ടിപിഎമ്മിലെ വ്യവസായ വിപ്ലവം 4.0 ൻ്റെ പ്രത്യാഘാതങ്ങൾ

സമയം അനുസരിച്ച് മാറുന്ന ധാരാളം “അരുത് (DO NOT’S)” കാര്യങ്ങൾ ടിപിഎമ്മിൽ ഉണ്ട്. ഉദാഹരണത്തിന്, ടിപിഎം ആരംഭിച്ചപ്പോൾ അവർ ഒരു വാടക വീട്ടിലായിരുന്നു താമസി ച്ചിരുന്നത്. ടിപിഎമ്മിൻ്റെ സ്ഥാപകൻ വസ്തുവകകൾ വാങ്ങുന്നത് കർശനമായി നിരോധി ച്ചിരുന്നു. ആ നാളുകളിൽ സ്വത്ത് വാങ്ങുന്നത് ഒരു പാപമായിരുന്നു. “നമ്മൾ ഈ ലോക ത്തിലെ അംഗങ്ങളല്ല, നമ്മൾ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു” എന്നതായിരുന്നു അവർ അവ തരിപ്പിച്ച യുക്തി. എന്നാൽ കാലക്രമേണ അവർ ഈ നിയമം മാറ്റി. ഇപ്പോൾ അവർ വാങ്ങു കയാണ്, ടിപിഎം ഭൂമിയിൽ എല്ലാ മാസവും വാങ്ങുന്ന വസ്തുക്കളുടെ എണ്ണത്തിന് ഒരു ക ണക്കുമില്ല. ഒരിക്കൽ പാപമായിരുന്നത് പെട്ടെന്ന് ദൈവാനുഗ്രഹമായി തീർന്നിരിക്കുന്നു. അവരുടെ ഫ്ലിപ് ഫ്ലോപ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക. പാപം എന്താണെന്നും അനുഗ്രഹം എന്താണെന്നും വിളിച്ചുപറയുന്നതിൽ അവർ എത്ര പ്രൊഫ ഷണൽ ആണെന്ന് ഇത് കാണിക്കുന്നു. അവർ രണ്ടുവശത്തേക്കും വീശുകയും അവരെ പിന്തുടരുന്ന വിശ്വാസികളെ അന്ധരാക്കി അവരോടൊപ്പം വീശിക്കുകയും ചെയ്യും. ടിപിഎമ്മിലെ പാപങ്ങളായി കണക്കാക്കപ്പെടുന്ന പല “അരുത്” ഇപ്പോൾ ടിപിഎമ്മിൽ ഉണ്ട്. “ഇപ്പോൾ പാപമായി നിർവചിക്കപ്പെട്ടിരിക്കുന്നത്” വരും ദിവസങ്ങളിൽ പാപമല്ലാ താകുന്നത് ഈ ലേഖനത്തിൽ വ്യക്തമാക്കും. സാങ്കേതികവിദ്യ ടിപിഎമ്മിനെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റി ധ്യാനിക്കുന്നതിനു മുമ്പ്, നമുക്ക് ആദ്യം മനസ്സിലാക്കാം.

  • എന്താണ് വ്യാവസായിക വിപ്ലവം 4.0
  • ടിപിഎം അന്തേവാസികളുടെ ഗുഹവാസ ജീവിതശൈലി

അപ്പോൾ ടിപിഎമ്മിൻ്റെ അഴിമതിയിൽ പുതിയ സാങ്കേതികവിദ്യകളുടെ പ്രത്യാഘാത ങ്ങൾ എന്താണെന്ന് കാണാം.

എന്താണ് വ്യവസായിക വിപ്ലവം 4.0

പതിനെട്ടാം നൂറ്റാണ്ടിനു മുൻപ്, ലോകത്തിൻ്റെ ഭൂരിഭാഗവും കാർഷിക ഉല്പാദനത്തിലായി രുന്നു. അതായത്, മിക്കവാറും എല്ലാവരുടെയും വരുമാനം കൃഷി ആയിരുന്നു. ആവി എ ഞ്ചിൻ്റെ ആവിർഭാവത്തോടെ ആളുകൾ മെക്കാനിക്കൽ ശക്തി ഉപയോഗപ്പെടുത്താൻ തുടങ്ങി. തുണിത്തരങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി ഫാക്ടറികൾ വികസിച്ചു. ഈ ആദ്യ വ്യവസായിക വിപ്ലവത്തിൻ്റെ ജന്മസ്ഥലമായി യൂറോപ്പ് കണക്കാക്കപ്പെടുന്നു (IR 1.0). വ്യ വസായങ്ങൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതുകൊണ്ട് ഇതിനെ ഒരു വിപ്ലവം എന്നറിയപ്പെട്ടു. വൈദ്യുതിയുടെ കണ്ടുപിടുത്തത്തോടെ രണ്ടാം വ്യവസായിക വിപ്ല വം ഉണ്ടായി (IR 2.0). ഫാക്ടറികളും മെഷീനുകളും വൈദ്യുതി ഊർജ്ജം ഉപയോഗപ്പെടു ത്താൻ തുടങ്ങി. ഇതിനുശേഷം, അർദ്ധചാലകവസ്തുക്കളും ഇലക്ട്രോണിക്സും കണ്ടുപി ടിക്കുക യും കംപ്യൂട്ടർ സയൻസിൻ്റെ ലോകം വികസിപ്പിക്കുകയും ചെയ്തു. ഇത് മൂന്നാം വ്യവസായിക വിപ്ലവമായിരുന്നു (IR 3.0). ഈ മൂന്നാമത്തെ വ്യവസായിക വിപ്ലവത്തിൽ ഐടി (IT) പ്രവർത്തിപ്പിക്കപ്പെട്ടു. നാം ഐടി-നയിക്കുന്ന ലോകത്ത് ജീവിക്കുന്നു. എന്നാ ൽ, ഇപ്പോൾ IR 3.0, മരിച്ചുകൊണ്ടിരിക്കുന്നു, IR 4.0 കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാൻ ത യ്യാറായിരിക്കുന്നു. ഡിജിറ്റൽ കറൻസിക്കായി “QUANTAM COMPUTING”, “Artificial Intelligence”, “BIG DATA”, “INTERNET OF THINGS”, “വികേന്ദ്രീകൃത വിതരണ വ്യവസ്ഥകൾ” തുടങ്ങിയ തക ർപ്പനായ പുതിയ സാങ്കേതികതകൾ ഉയർന്നുവരുന്നു.

Ramifications of Industrial Revolution 4 on TPM

ടിപിഎമ്മിലെ ഗുഹാപുരുഷന്മാരും ഗുഹാസ്ത്രീകളും

ദൂരെ ദേശത്തേക്ക് യാത്രയ്ക്ക് പോയ ഒരു മനുഷ്യൻ്റെ ഉപമ യേശു പറഞ്ഞു (മത്തായി 25:14-30). അദ്ദേഹം തൻ്റെ ദാസന്മാരെ വിളിച്ച് ഒരുത്തന് അഞ്ച് താലന്തും മറ്റൊരുത്തന് രണ്ട് താലന്തും മൂന്നാമന് ഒരു താലന്തും നൽകി. 5 താലന്ത് ലഭിച്ച ഭൃത്യൻ അതിൽനിന്ന് കൂടുതൽ ലാഭമുണ്ടാക്കാനായി അത് ഉപയോഗിച്ചു. അങ്ങനെ തന്നേ രണ്ടു താലന്ത് ലഭി ച്ചവനും ചെയ്തു. എന്നാൽ, ഒരു താലന്ത് ലഭിച്ച ദാസൻ അതു നിലത്ത്‌ കുഴിച്ചിട്ടു. പിന്നീട് അവനെ ഒരു ദുഷ്ട ദാസൻ എന്നു വിളിക്കപ്പെട്ടു. തൻ്റെ രാജ്യം വിപുലീകരിക്കാൻ ദൈവം നൽകിയ ദാനങ്ങളും താലന്തങ്ങളും അവൻ ഉപയോഗിച്ചില്ല. കൂടുതൽ കൊടുത്തവനോട് കൂടുതൽ ആവശ്യപ്പെടും. നമുക്ക് ധാരാളം ലഭിച്ചിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീ വിക്കുന്നത്. അപ്പൊസ്തലന്മാരുടെയും ആദ്യകാല നൂറ്റാണ്ടുകളിലെ ജനങ്ങളുടെയും നാളു കൾ ഇങ്ങനെയായിരുന്നില്ല. ദൈവരാജ്യത്തെ വിപുലപ്പെടുത്താൻ സാങ്കേതികവിദ്യയും അറിവും ജ്ഞാനപൂർവം ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയും. അവിശ്വസനീയമാം വിധം പുതിയ മേഖലകൾ ലോകത്തിൽ ഉയരുമ്പോൾ, ടിപിഎമ്മിൽ കഴിയുന്ന ആളുകൾ കൂടുതൽ പിന്നോട്ട് പോകുകയാണ്. ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ അ ജ്ഞതയെക്കുറിച്ച് അനേകം സഹോദരിമാർ വ്യക്തിപരമായി ദുഃഖം പ്രകടിപ്പി ച്ചു കഴിഞ്ഞു. അവർ ഫലത്തിൽ വൈകല്യമുള്ളവരും പുറം ലോകത്തിൽ നി ന്നും വിച്ഛേദിക്കപ്പെട്ടവരും ആകുന്നു. വിശ്വാസ ഭവനത്തിൻ്റെ നാലു മതിലുകൾ ക്ക് പുറത്തുള്ള ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയാത്ത കാട്ടിലെ ജയി ലിൽ കഴിയുന്നവരെ പോലെ തോന്നുന്നു. അവർ “വിശ്വാസ ഭവനങ്ങൾ” എന്ന് അറിയ പ്പെടുന്ന ഏകാന്ത ഗുഹകളിൽ ജീവിക്കുന്ന ഗുഹാവാസികളെ പോലെ ആകുന്നു. ചരി ത്രാധീതകാലത്തെ ജനങ്ങളെ പോലെ ടിപിഎം കൂടുതലായി തോന്നുന്നു. അവർ ഒറ്റപ്പെട്ട സാഹചര്യത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. താഴെ പറയുന്ന രണ്ടു പ്രധാന കാര ണങ്ങൾ കൊണ്ടാണ് ടിപിഎമ്മിൽ ഈ സാഹചര്യം നിലനിൽക്കുന്നത്.

  • വിദ്യാഭ്യാസം: ടി.പി.എമ്മിലെ ഭൂരിഭാഗം വേലക്കാരും ബിരുദധാരികളല്ല. ഇതിൽ 80 ശതമാനത്തിലധികം പേർ പഠനം നിർത്തിയവരാകുന്നു. വിശ്വാസ ഭവനങ്ങളിൽ മടി യന്മാരായ ഭോജന പ്രിയ നേതാക്കന്മാരുടെ വെറും തൊഴിലാളികളായി അവർ തങ്ങ ളുടെ ജീവിതം ചെലവഴിക്കുന്നു. അവർ ഈ തൊഴിലില്ലായ്മ യുഗത്തിൽ ഒരിടത്തും നിലകൊള്ളാത്തതിനാൽ – അവർക്ക് പറ്റിയ പണി ഒരു ടിപിഎം വേലക്കാരായി മാറു ന്നതാകുന്നു. സീയോൻ്റെ ഭാവി വാഗ്ദാനങ്ങളിലൂടെ, വിശ്വാസ ഭവനങ്ങളിലെ ബുദ്ധി മുട്ടില്ലാത്ത ജീവിത ശൈലി, ലൗ ബോംബിങ്ങ് പ്രവചനങ്ങളെ സ്നേഹിക്കുന്നതിലൂ ടെ, ഈ ആളുകൾ ടിപിഎമ്മിൽ ശുശ്രുഷകന്മാരായി ചേരുന്നു. അതുകൊണ്ടുതന്നെ, ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടിൽ, ഭൂരിഭാഗം ടിപിഎം അന്തേവാസികളും പുറത്തുള്ള ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാഭ്യാസമില്ലാത്തവരാണ്.
  • ജീവിതശൈലിയും നിയന്ത്രണ നയങ്ങളും: ടിപിഎമ്മിൽ ശുശ്രുഷക്കാരായ വേലക്കാരികൾക്ക് ദശാംശം കൈവശം വെയ്ക്കാൻ പാടില്ല, പ്രസംഗിക്കാൻ പാടില്ല, കർതൃമേശ കൊടുക്കാൻ പാടില്ല, സ്നാനപ്പെടുത്താൻ പാടില്ല, ചുമതലയില്ല, തീരുമാ നങ്ങൾ എടുക്കാൻ കഴിയില്ല. അവർക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല (ഈ A1, A2 പരിശോധിക്കുക). അവരുടെ പ്രാഥമിക ഉദ്ദേശ്യം പുരുഷ പ്രവർത്തകരുടെ ഭക്ഷണം തയ്യാറാക്കുക, വസ്ത്രങ്ങൾ കഴുകുക, പാത്രങ്ങൾ വൃത്തിയാക്കു ക, മറ്റ് ശുചീകരണ പ്രവൃത്തികൾ ചെയ്യുക എന്നിവയാകുന്നു. ഇത് പരിശോ ധിക്കുക. ടിപിഎം പോളിസികൾ പ്രകാരം, അവരുടെ ശുശ്രുഷകന്മാർ ക്രിസ്തീയ മാഗ സിനുകളും പുസ്തകങ്ങളും വായിക്കുകയില്ലെന്നും, ന്യൂസ് പേപ്പറോ ടിവിയിൽ വാർ ത്തകളോ കാണാത്തില്ലെന്നും ഉറപ്പു വരുത്തുന്നു. അവർ മൊബൈൽ, ലാപ്ടോപ്പു കൾ മുതലായവ ഉപയോഗിക്കുന്നില്ല. ഇൻറ്റർനെറ്റ് കണക്ഷനുകൾക്ക് കർശന നിരോ ധനം ഉണ്ട്, റേഡിയോ പോലും കേൾക്കുകയില്ല. പുറം ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അജ്ഞരാകുമ്പോൾ, അവർ വനത്തിലോ ജയിലിലോ താമസി ക്കുന്ന ജനങ്ങളെ പോലെയാകുന്നു, അവരുടെ നേതാക്കന്മാർ പറയുന്നത് മാത്രം പഠിക്കുന്നു.

ടിപിഎം വനത്തിലെ ഗുഹകളിൽ കള്ളക്കടത്തുകാർ

കാട്ടിൽ നിന്നും “അകത്തേയ്ക്കും പുറത്തേയ്ക്കും” രഹസ്യമായി രക്ഷപെടുന്ന കല (ART) ടിപിഎം വനത്തിലെ ഗുഹകളിലെ കുറച്ചുപേർക്ക് ഉണ്ട്. കാട്ടിലെ നിയമങ്ങൾ ലംഘിക്കു ന്നതിലൂടെ ഈ ആളുകൾ IR 3.0 യുടെ “ഇൻറ്റർനെറ്റ് ലോകം” രഹസ്യമായി സന്ദർശിക്കുക യും RFID ചിപ്പ്, 666, യൂറോപ്യൻ യൂണിയൻ, അമേരിക്ക പ്രസിഡൻറ്റ്, എതിർ ക്രിസ്തു (അന്തി ക്രിസ്തു), ജ്ഞാനി, റോക്ക് പോപ്പ് ഗാനങ്ങൾ , സാത്താനിക സഭകൾ തുടങ്ങിയവയുടെ മ സാലകളുമായി ടിപിഎം വനത്തിൽ തിരിച്ചെത്തുകയും ചെയ്യും. കവർച്ച ചെയ്ത ഇത്തര ത്തിലുള്ള മസാല നിറഞ്ഞ വാർത്തകൾ കാരണം കാട്ടിലെ ജനങ്ങൾ ഈ മനുഷ്യരെ അ ത്ഭുതത്തോടെ നോക്കും. പെട്ടെന്ന്, വാർത്ത കാട്ടുതീപോലെ “CD to CD”, “DVD to MP3” ആയി വ്യാപിക്കുന്നു. RFID യുടെയും റോബോട്ടുകളുടെയും അറിവ് സീയോൻ മലയിൽ നിന്നും നേരിട്ടുള്ള വെളിപ്പാട് അല്ലെന്ന് കാട്ടിലുള്ള എല്ലാവർക്കും അറിയാവുന്ന സത്യമാണ്. രഹസ്യമായി ഇൻറ്റർനെറ്റ് ലോകത്തിലേക്ക് രക്ഷപ്പെടുന്നതിലൂടെ ഗുഹകളുടെ പരിസ രത്ത് കൊണ്ടുവരുന്നതാണെന്ന് അവർക്കറിയാം. എന്നാൽ വാർത്തയുടെ ഉറവിടത്തെ പറ്റി ആളുകൾ ബോധവാന്മാരെ അല്ല. ഈ കള്ളക്കടത്തുകാർ കവർച്ചയായി കൊണ്ടുവ രുന്ന മസാല നിറഞ്ഞ വാർത്തകളെക്കുറിച്ച് അവർ സന്തോഷവും ഉല്ലാസവുമുള്ളവരാ ണ്. അങ്ങനെ ടിപിഎം കാടുകളിലെ പിന്നോക്ക ലോകത്തിൽ കള്ളക്കടത്തുകാർ വലി യവരാകുകയും അവർ അധികാരത്തിലേക്ക് എത്തുകയും ചെയ്യുന്നു. അവർ ഉയരുന്ന തിനനുസരിച്ച് ആളുകൾ ഗുഹകളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ സമൂഹത്തിൽ അവരുടെ പ്രാധാന്യത്തിന് ഭീഷണിയോ മത്സരമോ ഉണ്ടാകുകയില്ല.

ടിപിഎമ്മിലെ IR 4.0 യുടെ പ്രത്യാഘാതങ്ങൾ

മുൻപ് പറഞ്ഞതുപോലെ, നമ്മുക്ക് തിരിച്ചറിയാൻ കഴിയുന്നതിലും അതിവേഗത്തിൽ ലോകം പുതിയ ഡിജിറ്റൽ കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പുതിയ പരിത സ്ഥിതി ഭാവിയിൽ ടിപിഎം കാടിനുള്ളിൽ പ്രകാശവും ശക്തിയും ഉയർത്തും, അത് ടിപിഎമ്മിലെ ഗുഹകളിൽ പ്രതികൂലമായി ബാധിക്കും. ഞാൻ ഇപ്പോൾ ടിപിഎമ്മിൽ 5-10 വർഷങ്ങളിൽ കാണാനിടയുള്ള ഒരു കൂട്ടിയിടി ഉണ്ടാക്കാവുന്ന ഒരു പട്ടിക സമാഹരിച്ചി ട്ടുണ്ട്. ഇപ്പോൾ അവർ പാപമായി കാണുന്ന കാര്യങ്ങൾ അപ്പോൾ അവർ കൗശലപൂർവ്വം അംഗീകരിക്കും.

  • ക്യാഷ് ലെസ്സ് സൊസൈറ്റി, ടിപിഎം ഗുഹകളിൽ അതിൻ്റെ സ്വാധീനം: പണമില്ലാത്ത സമൂഹം എന്നാൽ എല്ലാ ഫിസിക്കൽ കറൻസികളും നീക്കം ചെയ്യപ്പെട്ട് എല്ലാ സാമ്പത്തിക ഇടപാടുകളും ആപ്ലിക്കേഷനുകളിലൂടെയോ ഇൻറ്റർനെറ്റിലൂടെ യോ ഡിജിറ്റൽ ചെയ്യണം എന്നതാകുന്നു. ഇന്ത്യയെപ്പോലെയുള്ള ഒരു ദരിദ്ര രാജ്യ ത്ത് ഡിജിറ്റൽ കറൻസി വിജയിക്കുമെന്ന് നമ്മൾ കരുതുന്നില്ലെങ്കിലും, നോട്ട്‌ നിരോധന സമയത്ത്‌ അസാധ്യം സാധ്യമാണെന്നതിൻ്റെ ഒരു ചെറിയ ദൃശ്യം നമ്മൾ കണ്ടു. നിരക്ഷരരായ വഴിയോര കച്ചവടക്കാർ പോലെയുള്ള ആളുകൾ PayTM മുതലായ ഡിജിറ്റൽ മോഡുകൾ ഇടപാടുകൾക്കായി ഉപ യോഗിക്കുന്നത് നമ്മൾ കണ്ടു. ലോകത്തെമ്പാടുനിന്നുമുള്ള സാമ്പത്തിക വിദഗ് ദ്ധർ പറയുന്നത്, അമേരിക്കയുടെയും ചൈനയുടെയും കടംകൊണ്ട ബോംബ് എ പ്പോഴെങ്കിലും പൊട്ടിത്തെറിക്കും, അതുമൂലം സാമ്പത്തിക മാന്ദ്യവും ഓഹരി വിപ ണിയും തകരും. ബിറ്റ്കോയിൻ്റെയും മറ്റ് ഡിജിറ്റൽ കറൻസികളുടേയും തിരിച്ചു വ രവ് ഇത് അടയാളപ്പെടുത്തും. അത് വെളിപ്പാട് 13:17ൻ്റെ നിവൃത്തിക്ക് നേതൃത്വം ന ൽകിയാൽ, അത് എല്ലാ ക്രിസ്ത്യാനികൾക്കും ബാധകമാകുമെന്ന് ഞാൻ സമ്മതി ക്കുന്നു. എന്നാൽ അ ത് ഉടനടി ഉണ്ടാകില്ലെന്ന് ഞാൻ അനുമാനിക്കുന്നു. ആദ്യം സമൂ ഹം സമ്പൂർണ്ണമായി ക്യാഷ് ലെസ്സ് ആയി മാറുകയും പിന്നീട് വെളിപ്പാട് 13:17 നടക്കു കയും ചെയ്യും. അതി നാൽ ഈ ഇടക്കാല കാലഘട്ടത്തിൽ ടിപിഎം കൌശലവും ഇര ട്ടത്താപ്പ് നയവും ഞങ്ങൾ വെളിപ്പെടുത്താം. “ക്യാഷ് ലെസ്സ് സൊസൈറ്റി ടിപിഎം എ ന്ന കൾട്ടിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള എൻ്റെ ഊഹം ഇതാ.”
  1. നോട്ട്‌ നിരോധന സമയത്ത്‌ ടിപിഎം ചെയ്തതുപോലെ, അവരുടെ കൈവശമുള്ള മുഴു വൻ നോട്ടുകളും കത്തിക്കേണ്ടി വരും.
  2. പഴയനിയമത്തിലെ ദശാംശം ഒരിക്കലും പണമായിരുന്നില്ലെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നു. അത് ധാന്യം, കന്നുകാലികൾ, വീഞ്ഞ്, എണ്ണ എന്നിവയൊക്കെ എല്ലാ യ്പോഴും ആയിരുന്നു. പക്ഷേ, അത്യാഗ്രഹിയായ ടിപിഎം, ഞങ്ങൾ തിരുത്തലുകൾ ആവശ്യപ്പെടുന്ന തിരുവെഴുത്തുകൾക്കെതിരെ കണ്ണടയ്ക്കുന്നു. പണമിതര സമൂഹ ത്തിൻ്റെ വരവിനു ശേഷം അവരുടെ സമ്പാദ്യമെല്ലാം ആദായ നികുതി വകുപ്പിനും മറ്റ് സർക്കാർ ഏജൻസികൾക്കും ദൃശ്യമാകും. തന്മൂലം, ധാന്യം പച്ചക്കറി എണ്ണയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മാമ്മോനോടുള്ള സ്നേഹം ദശാംശമായി നൽകാൻ വി ശ്വാസികളെ പ്രേരിപ്പിക്കാൻ ആവശ്യപ്പെടും. പഴയനിയമത്തിൽ ദശാംശങ്ങൾ എല്ലാ യ്പ്പോഴും നിലങ്ങളിലെ വിളയായിരുന്നു എന്നതിനെക്കുറിച്ച് അവർ നിങ്ങളെ തിരു വെഴുത്തുകളിൽ നിന്നും പഠിപ്പിക്കും.
  3. വെളിപ്പാട് 14:3-4 അനുസരിച്ച്, വിശുദ്ധന്മാർ ഭൂമിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടവരും (ഇരട്ട വീണ്ടെടുപ്പ്), അവർക്ക് ബാങ്ക് അക്കൗണ്ടുകൾ ഇല്ലെന്നതും കാരണം, സീയോ നിൽ നിന്നുള്ള വെളിപ്പാടുകൾ അവർക്ക് ലഭിക്കുമെന്ന് ടിപിഎം പാസ്റ്റർമാർ അവ കാശപ്പെടുന്നു. എന്നിരുന്നാലും, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിൻ്റെ ഈ പാപവും ഹിമത്തോളം വെളുപ്പിച്ച് എങ്ങനെ ശുദ്ധീകരിക്കുമെന്ന് നമ്മുക്ക് നോക്കാം. ടിപിഎം ശുശ്രുഷകന്മാർക്ക് ദശാംശം ബാങ്ക് അക്കൗണ്ടുകളിൽ ഡിജിറ്റൽ രേഖകളായി ലഭി ക്കുന്നതിന് അവർ ടിപിഎം ഉപദേശങ്ങളിൽ നിന്ന് ഈ വെളിപ്പെടുത്തൽ മായ്ക്കും.
  4. സന്ദർശനത്തിനിടയിൽ ദശാംശങ്ങളും സംഭാവനകളും ശേഖരിക്കാൻ സഹോദരി മാർക്ക് SWIPING MACHINES നൽകും.
  5. ടിപിഎമ്മിൻ്റെ വഞ്ചനയുടെ വ്യാജ അക്കൌണ്ടിംഗ് പ്രയാസകരമാകും (ഈ ലേഖനം പരിശോധിക്കുക). ടിപിഎമ്മിൻ്റെ നികുതി വെട്ടിപ്പ് അസാധ്യമാകും.
  • വസ്തുവകകളുടെ ഡിജിറ്റൽവത്കരണം: സർക്കാർ ഇതിനകം തന്നെ എല്ലാ വസ്തു ക്കളുടെയും ഡിജിറ്റൽ റെക്കോഡ്സ് തയ്യാറാക്കികൊണ്ടിരിക്കുന്നു. കംപ്യൂട്ടറുകളുടെ പ്രോസസ്സിംഗ് ശക്തി വർദ്ധിപ്പിക്കുന്ന AI, Blockchain ൽ, ടിപിഎമ്മിനെപ്പോലുള്ള കൾട്ടുകളുടെ വസ്തുവകകളുടെ മുഴുവൻ വിവരണവും ഒരു ക്ലിക്കിൽ ഒതുങ്ങും. അവരുടെ ത്യാഗപരമായ ജീവിതം മൌസ് ബട്ടണിൻ്റെ ക്ലിക്കിലൂടെ ദൃശ്യമാകും (ഈ ലേഖനം പരിശോധിക്കുക). അപ്പോൾ അവർ എത്രമാത്രം ഉപേക്ഷിച്ചു, അവർ എത്രമാത്രം ശേഖ രിച്ചുവെന്നത് വ്യക്തമാകും.
  • മലിനീകരണത്തിൻ്റെ ആഘാതം: മരം മുറിച്ചുണ്ടാക്കുന്ന പേപ്പർ ഉപയോഗിക്കു ന്നത് കുറ്റകൃത്യമാകുന്ന തരത്തിൽ മലിനീകരണം കുടും. നാല് ചക്രവാഹനങ്ങളു ടെ ഉപയോഗം നിരോധിച്ചേക്കാവുന്ന വിധത്തിൽ അടുത്ത കാലത്ത് ഇന്ത്യയുടെ തല സ്ഥാനത്ത് ഭയാനകമായ മലിനീകരണമുണ്ടായി. മരം മുറിക്കുതിനു പകരം മരങ്ങൾ നടുന്നത് തികച്ചും അനിവാര്യമായി തീർന്നിരിക്കുന്നു. മരങ്ങൾ മുറിക്കുന്നതിനാൽ നിരോധനം ഏർപ്പെടുത്താം. ഇതിൻ്റെ ഫലമായി പേപ്പറിൻ്റെ ഉപയോഗം അവസാനി ക്കുകയും പത്രവും അച്ചടി വ്യവസായവും ഡിജിറ്റൽ ആകുകയും ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് എസ്ബിഐ ബാങ്കുകളിൽ പച്ച കൌണ്ടറുകളുടെ പ്രാരംഭ നടപടികൾ കാണാൻ കഴിയും, അവിടെ അവർ പേപ്പർ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തു ന്നു. ഡിജിറ്റൽ ഫയലുകളുപയോഗിച്ച് പേപ്പർ ഫയലുകളെ നീക്കം ചെയ്യുന്നതിന് ഇ ന്ത്യൻ ഗവൺമെന്റിൻ്റെ ഈ ഡിജിറ്റലൈസേഷൻ സോഫ്റ്റ്വെയർ പരിശോധിക്കു ക (ഇത് പരിശോധിക്കുക). ഇത് സംഭവിച്ചാൽ, ടിപിഎം മാഗസിനുകളും പുസ്തകങ്ങ ളും പ്രസിദ്ധീകരണങ്ങളും ഇൻറർനെറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ആക്കി മാറണം. അപ്പോൾ ഒരു വെബ്സൈറ്റ് ഉണ്ടാക്കുകയോ ഇൻറർനെറ്റ് ശുശ്രുഷ ഉപയോ ഗിക്കാതിരിക്കുകയോ ചെയ്യുന്ന ടിപിഎം ഒഴികഴിവ് തുടച്ചുനീക്കും. ടിപിഎമ്മിന് സ്വന്തമായ വെബ്സൈറ്റ് ഉണ്ടായിരിക്കും, അവർ തങ്ങളുടെ സിദ്ധാന്തങ്ങൾ വിൽ ക്കാൻ ശ്രമിക്കും, കാരണം കടലാസിൽ ഹാർഡ് കോപ്പി പ്രസിദ്ധീകരണം നിരോധി ക്കും. ഇപ്പോൾ ഇൻറർനെറ്റ് ശുശ്രുഷ ടിപിഎമ്മിൽ ഒരു പാപമാണ്. എന്നാൽ വരും ദിവസങ്ങളിൽ അവരുടെ വെബ് സ്വാധീനം വർദ്ധിപ്പിക്കുന്നതിന് അവർ PRAISE THE LORD പറയുന്നതായി നിങ്ങൾ കണ്ടെത്തും.
  • സൈബർ സെക്യൂരിറ്റി: ലോകം പൂർണ്ണമായും ഡിജിറ്റൽ ആകുമ്പോൾ ടിപിഎം പാസ്റ്റർമാർ ആന്റിവൈറസ് സോഫ്റ്റ്വെയർ വിശ്വാസികളോട് ചോദിക്കും. ഹാക്കിംഗ് ആക്രമണങ്ങളും ഇൻറർനെറ്റ് അതിക്രമങ്ങളും ഉയരുന്നതോടെ, ടിപിഎമ്മിനെ ആക്രമിക്കാതിരിക്കാനായി ഹാക്കർമാരുടെ ഹൃദയം മാറ്റാനോ ടിപിഎം അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനായോ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടി 3-4 ദിവസത്തെ ഉപവാസയോഗം നടത്തും. രാവിലെ 4 മണിക്കുള്ള സ്തുതി പ്രാർത്ഥനയിൽ വിശ്വാസികളുടെയും വിശുദ്ധന്മാരുടെയും ഓൺലൈൻ അക്കൗ ണ്ടുകളുടെ സംരക്ഷണത്തിനായുള്ള പട്ടികയെ പ്രശംസിക്കുന്നത് ഒരു സാധ്യതയാ യിരിക്കും. സൈബർ ഭീഷണികളിൽ നിന്നും ദൈവം എങ്ങനെയാണ് സംരക്ഷിച്ച തെന്ന ചില സാക്ഷ്യങ്ങൾ നമ്മൾ കണ്ടേക്കാം.
  • ഓൺലൈൻ ഷോപ്പിംഗ്: ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്ന ജനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നത് നമ്മുക്ക് കാണാം. ഫ്ലിപ് കാർട്ട്, ആമസോൺ, റിലയൻസ് മുതലായവ വരും ദിവസങ്ങളിൽ ഓൺലൈനിൽ പലചരക്ക് ഉൽപ്പന്നങ്ങളും വിൽ ക്കാൻ തുടങ്ങും. ടെക് ഭീമന്മാർ ഈ ഇനങ്ങൾ ലാഭകരമാക്കുകയും പ്രാദേശിക കച്ച വടക്കാർക്ക് കടുത്ത മത്സരം നൽകുകയും ചെയ്യും, അത് ഒടുവിൽ പ്രാദേശിക കച്ച വടക്കാരെ മായ്ച്ചു കളയുകയും ചെയ്യും. ഷോപ്പിംഗ് പൂർണ്ണമായി ആപ്ലിക്കേഷൻ അ ധികൃതമാകും. ഇത് ടിപിഎമ്മിലെ ഗുഹകളെ എങ്ങനെ ബാധിക്കും എന്ന് നോക്കാം?
  1. ദശാംശങ്ങൾ ശേഖരിക്കുന്നതിന് അവർ സ്വൈപ്പ് യന്ത്രങ്ങൾ ഉപയോഗിച്ചേക്കാം, എന്നാൽ മൊബൈൽ / ടാബ്ലെറ്റ് ഇല്ലാതെ ഓൺലൈൻ ഷോപ്പിംഗ് അസാധ്യമായി രിക്കും. പിശാചായി (മൊബൈൽ) അവർ ചിന്തിക്കുന്നത്, ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതിനുള്ള അവരുടെ ഉപകരണമായി മാറും.
  2. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതിന് സഹോദരിമാർക്ക് ടിപിഎം വിശ്വാസ ഭവന ത്തിൽ ഒരു വലിയ ടച്ച് പാനൽ എൽസിഡി (LCD) സ്ഥാപിച്ചേക്കാം.
  3. ഓൺലൈൻ ഷോപ്പിംഗിന് ടിപിഎം നേതാക്കൾക്ക് പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടായിരിക്കും.
  • ഫെയ്‌ത്ത്‌ ഹോമിൽ ടിവി: വരും ദിവസങ്ങളിൽ ലോകമെമ്പാടും ടിവി നീക്കം ചെയ്യപ്പെടും, കാരണം, ജനങ്ങൾ പതുക്കെ മൊബൈലുകളിലേക്കും ടാബ്ലറ്റുകളിലേ ക്കും മാറുന്നു. ഇപ്പോൾ പരമ്പരാഗത ടിവി സീരിയലുകൾക്കുപകരം നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, യൂട്യൂബ് തുടങ്ങിയ മറ്റ് വെബ് ആപ്ലിക്കേഷനുകളിൽ “വെബ് സീരീസ്” ലഭ്യമാണ്. പരമ്പരാഗത വാർത്താ ചാനലുകളിലും മ്യൂസിക് വ്യവസായങ്ങളിലും പ്രശസ്തരായ വെബ് സിനിമാ താരങ്ങൾ അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറ ഈ ദിവസങ്ങളിൽ ടിവി കാണുന്നില്ല. അവർ അവരുടെ മൊബൈലുകളു മായി തിരക്കിലാണ്. നിങ്ങൾ ആഗ്രഹിക്കുന്നത്രയും ചാനലുകളും മാധ്യമങ്ങളും കാണുന്നതിനുള്ള സ്വാതന്ത്ര്യവുമായി മൊബൈൽ, ടാബ്ലെറ്റുകൾ എന്നിവ പുതിയ ടിവി ആകുന്ന സമയം അടുത്തിരിക്കുന്നു. ഡിജിറ്റൽ ഷോപ്പിംഗ്, പേപ്പർലെസ് വേ ൾഡ്, ക്യാഷ് ലെസ്സ് സൊസൈറ്റി എന്നിവ മൂലം ടിപിഎം ഗുഹകളായ വിശ്വാസ ഭവ നങ്ങളിൽ സ്വന്തമായ മൊബൈലുകളും ടാബ്ലറ്റുകളും ഉണ്ടായിരിക്കും. അങ്ങനെ ഇ പ്പോൾ ഒരു പാപമായ ടെലിവിഷൻ കാണുന്നത് മൊബൈലിൽ കൂടിയും ടാബ്ലെറ്റിൽ കൂടിയും ടിപിഎം ഗുഹ വീടിൻ്റെ ഭാഗമായി മാറും. മറ്റൊരു ഓപ്ഷനും ഉണ്ടാവില്ല.

ഉപസംഹാരം

ലോകവുമായി മുന്നേറേണ്ട (ആത്മീയ വീക്ഷണത്തിൽ) ആവശ്യമില്ല. കാരണം, ദൈവ ത്തിനു മുൻപാകെയുള്ള കാര്യം, വിജ്ഞാനത്തോടു ഉപമിച്ചും ലോകത്തിൻ്റെ സാങ്കേതി കവിദ്യകൾക്ക് അനുസൃതവും ആകുന്നതിനേക്കാൾ ഫലം പുറപ്പെടുവിക്കുന്ന ഹ്ര്യദയ മാകുന്നു. വിശുദ്ധിയുടെ രൂപത്തിൽ, സാങ്കേതികവിദ്യയുടെ ഉപയോഗം ഒഴിവാക്കുന്ന തും മറ്റു മനുഷ്യരുമായി ആശയവിനിമയം നടത്തുന്നതും പഠിക്കുന്നതും നിർത്തുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നത് പോലെയാണ്. കർത്താവ് നമുക്ക് നൽകിയ താലന്തുകൾ എങ്ങനെ വിനിയോഗിക്കണം എന്നും അറിവും സാങ്കേതികവിദ്യയും എപ്പോൾ ഉപയോ ഗിക്കണം എന്നും നമ്മൾ അറിഞ്ഞിരിക്കണം. അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാരണത്താൽ വാഹനം ഉപയോഗിക്കാതിരിക്കുന്നതിനു പകരം എപ്പോൾ ബ്രേക്ക് പിടി ക്കണമെന്നും എപ്പോൾ വേഗം കുട്ടണമെന്നും നമ്മൾ മനസ്സിലാക്കാൻ ബുദ്ധിയുള്ളവരാ യിരിക്കണം. നമ്മൾ ടിപിഎം ഗുഹകളിലും കാട്ടിലും ജീവിക്കുകയാണെങ്കിൽ, നമ്മളെ ദുഷ്ട ദാസനെ എന്ന് വിളിക്കുന്ന സമയം വിദൂരമല്ല.

ലൂക്കോസ് 12:48, “അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “ടിപിഎമ്മിലെ വ്യവസായ വിപ്ലവം 4.0 ൻ്റെ പ്രത്യാഘാതങ്ങൾ”

  1. ലോകം ഡിജിറ്റൽ ആകുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയുവാൻ വേണ്ടിയാണ് തേജുവിനെ പോലെയുള്ള IT വിശുദ്ധ രെ ഇപ്പോൾ തന്നെ നിയോഗിച്ചിട്ടുള്ളത്. ചുരുക്കത്തിൽ ഇനി വെറും വിശുദ്ധർ പോരാ എന്നും കുറഞ്ഞത് കമ്പ്യൂട്ടർ സയൻസ് പാസ്സായ തികഞ്ഞ ഡിജിറ്റൽ വിശുദ്ധ ർ മതി സീയോന്റെ വേല ക്ക് എന്ന് വരാൻ പോകുകയാണ്. ഇപ്പോൾ തന്നെ ഡിജിറ്റൽ സൗണ്ട് സിസ്റ്റം എല്ലാ വിശ്വാസ വീടുകളിലും ആയി ട്ടുണ്ട്. സ്റ്റുഡിയോ മാസ്റ്റർ , സ്പിരിറ്റ്‌, makiey , തുടങ്ങ്യ വമ്പൻ കമ്പനികളുടെ 8 മുതൽ 41 ചാനൽ സൗണ്ട് മിക്സർ വച്ചു മിക്സ്‌ ചെയ്ത ഡിജിറ്റൽ ഉപദേശം ആണ് കേൾപ്പിക്കുന്നത്. അവരുടെ കൊട്ടാരക്കര യിൽ വലിയ LED ഡിസ്പ്ലേ വച്ചു അതും ഡിജിറ്റൽ ആക്കി കഴിഞ്ഞു. CCTV കാമറ യുടെ താഴെ യഹോവ എല്ലാം കാണുന്നു , എന്ന് ഒരു ബോർഡ്‌ വച്ചിട്ടുണ്ട്. അങ്ങനെ വാടക വീട്ടിൽ ആരംഭിച്ച സീയോൻ വേല ഇപ്പോൾ മുഴുവൻ ഡിജിറ്റൽ മയം ആയി ക്കൊണ്ട് ഇരിക്കുന്നു. മിക്സിങ് പണ്ട് മുതൽ ഉണ്ട് , ഉണ്ട് എന്നു പറയുന്നത് , ദുരുപദേശവും കള്ള പ്രവചനവും കൊണ്ട് നിർമ്മിച്ച ടിപിഎം നാലാം നൂറ്റാണ്ടിൽ ദൈവ സഭയിൽ പാഗൺ മതം നുഴഞ്ഞു കയറിയ പോലെ പെന്തകോസ്ത് ഉപദേശത്തിലെ പാഗണിസം ആണ് ടിപിഎം. എന്ത് കൊണ്ട് ഒരു സെവൻത് ഡേ കാരനോട് ബൈബിൾ വാക്യങ്ങൾ പറഞ്ഞാൽ കുടുക്ക് ചോദ്യങ്ങളു മായി എതിരിടുന്നോ അതെ ആത്മാവിനാൽ നടത്ത പെടുന്ന വർ തന്നെ ഈ ടിപിഎം കാർ.

Leave a Reply

Your email address will not be published. Required fields are marked *