ദൈവവും ടിപിഎമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ്

ഗലാത്യർ 1:6-8, “ക്രിസ്തുവിൻ്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗ ത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിൻ്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചിതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവി ശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”

ഗലാത്യർ 1:9-10,ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിൻ്റെ ദാസനായിരിക്കയില്ല.”

ടിപിഎമ്മിൽ നിന്ന് വിട്ടുപോകുവാൻ ഞാൻ ആലോചിച്ചപ്പോൾ ഒരു മാനസിക “വരുംവരാ യ്കയുടെ” പട്ടിക ഉണ്ടാക്കി. ഞാൻ ഇതിൽ തന്നെ തുടരാൻ തീരുമാനിച്ചാൽ, അത് ഈ കാര ണവും പ്രശ്നങ്ങളുണ്ടാക്കാത്ത ജീവിതവും മൂലമായിരിക്കും. ആരെയും വിഷമിപ്പിക്കാതെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാതെ ജനക്കൂട്ടത്തിനിടയിൽ ഒന്നായിരിക്കുക എന്നത് എളുപ്പമാണെന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ ടിപിഎം വിടുന്നതിൻ്റെ കാരണവും എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. അത് താഴെ കൊടുക്കുന്ന എല്ലാ വ്യാജ പഠിപ്പിക്കലിനും ബാധകമായിരിക്കും,

 1. എല്ലാ എബ്രായരേയും ലംഘിച്ച് ടിപിഎം പാസ്റ്റർന്മാർ മഹാപുരോഹിതൻ ആണെന്ന് അവകാശപ്പെടുന്നു.
 2. യേശുവിൻ്റെ അനുയായികളിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്വഭാവത്തിന് വൈരുദ്ധ്യമാ യി, ബഹുജനങ്ങളെ നിയന്ത്രിക്കുന്ന കൾട്ട് മാതിരിയുള്ള പ്രവർത്തനങ്ങൾ.
 3. നിയമാവൃതമായ സുവിശേഷവും വിശ്വാസത്തിലും പ്രവൃത്തിയിലും കൂടെയുള്ള രക്ഷയും (അത് സുവിശേഷമേയല്ല).
 4. അഹങ്കാരവും പ്രമാണിത്തവും സവിശേഷമായ ഓരോ ടിപിഎം സിദ്ധാന്തവുമായി ബന്ധിപ്പിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ ടിപിഎം ഉപദേശങ്ങൾ വാങ്ങുകയാണെ ങ്കിൽ, നിങ്ങൾ മറ്റ് ക്രിസ്ത്യാനികളെക്കാൾ ശ്രേഷ്ഠരാണെന്ന് അനുഭവിച്ചുകൊണ്ട് എല്ലായ്പ്പോഴും ജീവിക്കേണ്ടതുണ്ട്.
 5. ദൈവത്തിനുപകരം ടിപിഎം ശുശ്രുഷകന്മാരെ ബഹുമാനിക്കുന്ന കൺവെൻഷനു കൾക്കായി നിർമ്മിച്ച നിരവധി “പാട്ടുകൾ”.
 6. 1 കൊരിന്ത്യർ 14:27 ലംഘിക്കുന്ന തിരുവെഴുത്ത്‌ വിരുദ്ധമായ അന്യഭാഷാ ഉപദേശം.
 7. കപടതയാർന്ന “ദൈവീക രോഗശാന്തി” ഉപദേശം. വിശ്വാസ ഭവനങ്ങളിൽ ആയുർ വേദ മരുന്നുകൾ ഉപയോഗിക്കുകയും ഡോക്ടർമാരെ സന്ദർശിച്ചതുകൊണ്ട് വിശ്വാ സികളെ ശിക്ഷിക്കുകയും ചെയ്യുന്നു.
 8. പലപ്പോഴും ഒരു പ്രത്യേക വാക്ക് ആലപിക്കുന്നുതുകൊണ്ട് ദൈവം പ്രീണിപ്പെടുമെ ന്ന് ചിന്തിച്ച് ജാതികൾ ചെയ്യുന്നതു പോലെയുള്ള വ്യർത്ഥമായ ആവർത്തനങ്ങൾ.
 9. തങ്ങളെത്തന്നെ മഹത്ത്വപ്പെടുത്തുന്നതിനുള്ള എല്ലാ അവസരങ്ങളിലും ദൈവത്തെ പുറത്താക്കുന്നു.
 10. ക്രിസ്തുവിൻ്റെ ശരീരം നിത്യതയിൽ “പുതിയ ഭൂമി”, “പുതിയ ആകാശം”, “പുതിയ യെരുശലേം”, “സീയോൻ” തുടങ്ങിയ സ്ഥലങ്ങളാൽ വിഭജിച്ച്, ടിപിഎം സൃഷ്ടിച്ച ഈ സാങ്കൽപ്പിക ഇടങ്ങളിലേക്ക് ആളുകളെ നിയമിക്കുന്നു.
 11. യുഗങ്ങളായി തെറ്റായ പഠിപ്പിക്കലുകളുടെ നേരിട്ടുള്ള പരിണിതഫലമായി സംഘടന പുറപ്പെടുവിക്കുന്ന മോശം ഫലങ്ങൾ.

ഇവ ഇടപാട് തകർത്ത നിരവധി ഉപദേശങ്ങളിലും ആചാരങ്ങളിലും ചിലത് മാത്രമാണ്. തിരുവെഴുത്തും എൻ്റെ ജീവിതകാലം മുഴുവൻ എനിക്കറിയാമായിരുന്ന ഏക സഭയുമായി എനിക്ക് സമീപനം എടുക്കേണ്ടി വന്നു. എൻ്റെ കണ്ണുകൾ തുറക്കപ്പെട്ടതിനാൽ എനിക്ക് തുടരാൻ കഴിഞ്ഞില്ല. എനിക്ക് കിണറിനടിയിൽ മുക്കി വയ്ക്കാൻ കഴിഞ്ഞില്ല, ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ എല്ലാം എനിക്ക് കാർപെറ്റിൻ്റെ അടിയിൽ തള്ളുകയോ അല്ലെ ങ്കിൽ “NO” എന്ന് പറഞ്ഞ് മുൻപോട്ടു പോകുകയോ ചെയ്യാമായിരുന്നു. ടിപിഎമ്മിൻ്റെ ഉന്ന ത അധികാരികളുമായി എനിക്ക് വലിയ സ്വാധീനമില്ലാതിരുന്നതിനാൽ, ഈ കൾട്ടിൻ്റെ നാല് മതിലുകൾക്ക് പുറത്ത് ഒരു വ്യത്യാസമുണ്ടാക്കാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തോന്നി.

സംഘടനാപരമായി പുനർനിർവചിക്കുമ്പോൾ പാപങ്ങൾ “വിശുദ്ധമാകും”

ക്രമേണ ഞാൻ ഒരു കാര്യം കൂടി അറിഞ്ഞു. ടിപിഎമ്മിലെ ഉപദേശങ്ങൾ വിശ്വസിച്ചതി ൻ്റെ ഫലമായി എൻ്റെ മനസ്സാക്ഷി മാറാൻ തുടങ്ങിയിരിക്കുന്നു. ഞാൻ കൂടുതൽ താമസി കുന്നതിനു അനുസരിച്ച് എൻ്റെ ധാർമ്മിക കോംപസ് കറങ്ങാൻ തുടങ്ങി. ഞാൻ പാപമാ യി കണക്കാക്കിയിരുന്നത് പാപമല്ലാതായി, കാരണം അത് ഒരു സംഘടനയുടെ പ്രയോജ നത്തിനായി ചെയ്യുന്നതായിരുന്നു. ചില ഉദാഹരണങ്ങൾ,

Choosing Between God and TPM

മോഷ്ടിക്കരുത്: ഈ കല്പന നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ടിപിഎമ്മിൽ നടപ്പി ലാക്കിയിരിക്കുന്ന ദശാംശത്തിൻ്റെ ഉപദേശം മോഷ്ടിക്കുന്നതിനേക്കാൾ അല്പംപോലും കു റവല്ല, എന്നിട്ടും നമ്മൾ അതിൽ സ്വമനസ്സാ പങ്കാളികളാവുകയാണ്. വിശ്വാസ ഭവനങ്ങൾ പ്രവർത്തിപ്പിക്കാൻ താൽക്കാലികമായി നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ വിശ്വാസ ഭവ നങ്ങൾ നിർമ്മിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. പിന്നീട്, ന്യായമായോ അന്യായമായോ, അവർ വളരെ കൈപ്പുള്ള അനുഭവങ്ങളും വലിയ നാശനഷ്ടങ്ങളും വ്യക്തികൾക്ക് ഉണ്ടാ ക്കി കൊണ്ട് അവർക്കായി ഭൂമി കൈയ്യടക്കുന്നു. പിന്മാറിലെ ഒരു സാഹചര്യം ഇപ്പോൾ എനിക്കറിയാം, അവിടെ ഒരു വിശ്വാസിയുടെമേൽ സംഘർഷം ചെലുത്തികൊണ്ടിരി ക്കുന്നു. സമാനമായി, ഇരുമ്പൂലിയൂരിലെ ഭൂരിഭാഗം സ്ഥലവും ക്രിസ്ത്യാനികൾക്ക് നിര ക്കാത്ത വിധത്തിൽ ജനങ്ങളെ ഒഴിപ്പിച്ചു നേടിയെടുത്തതാകുന്നു. ഇതുപോലെയുള്ള ധാ രാളം കൈപ്പേറിയ അനുഭവങ്ങൾ പല വിശ്വാസ ഭവനങ്ങളിലും നടക്കുന്നു. ടിപിഎമ്മി ലെ വിശ്വാസികളിൽ ഒരാൾക്കും മനസ്സാക്ഷി കുത്തില്ല. ഇത് അവരുടെ മനസ്സാക്ഷി മാറ്റി മറിക്കപ്പെട്ടതുകൊണ്ടാകുന്നു. സംഘടനയ്ക്കുവേണ്ടിയുള്ള മോഷണം ഒരു പാപം അല്ലാതായിരിക്കുന്നു.

കള്ളസാക്ഷ്യം പറയരുത്: ഈ പറയപ്പെടുന്ന ദൈവദാസന്മാർ അല്പംപോലും കുറ്റബോ ധം ഇല്ലാതെ നുണ പറയുന്നത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. മാത്രമല്ല, എല്ലാവർക്കും മനസ്സി ലാകുന്ന കള്ളത്തിനായി അവർ നിലകൊണ്ട് അതിനെ ന്യായീകരിക്കുന്നു. സംഘടനയെ സംരക്ഷിക്കാൻ നുണ പറയുന്നതുമൂലം മുഴുവൻ സഭയും നുണ പറയുന്ന ശുശ്രുഷകന്മാ രോടൊപ്പം നിൽക്കുന്നു. ഇത് അവരുടെ മനസ്സാക്ഷി മാറ്റിമറിക്കപ്പെട്ടതുകൊണ്ടാകുന്നു. സംഘടനയ്ക്കുവേണ്ടി നുണ പറയുന്നത് ഒരു പാപം അല്ലാതായിരിക്കുന്നു.

സമാനമായി, സംഘടനയുടെ പ്രയോജനത്തിനായി വ്യക്തിയോ വൈദികനോ ചെയ്യുന്ന ഗുരുതരമായ പാപങ്ങൾ “വിശുദ്ധമായി” തീരുന്നു. വ്യഭിചാരം, കൊലപാതകം, അത്യാ ഗ്രഹം, മന്ത്രവാദം, അസൂയ, ഭീഷണികൾ തുടങ്ങിയവ സംഘടനയുടെ പ്രയോജനത്തി നായി ചെയ്യുമ്പോൾ പാപമല്ലാത്ത ഒരു വ്യവസ്ഥയായി മാറിയിരിക്കുന്നു.

ഞാൻ എന്ത് ചെയ്യണം?

നിങ്ങൾ എന്നെപ്പോലെയാണെങ്കിൽ, ഈ സംഘടന ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോ ചിക്കുന്നുണ്ടെങ്കിൽ, വായിക്കുക…..

തിരുവെഴുത്ത്‌ വായിക്കുക, പ്രാർത്ഥിക്കുക

നിങ്ങൾ കൂടുതൽ പ്രാർത്ഥിക്കുകയും കൂടുതൽ തിരുവെഴുത്തുകൾ വായിക്കുകയും ചെയ്യുമ്പോൾ, പ്രത്യേകിച്ച് ലേഖനങ്ങൾ, ടിപിഎം ഒരു കൾട്ടായി നിങ്ങൾ കൂടുതൽ അംഗീകരിക്കും. വെറുതെയുള്ള തിരുവെഴുത്ത്‌ വായനപോലും, ആദിമ സഭാ സർക്കാർ ടിപിഎം പോലെ പറയാനാകില്ലെന്ന് മനസ്സിലാകും. “പ്രതിഷ്ഠ” “സീയോൻ” മുതലായവും നിങ്ങൾ എല്ലാ ആഴ്ചയിലും ടിപിഎമ്മിൽ കേൾക്കുന്ന മറ്റ് വിചിത്ര വാക്കുകളും ഒരിടത്തും പരാമർശിച്ചിട്ടില്ല. അപ്പൊസ്തലന്മാർക്ക് “സീയോൻ്റെ വെളിപ്പാട്” ഉണ്ടായിരുന്നുവെങ്കിൽ, ലേഖനങ്ങൾ അവയെ കൊണ്ട് നിറയുമായിരുന്നു (ടിപിഎം മാസികകൾ അവയെ കൊണ്ട് നിറച്ചിരിക്കുന്നതുപോലെ).

ശരിയായ കാരണങ്ങളാൽ വിടുക

എല്ലായ്പ്പോഴും ശരിയായ കാരണം മൂലം വിടുക. ശക്തമായ ദൃഢവിശ്വാസങ്ങൾ,  മറ്റെ വിടെയോ നല്ല മ്യൂസിക് ഉള്ളതിനാലോ അപവാദങ്ങൾ കുറച്ച് ഉള്ളതിനാലോ വിട്ടുപോ കുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. തിരുവെഴുത്ത് വ്യക്തമായി പഠിപ്പിക്കുന്ന ഒരു കാര്യം ടിപിഎം എതിർദിശയിൽ പഠിപ്പിക്കുന്നുവെന്ന് നിങ്ങൾക്ക് ബോധ്യമായെങ്കിൽ വിട്ടുപോകുക.

ആത്യന്തിക അടിത്തറയായി തിരുവെഴുത്ത് പിടിക്കുക

സത്യത്തിൻ്റെ ഒരേയൊരു ലക്ഷ്യമായ വേദപുസ്തകം നമുക്കുണ്ട്. അത് ദൈവ ശ്വാസവും തെറ്റുകൾ ഇല്ലാത്തതുമാകുന്നു. ടിപിഎമ്മിനെക്കാൾ കൂടുതലായി തിരുവെഴുത്ത്‌ തെര ഞ്ഞെടുക്കുന്നതിൽ വിഷമിക്കേണ്ടതില്ല. ടിപിഎം മനുഷ്യനിർമ്മിതമാണ്, തിരുവെഴുത്ത്‌ അങ്ങനെയല്ല. ഉദാഹരണമായി, “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി ത്തീർന്നു” എന്ന് തിരുവചനം പറയുമ്പോൾ ഒരു ടിപിഎം പാസ്റ്റർ “ദാനിയേൽ പാപരഹി തനായിരുന്നു” എന്ന് പറയുന്നു. പാസ്റ്റർ തെറ്റാണെന്ന് പറയുവാനോ ആവശ്യമെങ്കിൽ സ്നേഹത്തോടെ അദ്ദേഹത്തെ നേരിടാനോ ഭയപ്പെടരുത്. നിങ്ങൾ തിരുവെഴുത്തുകളുടെ പക്ഷത്താകുന്നു.

കാര്യങ്ങൾ ശരിയായ കാഴ്ചപ്പാടിൽ വയ്ക്കുക

അവസാനമായി, എല്ലാം ശരിയായ കാഴ്ചപ്പാടുകളിൽ വയ്ക്കുക. നമ്മൾ ഈ ഭൂമിയിൽ അല്പകാലത്തേക്ക് മാത്രം ആകുന്നു. നമ്മൾ സുരക്ഷിതരായി ജീവിക്കാനായി ഈ ചെറിയ സമയവുമായി ചൂതാട്ടം നടത്തരുത്.

മത്തായി 10:35,36, “മനുഷ്യനെ തൻ്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാ വിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്. മനുഷ്യൻ്റെ വീട്ടുകാർ തന്നേ അവൻ്റെ ശത്രുക്കൾ ആകും.”

നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ കേട്ടുകൊണ്ടിരുന്ന നുണയേക്കാൾ സത്യം തിരഞ്ഞെടുക്കുമ്പോൾ ഇത് സംഭവിക്കും.

ഒരു സഭ പ്രധാനമായും ക്രിസ്തുവിൻ്റെ ശരീരമാണ്. നമ്മൾ സഭ ആകുന്നു. സമൃദ്ധിയുടെ സുവിശേഷം ഉപേക്ഷിച്ച് അടയാളങ്ങളും അത്ഭുതങ്ങളും നടക്കുന്ന സഭകൾക്കായി നോക്കുക. വിശ്വാസത്തിനും പ്രായോഗികനിയമത്തിനുമുള്ള ഏറ്റവും ഉയർന്ന അധി കാരിയായ തിരുവെഴുത്തുകൾ ഉയർത്തി പിടിക്കുന്ന സഭകൾ നോക്കുക.

പ്രശ്നങ്ങൾ ഇല്ലാത്ത പുറത്തേക്കുള്ള വഴി പ്രതീക്ഷിക്കരുത്

ടിപിഎം ഒരു കൾട്ട് ആണോ?

ടിപിഎം ഒരു കൾട്ട് ആണോ അല്ലയോ എന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന സൂചന വായിക്കുക. ഇത് ഈ സൈറ്റുമായി യാതൊരു ബന്ധ വുമില്ലാത്ത ഒരു വെബ്സൈറ്റിൽ നിന്നാകുന്നു. ഇതിൻ്റെ എഴുത്തുകാരൻ “ടിപിഎം” എന്ന പേര് പോലും കേട്ടിട്ടുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും അദ്ദേഹത്തിൻ്റെ ഗവേഷ ണത്തിൽ, കൾട്ടിൻ്റെ ലക്ഷണങ്ങൾ ഓരോ ഘട്ടത്തിലും ടിപിഎമ്മിൻ്റെ പെരുമാറ്റവുമായി അതിശയകരമായി പൊരുത്തപ്പെടുന്നുണ്ട്. ടിപിഎം ഒരു കൾട്ടല്ലെന്ന് ആരോ ഈ സൈറ്റി ൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്ന ഒരു അഭിപ്രായം ഞാൻ വായിച്ചു. അദ്ദേഹം ഇത് വായിച്ചെങ്കിൽ നല്ലതായിരുന്നു.

അവർ പറയും പോലെ, “താറാവിനെ പോലെ കാണുകയാണെങ്കിൽ, താറാവിനെ പോലെ നീന്തുകയാണെങ്കിൽ, താറാവിനെ പോലെ കരയുകയാണെങ്കിൽ, അത് താറാവ് തന്നെയാണ്.

വേദപുസ്തക പഠിപ്പിക്കലുകളിൽ നിന്ന് കൾട്ടുകൾ വ്യതിചലിക്കുക മാത്രമല്ല, അവയ്ക്ക്  പ്രത്യേകിച്ച് സാമൂഹിക സ്വഭാവഗുണങ്ങൾ നൽകുകയും ചെയ്യുന്നു.”

ആദ്യത്തേത് ഏകാധിപത്യമാകുന്നു. ഒരു അനുയായിയുടെ ജീവിതം നേതാവോ സം ഘടനയോ പൂർണ്ണമായി നിയന്ത്രിക്കുന്നു. നേതൃത്വത്തിൻ്റെ വചനങ്ങൾ അന്തിമമാണ്, പല പ്പോഴും ദൈവീക പ്രചോദനമായി കരുതപ്പെടുന്നു. നേതൃത്വത്തിനെതിരെ പോകുന്നത് ദൈവകല്പനകളെ എതിർക്കുന്നതിന് തുല്യമാണ്.

രണ്ടാമത്തെ സ്വഭാവം ഒരു ഉന്നത വ്യക്തിത്വ മനോഭാവമാണ്. അവർ യഥാർത്ഥ സഭയാണെന്നും രക്ഷിക്കപ്പെടുന്നവർ അവർ മാത്രമേയുള്ളുവെന്നും മിക്കവാറും എല്ലാ കൾട്ടുകളും വിശ്വസിക്കുന്നു. കാരണം, അധികമായി ഉയർത്തിപ്പിടിക്കാനാകുന്ന പുതിയ വെളിപ്പാടുകളും അറിവുകളും അവർക്ക് ഉണ്ടെന്ന് ഗ്രൂപ്പ് വിശ്വസിക്കുന്നു.

മൂന്നാമത് ഒറ്റപ്പെടലാകുന്നു. അവരുടെ ഉന്നത മനഃസ്ഥിതി കാരണം, അവരോടൊപ്പം അംഗീകരിക്കാത്തവരെ സാത്താൻ്റെ സ്വാധീനത്തിലായവരോ വഞ്ചിക്കപ്പെട്ടവരോ ആയി കൾട്ടുകൾ വിശ്വസിക്കുന്നു. അതുകൊണ്ട്, പലരും അവരുടെ അംഗങ്ങൾ പുറം ലോകത്തിൽ നിന്നും സംരക്ഷിക്കപ്പെടണമെന്നും അവർക്കെതിരെ ശാരീരികവും മാനസികവുമായ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും കരുതുന്നു. ഗ്രൂപ്പിൻ്റെ പഠി പ്പിക്കലിനോട് യോജിക്കാത്ത സംഘടനയുടെ പുറത്തുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ നിന്ന് അംഗങ്ങളെ വിലക്കിയിരിക്കുന്നു.

നാലാമത്, അടഞ്ഞ മനസ്സ് ആകുന്നു, വ്യക്തിപരമായ ചിന്തകൾ നിരുത്സാഹ പ്പെടുത്തുന്നു. അതിൻ്റെ ആധികാരിക സ്വഭാവം കാരണം, നേതാക്കന്മാർ മാത്രമാണ് ബൈബിൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിവുള്ളവരെന്ന് ചിന്തിക്കുന്നു. ജീവിതത്തി ലെ തീരുമാനങ്ങൾക്കും വേദപുസ്തക വ്യാഖ്യാനത്തിനും ഉപദേശത്തിനും എല്ലാ അംഗ ങ്ങളും സംഘടനയിലേക്ക് തിരിയണം. അതുകൊണ്ട്, വ്യക്തിപരമായ ചിന്തയും ചോദ്യം ചെയ്യലും നിരുത്സാഹപ്പെടുത്തുന്നു. സഭാഷണങ്ങളും മറ്റ് കാഴ്ചപ്പാടുകൾ പരിഗണിക്കു ന്നതും വിസമ്മതിക്കുന്നു.

അഞ്ചാമത്തേത് നിയമപരമായ ജീവിതരീതിയാണ്. നേരത്തെ സൂചിപ്പിച്ചതുപോ ലെ, രക്ഷ കൃപയുടെ അടിസ്ഥാനത്തിലല്ല; കൾട്ടുകൾ പ്രവൃത്തി അധിഷ്ഠിതമായ സുവി ശേഷം പഠിപ്പിക്കുന്നു. ഇത് നിയമവ്യവസ്ഥയുടെ ഒരു ജീവിതത്തിലേക്ക് നയിക്കുന്നു. അനുയായികൾ അവരുടെ അംഗത്വങ്ങൾ അംഗീകരിക്കുന്നതിനും നിലനിർത്തുന്നതി നും നിത്യജീവനിലേക്കുള്ള പ്രത്യാശയ്ക്കും ആയി ഗ്രൂപ്പിൻ്റെ നിലവാരം കാത്തുസൂക്ഷി ക്കണം. യോഗങ്ങൾ, പഠനങ്ങൾ, സേവനങ്ങൾ എന്നിവയിൽ അനുയായികൾ വിശ്വസ്തത യോടെ സേവിക്കാനും പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. തത്ഫലമായി, സംഘടനയു ടെ ആവശ്യകതകൾ അനുസരിച്ച് ജീവിക്കാൻ ഭയങ്കരമായ സമ്മർദ്ദമുണ്ടായിരിക്കും.

അവസാനമായി, എക്സിറ്റ് (EXIT) പ്രക്രിയ വളരെ ബുദ്ധിമുട്ടാകുന്നു. സംഘടനയിൽ രക്ഷ കണ്ടെത്തുന്നതിനാൽ, സംഘടന ഉപേക്ഷിക്കുമ്പോൾ ദൈവത്തെയാണ് ഉപേക്ഷി ക്കുന്നതെന്ന് പലരും കണക്കാക്കുന്നു. കൾട്ട് ഉപേക്ഷിക്കുന്ന എല്ലാ മുൻ അംഗങ്ങളെയും പലപ്പോഴും അവരുടെ കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും അവഗണി ക്കും. അവർ വിടുകയാണെന്നിരിക്കട്ടെ, അവർ നരകത്തിൽ ശിക്ഷിക്കപ്പെടുകയോ സാ ത്താൻ വഴിതെറ്റിക്കുകയോ ചെയ്യുമെന്ന് പലരും മുന്നറിയിപ്പ് കൊടുക്കുന്നു. വെളിയിൽ പോയതിനുശേഷവും പല മുൻ അംഗങ്ങളെയും സംഘടന ഉപദ്രവിക്കുന്നു. വെളിയിൽ പോകുന്ന അംഗങ്ങൾ പലപ്പോഴും എല്ലാ മത സംഘടനകളെയും അവിശ്വസിക്കുകയും അവസാനം ഒറ്റപ്പെട്ടുപോവുകയും ഏകാന്തരാണെന്ന് ചിന്തിക്കുകയും ചെയ്യുന്നു.

ന്യായവിധിയുടെ ഭയം, സമ്മർദം, നിയമസാധുത എന്നിവയ്ക്ക് കൾട്ടിലെ ജീവി തം ശ്രദ്ധേയമാണ്. ബൈബിളിൽ നാം പഠിക്കുന്ന കാര്യങ്ങളിൽനിന്ന് ഇത് വളരെ അക ലെയാണ്. ക്രിസ്തുവിലുള്ള പുതിയ ജീവിതം ന്യായപ്രമാണത്തിൽനിന്നുള്ള സ്നേഹം, കൃ പ, സ്വാതന്ത്ര്യം എന്നിവയാണെന്ന് യേശുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചു. മത്തായി 11:28 ൽ യേശു പറഞ്ഞു,അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവ രും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” ക്രിസ്തു വാഗ്ദാനം ചെയ്ത സമാധാനവും ആശ്വാസവും ഈ കൾട്ടുകളിൽ നിന്നും ഒരിക്കലും അനുഭവിക്കുകയില്ല.

ഉപസംഹാരം

ടിപിഎം ഒരു കൾട്ടാണ് എന്നതിന് സംശയമില്ല. ഒരു കൾട്ടിൻ്റെ ഭാഗമായി നിങ്ങൾക്ക് തോന്നുന്ന സുരക്ഷിതത്വബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത് ചെയ്യുന്ന ദോഷം കഠിനമാണ്. ദൈവ വചനം നിരന്തരം ധ്യാനിച്ചുകൊണ്ട് ടിപിഎമ്മിൻ്റെ പ്രഭാവം നീക്കം ചെയ്തുകഴിഞ്ഞാൽ, ഈ കൾട്ടിൻ്റെ ഭയം മന്ദഗതിയിൽ മാറിപ്പോകും. ചിലർക്ക് ദിവസങ്ങൾ എടുക്കും, വേറെ ചിലർക്ക് അത് വർഷങ്ങൾ എടുത്തേക്കാം. പക്ഷേ, എങ്ങനെയാണെങ്കിലും അത് മാഞ്ഞുപോകും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *