ടിപിഎം കൾട്ടിൽ പ്രവേശിക്കുക

മുകളിലുള്ള ചിത്രത്തിൻ്റെ സവിശേഷതകൾ വിശദീകരിക്കുന്നതിന് ശ്രമിക്കുക. ഇത് വളരെ ബുദ്ധിമുട്ടായ ജോലിയായിരിക്കും. അതുപോലെ, ടിപിഎം മൃഗത്തിൻ്റെ വ്യത്യസ്ത സവിശേഷതകളും വിശദീകരിക്കാൻ പ്രയാസമാണ്. പല ലേഖനങ്ങളിലും സൂചിപ്പിച്ചതു പോലെ, ടിപിഎം അതിൻ്റെ വ്യാജ ദൈവമായ “സീയോൻ” ഒപ്പം നില്കുകയും വീഴുകയും ചെയ്യും. അറിവില്ലാത്തവരിൽ ഈ വ്യാജദൈവത്തെ സ്ഥാപിക്കുന്നതിന്, അവർക്ക് പ്രതി ജ്ഞാബദ്ധരായ കാലാൾ ഭടന്മാരെ ആവ്യശമാണ്. അതിനാൽ ഈ കാലാൾ ഭടന്മാർ മസ്തി ഷ്ക ക്ഷാളനം (BRAINWASHED) സംഭവിച്ചവർ ആയിരിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നു. മസ്തിഷ്ക ക്ഷാളനത്തിൻ്റെ ഒരു ഭാഗം വ്യത്യസ്ത രീതികളിൽ ഒരേ ആശയം തിരിച്ചു മറിച്ച്‌ ഉപയോഗിക്കുക എന്നതാകുന്നു. വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ കാണപ്പെ ടുന്ന ഒരു ചിത്രം പോലെയാണ് ഇത്, നിങ്ങളെ അത് തുറിച്ചു നോക്കുന്നു എന്ന ഒരു ധാരണ നൽകുന്നു.

Enter the TPM Cult

ജനങ്ങളെ തങ്ങളുടെ ശുശ്രൂഷയിൽ കബളിപ്പിക്കാൻ ടിപിഎം ശുശ്രുഷകന്മാർ ഉപയോഗി ക്കുന്ന ചില തന്ത്രങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക. അസ്ഥിരതയിൽ നിന്നും കൾട്ട് ശുശ്രുഷയിലേക്ക് ഒരാളെ കൊണ്ടുവരുന്നതിനുള്ള അവസാന തന്ത്രങ്ങളിൽ ഒന്ന്, ഇരുമ്പു ലിയൂർ പോലുള്ള വലിയ കൺവെൻഷനുകളിൽ മുഴുകിയ സംഗീതത്തോടൊപ്പം സീയോ ൻ്റെ എല്ലാ തെറ്റായ വാഗ്ദാനങ്ങളും കൊടുക്കുക എന്നതാകുന്നു. ഈച്ചകളെ ചുറ്റും പറപ്പി ക്കുവാൻ തക്കതായ തേൻ ഉണ്ടെന്ന് സാക്ഷ്യങ്ങൾ പരിശോധിച്ചു മേലധികാരികൾ ഉറപ്പു വരുത്തുന്നു. പതിവുപോലെ, അവരുടെ ജീവിതത്തിലെ അസത്യസന്ധമായ പ്രാതിനിധ്യം ഇടവിട്ടുള്ള രേഖയിൽ (DOTTED LINE) ഒപ്പുവയ്ക്കാൻ ഇരയായവരെ പ്രേരിപ്പിക്കുന്നു. എങ്ങ നെയായാലും കുറഞ്ഞുകൊണ്ടിരിക്കുന്ന വേലക്കാരുടെ എണ്ണം നികത്തേണ്ടതുണ്ട്.

കൾട്ടിൻ്റെ സ്വപ്ന കവാടം (DREAM GATE OF THE CULT)

ജനങ്ങൾ പലപ്പോഴും സ്വപ്നങ്ങളും ദർശനങ്ങളും കാണുന്നത് ടിപിഎമ്മിൻ്റെ ഡ്രാഗൺ സാമ്രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസ പോലെ പ്രവർത്തിക്കുന്നു. ദൈവം സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും സംസാരിക്കുമെന്നത് സത്യമാണ്. ദൈവം സ്വപ്നം യാക്കോബിനോടു പറഞ്ഞു. അദ്ദേഹം സ്വപ്നത്തിൽ ജോസഫിനോടു സംസാരിച്ചു. ദൈവം ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; പുതിയ നിയമത്തിൽ, ദൈവം ദർശന ങ്ങളിലൂടെ പത്രോസിനോടും കൊർന്നേല്യൊസിനോടും സംസാരിച്ചത് നാം കാണുന്നു. അപ്പോസ്തല പ്രവർത്തിയിൽ പൗലോസ് കണ്ട പല സ്വപ്നങ്ങളും നാം കാണുന്നു. എന്നാൽ എല്ലാ സ്വപ്നങ്ങളും ദൈവത്തിൽ നിന്നുള്ളതല്ലെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.

ദൈവം നിങ്ങളോട് സംസാരിക്കാൻ സ്വപ്നങ്ങൾ ഉപയോഗിക്കുന്നത് പോലെ, നിങ്ങളെ കബളിപ്പിക്കാൻ ഇരുട്ടിൻ്റെ ദുഷ്ടശക്തികൾ അതേ മാനദന്ധം ഉപയോഗിക്കും.

സഭാപ്രസംഗി 5:3, “കഷ്ടപ്പാടിൻ്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷൻ്റെ ജല്പനവും ജനിക്കുന്നു.”

യിരെമ്യാവ് 14:14, “യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാർ എൻ്റെ നാമത്തിൽ ഭോഷ്ക്ക് പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോട് കല്പിച്ചിട്ടില്ല, അവരോട് സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്ത ഹൃദയത്തിലെ വഞ്ചനയും നിങ്ങളോട് പ്രവചിക്കുന്നു.”

യിരെമ്യാവ് 29:8, “യിസ്രായേലിൻ്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുത്.”

ഇത് നിങ്ങൾക്ക് ചില അഭിലാഷങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഉപബോധ മനസ്സിൽ, അത് നിങ്ങൾക്കായി ഒരു സ്വപ്നമായി കലാശിച്ചേക്കാം. നിങ്ങളുടേതായ ഒരു സ്വപ്നത്തിൻ്റെ സൃഷ്ടാവാണ് നിങ്ങൾ. നിങ്ങളുടെ പ്രലോഭനങ്ങൾ നിങ്ങളെ നിങ്ങൾക്കായി ഒരുക്കിയ കണിയിലേക്ക് നയിക്കും.

കൾട്ടിൻ്റെ വ്യാഖ്യാന കവാടം (INTERPRETATION GATE)

ഒരു വേലക്കാരിയായ ടിപിഎം സഹോദരിക്ക് ഒരു സാക്ഷ്യമുണ്ട്. ഈ സഹോദരിയെ വളരെ കർശനമായ മാതാപിതാക്കളാൽ ടിപിഎമ്മിൽ ജനിച്ചു വളർത്തി. പതിവായി യോഗങ്ങൾ നടക്കുമ്പോൾ അവൾ പ്രവചിക്കുമായിരുന്നു. മണവാളൻ ഇല്ലാതെ ഒരു മണവാട്ടിയായി അവളെ വസ്ത്രധാരണം ചെയ്തതായി അവൾ ഒരു ദർശനം കണ്ടു. ഈ സ്വപ്നം അവൾ ഒരു വേലക്കാരി സഹോദരിയുമായി പങ്കു വയ്ക്കുകയും, അത് അവൾ യേശുവിനു വേണ്ടിയാണെന്നും അവൾക്ക് ലോകത്തിൽ ഒരു ഭർത്താവ് ഇല്ലെന്നും അവർ വിശദീകരിച്ചു. 2015 ൽ അവൾ ശുശ്രുഷയിൽ അംഗമായി.

പല ടിപിഎം പ്രവർത്തകരുടേയും കഥ ഇതുതന്നെയാണ്. സ്വാർത്ഥ താല്പര്യങ്ങളിലൂടെ അവരെ ടിപിഎമ്മിൻ്റെ വ്യാഖ്യാന കവാടം വഴി തള്ളിക്കയറ്റുന്നു. ഉദ്ദേശിച്ച ലക്ഷ്യത്തി ലേക്ക്‌ വ്യാഖ്യാനം വളച്ചൊടിക്കുവാൻ എളുപ്പമാണ്.

നിങ്ങൾ ഒരു സ്വപ്നം കാണുകയും വ്യാഖ്യാനത്തെപ്പറ്റി ഉറപ്പ് ഇല്ലാതിരിക്കയുമാണെങ്കിൽ, പ്രത്യേകിച്ച് നിങ്ങൾ ടിപിഎം ശുശ്രുഷകന്മാരോട് ചോദിക്കുമ്പോൾ, നിങ്ങൾ കുറഞ്ഞ പക്ഷം, നെബൂഖദ്നേസർ രാജാവിനെപ്പോലെ മിടുക്കരായിരിക്കണം. അദ്ദേഹത്തിൻ്റെ രാജ്യത്ത് ധാരാളം മാന്ത്രികരും ജ്യോതിഷക്കാരുമുണ്ടായിരുന്നു. അവർ വ്യാജവും പൊളി വാക്കും പറയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ദാനിയേൽ 2:9, “നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എൻ്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജി ച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്ക് ബോധ്യമാകും.”

അതുകൊണ്ട് സ്വപ്നം പറയാൻ അദ്ദേഹം അവരോട് പറഞ്ഞു, പിന്നെ അവർക്ക് വ്യാഖ്യാ നിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അല്ലെങ്കിൽ, അവരുടെ വ്യാ ഖ്യാനം ശരിയാണോ അതോ അത് അവരുടെ ഭാവനയാണോ എന്ന് ആർക്കറിയാൻ സാ ധിക്കും? അതുപോലെ, ടിപിഎം വേലക്കാർ ദൈവം വസിക്കുന്ന ദൈവശുശ്രൂഷകരായി സ്വയം അവകാശപ്പെട്ടാൽ, ദർശനമോ സ്വപ്നമോ ദൈവം കൊടുത്താൽ, അപ്പോൾ അവർ ദാനീയേലിനെപ്പോലെ ദൈവത്തോടു പ്രാർത്ഥിക്കാൻ കഴിവുള്ളവരാണെങ്കിൽ, ദൈവം അവർക്ക്‌ സ്വപ്നവും അതിൻ്റെ വ്യാഖ്യാനവും വെളിപ്പെടുത്തും. അല്ലാത്തപക്ഷം അവർ നിങ്ങളെ സ്വന്തം സംവിധാനത്തിൽ കുടുക്കും. നിങ്ങൾ അറവുശാലയിലേക്ക് ഓടുന്ന കാളയെപ്പോലെ ആകും (സദൃശ 7:22).

ടി യു തോമസ് ജഡത്തിൽ വസിക്കാത്തതിനെ പറ്റി പൊങ്ങച്ചം പറയുകയും തൻ്റെ പൗരോ ഹിത്യത്തെ ദാനിയേലുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു (ദാനിയേൽ 2:11). ഈ പൊങ്ങച്ചക്കാരെ പരീക്ഷിക്കാൻ സമയമായിരിക്കുന്നു.

വിട്ടുവിട്ടുള്ള രേഖ (DOTTED LINE)

ഒരാൾ ടിപിഎം ശുശ്രുഷയിൽ ചേരുമ്പോൾ അദ്ദേഹം ഒരു ഫോം പൂരിപ്പിക്കണം (നിയമപ രമായ നടപടിക്രമമായി). അവരിൽ ചിലർ ഈ ഫോമിൽ വ്യാജ വിവരങ്ങൾ പൂരിപ്പിക്കു ന്നു. അവർ കള്ളം പറയുന്നു !! ഈ ലിസ്റ്റിൽ വ്യാജ വിശദാംശങ്ങൾ പൂരിപ്പിച്ച ഒരു നുണയ നെ എനിക്ക് വ്യക്തിപരമായി അറിയാം. ഇപ്പോൾ അദ്ദേഹം ടിപിഎമ്മിൽ ഒരു വിശുദ്ധൻ / അപ്പൊസ്തലനാണ്. സെൻറ്റെർ പാസ്റ്റർക്ക് ഈ നുണ അറിയാമായിരുന്നു. ഈ നുണയൻ അദ്ദേഹത്തിൻ്റെ സ്ഥാനാർഥി ആയിരുന്നതുകൊണ്ട് അദ്ദേഹം തന്നെയാണ് ഈ കള്ളം അംഗീകരിത്. പരിശുദ്ധാത്മാവ് ഈ സത്യം എന്തുകൊണ്ട് ടിപിഎമ്മിൻ്റെ ചീഫ് പാസ്റ്റർക്ക് വെളിപ്പെടുത്തിയില്ല എന്ന് ഒരുവൻ ആശ്ചര്യപ്പെട്ടേക്കാം.

പത്രോസ് അനന്യാസിനെയും സഫീറയെയും ചോദ്യം ചെയ്തില്ലേ,അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിൻ്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിൻ്റെ ഹൃദയം കൈവശമാക്കിയത് എന്ത്? (അപ്പൊ.പ്രവ. 5:3)”. ടിപിഎം ചീഫ് പാസ്റ്റർ ഇയാളുടെ തല മേൽ കൈ വെച്ച് ഈ വ്യക്തിക്ക് എങ്ങനെ സ്ഥാനാരോഹണം (ORDINATION) കൊടുക്കാൻ സാധിക്കും?

അവർ ഫോമുകൾ പൂരിപ്പിച്ച ശേഷം അതിൻ്റെ സൂക്ഷ്മപരിശോധന നടത്തും, അവർക്ക് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ട്. പിന്നീട് ഒരു അഭിമുഖ സംഭാഷണം (INTERVIEW) നട ത്തും. അവർ അവരുടെ വിളിയെപ്പറ്റിയുള്ള വാഖ്യമോ പ്രവചനമോ സ്വപ്നമോ ചോദിക്കും. ടിപിഎം തലവന്മാർ അപ്പോൾ തന്നെ അവരെ ശുശ്രൂഷയിൽ സ്വീകരിക്കുകയോ അവരു ടെ അപേക്ഷ തള്ളിക്കളയുകയോ ചെയ്യും. വാസ്തവത്തിൽ ചില ഭോഷ്ക്കുകളുമായി അ കത്ത്‌ കടക്കാൻ വളരെ എളുപ്പമാണ്. ഉദാഹരണമായി, ഒരു വ്യക്തിയോട് ദൈവം അവ നെ ടിപിഎം ശുശ്രൂഷയ്ക്കായി വിളിച്ചു എന്ന് എങ്ങനെ മനസ്സിലായെന്ന് ചോദിച്ചാൽ, അവൻ്റെ മറുപടി “ഞാൻ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി കണ്ടു അപ്പോൾ ഞാൻ ഒരു ശബ്ദം കേട്ടു: “ഒരുത്തൻ എൻ്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തൻ്റെ ക്രൂശ് എടുത്ത്‌ എന്നെ അനുഗമിക്കട്ടെ”  എന്നായിരിക്കും. എന്നിട്ട് അയാൾ അഭിമുഖം (INTERVIEW) ഘട്ടം അവസാനിപ്പിക്കും. ഈ സാധാരണ വാഖ്യവും സാധാരണ സ്വപ്നവും പറഞ്ഞ് നിങ്ങൾക്ക് ടിപിഎം ശുശ്രുഷയിൽ ചേരാൻ സാധിക്കും.

എന്നാൽ, പുതിയ അപേക്ഷാർത്ഥി “ഞാൻ സീയോൻ കണ്ടു,” എന്ന് പറഞ്ഞാൽ അവർ അവനോട് ചോദിച്ചേക്കാം “സീയോൻ്റെ രൂപം എന്തായിരുന്നു?”. അവൻ “നാല് കോണുക ളുള്ള ചതുരാകൃതിയിലുള്ള (SQUARE SHAPED) ഒരു നഗരം (വെളിപ്പാട് 21:16) എന്ന് പറഞ്ഞാ ൽ അവർ അവനെ തള്ളിക്കളയും”. ഉടനെ അവർ പറയും, “അല്ല! സീയോൻ റോബസ് (RHOMBUS) ആകൃതിയിലാണ്, കാരണം അങ്ങനെ ടിപിഎം ഉപദേശ പുസ്തകങ്ങളിൽ ഉണ്ട്, – വിപരീത ദിശയിൽ ഉയർത്തിയ പർവ്വതത്തിന് മുകളിലുള്ള പർവ്വതം.” ഒടുവിൽ, ചീഫ് പാസ്റ്ററിൻ്റെ കൈ അപേക്ഷാർത്ഥിയുടെ തലമേൽ വെയ്ക്കുന്ന ഒരു സ്ഥാനാരോഹണ (ORDINATION) പ്രക്രിയയും ഉണ്ട്. (ഈ ലേഖനം പരിശോധിക്കുക – ഇവിടെ ക്ലിക്ക് ചെയ്യുക).

കൾട്ടിനെ തീറ്റി പോറ്റുക (FEEDING THE CULT)

ഇപ്പോൾ ഈ ടിപിഎം മൃഗം ഒരു വലിയ സത്വം (MONSTER) ആകുന്നു. അത് അജ്ഞരായ ജനങ്ങളാൽ ജീവിക്കുന്നു. നിങ്ങളുടെ വേദനയിൽ അത് സന്തോഷിക്കുന്നു. ഇത് നിങ്ങൾ ക്ക് വിശ്രമം അനുവദിക്കില്ല. അവർ നിങ്ങളുടെ രക്തത്തിലും വേദനയിലും ജീവിക്കുന്ന കഠിനജോലി ചെയ്യിക്കുന്നവരാണ്. സ്വപ്ന കവാടം വഴിയും വ്യാഖ്യാന കവാടം വഴിയും ഡ്രാഗണിലേക്ക് കടന്ന ചില സഹോദരീസഹോദരന്മാരെ പറ്റി ഇപ്പോൾ ചിന്തിക്കുക. അ വർ അവരുടെ ജീവിതം കൾട്ടിനായി ചെലവഴിച്ച് കൾട്ടിനായി മരിക്കുന്നു. അതിൽ യേശു ഇല്ല. യേശുവിനെ അറിയാത്ത ആളുകളെ വഞ്ചിക്കാൻ യേശുവിൻ്റെ നാമം അവർ ദുരുപ യോഗം ചെയ്യുന്നു. കൾട്ടുകളിൽ കഴിയുന്ന എല്ലാ ജീവിതങ്ങളും മൃഗങ്ങളെ തീറ്റി പോറ്റു ന്നതിനായി ചൂഷണം ചെയ്യപ്പെടുന്നു. ടിപിഎമ്മിലേക്കുള്ള പ്രവേശനം എക്കാലത്തും സുഗമമാണ്. എന്നാൽ അപൂർവ്വമായി ഇരകൾ അവരുടെ പുറത്തേയ്ക്കുള്ള (അങ്ങനെ എ ന്തെങ്കിലും ഉണ്ടെങ്കിൽ) വഴി വേദനയും അപമാനവും നിറഞ്ഞതാണെന്ന് മനസ്സിലാക്കും.

ടിപിഎമ്മിൻ്റെ ശുശ്രുഷ ശൈലി തിരുവെഴുത്തുമായി ചേർന്നാൽ അപകടമൊന്നുമില്ല. അല്ലെങ്കിൽ വഞ്ചനയെപ്പറ്റി (DECEPTION) ബോധവാന്മാരാകുക. ഇപ്പോൾ പുതിയ നിയമ ശൈലി എന്താണെന്നും ടിപിഎം ശൈലി എന്താണെന്നും നോക്കാം. നമുക്ക് ഈ രണ്ട് ശൈലികളും പരിശോധിക്കാം.

പുതിയ നിയമ ശൈലി (PATTERN)

വേദപുസ്തക ശുശ്രൂഷാ രീതികളും ശൈലികളും നമുക്ക് നോക്കാം. ഏത് തരത്തിലുള്ള സേവനമാണ് നിങ്ങൾ ദൈവത്തിനുവേണ്ടി അർപ്പിക്കേണ്ടതെന്ന് പിന്നീട് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. പുതിയ നിയമ സഭയിൽ നമുക്ക് ദൈവത്തെ സേവിക്കാനായും ശുശ്രുഷിക്കാനായും മൂന്ന് അടിസ്ഥാന മാർഗ്ഗങ്ങളുണ്ട്.

  • ഒന്നാമതായി, ക്രിസ്തുവിൻ്റെ ശരീരത്തിലെ ഓരോ അംഗത്തിനും മുഴുവൻ സഭയെയും ശുദ്ധീകരിക്കേണ്ടതിനായി ദൈവത്തിൻ്റെ ആത്മാവിനാൽ നല്കപ്പെട്ട ഒന്നോ അതില ധികമോ ദാനങ്ങൾ ഉണ്ടായിരിക്കും. ചിലർ അപ്പോസ്തലന്മാർ, വേറെ ചിലർ പ്രവാചക ന്മാർ, അങ്ങനെ പലതും എല്ലാവർക്കും കൊടുത്തു (I കൊരിന്ത്യർ 12: 5-10, 28). സുഖ ലോലുപ ജീവിതം നയിക്കാനും കുട്ടികളെ ഉല്പാദിപ്പിക്കാനും ക്രിസ്തീയ കൂട്ടായ്മയിൽ ഒരു നിശബ്ദ കാഴ്ചക്കാരായി ഇരിക്കാനും എന്നെയും നിങ്ങളേയും ആക്കിയിരിക്കുന്നു വെന്ന് പറയാൻ സാധ്യമല്ല. സാർവത്രിക സഭയുടെ ആത്മീയ ഉണർവിനായി പരിശു ദ്ധാത്മാവ് ഓരോരുത്തർക്കും നൽകിയിരിക്കുന്ന ദാനങ്ങൾ എല്ലാ വിധത്തിലും ഉപ യോഗിക്കണമെന്ന് പ്രതീക്ഷിക്കുന്നു (1 കൊരിന്ത്യർ 12:11).
  • ക്രിസ്തീയ ശിഷ്യന്മാരെ ലോക്കൽ സഭയിൽ കൂട്ടിച്ചേർക്കുന്നതിന് നമ്മൾ വിളിക്കുന്ന ബിഷപ്പോ ഡീക്കനോ ആണ് അടുത്തത്. ഡീക്കനെയും ബിഷപ്പിനേയും തിരഞ്ഞെ ടുക്കാനുള്ള നിയമങ്ങൾ തിമൊഥെയോസിൻ്റെ ലേഖനത്തിൽ കൊടുത്തിരിക്കുന്നു  (1 തിമോ. 3). ഈ തരത്തിലുള്ള ശുശ്രൂഷയ്ക്ക് നിങ്ങൾക്ക് വീണ്ടും പ്രത്യേക സ്വപ്നമോ ദർശനമോ ആവശ്യമില്ല.
  • അവസാനമായി, നമുക്ക് അപ്പൊസ്തലന്മാർ (ἀπόστολος) ഉണ്ട്, അതായത് “സന്ദേശവാഹ കർ” അഥവാ “സന്ദേശങ്ങളുമായി അയയ്ക്കപ്പെട്ടവർ” എന്നാണ് അതിൻ്റെ അർഥം. നമ്മൾ അവരെ “മിഷനറിമാർ” എന്ന് വിളിക്കുന്നു. ഈ ശുശ്രൂഷ ബിഷപ്പുമാരുടെയും ഡീക്കന്മാരുടെയും ശുശ്രുഷകളിൽ നിന്നും വ്യത്യസ്തമാണ്. തങ്ങളുടെ കുടുബവും ഭ വനങ്ങളും ഉപേക്ഷിച്ച് യേശുവിനെ പിന്തുടർന്ന 70 ശിഷ്യന്മാർ ഉണ്ടായിരുന്നു. എന്നാ ൽ, ഈ 70 ൽ നിന്നും അദ്ദേഹം 12 പേരെ വേർപെടുത്തി. മറ്റ് ശിഷ്യന്മാരിൽനിന്നും വേർതിരിക്കപ്പെട്ട പൌലോസും ബർന്നബാസും നമുക്കുണ്ട്. പരിശുദ്ധാത്മാവ് പറ ഞ്ഞു: “….ഞാൻ ബർന്നബാസിനെയും പൌലോസിനെയും വിളിച്ചിരിക്കുന്ന വേലെ ക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ (അപ്പൊ.പ്രവ. 13:2).”

പുതിയനിയമ സഭയുടെ മാതൃകയെ നമുക്ക് ഇപ്രകാരം കണക്കിലെടുക്കാം.

  • അപ്പൊസ്തലന്മാർ (നമ്മുടെ ആധുനിക ഭാഷയിൽ മിഷനറിമാർ എന്ന് അവരെ വിളി ക്കാം). അവർ പുതിയ സ്ഥലങ്ങളിൽ പുതിയ സഭകൾ നട്ടുപിടിപ്പിക്കാൻ സഹായി ക്കുന്നു (അവരുടെ സ്വന്തം സാമ്രാജ്യം വ്യാപിപ്പിക്കുകയല്ല).
  • ബിഷപ്പുമാരും ഡീക്കന്മാരും (ലോക്കൽ സഭയിലെ പാസ്റ്റർമാർ) (I തിമൊഥെ. 3).
  • യേശുവിൻ്റെ എല്ലാ അനുഗാമികൾക്കും, സഭയുടെ ആത്മികവർദ്ധനയ്ക്കായി പരി ശുദ്ധാത്മാവിൻ്റെ ദാനങ്ങൾ പകർന്നു. ആരെയും പ്രേക്ഷകനായി വിളിച്ചില്ല.
    • 1 കൊരിന്ത്യർ 14:26,ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരു മ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യ ഭാഷ ഉണ്ട്, വ്യഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.”

സ്വതന്ത്രമായ അപ്പൊസ്തലിക ശുശ്രുഷയ്ക്ക് വിരുദ്ധമായി സ്ഥാപിതമായ കത്തോലിക്കാ ശുശ്രൂഷ.

ടിപിഎം ശുശ്രുഷ കത്തോലിക്കാ സഭയുടെ ശുശ്രുഷയ്ക്ക് സമാനമാണ്. കത്തോലിക്കരും ടിപിഎമ്മും അപ്പൊസ്തലിക ശുശ്രൂഷ ചെയ്യുന്നവരാണെന്ന് വ്യാജമായി അവകാശപ്പെടു ന്നു. (ഇത് പരിശോധിക്കുക). അപ്പൊസ്തലന്മാർ പരസ്പരം സ്വതന്ത്രരായിരുന്നു. മറ്റു അപ്പൊ സ്തലന്മാർ അവരെ നിയന്ത്രിച്ചിരുന്നില്ല. ഒരു സ്ഥാപനത്തിനും വേണ്ടി അവർ പ്രവർത്തി ച്ചില്ല. പരിശുദ്ധാത്മാവ് അവരെ പ്രചോദിപ്പിച്ചത് പോലെ, അവർ ഒരു സ്ഥലത്തുനിന്ന് മ റ്റൊരു സ്ഥലത്തേക്ക് യേശുവിൻ്റെ സുവിശേഷം അറിയിക്കുകയും ക്രിസ്തുവിൻ്റെ ആത്മാ വിനെ യേശുവിൻ്റെ തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നതിനു പകരം ക്രിസ്തുവി നായി ആത്മാവിനെ നേടുകയും ചെയ്തു. ടിപിഎമ്മിൽ. നിങ്ങൾ നിങ്ങളുടെ മേധാവികളു ടെ കർശന നിയന്ത്രണത്തിലായിരിക്കും. നിങ്ങൾ ടിപിഎം ഉപദേശങ്ങൾ പഠിപ്പിക്കണം. മറ്റെന്തെങ്കിലും പ്രസംഗിക്കുകയാണെങ്കിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടും, ശിക്ഷിക്കപ്പെ ടും, ടിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടും. നിങ്ങൾ ഏകാന്തമായ കെട്ടിടങ്ങൾ ജീവിക്കു കയും ടിപിഎമ്മിൻ്റെ നിയമങ്ങളും ചട്ടങ്ങളും കൊണ്ട് ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. ഒരു ഗ്രാമത്തിലേക്ക് പോകാനും യേശുവിനെ പ്രഘോഷിക്കാനും പരിശുദ്ധാത്മാവ് നിങ്ങ ളെ പ്രേരിപ്പിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സെൻറ്റെർ പാസ്റ്ററിൻ്റെ അനുമതി ഇല്ലാതെ അത് ചെയ്യാൻ കഴിയുകയില്ല. അദ്ദേഹം നിങ്ങളെ ഒരു പ്രാവശ്യം അനുവദിച്ചാൽ, നിങ്ങൾക്ക് വീണ്ടും അത് ചെയ്യണമെന്ന് തോന്നിയാൽ, അപ്പോൾ സെൻറ്റെർ പാസ്റ്റർ പറയും “ഓ! നീ വലിയ പ്രസംഗകൻ ആണെന്ന് കരുതുന്നുണ്ടോ? നിൻ്റെ നിഗളം നിർത്തുക.” നി ങ്ങൾ ഒരു സഹോദരിയാണെങ്കിൽ, നിങ്ങൾക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ നഷ്ടപ്പെട്ട ആത്മാക്കളോട് സുവിശേഷം പങ്കുവയ്ക്കാൻ പരിശുദ്ധാത്മാവിൻ്റെ സമ്മർദ്ദം നിങ്ങൾക്കു ണ്ടെങ്കിൽ, അല്ലെങ്കിൽ ചന്തയിൽ ഒരു വ്യക്തിയോട് സുവിശേഷം അറിയിക്കാൻ തോന്നു ന്നുണ്ടെങ്കിൽ, വലിയ സഹോദരിമാർ നിങ്ങളെ കൗശലത്താല്‍ സ്വാധീനിക്കുകയും നിയ ന്ത്രിക്കുകയും ചെയ്യും. അവർ പറയും, “നിങ്ങൾ ആ മനുഷ്യനോട് സംസാരിച്ചത് എന്തുകൊണ്ടാണ്? അവൻ നിങ്ങളുടെ ഭർത്താവോ മറ്റോ ആണോ? സുവിശേ ഷം പങ്കുവെക്കുവാൻ സഹോദരൻ ഇല്ലിയോ?. ഞാൻ മരിച്ചോ?”

  • കത്തോലിക്കാ കന്യാസ്ത്രീകളെ പോലെ, നിങ്ങൾ വിവാഹം ചെയ്യാൻ പാടില്ല….. മറു വശത്ത്‌ അപ്പൊസ്തലന്മാർ വിവാഹം കഴിച്ചു ഭാര്യമാരോടൊപ്പം ജീവിച്ചു (1 കൊരി.9:5)
  • കത്തോലിക്കാ കന്യാസ്ത്രീകളെ പോലെ, നിങ്ങൾ സ്ഥാപന നിർമ്മിതി കെട്ടിടങ്ങ ളിൾ ജീവിക്കുന്നു. അപ്പൊസ്തലന്മാർ അവരുടെ കുടുംബത്തോടൊപ്പം ജീവിച്ചു.
  • കത്തോലിക്കരെ പോലെ, നിങ്ങൾ ടിപിഎം ശുശ്രുഷയിൽ തുടരുമ്പോൾ പ്രൊമോ ഷൻ ഏണി കയറേണ്ടി വരും … മറുവശത്ത് അപ്പൊസ്തലന്മാർക്ക് അധികാരശ്രേണി ഘടനയുണ്ടായിരുന്നില്ല, സ്വതന്ത്രമായി പ്രവർത്തിച്ചു.

ടിപിഎം ശുശ്രുഷ കത്തോലിക്കാ ശുശ്രൂഷയ്ക്ക് സമാനമാണെന്നറിയാൻ ഇവിടെ ക്ലിക്കു ചെയ്യുക.

ഉപസംഹാരം

നിങ്ങൾ ഇപ്പോഴും ടിപിഎം ശുശ്രുഷയിൽ ചേരാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ സ്വന്തം അനർത്ഥത്തിൽ ചേരുക. എന്നാൽ ചേരുന്നതിനു മുൻപ് താഴെ ചേർക്കുന്ന ലേഖ നങ്ങൾ വായിക്കുക.

  • നിങ്ങൾ ഒരു ടിപിഎം ശുശ്രുഷകനായി തിരഞ്ഞെടുക്കപ്പെട്ടശേഷം, രണ്ടു വർഷം ഒരു കഴുതയെപ്പോലെ കഠിനമായി അധ്വാനിക്കണം. അതിനുശേഷം നിങ്ങളെ ഒരു പുതിയ സ്ഥലത്തേക്ക് പോസ്റ്റുചെയ്തേക്കാം, അവിടെ നിങ്ങൾ വെളുത്ത യൂണി ഫോമിൽ ഒരു ദാസൻ, ഡ്രൈവർ, പാചകക്കാരി, വീട്ടു ജോലിക്കാരി, അലക്കുകാരി, ഒരു ഡോർകീപ്പർ എന്നിവരായി ജോലിചെയ്യേണ്ടതുണ്ട്. പിന്നീടുള്ള കൂടുതൽ കാര്യ ങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ ഒരു സഹോദരിയാണെങ്കിൽ, ടിപിഎം ശുശ്രുഷയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഈ രണ്ട് ലേഖനങ്ങളിലൂടെ കടന്നുപോവുക. ലേഖനം ഒന്ന്, ലേഖനം രണ്ട്.
  • നിങ്ങളുടെ അന്തിമ ഘട്ടം എളുപ്പമാക്കുന്നതിന്, അവർ നിങ്ങളെ ഒരു ലവ് ബോംബി ങ്ങ് (LOVE BOMBING) യാത്രയ്ക്ക് കൊണ്ടുപോകും (ഇവിടെ ക്ലിക്ക് ചെയ്യുക).
  • കൂടാതെ, നിങ്ങൾ ടിപിഎമ്മിൻ്റെ ചരിത്രം അറിയേണ്ടതുമുണ്ട് (അതിൻ്റെ ചരിത്രം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *