“നിങ്ങൾ സത്യം പറഞ്ഞാൽ, നിങ്ങൾക്ക് ഒന്നും ഓർക്കേണ്ട ആവശ്യമില്ല.” – MARK TWAIN
ഇതിനർഥം, സത്യമായി തോന്നേണ്ടതിന് നുണയന് നുണയെല്ലാം അനുരഞ്ജനപ്പിക്കേണ്ട തിന് അവ ഓർക്കേണ്ടതുണ്ട്. നിങ്ങൾ പിടിക്കപ്പെടുന്നതിന് മുമ്പ് വളരെക്കാലം അത് കൊണ്ടുപോകാൻ കഴിയാത്ത ഒരു സ്ഥിതിയുണ്ടാകും. ചോദ്യത്തെയും സന്ദർഭത്തെയും അടിസ്ഥാനമാക്കി, നുണയൻ കഥയെ സമന്വയിപ്പിക്കാൻ വളച്ചുകെട്ടുന്നു. വൈകാരിക ബന്ധമില്ലാത്ത വാക്കുകൾ നോക്കിയാൽ, സൂര്യപ്രകാശത്തിൽ വ്യക്തമായി കാണാവുന്ന നുണകൾ നിങ്ങൾക്ക് കാണാൻ കഴിയും.
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുക, ഒരു യഥാർത്ഥ കഥ കള്ളക്കഥകളേക്കാൾ മെച്ചമായി ഒന്നിച്ചു നിർത്തുന്നതായിരിക്കണം. നുണയന് വളരെയേറെ സൂക്ഷിക്കേണ്ടതുകൊണ്ട്, അവർ തങ്ങളുടെ കഥകൾ ഭയങ്കരമായി വളച്ചൊടിക്കുന്നു: “അവളുടെ പേര് ലില്ലി എന്നാ യിരുന്നു, ലിസ എന്നല്ല, കാത്തിരിക്കുക, ഒരുപക്ഷെ അത് ലിൻഡ ആയിരുന്നിരിക്കാം.” ഒരു വ്യക്തിയുടെ പ്രഭാഷണത്തിൽ ഇവയിൽ എത്രയെണ്ണം ഉണ്ടെന്ന് നിങ്ങൾ കൃത്യമായി കണക്കാക്കണമെന്നില്ല, എന്നാൽ നിങ്ങൾ ശ്രദ്ധിക്കപ്പെടത്തക്കവണ്ണം ഇടയ്ക്കിടെ ഇത് സംഭവിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ ആ വ്യക്തി എന്തെങ്കിലുമൊക്കെ മറയ്ക്കുകയാണ്.
ടിപിഎമ്മിൻ്റെ വാസസ്ഥലത്തെ പറ്റിയുള്ള നിത്യ നുണ
സീയോൻ അവരുടെ ബ്രാൻഡ് ആക്കുന്നതിൽ നിന്നും ടിപിഎമ്മിന് മാറി നില്കാനാവില്ല. കാരണം ടിപിഎം സീയോനൊപ്പമോ സീയോൻ്റെ വീഴ്ചയ്‌ക്കൊപ്പമോ നിൽക്കുന്നു. നിരപ രാധികളെ അവരുടെ ടിപിഎമ്മിലെ ആശയകുഴപ്പത്തിൻ്റെ രചയിതാവ് സ്വന്തം കൈകളിൽ എത്തിക്കുന്നതിനുള്ള പ്രക്രിയയിൽ അവർക്ക് ഒരു കഥ ഉണ്ടാക്കണം. നിർഭാ ഗ്യവശാൽ മറ്റെവിടെയെങ്കിലും പറഞ്ഞിട്ടുള്ള മറ്റ് കഥകൾ തയാറാക്കാൻ അവർ മറന്നു പോയി. ഇത്, അവരുടെ കള്ളം വെളിവാക്കുന്നു എന്നോ ടിപിഎമ്മിലെ സംവരണ വ്യവ സ്ഥയ്ക്ക് ചില സാങ്കേതിക പിശകുകൾ സംഭവിച്ചിട്ടുണ്ടെന്നോ ഞാൻ പറയട്ടെ?
തേജു അവതരിപ്പിച്ച അഞ്ചാം നിര പരിചയപ്പെടുത്തിയ ലേഖനം നിങ്ങൾ ഓർക്കുന്നു ണ്ടോ? ആ പ്രഭാഷണത്തിൽ, യേശുവിനെ അറിയാത്തവർക്കായി സ്വർഗ്ഗത്തിലുള്ള ഒരു സ്ഥലത്തെക്കുറിച്ച് തേജു പറയുന്നു. ഭൂമിയിൽ ഏറ്റവും ചെറിയവർക്ക് അവർ ചെയ്ത സഹായം കാരണം സ്വർഗ്ഗത്തിൽ പുതിയ ഭൂമിക്കു താഴെയുള്ള ഒരു സ്ഥലത്തേക്ക് അവർ എടുക്കപ്പെടും. നമുക്ക് അതേ ക്ലിപ്പ് വീണ്ടും കേൾക്കാം.
മത്തായി 25:31-46 ലെ ഈ ചെമ്മരിയാടിൻ്റെയും കോലാടിൻ്റെയും സംഭവത്തെപ്പറ്റി നമുക്ക് വ്യക്തത ഉണ്ടായിരിക്കണം.
അതേ IYA 2018 ൽ എം ടി തോമസ് ഈ സ്ഥലം മത്തായി 25:31-46 ഉപയോഗിച്ച് പുതിയ ആ കാശ ഗ്രൂപ്പിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ പ്രസ്താവന ശ്രദ്ധിക്കുക. അദ്ദേഹം റിസർവേഷൻ സ്ഥിരീകരിക്കുന്നു. മത്തായി 8:11 ൻ്റെ നേരിട്ടുള്ള ലംഘനത്തിലൂടെ സ്വർഗരാജ്യം പഴയനി യമ വിശു ദ്ധൻമാർക്കു വേണ്ടിയല്ല എന്ന ഒരു തെറ്റായ വിവരണവുമായി തുടങ്ങുന്നതായി തോന്നുന്നു.
എം ടി തോമസ് പ്രതിപാദിച്ചതുപോലെ പഴയനിയമ വിശുദ്ധൻമാർക്ക് സ്ഥിരീകരിച്ച സീറ്റു കളിൽ പുതിയൊരു കൂട്ടത്തിന് തേജു എങ്ങനെ സ്ഥലം കൊടുക്കുമെന്ന് ചിന്തിച്ചു ഞാൻ ആശയക്കുഴപ്പത്തിലായിരിക്കുന്നു. നിങ്ങൾ ഇത് സ്വകാര്യമായി ചർച്ചചെയ്യുകയും ഞങ്ങ ളെ അറിയിക്കുകയും ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അത് താൽക്കാലികമായി പരി ഹരിക്കാനായി ഒരു ആറാമത്തെ നിര സൃഷ്ടിക്കേണ്ടതുണ്ട്. ശുദ്ധീകരണസ്ഥലത്ത് ഒരു സ്ഥലം വാടകയ്ക്കെടുക്കാൻ കത്തോലിക്കക്കാരുമായി ബന്ധപ്പെടുക.
എന്തുകൊണ്ട് ഈ ആശയക്കുഴപ്പം?
പരിശുദ്ധാത്മാവിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇല്ലേയില്ല. അപ്പോൾ പിന്നെ എന്താണ് പ്രശ്നം?
ടിപിഎമ്മിൻ്റെ ഉറവിടം വികലമായ ഒരു സ്രോതസ്സാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാകുന്നു. നിങ്ങളുടെ പാപപരമായ മോഹത്തിൽനിന്ന് യേശു നിങ്ങളെ രക്ഷിക്കി ല്ലെന്ന് എം ടി തോമസ് പറയുന്ന താഴെ കൊടുത്തിരിക്കുന്ന ഓഡിയോ ക്ലിപ്പ് കേൾക്കുക. DEEPER DIVINE TRUTH (DDT) ന് മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയൂ എന്ന് എം ടി തോമസ് പറയുന്നു. പ്രതീക്ഷിച്ചതുപോലെ, ഈ ആഴമേറിയ ദൈവീക സത്യത്തിൻ്റെ (DEEPER DIVINE TRUTH) മൊത്തവ്യാപാരി ടിപിഎം ആകുന്നു. ഈ ആഴമേറിയ ദൈവീക സത്യങ്ങളെ കുറി ച്ച് നമ്മളോട് പറയുന്ന എല്ലാ പുസ്തകങ്ങളും ടിപിഎം പബ്ലിക്കേഷനുകളിൽ ലഭ്യമാണ്.
വിശ്വാസ ഭവന വ്യവസ്ഥ പിരിച്ചുവിടുകയും, അവരെ അസ്വസ്ഥരാക്കുന്ന സഹോദരി മാരെ അകറ്റുകയും ചെയ്തുകൊണ്ട്, എം ടി തോമസും കൂട്ടരും അവരിൽ ഉടലെടുക്കുന്ന വികാരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തതിൻ്റെ കാരണം എനിക്ക് മനസിലാ കുന്നില്ല. അദ്ദേഹം ഇപ്പോൾ മാറ്റങ്ങൾ വരുത്തുവാൻ അധികാരമുള്ള ഒരു സ്ഥാനത്ത് എത്തിയിരിക്കുന്നു, ഫ്രാങ്കോ മുളക്കലിനെ പോലെയുള്ള കൂട്ടരെ ഉല്പാദിപ്പിക്കുന്ന കത്തോലിക്കക്കാരുമായി മത്സരിക്കാതെ, തന്നോടുതന്നെ സത്യസന്ധനായിരിക്കണം. 1 കൊരിന്ത്യർ 6:18 ൻ്റെ ഏതെല്ലാം വിഷയങ്ങളാണ് അദ്ദേഹത്തിന് മനസ്സിലാക്കാത്തത്?
സാദൃശ്യവാഖ്യങ്ങൾ 6:27-29, “ഒരു മനുഷ്യന് തൻ്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന് കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടു കാരൻ്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്ത നും ശിക്ഷവരാതെയിരിക്കയില്ല.”
ഈ ആളുകൾ അവരുടെ ചെറിയ പേശികളും വലിയ അഭിമാനവും കൊണ്ട് പ്രകൃതിയെ നേരിടാൻ ശ്രമിക്കുന്നു. ഇത് മൂല്യവത്തല്ല. നിങ്ങളുടെ “അരുത്” “പ്രവർത്തിക്കില്ല, നിങ്ങ ളുടെ സന്യാസത്തിലൂടെ യേശു നിങ്ങളെ സഹായിക്കാൻ പോകുന്നില്ല. ദൈവത്താൽ തി രഞ്ഞെടുക്കപ്പെട്ടവർ മാത്രമേ ഷണ്ഡന്മാർ ആകുകയുള്ളു (മത്തായി 11:11). ഇത് ചെറുപ്പ ക്കാരായ സഹോദരിമാരുമൊത്ത് ബന്ധങ്ങൾ പുലർത്തുകയും തങ്ങളുടെ ചിന്തകൾക്കാ യി പോരാടുകയും ഒരു ആശ്രമത്തിൽ ചേർന്ന് ഷണ്ഡന്മാർ എന്ന് അവകാശപ്പെടുകയും ചെയ്യുന്നവർക്ക് ഉള്ളതല്ല. നിങ്ങൾ ടിപിഎം വൈദികന്മാർ മനുഷ്യരുടെ ഇടയിൽ വ്യാജ ഷണ്ഡന്മാരെ സൃഷ്ടിക്കുന്നു. അതിനാൽ നാം പലപ്പോഴും വൈദീകൻമാരെ പറ്റി അനാവ ശ്യങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. 90% അധികം അനാവശ്യങ്ങളും അധികാരികൾ മൂടി വയ്ക്കുന്നു. ഈ വ്യാജവസ്ത്രത്തിൽ ആളുകളെ വഞ്ചിക്കുന്നതിൽ യാതൊരു പ്രയോജന വുമില്ല. എം ടി യുടെ പ്രഭാഷണം അദ്ദേഹം ഭരിക്കുന്ന ചിന്തകളുടെ ഒരു പരാജയമാണെ ന്നതിൻ്റെ സൂചനയാണ്.
യോഹന്നാൻ 14:6, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല.”
ലളിതമായി പറഞ്ഞാൽ, യേശുവിന് (സത്യം) നിങ്ങ ളെ സംരക്ഷിക്കാനാവില്ല, എന്നാൽ ടിപിഎമ്മിൻ്റെ ആഴമേറിയ ദൈവിക സത്യം (DEEPER DIVINE TRUTH) നിങ്ങളെ സംരക്ഷിക്കും എന്ന് എം തോമസിനുള്ളിൽ പ്രവർത്തിക്കുന്ന ആത്മാവ് നമ്മോട് പറയുന്നു. രണ്ടു മണിക്കൂർ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ട് ചെലവ ഴിച്ചശേഷം, കേൾക്കുന്നവൻ കൂടുതൽ ആശയക്കുഴപ്പത്തിലായി തിരിച്ചുപോകും. ടിപിഎമ്മിലെ മതഭ്രാന്തന്മാർ ഇത് അപ്പൊസ്തലിക ഉപദേശമാണെന്നും മറ്റൊന്നുമല്ലെന്നും അവകാശപ്പെടാൻ തുടങ്ങും? കുറെ വർഷങ്ങൾക്ക് മുമ്പ് ഞാനും അങ്ങനെയായിരുന്നു. എന്നെ ബ്രയിൻവാഷ് ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ലൗകികമായ വിരസതയാർന്ന സന്ദേശങ്ങൾ ഞാൻ കേൾക്കുന്നത് നിർത്തിയപ്പോൾ മുതൽ എൻ്റെ നിർവീര്യകരണം (DETOXIFICATION) ആരംഭിച്ചു.
നിങ്ങൾ ടിപിഎമ്മിൽ ആണെങ്കിൽ, നിങ്ങൾക്ക് വ്യക്തമായ ഒരു ചിന്ത ഉണ്ടായിരിക്കുക യില്ല. ടിപിഎം ഉപദേശത്തിലെ തെറ്റുകൾ ആരെങ്കിലും വ്യക്തമായി സൂചിപ്പിക്കുന്നില്ലെ ങ്കിൽ ഇത്തരം എല്ലാ ധാരണകളുമായി യോജിക്കുവാനുള്ള ഒരു പ്രവണത നിങ്ങളിൽ ഉ ണ്ടാകും. ടിപിഎം ഉപദേശങ്ങൾ തെറ്റിൻ്റെ ഒരു സ്രോതസ്സായി ചൂണ്ടി കാണിക്കുമ്പോൾ, നിങ്ങൾ വഞ്ചിക്കപ്പെട്ടവരായി തോന്നി, അത് അക്രമത്തിൻ്റെയും അസഭ്യത്തിൻ്റെയും രൂ പത്തിൽ പുറത്തുവരുന്നു.
അവരുടെ അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞ ഉപദേശങ്ങൾ മൂലം അവർ ആശയക്കുഴപ്പ ത്തിൽ ആയതിനാൽ ടിപിഎം അന്തേവാസികളോട് ദുഃഖം തോന്നുന്നു. ഇഷ്ടവും ആഗ്ര ഹവും പാപമാണെന്ന് കരുതുന്ന എം ടി യുടെ താഴെയുള്ള ഓഡിയോ കേൾക്കുക. അ ദ്ദേഹം അതിനെ കാമവും മോഹവുമായി ബന്ധിപ്പിക്കുന്നുവെന്ന് തോന്നുന്നു. ദൈവം പരിശുദ്ധം എന്നു വിളിക്കുന്ന വിവാഹത്തെ അവർ മലിനമായി ചിത്രീകരിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. എതിർവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള പരസ്പര ആകർ ഷണം ദൈവം തരുന്ന സമ്മാനം ആണെന്ന് എപ്പോഴാണ് ഈ ആളുകൾ മനസ്സിലാക്കുക? നിങ്ങൾക്ക് മുയൽ മന:ശാസ്ത്രം ഇല്ലെങ്കിൽ അത് മോശമായോ അശുദ്ധിമായോ പരിഗ ണിക്കരുത്. ശലോമോൻ്റെ ഉത്തമഗീതം വേദപുസ്തകത്തിൻ്റെ മധ്യത്തിൽ എന്തിനാണ് ദൈവം ചേർത്തതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. എം ടി തോമസ്, തേജു മുതലായ വരുടെ കണ്ണുകൾ തുറക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ഉല്പത്തി 3:16, “…നിൻ്റെ ആഗ്രഹം നിൻ്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.”
2 തിമൊഥെയൊസ് 3:5, “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിൻ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”
സദൃശ്യവാഖ്യങ്ങൾ 18:22, “ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.”
ഉപസംഹാരം
അവരുടെ പഠിപ്പിക്കലുകൾ സമന്വയിക്കുന്നില്ലെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? അവർ നിത്യവാസം നിര്‍ണ്ണയിക്കുന്ന തിരക്കിലാണ്, എന്നാൽ എവിടെയൊക്കെ ആരെയൊക്കെ അയച്ചെന്ന് അവർക്ക് തന്നെ അറിയില്ല. സ്ഥലമാറ്റത്തിൽ വിദഗ്ധരായ ഈ ആളുകൾ, ദൈ വത്തിന് അവരുടെ ഉപദേശം ആവശ്യമാണെന്ന് ചിന്തിക്കുന്നു. അവരിൽ പ്രവർത്തിക്കു ന്ന ആത്മാവ് ഭോഷ്ക്കിൻ്റെ യജമാനൻ ആകുന്നു.
യോഹന്നാൻ 8:44, “നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ; നിങ്ങളുടെ പിതാവിൻ്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു.”
ഒരു വശത്ത് അവർ യേശുവിനെ പ്രസംഗിക്കുന്നു, എന്നാൽ നിങ്ങളുടെ പോരാട്ടങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ അവൻ ശക്തിയില്ലാത്തവനാണെന്നും പറയുന്നു. ഡീപ്പർ ഡി വൈൻ ട്രൂത്ത് (DDT) എന്ന ഒരു വ്യത്യസ്ത വൈദ്യശാസ്ത്രം ടിപിഎം നിർദ്ദേശിക്കുന്നു. ടിപി എമ്മിലെ ആഴമേറിയ സത്യങ്ങൾ നിങ്ങളെ അനന്തമായ കുഴിയുടെ ആഴങ്ങളിലേക്ക് നയിക്കുമെന്ന് നിങ്ങൾക്കറിയാമോ? യേശു നിങ്ങളുടെ നിലവിളിയും കരച്ചിലും കേൾ ക്കായില്ലെന്നു പറയുന്ന നിമിഷം, നിങ്ങൾ ദൈവത്തെ ഒരു നുണയനാക്കുന്നു.
മത്തായി 1:21, “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻ്റെ ജനത്തെ അവരുടെ പാപ ങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവന് യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”
റോമർ 3:4, “……ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.