പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1

ജീവിതയാത്രയിലെ എല്ലാ വഞ്ചനയും, യഥാർത്ഥത്തിൽ ആചാരമായി മാറിയ ഒരു നുണ യും, അസത്യം വാക്കുകളിൽ നിന്ന് പ്രവൃത്തിയിലേക്ക് മാറ്റുന്നതും അല്ലാതെ മറ്റൊന്നു മല്ല.” – ROBERT SOUTH.


വഞ്ചന, നുണ, പീഡനം എന്നിവയുടെ ഒരു ഇരുണ്ട ചരിത്രം ടിപിഎമ്മിനുണ്ട്. അവരുടെ പുരോഹിതൻ അത് മുടിവെയ്ക്കുന്നതിൽ അതിശയകരമായ ഒരു ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ ടിപിഎം പിതാക്കന്മാർ മറന്നുപോയത് എബ്രഹാം ലിങ്കൺ അറിഞ്ഞിരുന്നതായി തോന്നുന്നു.


നിങ്ങൾക്ക് എല്ലാ ജനങ്ങളെയും മുഴുവൻ സമയവും കുറച്ചു കാലത്തേക്ക് വഞ്ചിക്കാൻ കഴിയും, ചിലരെ എപ്പോഴും, എന്നാൽ നിങ്ങൾക്ക് എല്ലാ ജനങ്ങളെയും എല്ലാക്കാലവും വിഡ്ഢികളാക്കാൻ കഴിയുകയില്ല.ABRAHAM LINCOLN.


Digging up atrocities of History

fromtpm.com എന്ത് ചെയ്യണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു? ഈ ജനങ്ങൾ മുടിവെച്ചിരിക്കുന്ന അഴുകിയ അസ്ഥികൾ ഞങ്ങൾ ചികഞ്ഞെടുക്കും. ഇരുട്ടിൻ്റെ വേലക്കാരെ തുറന്നു കാണിക്കേണ്ടതുണ്ട്. പാസ്റ്റർ തോമസ് കുട്ടി ഞങ്ങളുടെ കൂ ടെയുണ്ട്. അദ്ദേഹത്തിൻ്റെത്, ടിപിഎമ്മിൻ്റെ മുൻകാല വിശു ദ്ധന്മാരാൽ അപമാനിക്കപ്പെട്ട വളരെ വേദനാജനകമായ ഒരു ബാല്യകാലമായിരുന്നു.

എഫെസ്യർ 5:11-13, “ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാ ളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവ ർ ഗൂഢമായി ചെയ്യുന്നത് പറവാൻ പോലും ലജ്ജയാകുന്നു. അ യെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.”

ഈ സംഘടന അതിൻ്റെ സ്വഭാവത്തിൽ വാസ്തമായി പൈശാചികം ആകുന്നു. വൃക്ഷം പുറപ്പെടുവിക്കുന്ന ഫലത്തിൽ നിന്നും അതിൻ്റെ ഗുണം തിരിച്ചറിയാം. നാം ഫലങ്ങൾ അവഗണിച്ചാൽ, നമുക്ക് അതിന് ദൈവത്തെ കുറ്റപ്പെടുത്താനാവില്ല.

മത്തായി 7:17, “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായിക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായിക്കുന്നു

1955 ൽ 50,000 രൂപക്ക് സ്വന്തം വസ്തുവകകൾ സകലതും വിറ്റ് സിപിഎമ്മിൽ ഒരു വൈദിക നായി ചേർന്ന പി ടി കുരുവിളയുടെയും കുഞ്ഞമ്മയുടെയും മൂത്ത മകനാണ് തോമസ്‌ കുട്ടി. അക്കാലത്തെ 50,000 രൂപക്ക് ഇന്നത്തെ അഞ്ചു കോടി രൂപയുടെ മൂല്യം ഉണ്ട്. ദുഃഖ കരമെന്നു പറയട്ടെ, സഹോദരൻ കുരുവിള വളരെ വലിയ ഒരു തെറ്റ് ചെയ്തു. ചിലർ വ്യാജ ത്തിൽ വിശ്വസിക്കുകയും തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബത്തെയും അപകട പ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ തങ്ങളെത്തന്നെ കുറ്റക്കാരാക്കുന്നു. അദ്ദേഹത്തി ൻ്റെ എല്ലാ കുട്ടികളും ഭാര്യയും ഈ തെറ്റിന് അഗാധമായി കഷ്ടം സഹിക്കേണ്ടിവന്നു.

ഈ പരമ്പരയുടെ ആദ്യ ഭാഗത്ത്, ഇപ്പോൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ ഒരു പാസ്റ്ററായ തോമസ് കുട്ടിയിൽ നിന്നും അദ്ദേഹത്തിൻ്റെ ബാല്യകാലത്തെ പറ്റി നമുക്ക് കേൾക്കാനാകും. നിങ്ങൾ സാക്ഷ്യം കേൾക്കുമ്പോൾ, കുരുവിളയുടെ സ്ഥാനത്ത്‌ നിങ്ങ ളെയും, തോമസ് കുട്ടിയുടെയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളുടെയും സ്ഥാനത്ത്‌ നിങ്ങളുടെ കുട്ടികളെയും സങ്കല്പിക്കുക.

ഭാഗം 1

ഭാഗം 2

ഉപസംഹാരം

ആദ്യത്തെ ഓഡിയോയുടെ 2:15 മുതൽ 2:35 വരെയുള്ള ഭാഗങ്ങളിൽ മുഴുവൻ കുടുംബ ത്തെയും കുഴപ്പത്തിൽ എത്തിച്ച ഒരൊറ്റ കാരണം നിങ്ങൾക്കു തിരിച്ചറിയാം. അദ്ദേഹം തിരുവെഴുത്തുകൾ പരിശോധിക്കാതെ വ്യക്തിയെ പിന്തുടർന്നു.

മത്തായി 15:14, “അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു.”

പിതാവ് ആ ചെറിയ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ, പാസ്റ്റർ തോമസ് കുട്ടിക്ക് അത്തരം കൈപ്പേറിയ ഒരു കുട്ടിക്കാലം ഉണ്ടാകുകയില്ലായിരുന്നു. ഭാവിയിൽ സംഘടനക്ക് എതിരെ അന്വേഷണവും പ്രോസിക്യൂഷനും ഉണ്ടെങ്കിൽ, ഇത് അധികാരികൾക്ക് കൊടുത്ത്‌ ചില സഹായങ്ങൾ ചെയ്യാനായി ഞങ്ങൾ ഈ റെക്കോർഡുകൾ സൂക്ഷിക്കും.

കുരുവിള കുടുംബത്തിനെതിരെയുള്ള വഞ്ചനയ്ക്ക് ശേഷം ടിപിഎം എന്തെങ്കിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവർ അവരുടെ പിതാവിൽനിന്നുള്ളവരാകയാൽ അവർക്ക് അത് ചെയ്യാനാകില്ല, കാരണം അവരുടെ പിതാവ് പിശാച് ആകുന്നു.

അടുത്ത പ്രാവശ്യം നിങ്ങൾ വെള്ള വസ്ത്ര ധാരികളെ വിശുദ്ധന്മാരായി അഭിസംബോ ധന ചെയ്യുമ്പോൾ, താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ ഓർക്കുക.

യെശയ്യാവ്‌ 5:20, “തിന്മെക്ക് നന്മ എന്നും നന്മെക്ക് തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈ പ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!”

നിങ്ങളുടെ കുടുംബത്തെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ ഈ കൾട്ടിൽ നി ന്നും വലിച്ചെടുത്ത്‌ നിങ്ങളുടെ ജീവന് വേണ്ടി ഓടുക.

ലൂക്കോസ് 17:32, “ലോത്തിൻ്റെ ഭാര്യയെ ഓർത്തുകൊൾവിൻ.”

കുരുവിള ഒരു വിഡ്ഢിയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ടിപിഎമ്മിൻ്റെ വഞ്ചന വളരെ ശക്തമാകുന്നു. ദൈവത്തിൻ്റെ കരുണ ഇല്ലെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. കുരുവിളയുടെ തെറ്റ് ഓർക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


 (മുകളിലുള്ള ഓഡിയോയുടെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു).

എൻ്റെ ബാല്യകാലത്തെ പറ്റിയുള്ള സത്യം അറിയാനായി നിങ്ങൾ കാണിച്ച സമീപനത്തി നായി നന്ദി പറയുന്നു. എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ കേരളത്തിൽ സർക്കാർ ഉദ്യോഗ സ്ഥനായിരുന്ന എൻ്റെ പിതാവ് അന്നത്തെകാലത്ത്‌ മിഷനുവേണ്ടി ആയിരക്കണക്കിന് രൂപ വിലയുണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റു സിലോൺ പെന്തക്കോസ്ത് മിഷനിൽ ചേർന്നു. എൻ്റെ മാതാവും പിതാവും വേർപിരിഞ്ഞു, അവർ ഭാര്യ ഭർത്താക്കന്മാർ അല്ലാ തായിത്തീർന്നു. ഞങ്ങൾ കുട്ടികളെല്ലാം ശിഥിലമായി, അപ്പോൾ അവർക്ക് 3 കുട്ടികൾ ഉണ്ടായിരുന്നു. എനിക്ക് രണ്ടര വയസ്സ് ആയിരുന്നപ്പോൾ ഞാൻ എൻ്റെ മാതാപിതാക്കളിൽ നിന്നും വേർപെട്ടു, അതാണ് എൻ്റെ ആദ്യത്തെ ജീവിത സംഭവം. മാതാപിതാക്കളുടെ സ്നേഹം അറിയാതെ, യാതൊരു വിനോദവും ഇല്ലാതെ ഭക്ഷണവും കിട്ടാതെ മറ്റു കുട്ടിക ളിൽ നിന്നും വ്യത്യസ്തമായി ഞാൻ ധാരാളം കഷ്ടപ്പെടേണ്ടി വന്നു.

ചോദ്യം : പാസ്റ്റർ നിങ്ങളുടെ പിതാവ് ഈ കൾട്ടിൽ എങ്ങനെ കുടുങ്ങിയെന്നു വിശദീക രിക്കാമോ?

എൻ്റെ പിതാവ് ആത്മീയനായ ഒരു മാർത്തോമ്മാക്കാരൻ ആയിരുന്നു. അദ്ദേഹം അക്കാല ത്ത്‌ SSLC ഫസ്റ്റ് ക്ലാസ്സിൽ പാസ്സായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് സിപിഎമ്മിൽ നി ന്നായിരുന്നു. എൻ്റെ മുത്തച്ഛൻ ഒരു ഹെഡ് മാസ്റ്റർ ആയിരുന്നു. ജോലി കാരണത്താലും മറ്റു പല കാരണങ്ങളാലും എൻ്റെ മുത്തച്ഛൻ തൻ്റെ മകളെ എൻ്റെ പിതാവിന് വിവാഹം കഴിച്ചു കൊടുത്തു. ഞാൻ ഒരു മുടന്തനായി ജനിച്ചു. എന്നെ ദൈവ വേലയ്ക്കായി സമർപ്പിച്ചു. അ ദ്ദേഹത്തിന് ഒരു സിപിഎം മിത്രം ഉണ്ടായിരുന്നു. അദ്ദേഹമാണ് അവരെ സിപിഎമ്മിൽ ചേർത്തത്. എൻ്റെ പിതാവ് യഥാർത്ഥ വേദപുസ്തക സത്യങ്ങൾ അന്വേഷിച്ചില്ല. അദ്ദേഹം വളരെ ഉറച്ച ഒരു വിശ്വാസി ആയിരുന്നു. അദ്ദേഹം സഭയ്ക്കായി സമർപ്പിച്ചു. അക്കാലത്ത്‌ സഭ ശുശ്രുഷയ്ക്കു വേണ്ട ആരോഗ്യാവന്മാരായ അധികം ആളുകൾ ഉണ്ടായിരുന്നില്ല. തുടർച്ചയായ ബ്രെയിൻ വാഷിംഗും ഭീഷണിയും കാരണം അദ്ദേഹം ജോലി രാജി വെച്ച് ശുശ്രുഷയിൽ ചേർന്നു, എൻ്റെ മാതാവിന് പൈതൃകമായി ലഭിച്ച എല്ലാ വസ്തുവകകളും എൻ്റെ മുത്തച്ഛനോടുപോലും ചോദിക്കാതെ വിറ്റിട്ട് തിരുവല്ലയിൽ വന്നു. തിരുവല്ലയിൽ വന്നതിനുശേഷം നേതാക്കന്മാർ അവരുടെ യഥാർത്ഥ നിറം കാട്ടിയെന്ന് ഞാൻ വീട്ടിൽ ഏറ്റവും മുത്തതായിരുന്നതിനാൽ എൻ്റെ മാതാപിതാക്കന്മാർ എന്നോട് പറഞ്ഞു. അന്ന ത്തെ സെൻറ്റെർ പാസ്റ്റർ അവരുടെ കൈവശം ഉണ്ടായിരുന്നതെല്ലാം എടുത്തിട്ട് ഒരു ഒരു മുട്ടും ഉടുപ്പും മാത്രം കൊടുത്തു.

എൻ്റെ മൂത്ത സഹോദരിക്ക് നാല് വയസ്സ്, ഇളയ സഹോദരി ആറ് മാസം പ്രായം, എനിക്ക് രണ്ടര വയസ്സ് – ഒരേയൊരു ജോഡി വസ്ത്രം മാത്രം കൊടുത്തു.

ചോദ്യം : നിങ്ങളെ തിരുവല്ലയിൽ കഷ്ടപ്പെടുത്തിയ സെൻറെർ പാസ്റ്റർ ആരായുന്നു?

ഉത്തരം : അത് വി ജി സാമുവേൽ ആയിരുന്നുവെന്ന് എന്നോട് എൻ്റെ പിതാവ് പറഞ്ഞി രുന്നു. ഇദ്ദേഹം അദ്ദേഹത്തിൻ്റെ സ്വത്ത്‌ സഭയ്ക്ക് കൊടുത്തില്ല, എന്നാൽ ഞങ്ങളിൽ നിന്നും ബലമായി ഞങ്ങളുടെ സ്വത്ത്‌ പിടിച്ചുപറിച്ച. എ സി തോമസും ഈ കളിയുടെ ഒരു ഭാഗമായിരുന്നു.

ചോദ്യം : പാസ്റ്റർ കേൾവിക്കാരുടെ പ്രയോജനത്തിനായി നിങ്ങളുടെ കയ്‌പ്പേറിയ ബാല്യ കാല ജീവിതം വിവരിക്കാമോ?

ഉത്തരം : എനിക്ക് അഞ്ചു വയസ്സ് ആകുന്നതുവരെ ഞാൻ തിരുവല്ല ഫെയ്‌ത്ത്‌ ഹോമിൽ ജീവിച്ചു. രണ്ടര വയസ്സുള്ളപ്പോൾ ഞാൻ എൻ്റെ മാതാപിതാക്കളിൽ നിന്നും വേർപെട്ടതാ ൽ എനിക്ക് അവരെ പറ്റി യാതൊരു ഓർമ്മയും ഇല്ലായിരുന്നു. ഒന്നാം ക്ലാസ് വരെ ഞാൻ തിരുവല്ലയിൽ പഠിച്ചു. എൻ്റെ മൂത്ത സഹോദരി വിശുദ്ധമാരുടെ കീഴിൽ കായംകുളം ഫെയ്‌ത്ത്‌ ഹോമിൽ ആയിരുന്നു. എൻ്റെ അമ്മയും ആറ് മാസം പ്രായമുള്ള ഇളയ സഹോ ദരിയും കുമ്പനാട് ഫെയ്‌ത്ത്‌ ഹോമിലും ആയിരുന്നു. അവിടുത്തെ മദർ ചെന്നിത്തല ശോശാമ്മ ആ യിരുന്നുവെന്ന് എന്നോട് എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും മറക്കാൻ വയ്യാത്ത വളരെ വേദനയേറിയ ഒരു സംഭവം എന്നോട് പറഞ്ഞു. ആറ് മാസം പ്രായമുള്ള എൻ്റെ ഇളയ സ ഹോദരി വിശന്നു കരയുകയായിരുന്നു. എൻ്റെ അമ്മ അടുക്കളയിൽ പോ യി അല്പം കഞ്ഞി വെള്ളം എടുത്തു. ആ സ്ത്രീ ബലമായി ആ കഞ്ഞിവെള്ളം എടുത്തു കൊണ്ടുപോയി. എൻ്റെ അമ്മ കപ്പ ചവച്ച് കൊച്ചു കുഞ്ഞിൻ്റെ വായിൽ തുപ്പുമായിരുന്നു. ഒരിക്കൽ ആ കുട്ടി കരഞ്ഞപ്പോൾ ഈ ചെന്നിത്തല ശോശാമ്മ അവളുടെ ഗുഹ്യഭാഗത്ത്‌ ഞുള്ളി അവളെ ഒരു മുറിയിൽ അടച്ചു. ഓർക്കുക ആ കുഞ്ഞിൻ്റെ പ്രായം വെറും ആറ് വയസ്സ്. എൻ്റെ അമ്മ കരഞ്ഞു കൊണ്ടേയിരുന്നു. നാല് മണിക്ക് കതക് തുറന്നപ്പോൾ അവ ൾ അബോധാവസ്ഥ യിൽ ചോരയിൽ തളർന്നു കിടക്കുന്നു. എന്നോട് എൻ്റെ മാതാവ് പറ ഞ്ഞ ആ സംഭവം എനിക്ക് മറക്കാൻ സാധിക്കുന്നില്ല. എൻ്റെ പിതാവ് മദ്രാസിൽ (ഇപ്പോഴ ത്തെ ചെന്നൈ) ആ യിരുന്നു. ഒരു ദിവസം രാത്രി അമ്മ കുഞ്ഞിനേയും എടുത്തുകൊണ്ട് ഫെയ്‌ത്ത്‌ ഹോം വിട്ടു. എവിടെ പോകും? എവിടെ ഉറങ്ങും? അതിനാൽ അവർ തിരിച്ചു ചെന്നു. എനിക്ക് ആ സംഭവവും മറക്കാൻ കഴിയില്ല. അത് ആദ്യത്തെ സംഭവം. പിന്നെ എന്ത് സംഭിവിച്ചുവെന്നു ഞാൻ പിന്നീട് പറയാം.

ചോദ്യം : ഇത് വളരെ ഹൃദയ ഭേദകമായ സംഗതിയാണ്. മറ്റുള്ളവരെ സഹായിക്കേണ്ടവർ ചെന്നായെ പോലെ പെരുമാറുന്നു. പാസ്റ്റർ, നിങ്ങളുടെ ജീവിതത്തിലും സംഭവിച്ച ചില സഭാവങ്ങൾ പറയു??

അത് എൻ്റെ ഇളയ സഹോദരിയുടെ ജീവിതാനുഭവങ്ങൾ ആകുന്നു. ഞാൻ ഓർക്കുന്നു, ഞാൻ തിരുവല്ല ഫെയിത്ത്‌ ഹോമിൽ ആയിരുന്നപ്പോൾ, എൻ്റെ അമ്മ എന്നോട് പറഞ്ഞ താണ്, ഞാൻ മാസയോഗ സമയത്ത്‌ അങ്ങും ഇങ്ങും അലഞ്ഞുതിരിഞ്ഞു നടക്കുകയായി രുന്നു, വെറും തറയിൽ കിടക്കുകയായിരുന്നു, അപ്പോൾ എൻ്റെ മാതാവ് എന്നെ വിളിച്ചു, സഹോദരിമാർ അവർ ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചെന്നു പറഞ്ഞ് പരാതി കൊടു ത്തു. മാതാവിന് എന്നെ ആലിംഗനം ചെയ്യണമെന്നുണ്ടായിരുന്നു, അപ്പോൾ അവരുടെ പരാതി ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചു. അതായത് പ്രതിഷ്ഠ ലംഘിച്ചു. അത് എൻ്റെ ബാല്യകാലത്തിലെ വളരെ മോശമായ അനുഭവം ആകുന്നു.

ഞാൻ രണ്ടാം ക്ലാസ്സിൽ തിരുവല്ലയിൽ പഠിച്ചു. ഭക്ഷണവും ആവശ്യമായ വസ്ത്രവും ഇല്ലാ തെ സ്കൂളിൽ പോകും, സ്ലേറ്റ് ഉണ്ടായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞാൻ തനിയെ ആ റോഡിൽ കൂടി പോകുമായിരുന്നു. രണ്ടാം ക്ലാസ് വിദ്യഭ്യാസം തിരുവല്ലയിൽ പൂർത്തി യാക്കി. അതിനുശേഷം എന്ന് വടക്കാഞ്ചേരിയിലേക്ക് അയച്ചു. ത്രിശൂർ സെൻറ്റെറിൽ. എന്നെ മൂന്നാം ക്ലാസ്സിൽ അകംപാടി സ്കൂളിൽ ചേർത്തു. അവിടെ എനിക്ക് മറക്കാൻ വയ്യാ ത്ത അവിശ്വസനീയമായ ഒരു കാര്യം നടന്നു. കുറച്ചുനാളത്തേക്ക് എൻ്റെ പിതാവ് അവിടെ വന്നു. അതിനുമുൻപ്‌ അവിടെ ഫിലിപ്പ് എന്ന മൂപ്പനുണ്ടായിരുന്നു. ഫിലിപ്പ് കൊട്ടാരക്കര ക്കാരൻ ആയിരുന്നു. അവിടെ മൂന്നാല് ദിവസം ആഹാരം ഇല്ലായിരുന്നു. ഞാൻ രോഗിയാ യി അബോധാവസ്ഥയിൽ ആയി. ഫെയ്‌ത്ത്‌ ഹോമിന് മുൻപിൽ സ്കൂൾ അധ്യാപകനായ ഒരു മാനുവൽ അങ്കിൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ അച്ചാമ്മ ടീച്ചർ ഞാൻ പഠിച്ച സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയിരുന്നു. അവർക്കു ഞങ്ങൾ പട്ടിയിലാണെന്ന് അറിയില്ലാ യിരുന്നു. ഞങ്ങൾ പട്ടിയിലാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാനായി ഞങ്ങൾ ഉണങ്ങിയ ഇല എടുത്ത്‌ പാത്രത്തിലിട്ട് തിളപ്പിക്കുമായിരുന്നു. തീ കണ്ട് വിശ്വാസികൾ ഞങ്ങൾ ഭക്ഷിക്കുന്നുണ്ടെന്നു ചിന്തിച്ചു. നാലാം ദിവസം എൻ്റെ പിതാവിൻ്റെ മുൻപിൽ ഞാൻ അബോധാവസ്ഥയിലായി മരിക്കാറായി. അത് വിശ്വാസ ജീവിതം ആയിരുന്നു. ഞങ്ങൾ ആരിൽ നിന്നും കടം മേടിക്കത്തില്ലായിരുന്നു, ആരോടും ബുദ്ധിമുട്ട് പറയുക യില്ലായിരുന്നു. ഒരുദിവസം ഏതാണ്ട് നാല് മണിക്ക് ഒരു ഹിന്ദു സഹോദരൻ വന്ന് എൻ്റെ പിതാവിനെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെ ചില ദുഷ്ടാത്മാ ശക്തികൾ മൂലം കുട്ടികൾ മയങ്ങി വീഴുമായിരുന്നു. എൻ്റെ പിതാവ് പ്രാർത്ഥിച്ചു, അവ വിട്ടുപോയി. അന്ന് ആറ് മണിക്ക് ആ വീട്ടുകാർ ഞങ്ങൾക്ക് ഒരാഴ്ചത്തെ ആഹാരത്തിനുവേണ്ട അറിയും മറ്റു സാധനങ്ങളും കൊണ്ടുവന്ന് തന്നു. അങ്ങനെ ദൈവം ഞങ്ങളെ അത്ഭുതമായി കാത്തുപ രിപാലിച്ചു. അത് യഥാർത്ഥ വിശ്വാസ ജീവിതം ആയിരുന്നു.

അതിനുശേഷം എൻ്റെ പിതാവിനെ എറണാകുളും സെൻറ്ററിലേക്കു സ്ഥലം മാറ്റി. അക്കാ ലത്ത്‌ ഫെയിത്ത്‌ ഹോം വൈറ്റിലയിൽ അല്ലായിരുന്നു, പെരുമാനൂർ ജംഗ്ഷനിൽ ആയി രുന്നു. നാലാം ക്ലാസ്സിൽ ഞാൻ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു സ്കൂളിൽ ആയിരുന്നു പഠിച്ചത്. നീരദയാർ സെൻറ്റർ പാസ്റ്റർ ആയിരുന്നു. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാനായി എൻ്റെ പിൻതാവിനെ മദ്രാസിൽ നിന്നും എറണാകുളത്തേക്ക് വിളി ച്ചു. ആ ദിവസം വരെ അദ്ദേഹം ആൽവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ആൽവി ൻ്റെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. ആൽവിനെ ആ നാളുകളിൽ ഒരു വിശുദ്ധനെന്നു വിളിച്ചിരുന്നെങ്കിലും അയാൾ ആരാണെന്ന് അദ്ദേഹത്തിന് അറിയാ മായിരുന്നു. ഒരു ദിവസം ഞാൻ ഫെയ്‌ത്ത്‌ ഹോമിന് വെളിയിൽ നിൽകുമ്പോൾ ഒരു മെ ലിഞ്ഞ വ്യക്തി നടന്നുവരുന്നത് കണ്ടു. അത് എൻ്റെ പിതാവാണെന്നു എനിക്ക് അറിയാമാ യിരുന്നു. ഞാൻ സ്കൂളിൽ നിന്നും വന്നാൽ ഭക്ഷണം പാകം ചെയ്യാനായി തെരുവിൽ പോയി പേപ്പർ, ചൂട്ട് മുതലായ എല്ലാ സാധനങ്ങളും കൊണ്ടുവരുമായിരുന്നു. ഒരു ദിവസം ഫെയ്‌ ത്ത്‌ ഹോമിലെ പൈപ്പ് പൊട്ടി. സഹോദരിമാർ ഞാൻ പൈപ്പ് പൊട്ടിച്ചെന്നു പരാതി കൊ ടുത്തു. ഞാൻ വെള്ളം വരുന്നത് കാണാനായി പൈപ്പ് തിരിച്ചു. എൻ്റെ പിതാവ് അദ്ദേഹ ത്തിൻ്റെ മുണ്ട് അലക്കുകയായിരുന്നു. അപ്പോൾ ആൽവിൻ വന്ന് എൻ്റെ മുഖത്ത് ശക്ത മായി അടിച്ചു. അടികൊണ്ട് ഞാൻ വീണു. എൻ്റെ പിതാവ് തുണി വിട്ടിട്ട് അവിടെ നിന്നും പോയി. അദ്ദേഹം രാത്രി വന്നപ്പോൾ എൻ്റെ മുഖം കരിനീലിച്ചിരുന്നു. എൻ്റെ പിതാവ് കോപം കൊണ്ട് കയർത്തു. അദ്ദേഹം ഒരക്ഷരം പോലും പറഞ്ഞില്ല. എവിടെ പോകും, ആരോട് പറയും, ആരുടെ അടുത്ത്‌ പോകും?

