ടിപിഎമ്മിലെ ചാപിള്ളകൾ (STILL BORN)

ടിപിഎം പുരോഹിതന്മാരുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതിൻ്റെ വ്യക്തമായ തെളിവാണ് ടിപിഎമ്മിലെ സാക്ഷി സമയം. അവരുടെ മിക്കവാറും സാക്ഷ്യങ്ങളും തുട ങ്ങും, “ദൈവത്തിന് സ്തുതി. കർത്താവ് എനിക്കും എൻ്റെ കുടുംബത്തിനും നല്ലവനായിരു ന്നു… “. പിന്നെ അവരിൽ തന്നെ കേന്ദ്രികരിക്കുന്ന ചില വാചകങ്ങൾ പറയും, ഇത് അവരു ടെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചു പറയുന്ന ഏതാനും വാക്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവ രുന്നു, അവസാനം, താഴെ കൊടുത്തിരിക്കുന്ന ഒരു വാചകത്തിൽ കലാശിക്കും.

ഞാനും എൻ്റെ കുടുംബവും യേശു മടങ്ങി വരുമ്പോൾ ഉൾപ്രാപണത്തിൽ എടു ക്കപ്പെടാനായി നിങ്ങളുടെ വിലപ്പെട്ട പ്രാർഥനകൾ അപേക്ഷിക്കുന്നു.


ദൈവം നിനക്കും നിൻ്റെ കുടുംബത്തിനും മാത്രം നല്ലതായിരുന്നോ? ഈ ലോകത്തിലെ ദുഷ്ടന്മാർക്കുപോലും അദ്ദേഹം നല്ലവനാകുന്നു. നിങ്ങളുടെ സാക്ഷ്യം ദൈവത്തെ മാറ്റു കയില്ല. മത്തായി 5:45


ഒരു തിരിച്ചറിവും ഇല്ലാതെ കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഈ വാക്യങ്ങൾ ഉച്ചരിച്ച പ്പോൾ ഞാനും അങ്ങനെയായിരുന്നു. ക്രിസ്ത്യാനികളുടെ സംതൃപ്തിക്ക് മറ്റുള്ളവരുടെ തെറ്റുകൾക്ക് പരിഹാരം കണ്ടെത്തുന്ന ഒരു വിവരദോഷിയായി ആരെങ്കിലും യേശുവി നെ കാണിച്ചാൽ അതിശയപ്പെടാനൊന്നുമില്ല. അത്തരം സാക്ഷ്യങ്ങളിലൂടെ, ക്രിസ്ത്യാ നികളായിത്തീരുന്ന ഫലം പുറപ്പെടുവിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്. ഈ അഭ്യർത്ഥ നയുമായി ബന്ധപ്പെട്ട പ്രശ്നമെന്താണെന്ന് ഞങ്ങളുടെ വായനക്കാർ ചിന്തിക്കുമെന്ന് എനി ക്ക് നല്ല ഉറപ്പുണ്ട്. അത്തരമൊരു പ്രസ്താവന, വ്യാജ വീണ്ടും ജനനത്തിൻ്റെ ഒരു ഉൽപന്നമാ ണെന്ന് ഞാൻ വിശദീകരിക്കട്ടെ.

കർത്താവ് നിങ്ങളെ എന്തുകൊണ്ട് രക്ഷിച്ചു?

Stillborn individuals of TPM

  • ഈ ലോകത്തിലെ കഷ്ടപ്പാടുകളിൽനിന്ന് നിങ്ങ ളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ?
  • നിങ്ങൾ ഈ ലോകത്ത് ജീവിക്കുമ്പോൾ സുരക്ഷി തരായി നിലനിർത്താൻ?
  • മഹോപദ്രവ കാലത്തിനു മുമ്പേ നിങ്ങളെ ഉൾപ്രാ പണത്തിലൂടെ സ്വർഗ്ഗത്തിലേക്ക് എടുക്കുവാൻ?
  • ദൈവം നിങ്ങളോടൊത്ത് ഉണ്ടെന്ന് ആളുകൾ അറിയാൻ നിങ്ങൾക്ക് ഭൗതീക അനുഗ്രഹങ്ങൾ നൽകാൻ?
  • ഈ മഹത്തായ ആനുകൂല്യത്തിനായി അവരുടെ പ്രാർത്ഥനകളിൽ നിങ്ങളുടെ പേര് ശുപാർശ ചെയ്യാൻ കഴിയും വിധം ടിപിഎം വിശുദ്ധന്മാരെ അനുസരിക്കാൻ നിങ്ങളോട് ആവ ശ്യപ്പെടുന്നു. അത് അങ്ങനെ തന്നെയാണോ?
    • സാദ്ധ്യമായ നിരവധി കൺവെൻഷനുകളിൽ പങ്കെടുക്കുന്നതും കൺവെൻ ഷനിലും മറ്റനേകം യോഗങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നതും പാത്രങ്ങൾ കഴുകുന്നതുമായ ചില ത്യാഗപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾ ശ്രദ്ധിക്കണം.
    • ലോകത്തിലെ മികച്ച സഭയ്ക്ക് ഭൂമിയും വസ്തു വകകളും വാങ്ങാൻ സാമ്പത്തി കമായി സംഭാവന ചെയ്യുക. നിങ്ങളുടെ ശമ്പളത്തിൻ്റെ 10% ശമ്പളം പ്രതിമാസം വിശുദ്ധന്മാരുടെ അറ്റകുറ്റപ്പണിക്കും നൽകണം?
    • അവസാനമായി, മരുന്നുകൾ കഴിക്കരുത്, നിങ്ങളുടെ രോഗത്തിനുള്ള ചികിത്സ ഒഴിവാക്കുക. ശരിയല്ലേ?

തീർച്ചയായും ദൈവം ഞങ്ങളുടെ ജിന്നാകുന്നു. ശരിയല്ലേ?

വഞ്ചനകൾ വിശ്വസിക്കുന്ന ടിപിഎം വിശ്വാസികളെകാൾ പുരാണങ്ങളിൽ വിശ്വസി ക്കുന്ന ഹിന്ദുക്കളെ ഞാൻ കൂടുതൽ ബഹുമാനിക്കുന്നു?

നിങ്ങൾ ടിപിഎം വൈദികന്മാരുടെ കള്ളങ്ങൾ വിശ്വസിക്കുന്നെങ്കിൽ, നിങ്ങൾ ഏറ്റവും ദുരിതമനുഭവിക്കുന്ന വ്യക്തിയാണ്. നിങ്ങളെ പോലെ സ്വാർഥരും സ്വയം സേവിക്കുന്ന വരും നമ്മുടെ ഉന്നതനായ ദൈവ നാമത്തിന് ലജ്ജിതരാകുന്നു. പിതാവിൻ്റെ മനസ്സ് ഗ്രഹി ക്കാത്ത മൃതദേഹങ്ങൾ നരക യാത്രയിലാണ്. നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷ ത്തിൽ അവസാനിക്കും, പിന്നീട് എത്രമാത്രം പശ്ചാത്തപിച്ചാലും കാര്യങ്ങൾ ശരിയാകു കയില്ല. മാത്രമല്ല, ഈ ലേഖനം നിങ്ങൾക്ക് എതിരായി സാക്ഷ്യപ്പെടുത്തും.

എബ്രായർ 5:11, “ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ പറവാനുണ്ട്; എങ്കിലും നിങ്ങൾ കേൾ പ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ട് തെളിയിച്ചുതരുവാൻ വിഷമം.”

ദൈവവും ദൈവസഭയും എന്ത് ചെയ്യുന്നു?

സർവ്വശക്തനായ ദൈവം മനുഷ്യവർഗത്തെ രക്ഷിക്കാൻ സ്വർഗ്ഗവും ഭൂമിയും നീക്കുന്നു. ഈ അവസാന നിമിഷത്തെ പരിശ്രമം തൻ്റെ ഏകജാതനായ പുത്രനെ അയച്ചുകൊണ്ട് കൂടുതൽ തീവ്രമായിത്തീർന്നു. അദ്ദേഹത്തിൻ്റെ ദാസന്മാർ ഈ രക്ഷയുടെ സുവിശേഷം ഭൂമിയുടെ അവസാനത്തോളം കൊണ്ടുപോകുന്നു.

നമുക്കെല്ലാവർക്കും ഒരു വലിയ ചുമതലയുണ്ട്, അതിൽ നിന്നും ആർക്കും രക്ഷപെടാൻ സാധ്യമല്ല, യഥാർത്ഥത്തിൽ വീണ്ടും ജനനം പ്രാപിച്ച ഒരാൾക്കു മാത്രമേ രക്ഷിപ്പെടാത്ത വരുടെ ഭാരം ഉണ്ടാകുകയുള്ളൂ. ലോകം വീണു നാശത്തിലേക്ക് പോയികൊണ്ടിരിക്കു മ്പോൾ അത്തരക്കാർക്ക് ടിപിഎമ്മിൽ തുടർന്നുകൊണ്ട് അതിൻ്റെ ആചാരങ്ങൾ പിന്തുട രാൻ സാധ്യമല്ല.

നമ്മുടെ കൾട്ട് അംഗങ്ങൾ അവർ അവർ ടിപിഎം തത്ത്വങ്ങൾ പിന്തുടരുന്ന് രക്ഷ പ്രാപി ച്ചുവെന്ന് ചിന്തിക്കുന്നു, അവർ അതിനെ പൂർണതയുടെ സുവിശേഷം എന്ന് വിളിക്കുന്നു. ഈ വ്യാജ അപ്പൊസ്തലന്മാരുമായി ചേർന്നപ്പോൾ അവരുടെ പ്രവർത്തനം സുഗമമായി നട ക്കുന്നു. മഹോപദ്രവം ലോകത്തെ ആക്രമിക്കുമ്പോൾ ലോകത്തിലെ കഷ്ടപ്പാടുകളിൽനി ന്നും പറന്നു പോകുവാൻ അവർ തയ്യാറാണ്. അവർ ചെയ്യേണ്ടത് എല്ലാ യോഗങ്ങളും സംബന്ധിച്ച്, “ആത്മാവിൽ നിറയുന്നു” എന്ന പേരിൽ, പരമാവധി ഉച്ചത്തിൽ ബഹളം വയ്ക്കണം.

മഹത്തായ കൽപ്പനയ്ക്കുവേണ്ടി നമ്മെ പ്രാപ്തരാക്കുന്നതിന് യേശു പരിശുദ്ധാത്മാവിനെ അയച്ചു. യോഗങ്ങളിൽ വെറുതെ സംബന്ധിച്ച്, കാത്തിരുപ്പ് യോഗങ്ങളിൽ ബഹളം വയ് ക്കുന്ന ടിപിഎമ്മിലെ ഈ “പരിശുദ്ധാത്മാവ്” എന്താകുന്നു? അവർ യേശുവിനെ പറ്റി ആ രോടും ഉപദേശിക്കുന്നില്ല. തങ്ങളുടെ വൈദികരുടെ മഹത്വം നിമിത്തം അവരുടെ ഉറ്റസു ഹൃത്തുക്കളിൽ പലരെയും ഈ കൂട്ടായ്മയിൽ ചേരാൻ അവർ പ്രേരിപ്പിക്കാം. ദൈവം ഈ ലോകത്ത് തൻ്റെ സഭ (ടിപിഎം എന്ന കൾട്ട് അല്ല) കാത്തുസൂക്ഷിച്ചതിൻ്റെ കാരണം 760 കോടി ജനങ്ങൾ ആണെന്നത് അവർക്ക് പ്രശ്നമേയല്ല.

അപ്പൊ.പ്രവ.1:8, “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോ ളവും എൻ്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”

ലോകം മുഴുവൻ ഒരു സാക്ഷിയായിരിക്കാൻ യേശു നമുക്ക് പരിശുദ്ധാത്മാവിനെ നൽകി. എന്നാൽ ടിപിഎം വിവരദോഷികൾ അതിനെ അവരുടെ വ്യാജ ഭവനത്തിനുള്ളിൽ അർ ത്ഥശൂന്യമായ സാക്ഷ്യങ്ങൾ പറയാനായി മാറ്റി. ഇതിലും വലിയ അഴിമതി എന്താകുന്നു?

ടിപിഎം തീവ്രവാദികൾക്ക് സുവിശേഷികരണത്തിൽ താല്പര്യമില്ലാത്തതിനാൽ ഞാൻ സന്തോഷിക്കുന്നു. ഇത് അവരുടെ പുരോഹിതന്മാരുടെ നിയന്ത്രണത്തിലാകുന്നു. ടിപി എമ്മിൽ കുടുങ്ങിയിട്ടില്ലാത്ത ഓരോ വ്യക്തിക്കും ഈ ലോകം തീർച്ചയായും കൂടുതൽ അനുഗ്രഹമായിരിക്കുന്നു. എന്നാൽ അതേ സമയം, ടിപിഎം വിശ്വാസികൾ തങ്ങൾ ര ക്ഷിക്കപ്പെട്ടവരാണെന്നും സ്വർഗത്തിലേക്കുള്ള യാത്രയിലാണെന്നും ചിന്തിച്ചു വഞ്ചി ക്കപ്പെടുന്നു. അവർ രക്ഷിക്കപ്പെട്ടവരല്ല, അവർ ചാപിള്ളകളായ കുട്ടികളാകുന്നു.

പ്രിയ ടിപിഎംകാരെ, നിങ്ങൾ മാനസാന്തരപ്പെട്ട് വീണ്ടും ജനിക്കണം. ഇപ്പോഴത്തെ അവ സ്ഥയിൽ, നിങ്ങൾ വീണ്ടും ജനിച്ചവരല്ല. നിങ്ങൾ വ്യാജത്തിൻ്റെ വ്യാപാരശക്തിയിൽ ആ കുന്നു, നിങ്ങളുടെ പാപങ്ങളിൽ മരിച്ചിരിക്കുന്നു. ഈ മാനസാന്തരം നിങ്ങളുടെ സംഘട നയുടെ മുകളിൽ നിന്ന് മാത്യു എബ്രഹാമിൽ കൂടെ ആരംഭിക്കണം.

2 പത്രോസ് 3:9, “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തൻ്റെ വാഗ്ദ ത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാ ന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”

യേശു എപ്പോൾ വരും?

ഭൂമിയിലെ എല്ലാവരെയും സുവിശേഷികരിച്ചശേഷം മാത്രമേ യേശു വരുകയുള്ളൂ എന്ന് ബൈബിൾ വളരെ വ്യക്തമായി പറയുന്നു.

മത്തായി 24:14, “രാജ്യത്തിൻ്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂ ലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”

അവസാനത്തെ കല്ല് (1,44,000) സീയോനിലോ പൗരോഹിത്യ വർഗത്തിലോ ചേർക്കപ്പെടു മ്പോൾ യേശു വരുമെന്ന് പറയുന്ന കൾട്ട് ഉപദേശപരമായ പഠിപ്പിക്കലുമായി അത് താരത മ്യം ചെയ്യുക. ഈ ആളുകളുടെ മണ്ടത്തരം എനിക്ക് അളക്കാൻ കഴിയത്തില്ല. അത്തരം വിഡ്ഢിത്തരങ്ങൾ ഞാൻ കേൾക്കുന്ന ഓരോ തവണയും അത് വിചിത്രമായി തോന്നുന്നു. മാത്രമല്ല, ദൈവവും അദ്ദേഹത്തിൻ്റെ മുഴുവൻ ആകാശ മണ്ഡല സൈന്യവും തൻ്റെ സഭ യോടൊപ്പം, ഈ ലോകത്തിലെ മഹോപദ്രവ കാലഘട്ടത്തിൽ തിരക്കിലായിരിക്കുമ്പോൾ അവർ മധുവിധു പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. അപ്പൊസ്തലന്മാരാണെന്ന് അവകാശപ്പെടുന്ന ചില പ്രയോജനമില്ലാത്ത പരാന്നഭോജികളെ സഹായിക്കുന്നതിലൂടെ യാണ് മധുവിധു ആഘോഷിക്കാൻ അവർ ആലോചിക്കുന്നത്.

നിങ്ങളുടെ വ്യാജ ക്രിസ്തു ശപിക്കപ്പെട്ടത്, നിങ്ങളുടെ വ്യാജ സുവിശേഷം ശപിക്കപ്പെട്ടത്.

ഗലാത്യർ 1:6-9, “ക്രിസ്തുവിൻ്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ട് നിങ്ങൾ ഇത്ര വേഗ ത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നതു കൊണ്ട് ഞാൻ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിൻ്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിനു വിപരീത മായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”

ഉപസംഹാരം

Stillborn individuals of TPM

മത്തായി 13-ാം അധ്യായത്തിൽ ലോക ത്തിൻ്റെ അന്ത്യത്തെക്കുറിച്ച് യേശു ന മ്മോടു പറയുന്നു. ഈ ഭാഗത്ത് (24-30 നും 36-42 നും ഇടയ്ക്ക്) യേശു ടിപിഎം വി ശ്വാസികളെക്കുറിച്ച് പ്രത്യേകം പരാമ ർശിക്കുന്നു. ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പ് പോലെ വളരെ സാമ്യമുള്ള തിനാൽ യേശു അവരെ കളകളെന്ന നിലയിൽ വിശേഷിപ്പിക്കുന്നു. കള ഫലഭൂയിഷ്ഠമായ മണ്ണ് ഉണക്കുന്ന പ്രയോജനമില്ലാത്ത ചെടികൾ ആകുന്നു. ഈ കളകൾ നടുന്നതാരാണെന്നും അവരുടെ അവസാനം എന്താണെന്നും നമ്മുക്ക് നോക്കാം. അവർ ആ സീയോനിൽ എത്തുമോ?

മത്തായി 13:24-30, “അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തൻ്റെ നിലത്ത്‌ നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവൻ്റെ ശത്രു വന്നു, കോതമ്പിൻ്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കള ഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. അപ്പോൾ വീട്ടുടയവൻ്റെ ദാസന്മാർ അവൻ്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇത് ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസ ന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്ത്‌ ഞാൻ കൊയ്യുന്നവരോട് മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും കോതമ്പു എൻ്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

മത്തായി 13:36-42, “അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ട് വീട്ടിൽ വന്നു, ശിഷ്യ ന്മാർ അവൻ്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: “നല്ല വിത്ത്‌ വിതെക്കുന്നവൻ മനുഷ്യ പുത്രൻ; വയൽ ലോകം; നല്ലവിത്ത്‌ രാജ്യത്തിൻ്റെ പുത്രന്മാർ; കള ദുഷ്ടൻ്റെ പുത്രന്മാർ; അത് വിതെച്ച ശത്രു പിശാച്; കൊയ്ത്ത്‌ ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ, കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തൻ്റെ ദൂതന്മാരെ അയക്കും; അവർ അവൻ്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർ മ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്ത്‌ തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കര ച്ചലും പല്ലുകടിയും ഉണ്ടാകും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *