ലൂക്കോസ് 3:7-9, “അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്നു ഉള്ളം കൊണ്ടു പറവാൻ തുനിയരുത്; അബ്രാഹാ മിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മാനസാന്തരവും കുറ്റബോധവും
പരീശന്മാർക്ക് വിഷമം തോന്നുന്നുണ്ടാകാം, എന്നാൽ യോഹന്നാൻ അവരുടെ വഞ്ചന മനസ്സിലാക്കി, അതിനാൽ മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ എന്ന് പറ ഞ്ഞു. മാനസാന്തരവും കുറ്റബോധവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
“മാനസാന്തരം” നടക്കണമെങ്കിൽ നാം നമ്മുടെ പാപങ്ങൾ മനസിലാക്കണം, കർത്താവിൽ നിന്നും പാപക്ഷമ തേടണം, പിന്നീട് വളരെ തൃതിയിൽ നമ്മുടെ പാപത്തിൽ നിന്ന് എതിർ ദിശയിൽ നീങ്ങണം.
- നമ്മൾ മാനസാന്തരപ്പെടുമ്പോൾ തിന്മയിൽ നിന്ന് അകന്നുപോകും. 1 പത്രോസ് 3:11.
- മാനസാന്തരം എന്നത് വെറും ക്ഷമിക്കുക മാത്രമല്ല, എന്നാൽ ക്ഷമിക്കുന്നത് മാനസാ ന്തരത്തിൻ്റെ ആദ്യപടിയാണ്, അത് മാനസാന്തരത്തിലേക്ക് പ്രവർത്തിക്കുന്നു, പക്ഷേ മാനസാന്തരമല്ല. 2 കൊരിന്ത്യർ 7:10.
- മാനസാന്തരം കുറ്റബോധം പോലെ ഒരു വികാരപരമായ പ്രവൃത്തിയല്ല, മറിച്ച് അതി ന് ധാർമ്മിക ഉദ്ദേശ്യത്തിൻ്റെ ഒരു മാറ്റം ആവശ്യമാണ്, അതിനപ്പുറം കഴിഞ്ഞകാല ത്തിൻ്റെ പശ്ചാത്താപവും ഒരു പുതിയ ദിശയിലേയ്ക്കുമുള്ള ഉദ്യമം തുടരുകയും വേ ണം. അപ്പൊ.പ്രവ. 2:38 ൽ പത്രോസ് പറയുന്ന അനുതാപം മനുഷ്യനോടുള്ളതല്ല, മറി ച്ച് ദൈവത്തോടു നാം അനുതപിക്കുന്നതാണ്, നമ്മുടെ പാപത്തെ അംഗീകരിക്കുക യും നമ്മുടെ ഗതി യേശുവിനോടുള്ള പുതിയൊരു ഗതിയായി പിന്തുടരുകയും ചെയ്യു ന്നു എന്നതാണ്.
ടിപിഎമ്മിൻ്റെ ചില നാടകാഭിനയങ്ങൾ പരിഗണിക്കുന്നു
പരീശന്മാർ യോഹന്നാൻ്റെ അടുക്കൽ വന്നത് വളരെ നല്ല കാര്യമായിരുന്നു. പാപങ്ങളെ കഴുകുന്നതിൻ്റെ (സ്നാനം) ആവശ്യകത അവർ തുറന്നു സമ്മതിച്ച് യോഹന്നാനെ അറിയി ക്കുകയുണ്ടായി. ഈ നേതാക്കന്മാർ എത്രമാത്രം താഴ്മയാണ് കാണിച്ചത്! അവരുടെ അനു യായികൾ പറയും, “നമ്മുടെ നേതാക്കന്മാർ എത്ര താഴ്മയുള്ളവരാകുന്നു?” എന്നാൽ അത് യഥാർഥ അനുതാപം ആയിരുന്നോ? യോഹന്നാൻ സ്നാപകൻ അങ്ങനെ അല്ല വിചാരിച്ചത്! അദ്ദേഹം പരീശന്മാരുടെ വ്യാജ മാനസാന്തരവും മുതല കണ്ണീരും മനസ്സിലാക്കി. ടിപിഎ മ്മിലെ ശുദ്ധീകരണ യോഗങ്ങളുടെ സമയത്ത്, ധാരാളം ആളുകൾ ഉറക്കെ നിലവിളിക്കു ന്നത് കേൾക്കാം, ദൈവമേമേമേമേമേമേ……, യേശുവേ വേവേവേവേവേ….., ഹല്ലേഎഎഎ എഎഎ…ലുയ്യ. ആളുകൾ കരയുകയും ഏറ്റുപറയുകയും ചെയ്യുന്നുവെന്ന സങ്കല്പം ഉണ്ടാ ക്കാൻ ഈ വാക്കുകളിൽ പകുതിയും നിത്യത വരെ വലിച്ചുനീട്ടുന്നു. ഞാൻ എന്താണ് ഉദ്ദേ ശിക്കുന്നത് എന്ന ആശയം നിങ്ങൾക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നു. മനസ്സിലായില്ലെ ങ്കിൽ ഈ ഓഡിയോ കേൾക്കുക.
അപകടത്തിൽ പിടിക്കപ്പെട്ട ഒരു ടിപിഎം പാസ്റ്ററെ സഹായിക്കാനായി വിശ്വാസികൾ പോലീസ് സ്റ്റേഷനിൽ വന്നുവെന്ന് സങ്കല്പിക്കുക. “സർ താങ്കൾ ദൈവഭക്തനായ മനുഷ്യ നാണ്. ഞാൻ നിങ്ങളെ വെറുതെ വിടാം, ഈ മനുഷ്യനോട് ക്ഷമ ചോദിച്ച് നിങ്ങൾക്ക് പോ കാൻ കഴിയും” എന്ന് പോലീസ് ഇൻസ്പെക്ടർ പറയുന്നുവെന്ന് കരുതുക. അദ്ദേഹം പോ ലീസുകാരനോട് സൊഓഓഓഓഓ…റി എന്നോ സൊഓഓറിറിറിറി എന്നോ പറയുമോ? അദ്ദേഹം ഇത് അരമണിക്കൂർ നീട്ടി പറയുമോ? ഇല്ലെങ്കിൽ, എന്തുകൊണ്ട് ഈ ജനം ദൈവ സാന്നിദ്ധ്യത്തിൽ മുതല കണ്ണീര് പൊഴിച്ച് നാടകം കളിക്കുന്നു? ഇവ എനിക്ക് അഭിനയ ക്ലാസുകളായി തോന്നുന്നു. നിത്യമായ ഈ വാക്കുകൾ പറയാനുള്ള ഈ ശൈലി ഒരു പുതു മുഖം വേഗത്തിൽ പഠിക്കുന്നു. ഈ താരാട്ടു പാട്ടുകൾ പാടി ടിപിഎംകാർ ആത്മീകമായി ഉയർന്നതായി ചിന്തിക്കുന്നു.
ടി യു തോമസും അദ്ദേഹത്തിൻ്റെ മുതല കണ്ണീരും
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ടി യു തോമസിൻ്റെ ഒരു ഓഡിയോ ഹരമായിട്ടുണ്ട്. ഈ ഞായ റാഴ്ച സന്ദേശത്തിൽ, ടി യു തോമസ് ടിപിഎമ്മിൽ നിലനിൽക്കുന്ന പൊങ്ങച്ചത്തിൻ്റെ ആ ത്മാവിനെ പറ്റി സമ്മതിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും അഹങ്കാരികളും നിഗളികളും ടിപിഎം വേലക്കാർ ആണെന്ന് അദ്ദേഹം പറയുന്നു. അവർക്ക് അടുത്തുള്ളവർ ടിപിഎം വിശ്വാസികൾ ആകുന്നു. ടിപിഎം ജനങ്ങൾക്ക് പൊങ്ങച്ചം പറയുന്ന സ്വഭാവം ഉണ്ടെന്നു അദ്ദേഹം പറയുന്നു, “ഞങ്ങൾക്ക് വലിയ കെട്ടിടം ഉണ്ട്, ഞങ്ങളുടെ മീറ്റിംഗുകളിൽ സംബ ന്ധിക്കാൻ ഇത്രയും വലിയ ജനക്കൂട്ടം നമുക്കുണ്ട്. അങ്ങനെ പലതും. എപ്പോഴാണ് നാം മാ നസാന്തരപ്പെടാൻ പോകുന്നത്?” കേൾക്കുക…
https://youtu.be/CezOObQ5Kgo
ഇത് ശരിയാണെന്നും ടിപിഎമ്മിലെ വേലക്കാർക്കും വിശ്വാസികൾക്കും പൊങ്ങച്ചത്തി ൻ്റെ ആത്മാവുണ്ടെന്നും പലരും സമ്മതിക്കും. എന്നാൽ ഇത് ടി യു തോമസിൻ്റെ മുതല മാനസാന്തരം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കാത്ത പരിശന്മാർ സ്നാനത്തിനായി യോഹന്നാൻ സ്നാപകൻ്റെ അരികിലേക്ക് വന്നതുപോലെയാകുന്നു. നിർജ്ജീവമായ വിശ്വാസം സത്പ്രവൃത്തികൾ ചെയ്യാത്തതു പോലെ മുതല കണ്ണീര് മാനസാന്തരത്തിന് യോഗ്യമായ ഫലം പുറപ്പെടുവിക്കുകയില്ല.
ടി യു വളരെ ദുഃഖിതനായി അധര സേവനം നടത്തുകയല്ലായിരുന്നെങ്കിൽ, ടിപിഎമ്മിലെ ഈ രീതികളെക്കുറിച്ച് അനുതപിക്കുന്നതിനുള്ള ശക്തമായ ചില നടപടികൾ അദ്ദേഹം എടുക്കുമായിരുന്നു. ടിപിഎമ്മിൽ വ്യാജ പൊങ്ങച്ചം കൊണ്ടുവരുന്ന എല്ലാ പഠിപ്പിക്കലുക ളും അദ്ദേഹം എടുത്തുമാറ്റുമായിരുന്നു. ഉദാഹരണമായി, അബ്രഹാമിനെ സ്വർഗ്ഗത്തിലെ മൂന്നാമത്തെ വിഭാഗത്തിലും ടിപിഎം വിശുദ്ധന്മാർ ഒന്നാം വിഭാഗത്തിലും ഉൾപ്പെടുത്തു ന്ന നിത്യ വാസസ്ഥലത്തെ പറ്റിയുള്ള ടിപിഎം ഉപദേശം, കൂടാതെ അപ്പോസ്തലൻമാരെന്ന ടിപിഎമ്മിൻ്റെ അവകാശവാദവും “എന്നെ സ്പർശിക്കരുത്” എന്ന മനോഭാവവും അധികാര ശ്രേണി അനുസരിച്ച് പ്രത്യേക പരിഗണന ലഭ്യമാക്കുന്നതിനുള്ള സംവിധാനവും അദ്ദേ ഹം വ്യക്തിപരമായി അവതരിപ്പിച്ച 20% ദശാംശവും നീക്കം ചെയ്യുമായിരുന്നു.
അദ്ദേഹം ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്ററായിരുന്നു. അത്തരം നടപടിയെടുക്കാൻ അദ്ദേഹ ത്തിന് പൂർണമായ അധികാരം ഉണ്ടായിരുന്നു. പക്ഷേ അയാൾ അങ്ങനെ ചെയ്തില്ല! “നാം അപ്പൊസ്തലൻമാരാണ്” എന്നോ “നമ്മൾ മാത്രമാണ് ഒരേയൊരു യഥാർത്ഥ സഭ” എന്നോ പറയരുതെന്ന് അദ്ദേഹത്തിന് എല്ലാ വേലക്കാർക്കും നിർദ്ദേശം കൊടുക്കാമായിരുന്നു. അത് സംഭവിച്ചിരുന്നെങ്കിൽ നമ്മൾ എംടിയും അദ്ദേഹത്തിൻ്റെ ഡിഡിറ്റിയും (DDT) കേൾ ക്കയില്ലായിരുന്നു. വിശ്വാസികളായവരെ ദൈവദാസന്മാരുടെ അടിമകളാക്കാൻ ധൈര് യപ്പെടാത്ത, തമ്പിദുരൈയുടെ ഒരു മികച്ച രൂപം നാം കണ്ടേനെ. പക്ഷേ, അവസാനം ഇത് ടി യു തോമസിൻ്റെ മുതല കണ്ണീര് ആയിരുന്നു.
വ്യാജ അന്യഭാഷയും അർത്ഥമില്ലാത്ത വാക്കുകളും
ഇത് പരിശുദ്ധാത്മാവിനോട് നുണപറഞ്ഞ അനന്യാസും സഫീറയും എന്നെ ഓർമിപ്പിക്കുന്നു. ഈ ടിപിഎംകാർ ദൈവത്തിൻ്റെ സാന്നിദ്ധ്യത്തിൽ അവരുടെ നിഗളപര മായ ജീവിതരീതി ഖേദിക്കുന്നുവെങ്കിലും അവർ അവ രുടെ അഴിമതിയുടെ ഉറവിടം നീക്കം ചെയ്യുന്നില്ല. അവർ ക്രിസ്ത്യാനിയായിത്തീർന്ന ആഭിചാരക്കാരനായ ശിമോ ൻ്റെ കാര്യം പോലെ ആകുന്നു. അവൻ സ്നാനമേറ്റു; എന്നാ ൽ അവൻ്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലാ യിരുന്നു. (അപ്പൊ.പ്രവ. 8:13,21).
സങ്കീർത്തനക്കാരൻ പറയുന്നു, “ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. എങ്കിലും അവർ വായ്കൊണ്ട് അവ നോടു കപടം സംസാരിക്കും നാവുകൊണ്ട് അവ നോടു ഭോഷ്കുപറയും. അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല, അവൻ്റെ നിയ മത്തോട് അവർ വിശ്വസ്തത കാണി ച്ചതുമില്ല.” (സങ്കീർത്തനം 78:35-37)
ഉപസംഹാരം
ദാവീദിനെ ചുവരോടു ചേർത്ത് കുത്തുവാൻ ശൗൽ രാജാവ് കുന്തമെടുത്തു, പിന്നീട് അദ്ദേഹം അനുതപിച്ചു. “എൻ്റെ മകനേ, ദാവീദേ, ഇതു നിൻ്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.” (1 ശമുവേൽ 24:16). എന്നാൽ വീണ്ടും അവൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചു (1 ശമുവേൽ 26). പക്ഷെ വീണ്ടും ശൗൽ പറയുന്നു, “എൻ്റെ മകനേ, ദാവീദേ, മടങ്ങിവരിക; എൻ്റെ ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല.” (I ശമുവേൽ 26:21).” മുതൽ കണ്ണീർ ഒലിപ്പിക്കുന്നത് ടിപി എമ്മിൽ ഒരു പ്രവണത ആയിരിക്കുന്നു. അവർ മാനസാന്തരപ്പെടുകയും ഒരു നിമിഷത്തി നുള്ളിൽ അവരുടെ മ്ലേച്ഛമായ പഠിപ്പിക്കലുകളിലേക്കും വ്യർത്ഥ പ്രവണതകളിലേക്കും കൃത്രിമങ്ങളിലേക്കും തിരിയുകയും ചെയ്യുന്നു. അയ്യോ! അനുതാപത്തിൻ്റെ ഫലങ്ങൾ ടിപിഎമ്മിൽ കാണുന്നില്ല. ഈ വീഡിയോ പരിശോധിക്കുക, അതിൽ അവരുടെ വാക്കു കൾ കൊണ്ട് മനഃശാസ്ത്ര തന്ത്രങ്ങൾ പ്രയോഗിക്കുന്നു. “ഈ സഭ” എന്ന് സൂചിപ്പിച്ചുകൊ ണ്ട് പ്രഭാഷകൻ ലജ്ജയില്ലാതെ ദൈവ സഭ എന്ന വാക്ക് ടിപിഎമ്മായി ഉപയോഗിക്കുന്നു. പിശാച് അല്ലാതെ മറ്റാരെങ്കിലും ഇത്തരം അഭ്യാസങ്ങൾ കാണിക്കുമോ? അവരുടെ മനോ ഭാവം വഞ്ചനയിൽ തുടരുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.
പാസ്റ്റർ ടി യൂ തോമസിന്റെ വീഡിയോ സഹിതം ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രസംഗം വളരെ യഥാർത്ഥമായ കാര്യമാണ്. അതേ പോലെയുള്ള പ്രസ്താവന മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ടിപിഎം ലെ കപട വിശ്വാസ സമൂഹം അടങ്ങിയിരിക്കുമോ.? പറഞ്ഞവരെ വെറുതെ വിടുമോ.? ചില ടി പി എം പാസ്റ്റർമാരുടെ കീഴിൽ ചിലർ ഗുണ്ടകൾ ഉണ്ട്, ടി പി എം സഭയെ വിറ്റു കാശാക്കുന്ന ഇത്തരം ഗുണ്ടകൾ അപ്പച്ചന്മാരുടെ അടിതാങ്ങി നടക്കുന്ന ഇവന്മാരുടെ ഭീഷണിയും ഉണ്ടാകും, എത്രപേർക്കറിയാം ഇതിന്റെ പിന്നിൽ ഒരു അധോലോക സംഘടന ഉണ്ടെന്ന്.? ദൈവത്തെ പോലും ഭയമില്ലാത്ത ടി പി എം ചൂചെച്ച വേലക്കാർ അതുകൊണ്ടല്ലേ വീടോട് വീടും വയലോട് വയലും വാങ്ങി കൂട്ടാൻ വ്യഗ്രത കാണിക്കുന്നത്. അവർക്ക് സീയോൻ ഈ ഭൂമിയിൽ തന്നെയാണ്. സുഖിക്കാവുന്നതിന്റെ പരമാവധി ഈ ലോകത്തിൽ സുഖിക്കുക, ഇതാണ് ” നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേല”കൾ. അവർക്ക് ഉറപ്പുണ്ട് ആരും സ്വർഗത്തിൽ പോകില്ലെന്ന് സത്യം. ജീവിക്കുന്ന വിശ്വാസികൾക്ക് ഒരുപക്ഷേ പോകാൻ സാധിച്ചേക്കും, പക്ഷെ ടിപിഎം ഉപദേശം കേൾക്കുന്ന വിശ്വാസിക്ക് പോകാൻ പറ്റുമോ എന്ന് തർക്കമുണ്ട്. എല്ലാ പ്രാർഥനകൾക്കും മുടങ്ങാതെ പങ്കെടുക്കണം, കൃത്യമായി കൈക്കൂലി (ദശാംശം) കൊടുക്കണം, ഇതൊക്കെ പരസ്യമായി പറഞ്ഞില്ലെങ്കിൽ തന്നെയും ടിപിഎം നിലപാട് ഇതൊക്കെയാണ്. ചൂചെച്ച വേലക്കാരെ പ്രീതിപ്പെടുത്തിയാൽ സ്വർഗ്ഗത്തിൽ പോകാം എന്നുള്ള മിഥ്യാധാരണ ആണ് അധികം ടിപിഎം വിശ്വാസികളും വെച്ചു പുലർത്തുന്നത്.
സഹോദരൻ ജോഷുവ,
നിങ്ങൾ പറഞ്ഞെതെല്ലാം 100% ശരിയാണ്. പക്ഷെ, ടിപിഎം തീവ്രവാദികൾക്ക് അത് മനസ്സിലാകാതിരിക്കത്തക്കവണ്ണം പിശാച് പിടിച്ചിരിക്കുന്നു. ദൈവം അവയുടെ കണ്ണ് തുറക്കാൻ വേണ്ടി പ്രാർതിരിക്കുന്നു.
ടിപിഎം ന്റെ യഥാർത്ഥ മുഖം , അവരുടെ മുൻ മേധാവി ആയിരുന്ന ആളുതന്നെ പറഞ്ഞത് iഎന്തെങ്കിലും ടിപിഎം വിശ്വാസിക്കോ , തന്നത്താൻ വിശുദ്ധർ
എന്ന് പേര് വിളിക്കുന്ന ഏതെങ്കിലും ഒരു പ്രവർത്തകനോ i നിഷേധിക്കാൻ ധര്യം ഉണ്ടോ? ആൽവിൻ വിശുദ്ധനെ ജീവിച്ചിരുന്ന വിശുദ്ധർ തന്നെ ദുർനടപ്പ് കൊണ്ട് പുറത്താക്കി എന്നു, , താഴ്മ താഴ്മ , എന്ന ടിപിഎം ഗ്രന്ധത്തില് പറയുന്നു. . എന്നാൽ വിശുദ്ധ ശൂന്യൻ ( MT ) പറയുന്നത് , അത് വിശുദ്ധി യുടെ മുകളിൽ എത്തുംമ്പോൾ പുറത്താക്കൽ എന്ന ഒരു പതവി കൊടുത്തു അത്ര മാത്രം. ആളു അതി വിശുദ്ധൻ ആണ്, ഹിന്ദുക്കൾ മോശം, വിഗ്രഹം ആരാധിക്കുന്നു, എന്നാൽ പണം ഉള്ള ടിപിഎം കാരന് നമ്മുടെ ചീപ്പ് പാസ്റ്ററൻ മാർ എന്നു പറഞ്ഞു ചിത്രം ഭിത്തിയിൽ തൂക്കിയിടാം, ഞായറാഴ്ച അനുഭവ സാക്ഷ്യം കരഞ്ഞു കൊണ്ട് ഒരു സഹോദരി പറയുകയാണ് ….. അച്ചാൻ രാത്രി മൂന്നു മണി ആയപ്പോൾ എഴുന്നേറ്റു ഇരുന്നു പ്രാർഥിക്കുന്നു , ഞാൻ ഉടനെ ഉണർന്നു നോക്കി യപ്പോൾ ഇൻഷ്വറന്സും , റോഡ് ടാക്സും, കാലഹരണപ്പെട്ടു , രെജിസ്ട്രേഷൻ പോലും ഇല്ലാത്ത കാർ വാങ്ങുവാൻ ആളെ ദൈവം ഒരുക്കി കൊടുക്കണം. ഉടനെ സഹോദരി പറഞ്ഞത്രേ നമ്മുടെ പൂപ്പൻ അച്ചാ നേ വിളിക്കാൻ. രണ്ടാമത്തെ ബെല്ലിൽ പൂപ്പൻ ഫോൺ എടുത്തു , അതാവിൽ നിറഞ്ഞു അങ്ങ് പ്രാർത്ഥിച്ചു . രണ്ടു ദിവസം കഴിഞ്ഞു ആരോ ഒരു ആൾ വന്നു കൂടി , കാറു വിറ്റു. മൂന്നാം മണിക്ക് ഉണർന്നു ഇരുന്ന പൂപ്പൻ മഹാ മിടുക്കൻ ആണേ…… ഈ സാക്ഷി കഴിഞ്ഞു സഹോദരി ക്കു പ്രാർത്ഥിക്കുമ്പോൾ , മിണ്ടാതിരുന്നാൽ പൂ പ്പൻ ശപിക്കും. നേതാവ് തിരുവനന്തപുരം പട്ടണത്തിൽ നിന്ന് വിളിച്ചു പറഞ്ഞു , ഇതിൽ ശാപ്പാട് ആണ് മുഖ്യ മെന്ന്. വിശ്വാസികൾ പറയുന്നു ഇതു പോലെ ഒരു ഉപദേശം ലോകത്തു ഉണ്ടോ? നല്ല ശാപ്പാട് എന്ന ഒരു ഉപദേശം ലോകത്തില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പൊ ഴും പ്രസംഗിക്കാൻ നല്ലത് തന്നെ. ഇവർക്ക് ഇപ്പോഴും ആഹാരത്തിനോട് ആർത്തി മാറിയിട്ടില്ല അത് തന്നെ.