അദ്ദേഹം പാസ്റ്ററിനോട് സംസാരിച്ചു. എന്നെ നെല്ലാട് എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റാൻ പറഞ്ഞു. പിന്നീട് നെല്ലാഡിൽ എൻ്റെ 4->0 ക്ലാസ് വിദ്യാഭ്യാസം തുടർന്നു. അവിടെ നിന്നും അഞ്ചാം ക്ലാസ്സിൽ തിരുവല്ല സെൻറ്റെറിലെ കുമ്പനാട് എന്ന ഇടത്തേക്ക് സ്ഥലം മാറ്റി. പാസ്റ്റർ ടൈറ്റസ് ജോൺ. ഒരു വലിയ വിശുദ്ധൻ. അത് എൻ്റെ ജീവിതത്തിലെ ഏറ്റവും കഠി നമായ നാളുകളായിരുന്നു. സ്കൂളിൽ പോകാൻ യൂണിഫോമും വസ്ത്രങ്ങളും ഒന്നും ഇല്ലാ യിരുന്നു. അയാൾ എന്നെ ഒരു ബാർബർ ഷോപ്പിൽ കൊണ്ടുപോയി എൻ്റെ തല മുണ്ഡനം ചെയ്തു. എല്ലാവർക്കും പേന ഉണ്ടായിരുന്നു, എനിക്ക് അതുപോലും ഇല്ലായിരുന്നു. രാവിലെ പോകും, ഉച്ച ഭക്ഷണത്തിനായി വരും, പിന്നീട് വൈകിട്ട് വരും. ഒന്നര കിലോമീറ്റർ. ഇപ്പോ ഴും ഞാൻ അതുവഴി പോകുമ്പോൾ എൻ്റെ കാർ നിർത്തിയിട്ട് ഭാര്യയോട് പറയും, ഇതാണ് ഞാൻ പഠിച്ച സ്കൂൾ. അവിടത്തെ സഹോദരി ഓതറ ചിന്നമ്മ ആയിരുന്നു, മദർ കടമ്പനാട് മറിയാമ്മ. സ്കൂളിൽ നിന്നും വന്ന ശേഷം കുറച്ചകലെയുള്ള കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവന്ന് ചൂടാക്കി കുളിമുറിയിൽ കൊണ്ട് വെയ്ക്കും. ഈ പാസ്റ്റർ തൻ്റെ യൂണിഫോം എല്ലാം ഊരി അവിടെ വന്നിരിക്കും. ഞാൻ നിലത്തിരുന്നു അയാളുടെ കാലുകഴുകണം. നഖം കഴുകണം. അതിനുശേഷം എനിക്ക് ഒരു കട്ടൻകാപ്പി തരുമായിരുന്നു. ഞാൻ അത് കുടിക്കുമായിരുന്നു. ടിപിഎം വ്യവസ്ഥയിൽ മറ്റുള്ളവരെ വിഡ്ഢികളാക്കാൻ വൈകു ന്നേരം പ്രാർത്ഥനയുണ്ട്‌, ആ ദിവസങ്ങളിൽ നല്ല വ്യക്തികളും ഉണ്ടായിരുന്നു. അത് ഞാൻ നിഷേധിക്കുന്നില്ല. ഞാൻ ഇരുന്നു എൻ്റെ നോട്ട് ബുക്ക്സ് എഴുതുമായിരുന്നു. ഒരിക്കൽ ഒരു സഹോദരൻ എനിക്ക് ഒരു പേന തന്നു. ആ രാത്രി ഞാൻ ഉറങ്ങിയേയില്ല. ഞാൻ എൻ്റെ പുസ്തകങ്ങൾ ആ പേന കൊണ്ട് എഴുതി. അദ്ദേഹത്തിൻ്റെ പേര് കാപ്പുംപടി ജോർജുകുട്ടി. ഇപ്പോഴും ഞാൻ ആ പേര് ഓർക്കുന്നു. മദർ പ്രാർത്ഥനയിൽ നിന്നും എഴുന്നേറ്റപ്പോൾ ഞാൻ പേനകൊണ്ട് എഴുതുന്നത് കണ്ടു. അവർ എന്ത് ചെയ്തുവെന്ന് അറിയാമോ? അവർ ആ പേന നടുവേ ഒടിച്ചുകളഞ്ഞു. അതും എനിക്ക് മറക്കാൻ വയ്യ. പാസ്റ്റർ എന്നെ വിളിച്ച് എൻ്റെ പുറം കൊണ്ട് കട്ടിൽ ഉയർത്താൻ പറയുമായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ 100 കിലോ ഭാരമുള്ള വ്യക്തിയെ എൻ്റെ കാൽ ഭിത്തിയിൽ അമർത്തി ഉയർത്തുമാ യിരുന്നു. അയാൾ അത് ആസ്വാദിക്കുമായിരുന്നു. അദ്ദേഹത്തിന് ഏത്തയ്ക്ക വളരെ ഇഷ്ട മായിരുന്നു. എനിക്ക് ഏത്തയ്ക്ക തിന്നണമെന്ന ആഗ്രഹം തോന്നി. ഞാൻ അടുക്കളയിലെ ഒരു ദ്വാരത്തിൽ കൂടി ഏത്തയ്ക്ക മോഷ്ടിക്കയായിരുന്നു. കിച്ചൻ മദർ ഓതറ ചിന്നമ്മ അത് കണ്ടു. അയാൾ എൻ്റെ കൈയിൽ ഭയങ്കരമായി ഞ്ഞുള്ളി. ശനിയാഴ്ച ഞാൻ ജനലിന് വെളിയിൽ ഇരിക്കുമായിരുന്നു. ഇയാൾ ഏത്തയ്ക്ക തിന്നിട്ടു തൊലി വെളിയിലേക്കു എറി യുന്നത് എടുത്ത്‌ ഞാൻ തിന്നുമായിരുന്നു.

അതിനുശേഷം എന്നെ മുണ്ടത്താനത്തേക്ക് മാറ്റി. തിരുവല്ല ഡയോസിസിൽ. അവിടെ ഉ ണ്ടായിരുന്ന മൂപ്പൻ ആയിരുന്നു കങ്ങഴ മാമ്മച്ചൻ. അയാൾ പൂർണമായും ഒരു വൃത്തികെട്ട മനുഷ്യൻ ആയിരുന്നു. ഞാൻ വിശദമായി പറയുന്നില്ല, എന്നാലും ചില കാര്യങ്ങൾ പറയാ ൻ ആഗ്രഹിക്കുന്നു. മദർ മല്ലപ്പള്ളി മേരിക്കുട്ടി, സഹോദരിമാർ ബൊപ്പാല മറിയാമ്മയും മറ്റു ചിലരും. ഞാൻ വരാന്തയിൽ ഉറങ്ങുമായിരുന്നു. ഒരു ദിവസം ഞാൻ മൂത്രം ഒഴിക്കാ നായി ഉണർന്നപ്പോൾ സഹോദരിമാരുടെ മുറിയിൽ വിചിത്രമായ ഒരു കാര്യം കണ്ടു, അത് ഞാൻ വിശദീകരിക്കുന്നില്ല. എനിക്ക് ഇതെല്ലം പറയാൻ വളരെ ലജ്ജ തോന്നുന്നു. ആ സമയത്ത്‌ എനിക്ക് 10 വയസ്സ് കാണുമായിരിക്കും. അത് ആ സ്ത്രീ കണ്ടു. അടുത്ത ദിവ സം എന്നോട് വരാന്തയിൽ ഉറങ്ങാതെ ഹാളിൽ ഉറങ്ങാൻ പറഞ്ഞു.

അന്നത്തെ ഹാളുകൾ ഇന്നത്തെ കൊട്ടാരം പോലെ അല്ലായിരുന്നു. അത് വെറുമൊരു ഹാൾ ആയിരുന്നു. ഇന്ന് കൊട്ടാരങ്ങൾ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ ഒരു ആസ്തമ രോഗി ആയിരുന്നു. ഞാൻ ഒരു ചെറിയ പായയിൽ ആയിരുന്നു ഉറങ്ങുന്നത്. ഞാൻ വീണ്ടും മൂത്രം ഒഴിക്കാനായി എഴുന്നേറ്റു, ഞാൻ വിചിത്രമായ കാര്യങ്ങൾ കണ്ടു. അയാൾ കുപിതനായി. അടുത്ത ദിവസം എന്നെ വിളിച്ചു. അയാളുടെ പോക്കറ്റിൽ നിന്നും 2 രൂപ കാണാനില്ലെന്നും പറഞ്ഞ് വലിയ ഒരു മുളവടികൊണ്ട് ശരീരം മുഴുവൻ അടിച്ചുപൊട്ടി ച്ചു. എന്നെ ഭയങ്കരമായി അടിച്ചു. ഞാൻ ഒരു പൈസയും എടുത്തിട്ടില്ല. എനിക്ക് എങ്ങനെ അയാളുടെ മുറിയിൽ പോയി മോഷ്ടിക്കാൻ സാധിക്കും? അത് വിശുദ്ധ സ്ഥലമാകയാൽ അവിടെ പോകാൻ എനിക്ക് അനുവാദമില്ലായിരുന്നു. എനിക്ക് മറക്കാൻ വയ്യാത്ത ഒരു സംഭവം ഉണ്ട്. നീ ആ പണം എടുത്തു. നിൻ്റെ അപ്പൻ നിന്നെ സൃഷ്ടിച്ചത് KSRTC ടിക്കറ്റ് മോഷ്ടിച്ചാണ്. നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇത് ഒരു വിശുദ്ധനാണ് പറഞ്ഞത്. എന്നെ ഭയാനകമായി അടിച്ചാൽ എൻ്റെ കാലുകൾ മുറിഞ്ഞ് രക്തം ഒഴുകിക്കൊണ്ടിരു ന്നു. എൻ്റെ പെട്ടി കൈയ്യിൽ തന്നിട്ട് ഇറങ്ങി പോടാ എന്ന് പറഞ്ഞു. സമയം വൈകിട്ട് 7.30. ഞാൻ കരഞ്ഞുകരഞ്ഞ്‌ മുണ്ടത്താനം മീൻ ചന്തയിൽ പോയി ഇരുന്നു. എവിടെ പോകും? അപ്പോൾ സമയം രാത്രി 8 മണി. ആ സമയത്ത് മുണ്ടുടുത്ത കുഞ്ഞൂട്ടി എന്ന ഒരു അച്ചായ ൻ എൻ്റെ കരച്ചിൽ കേട്ടു. എൻ്റെ അടുത്തു വന്നിട്ട് നീ ആരാണെന്നു ചോദിച്ചു? ഞാൻ ഇന്ന ആളാണെന്നു പറഞ്ഞു. എന്ത് പറ്റിയെന്നു ചോദിച്ചു? എൻ്റെ ശരീരത്തിലെ രക്തം എല്ലാം അദ്ദേഹം കണ്ടു. രക്തം ഒഴുകുന്നതുകണ്ട് അദ്ദേഹം സ്വന്തം മുണ്ട് വലിച്ചുകീറി എൻ്റെ മുറിവ് കെട്ടി. എന്നിട്ട് എൻ്റെ പെട്ടി എടുത്തുകൊണ്ട് ഫെയിത്ത്‌ ഹോമിൽ വന്നു.

പാസ്റ്ററിനെ വിളിച്ചു. നിനക്ക് ഒരു കുട്ടി ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ അടിക്കുമായി രുന്നോ എന്ന് ചോദിച്ചു? മറ്റാരെങ്കിലും ഇങ്ങനെ അടിച്ചാൽ നീ വെറുതെ വിടുമോ? നിൻ്റെ പേഴ്‌സ് കൊണ്ടുവാ ഇവിടെ, ഞാൻ നോക്കട്ടെ. അയാൾ പേഴ്‌സ് കൊണ്ടുവന്നു. അദ്ദേഹം നോക്കിയപ്പോൾ ആ 2 രൂപ അതിൽ ഇരിക്കുന്നു. അദ്ദേഹം അയാളെ ഒരുപാട് ചീത്ത വി ളിച്ചു. നീയാണോ വിശുദ്ധൻ? നാണം കെട്ടവനെ.

ഈ കുട്ടിയെ ഇങ്ങനെ അടിച്ചുപൊട്ടിക്കാൻ അവൻ എന്ത് ചെയ്തു? ഇവൻ്റെ അപ്പൻ നല്ല സർ ക്കാർ ഉദ്യോഗവും എല്ലാം ഉപേക്ഷിച്ചു. കൂലിപ്പണി ആയിരുന്നില്ല, ഒന്നാന്തരം സർക്കാർ ജോലി. അന്നത്തെ കാലത്ത്‌ 50000 രൂപ വിലയുണ്ടായിരുന്ന വസ്തുവകകൾ എല്ലാം വിറ്റുവെ ന്ന് നിനക്കറിയാമോ? നീയാണോ വിശുദ്ധൻ? എനിക്ക് അദ്ദേഹത്തോടൊപ്പം വളരെ വേദ നാജനകമായ ജീവിതം നയിക്കേണ്ടി വന്നു. അത് 5,6,7 എന്നീ ക്ലാസ്സുകളിൽ ആയിരുന്നു.

ചോദ്യം : പാസ്റ്റർ, ബ്രദറും സഹോദരിയും തമ്മിൽ നിങ്ങൾ കണ്ട ബന്ധം വളരെ വിചിത്ര മെന്നു പറഞ്ഞല്ലോ? എന്തായിരുന്നു വിചിത്രം?

ഞാൻ മൂത്രം ഒഴിക്കാനായി രാത്രിയിൽ എഴുന്നേറ്റപ്പോൾ വെൻറ്റിലേറ്റർ അല്പം തുറന്നി രുന്നു, അയാൾ മദർ മല്ലപ്പള്ളി മേരികുട്ടിയുടെ കൂടെ ഉറങ്ങുന്നത് കണ്ടു. ഞാൻ സത്യമാ ണ് പറയുന്നത്. ഇരുട്ടുമൂലം ബാക്കി കാര്യങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാൻ ചില ശബ്ദങ്ങൾ കേട്ടു, ഇതെല്ലാം പറയാൻ എൻ്റെ പ്രായം കാരണം എനിക്ക് ലജ്ജ തോന്നു ന്നു. ഞാൻ ഇത് രണ്ടു പ്രാവശ്യം കണ്ടു. അതുകൊണ്ടാണ് വരാന്തയിൽ നിന്നും അല്പം അ കലെ മാറി എന്നോട് ഉറങ്ങാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത് ആരോടും പറഞ്ഞില്ല. മൂന്നാം തവണ ഞാൻ കാണുന്നുവെന്ന് അയാൾക്ക്‌ മനസ്സിലായി. അതുകൊണ്ടാണ് അയാൾ എന്നെ മുളവടി കൊണ്ട് അടിച്ചുപൊട്ടിച്ചിട്ട് ഞാൻ രണ്ടു രൂപ മോഷിടിച്ചെന്നു ആരോപിച്ച് എൻ്റെ പെട്ടിയും തന്നു പുറത്താക്കിയത്. എനിക്ക് എൻ്റെ മാതാപിതാക്കൾ എവിടെ ആ ണെന്ന് അറിയില്ല, രാത്രി 8 മണി. എനിക്ക് ഒരു ബന്ധുവിനെയും അറിയില്ല. ഞാൻ ഉറക്കെ കരഞ്ഞുകൊണ്ട് പുറത്തിറങ്ങി. ഞാൻ മീൻ ചന്തയിൽ ഇരുന്നപ്പോഴാണ് കുഞ്ഞൂട്ടിച്ചായൻ വന്നത്. അപ്പോൾ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ മറ്റോ ആണ്. അദ്ദേഹം മൂപ്പനുമാ യി ഭയങ്കര വഴക്കുണ്ടാക്കി. എന്നെ വീണ്ടും ഹാളിൽ കിടക്കാൻ അനുവദിച്ചു. ഒരു സഹോ ദരിമാരും എനിക്ക് ആഹാരം തരത്തില്ലായിരുന്നു. ഞാൻ വളരെ മോശമായ രസവും സാ മ്പാറും കൂട്ടി ചോറുണ്ണുമായിരുന്നു. ഈ വിശുദ്ധന്മാർ എപ്പോഴും മീനും ഇറച്ചിയും എല്ലാം കുട്ടിയാണ് ചോറുണ്ണുന്നത്. ഇത് സത്യമാണ്. ഞാൻ ആരെയും കളങ്കപ്പെടുത്താൻ പറയുന്ന തല്ല. അപ്പോൾ ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. അദ്ദേഹം സഭയിൽ പൊതുവിൽ ആരും എനിക്ക് ഒരു പൈസ പോലും കൊടുക്കരുതെന്ന് വിധിച്ചു. രാവിലെ വെറും വയറോട് ഞാൻ സ്കൂളിൽ പോകുമായിരുന്നു. ചന്തയിൽ ഉണ്ടായിരുന്ന ഒരു കടയിൽ നിന്നും ഞാൻ ബോണ്ടായും സുഹിയാനുമെല്ലാം മോഷ്ടിക്കുമായിരുന്നു. വൈകുന്നേരവും ഞാൻ അവിടെ നിന്നും മോഷ്ടി ക്കുമായിരുന്നു. ഇതാണ് എൻ്റെ ചരിത്രം. ആർക്കും അത് ചോദ്യം ചെയ്യാൻ സാധ്യമല്ല.

ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നപ്പോൾ എൻ്റെ പിതാവിനെ തിരുവല്ലയിൽ നിന്നും കോ ട്ടയം സെൻറ്ററിലേക്ക് സ്ഥലം മാറ്റി. അപ്പോൾ എന്നെ കോട്ടയത്തേക്ക് കൊണ്ടുവന്നു. ഞാൻ എട്ടാം ക്ലാസ്സ് വണ്ടിപ്പെരിയാറിൽ പഠിച്ചു. അവിടെ തിമോത്തി എന്ന പേരിലുള്ള കുഞ്ഞൂട്ടി എന്നറിയപ്പെടുന്ന ഒരു ഷണ്ഡൻ ഉണ്ടായിരുന്നു. അയാളും അയാളുടെ ഭാര്യയും ഒന്നിച്ചു താമസിക്കുകയായിരുന്നു. മദർ സാറാമ്മ, വൈക്കം ശോശാമ്മ, കാനം ഏലിയാമ്മ – എനിക്ക് എല്ലാവരെയും നന്നായി അറിയാം. ഈ പ്രത്യേക ഷണ്ഡൻ തിമോത്തിക്ക് മക്ക ളില്ലായിരുന്നു. എൻ്റെ എട്ടാം ക്ലാസ്സ്‌ അവരോടുകൂടെ താമസിച്ചായിരുന്നു. ആ സമയം എ ൻ്റെ പിതാവ് ആർപ്പൂക്കരയിൽ ആയിരുന്നു. എൻ്റെ പിതാവിനെ വണ്ടിപ്പെരിയാറിലേക്ക് സ്ഥലം മാറ്റി. ആ സമയം എൻ്റെ അമ്മ ഗർഭിണിയായി. അത് വലിയൊരു പാതകമാണെന്ന് അറിയാമോ? ഒരു ഞായറാഴ്ച ആരാധനയിൽ പാസ്റ്റർ കെ പി കോശി, മനു ചാക്കോ, മേല്പാ ടം തങ്കമ്മ എന്നിവരടങ്ങിയ ഒരു കൂട്ടം ആളുകൾ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ അംബാസഡർ കാറിൽ വന്നു. അവർ വന്ന ഉടനെ എൻ്റെ പിതാവ് ഹാളിൽ നിന്നും പുറത്തു പോയി തൻ്റെ വീടിൻ്റെ വാതിൽ അടച്ചു. ആ സമയത്ത്‌ എൻ്റെ അമ്മ ഗർഭിണിയാണെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത്‌ ഈ പ്രത്യേക ഷണ്ഡൻ കുഞ്ഞൂട്ടി വണ്ടിപ്പെരിയാ റിൽ വന്നു, എൻ്റെ അമ്മ പ്രസവിക്കാൻ പാടില്ലെന്നും പറഞ്ഞ് ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ആ സ മയം അവിടെ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നു, ഒന്ന് അയാളുടെ കീഴിലും മറ്റത് എൻ്റെ പിതാവി ൻ്റെ കീഴിലും. എൻ്റെ അമ്മ അവിടെ താമസിക്കരുതെന്നു ചിന്തിച്ചു അയാൾ വലിയൊരു പദ്ധതിയുണ്ടാക്കി. എവിടെ പോകും? ഞങ്ങൾക്ക് എല്ലാം ഉണ്ടായിരുന്നു. 2 വീടുകൾ. കെ പി കോശി പോയി എൻ്റെ പിതാവ് എവിടെയാണെന്ന് അന്വേഷിക്കാൻ പറഞ്ഞു. ഞാൻ മുകളിലത്തെ നിലയിൽ പോയി നോക്കിയപ്പോൾ എൻ്റെ പിതാവ് കരയുന്നത് കണ്ടു. കു ഞ്ഞമ്മ ഇവിടെ പ്രസവിക്കാൻ പാടില്ലെന്ന് കെ പി കോശി പറഞ്ഞു. നിങ്ങൾ ഇപ്പോൾ ഇവി ടുന്ന് ഇറങ്ങണം. അതുകൊണ്ട് പെട്ടി എടുത്തുകൊണ്ടു ഏതെങ്കിലും പഞ്ചായത്ത്‌ ഗ്രൗഡി ലോ വില്ലേജ് ഓഫീസിലോ എവിടെയെങ്കിലും പോകാം, എന്നോട് ഇറങ്ങാൻ പറഞ്ഞു. ആ സമയം എൻ്റെ അമ്മ 8 മാസം ഗർഭിണി ആയിരുന്നു. ഈ കാര്യം എൻ്റെ പിതാവ് പറഞ്ഞ പ്പോൾ എൻ്റെ മാതാവ് കെ പി കോശിയോട് തട്ടിക്കയറി. നിങ്ങൾ ആരെയാണ് ഇതെല്ലാം പഠിപ്പിക്കുന്നത്? ശുശ്രുഷയിൽ ചെന്നതിനു ശേഷം നിങ്ങളുടെ ഭാര്യയ്ക്ക് മകനോ മകളോ ജനിച്ചോ? അതിനാൽ നിങ്ങളുടെ ഭാര്യ മകൻ ബെന്നി മൂലം ഭ്രാന്തി ആയെന്നു നിങ്ങൾക്കറിയാമല്ലോ? ഭയങ്കര വഴക്കുണ്ടായി. അവസാനം പാപ്പച്ചായൻ ബ്രദർ പറഞ്ഞു അച്ചായൻ്റെ ഭാര്യ എൻ്റെ വീട്ടിൽ പ്രസവിക്കട്ടെ. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചത് ആരാ ണെന്ന് അറിയാമോ? കുഞ്ഞൂട്ടി സ്പെഷ്യൽ ഷണ്ഡൻ.

അയാൾ അവരോടൊപ്പം ഉറങ്ങിയിട്ടും അയാളുടെ ഭാര്യ ഗർഭിണി ആയില്ല. 9 മാസം ഗർ ഭിണി ആയപ്പോൾ ഞാൻ എൻ്റെ മാതാവിനെ വാലടി എസ്റ്റേറ്റിലേക്കു കൊണ്ടുപോയി. അവിടെ അമ്മ ഒരു പുത്രന് ജന്മം നൽകി. ആ സമയത്ത്‌ എന്ത് സംഭിവിച്ചുവെന്ന് അറിയാ മോ? കുഞ്ഞൂട്ടിയുടെ ഒരു സുഹൃത്ത്‌, ഒരു വിശ്വാസി കുട്ടിയുടെ പൊക്കിൾ മനഃപൂർവം അയച്ചു. അത് കണ്ടുപിടിച്ചു വീണ്ടും മുറുക്കി. പിന്നീട് മാതാവിനെ ഫെയിത്ത്‌ ഹോമിലേ ക്ക് തിരികെ കൊണ്ടുവന്നു. രണ്ടാഴ്ചയ്ക്കുശേഷം പിതാവിനെ ശിക്ഷയായി തലയോലപ്പറ മ്പിലേക്ക് സ്ഥലം മാറ്റി. വെറും 14 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് സ്ഥലം മാറി പോകാൻ ആരെങ്കിലും പറയുമോ? ഈ മനുഷ്യർ പാസ്റ്റർ പോളിൻ്റെ മുഖത്ത്‌ ചെളി വാരി എറിയുന്നു. അപ്പോൾ എൻ്റെ അമ്മ ചോദിച്ചു പ്രസവം കഴിഞ്ഞ് വെറും രണ്ടാ ഴ്ചയ്ക്കുള്ളിൽ എങ്ങനെ എനിക്ക് തലയോലപ്പറമ്പിൽ പോകാനാകും?പ്രസവത്തിനുശേ ഷം ഒരു സ്ത്രീ മുന്ന് മാസത്തേക്ക് എവിടെയും പോകത്തില്ലെന്നു നിങ്ങ ൾക്കെല്ലാം അറി യാമെന്ന് എനിക്കറിയാം. ഇത് ദൈവ വിളിയാണ്, അതിനാൽ നമ്മുക്ക് പോകാമെന്ന് എ ൻ്റെ പിതാവ് പറഞ്ഞു. രണ്ടാഴ്ച പ്രായമായ ഈ കുട്ടിയേയും കൊണ്ട് ഞങ്ങൾ വാലടി ബസ് സ്റ്റാൻഡിൽ വന്നു. ഞാൻ എല്ലാ ബസിനും കൈ കാണിച്ചു, പക്ഷെ ആരും നിർത്തിയില്ല.

വാലടി മുതൽ കോട്ടയം വരെ, അവിടെ നിന്ന് തലയോലപ്പറമ്പിലേക്ക് ഏതാണ്ട് 5 മണി ക്കൂർ യാത്ര. ആറ് ഒരു തമാശയല്ല. അവസാനം ഒരു കറുത്ത അംബാസഡർ വന്ന് നിർത്തി. ഡ്രൈവർ ചോദിച്ചു, സാറിന് എന്നെ മനസ്സിലായോ? പിതാവ് പറഞ്ഞു, ഇല്ല. അദ്ദേഹം പറ ഞ്ഞു, ഞാൻ നിങ്ങളുടെ ഡ്രൈവർ ആയിരുന്നു.ഇപ്പോൾ ഞാൻ കേരളത്തിലെ ഒരു മന്ത്രി യുടെ ഡ്രൈവർ ആണ്. പിതാവ് ചോദിച്ചു, നിങ്ങൾ എവിടേക്ക് പോകുന്നു? അദ്ദേഹം പറ ഞ്ഞു എറണാകുളും. അദ്ദേഹം ചോദിച്ചു, നിങ്ങൾ എവിടേക്കാണ്? പിതാവ് പറഞ്ഞു, തല യോലപ്പറമ്പ്. അദ്ദേഹം പറഞ്ഞു, അകത്തു വാ ഞാൻ മാത്രമേയുള്ളു, അകത്തു വാ. ഞങ്ങൾ നാലു പേരും വാലാടി എസ്റ്റേറ്റിൽ നിന്നും മന്ത്രിയുടെ കാറിൽ യാത്ര പുറപ്പെട്ടു. അദ്ദേഹം തന്നെ പെട്ടികളെല്ലാം എടുത്ത്‌ കാറിൽ വെച്ചു. അദ്ദേഹം അവസാനം എൻ്റെ പിതാവിൻ്റെ കൈയിൽ 50 രൂപ കൊടുത്തു. അദ്ദേഹം ഒരു ക്രിസ്ത്യാനി അല്ലായിരുന്നു, ഹിന്ദു ആയിരുന്നു. ബാക്കി പിന്നീട്…. പിതാവിനെ തലയോലപ്പറമ്പിലേക്ക് സ്ഥാലം മാറ്റി. അദ്ദേഹത്തെ താഴെയുള്ള പദവിയിലേക്ക് മാറ്റി. പിതാവ് വളരെ കഷ്ടപ്പെട്ടു. പിന്നീട് പ്രത്യേക ഷണ്ഡനായ കുഞ്ഞൂട്ടിയെ കാനത്തിലേക്ക് സ്ഥലം മാറ്റി, അവിടെ അയാളുടെ ഭാര്യ ഗർഭിണിയായി. 10-14 വർഷത്തിനുശേഷം. അവർ എങ്ങനെയാണു ഗർഭിണിയാ യതൊന്നും എനിക്കറിയില്ല. അത് എൻ്റെ പിതാവിൻ്റെ ശാപമായിരുന്നു. അദ്ദേഹം ആ മനു ഷ്യനെ കോട്ടയത്തു വെച്ച് ഉള്ളുരുകി ശപിച്ചു. ദൈവം നിന്നെ ശിക്ഷിക്കും. അവരുടെ വീട്ടുകാർ അവരെ കൊണ്ടുപോയി. കുട്ടി പിറന്നു, പക്ഷെ കുട്ടി മന്ദബുദ്ധി ആയിരുന്നു. കുട്ടിയുടെ മാതാവിൻ്റെ പേര് ചിന്നമ്മ. ഇത് ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ കോട്ടയം സെൻറ്റെർ പാസ്റ്ററെ വിളിച്ച് അന്വേഷിക്കുക. തിമോത്തി മരിച്ചുപോയി. ചിന്നമ്മ ഇപ്പോ ഴും ഉണ്ട്. നിങ്ങൾ ശരിയായ ഒരു വിശ്വാസി ആണെങ്കിൽ സത്യം കണ്ടെത്തുക എന്നത് നിങ്ങളുടെ കടമയാകുന്നു…..


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

3 Replies to “പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1”

  1. ടിപിഎം , അതിലെ വേലക്കാരും കാരികളും വിറ്റും , വിട്ടും ഇറങ്ങി യവർ എന്ന് പറയുന്നത് തന്നെ തങ്ങൾ ക്കു കുടുംബ ത്തിൽ നിന്നും കിട്ടാനുള്ള അവകാശം വാങ്ങി നടത്തിപ്പ് കാരന്റെ കൈയിൽ കൊടുക്കുക എന്ന താണ്. അതു കൊണ്ട് മഹത്തായ ഈ വേല വെപ്പ് കള്ള മാണെന്ന് മനസിലാക്കിയാൽ തന്നെ തിരിച്ചു വീട്ടിൽ ചെല്ലാൻ പറ്റി ല്ല , അഥവാ ചെന്നാലും ഇവർ ചെല്ലുന്നതിന് മുന്നേ കള്ള നടത്തിപ്പുകാർ അവരുടെ വീട്ടുകാരെ തെറ്റി ധരിപ്പിച്ചിരിക്കും. അവസാനം വഴിയാധാരം മാവുക എന്ന താണ് ടിപിഎം ന്റെ മഹത്തായ സിയോൺ ഉപദേശം. വേലക്കാരനോ , കാരിയോ പാപം ചെയ്യുന്നത് നേതൃത്വം അറിഞ്ഞാൽ തന്നെ പണ്ട് കത്തോലിക്കാ സഭയിലെ പോലെ പാപമോചന ചീട്ട് വാങ്ങി പാപത്തിന് പരിഹാരം ഉണ്ടാക്കാൻ വഴി ഉണ്ട്. അപ്പച്ചന് വലിയ ഒരു തുക കാണിക്ക കൊടുത്താൽ പാപം മോചിക്കുകയും പാപം ചെയ്ത സ്ഥലത്തു നിന്ന് പുതിയ സ്ഥലത്തേക്ക് മാറ്റി ഉയർന്ന സ്ഥാനം കൊടുത്തു മാനിക്കും. അങ്ങനെ ആണല്ലോ ദുബായ് സെന്റർ പാസ്റ്റർ സോദോമ്യൻ സണ്ണി തൃശൂർ അപ്പച്ചൻ ആയതു. . അങ്ങനെ കാമ വെറിയന്മാരുടെ നടത്തിപ്പ് ഇതു തികഞ്ഞ കൾട്ട് ആണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു . വിശ്വാസിയെ പാപം ചെയ്യാൻ വിളിക്കുന്ന പാട്ടുകാരിയും , വായന കാരിയം ഇതിൽ സാധാരണം. അതെല്ലാം തികഞ്ഞ വിശുദ്ധി ആണ് പോലും. ഇവരിൽ എന്ത് നന്മ ഉണ്ട് ?

  2. ഈ പ്രസ്ഥാനത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.

  3. പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1 എന്ന ലേഖനത്തിലെ ഓഡിയോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *