“ഇരുണ്ടവൻ” അഥവാ “ദുഷ്ടനു” മായുള്ള പോരാട്ടം ക്രിസ്തീയതയിൽ അന്തർലീനമാണ്. നമ്മുടെ ആത്മാക്കളുടെ ഒന്നാം ശത്രുവാണ് അവൻ. നമുക്ക് പോരാട്ടം (സുവിശേഷം പ്രസംഗിച്ചുകൊണ്ട് ദൈവരാജ്യത്തെ പ്രചരിപ്പിക്കുന്നു) ഉള്ളത് ജഡരക്തങ്ങളോടല്ല, സ്വർ ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട് അത്രേ (എഫേസ്യർ 6:12). അത് നിഷേധിക്കാനാവില്ല. എന്നിരുന്നാലും, ഈ ദുഷ്ടനെക്കുറിച്ച് നിരവധി അന്ധവിശ്വാസങ്ങൾ ഉണ്ട്. ഉദാഹരണ ത്തിന്, ഞാൻ ടി പി എം വിശ്വാസികളോട് പിശാചിൻ്റെ ഒരു ചിത്രം വരയ്ക്കാൻ ആവശ്യ പ്പെടുകയാണെങ്കിൽ, അവരിൽ ഭൂരിഭാഗവും നീണ്ട പല്ലുകളും കൊമ്പും വാലുമൊക്കെ ഉള്ള ഒരു പിശാചിനെ വരയ്ക്കും. സാത്താന് കൊമ്പോ വാലോ ഇല്ലെന്ന് നമുക്കറിയാം. മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന ഒരു കാർട്ടൂണിസ്റ്റിൻ്റെ സങ്കല്പം മാത്രമാണിത്.
പിശാചിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന മറ്റൊരു അ ന്ധവിശ്വാസം, അവൻ വിശുദ്ധ ലേപനവും കുരി ശും ഭയപ്പെടുന്നു എന്നതാണ്. കത്തോലിക്കാ അച്ച ൻ തൻ്റെ കയ്യിൽ ഒരു കുരിശ് പിടിച്ചുകൊണ്ട് പിശാ ചിനെ ഒഴിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന നിര വധി ഹോളിവുഡ് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, ഭൂതങ്ങളെ അക റ്റിനിർത്താൻ ബൈബിൾ എൻ്റെ നെഞ്ചോട് ചേർ ത്ത് വയ്ക്കാൻ പറയുമായിരുന്നു. ഈ ഇരുണ്ടവനെ കുറിച്ച് നമ്മുക്ക് ചുറ്റം അത്തരം നിരവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. അതി നാൽ, യുക്തിബോധവും, യാഥാർഥ്യവും, തിരുവെഴുത്തുകളുമായും നാം നിൽക്കണം. കെട്ടുകഥയിൽ നിന്നും യാഥാർഥ്യം വേർപെടുത്തണം. ദുർഭാഗ്യവശാൽ, ടിപിഎമ്മിൽ അങ്ങനെയല്ല. ടിപിഎമ്മിൽ സാത്താൻ ഉന്മാദാവസ്ഥ വ്യാപകമാണ്. പല ടിപിഎം വേല ക്കാരും സ്കീസോഫ്രീനിയ (SCHIZOPHRENIA) ബാധിച്ച ഞരമ്പുരോഗികൾ ആകുന്നു. ഈ കോ മാളികൾ എല്ലാത്തിലും പിശാചിനെ കാണുന്നു. അവൻ ഇല്ലാത്തിടത്തുപോലും അവർ അ വനെ വെളിപ്പെടുത്തുന്നു. അവർ ഇടത്തോട്ട് നോക്കിയാൽ സാത്താനെ കാണും, അവർ വലത്തോട്ട് നോക്കുമ്പോഴും സാത്താനെ കാണും.

ഞങ്ങളുടെ നേരത്തെയുള്ള ഒരു ലേഖനത്തിൽ, ശ്യാം സുന്ദർ അത്തരമൊരു കോമാളിയാണെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നു. ഒരു പല്ലിയെ കാണുന്ന ഓരോ തവണയും, അത് ഒരുപക്ഷേ സാത്താനാണെന്ന് അദ്ദേഹം ചിന്തിക്കുന്നു, സാത്താൻ ഒരു പല്ലിയുടെ രൂപത്തിൽ സ്വയം മാറി, അവൻ തൻ്റെ മുറിയിൽ താൻ എന്താണ് ചെയ്യുന്ന തെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം കരു തുന്നു. അതുകൊണ്ട് പാവം പല്ലിയെ തകർക്കുന്നതുവരെ ശ്യാം സുന്ദർ വിശ്രമിക്കുകയില്ല. ചെറിയ പല്ലിയെ കൊന്ന ശേഷം ശ്യാം സുന്ദർ വലിയ പിശാചിനെ കൊന്നതായി കരു തുന്നു. ശ്യാം സുന്ദർ ഒരു അപവാദം അല്ല. സ്കൂൾ പരീക്ഷ യ്ക്ക് വേണ്ടിയോ മറ്റു പ്രശ്നങ്ങൾക്ക് വേണ്ടിയോ പ്രാർഥി ക്കാൻ ഫോണിൽ വിളിക്കുമ്പോൾ “പോ പിശാചേ” എന്ന് ആരംഭിക്കുന്ന പാസ്റ്റർമാരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ പല പാസ്റ്റർമാരും വിശ്വാസികളും ഞങ്ങളെ (FROMTPM.COM) പിശാചിൻ്റെ ഏജൻറ്റുമാരുമായി ബന്ധപ്പെടുത്തുന്നതിൽ അതിശയയിക്കാനൊന്നുമില്ല.
ഒരു വേലക്കാരി സഹോദരി ഒരിക്കൽ ശ്യാം സുന്ദറിൻ്റെ കട്ടിലിൻ്റെ അടിയിൽ ഒളിച്ചിരി ക്കുന്ന ഒരു പിശാചിൻ്റെ ദർശനം കണ്ടതായി ഞാൻ കേട്ടു. ശ്യാം സുന്ദറിൻ്റെ ചാരന്മാർ അ ദ്ദേഹത്തിൻ്റെ അടുക്കൽ ഈ സന്ദേശം എത്തിച്ചു. ഇതു കേട്ടപ്പോൾ, തൻ്റെ മുറിയിൽ നിന്ന് കിടക്ക എടുത്ത് കിണറ്റിലേക്ക് എറിയാൻ അദ്ദേഹം തൻ്റെ സഹായികൾക്ക് കല്പന കൊടു ത്തു. അതിനുശേഷം അയാൾ ആ കിണറ് അടച്ച് മണ്ണിട്ട് മൂടുവാൻ ഉത്തരവിട്ടു. അവനെ കിണറ്റിൽ കുഴിച്ചിട്ടു എന്ന് അദ്ദേഹം കരുതി. അഗ്നിനരകത്തിൽ പിശാചിനെ കത്തി ക്കാൻ ദൈവത്തെ സ്തുതിക്കാൻ വിശ്വാസികളോട് പലപ്പോഴും അദ്ദേഹം പറയാറുള്ളത് അദ്ദേഹത്തിൻ്റെ മറ്റൊരു കോമാളിത്തരമാകുന്നു. മസ്തിഷ്ക മരണം (BRAIN DEAD) സംഭവിച്ച വിശ്വാസികൾ നരകത്തിൽ വെച്ച് പിശാചിനെ ദഹിപ്പിക്കാൻ “PRAISE THE LORD” ആലപി ക്കും. ചില നിമിഷങ്ങൾ സ്തുതിച്ചതിനു ശേഷം “പിശാചിനെ നരകത്തിൽ ദഹിപ്പിച്ചതിന് ദൈവത്തിന് നന്ദിയർപ്പിക്കുക” എന്ന് ശ്യാം പ്രഖ്യാപിക്കും. സഭ മുഴുവൻ ഹല്ലേലുയ്യായു ടെ ആരവത്തോടെ സന്തോഷിച്ചു ബഹളം കൂട്ടും. പിന്നീട് ഹല്ലേലുയ്യായുടെ സന്തോഷ ത്തോടെ സഭ ചിതറിപ്പോകും. അടുത്ത ആഴ്ച സാത്താനെ ദഹിപ്പിക്കാൻ ശ്യാം സുന്ദർ ദൈ വത്തെ സ്തുതിക്കാൻ വിശ്വാസികളോട് വീണ്ടും പറയുന്നത് നാം കാണുന്നു! വിവേകിയായ ഒരു വ്യക്തി സ്വാഭാവികമായും ചിന്തിക്കും – “ശ്ശോ, കഴിഞ്ഞ ആഴ്ച നമ്മൾ അവനെ ക ത്തിച്ചുവല്ലോ, പിന്നെ അവൻ എങ്ങനെ ജീവനോടെ തിരിച്ചു വന്നു? “വൃത്തത്തിനുള്ളിൽ ദൈവത്തിൻ്റെ അധിനിവേശം കാത്തു സൂക്ഷിക്കാൻ സാധിക്കുമെന്ന് ശ്യാം സുന്ദർ വിചാ രിക്കുന്നു. ദൈവം പിശാചിനെ ദഹിപ്പിച്ചുകൊണ്ടിരിക്കുന്നു, പിശാച് വീണ്ടും പുനരുത്ഥാ നം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ശ്യാം സുന്ദർ സ്ഥലം മാറി പുതിയ സ്ഥലത്ത് എത്തിച്ചേരുന്നതിന് മുൻപ് ജനങ്ങൾ അവ രുടെ ബുദ്ധി മാന്ദ്യത്തിൽ ആകുമെന്ന് മനസിലാക്കുന്നു. അയാൾ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനുമുമ്പ് അവിടുത്തെ വിശ്വാസികളിൽ പകുതി ആളുകളെയും, അദ്ദേഹത്തെ പോലെ ഭ്രാന്തന്മാരാക്കുന്നു. അവരുടെ പ്രപഞ്ചത്തിലെ എല്ലാ നാഡികളി ലും നഖത്തിലും പിശാചിന് കാണുവാൻ സാധിക്കും എന്ന പരോക്ഷമായ നിഗമനത്തിൽ അവർ അനുഗ്രഹിക്കപ്പെടും. അദ്ദേഹം പിശാചിൻ്റെ ഉന്മാദാവസ്ഥയിൽ പിടിയിലായ പക ർച്ചവ്യാധി പോലെയാകുന്നു. അദ്ദേഹവുമായി ബന്ധത്തിലാകുന്ന ജനങ്ങൾക്ക് സാത്താ നെ പറ്റിയുള്ള മനോവിഭ്രാന്തി ബാധിക്കും. പിശാച് ചുറ്റും തൂങ്ങുന്ന സ്വപ്നങ്ങളും ദർശന ങ്ങളും അവർ കാണാൻ തുടങ്ങും.
ഭൂതം വേട്ടയുടെ പേരിലുള്ള കാടത്തരം.
സ്ത്രീകളെ ജീവനോടെ ചുട്ടുകൊന്ന കത്തോലിക്കാ കാടത്തരം ചരിത്രത്തിൻ്റെ ഏടുക ളിൽ കൊത്തിയിരിക്കുന്നു. മന്ത്രവാദിനികളെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെ മധ്യ കാലഘട്ടങ്ങളിൽ വലിയ തോതിൽ വധശിക്ഷയ്ക്ക് വിധിക്കുമായിരുന്നു. പിശാചിനെതി രെയുള്ള ആത്മീയ തീക്ഷ്ണത മൂലം അവർ മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചു. പിശാച് ആ സംഭവം നോക്കികൊണ്ടിരുന്നു. ടിപിഎമ്മിൻ്റെ പിശാച് വേട്ടയാടൽ കാടത്തരത്തെക്കാൾ ഒട്ടും കുറവല്ല. ഞാൻ വ്യക്തിപരമായി കണ്ട ഭയപ്പെടുത്തുന്ന ഒരു ദുരന്തം വിവരിക്കാം. ഇത് ഞങ്ങളുടെ ലോക്കൽ സഭയിൽ സംഭവിച്ചതാകുന്നു. ഒരു സൂപ്പർ ആത്മീയ പിതാവി ൻ്റെ മകൾ രോഗിയായി. അദ്ദേഹം ഇത് സാത്താൻ്റെ പ്രവൃത്തിയായി കരുതി. അപ്പോൾ അദ്ദേഹം തൻ്റെ മകളുടെ തലമുടി വലിച്ച് അവളോട് പേര് ചോദിച്ച് ബാധ ഒഴിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് വൈദ്യചികിത്സ ആവശ്യമാണ് എന്ന് സംസ്കാരമുള്ളവർ അദ്ദേഹത്തെ ഉപദേശിച്ചു, വിശ്വസിച്ചു. പക്ഷെ, നിങ്ങളുടെ തലയിൽ ചാണകം ആണെങ്കിൽ, ആളുക ൾ പറയുന്നതെന്താണെന്ന് നിങ്ങൾ തീർച്ചയായും കേൾക്കുകയില്ല. കഥ തുടരട്ടെ, സൂപ്പർ ആത്മീയ പിതാവ് മകളെ ടിപിഎം ശുശ്രുഷകൻ്റെ അടുത്ത് കൊണ്ടുപോയി. ടിപിഎം ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും ബാധ ഒഴിപ്പിക്കൽ സംഘം പാവം കുട്ടി യുടെ മുടി വലിച്ചു, അടിച്ചു “നിൻ്റെ പേര് എന്താണെന്ന് എന്നോട് പറയൂ” എന്ന് ബഹളം കൂട്ടാൻ തുടങ്ങി. കുട്ടി അലറാൻ തുടങ്ങി, “പപ്പാ, എനിക്ക് വേദനിക്കുന്നു! ദയവായി എൻ്റെ മുടി വിടുക.” എന്നാൽ ആ വാക്കുകൾ അടഞ്ഞ ചെവികളിൽ വീണുകൊണ്ടിരുന്നു. ആ സമയം അതുവഴി വന്ന ഒരു ക്രിസ്ത്യൻ നേഴ്സ് ഈ പിശാചിൻ്റെ ഡോക്ടർമാർ നടത്തി ക്കൊണ്ടിരുന്ന ഓപ്പറേഷൻ കണ്ടു. അവൾ അവരെ തടസ്സപ്പെടുത്തി കുട്ടിയെ പരിശോധി ക്കുകയും കുട്ടിക്ക് പൈശാചിക ബന്ധനമല്ല, രോഗമാണെന്ന് പറയുകയും ചെയ്തു. ഈ നേഴ്സ് ക്രിസ്ത്യാനി ആയതുകൊണ്ട് പൊലീസിൽ പരാതി നൽകാതെ ബാധ ഒഴിപ്പിക്കൽ സംഘത്തിന് മുന്നറിയിപ്പ് നൽകി സ്ഥലം വിട്ടു. പിന്നീട്, സൂപ്പർ ആത്മീയ പിതാവ് ആ പെൺകുട്ടി ദൈവീക രോഗശാന്തിക്കായി നിൽക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ട് പാവ പ്പെട്ട പെൺകുട്ടി അസുഖം മൂലം മരണമടഞ്ഞു. ടിപിഎമ്മിൽ ഇത്തരം നിരവധി സംഭവ ങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. രോഗം ഒരു ഭൂതമായി അവർ അനുമാനിക്കുന്നു. എല്ലാ രോഗങ്ങളും പിശാചിൻ്റെ പ്രവൃത്തിയല്ല (1 തിമൊഥെയൊസ് 5:23 പരിശോധിക്കുക). നിങ്ങളുടെ കയ്യിൽ ഒരു ചുറ്റിക ഉള്ളതിനാൽ എല്ലാം ആണിയായി കാണണമെന്ന് അർ ത്ഥമില്ല. ഈ മന്ത്രവാദി ഡോക്ടർമാർ ഭൂത ബാധയും വൈദ്യശാസ്ത്രപരമായ അസാധാര ണത്വവും തമ്മിലുള്ള വ്യത്യാസം എപ്പോൾ പഠിക്കുമെന്ന് മനസ്സിലാക്കാൻ എനിക്ക് ബു ദ്ധിമുട്ടാകുന്നു. നഴ്സ് ഇടപെടാതിരുന്നെങ്കിൽ, ഈ സൂപ്പർ ആത്മീയ പിതാവും ടിപിഎം പ്ര വർത്തകരും ചെറിയ കുട്ടിയെ വേദനാജനകമായ മരണം വരെ പീഡിപ്പിക്കുമായിരുന്നു.
ടിപിഎം ബാധ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നം സ്ത്രീകളോടുള്ള അവ രുടെ കാടത്തരമായ ചികിത്സയാണ്. അവരുടെ തലമുടിക്ക് പിടിച്ച് സ്ത്രീകളെ വലിക്കു ന്ന ഈ കല എവിടെ നിന്നാണ് അവർ പഠിച്ചതെന്ന് എനിക്കറിയില്ല? ഭൂതത്തെ പുറത്താ ക്കാൻ യേശുവും അപ്പൊസ്തലന്മാരും കരുണയില്ലാതെ സ്ത്രീകളുടെ മുടി വലിച്ചോ? സ്ത്രീ കളെ തൊടുകയോ, അവരെ അടിക്കുകയോ അവരുടെ മുടികൾ വലിച്ചു കീറുകയോ ചെ യ്യാതെ, യേശുവിൻ്റെ വായിൽ നിന്ന് പുറപ്പെട്ട കേവലം ഒരു വാക്ക് അദ്ദേഹം കല്പിച്ചപ്പോൾ സാത്താൻ പുറത്ത് പോയില്ലേ? സ്ത്രീയുടെ മുടി വലിക്കുന്നത് ക്ഷേത്രത്തിലോ ദർഗയി ലോ കാണാം. (ഈ പേജിൽ കൊടുത്തിരിക്കുന്ന ഫോട്ടോകൾ ശ്രദ്ധിക്കുക). എന്നാൽ അത് തിരു വെഴുത്തുകളിൽ കാണുന്നില്ല. ദാവീദും ശൗലിനെ തൊടുകയോ ശൗലിൻ്റെ മുടി വലിക്കു കയോ ചെയ്യാതെ ശൗലിൽ നിന്നും ഭൂതത്തെ പുറത്താക്കിയില്ലേ? ശൗലിനെ തൊട്ടുപോലുമില്ല. അദ്ദേഹം സംഗീതം വായിച്ചു (തൊടാതെ)!
മറ്റൊരു വിഭാഗത്തിൽ പെട്ട ഒരു പാസ്റ്ററുമായി ഒരു അഭിമുഖ സംഭാഷണം നടത്താൻ ഞാൻ തീരുമാനിച്ചു. അനേകം പൈശാചിക ബാധകൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, “പാസ്റ്റർ, സ്ത്രീയുടെ മുടി വലിച്ചുകൊണ്ട് ഭൂതത്തെ പുറത്താക്കുന്നതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താകുന്നു?” പാസ്റ്റർ പറഞ്ഞു, “ഞാനത് കർശനമായി എതിർക്കുന്നു. മുടി വലിക്കാൻ ഉള്ളതല്ല. ചിലർ തലമുടി പിഴുത് വരത്തക്കവിധം അതിശക്തമായി വലിക്കുന്നതായി കാണുന്നു. ഒരു കുടുംബാംഗമുണ്ടെങ്കിൽ നമ്മൾ സ്ത്രീകളെ തൊടേണ്ട ആവശ്യമില്ല. നാം പ്രാർത്ഥിക്കുമ്പോൾ, അവരുടെ കുടുംബാംഗങ്ങൾ അവരെ കൈകാര്യം ചെയ്യട്ടെ. സ്ത്രീ കളെ ശരിയായി നിർത്താൻ വേണ്ടി അവരുടെ തലമുടിയുടെ മുകൾ ഭാഗത്തിൽ അല്പം പിടിച്ചാൽ മാത്രം മതിയാകും. നിങ്ങൾ അവളുടെ തലമുടിയിൽ മൃദുവായി പടിക്കുക യാണെങ്കിൽ, അതേ സ്ഥലത്തുതന്നെ അവൾ കറങ്ങിക്കൊണ്ടിരിക്കും. പിശാച് തീർത്തും അസ്വസ്ഥനാണെങ്കിൽ, ഞങ്ങൾ കേസ് അടുത്ത ദിവസത്തേക്ക് മാറ്റും. ഒരിക്കൽ ഭൂതം പുറത്ത് പോയാൽ, കൂടുതൽ വേദനിക്കും എന്നതിനാൽ ഭൂത ബാധിതർക്ക് ഉണ്ടാകാവുന്ന വേദനാജനകമായ പെരുമാറ്റം ഒഴിവാക്കാൻ ശ്രദ്ധിക്കണം.” എനിക്ക് അദ്ദേഹത്തിൻ്റെ അ ഭിപ്രായം വളരെ വിവേകമായി തോന്നി. മറ്റുള്ളവരുടെ വേദനയോടുള്ള നിര്‍വ്വികാരത ദുഷ്ടതയുടെ അടയാളമാകുന്നു. ശബ്ബത്തുനാളിൽ ഒരു മനുഷ്യനെ സൌഖ്യമാക്കുവാൻ തുടങ്ങിയപ്പോൾ പരീശന്മാർ തടയാൻ ശ്രമിച്ചത് കണ്ടപ്പോൾ ക്രിസ്തു കോപിച്ചതിൽ അതി ശയിക്കാനൊന്നുമില്ല? (മർക്കോസ് 3:5). കഷ്ടതരുടെ വേദനയ്ക്ക് അവരുടെ ഹൃദയം നിർ വികാരമാകുന്നു (ഹൃദയ കാഠിന്യം). അവർ ശബ്ബത്തുനാളിലെ നിയമം മാത്രം ചിന്തിച്ചു.
പാസ്റ്റർ സത്യനേശൻ്റെ പൈശാചിക വിടുതൽ പ്രദർശനത്തിൽ ഒരുപാട് മുടി വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം ടിപിഎമ്മിലെ പ്രസിദ്ധനായ പിശാച് വേട്ടക്കാരനായിരുന്നു. അർദ്ധരാത്രിയിൽ അദ്ദേഹം തൻ്റെ ശവകുഴിയിൽനിന്ന് എഴുന്നേൽക്കുമായിരുന്നു. അ പ്പോൾ ഭൂതം വേട്ടക്കാരൻ തൻ്റെ മയക്കുമരുന്ന് പ്രയോഗം തുടങ്ങും. സദസ്യർ അദ്ദേഹ ത്തിൻ്റെ രാത്രി വൈകിയ വരവിനായി കാത്തിരിക്കുമായിരുന്നു. സഹോദരിമാർ, ഭൂത ബാധയുള്ള വരുടെ മുടി വലിച്ചു അവരെ കുറെ മണിക്കുറുകൾ പീഡിപ്പിക്കും. ആരെ ങ്കിലും ടിപിഎം വേലക്കാരുടെ മുടി വലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു, അപ്പോൾ മറ്റുള്ളവ രുടെ മുടി വലിക്കുമ്പോൾ എത്രമാത്രം വേദന ഉണ്ടാകുമെന്ന് അവർ മനസ്സിലാക്കും. ഈ മനുഷ്യർ, മനുഷ്യരുടെ ദുരിതങ്ങളെക്കുറിച്ച് അല്പം പോലും ചിന്ത യില്ലാതെ അവരുടെ പാ രമ്പര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നു.
പ്രാർത്ഥന വീരന്മാർ
“പിശാച് എൻ്റെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. ഞാൻ വിജയിക്കാൻ അവൻ ആഗ്രഹി ക്കുന്നില്ല. ഞാൻ അവിടെ പോകണമെന്ന് അവൻ ആഗ്രഹിക്കുന്നില്ല. എനിക്ക് എതിരായി പ്രവർത്തിക്കുന്ന ഒരു കറുത്തശക്തി എനിക്ക് അനുഭവിക്കാൻ കഴിയും.” ഇങ്ങനെ എപ്പോ ഴും പറയുന്ന പെന്തക്കോസ്തുക്കാരുടെ ഒരു വിചിത്രമായ വംശമുണ്ട്. പഞ്ചാബ് ശുശ്രൂഷാ ദിനങ്ങളിൽ ശ്യാം സുന്ദറിന് അത്തരം ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. ശ്യാം സുന്ദറിനെ കൊല്ലാൻ ഒരു താന്ത്രികൻ കാട്ടുന്ന ഒരു വിദൂര ദർശനം അദ്ദേഹത്തിന് കിട്ടി. അതിനുശേഷം താന്ത്രികൻ നരകത്തിൽ എരിയുന്നു എന്ന് ഉറപ്പാക്കാൻ ശ്യാം സുന്ദർ പ്രാർത്ഥനയിൽ ഇരിക്കുമായിരുന്നു. കഠിനമായ ഒരു യുദ്ധം ഉണ്ടാകും. ഒരുവശത്ത് താന്ത്രികൻ തൻ്റെ വശീകരണങ്ങൾ കാട്ടും, മറുവശത്ത് ശ്യാം സുന്ദർ നരകാഗ്നിയിൽ താന്ത്രികനെ കത്തിക്കാൻ പ്രാർത്ഥിക്കുന്നു. ഒടുവിൽ, എപ്പോഴും അഗ്നി നരകത്തിൽ മന്ത്രികനെ കത്തിച്ച് ശ്യാം സുന്ദർ യുദ്ധത്തിൽ ജയിക്കുമായിരുന്നു. അതിനുശേഷം ഇത് “വിജയത്തിൽ നിന്നും വിജയം” എന്ന് ശ്യാം സുന്ദർ പ്രഖ്യാപിക്കും.
പിശാചിൻ്റെ സ്നേഹം
പിശാച് സംവേദനക്ഷമത (SENSITIVITY) ഏതാണ്ട് എല്ലാ പെന്തക്കോസ്തുകളിലും വളരെ ഉയർന്നതാകുന്നു – യഥാർത്ഥ നിലയെക്കാൾ വളരെ ഉയർന്നിരിക്കുന്നു. മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകന്മാർക്കും അവരുടെ ഉപകരണപ്പെട്ടിയിൽ ഒരു “പിശാചിൻ്റെ ഏറ്റുമുട്ട ൽ” കഥയുണ്ട്. ഒരു മുൻ ശുശ്രുഷകൻ, അദ്ദേഹം ടിപിഎമ്മിൽ ആയിരുന്നപ്പോൾ, പിശാചി നെ കാണിച്ചുതരാൻ ദൈവത്തോട് അപേക്ഷിച്ചു. പിന്നീട് അയാളുടെ ആഗ്രഹം പൂർത്തി യായി. ദൈവ മുഖം കാണുവാൻ മോശ ആവശ്യപ്പെട്ടു, ശലോമോൻ ജ്ഞാനം ആവശ്യ പ്പെട്ടു, ടിപിഎമ്മിലെ സൂപ്പർ മതക്കാർ സാത്താനെ കാണാൻ ആഗ്രഹിക്കുന്നു. ടിപിഎ മ്മിലെ ഈ സൂപ്പർ വിശുദ്ധന്മാരുടെ ഈ സൂപ്പർ ആഗ്രഹത്തിന് എനിക്ക് വാക്കുകളില്ല.
കൂടുതൽ അപകടകാരി ആരാകുന്നു – വ്യാജ ഉപദേഷ്ടാക്ക ന്മാരോ സാത്താൻ സേവകരോ?
സാത്താൻ്റെ ഒരു വലിയ കൾട്ട് സൃഷ്ടിച്ചുകൊണ്ട് ഒരു പിശാച് അവനെപ്പറ്റി ഉദ്വേഗജന കത്വം (SENSATIONALISM) സ്ഥാപിച്ചു. സാത്താനിക ക്ഷേത്രങ്ങളും സാത്താനിക ബൈബി ളുകളും നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ഞാൻ കഴിഞ്ഞ ആഴ്ച സാത്താൻ സേവകരെ കു റിച്ച് ഒരു വെബ് പരമ്പര കണ്ടുകൊണ്ടിരുന്നു, അത് ഭീകരതയേക്കാൾ എനിക്ക് കൂടുതൽ കോമഡി ആയിരുന്നു. അത് ക്രിസ്ത്യാനിത്വത്തെ എതിർക്കുന്നതിലൂടെ അവർ അസ്തിത്വ ത്തിൽ കൊണ്ടുവന്ന ഒരു കോമാളിത്തരമല്ലാതെ മറ്റൊന്നുമല്ല. ഉദാഹരണത്തിന്, “സ്വർഗ്ഗ സ്ഥനായ നമ്മുടെ പിതാവ് …” എന്നു നമ്മൾ പ്രാർത്ഥിക്കുമ്പോൾ അവർ, “നരകത്തിലുള്ള നമ്മുടെ പിതാവ് ...” എന്നു പറയും. രക്ഷിക്കപ്പെട്ടവരുടെ പേരുകൾ എഴുതുന്ന “കുഞ്ഞാടി ൻ്റെ പുസ്തകം” ഉണ്ടെന്ന് നമ്മൾ പറയുമ്പോൾ, സാത്താൻ സേവകരുടെ പേരുകൾ എഴുതുന്ന “മൃഗത്തിൻ്റെ പുസ്തകം” ഉണ്ടെന്ന് അവർ പറയും.
അവർ സൃഷ്ടിക്കുന്ന കെട്ടുകഥയെ “പിശാചിനോട് ഇടപെടുക” എന്ന് വിളിക്കുന്നു. തങ്ങ ളുടെ ആത്മാവിനെ പിശാചിൻ്റെ കരങ്ങളിൽ വിൽക്കുന്നതിലൂടെ അവർക്ക് ഒരു ശക്തി ലഭിക്കുന്നു എന്ന ആശയം അവർ വിൽക്കുന്നു. ഇത് ശരിയാണെങ്കിലും, സാത്താൻ സേ വകർ ക്രൂരമായ രക്തച്ചൊരിച്ചിലുകളും വെറിക്കൂത്തുകളും നടത്തിയിട്ടുണ്ട്, എന്നിട്ടും അവർ മിഥ്യകളും വഞ്ചനകളും പോലും വ്യാപിപ്പിക്കുന്നുവെന്നത് നിഷേധിക്കുന്നില്ല! “DEVILS CHORD” അഥവാ “പിശാചിനോട് ഇടപെടുക” എന്ന പദം സൂചിപ്പിക്കുന്നത് മൈക്കി ൾ ജാക്സണും അദ്ദേഹത്തെ പോലെയുള്ള മറ്റ് പ്രശസ്ത സംഗീതജ്ഞന്മാരും അവരുടെ ആ ത്മാവുകളെ പിശാചിന് വിൽക്കുന്നു എന്നാകുന്നു. പകരം, അവർക്ക് സമ്മാനമായി സം ഗീതം ലഭിക്കുന്നു. സത്യത്തിൽ, അവർ അവരുടെ ആത്മാവിനെ വിൽക്കുന്നില്ലെങ്കിൽ പോലും (അവർ എന്ത് നാടകമാണ് ചെയ്യുന്നതെന്ന് ദൈവം അറിയുന്നു), അവർ ഇപ്പോൾ പാപത്തിൻ കീഴിലും സാത്താൻ്റെ അടിമത്തത്തിൻ കീഴിലും (തങ്ങളുടെ സ്വാഭാവിക ജന നത്താൽ) ആയിരിക്കുന്നു. യേശു ആരെയെങ്കിലും വീണ്ടെടുക്കുന്നില്ലെങ്കിൽ, വീണു പോയ ആദാമിൻ സന്താനമാകയാൽ അവൻ പിശാചിൻ്റെ കൈയ്യിൽ വില്കപ്പെട്ടവനായിട്ട് നിലകൊള്ളുന്നു. സുവിശേഷം പ്രസംഗിക്കുവാൻ അപ്പോസ്തലന്മാരെ നിയോഗിച്ചെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. അങ്ങനെ ജനങ്ങളെ സാത്താൻ്റെ അധികാരത്തി ൽനിന്ന് വിടുവിക്കുന്നു (അപ്പൊ.പ്രവ.26:18). സുവിശേഷം കേൾക്കുകയും വിശ്വസിക്കു കയും ചെയ്തില്ലെങ്കിൽ ജനം ഇപ്പോൾ തന്നെ സാത്താൻ്റെ അധികാരത്തിൻകീഴിൽ ആണെ ന്നാണ് ഇതിനർത്ഥം.
അങ്ങനെയെങ്കിൽ, ഇതിനകം ഈ മാനസാന്തരപ്പെടാത്ത സംഗീതജ്ഞർ സാത്താൻ്റെ കൈകളിൽ ഉള്ളപ്പോൾ അവൻ്റെ കൈയിൽ ആത്മാവിനെ വിൽക്കുന്ന വസ്തുത എന്താ കുന്നു (2 കൊരിന്ത്യർ 4:4)? എൻ്റെ അഭിപ്രായത്തിൽ പിശാചുമായുള്ള ഇടപെടൽ സൂക്ഷ്മ മായ വഞ്ചനയാണ്. ഏതെങ്കിലും മനുഷ്യൻ സാത്താനുമായുള്ള ഒരു കരാർ ഉണ്ടാക്കുന്നി ല്ലെങ്കിൽ, അവൻ സ്വതന്ത്രനായി നിലകൊള്ളുന്നു എന്ന ധാരണ പ്രചരിപ്പിക്കുന്നു. ഇത് ക്രിസ്തീയതയിലെ കടുത്ത പിശകാണ്. യേശു പരീശന്മാരോട് പറഞ്ഞു, “നിങ്ങൾ പിശാ ചെന്ന പിതാവിൻ്റെ മക്കൾ … നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്ര മാക്കുകയും ചെയ്യും (യോഹന്നാൻ 8:44,32). അവർ ഇതിനോടകം പിശാചിൻ്റെ അടിമ ത്തത്തിലാകുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. അവരെ സ്വതന്ത്രരാക്കണം.
ക്രിസ്ത്യാനികൾ ആരാധിക്കുന്ന അതേ ദൈവത്തെ പരീശന്മാർ ആരാധിച്ചു എന്ന കാര്യം ഓർക്കുക. അവർ പിശാചിൽ നിന്നുള്ള വിടുതലും പ്രവർത്തിച്ചു (ലൂക്കോസ് 11:19). എന്നി ട്ടും, അവർ യേശുവിനെ വിശ്വസിച്ചില്ലെങ്കിൽ, അവർ ഇപ്പോഴും ദൈവദൃഷ്ടിയിൽ പിശാ ചിൻ്റെ അടിമയിലായിരിക്കുമെന്ന വസ്തുത തുടരുന്നു. അവർ സാത്താനെ ശപിച്ചാലും അ വനെ ആരാധിച്ചാലും (സാത്താൻ സേവകർ ചെയ്യുന്നതുപോലെ) അവർ തുടർന്നും പിശാ ചിൻ്റെ കൈകളിൽ വിറ്റ ആത്മാക്കൾ ആയിരിക്കും. അതുകൊണ്ട്, സാത്താൻ സേവകർ ചെയ്യുന്ന എല്ലാ നാടകങ്ങളും കെട്ടുകഥകളും വിസ്മയം വ്യാപിക്കാനാണെന്ന് ഞാൻ വിശ്വ സിക്കുന്നു. അവർ തങ്ങളെത്തന്നെ ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളോട് ന മ്മൾ ക്രിസ്ത്യാനികൾ വളരെയധികം ആകർഷണവും ശ്രദ്ധയും നൽകരുത്. അവർക്ക് വളരെ തരംതാണ വിലകുറഞ്ഞ പ്രചാരണം വേണം, ടിപിഎം വിശ്വാസികൾ അവരെ പറ്റി കിംവദന്തി പറഞ്ഞ് അവർക്ക് ആവശ്യമുള്ളത് നൽകുന്നു. അമിതമായ ഞരമ്പുരോഗം (HYPER NEUROSIS) ടിപിഎംകാരെ അവരുടെ പരിപാടിക്ക് മാർക്കറ്റിംഗ് ഏജൻറ്റുമാരായി സൃഷ്ടിക്കുന്നു. തേജു തന്നെ ഇതിൻ്റെ ഒരു ഇരയാണ്. തൻ്റെ പ്രഭാഷണങ്ങൾ വഴി അദ്ദേഹം സാത്താൻ്റെ സവിശേഷതകൾ പ്രസംഗിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട് (ഇത് പരിശോ ധിക്കുക). എൻ്റെ ടിപിഎം ദിവസങ്ങളിൽ ഞാനും ഇതിന് ഇരയായി. ടി യു തോമസും തൻ്റെ പ്രഭാഷണങ്ങളിൽ ഭൂതങ്ങളെ പറ്റി സംസാരിച്ചു. നിങ്ങളുടെ പ്രദേശത്തെ ടിപിഎം ശുശ്രുഷകൻ ഇത് പ്രചരിപ്പിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകാം.
അത്തരം സംവേദനാത്മക (SENSATIONAL) വർത്തകളാൽ ആകർഷിക്കപ്പെടുന്ന ഏതാനും സഹോദരിമാരും വിശ്വാസികളുമുണ്ട്. അവർ സാത്താന്യ ക്ഷേത്രത്തെ കുറിച്ച് കേൾക്കു മ്പോൾ പെട്ടെന്ന് സൂപ്പർ മത വിശ്വാസികളായി ദൈവത്തെ സ്തുതിക്കാൻ ആരംഭിക്കുന്നു. ടിപിഎമ്മിനു സമീപം സ്ഥാപിക്കപ്പെട്ട അത്തരമൊരു സാത്താന്യ ആരാധനാ സ്ഥലം ഉ ണ്ടെന്ന് കിംവദന്തി ഉണ്ടായിരുന്നു. ടിപിഎമ്മിനെ ആക്രമിക്കാനും നശിപ്പിക്കാനും സാ ത്താൻ സേവകർ പിശാചിനെ പുകഴ്ത്തുന്നുവെന്ന വാർത്ത സഹോദരിമാർ പ്രചരിപ്പി ക്കാൻ തുടങ്ങി. ഈ സ്ത്രീകൾക്ക് ഈ വാർത്ത എവിടെ നിന്നാണ് കിട്ടുന്നതെന്ന് എനിക്ക് അറിയില്ല. ഇത് ക്രിസ്തു ഭൂമിയിൽ ദുഷ്ടതയ്ക്കുമേൽ അധികാരം നൽകിയിട്ടുണ്ടെന്ന് വി ശ്വസിക്കുന്ന ഈ പറയപ്പെടുന്ന വിശ്വാസികളിൽ പേടി ഉണ്ടാക്കി (ലൂക്കോസ് 10:17). ഇങ്ങ നെയുള്ള കിംവദന്തികൾ കേൾക്കുന്നവർ, “PRAISE THE LORD” എന്ന് പറയും, ദൈവവും പി ശാചുമായി ഒരു യുദ്ധം ഉണ്ടെന്നു കരുതുക. ആളുകൾ കൂടുതൽ സ്തുതിക്കുന്നത് അനുസ രിച്ച് അവരിൽ ഒരാൾ വിജയിക്കും. തിരുവെഴുത്ത് വ്യക്തമല്ലേ, “ആഭിചാരം യാക്കോബി ന് പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കയുമില്ല; (സംഖ്യ 23:23).” അവർ എന്തുകൊണ്ട് അവരുടെ നാടകമോ, മന്ത്രമോ, ആഭിചാരമോ ചെയ്യാതിരിക്കണം? അവ രെ കുറിച്ച് ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി അവരുടെ വിലകുറഞ്ഞ ഉത്പന്നങ്ങൾക്ക് എന്തുകൊണ്ട് മാർക്കറ്റിംഗ് ഏജൻറ്റ് ആകണം?
ഈ അതിശയോക്തി കാപട്യമായ വഞ്ചനയായി ഞാൻ കാണുന്നതിൻ്റെ മറ്റൊരു വീക്ഷ ണകോണം പ്രധാന കുറ്റവാളികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചു വിടുന്ന തിനാൽ ആകുന്നു. രാഷ്ട്രീയ പാർട്ടികൾ അവരുടെ ദേശസ്നേഹം തെളിയിക്കാൻ മറ്റു ള്ളവരെ രാജ്യദ്രോഹി എന്ന് വിളിക്കാൻ ശ്രമിക്കുന്നതുപോലെ ഈ സൂപ്പർ മതഭ്രാന്തന്മാ രായ പ്രഭാഷകന്മാർ പിശാചിനെ ശപിക്കുന്നതിലൂടെ ദൈവത്തോടുള്ള തങ്ങളുടെ കൂറ് തെളിയിക്കാൻ ശ്രമിക്കുന്നു. ഇതിന് ഒരു ഉദാഹരണമാണ് പരീശന്മാരുടെ വിഭാഗം. അവർ യേശുവിനെ ബെയെത്സെബൂൽ എന്ന് വിളിച്ചു. എന്നാൽ അവർ തന്നെത്താൻ പിശാചിൻ്റെ പടയാളികളായിരുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ തട്ടിപ്പുകാർ മറ്റുള്ളവരെ ഒരു തട്ടിപ്പുകാരൻ എന്ന നിലയിൽ വിളിക്കുമെന്നത് റോക്കറ്റ് സയൻസ് ഒന്നുമല്ല. സാത്താ ൻ സേവകരെ പറ്റി വളരെ ആവേശകരമായ കഥകൾ പറഞ്ഞുകൊണ്ട് ആളുകൾക്ക് സ ന്തോഷം പകർന്നുകൊണ്ട് അവരുടെ യഥാർത്ഥ സ്വഭാവം മറച്ചുപിടിക്കുന്ന വ്യാജ ഗുരു ക്കന്മാരുടെ തന്ത്രം ടിപിഎം ഗ്രൂപ്പിലെ ശുശ്രുഷകന്മാരും അനുഷ്ഠിക്കുന്നു. അതിനാൽ, സാത്താൻ സേവകരെക്കാൾ ഈ മുഖംമൂടി ധരിച്ചവർ നമ്മുക്ക് കൂടുതൽ അപകടകാരി കളാകുന്നു. ഒരു ഭീകരൻ സൈനിക വേഷത്തിൽ, തൻ്റെ യഥാർത്ഥ യൂണിഫോമിനെ ക്കാൾ കൂടുതൽ അപകടകാരിയാണെന്നത് നിഷേധിക്കാൻ വയ്യാത്ത ഒരു സത്യമാണ്. പിശാചിൻ്റെ ശുശ്രൂഷകന്മാരായി പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രവാദികളുമായി താരതമ്യപ്പെടുത്തുമ്പോൾ, വ്യാജ ഉപദേഷ്ടാക്കന്മാരെ പറ്റി ബൈബിളിൽ കൂടുതൽ മുന്നറിയിപ്പുകൾ ഉണ്ട്. സാത്താന് തന്നെ, അവൻ്റെ യഥാർത്ഥ സ്വത്വം വെളിപ്പെടുത്തു ന്നതിനേക്കാൾ അവൻ വെളിച്ചദൂതനെന്ന നിലയിൽ വേറിട്ട് നിൽക്കുമ്പോൾ താൻ കൂടു തൽ അപകടകാരിയാണെന്ന് മനസ്സിലാക്കാൻ ജ്ഞാനമുള്ളവനാണ്. അതിനാൽ, നമ്മുടെ ശ്രദ്ധ നമ്മെ പിശാചിൻ്റെയും സാത്താൻ്റെയും അടുത്തേക്ക് തിരിച്ചുവിടുന്നതല്ല, പകരം ക്രൈസ്തവലോകത്തിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന, വ്യാജ അധ്യാപകരെ കുറിച്ച് നാം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം എന്നതിൽ ആയിരിക്കണം.
പിശാച് ഭയമുള്ള ജനങ്ങൾക്ക് A W ടോസറുടെ ഉപദേശം
പിശാചിനെപ്പറ്റി പെന്തക്കോസ്തുകാരുടെ അമിതമായ ഭ്രാന്തിനെ കുറിച്ച് A W ടോസർ ഒരു ലേഖനം എഴുതി. അദ്ദേഹം “പിശാചിനെ എന്ത് ചെയ്യണം” എന്നതിനെ പറ്റി തൻ്റെ പുസ്തക മായ “BORN AFTER MIDNIGHT” ൽ ഒരു ലേഖനം എഴുതി. ചില ആളുകൾക്ക് ദുഷ്ടാത്മാക്കൾ അളവില്ലാത്തവിധം ഒഴിയാബാധയാണെന്ന് അദ്ദേഹം എഴുതുന്നു. എന്നിട്ട് അവർ പിശാ ചിന് വലിയ ശബ്ദത്തോടെ കല്പന കൊടുക്കുമെങ്കിലും അവരുടെ ധൈര്യമില്ലാത്ത ആം ഗ്യം കാണുമ്പോൾ അവർ എത്രമാത്രം ഭയന്നിരിക്കുന്നുവെന്ന് മനസ്സിലാകും. വസ്തുതയും ഭാവനയും തമ്മിൽ തലമുടിനാരിഴ വ്യത്യാസം മാത്രമേയുള്ളു. ശത്രുവിനെ പറ്റിയുള്ള വസ്തുതകളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. എന്നാൽ അതേ സമയം, പിശാ ചിൻ്റെ സ്വന്തം അസ്തിത്വത്തെ സൃഷ്ടിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെക്കുറിച്ചും നാം മനസ്സിലാക്കണം. സത്യം അറിയുന്നത് നമ്മെ സ്വതന്ത്രരാക്കും, പക്ഷേ അന്ധവിശ്വാസം നമ്മെ അടിമപ്പെടുത്തുന്നു. കാര്യങ്ങൾ കാണുന്നതിനുള്ള തിരുവെഴുത്ത് വഴി, നമ്മൾ എപ്പോഴും കർത്താവിനെ നമ്മുടെ മുന്നിൽ വയ്ക്കണം. നമ്മുടെ ദർശനത്തിൻ്റെ കേന്ദ്ര ത്തിൽ ക്രിസ്തുവിനെ വയ്ക്കുക, അപ്പോൾ സാത്താൻ ചുറ്റും ഒളിഞ്ഞു കിടക്കുകയാണെ ങ്കിൽ അവൻ അരികിൽ ദൃശ്യമാവുകയും, കർത്താവിൻ്റെ ശോഭയാൽ ഒരു നിഴൽപോലെ ആയിരിക്കുകയും ചെയ്യും. നമ്മുടെ പഴയ കാഴ്ചപ്പാടിൻ്റെ കേന്ദ്രബിന്ദുവായി സാത്താനെ വയ്ക്കുകയും അരികിലേക്ക് ദൈവത്തെ തള്ളിക്കളയുകയും ചെയ്യുന്നത് എല്ലായ്പ്പോഴും തെറ്റാണ്. ദുരന്തങ്ങളല്ലാതെ മറ്റൊന്നും അത്തരം അതിക്രമങ്ങളിലൂടെ വരികയില്ല.
ഉപസംഹാരം
സാത്താൻ ഇല്ലെന്നോ പിശാച് ഒരു കെട്ടുകഥയാണെന്നോ അല്ല ഞങ്ങൾ പറയുന്നതെ ന്നോർക്കുക. പല അവസരങ്ങളിലും യേശു തന്നെ ഭൂതങ്ങളെ പുറത്താക്കി. ഈ തിന്മ യെല്ലാം (പൈശാചിക ബന്ധനം, സാത്താന്യ പ്രവൃത്തികൾ, ആഭിചാരം, ശകുനം, മന്ത്ര വാദങ്ങൾ) നിലനിൽക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ഇതിനോടെല്ലാം പ്രതികരിക്കുന്നതിന് ഒരു പരിധി ഉണ്ട്. വസ്തുതയും കെട്ടുകഥയും തമ്മിൽ മുടിനാരിഴ വ്യത്യാസമുണ്ട്. അതിശയോക്തമായി സാത്താനെ പറ്റി പരാമർശിക്കുന്നത് ഞരമ്പുരോ ഗത്തിൻ്റെ ഒരു ലക്ഷണമാണ്. എല്ലാ മുക്കിലും മൂലയിലും സാത്താനെ കണ്ടെത്തുന്നത് സൂപ്പർ ആത്മീയതയും, അത് അപകടകരവുമാണ്. ഇരുട്ടിൽ കഴിയുന്ന ആളുകളെ വിടു വിക്കാൻ യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നത് കഥയുടെ ഒരു ഭാഗമാണ്. പിശാചി ൻ്റെ ആയുധമായി തീരുന്നത് നിർത്തുക എന്നതാണ് മറ്റൊരു ഭാഗം, നിർഭാഗ്യവശാൽ അത് ടിപിഎമ്മിലെ വലിയ പ്രശ്നം ആകുന്നു.
2 കൊരിന്ത്യർ 10:5, “അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിൻ്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏത് വിചാരത്തെയും ക്രി സ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി.”
അവരുടെ തെറ്റായ പഠിപ്പിക്കലുകളിലൂടെ സ്വയം ഉയർത്തിപ്പിടിക്കുന്ന ഓരോ സന്ദർഭ ത്തിലും അവർ ദൈവത്തിനെതിരായി സാത്താനുവേണ്ടി യുദ്ധം ചെയ്യുന്നു. ദുഃഖകരമെ ന്നു പറയട്ടെ, അവർ വ്യാജത്തിൻ്റെ വ്യാപാരശക്തിയുമായി പ്രണയത്തികുന്നു. അവർ സ്വർഗീയസ്ഥലങ്ങളിൽ ദുഷ്ടാത്മശക്തിയുടെ ശക്തികളുമായി യുദ്ധത്തിൽ പരാജയ പ്പെടുന്നു. അതിനാൽ, വിനയവും യുക്തിബോധവും കാത്തുസൂക്ഷിക്കാൻ ടിപിഎമ്മിലെ സാത്താൻ വേട്ടക്കാരോടും പ്രാർഥനാ വീരന്മാരോടും ഞാൻ താഴ്മയോടെ അപേക്ഷിക്കു ന്നു. നിങ്ങൾ സ്വയം വിലക്ഷണപ്രതിഭാസം (FREAK OUT) കാണിക്കുകയോ നിഷ്കളങ്കരായ ജനങ്ങളെ ഉന്മാദത്തിൽ ആക്കുകയോ ചെയ്യിക്കരുത്. സത്യം അവരെ പഠിപ്പിക്കു കയും അവരെ അന്ധവിശ്വാസങ്ങളും മിഥ്യയും എതിരിടാൻ സഹായിക്കുകയും ചെയ്യുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.