ടിപിഎം ഒരു കുറഞ്ഞുകൊണ്ടിരിക്കുന്ന സംഘടനയാണെന്നും ഓരോ ആഴ്ചയും ശുശ്രു ഷകന്മാരുടെ എണ്ണം കുറയുന്നുവെന്നും നമുക്കറിയാം. വർഷംതോറുമുള്ള അവരുടെ വാർഷിക കൂട്ടിച്ചേർക്കലുകൾ മരണങ്ങളും ഉപേക്ഷിച്ചു പോകുന്നതും കാരണം കാലക്ര മേണ മാറ്റപ്പെടുന്നു. പുതിയ ടിപിഎം അന്തേവാസികൾക്കുള്ള റിക്രൂട്മെൻറ്റ് നവംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ അമിതാവേശത്തോടു കൂടെ നടത്തപ്പെടുന്നു. ടിപിഎം ശുശ്രുഷകന്മാർ തങ്ങളുടെ സ്ഥാനങ്ങൾ പുതുക്കാൻ ചില തന്ത്രങ്ങൾ ഉപയോ ഗിക്കാറുണ്ട്. ഇത് പല അറകളുള്ള വളഞ്ഞ വലയുടെ (HOOP NETS) രൂപത്തിലാകുന്നു.
വളഞ്ഞ വല (HOOP NETS)
വല (NET) നിരപരാധിയായ ഇരയെ കെണിയിൽ പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഈ ദുഷ്ട സംഘടന പ്രവർത്തിക്കുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം. എല്ലാ സെൻറ്റെർ പാസ്റ്റർമാ ർക്കും ഒരു ലക്ഷ്യം കൊടുക്കുകയും, അത് അവർ അവരുടെ പ്രാദേശിക സഭകളിലേക്ക് വിഭജിക്കുകയും ചെയ്യുന്നു. ഇരയുടെ വലിപ്പം അനുസരിച്ച് ലോക്കൽ ശുശ്രുഷകൻ്റെയും സെൻറ്റെർ പാസ്റ്ററിൻ്റെയും അഭിമാനവും വർദ്ധിക്കുന്നു.
സദൃശ്യവാഖ്യങ്ങൾ 29:25, “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കു ന്നവനോ രക്ഷപ്രാപിക്കും.”
മറ്റെല്ലാ വേട്ടയാടലിലും പോലെ, എല്ലായ്പ്പോഴും ബലഹീന ഇരകൾ കണിയിൽ വീഴുന്നു. മൃഗങ്ങൾക്കിടയിൽ അങ്ങനെയല്ല. അവിടെ മൃഗീയശക്തി ബലവും ഉപയോഗിക്കുന്നു. എന്നാൽ ടിപിഎമ്മിൽ എപ്പോഴും നടക്കുന്നത് വഞ്ചനയാകുന്നു. മനുഷ്യ ശരീരത്തിൽ കാൻസർ കോശങ്ങൾ വ്യാപിക്കുന്നതുപോലെ അവർ വ്യാപിപ്പിക്കുന്നു.
ആദ്യജാതനെന്ന വല (FIRSTBORN NET)
ഭാവിയിലുള്ള ഇരയെ തിരിച്ചറിയാൻ ടിപിഎം ശുശ്രുഷകന്മാർ നന്നായി പരിശീലിച്ചിരി ക്കുന്നു. ദീർഘകാലമായി ടിപിഎമ്മിൽ മസ്തിഷ്ക ക്ഷാളനം (BRAINWASHED) ചെയ്യപ്പെട്ട ഇട ത്തരക്കാരെയും താഴ്ന്ന-ഇടത്തരക്കാരെയും അവർ നോക്കിവയ്ക്കുന്നു. അവരുടെ മതപ രമായ കൽപനകളെ എതിർക്കാത്തവരാണ് ഇവരെന്ന് അവർ ഉറപ്പു വരുത്തുന്നു.
ഈ നിയമം അനുസരിച്ച്, വീട്ടിലെ ആദ്യജാതൻ ഇരയായിത്തീരുന്നു. ചില സംഭവങ്ങൾ അവർ തിരിച്ചറിയുന്നു. കുട്ടി പ്രത്യേകമായി കർത്താവിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തായും, ആ പ്രത്യേക കുട്ടി ദൈവത്തിന് അവകാശപ്പെട്ടതാണെന്നും നുണ പറയുന്നു.
ടിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നത് കർത്താവിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് അജ്ഞരായ വിശ്വാസികൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഈ തന്ത്രം പ്രവർത്തിക്കുന്നത്. അതുകൊണ്ട്, പുറപ്പാട് 13:2 പോലെയുള്ള വാക്യങ്ങൾ എളുപ്പത്തിൽ ഈ ആളുകളുടെ മേൽ ചുമത്താനാകും.
“യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്ന തിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അത് എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു.”
അറിവില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ മസ്തിഷ്ക ക്ഷാളനം സംഭവിച്ച അവസ്ഥയിൽ അങ്ങനെ ചിന്തിക്കുകയും കൃതൃമത്വം അംഗീകരിക്കുകയും ചെയ്യുന്നു. ഇപ്പോൾ കർ ത്താവിൻ്റെ വേലയ്ക്കായി പൂർണമായി കീഴടങ്ങാൻ “ആദ്യജാതൻ” കടപ്പെട്ടിരിക്കുന്നു. അങ്ങനെ “ആദ്യജാതൻ” വലയിൽ ഇരിക്കാൻ, ചെന്നൈ കൺവെൻഷനിലും സെൻറ്റെർ കൺവെൻഷനിലും കുടുംബാംഗങ്ങളെ ക്ഷണിക്കാൻ ലോക്കൽ ശുശ്രുഷകന്മാർ പ്രത്യേ കമായി ശ്രദ്ധിക്കുന്നു. “ആദ്യജാതൻ്റെ” ജീവിതത്തിലെ ചില രോഗങ്ങളോ അപകടങ്ങളോ ശുശ്രൂഷയ്ക്കുള്ള വിളിയായി കൗശലത്താല്‍ സ്വാധീനിച്ച് ഉറപ്പ് വരുത്തുന്നു.
പ്രശ്നങ്ങളുള്ള വലയുടെ കാരണങ്ങൾ
ആദ്യജാതൻ വലയെപോലെ, ഈ പ്രശ്നം, രക്ഷപെടാൻ ബുദ്ധിമുട്ടായി ചില പ്രശ്നങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്നവർക്ക് വേണ്ടിയുള്ള വലയാകുന്നു. രക്ഷാ പദ്ധതിയുമായി ഒരു വിശ്വാസ ഹോം ഏജൻറ്റ് വരും. ഒരിക്കൽ നീ നിൻ്റെ മകനെയോ മകളെയോ ശുശ്രൂഷ യ്ക്ക് വിട്ടാൽ നിൻ്റെ ഭവനത്തിലെ ശാപം മാറും, നിൻ്റെ കുടുംബം അനുഗ്രഹിക്കപ്പെടും. ധാരാളം കുട്ടികളുള്ള ഒരു കുടുംബത്തിൽ ഈ തന്ത്രം പ്രവർത്തിക്കുന്നു. തങ്ങളുടെ നിസ്സ ഹായതയിൽ, കുട്ടികളിൽ ഒരാളെ ടിപിഎം ശുശ്രുഷയ്ക്കായി നൽകാമെന്ന് ജനങ്ങൾ വാ ഗ്ദാനം ചെയ്യുന്നു. ടിപിഎം ശുശ്രുഷയിൽ ചേർന്നതിനുശേഷം കുടുംബം അഭിവൃദ്ധി പ്രാ പിച്ച ചില ഉദാഹരണങ്ങൾ ടിപിഎം ശുശ്രുഷകന്മാർ ഉദ്ധരിക്കും. കുട്ടി ശുശ്രുഷയിൽ ചേർ ന്നശേഷവും കുടുംബത്തിൻ്റെ പ്രശ്നം തുടർന്നു കൊണ്ടിരുന്നാൽ അവർ അത് ബോധപൂ ർവ്വം മൂടിവയ്ക്കും.
കാൻവാസിങ്ങിൻ്റെയും ബ്ലാക്ക് മെയിലുകളുടെയും വല
ഇരയെ മുകളിലത്തെ രക്ഷാകർതൃ വലയിൽ കുടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവർ ല ക്ഷ്യത്തെ നേരിട്ട് ആക്രമിക്കും. കാൻവാസിങ്ങിൻ്റെയും ബ്ലാക്ക് മെയിലിൻ്റെയും വലയി ൽ നിന്നും രക്ഷപ്പെട്ട ഒരു ലക്ഷ്യവുമായി ഞാൻ ഒരു അഭിമുഖ സംഭാഷണം നടത്തി. ആ സഹോദരിയെ അവർ കെണിയിൽ കുടുക്കാൻ ശ്രമിച്ച പല മാർഗങ്ങളെ പറ്റി പ്രതിപാദി ച്ചു. പ്രണയ ബോംബിങ്ങ് (LOVE BOMBING) കൂടാതെ അവർക്കുമേൽ സമ്മര്‍ദ്ദം ചെലുത്തിയ സംഭാഷണത്തിൻ്റെ വിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
- നിങ്ങളുടെ ജീവിതത്തിൽ ഒരു പങ്കാളിയെ ദൈവം തെരഞ്ഞെടുത്തിട്ടില്ലാത്തതി നാൽ അവിവാഹിതയായിരിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നു.
- നിങ്ങളെ സീയോനായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ നിങ്ങൾ സീയോനിലേക്ക് വരണം; നിങ്ങൾക്ക് മറ്റൊരു വഴിയും ഇല്ല.
- നിങ്ങൾ ശുശ്രുഷയിൽ ചേരുന്നില്ലെങ്കിൽ നിങ്ങൾ നശിക്കപ്പെടും.
- ആ സഹോദരിക്ക് സീയോൻ്റെ വിളി ഉണ്ടായിരുന്നു, എന്നാൽ അവൾ പോയി വിവാ ഹം കഴിച്ചു. ഇപ്പോൾ അവളുടെ എല്ലാ കുഞ്ഞുങ്ങളും മരിക്കുന്നതും ഭർത്താവിന് ഒരു അപകടമുണ്ടായതും കാണുക. അടിസ്ഥാനപരമായി, ഭീഷണിപ്പെടുത്താൽ.
- നോക്ക് !! വിവാഹം വളരെ മോശമല്ല. നിൻ്റെ കൊച്ചു പെൺകുട്ടിയെ വിവാഹം കഴി പ്പിക്കരുത്. നമ്മോടൊപ്പം വന്ന് യേശുവിനോടൊപ്പം ജീവിക്കുക.
- ഈ തന്ത്രങ്ങൾ ഒന്നും ഫലിക്കാതെ വരുമ്പോൾ അവർ കൂട്ടത്തോടെ അവളെ പരിഹ സിക്കും, ഒരുപാട് കുട്ടികളെ ഉല്പാദിപ്പിക്കാൻ തരംതാഴ്ന്ന രീതിയിൽ കളിയാക്കും.
അവസാനമായി ശ്രേഷ്ഠനായ ചെന്നായ് തമ്പിദുരൈ, അവസാന ശ്രമം നടത്തി. സാധാരണ യുള്ള വീട് സന്ദർശനത്തിൻ്റെ പേരിൽ, അവളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ, അദ്ദേഹം ഈ സ്ത്രീയെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
“വിവാഹം കഴിക്കാൻ നിങ്ങൾക്ക് ഇഷ്ടമില്ലെന്ന് എനിക്കറിയാം. നിങ്ങളെക്കാളേറെ നന്നാ യി എനിക്ക് നിങ്ങളെ അറിയാം. വിവാഹിതയാകുന്നത് ലൗകീകം ആകുന്നു, നിങ്ങൾ ലൗകീകയാകാൻ പാടില്ല.”
“ഞങ്ങളുടെ ശുശ്രൂഷയിൽ വന്ന് യേശുവിനോടൊപ്പം നിൽക്കുക.”
2 കൊരിന്ത്യർ 11:4, “ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസം ഗിക്കയോ നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാ ത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.”
സദൃശ്യവാഖ്യങ്ങൾ 7:22, “അറുക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,”
ഇത് പ്രവചനത്തിൻ്റെ നിവൃത്തി അല്ലെങ്കിൽ പിന്നെ എന്താകുന്നു?
1 തിമൊഥെയൊസ് 4:1-3, “എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളു ടെ ഉപദേശങ്ങളെയും ആശ്രയിച്ച് ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജി ക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവ രായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്ര ത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്ന് കല്പി ക്കയും ചെയ്യും.”
മനഃപൂർവം ഇരയാകുന്ന വല
ഈ മുഴുവൻ നാടകത്തിൽ മറ്റൊരു സംഘമുണ്ട്. ഇവർ മത്സ്യബന്ധന ശ്രമങ്ങളൊന്നുമില്ലാ തെ ടിപിഎം ശുശ്രുഷയിൽ കയറുന്നവരാണ്. ഇവർക്ക് ചില രോഗങ്ങൾ ഉണ്ടായിരിക്കും, അല്ലെങ്കിൽ അവരുടെ സാന്നിധ്യം കുടുംബത്തിൽ വലിയ സാമ്പത്തിക ചെലവുകൾക്ക് കാരണമാകുന്നു. അവരെ വിവാഹം കഴിപ്പിക്കുന്നത് ഒരു പ്രശ്നം ആയിരിക്കും. അവരുടെ വിവാഹവും ഭീമമായ അനുബന്ധ ചെലവുകളും വഹിക്കേണ്ടി വരുന്നതിനാൽ ഇവരിൽ ചിലരെ മാതാപിതാക്കൾ ടിപിഎം ശുശ്രുഷയിലേക്ക് നിർബന്ധിച്ച് അയക്കുന്നു. മാത്രമല്ല, ചില സാമൂഹ്യ നിലവാരങ്ങൾ നോക്കിയാൽ ഈ പെൺകുട്ടികൾക്ക് വേണ്ടത്ര സൗന്ദര്യം ഇല്ലാത്തതിനാൽ, നല്ല രീതിയിൽ അവർക്ക് അനുയോജ്യമായ ഇണകൾ ലഭിക്കത്തില്ല. ഇങ്ങനെയുള്ള സഹോദിമാർ അവരുടെ ജീവിതം ടിപിഎം അടുക്കളയിൽ പാചകം ചെയ്തും വൃത്തിയാക്കിയും സംഘടനയിലെ ശാപ്പാട്ടുരാമന്മാരെ സേവിച്ചും പൂർത്തിയാ ക്കാനായി ഒതുങ്ങി കൂടുന്നു. തൊഴിൽരഹിതരായ ചില പുരുഷന്മാരും മറ്റ് പ്രശ്നങ്ങൾ ഉള്ളവരും ഈ വലയിൽ വീഴുന്നു.
ഉപസംഹാരം
ഈ മത്സ്യബന്ധന പര്യവേക്ഷണങ്ങളുടെ (EXPEDITIONS) അവസാനം എന്താകുന്നു?
⬆⬆
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പറഞ്ഞതുപോലെ, ഈ വല നെയ്യുന്ന പൊതുവായ നൂലിനെ “വഞ്ചന” എന്ന് വിളിക്കുന്നു. “കർത്താവിനെ സേവിക്കുന്നു” എന്ന ബാനറിൽ അവർ എങ്ങ നെയോ കുടുങ്ങുന്നു? ഒരു മത സമുച്ചയത്തിൽ (CORPORATION) ചേർന്നാൽ കർത്താവിനെ സേവിക്കുന്നു എന്ന് ഈ അജ്ഞരായ ആളുകൾ ചിന്തിക്കുന്നു. അവർ മേലധികാരികളെ സേവിക്കുന്നുവെന്നും മേലധികാരികളുടെ പാട്ടുകൾക്ക് അനുസരിച്ച് നൃത്തം ചെയ്യുന്നു വെന്നും വളരെ വേഗത്തിൽ തിരിച്ചറിയുന്നു. ഖേദകരമെന്നു പറയട്ടെ, അവർക്ക് ഒരു മട ങ്ങി വരവ് വളരെ വൈകിയിരിക്കും. എന്തുകൊണ്ട് അവർ തിരുവെഴുത്തുകൾ വീണ്ടും പരിശോധിക്കുന്നില്ല? കർത്താവിനെ സേവിക്കുവാൻ വിളിക്കപ്പെട്ട ഒരു വ്യക്തിയുടെ തിരുവെഴുത്തുപശ്ചാത്തലം നമുക്ക് നോക്കാം.
അപ്പൊ.പ്രവ. 13:1-4, “അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെ യും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ട് അവരെ എനിക്കു വേർതിരി പ്പിൻ എന്നു പരിശുദ്ധാത്മാവ് പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ച് പ്രാർത്ഥിച്ച് അവരുടെ മേൽ കൈവെച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.”
പുതുതായി ചേരുന്ന വ്യക്തികളെ പരിശീലിപ്പിക്കാനും അവരുടെ മതം അനുസരിച്ച് ജീവിക്കാനും പറയുന്ന പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ നമ്മൾ കാണു ന്നില്ല. അവർ അവരുടെമേൽ കൈവച്ചു പ്രാർഥിച്ച് അവരെ അയയ്‌ക്കുന്നത് നാം കാണു ന്നു. പരിശുദ്ധാത്മാവ് അവരെ നയിക്കുന്നു. അല്ലാതെ, മേലധികാരിയോ ഏതെങ്കിലും മനുഷ്യനോ അല്ല. പിന്നീട് പൌലോസിനെയും ബർന്നബാസിനെയും അവരുടെ ശുശ്രൂ ഷകളിൽ വേർപെടുത്തപ്പെട്ട ചില സാഹചര്യങ്ങൾ എങ്ങനെയാണ് സംഭവിച്ചത് എന്ന് നമുക്കറിയാം (അപ്പൊ.പ്രവ. 15:36-41).
ഇത് നിങ്ങളോട് എന്ത് പറയുന്നു? നിങ്ങൾക്കൊരു യഥാർത്ഥ വിളിയുണ്ടെങ്കിൽ, പരിശു ദ്ധാത്മാവ് തൻ്റെ വഴികളിൽ നിങ്ങളെ നയിക്കുകയും, നിങ്ങൾക്കായി രൂപകൽപ്പന ചെയ്ത അദ്വിതീയമായ (UNIQUE) ഒരു ശുശ്രൂഷ നിങ്ങൾക്കുണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നു. നി ങ്ങൾ ചില ആളുകളുടെ നുകത്തിന് കീഴിൽ ഇരിക്കേണ്ട ആവശ്യമില്ല. ഈ പറയപ്പെടുന്ന അപ്പോസ്തലന്മാരെയും വിശുദ്ധന്മാരെയും ദൈവം വിളിച്ചതല്ലെന്നും മതപരമായ കോർപ്പ റേഷനിൽ ചേരുന്നത് ദൈവ പ്രവൃത്തി അല്ലെന്നും ഇത് വ്യക്തമായി നമ്മോട് പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ വഞ്ചന ടിപിഎം ഉപയോഗിച്ചിട്ടുണ്ട്. ടിപിഎം വൈ ദികന്മാരുടെ ഇടയിൽ പ്രബലമായ ദുർന്നടപ്പ് നടക്കുന്നുവെന്ന് നമുക്കറിയാം. ഇസ്രായേ ലിൻ്റെ യാത്രയിൽ ഒരു ഇടർച്ചക്കല്ലായി നിന്ന ബിലെയാമിൻ്റെ പഠിപ്പിക്കലുകൾ പിന്തുടരു ന്നതിൻ്റെ ഫലമാണിത്.
സംഖ്യാ 25:1-3, “യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളു മായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളി ക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽ പെയോരിനോട് ചേർന്നു, യഹോവയുടെ കോപം യിസ്രായേലിൻ്റെ നേരെ ജ്വലിച്ചു.”
വെളിപ്പാട് 2:14 ൽ, “ബിലെയാമിൻ്റെ പഠിപ്പിക്കൽ” അഥവാ “ബിലെയാമിൻ്റെ ഉപദേശം” സ ഹിച്ചതിന് പെർഗ്ഗമൊസിലെ സഭയെ ശകാരിക്കുന്നു. ബിലെയാമിൻ്റെ പേര് 2 പത്രോസ് 2:15 ലും യൂദാ 1:11 ലും ചേർത്തിട്ടുണ്ട്, രണ്ടിടങ്ങളിലും വ്യാജ ഉപദേഷ്ട്ടാക്കന്മാരുടെ പെരുമാറ്റത്തിനും സന്ദേശത്തിനും എതിരെ മുന്നറിയിപ്പ് നൽകുന്നു. ഇതെല്ലാം ഇസ്രാ യേൽ ജനത്തിനെതിരെ പ്രവചിക്കുന്നതിൽ പരാജയപ്പെട്ട പഴയനിയമത്തിലെ കഥാപാത്ര മായ ബിലെയാമിനെ പരാമർശിക്കുന്നു (സംഖ്യാ 22). ഒടുവിൽ അവൻ ഇസ്രായേലിൻ്റെ ശത്രുവായ മോവാബിലെ ബാലാക്ക് അവരെ ഉപദ്രവിക്കാൻ മോവാബ് രാജാവിനോട് ഉപ ദേശിച്ചു (സംഖ്യാ 31:8). ബിലെയാമിൻ്റെ സിദ്ധാന്തം ഗുരുതരമായ ഒരു പ്രശ്നമല്ല, മറിച്ച് ഒരു വഞ്ചനയാണ്. നേരിട്ടുള്ള ആക്രമണം പരാജയപ്പെട്ടപ്പോൾ, ബിലെയാം ഒരു കുറുക്കുവഴി സമീപനം സ്വീകരിച്ചു.
സൂക്ഷിക്കുക !!!
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.