരുന്നു. അ ല്ലെങ്കിൽ “ഞങ്ങളുടെ അധികാരത്തിലും അനുസരണത്തിലും നിങ്ങൾ തുടരേ ണ്ടതെന്തുകൊണ്ട്?” എന്ന മറുപടിയായി ചോദിച്ച് ഉത്തരം നൽകുമായിരുന്നു. ഇത് ടിപിഎ മ്മിൻ്റെ FAQ വിന് സമാനമാകുന്നു. “നിങ്ങൾ എന്തുകൊണ്ട് ദൈവദാസന്മാരെ അനു സരിക്കണം? “ദൈവത്തിൻ്റെ ഇഷ്ടം നിങ്ങൾ എങ്ങനെ അറിയും?“അല്ലെ ങ്കിൽയഥാർഥ അപ്പോസ്തലന്മാർ ആരാകുന്നു?”. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ടിപിഎം ഏജൻറ്റുമാർ അവർ അധികാരികളും അധികാരപ്പെട്ട അപ്പൊസ്തല ന്മാരും ആണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. സഭയ്ക്ക് നേതൃത്വം നൽകാനുള്ള അധി കാരം മറ്റ് ശുശ്രുഷകന്മാർക്ക് ഇല്ലെന്ന് തെളിയിക്കാൻ അവർ ശ്രമിക്കുന്നു.

3. പരീശന്മാർ ചോദിച്ചു, “നീയും നിൻ്റെ ശിഷ്യന്മാരും നിഷിദ്ധമായിരിക്കുന്നത് എന്തുകൊണ്ട് ചെയ്യുന്നു?

പരീശന്മാർക്ക് “ചെയ്യേണ്ടതും” “ചെയ്യേണ്ടതല്ലാത്തതും” ആയ ഒരു കൂട്ടം കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടിരുന്നത് – ശബത്തിൽ എന്തെങ്കിലും ജോലി ചെയ്യരുത്, കൈ കഴുകാതെ കഴിക്കാതെ ഭക്ഷണം കഴിക്കരുത്, അങ്ങനെ പലതും. അതുകൊണ്ട് ഈ ചോദ്യം, യേശുവിനോട് പല പ്രാവശ്യം പല വിധത്തിൽ ചോദിച്ചു. “എന്തുകൊണ്ട് നി ങ്ങൾ ശബ്ബത്തിൽ ആചാരങ്ങൾ അനുഷ്ഠിക്കുന്നില്ല?” അല്ലെങ്കിൽ “എന്തുകൊണ്ട് നിങ്ങളും ശിഷ്യന്മാരും ഉപവസിക്കുന്നില്ല?” അല്ലെങ്കിൽ “നിങ്ങളും ശിഷ്യന്മാരും എന്തുകൊണ്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നു?” അതുപോലെ ടിപിഎം FAQ കൾ, “എന്തുകൊണ്ട് നാം ഞായറാഴ്ചകളിൽ വെള്ള വസ്ത്രങ്ങൾ ധരിക്കണം?”, “എന്തുകൊണ്ട് നാം ഉപവസിച്ചുകൊണ്ട് ശബ്ബത്ത് ഞായറാഴ്ചയ്ക്ക് പോകണം?” “എന്തുകൊണ്ട് ഞായറാഴ്ചകളിൽ നമ്മൾ ഓഫീസിലോ ട്യൂഷൻ ക്ലാസിലോ പോകാൻ പാടില്ല?”, “എന്തുകൊണ്ട് നമ്മൾ ആഭരണം ധരിക്കരുത്?” മുതലായവ.

ഒടുവിൽ, അവരുടെ പഠിപ്പിക്കലിനെ എതിർത്തുകൊണ്ട്, പരീശന്മാർ യേശുവിനോടു കോപിച്ചു. ഉദാഹരണത്തിന്. ടിപിഎം പാസ്റ്റർമാരെ പോലെ, വായിൽ പ്രവേശിക്കുന്ന എന്തും ആ വ്യക്തിയെ മലിനമാക്കും എന്ന് അവർ വിശ്വസിച്ചു. എന്നാൽ യേശു നേരെ വിപരീതമായി പറഞ്ഞു. താഴെയുള്ളത് വായിക്കുക.

മത്തായി 15:10-12, “പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞത്: “കേട്ടു ഗ്രഹിച്ചു കൊൾവിൻ. മനുഷ്യന് അശുദ്ധിവരുത്തുന്നത് വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അത് മനുഷ്യനെ അശുദ്ധമാക്കുന്നു.” അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയു ന്നുവോ എന്നു ചോദിച്ചു.”

അതേ ഉദ്ധരണി ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തി ഉപദേശത്തെ തകർക്കുന്നു.

യേശുവിൻ്റെ FAQ ഉം ടിപിഎം ആസൂത്രണം ചെയ്യുന്ന FAQ ഉം തമ്മിലുള്ള താരതമ്യം താഴെ കൊടുക്കുന്നു.

യേശു മറുപടി കൊടുത്ത ചോദ്യങ്ങൾ ടിപിഎം ഉത്തരം പറയാൻ ഇഷ്ടപെടുന്ന ചോദ്യങ്ങൾ
നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ എന്തുകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു? മറ്റു ക്രിസ്ത്യാനികളിൽ നിന്നും അകന്ന ഒരു ജീവിതം എന്തുകൊണ്ട് നമ്മൾ നയിക്കുന്നു? (FAQ 2017 തേജു)
നീ എന്ത് അധികാരം കൊണ്ട് ഇത് ചെയ്യുന്നു?” (മത്തായി 21:23) നിങ്ങൾ എന്തുകൊണ്ട് ദൈവദാസന്മാരെ അനുസരിക്കണം? (FAQ 2017 തമ്പിദുരൈ 1:16:14-1:19:30)

നിങ്ങൾ ദൈവേഷ്ടം എങ്ങനെ മനസ്സിലാ ക്കും? (FAQ 2017 തമ്പിദുരൈ 1:39:00-1:40:54. ഉ: ദൈവദാസന്മാർവഴി (അധികാരികൾ).

ആരാണ് അപ്പോസ്തലന്മാർ? പരോക്ഷമായി ടിപിഎം വേലക്കാർ അപ്പോസ്തലന്മാരാ ണെന്ന് പറയുന്നു.

യേശു നേരിട്ട Do’s & Don’t FAQ Do’s & Don’t ൻ്റെ ടിപിഎം FAQ
എന്തുകൊണ്ട് നിങ്ങൾ ശബ്ബത്തിൽ ആചാരങ്ങൾ അനുഷ്ഠിക്കുന്നില്ല? (മത്തായി 12:12)

എന്തുകൊണ്ട് നിങ്ങളും ശിഷ്യന്മാരും ഉപവസിക്കുന്നില്ല? (മത്തായി 9:14, ലൂക്കോസ് 5:33).

നിങ്ങളും ശിഷ്യന്മാരും എന്തുകൊണ്ട് കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നു? (മത്തായി 15:2).

എന്തുകൊണ്ട് നാം ഉപവസിച്ചുകൊണ്ട് ശബ്ബത്ത് ഞായറാഴ്ചയ്ക്ക് പോകണം?

എന്തുകൊണ്ട് നമ്മൾ ആഭരണം ധരിക്കരുത്? (FAQ 2017 തമ്പിദുരൈ, FAQ 2018 MT)

എന്തുകൊണ്ട് നാം ഞായറാഴ്ചകളിൽ വെള്ള വസ്ത്രങ്ങൾ ധരിക്കണം?

എന്തുകൊണ്ട് ഞായറാഴ്ചകളിൽ നമ്മൾ ഓഫീസിലോ ട്യൂഷൻ ക്ലാസിലോ പോകാൻ പാടില്ല?

ക്ഷമാശീലമുള്ള ക്രിസ്തീയ എഴുത്തുകാരുടെ പേര് നല്കാൻ ധൈര്യം ഇല്ല

“മനുഷ്യ എഴുത്തുകാരുടെ ഒരു പുസ്തകമല്ലാതെ, ബൈബിൾ എന്തുകൊണ്ട് ദൈവവചനം ആകുന്നു,” എന്ന ചോദ്യത്തിന് (കഴിഞ്ഞ വർഷം) ഉത്തരം നൽകിക്കൊണ്ട്, “എൻ്റെ പക്കൽ കുറ ച്ചുസമയം മാത്രമേ ഉള്ളൂ,” എന്ന് പറഞ്ഞുകൊണ്ട് തേജു തൃതിയിൽ കാര്യങ്ങൾ പൂർത്തിയാക്കി. ഒരു നിമിഷം ഞാൻ അദ്ദേഹത്തിൻ്റെ പരിമിതമായ സമയം ഒഴികഴിവ് സ്വീകരിക്കുന്നു, അദ്ദേഹം എന്തുകൊണ്ട് ക്രിസ്ത്യൻ സാഹിത്യത്തിൽ നിന്നും കുറച്ച് നല്ല പുസ്തകങ്ങളുടെ പേര് നൽകിയില്ല എന്ന് ഓർത്ത്‌ എനിക്ക് ഇപ്പോഴും ഭ്രാന്ത് ആകുന്നു, അങ്ങനെ യുവാക്കൾക്ക് വിപണിയിൽ നിന്ന് അത് വാങ്ങി വായിച്ചു ദൈവ വചനത്തിൻ്റെ ആധികാരികമായ ഉത്തരം നല്കാൻ സാധിക്കും (ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം തയാ റാക്കിയതുപോലെ)? അദ്ദേഹം വായിക്കുന്ന മറ്റ് സഭയിലെ എഴുത്തുകാരെ പറ്റി പറയാൻ അദ്ദേഹത്തിന് ധൈര്യം ഇല്ല എന്നതാണ് സത്യം. അതിന് ഉത്തരം നല്കിയതിനുള്ള വലിപ്പം സ്വയം എടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ടിപിഎം യുവാക്കൾ സ്വയം പഠിച്ച് ഗവേ ഷണം നടത്താൻ അദ്ദേഹത്തിന് താല്പര്യമില്ലാതെ അവർ ടിപിഎം ശുശ്രുഷകന്മാരെ ആശ്ര യിക്കണമെന്ന് ആഗ്രഹിച്ചു. ടിപിഎമ്മിൽ തൻ്റെ സിംഹാസനം നിലനിർത്താൻ അ ദ്ദേഹം ആഗ്രഹിക്കുന്നു. അയാൾ പേരുകൾ നല്കിയാൽ അയാളുടെ കടങ്കഥ നഷ്ടപ്പെടും.

ടിപിഎം പാസ്റ്റർമാരുടെ ദയനീയാവസ്ഥ

Q&A drama of TPM IYC

ടിപിഎം മതപരിവർത്തകർ ടിപിഎം യുവാക്കൾ തെറ്റി പോകാതിരിക്കാനായി രചയി താക്കളേയും മറ്റ് ക്രിസ്ത്യൻ ഗ്ര ന്ഥകാരെയും പറ്റി പറയു കയില്ലെന്ന് പറഞ്ഞേക്കാം. എന്നാൽ, ടിപിഎം പാസ്റ്റർമാർ സ്വയം തി രുവെഴുത്തുകൾ മനസിലാക്കാൻ കഴിയാത്ത വരാണെന്ന് ഞങ്ങൾ ധാരാളം പ്രാവശ്യം കാണിച്ചു തന്നിട്ടു ണ്ട്. അവർ ഗൌരവപൂർവ്വം തെറ്റിപ്പോവുകയും വിശുദ്ധന്മാർ വിശ്വാസികളുടെ പാപ ങ്ങൾ വഹിക്കുന്നു എന്നും രണ്ടു സുവിശേഷങ്ങൾ ഉണ്ടെന്നും – ഒന്ന് ലോകം ലോകത്ത പ്രസംഗിക്കുന്നു മറ്റേത് ടിപിഎമ്മിന് നൽകിയിരിക്കുന്നു – പൂർണ്ണതയുടെ സുവിശേഷ വും, രക്ഷയുടെ ഏഴ് പടികൾ എന്നിവ സംബന്ധിച്ച് അവർ തികച്ചും തെറ്റിയിരിക്കുന്നു. നിത്യതയിൽ പരിശുദ്ധാത്മാവ് ഉണ്ടായിരിക്കുകയില്ല എന്നും അവർ പ്രസംഗിക്കുന്നു. അവരുടെ ബഹുമാനിക്കപെട്ട പാസ്റ്റർമാർ “ദൈവം യേശുവിനെ കുരിശിൽ വച്ച് പിശാ ചിന് വിറ്റു” എന്ന് പ്രസംഗിക്കുന്നു. ചില ദിവസങ്ങൾക്ക് മുൻപ് അവരുടെ ഏറ്റവും ജ്ഞാ നിയായ ഒരാൾ ജാതികളുടെ രക്ഷയ്ക്കായി യേശുവിൻ്റെ ക്രൂശിൻ്റെ ആവശ്യകതയെക്കു റിച്ച് തനിക്ക് ഉറപ്പില്ലെന്ന് പറയുന്നത് നമ്മൾ കേട്ടു. എന്നിട്ടും, ദൈവ ദൂഷ്യങ്ങളായ ഉപദേ ശങ്ങളിൽ നിന്നും യുവാക്കളെ സംരക്ഷിക്കുന്നത് അവരാണെന്ന് അവർ കരുതുന്നു. “കപ ടഭക്തിക്കാരേ, ആദ്യം നിൻറെ കണ്ണിൽനിന്നു കരട് എടുത്തുകളയുക, പിന്നീട് മറ്റുള്ളവ രെ ഉപദേശിച്ചുകൊള്ളുക” എന്ന് ക്രിസ്തു അവരോട് പറയാനാവില്ല. കുരുടൻ കുരുടനെ നയിക്കുന്നപക്ഷം ഇരുവരും കുഴിയിൽ വീഴും എന്നത് എത്ര സത്യമാകുന്നു.

ടിപിഎം യുവാക്കളുടെ ദയനീയാവസ്ഥ

ടിപിഎം യുവാക്കളുള്ള പ്രശ്നം കൂടുതൽ മോശമാണ്. അവർ ഒരു പിക്നിക്കിനു വേണ്ടി യൂത്ത് ക്യാമ്പുകളിൽ പോകുന്നു. മാതാപിതാക്കളിൽ നിന്ന് വളരെ അകന്ന് ടിപിഎം കൂട്ടുകാരുമൊത്ത് ചിരിക്കാനും സന്തോഷിക്കാനുമുള്ള സമയമാണ് അവർക്ക് യൂത്ത് ക്യാമ്പ്. ആരാധനയെക്കാളധികം സംഗീത വിനോദത്തിനുള്ള സമയമാണ്. യുവാക്കളുടെ രുചി അനുസരിച്ച് ലാഭം ഉണ്ടാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യൂത്ത് ക്യാമ്പ്. അവ രിൽ ചിലരെങ്കിലും അവരുടെ ലോക്കൽ വേലക്കാരുടേയും മാതാപിതാക്കളുടേയും നിർബന്ധത്തിനു വഴങ്ങി പോകുന്നു. ഇതിനെല്ലാം ഉപരിയായി, ടിപിഎമ്മിൽ ഭൂരിഭാഗം ജനങ്ങൾക്കും, യുവാക്കൾക്കും അന്വേഷണ മനഃസ്ഥിതിയില്ല. കാളയെപ്പോലെ തലകുലു ക്കാൻ മാത്രം അവർക്ക് അറിയാം. അവർ ചോദ്യങ്ങൾ ചോദിക്കുക പോലുമില്ല. അവർക്ക് ശരിക്കും ചോദ്യങ്ങളില്ല. അവരിൽ ചിലർ ചോദിക്കാൻ ധൈര്യപ്പെടുന്നെങ്കിൽ നിങ്ങൾ ദൈവദാസന്മാരെ ചോദ്യം ചെയ്യരുത് എന്ന് ഭീഷണിപ്പെടുത്തി അവരെ നിശ്ശബ്ദരാക്കും. പരീശന്മാരും സദൂക്യരും ന്യായശാസ്ത്രിമാരും ടിപിഎമ്മിനെക്കാളും ഭേദമായിരുന്നു. അവർ മൂന്നുദിവസം ദൈവാലയത്തിൽ ചോദിക്കാൻ കുട്ടി യേശുവിനെ അനുവദിച്ചു.

ഉപസംഹാരം

ചെന്നായ്ക്കൾ അധികാരികൾ ആകുമ്പോൾ, അവർ നിങ്ങളുടെ വായ് അടപ്പിക്കും. നി ങ്ങൾ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ, നിങ്ങളെ പിരിച്ചുവിടും. ഇവ ടിപിഎം സാമ്രാജ്യ ത്തിലെ വളരെ പ്രാഥമിക നിയമങ്ങളാകുന്നു. ചെന്നായ്ക്കൾക്ക് ഒരു കാര്യം വളരെ വ്യ ക്തമായി അറിയാം. അതായത് “നിങ്ങൾ ഒരു നുണ പലപ്പോഴും ആവർത്തിക്കുകയാണെ ങ്കിൽ, ജനം അത് സത്യമായി കരുതും.” ടിപിഎമ്മിലെ എല്ലാ ജനവിഭാഗങ്ങളും ഈ നുണ പ്രചാരം മൂലം മസ്തിഷ്ക ക്ഷാളനത്തിലെത്തുന്നു (BRAINWASHED). അത്തരം പല സെഷനുക ൾക്കുശേഷം അവർ എന്ത് വിശ്വസിക്കാൻ തുടങ്ങുമെന്ന് നിങ്ങൾ കരുതുന്നു? അതിനാൽ അപ്പൊസ്തലൻ സകലവും ശോധന ചെയ്യാൻ നമ്മോടു പറയുന്നു.

1 തെസ്സലോ 5:21, “സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ.”

മൂപ്പന്മാരെ പരീക്ഷിക്കാൻ അപ്പൊസ്തലൻ നമ്മോട് ആവശ്യപ്പെടുന്നു. എന്നാൽ ടിപിഎം വിശ്വാസികൾ അവരുടെ വെള്ള വസ്ത്ര ധാരികളെ പരിശോധിക്കുമോ?

1 തിമൊഥെയൊസ്‌ 3:10, “അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവ ർ ശുശ്രൂഷ ഏല്ക്കട്ടെ.”

കർത്താവ് നിങ്ങളെ പ്രേരിപ്പിക്കുന്നതെങ്ങനെ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങ ൾക്ക് ഒരേ പ്രഭാഷണങ്ങൾ വീണ്ടും വീണ്ടും കേൾക്കണമെങ്കിൽ, അവരെ സ്വയം ഉയർ ത്തുന്ന Q&A സെഷൻ കേൾക്കണമെങ്കിൽ, BRAINWASH സെഷൻ IYC 2019 ലേക്ക് സ്വാഗതം.

യോശുവ 24:14-15, “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥത യോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവി ക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നത് നന്നല്ലെന്നു നിങ്ങൾക്ക് തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തു വരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിര ഞ്ഞെടുത്തുകൊൾവിൻ. ഞാനും എൻ്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *